കലയും സാംസ്കാരിക ചരിത്രവും : ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര - 3rd Day

Поделиться
HTML-код
  • Опубликовано: 10 мар 2024
  • കലയും സാംസ്കാരിക ചരിത്രവും
    ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര
    മൂന്നാം ദിനം
    ത്യാഗരാജന്‍ എന്ന പിതൃബിംബം
    കര്‍ണ്ണാടക സംഗീത പരിണാമവും ആധുനിക വ്യക്തിരൂപ നിര്‍മ്മാണവും
    ത്യാഗരാജൻ ആധുനിക ലോകത്തെ വ്യക്തിബോധത്തെ ഏറ്റവും കൂടുതൽ അഭിസംബോധന ചെയ്ത സംഗീതജ്ഞൻ: ഡോ. സുനിൽ പി. ഇളയിടം
    പാലക്കാട്‌: ആധുനിക ലോകത്തെ വ്യക്തിബോധത്തെ ഏറ്റവും കൂടുതൽ അഭിസംബോധന ചെയ്ത കർണ്ണാടക സംഗീതജ്ഞനും ഗായകനുമാണ് ത്യാഗരാജൻ എന്ന് ഡോ. സുനിൽ പി. ഇളയിടം. മറ്റ്‌ അനേകം കുലപതികൾ ഉണ്ടെങ്കിലും, കർണ്ണാടക സംഗീതത്തിൽ ത്യാഗരാജ സ്വാമികൾ എങ്ങനെ ഒരു പിതൃബിംബമായി എന്ന് അദ്ദേഹം സൂചിപ്പിച്ചു. കർണ്ണാടക സംഗീതത്തിൽ രൂപപരമായും പ്രമേയപരമായും ആലാപനപരമായും ത്യാഗരാജൻ ആ ശേഷി കൈവരിച്ചിരുന്നു എന്നും അദ്ദേഹം സദസ്യരുമായി ചർച്ചകളിലൂടെ സംവദിച്ചു.
    പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'കലയും സാംസ്കാരിക ചരിത്രവും' വിഷയത്തിലെ പ്രഭാഷണ പരമ്പരയിൽ മൂന്നാം ദിനത്തിൽ 'ത്യാഗരാജൻ എന്ന പിതൃബിംബം: കർണ്ണാടക സംഗീത പരിണാമവും ആധുനിക വ്യക്തിരൂപ നിർമ്മാണവും' എന്ന ഉപവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ശ്രീ. മനോജ്‌ വീട്ടിക്കാട്‌ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: കെ.മോഹൻദാസ്‌ സ്വാഗതവും, ശ്രീ. പി.അനിൽകുമാർ നന്ദിയും പറഞ്ഞു. ശ്രീമതി. വിമല വേണുഗോപാൽ പ്രാരംഭമായി കവിത ആലപിച്ചു.

Комментарии •