റോഡിനോ വഴിക്കോ സ്ഥലം വിട്ടു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് || ഭൂമി വിട്ടൊഴിയൽ || RELINQUISHMENT OF LAND

Поделиться
HTML-код
  • Опубликовано: 23 июн 2024
  • ‪@legalprism‬ റോഡിനോ വഴിക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ ഭൂമി വിട്ടുനൽകുന്നതെങ്ങനെയെന്നും അങ്ങനെ വിട്ടു നൽകിയതുകൊണ്ട് എന്തെങ്കിലും ആനുകൂല്യങ്ങളോ അവകാശങ്ങളോ സർക്കാരിൽ നിന്നും ലഭിക്കാൻ ഭൂമി വിട്ടു നൽകിയവർക്ക് അർഹതയുണ്ടോയെന്നുമുള്ള ചോദ്യത്തിന് നൽകുന്ന ഉത്തരമാണ് ഈ വീഡിയോ. ഭൂമിയുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞു ഭൂമി പൊതു ആവശ്യത്തിന് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ഇവിടെ വിവരിക്കുന്നുണ്ട്.
    പഞ്ചായത്തിന് ഭൂമി വിട്ടു നൽകുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങളും അത് പരിഹരിക്കുന്നതിനുള്ള മാർ​​ഗ്​ഗങ്ങളും കൂടി വിശദമായി പരിശോധിച്ചു പറയുന്നുണ്ട്. ലീ​ഗൽ പ്രിസം സന്ദർശിച്ചതിന് നന്ദി.
    അറിയിപ്പ്
    ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്ന പോഡ്കാസ്റ്റുകൾ /വീഡിയോകൾ പഠനാവശ്യം മുൻനിർത്തി തയാറാക്കിയവയാണ്. ഇത് ഏതെങ്കിലും ഒരു നിയമപ്രശ്നം കൃത്യമായി പരിശോധിച്ചു പറയുന്നതല്ല. പൊതുവായ നിയമകാര്യങ്ങളാണ് അടി്സഥാനമാക്കുന്നത്. വീഡിയോ കാണുന്നവരുടെ പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് ലീ​ഗൽ അഡ്വൈസ് എപ്പോഴും ഒരു ലീ​ഗൽ പ്രാക്ടീൽണറിൽ നിന്നും നേരിട്ട് സമ്പാദിക്കേണ്ടതാണ്. ഈ ചാനൽ മുഖേന ലീ​ഗൽ കൺസൾട്ടേഷൻ നൽകുന്നില്ല.
    #legalvideos #lawsonland #landlawsinkerala #landtitlinginkerala #landtitlingact #recordofright #ror #keralathile #malayalam #landsale #landreformsact #landrecords #landuse #wetland #propertyrights #property #propertymarket #propertymanagement #propertydevelopment #realestate #realestatemarket #realestatelife #bhoomi #entebhoomi #privateproperty #estateplanning
    #flooding #habitat #wetland #paddyland #fillingmachine #earthfilling #soilerosion #statutory #legality #lawandjustice #malayalam #lawchannel #indianlegalsystem #protection #earth #floodkerala #malayalamnews #law #legalreporting #legalprism #facebookpage
    Courtesy: RUclips audio library; Pixabay; Image Graphics

Комментарии • 109

  • @razikm.m.5303
    @razikm.m.5303 14 дней назад +9

    മാഡം ഞങ്ങൾ 35 വർഷമായിട്ട് ഉപയോഗിക്കുന്ന അതായത് വണ്ടി പോകാൻ ഉൾപ്പെടെ 12 അടി വീതിക് (മെയിൻ റാഡിൽ നിന്നും അകത്തോട്ടു). തൊട്ടു അടുത്തു ഉള്ള വസ്തുകാരന്റെ വസ്തുവിൽ കൂടിയാണ് അങ്ങനെ ഒരു വഴി. ഇപ്പോൾ രേഖ വല്ലതും ഉണ്ടോ എന്ന് ചോദിക്കുന്നു. എന്ത് ചെയ്യാൻ പറ്റും, ഇപ്പോഴും ഞങ്ങൾ രണ്ടു വസ്തുകാര് ഉപയോഗിക്കുന്നു. ഞങ്ങളുടെ വസ്തു വിൽക്കാൻ പറ്റുന്നില്ല. വഴി ഇല്ലെന്ന് ആണ് പറയുന്നത്. എന്റെ പിതാവിന്റെ പേരിൽ ആണ് വസ്തു പിതാവ് മരിച്ചു പോയി രണ്ട് വർഷമായി. ഒരു റിപ്ലൈ തരുമോ

