കലയും സാംസ്കാരിക ചരിത്രവും : ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര - 1st Day

Поделиться
HTML-код
  • Опубликовано: 10 мар 2024
  • കലയും സാംസ്കാരിക ചരിത്രവും
    ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
    ഒന്നാം ദിനം
    യേശുദാസും കേരളീയാധുനികതയുടെ ആന്തരിക വൈരുദ്ധ്യങ്ങളും
    ചലച്ചിത്രഗാന സംസ്കാരം ഒരു പ്രദേശത്തിന്റെ എല്ലാ സംഗീത പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നു : ഡോ. സുനിൽ പി. ഇളയിടം
    പാലക്കാട്‌: ചലച്ചിത്രഗാന സംസ്കാരം എന്നത്‌ ഒരു പ്രദേശത്തിന്റെ എല്ലാ സംഗീത പാരമ്പര്യങ്ങളേയും ഉൾക്കൊള്ളുന്നു എന്നും, അതുകൊണ്ടാണ് ചലച്ചിത്രഗാനശാഖ ജനപ്രിയമായി നിലനിൽക്കുന്നതെന്നും ഡോ. സുനിൽ പി. ഇളയിടം. പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'കലയും സാംസ്കാരിക ചരിത്രവും' വിഷയത്തിലെ പ്രഭാഷണ പരമ്പരയിൽ ആദ്യ ദിനത്തിൽ 'യേശുദാസും കേരളീയാധുനികതയുടെ ആന്തരിക വൈരുധ്യങ്ങളും' എന്ന ഉപവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    സംഗീതത്തിലെയും കലയിലെയും ചരിത്രബന്ധം നേരിട്ട്‌ അനുഭവവേദ്യമാവുകയല്ല, മറിച്ച്‌ അത്‌ നിർമ്മിക്കുന്ന സാമൂഹ്യസംഘർഷങ്ങളുടെ ഉൽപ്പന്നമായാണ് പൊതുനനങ്ങളിലേക്ക്‌ എത്തുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം വിഷയത്തിലൂന്നി സദസ്യരുമായി സംവദിച്ചു.
    മാർച്ച്‌ 10 വരെ നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ശ്രീ. വൈശാഖൻ നിർവ്വഹിച്ചു. മനുഷ്യപരിണാമത്തിൽ കലയുടെ സാംസ്കാരിക ചരിത്രം അനാവരണം ചെയ്യപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
    പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ.ബിനുമോൾ ഉദ്ഘാടനയോഗത്തിനു അദ്ധ്യക്ഷത വഹിച്ചു. പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ, ഡോ: സി.പി.ചിത്രഭാനു, ശ്രീ. ആർ.ശാന്തകുമാരൻ മാസ്റ്റർ, ശ്രീ. പ്രസാദ്‌ മാത്യു എന്നിവർ സംസാരിച്ചു. ശ്രീമതി. ജ്യോതിബായ്‌ പരിയാടത്ത്‌ പ്രാരംഭമായി കവിത ആലപിച്ചു.
    #Ilayidam
    #ഇളയിടം

Комментарии • 4

  • @piusha9073
    @piusha9073 4 месяца назад

    👌❤️

  • @noushadk750
    @noushadk750 4 месяца назад +1

    Palakkad കാരൻ ആയിട്ടുപോലും ഈ ഒരു program ഉണ്ടെന്നത് അറിയാൻ കഴിയാതെ പോയി... 😔😔😔

  • @rubuts7459
    @rubuts7459 4 месяца назад

    സാറിന്റെ പ്രസംഗം മനസ്സിലാകനമെങ്കിൽ മലയാളത്തിൽ മിനിമം ഒരു ഡിഗ്രിയെങ്കിലും വേണും. Good.

  • @syamkumar1146
    @syamkumar1146 3 месяца назад

    അല്ലാ, അങ്ങ് ജീവനോടെ ഉണ്ടായിരുന്നോ. വയനാട് ഇൽ ഒരുത്തനെ ആൾകൂട്ട വിചാരണ ചെയ്‌തു കൊന്നപ്പോൾ അങ്ങയുടെ മാനവികത എവിടെ പോയി. അങ്ങ് വടക്കേ ഇന്ത്യയിൽ ഒരു തുമ്പി ചത്താൽ തന്നെ അങ്ങ് ഒരാഴ്ച പ്രസംഗിച്ചനെന്മല്ലോ 😃