നമുക്കിടയിൽ ഒളിച്ചിരിക്കുന്ന നാർസിസിസ്റ്റുകൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 486

  • @sammathew9941
    @sammathew9941 11 месяцев назад +11

    ഈ വീഡിയോ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട് ചേട്ടാ.. ഈ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. രണ്ടു തവണ, ഇല്ലാത്ത കാര്യങ്ങൾ വരെ പറഞ്ഞ് എന്നെ ക്രിമിനൽ കേസിൽ കുടുക്കി കാനേഡിയൻ ജയിലിൽ ആക്കി. ആദ്യ തവണ അവൾ സോഷ്യൽ വർക്കർ അവളെ പറ്റിച്ചു എന്നൊക്കെ പറഞ്ഞു എന്നെ വീണ്ടും തിരിച്ചു വരുത്തി. SW ഒരു പാകിസ്താനി ആയതിനാൽ ഞാൻ അത് വിശ്വസിച്ചു, എന്നാൽ രണ്ടാം പ്രാവശ്യം വീണ്ടും അതേ പാകിസ്താനിയെ അവൾ വിളിച്ചപ്പോൾ അവളാണ് ചതിക്കുന്നത് എന്ന് എനിക്ക് മനസിലായി.
    രണ്ടാം തവണ restraining ഓർഡറിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ ഞാൻ കാണുന്നത്. ഇന്ന് അവൾ വീണ്ടും എന്നേ തിരികെ എത്തിക്കാൻ ഉള്ള കരുക്കൾ നീക്കികൊണ്ടിരിക്കുന്നു. 2 കുഞ്ഞുങ്ങളെ പറ്റി ഓർക്കുമ്പോൾ വിഷമം ഉണ്ടെങ്കിലും, ഇനി ഒരു പ്രശ്നം ഉണ്ടായാൽ അവരെ എനിക്ക് പൂർണമായി നഷ്ടപ്പെടും എന്ന അറിവ് പിരിയാൻ ഉള്ള തീരുമാനം എടുക്കാൻ എന്നെ സഹായിച്ചു.
    സ്വന്തം വീട്ടുകാരും, ചില കൂട്ടുകാർ പോലും അവളുടെ പക്ഷത്തു നിന്ന് എന്നെ കല്ലെറിയുമ്പോൾ ഈ തീരുമാനം എടുക്കാൻ എന്നെ പ്രാപ്തനാക്കിയത് താങ്കളുടെ ഈ വീഡിയോ ആണ്. ഇതില്ലായിരുന്നു എങ്കിലും NPD എന്ന അവസ്ഥയെ പറ്റി ഞാൻ ഒരിക്കലും അറിയില്ലായിരുന്നു..
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @RakeshK-fi6kd
    @RakeshK-fi6kd Год назад +53

    വളരെ ശരിയാണ്. ഇതിനെ എന്റെ ഭാഷയിൽ ഞാൻ spyco എന്നു parayum😄. വികാരവും വിചാരവും ഇല്ലാത്ത ചിലർ 😡
    ചില സമയങ്ങളിൽ പാര പണിയലും ഉണ്ട്.😡
    എന്റെ ഒരു അനുഭവത്തിൽ ഇവരെ കണ്ടുപിടിക്കാൻ അടുപ്പമുള്ള ആൾക്കാർക്കേ സാധിക്കൂ..
    പക്ഷെ ഇവർ തിരഞ്ഞെടുക്കുന്നതോ പാവം Positive peoples നെയായിരിക്കും
    Bloody Negative peoples😡

    • @Sebastian6655-v2z
      @Sebastian6655-v2z 8 месяцев назад

      Ente family members ellam narcs aanu 😢

    • @RakeshK-fi6kd
      @RakeshK-fi6kd 8 месяцев назад

      @@Sebastian6655-v2z മനസിലായില്ല narcs അതെന്താ ?

    • @Sebastian6655-v2z
      @Sebastian6655-v2z 8 месяцев назад

      @@RakeshK-fi6kd narcissists

  • @krishnasudha4254
    @krishnasudha4254 Год назад +17

    ഈ സ്വഭാവ വൈകല്യം പങ്കാളികളിൽ മാത്രമല്ല എല്ലാ ബന്ധങ്ങളിലും ഉണ്ട് .. അമ്മ/ അച്ഛൻ മക്കളോട് , സഹോദരങ്ങൾ തമ്മിൽ സുഹൃത്തുക്കൾ തമ്മിൽ ഒക്കെ ഉണ്ടാകാറുണ്ട്.. ആ ഒരു അറിവ് കൂടി ഇതിൽ ഉൾപ്പെടുത്താമയിരുന്നൂ എന്ന് തോന്നി 😊👍 ബാക്കി എല്ലാം വളരെ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.. നല്ല അവതരണം 👍

  • @beenajoseph6680
    @beenajoseph6680 Год назад +147

    Very good, ആരും അധികം പറയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു subject വളരെ സിംപിൾ ആയി അവതരിപ്പിച്ചു, well done 👍👍👌👌👌🙏🙏

  • @എന്റെകവിതകൾ-ഠ8ഘ

    വിഡിയോ മുഴുവൻ കണ്ടു. എല്ലാ പോയിന്റും കറക്ട് ആണ്. അനുഭവിക്കുന്നവർക്കേ ഇത് അറിയൂ.

  • @MusicCornerBindhusureshs
    @MusicCornerBindhusureshs Год назад +17

    എത്ര നന്നായിട്ടാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത് ഒരു വാക്ക് പോലും അനാവശ്യമായി പറഞ്ഞിട്ടില്ല. 👌🙏🌹

  • @manikandankandan5034
    @manikandankandan5034 Год назад +4

    കേരളത്തിലെ ജനങ്ങൾക്ക് വളരെ മികച്ച ഒരു സന്ദേശം കാരണം അധികവും വൈകിയാണ് ബന്ധത്തെ പറ്റി അറിയുന്നത് അതും ബന്ധം അവസാനിപ്പിക്കുന്ന സമയം, സ്നേഹം എന്ന പേരിൽ ഇവർ വീണ്ടും സമീപിക്കുവാൻ ശ്രമിച്ചികൊണ്ടിരിക്കും. ഇവരുമയുള്ള ബന്ധം അതിർത്തി ഉണ്ടാവേണ്ടത് അത്യാവശ്യം, അല്ലെങ്കിൽ ആരോഗ്യം, മനസ്സ്, ആത്മവിശ്വാസം എല്ലാം ഇല്ലാതാവും, best message ❤️❤️❤️