  • @neelakandanezhikode828
    @neelakandanezhikode828 14 дней назад +6

    ഞങ്ങളുടെ ഭൂമി ചീരക്കുഴി ഇറിഗേഷൻ പദ്ധതിക്കായി കയ്യും കണക്കുമില്ലാതെ വിട്ടുനൽകിയിരുന്നു.1960 കളിലാണെന്ന് തോന്നുന്നു. ഇപ്പോൾ വിട്ടുനൽകിയ ഭൂമിയിൽ പദ്ധതി പൂർത്തിയായതിനുശേഷം ഒരുവ്യക്തി കയ്യേറി വളച്ചു കെട്ടി വീടും വെച്ചു. വീട്ടിലേക്കുള്ള വഴിക്കായി 10000/-രൂപ നൽകി വാങ്ങി. ഇതും ക്രമപ്രകാരം?

  • @mayavinallavan4842
    @mayavinallavan4842 14 дней назад +4

    മാഡം, ഞങ്ങളുടെ സ്ഥലം 2:1/2 അടി , ഞങ്ങളുടെ വീടിന്റെ മേൽവശത്തു താമസിക്കുന്ന ആൾക്ക് ബൈക്ക് കേറ്റികൊണ്ട് പോകാൻ കൊടുത്തു ,2 അടി വീതി നേരത്തെ ഉണ്ടായിരുന്നു ആൾക്കാർ നടക്കുന്നുകൊണ്ട് ഇരിക്കുന്ന വഴി ആണ് , ഒന്നും തന്നില്ല ചോദിച്ചുമില്ല ,2:1/2 അടി വീതിയിൽ 20 mtr കൊടുത്തത്, ഇപ്പോൾ അവർ കാർ വാങ്ങി അത്‌ കയറ്റാൻ സ്ഥലം ചോദിക്കുന്നു, ഞങ്ങളുടെ മുറ്റം തീരെ കുറഞ്ഞു പോകും

  • @codingSoothram
    @codingSoothram 14 часов назад +1

    നിലവിൽ L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ നേരെയാക്കാൻവേണ്ടി അയൽവാസി ചോദിക്കുന്നു. അയാളുടെ ഫ്രണ്ടിൽ എപ്പോൾ ഉള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാൾ മതില്കെട്ടിയെടുത്തു എന്റെ വസ്തുവിൽ നിന്നും 3 അടി വീഥിയിൽ റോഡികൊടുക്കുവാൻ പറ്റുമോ? അപ്പോൾ നിലവിലുള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാളുടെ പേരിൽ എഴുതി എടുക്കുവാൻ പറ്റുമോ?

  • @abmunevlr
    @abmunevlr 14 дней назад +5

    മാഡം, എന്റെ ഭൂമി യില്‍ road വന്ന് അവസാനിക്കുന്നു. Adarathil എനിക്ക് 3.25 സെന്റ് റോഡ് ആയി കിടക്കുന്നു. തൊട്ടടുത്ത plot ല്‍ ഉള്ള aal അയാള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നു. എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്

  • @chakkocp8486
    @chakkocp8486 14 дней назад +6

    ഭാഗം വെച്ചു കിട്ടിയ ഭൂമിയിലേക്ക് പോകാൻ വഴി ഇല്ലാതെ യാണ് സ്ഥലം ഭാഗം വെച്ച് തന്നിട്ടുള്ളത്. അന്ന് അത് നോക്കിയില്ല. ഇന്ന് വിൽക്കാൻ നോക്കുമ്പോൾ വഴി ഇല്ല. ഇതിന് എന്താണ് പരിഹാരം.

