" പറക്കുന്ന കാക്കയെ പോലും പറന്നു വെട്ടുന്ന ആനക്കേമൻ...! പറവ രക്ഷപ്പെട്ടാൽ അടുത്ത പണി പാപ്പാന് ...!
HTML-код
- Опубликовано: 6 фев 2025
- ചങ്ങലക്കിട്ട് ചട്ടം പറയുന്ന മനുഷ്യർക്ക് മുന്നിൽ ....
പറയുന്നതും കേട്ട് അനുസരണക്കുട്ടനായി കഴിഞ്ഞുകൂടിയാൽ സമയാസമയം തീറ്റയും വെള്ളവും തന്നു സംരക്ഷിച്ചു കൊള്ളാമെന്ന മനുഷ്യരുടെ മോഹന വാഗ്ദാനങ്ങൾക്ക് മുന്നിൽ ....
"പോടാ പുല്ലേയെന്ന് ആയുഷ്കാലം മുഴുവൻ വെല്ലുവിളിച്ച ഒരു ആനപ്പിറവി..!
ക്ഷിപ്രകോപത്തിൽ ദുർവ്വാസാവിനെയും തോൽപ്പിക്കാൻ പോന്നവൻ. കട്ടക്കലിപ്പിൽ പൊതിഞ്ഞ കൈയ്യിലിരിപ്പിന്റെ കടുപ്പം കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ലേലം വിളിച്ച് വിൽക്കപ്പെട്ടവൻ...!
വൈക്കം ചന്ദ്രശേഖരൻ എന്നും നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നും പേരു കേട്ട ...
പേര് കേൾപ്പിച്ച ....
ഈ ഗജകിങ്കരന് തുല്യമായി ആനക്കേരളത്തിന്റെ ചരിത്രത്തിൽ മറ്റൊരു ആനയുണ്ടാവില്ല.
ദേഷ്യം കൊണ്ട് തുള്ളിയുറഞ്ഞാൽ പറന്നു പോകുന്ന കാക്കയുടെ പോലും വെറുതേ വിടാത്തവൻ ....! ഉന്നമിട്ടവനെ കിട്ടിയില്ലെങ്കിൽ ആ കലിപ്പ് കൂടി പാപ്പാൻമാരോട് തീർക്കാൻ മടിക്കാത്ത ശങ്കരനാരായണനെ
നല്ല രീതിയിൽ വഴി നടത്തിയിട്ടുള്ള പാപ്പാൻമാരും കേമൻമാരിൽ കേമൻമാർ തന്നെ...!
#sree4elephants #elephant #aanapremi #sankaranarayananelephant #chandrasekharanelephant