  • @harikumar4418
    @harikumar4418 Год назад +21

    സുഹൃത്തേ,🙏🙏🙏
    പലർക്കുമറിയാത്ത മാനുഷിക വൈകല്യങ്ങൾ
    ലളിതമായി വിശദീകരിച്ചു തന്നതിന് നന്ദി.😊

  • @clickman007
    @clickman007 Год назад +19

    ഇതേ വൈകല്യം ഉള്ള ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു, വളരെ കുറച്ച് കാലം മുൻപ് ആണ് ഇത് ഒരു വൈകല്യം ആണെന്ന് ഞാൻ തന്നെ അറിയുന്നത്. അതുവരെ പുള്ളി പറയുന്നത് കേട്ട് ഞാൻ എന്നെത്തന്നെ കഴിവില്ലത്തവൻ, തെറ്റുകാരൻ, മോശപ്പെട്ടവൻ എന്നൊക്കെ കരുതിയിരുന്നു. ആ ബന്ധം മുറിച്ചപ്പോൾ കിട്ടിയ സമാധാനം പറഞ്ഞു അറിയിക്കാൻ പറ്റുന്നത് അല്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പുള്ളിയോട് ദേഷ്യം അല്ല സഹതാപം ആണ് തോന്നുന്നത്... Thanks for explaining well...

    • @shaheenks
      @shaheenks Год назад

      Indicates your compassion & self-healing. Stay strong !!!

    • @clickman007
      @clickman007 Год назад

      @@shaheenks may be...

    • @SathiNair-k7p
      @SathiNair-k7p 9 месяцев назад

      Dominting, suffocating personality

  • @wb1623
    @wb1623 Год назад +45

    ആത്മാഭിമാനവും, ആത്മ വിശ്വാസവും, വ്യക്തിത്വവും തിരിച്ചു പിടിക്കാൻ എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ ❤️❤️❤️❤️

  • @suryaalbite-yq3vx
    @suryaalbite-yq3vx Год назад +6

    എനിക്കും അറിയാവുന്ന ഒരാൾ ഇങ്ങനെ യാണ് എന്താണ് ഇതു , എനിക്ക് മനസിലാകുമായിരുന്നില്ല. വളരെ ഉപകാരമുണ്ട് ചേട്ടന്റെ ഈ വീഡിയോ. എനിക്കുമാത്രമല്ല എല്ലാവർക്കും✨️✨️✨️

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 Год назад +64

    സത്യം... കല്യാണത്തിന് മുൻപ് നല്ല വായനക്കാരനായി അഭിനയിച്ചു. പിന്നീടാണ് അക്ഷരവൈരി ആണെന്ന് അറിഞ്ഞത്. പിന്നെ എല്ലാം ഞാൻ...ഞാൻ... ഞാൻ, എന്റെ ആരോഗ്യം, എന്റെ ജോലി, എന്റെ സീനിയോറിറ്റി, എന്റെ ഇഷ്ടങ്ങൾ, എന്റെ വീട്ടുകാർ... എന്നിട്ട് എല്ലാവരും പറയും പെണ്ണുങ്ങൾക്കാണ് സ്വാർത്ഥത, അസൂയ... എന്നൊക്കെ

    • @harikumar4418
      @harikumar4418 Год назад +3

      അങ്ങനെ ശ്രീകല പാവം കുട്ടി ആയി.

    • @umeshunni9944
      @umeshunni9944 Год назад +6

      വായന മാത്രമാണോ അദേഹത്തിന്റെ പ്രശ്നമായി നിങ്ങൾ കാണുന്നത് '''' എന്നാൽ കുഴപ്പം അയാളുടെ തല്ല.

    • @masakkali499
      @masakkali499 Год назад +3

      ​@@umeshunni9944Ivide vaayana alla avar prashnam aayi kandathu...oru relationship athu ipol enthu type relationship aanenkil kudi oru kallam paranju kondu thudangunnathil ninnu ningal enthaanu manasilaakkunnathu....atho ini inganathe cheriya kallangal okke aara parayaathathu ennaanu ningalkku thonnunnathu enkil then something is wrong with you...

    • @azharasharu5612
      @azharasharu5612 Год назад

      Never give up

    • @EliyasAvahab
      @EliyasAvahab Год назад +1

      സൂപ്പർ വിഷയം.. നിങ്ങളുടെ മോട്ടിവേഷൻ സൂപ്പർ ആയിട്ടുണ്ട്...

  • @Ak_Hil-
    @Ak_Hil- Год назад +72

    പറഞ്ഞത് ശരിയാണെങ്കിൽ ഞാൻ രക്ഷപെട്ടത് ഒരു നാർസിസിസ്റ്റിന്റെ കയ്യിൽ നിന്നുമാണ് 😍

    • @harikumar4418
      @harikumar4418 Год назад +1

      😊😊😊😊മംഗളം ഭവന്തു😊😊😊😊

    • @gracenpeace2244
      @gracenpeace2244 Год назад +2

      18 വർഷങ്ങളിലെ ദുരിത ജീവിതത്തിന് ശേഷം ഞാനും.. 🙏🙏🙏

    • @Sneha-vk7nb
      @Sneha-vk7nb Год назад +2

      Njan ippozhum sahikkunnu

    • @mrsmrs6145
      @mrsmrs6145 Год назад +1

      ​@@Sneha-vk7nbsame😢😢😢

    • @mrsmrs6145
      @mrsmrs6145 Год назад +2

      ​@@Sneha-vk7nbsame😢😢😢

  • @ashrafpc5327
    @ashrafpc5327 Год назад +15

    Yes നിശബ്ദ കൊലയാളികൾ 👍

  • @omanaroy1635
    @omanaroy1635 Год назад +6

    ഈഒരു കാര്യത്തെക്കുറിച്ച് വളരെ കേട്ടിരിക്കുന്നു... വളരെ നല്ല ഒരു വീഡിയോ.. നന്ദി

  • @Linsonmathews
    @Linsonmathews Год назад +37

    Ok.. ഇനി ആ red flag നമ്മൾ ശ്രദ്ധിക്കുന്നതാണ്... Very good topic ആയിരുന്നു 👌❣️❣️❣️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Год назад +1

      ❤️

    • @hkgaming4724
      @hkgaming4724 Год назад +2

      @@SAVAARIbyShinothMathew usa യിലെ mobbile operator reacharge rate plans നെ പറ്റി ഒരു vedio ചെയ്യമോ 🙂

    • @beautifulhuman8656
      @beautifulhuman8656 Год назад +1

      One way to identify, if he is so so good, be alert it is not his true identity. No one can be so perfect in every direction.