  • @georgejoseph9316
    @georgejoseph9316 14 дней назад +2

    2 1/2 അടി വീതിയിൽ 20 മീറ്റർ - ബൈക്ക് ഓടിക്കവാൻ ഫ്രീയായി വിട്ടുകൊടുത്തു നികാർ കൊബുപോകാൻ സ്ഥലം❤❤യാതൊരു കാരണവശാലും സ്ഥലംവെറുതെ കൊടുക്കത്തു20 മീറ്റർ സ്ഥലത്തിൻ്റെ വില ചോദിക്കുക❤ മുപടി ചോറിക്കു❤ മണ്ടത്തരങ്ങൾ കാണിക്കരുത് കേട്ടോ❤ വിവേകത്തോടെ പ്രവർത്തിക❤

  • @comet14145
    @comet14145 День назад +1

    മറ്റു എളുപ്പ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഞങ്ങളുടെ ഹൗസ് ഫ്ലോട്ടിൻ്റെ നടുവിലൂടെ പോയ KSEB ലൈൻ മാറ്റാൻ നിയമ പരമായി വല്ല മാർഗ്ഗങ്ങളും ഉണ്ടൊ മാം ഞങ്ങൾ 45000 രൂപ കൊടുത്ത് മാറ്റണം എന്നാണ് പറയുന്നത്

  • @ashokkumar-wk2tf
    @ashokkumar-wk2tf 8 часов назад

    Mmh, ഉദ്യോഗസ്ഥർ എഴുതി ഒണ്ടാക്കിയ തരികിട പരിപാടികൾ

  • @sulfeekarali5145
    @sulfeekarali5145 14 дней назад +2

    പഞ്ചായത്തും നാട്ടുകാരും തോട് കയ്യേറി. തോട് അടഞ്ഞത് കൊണ്ട് എന്റെ സ്ഥലത്തേക്കു വെള്ളം കയറുന്നു അതിനു പരിഹാരം കാണാൻ ആരെ സമീപിക്കണം. എന്താ ചെയ്യുക.

  • @b4u760
    @b4u760 4 часа назад

    എന്റെ വീടിന്റെ ഇടതു സൈഡിൽ കൂടി ഒരു റോഡ് ഉണ്ട് 2 മീറ്റർ ഉള്ളൂ ഇപ്പോ 4 മീറ്റർ ഉണ്ടെന്നു പറഞ്ഞു ഒരാൾ കേസ് കൊടുത്തു ആ വസ്തു അതിന്റെ ഉടമ റോഡിനു വിട്ടു കൊടുത്തതായി അറിയില്ല ഇപ്പോളും കരം അയാള് അടയ്ക്കുന്നുണ്ട് അപ്പൊ ആ വസ്തു പൊതു വഴി ആകുമോ

  • @user-fh7fn5oo5z
    @user-fh7fn5oo5z 7 часов назад

    മാഡം...ഒരിക്കൽ വാട്ടർ അതോ രിറ്റിക്കു ടാങ്ക് പണിയാൻ വിട്ടു കൊടുത്ത സ്ഥലം... പുതിയ ടാങ്ക് വന്നപ്പോൾ പൊളിച്ചു കളഞ്ഞു.. ആ സ്ഥലം ഉടമക്കു തിരിച്ചു കിട്ടുമോ?

  • @k.gopinathapillai6988
    @k.gopinathapillai6988 7 часов назад +1

    ഒരു സ്വകാര്യ വഴി അഞ്ചു കുടുംബങ്ങൾ ഉപയോഗിക്കുന്നു ബി വഴി യുട തന്നെ ഒരു വശത്തുള്ള മറ്റൊരു വ്യക്തിക്കും ഉപയോഗിക്കാൻ അനുവാദം ലഭിക്കാൻ ആരെ സമീപിക്കണം

  • @ashjs5462
    @ashjs5462 9 часов назад

    Madam വീടും സ്ഥലവും mother ഇന്റെ property ആണ്. ഞാനും, brother രണ്ട് മക്കളാണ്. എന്റെ അനുവാദം ഇല്ലാതെ അനുജൻ മതിൽ കെട്ടി ഇപ്പോൾ എന്റെ റൂമിന്റെ ജന്നൽ തുറക്കാൻ പറ്റാത്ത വിധം മതിൽ കെ ട്ടിയിരിക്കുന്നു എന്നായാലും ഞാൻ ഇടിച്ചു ഇടും എന്ന് പറഞ്ഞിട്ടുണ്ട്. വീടിന്റ senside വിട്ടു ഇത്ര മീറ്റർ നീക്കിയല്ലേ കെട്ടാവു എന്ന് നിയമം ഇല്ലേ