  • @nammudepaithrkam7808
    @nammudepaithrkam7808 Год назад +20

    എങ്ങനെ സാധിച്ചു ഇങ്ങനെ പെട്ടന്ന് സംസാരിക്കാൻ 👍👍💐അതിമനോഹരം ചില പ്രയോഗം എന്റെ സ്വഭാവത്തിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു. ഇനി കുടുംബം കൂടുതൽ ശ്രദ്ധിക്കണം അഭിനന്ദനങ്ങൾ 💐💐

    • @jacobvincent007
      @jacobvincent007 Год назад +1

      Njanum....onnu...samshaikunu...anee. thane...kudumbam...karakayattan....ottaku...kidanu...kazhttapedumbole...mattulavar...caruvenam...ipole..ulathinekal..valiya.viduvenam...yenoke parayumbole...a to z cheyuna oralku kudumba bantham kalanjittu podapulle yennu parayan pattunilaa pattukayumilla....kudumbathinte arbadam wishes umm kudumbole kadamvangi kariyangal sadhichu kodu kunavante kazhtta padu arriya the povumbam njan e paranja kariyavum chillapole ithillvaram sharikum

    • @SathiNair-k7p
      @SathiNair-k7p 9 месяцев назад

      My besties are my treasure. I am very honest with them, male or female

  • @rajanvarghese1
    @rajanvarghese1 Год назад +31

    Hi Shinoth, അധികം ആരും പറയാത്ത ഒരു ടോപ്പിക്ക് ആണ്. SHINOTH അവിടെ സോഷ്യൽ വർക്ക് ചെയ്യുന്നതുകൊണ്ട് അതിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി എന്ന് തോന്നുന്നു. ഞാൻ quora websitil കുറെ അധികം പേരുടെ പ്രൊഫൈലിൽ narcissist survivor എന്ന് കണ്ടു. കൂടുതലും യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവർ ആയിരുന്നു. പിന്നെ അതിനെ കുറിച്ച് അവരോടു സംസാരിച്ചപ്പോൾ അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു. ഒരു പ്രത്യേകതരം സ്വഭാവ വൈകല്യമുള്ളവർ

    • @sensibleactuality
      @sensibleactuality Год назад +4

      Malayala thil 2 psychologists ഇതിനെ പറ്റി detail ആയി videos ഇടുന്നുണ്ട് and therapy sessions ഉം undu... Dr Susan Koruthu and Dr Chandhana - Bodhi psych service.

    • @DGP8630
      @DGP8630 Год назад

      18 yrs aayi anubhavikkunnu 😢😢😢😢...ennile enne enikk nashttamaayi 😢😢😢😢

    • @sintochan7
      @sintochan7 Год назад

      ​@@sensibleactuality അവരുടെ സെഷൻ ഭയങ്കര costly ആണ് 😪

    • @sarathchandranpj
      @sarathchandranpj Год назад +1

      ​@@DGP8630എങ്ങനെ എങ്കിലും പുറത്ത്‌ കടക്ക് ഇല്ലെങ്കില്‍ മരണം വരെ അത് തുടരും.

  • @SJ-yg1bh
    @SJ-yg1bh Год назад +13

    അനുഭവിച്ചു തന്നെ അറിയണം. ആത്മാവില്ലാത്ത ജന്മങ്ങൾ. Oscar കിട്ടുന്ന അഭിനയം. അതുകൊണ്ട് സ്വന്തം വീട്ടുകാർ പോലും victim നെ വിശ്വസിക്കില്ല. മറ്റുള്ളവരുടെ പ്രയാസം കാണുമ്പോൾ ഇവർക്ക് എന്തോ energy കിട്ടും. Genetic ആണ്. Therapist ന്റെ മുൻപിലും അഭിനയിക്കും. തെളിവ് ശേഖരിക്കണം. ഓടി രക്ഷപ്പെടുന്നതാണ് നല്ലത്. അല്ലെങ്കിൽ നമ്മുടെ ജീവിതം കൂടി അവർ ജീവിച്ചു തീർക്കും. Victim നെ തകർത്തു കളയും

    • @shaheenks
      @shaheenks Год назад +1

      Exact.

    • @sintochan7
      @sintochan7 Год назад

      ഓഹ് ഒന്നും പറയാനില്ല. കഴിയുന്നതും നോ കോൺടാക്ട് ചെയ്യുക. എന്നിട്ടും ഞാൻ രണ്ട് തവണ hoovering ൽ പെട്ടു. ഇനി ഇല്ല നോ കോൺടാക്ട് ചെയ്യുന്നു എല്ലാം ബ്ലോക്ക്‌ ചെയ്തു

  • @pallathuvarghesepeter202
    @pallathuvarghesepeter202 Год назад +9

    You said it dear brother,
    To face the narcissist, we need tolerance and also a brilliant approach is necessary. Above all, spirituality and God's blessings will really help us to overcome this worse situation.
    With prayers,

  • @iamanindian7307
    @iamanindian7307 Год назад +4

    വളരെ വിലപ്പെട്ട അറിവ്
    താങ്ക് യൂ

  • @RavijiRome
    @RavijiRome Год назад +10

    🤔.. നമ്മൾ തുറന്ന ലോകത്ത്
    കണ്ടുമുട്ടുന്നവരിൽ ഇവർ
    ഉണ്ടെങ്കിലും അത്
    അത്ര വലിയ വിഷയം അല്ല!
    എന്നാൽ സ്വന്തം ആളുകൾക്കിടയിൽ
    ഇവർ ഉണ്ടാകുമ്പോൾ
    ആണ് ജീവിതം നരക തുല്യം ആകുന്നത് ! 😢

    • @RavijiRome
      @RavijiRome Год назад +1

      ​@@KeerthanaSh-yy9xv😄... നിരീക്ഷണ ബുദ്ധി,
      മതിയാടോ ! 😂

  • @preethamolfrancis9394
    @preethamolfrancis9394 Год назад +15

    Such an important topic. Very good presentation Shinoth 👍👏

  • @KrishnaKumar-xc3vp
    @KrishnaKumar-xc3vp Год назад +7

    നമ്മളുടെ ഇന്ത്യ യിലും NPD ക്കാർ ധാരാളം ഉണ്ട്. കേരളത്തിലും NPD കാർ ധാരാളം ഉണ്ട്. പക്ഷെ ഇവിടെ ഇതിനൊന്നും ആരും ഡോക്ടറെ കാണാൻ പോകുന്നില്ല. അത് കൊണ്ട് ഇന്ത്യയിൽ ഇതിനെ കുറിച്ച് റിസേർച്ചോ ഒരു നല്ല പുസ്തകം പോലും ലഭ്യമല്ല.
    Npd യിൽ സ്പെഷലൈസ് ചെയ്യുന്ന ഡോക്ടർമാർ എല്ലാം NPD വിക്ടിം ആയിരുന്നവരാണ്.
    Dr സൂസൻ കോരുത്, Danish Basheer ഇവരൊക്കെയാണ് ഇന്ന് ഇന്ത്യയിൽ ഉള്ള experts.
    Govt Medical college ലെ സൈക്കട്ടറിസ്റ്റ് നു കൂടി npd യെ കുറിച്ച് വലിയ ധാരണ ഇല്ല.
    NPD വളരെ അപകടകരമാണ്. വിക്ടിം നു 8 ന്റെ പണി ആണ് കിട്ടുക . പക്ഷെ സമൂഹമോ, ഫ്രണ്ട്‌സ്, റിലേറ്റീവ്സ്, കോടതി, പോലീസ് ഇവർക്കൊന്നും NPD യെ കുറിച്ച് യാതൊരു അറിവും ഇല്ല. അതിനാൽ വിക്ടിം ന്റെ കാര്യം കട്ടപ്പൊക ആണ്. യാതൊരുവിധ ഹെല്പും വിക്ടിമിനു കിട്ടില്ല.
    NPD ഉള്ള വ്യക്തികൾ, അവരുടെ ഇരകളെ മോശക്കാരനായി സമൂഹത്തിൽ ചിത്രീകരിക്കും. ഒരു പ്രാന്തന്റെ പരിവേഷം കിട്ടും.
    NPD കാർ സമൂഹത്തിന്റെ മുന്നിൽ വളരെ മാന്യന്മാരാണ്. അവർ ധാരാളം ചാരിറ്റി ഒക്കെ ചെയ്യും. എല്ലാം മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാനാണ്. സമൂഹത്തിൽ അവർക്ക് ദൈവത്തിന്റെ ഇമേജ് ആണ് 😂
    NPD ക്കു മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
    NPD ഉള്ള ഒരു വ്യക്തി കല്യാണം കഴിക്കുക, NPD ഹിസ്റ്ററി ഉള്ള ഒരു കുടുംബത്തിൽ നിന്നാണ് സാധാരണയായി കണ്ടു വരുന്നത്. അവർക്കു ഉണ്ടാകുന്ന കുട്ടികളും NPD അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള disorder ആയിട്ടാണ് വളർന്നു വരിക.
    NPD കാർക്ക് റിലേഷൻഷിപ് ഒന്നുമില്ല. അവർക്കിടയിൽ അച്ഛൻ അമ്മ മക്കൾ ഭർത്താവ് ഭാര്യ എന്നിങ്ങനെ ബന്ധം ഇല്ല. സ്വന്തം കുട്ടികളെ പോലും അവർക്ക് സ്നേഹിക്കാനാകില്ല.
    മൊത്തം നോക്കിയാൽ ചെകുത്താൻ മനുഷ്യനായി പിറന്നവരാണവർ. പ്രകൃതിയുടെ ഒരു തരത്തിലുള്ള നിയമങ്ങളും ഇവർ ഫോള്ളോ ചെയ്യില്ല, പോലീസ്, ജൂഢിഷ്യൽ ഒന്നും ഇവർക്ക് ബാധകമല്ല.
    ഇവർ ഒരു zombie family പോലെ ആണ്.
    ലിവർ ന്റെ എന്തോ അസുഖമായി ഇപ്പൊ അടുത്ത കാലത്ത് ഹോസ്പിറ്റലിൽ കിടന്ന നടൻ NPD കാരനാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. പക്ഷെ പുള്ളിക്ക് ചാരിറ്റി ഒക്കെ ചെയ്ത് വളരെ നല്ല ഇമേജ് ആണ് ഉള്ളത്.#npdmalayalam

  • @rejikumar6296
    @rejikumar6296 Год назад +14

    Thank you so much for sharing very different and useful topic. Moreover, your presentation style is simple and appreciable.

  • @sumodthoppilan4434
    @sumodthoppilan4434 Год назад +8

    ഈ പറഞ്ഞ പെഴസ്നാലിറ്റി ഉള്ളവരുടെ സംസ്ഥാന പ്രസിഡണ്ട്‌ ആയ ഒരാൾ എന്റെ സുഹൃത്ത് ആയിരുന്നു...

    • @Xpro-Productions
      @Xpro-Productions Год назад +1

      Ennekal 14 vayass moopulla ente swantham jeshtan idhinte prime minister aanu.😢

  • @evelyn_minou
    @evelyn_minou Год назад +28

    Thank you for talking about this, Chetta. Mental health is not openly spoken about in our culture. I've experienced this in my life from my ex fiance and I wish I had this knowledge back then.

    • @Seethal-S
      @Seethal-S Год назад

      Same here....even after separation I'm suffering here. But now I know that I was saved from hell. Thank God

  • @Rishi0228.
    @Rishi0228. Год назад +6

    നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ - പല തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങളിൽ ഒന്നാണ്. അവനവനോട് തന്നെ അമിതമായ ഇഷ്ടവും പ്രാധാന്യവും തോന്നുകയും അതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് തീരെ മൂല്യം കല്‍പിക്കാതിരിക്കുകയുമെല്ലാം ചെയ്യുന്നവരെയാണ് പൊതുവേ നമ്മള്‍ ‘നാര്‍സിസ്റ്റു’കള്‍ എന്ന് വിളിക്കുന്നത്. ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ അമിത സ്വാർത്ഥത ഉള്ളവർ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള വെക്തി ആണെന്ന് പറയാം. നാർസിസം എന്ന അവസ്ഥയിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ് സ്വാർത്ഥതയെ കണക്കാക്കുന്നത്.