  • @nootham7152
    @nootham7152 12 часов назад +1

    Allavarkkum oru car ankilum kayari varanulla vazhi undakkanam athu

  • @krishnakumarb9272
    @krishnakumarb9272 12 часов назад +2

    സർക്കാർ പൊന്നുവിലയ്ക്ക് എടുത്ത (തൊടിനുവേണ്ടി )സ്ഥലം ഫ്രീസറേണ്ടർ ആണ് കൊടുത്തത് എന്ന ഇരിഗേഷൻ എക്സിക്ക്യുറ്റീവ് എഞ്ചിനീയരുടെ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ചു പഴയ നാട്ടുതോട് ടി പൊന്നുവിലയ്ക്കു കൊടുത്തവർക്കു പതിച്ചു കൊടുക്കാൻ പറ്റുമോ?

  • @ridhafathima2180
    @ridhafathima2180 14 часов назад

    Madam, എന്റെ വീട്ടിലേക്ക് ഉള്ള വഴി 40മീറ്റർ 7 അടി വീതിയും പിന്നെ 10 മീറ്റർ 3 അടി വീതിയും ആണ്. 3 അടിയുള്ള സ്ഥലം 7അടിയാക്കാൻ ഞങ്ങളും അയൽവാസികളും നോക്കുന്നു. എല്ലാം okay ആണ് അതിന് വേണ്ടി ഉള്ള സ്ഥലം തരാൻ അയൽവാസികളും റെഡി ആണ്. പക്ഷേ പ്രശ്നം 7 അടി വീതിയുള്ള ആദ്യത്തെ 20 മീറ്റർ വഴി Aഎന്ന വ്യക്തിയുടെ പേരിൽ ആണ്( അതിൽ 3 അടി വഴി എല്ലാവർക്കും അവകാശം ഉണ്ട് ) , 20 കൊല്ലത്തിൽ മുകളിൽ അത് റോഡ് ആയി 6 ഫാമിലി കയിയുന്നു. A എന്ന വ്യക്തി പണം വാങ്ങി 2 പേർക്കും കൂടി ഇപ്പോൾ അതിൽ അവകാശം ഉണ്ട്. ഇപ്പോൾ 3 അടി സ്ഥലം 7 അടി ആയി മാറ്റി ഉപയോഗിക്കണം എങ്കിൽ അവർക്ക് പണം നൽകണം( അത്രയും പണം ഞങ്ങളുടെ എടുത്ത് ഇല്ല), ആ വഴിയിലൂടെ വരാൻ ഉള്ള സമ്മതം തന്നാൽ അവർക്ക് സ്ഥലം ഒന്നും നഷ്ടപ്പെടാൻ ഇല്ല. 20 വർഷത്തിൽ മുകളിൽ ആയി ഉപയോഗിക്കുന്ന,3 പേർക്ക് അവകാശം ഉള്ള വഴി ആണ് അത്. ആ വഴിയിലൂടെ വരാനും 3 അടിയുള്ള സ്ഥലം 7 അടിയാകാനും പറ്റുമോ? ഇതിന്റെ law ഒന്ന് പറഞ്ഞ് തരാമോ ?

  • @ushagopalakrishnan7784
    @ushagopalakrishnan7784 14 часов назад

    പരാതി ആർക് കൊടുക്കും

  • @ushagopalakrishnan7784
    @ushagopalakrishnan7784 14 часов назад

    വീടിന്റെ മുകളിലേക്കു അയൽക്കാരുട മരം ചാഞ്ഞു കിടക്കുന്നു കയ്യാല ഇടിഞ്ഞു വിണ് കിടക്കുന്നു ആർക്കുപരാതി കൊടുക്കണം

  • @rajupissac1864
    @rajupissac1864 16 часов назад +1

    നിയമപരം അല്ലാതെ കെട്ടിയ അടച്ച വഴികൾക്ക് വഴി കിട്ടാൻ എന്താണ് മാർഗം