  • @Silviyashalabha
    @Silviyashalabha Год назад +2

    അതേ... വിവാഹമോചനം ആവശ്യപ്പെട്ടിട്ട് ആരും അംഗീകരിക്കുന്നില്ല. അത്ര മിടുക്കനാണ് കക്ഷി 🙆

  • @redmismartphone2862
    @redmismartphone2862 Год назад +6

    Well said. May this help many families struggling with narcissist

  • @ravikumarka6896
    @ravikumarka6896 Год назад

    നാർസിസ്റ്റിക് ഒരു മാനസിക വൈകല്യമാണ്. വളരെ ശ്രദ്ധയോട് വേണം അതിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടത്‌ . നല്ല രീതിയില് കാര്യങ്ങൾ അവതരി
    പ്പിച്ചു.👌🙏🎉

  • @black8059
    @black8059 Год назад +44

    ഇതൊക്കെ ഈ അടുത്ത കാലത്താണ് മനസ്സിലാക്കാൻ പറ്റിയത്, കുറച്ച് മുന്നേ ആയിരുന്നെങ്കിൽ life തന്നെ മാറി പോകു മായിരുന്നു

  • @rejaniratheesh9875
    @rejaniratheesh9875 Год назад +2

    വളരെ സത്യം.ഇതിൽ നിന്ന് എങ്ങനെ രക്ഷപെടും😢

  • @sujaramesh58
    @sujaramesh58 Год назад +10

    Very special content. Bits of narcissistic element is present in majority of people. This video helped me realize many things. Wonderful

  • @sajeeshvj5919
    @sajeeshvj5919 Год назад +4

    ഈ വീഡിയോ ഞാൻ കറക്റ്റ സമയത്താണ് ഞാൻ കാണുന്നത് എനിക്ക് ഇതേ അനുഭവം ആണ് ഇപ്പോളും ഉണ്ട് 😔

  • @oopz1
    @oopz1 Год назад +20

    Well explained! Need more such episodes on various Mental conditions

    • @tripanto
      @tripanto Год назад

      yes we need more on this

  • @karthik8710
    @karthik8710 Год назад +6

    എല്ലാവരിലും narcissistic personality ഉണ്ട്... അല്ലെങ്കിൽ ആരും ജീവിതത്തിൽ വിജയിക്കില്ല... Narcissistic personality....ഒരു disorder ആകുമ്പോൾ ആണ് ദാമ്പത്യ ജീവിതത്തിൽ കുഴപ്പങ്ങൾ ഉണ്ടാവുന്നത്.....
    Dr susan koruthu youtube channel ആണ് ഈ field ൽ expert opinion ഉള്ളത്

  • @tmdvlog9906
    @tmdvlog9906 Год назад +11

    സ്വയം രോഗി ആണെന്ന് സമ്മതിച്ചു തരില്ല പിന്നെ ട്രീറ്റ്മെന്റ് നടക്കുമോ

  • @Enter___tainer
    @Enter___tainer Год назад +9

    അഖിൽ മാരാർ ഒന്നാതരം narcissist ആണ് അയാളുടെ ലൈഫ് bb ലെ character.., സംസാരം ആരോപണങ്ങൾ ഓക്കെ നോക്കിയാൽ ഇതിൽ 70% കാര്യങ്ങളും ശരി ആണ്

    • @9711555674
      @9711555674 Год назад

      ശരിയാണ് എനിക്കും ഇത് കേട്ടപ്പോൾ തോന്നി.

  • @keepitup123-z6u
    @keepitup123-z6u 8 месяцев назад +1

    But BPD emotional disorder alle npd ayitt engne connect cheyyum

  • @annammajacob9223
    @annammajacob9223 Год назад +4

    Well said Shinoth ,hats off to you for selecting such a topic. 👍👍

  • @keralavibes1977
    @keralavibes1977 Год назад +1

    നിർഭാഗ്യവശാൽ ഞാൻ ഇത്തരക്കാരാൽ ചുറ്റപ്പെട്ടാണിരിക്കുന്നത് അത് സ്വന്തം കുടുബ ത്തിലും തൊഴിൽ സ്ഥലത്തും ശരിക്കും കുഴിയിൽ പെട്ടപോലെ ഒരുവഴിയുമില്ലാത്ത അവസ്ഥ...

  • @manjujuby5226
    @manjujuby5226 Год назад +9

    Very well said. Thank you so much I hope this will help some people out there. I know how hard it is to live with someone with this disorder.

    • @beautifulhuman8656
      @beautifulhuman8656 Год назад

      It will help the person to understand the partner’s true color and possible to get out of the relationship. It will be very hard to make the person understand the problem, because they don’t realize they have have this personality behavior. They usually get really smart, young, good looking partners because of their charming behavior in the beginning.

  • @ibndarves1828
    @ibndarves1828 Год назад +18

    ഇത് കേൾക്കുന്ന ഓരോരുത്തരും സെൽഫ് വിചിന്തനം കൂടി നടത്തേണ്ടതുണ്ട്

  • @ReenaShafi
    @ReenaShafi Год назад +2

    ശെരിക്കും ഞാൻ അനുഭവിക്കുന്നു. സിനിമ കാണുമ്പോൾ കരയും. അതിനേക്കാൾ വിഷമഘട്ടങ്ങൾ മുന്നിൽ കാണുമ്പോൾ ഒരു അലിവും കാണാറില്ല. ഇത്തരക്കാർക്. കൂടെ ജീവിക്കുന്നവർക് മാത്രമേ സത്യം അറിയാൻ പറ്റു 😢

  • @varghesejacob3401
    @varghesejacob3401 Год назад +1

    Truthful message. Iam one among the preys. Whole life is wasted this birth.. These people are boastful & lot of childhood traumas preys.

  • @shaheenks
    @shaheenks Год назад +4

    That's a much needed closure statement to me. I am sure this will help many to kick start their healing journey. Great work Shinoth !!! #narcfree #againstabuse #narcissism #survivor

    • @newbie_2023
      @newbie_2023 Год назад

      If you have a child please think about that pure soul and don't let it have any kind of Childhood trauma
      If that happens , you are in the process of creating a new narcissist 😢

    • @shaheenks
      @shaheenks Год назад

      @@newbie_2023 Yes. I get it. I was lucky to push through this instinct. 😝And now I know how my narcissist is created. Poor soul.

  • @manjus2915
    @manjus2915 2 месяца назад

    ഈ പറഞ്ഞ വൃത്തികെട്ട person കാരണം കുടുംബം തകർന്നു നടു തെരുവിൽ ഇപ്പോൾ ഞാൻ നിൽക്കുന്നു 😡😡😡😡

  • @nesmalam7209
    @nesmalam7209 Год назад +7

    Nice topic selection...

  • @harikrishnankg77
    @harikrishnankg77 Год назад +224

    ഈ പറഞ്ഞത് എല്ലാം വച്ച് നോക്കുമ്പോൾ നമ്മളിൽ എല്ലാവരിലും നാർസിസിസം ഇല്ലേ എന്നാണ് എന്റെ ഒരു സംശയം 😅😅

    • @hiyoutubers12345
      @hiyoutubers12345 Год назад +11

      satym..elam thikjna arum ilalo..manushyn 😂😂

    • @aswathyviswambaran3549
      @aswathyviswambaran3549 Год назад +27

      Nammalil ellavarilum ella swabhavavum und. Athokke common sence vach control cheyyan patunnathalle maturity.

    • @padmajavijayakumar3608
      @padmajavijayakumar3608 Год назад +55

      എന്റെ പൊന്നേ ഈ മെസ്സേജ് അയച്ച ആൾ narsist അല്ല. Narsistinu ഇങ്ങനെ ഒരു ചിന്ത വരില്ല. സിംപതി empathy സെന്റിമെന്റ്സ് അവർക്കു ഇല്ല. ബ്രെയിനിൽ ആ ഭാഗം അവർക്കില്ല.അ വരുടെ ഇര അവരുടെ മുൻപിൽ ഭിത്തിയിൽ തലയിടിച്ചാലോ ആത്മഹത്യ ക്ക്ശ്രമിച്ചാൽ പോലും അവർ പ്രതികരിക്കില്ല

    • @al-mallu
      @al-mallu Год назад +2

      Athe bro😅

    • @rosemaggie4745
      @rosemaggie4745 Год назад

      If u think all these behavior is prominent in u, then u are a Narc

  • @kusumambaby1408
    @kusumambaby1408 7 месяцев назад

    Verynice message Thankyou

  • @Alice7y
    @Alice7y Год назад +2

    Very well said. But how to get out of it...that is a big question
    .

  • @valsarajan5489
    @valsarajan5489 Год назад

    Shinoth.I am giving u full marks for your practical advice.from kottarakkara.congrats and prayers.l am Madhus mother

  • @sivalalkv9398
    @sivalalkv9398 Год назад +4

    ഒരു നാർസ്സിസ്റ്റിന്റെ പിടിയിൽ പെട്ടുപോയാൽ തീർന്നു.ഇവരെ തിരിച്ചറിയാൻ അത്ര എളുപ്പമല്ല.നാർസിസം ഒരു പേഴ്സണാലിറ്റി ഡിസോർഡറാണ്.അതിന്റെ കൂടെ മറ്റൊരു മനോരോഗം കൂടി ഉണ്ടായാൽ അതിലും ഭീകരമായിരിക്കും അവസ്ഥ.ഇരയാകുന്നവർ പറയുന്നത് ആരും വിശ്വസിക്കില്ല.സൈക്കോളജിസ്റ്റിനോടോ, സൈക്യാട്രി സ്റ്റിനോടോ പറഞ്ഞ് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ട് ആയിരിക്കും.നിയമസംവിധാനത്തിന്റെ സഹായം പോലും ലഭിച്ചേക്കില്ല.വാദിയെ പ്രതിയാക്കാനുള്ള ഇവരുടെ അസാമാന്യ കഴിവും,അഭിനയ ചാതുര്യവും ഒന്ന് വേറെ തന്നെയാണ്. നാർസിസം ഇത്ര ചെറിയ വീഡിയോയിലൂടെ അവതരിപ്പിക്കാൻ പറ്റില്ല.അതിന് എപ്പിസോഡുകൾ വേണ്ടിവരും.ചില കമന്റുകൾ കണ്ടിട്ട് എഴുതിയതാണ്.

    • @shameermu328
      @shameermu328 Год назад +2

      വാദിയെ പ്രതിയാക്കാനും മറ്റും അവർക്ക് സാധിക്കും പക്ഷെ അതെല്ലാം കുറച്ചു കാലത്തേക്ക് മാത്രം അവരുടെ വാക്ക് കേട്ട് അവരെ താങ്ങി നടക്കുന്നവർക്ക് കുറച്ചു കഴിയുമ്പോൾ എല്ലാം മനസിലാകും 😂😂ഇതേ അനുഭവം തന്നെ അവർക്കും ഉണ്ടാകും

    • @ranireeba400
      @ranireeba400 Год назад

      Avarude koode ullavar aware anthamayi viswsikkum, chill bharthakkanmar avarkku adimayakum, pinne chintha Shakti polum nashtapedum, penmakkal lundenkil avarum,, avar parayunnathanu Sheri, oru.pava pole, pinne avar parayunnayhu pole avare santhoshippichu jeevithakalam muzhuvan avarude koode angu jeevikkum, victims kuru anubhavikkum, njan anubhavatheyanu, njan avarude marumakalanu.

    • @shameermu328
      @shameermu328 Год назад

      @@ranireeba400 ഭർത്താക്കന്മാർ അടിമ ആകുന്നത് അവരുടെ ഭാര്യമാർ നാർസിസ്റ്റ് ആയത് കൊണ്ടല്ല ഭർത്താക്കന്മാർക്ക് ശീഗ്ര സ്കലനം ഉണ്ടാകുന്നത് കൊണ്ടാണ് മാത്രമല്ല അവർക്ക് സെക്സ് എപ്പോളും വേണം എന്നാൽ ഭാര്യയെ തൃപ്തി പെടുത്താനും കഴിയില്ല അതു കൊണ്ട് ഭാര്യ പറയുന്നത് അനുസരിച്ചു പട്ടിയെ പോലെ കഴിഞ്ഞു കൂടും കുറച്ചു കഴിഞ്ഞു മക്കൾ വലുതായാൽ മക്കളും ഉമ്മയും ഒന്നാകും പിന്നെ ഭർത്താവ് വെറും നായയെ പോലെ ആകും ആയ കാലത്ത് വീട്ടുകാരെയും നാട്ടുകാരെയും ഭാര്യയുടെ വാക്ക് കേട്ട് വെറുപ്പിച്ചത് കൊണ്ട് വയസ്സ് കാലത്ത് അവരും ഉണ്ടാകില്ല പിന്നെ ഒരു മാതിരി ജീവിതമായിരിക്കും അവരുടേത്

  • @mumtajbeegum4198
    @mumtajbeegum4198 Год назад

    Well said, anubhavichavqrke ithu manasilakooo

  • @RENJITHyoyo
    @RENJITHyoyo Год назад +1

    ഏറ്റവും വേദനയുള്ള ഒരു കാര്യം എന്തെന്നാൽ എൻറെ അമ്മ ഈ സ്വഭാവത്തിനുടമയാണ് അച്ഛൻ നാടുവിട്ടുപോയി വളരെയേറെ യാതനകൾ സഹിച്ചു പട്ടിണി കിടന്നു മരണമടഞ്ഞു ഇന്ന് ഞാനും ഏറെക്കുറെ അതേ പാതയിലാണ് വിവാഹം കഴിക്കാൻ സാധിക്കില്ല 38 വയസ്സായി നിരവധി കേസുകൾ സഹോദരി പ്രേരണ മൂലം അമ്മ എനിക്കെതിരെ. എങ്കിലും എന്നോട് വലിയ സ്നേഹമാണ് അതിനേക്കാൾ തിരികെ ഉള്ളതുകൊണ്ടാണ് ഉപേക്ഷിച്ച് പോകാതെ ഞാൻ നിൽക്കുന്നത് ഒരുപാട് അസുഖങ്ങൾ ഉണ്ട് എൻറെ അമ്മയ്ക്ക്.

  • @user-vv4yr5xm9u
    @user-vv4yr5xm9u Год назад +1

    Very true.. I have one in my family.. Exactly like what you said.

  • @warriorss97
    @warriorss97 Год назад +1

    100% sathyam broo.Anikkum ithe character ulla frnd undaayirunnu

  • @lalithamadhavan1976
    @lalithamadhavan1976 Год назад +1

    Very good message. Well explained.👍

  • @rithwicNeo
    @rithwicNeo Год назад +2

    ഞാൻ കഷ്ടിച്ച് രക്ഷപെട്ടു🤔🤗

  • @safoorabeevi7590
    @safoorabeevi7590 Год назад +2

    എന്റെ ജീവിതത്തിൽ അനുഭവിക്കുന്നത് ഇത് തന്നെ

  • @athira4271
    @athira4271 Год назад +7

    And the worst thing is to have a narcissistic parent. Everything looks perfect from the outside but it is nothing less than horror .

  • @ABC-024
    @ABC-024 Год назад +13

    നമ്മുടെ 'പണ്ടത്തെയും', ഇപ്പോഴത്തെയും ഒക്കെ മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കന്മാര്‍ ഒക്കെ ഇതേ ഗണത്തില്‍ പെടുത്താം ഇല്ലേ?

    • @jibythomas4382
      @jibythomas4382 Год назад

      സത്യത്തിൽ ഞാനും ഇത് തന്നെ ചിന്തിച്ചാരുന്നു

    • @rosemaggie4745
      @rosemaggie4745 Год назад

      Most political people who love power and to rule others are narcissists.. examples are in Kerala and India.. Donald Trump is one too...

  • @minilevi8465
    @minilevi8465 Год назад +3

    Well explained. Thank you

  • @anushaxaviourxaviour
    @anushaxaviourxaviour Год назад +1

    Well said chetta👌🏻👌🏻👌🏻👌🏻

  • @AnuAlexander-l4e
    @AnuAlexander-l4e Год назад +3

    എന്റെ അയൽവക്കത്ത് ഒരാൾ ഉണ്ട് ഇതുപോലെ തന്നെ😂

  • @susmithasusu1280
    @susmithasusu1280 Год назад +1

    Ee paranja symptoms ellam ente loverinunde. 4 years ayi relationship start cheythit. First few month kazhinjapol muthal njan karayan thudangiyatha. Break up akunnumilla. Snehichu nikunnumilla.

  • @അരുൺമുരളീധരൻ

    ❤❤❤❤❤
    ഇത് ഒരു പാട് ആളുകൾ ഉണ്ട് ഇതു പോലെ ഉള്ള ❤

  • @reginathomas609
    @reginathomas609 Год назад +1

    Thank you so much for this topic.i have got some clarity with the topic.

  • @adithkrishnack2225
    @adithkrishnack2225 Год назад +3

    Nice brother.. Very true🎉. We need a full newyork series.. ❤

  • @kesiya7698
    @kesiya7698 Год назад +1

    Iam am a victim of a Narcistic... Sir പറഞ്ഞതൊക്കെ correct ആണ്

    • @shameermu328
      @shameermu328 Год назад +1

      ഞാനും ആയിരുന്നു അവരെ പാടെ ഒഴിവാക്കുക ഒരു തരത്തിലുള്ള ബന്ധവും പാടില്ല

  • @praveenthomas392
    @praveenthomas392 Год назад +2

    Super message.. We expect more from you... 👍

  • @olgajohn5954
    @olgajohn5954 Год назад +6

    Lack of empathy is the dominant behavior.

  • @vidya9157
    @vidya9157 Год назад +2

    Thank you for this valuable information
    🙏🏻👍🏻👌🏻💐❤️

  • @Alex-ir1hc
    @Alex-ir1hc Год назад +3

    Keep on shinoth brother.

  • @neenareena
    @neenareena Год назад +2

    I like your presentation and narration
    Keep posting

  • @soumyamolvs3499
    @soumyamolvs3499 Год назад

    Chetta ee Americans Manju kaalathu kulikkumo

  • @arunsurya8246
    @arunsurya8246 Год назад +2

    shinoth bro , american content kond varoo plzz , pazhaya pole americayile tour videos poratte

  • @shameermu328
    @shameermu328 Год назад +2

    വളരെ നല്ല വിഷയം എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് തന്നെക്കാൾ താഴെ ആണെന്ന് തോന്നുന്നവരോട് വെറുതെ തട്ടിക്കയറുക അവരെ അപമാനിക്കുക മറ്റുള്ളവരെ അപമിനിക്കുന്നതിൽ ആനന്ദം കണ്ടെത്തുക
    ഒടുവിൽ സഹികെട്ടു നാലാളു കൂടിയ സ്ഥലത്ത് വെച്ച് തന്നെ അവനെ പച്ചക്ക് തെറി വിളിച്ചു 😂😂അതു വരെ ജീവിതത്തിൽ വിളിക്കാത്ത തെറി വിളിച്ചു നീ യൊരു മാനസിക രോഗിയാണ് എന്ന് വരെ പറഞ്ഞു 😂 ആരെങ്കിലും നമ്മോട് ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അതിനുള്ള വഴി നാലാൾ കൂടുന്നിടത് വെച്ച് അവരെ നാറ്റിച്ചു വിടണം പറ്റുമെങ്കിൽ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ചു കൊടുത്താൽ മതി 😂😂😂

  • @malabarn7154
    @malabarn7154 Год назад +8

    ഷിനോദ് ഏട്ടാ....😊ഒരു സംശയം ഏത് വീഡിയോക്കു० നെഗറ്റിവ് പറയുന്നതു० തെറി പറയുന്നതു० നമ്മുടെ നാട്ടിൽ മാത്രമാണോ അതോ പോതുവേ ഏല്ലാ സ്ഥലങ്ങളിലും അങ്ങനെ ആണോ. 🤔

  • @snehaelizabeth6678
    @snehaelizabeth6678 Год назад

    Hello sir
    USA yilekk ulla caregiver visa ye kurich വീഡിയോസ് ചെയ്യുമോ?

  • @fredinmathews1047
    @fredinmathews1047 Год назад +5

    എല്ലാവരിലും ഒരു narcissist ഉണ്ട് അത് ഏതു ലെവലിൽ ആണ് എന്നതാണ് ചോദ്യം 🙂

    • @shaheenks
      @shaheenks Год назад

      Depends on the level of empathy you have.

  • @parvathysudhakaran5895
    @parvathysudhakaran5895 Год назад

    Thank you for talking about this Topic👍🏻 Answers for a lot of questions 👍🏻

  • @artbysujith6649
    @artbysujith6649 Год назад +1

    Thank you chettaa

  • @SP-ue1eo
    @SP-ue1eo Год назад

    Njanum oru irayanu.kashtichu jeevan rekshapettu kitti.

  • @charmingheart2098
    @charmingheart2098 Год назад

    സ്വൊന്തം കുടുംബത്തിൽ തന്നെ ഉണ്ട്‌ ഇങ്ങനെ ഒരാൾ, രക്തബന്ധം

  • @prasanthps5214
    @prasanthps5214 Год назад +1

    Mashai Adipoli 👌🏽👌🏽

  • @eleganztyle
    @eleganztyle Год назад +1

    ഇതൊക്കെ മനസ്സിലാക്കിയപ്പോൾ സമയം വൈകി

  • @mysunshine-q9h
    @mysunshine-q9h 6 месяцев назад

    Every line is relatable. I am just out of such a relationship.
    Fortunately my family and few of my friends stood by me. Thank God.
    Yes, I am taking medication as well as therapy now.

  • @Sneha-vk7nb
    @Sneha-vk7nb Год назад +1

    Ente ponnoooo....
    Njan 27yrs aayi sahikkunnu....
    Ente skills, life ellam thulachu.
    Choose your partners wisely...
    Every word you said is what iam experiencing....my goodness😮

  • @dn8105
    @dn8105 Год назад +3

    Great content. Thanks for this video. Know a few narcissistic personalities. Know someone who was totally destroyed by one such sicko.

  • @achukp7187
    @achukp7187 Год назад +4

    സുഹൃത്തേ, ഇത്തരം വിഷയങ്ങൾ താങ്കൾ കൈകാര്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും, ഇത്രയും അതിശയോക്തി വേണ്ടായിരുന്നു, മാംസത്തിൽ കൊഴുപ്പ് എന്ന പോലെ ഇത് ഇല്ലാത്തവർ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമാണ്, ഏറ്റ ക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം, അതാണ് മനുഷ്യ നിർമ്മിതി, നല്ലതു വരട്ടെ.

    • @farisarahman2269
      @farisarahman2269 Год назад +4

      Ettavum charcha cheyyapedenda subject thanneyanith

    • @farisarahman2269
      @farisarahman2269 Год назад

      Njanith parayan karanam njan orupad anubavichathado arum voswasichilla ellarudeyum munpil nallavanayirunnu torturingn kettitte ullu sarikkum anubhavichu menttal health control cheyth nikkunnu eniyum avante koode jevichal vattayipokum

  • @shananazreenkp3983
    @shananazreenkp3983 Год назад +1

    Hmm..yes..😭😭😭...alkrde mumpil ivrde atrem nllor vere illa..but koode jeevikunork aryoll...pine arod prnjom vishvsikilla.. kuttam full njmde talel idum 😢😢😢

  • @AlanB-os4ml
    @AlanB-os4ml 7 месяцев назад

    ഞാൻ എന്റെ ഒരു നാർസിസ്റ്റ് കോളീഗിനെ ഗോസ്റ്റിംഗ് ചെയ്തു.... അത് അവരെ മാനസികമായി എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടിക്കുമോ

  • @musicparadise8651
    @musicparadise8651 Год назад

    Horoscope nokki mrrg cheyyunna hindhukalee kurich video cheyyamo?

  • @ajithoneiro
    @ajithoneiro Год назад +1

    Good one...

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад +1

    ഈ അസുഖത്തിന് ചികിത്സ ഉണ്ട്. നല്ല നാടൻ തല്ല്

    • @shaheenks
      @shaheenks Год назад

      Then YOU end up in hell. You can't imagine the retaliation if they are independant.

    • @sintochan7
      @sintochan7 Год назад

      ഒരു കാര്യവുമില്ല

  • @sagarvee
    @sagarvee Год назад

    Very good explanation. But identify cheyunna reethikal conclusive aano ennu urapilla. There could more ways of identifying.

  • @tulunadu5585
    @tulunadu5585 Год назад +4

    ഇപ്പോൾ മനസിലായി ഞാനും ഒരു നാഴ്‌സിസ്റ് ആണെന്നു. Thanking you for exposing my charecter.

  • @vinuvinu4764
    @vinuvinu4764 9 месяцев назад

    സത്യം കല്യാണത്തിന് മുമ്പ് എനിക്ക് എല്ലാവരുമുണ്ടായിരുന്നു കല്യാണത്തിനു കുറച്ചുനാൾ ശേഷം ആരുമില്ലാത്ത ഒറ്റപ്പെട്ട അവസ്ഥ😢😢😢😢