Vitamin D malayalam,,വിറ്റാമിൻ ഡി കുറഞ്ഞാൽ,

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പലതരം പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമാണെന്ന കാര്യം നമുക്കറിയാം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകളിൽ തുടങ്ങി വിഷാദത്തിനും ഉൽക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
    എന്തുകൊണ്ട് വിറ്റാമിൻ ഡി കുറയുന്നു?
    എന്തുകൊണ്ട് വിറ്റാമിൻ ഡി കുറയുന്നു?
    ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി. ഇന്ന് നാം നേരിടുന്ന കൊറോണ വൈറസ് ബാധയുടെ വ്യാപനം എല്ലാവരുടെയും ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അണുബാധയുടെ വ്യാപനം തടയാനായി സാമൂഹിക അകലത്തിൽ തുടങ്ങി പുറത്തിറങ്ങുന്നത് വരെ നിയന്ത്രണമേറിയതായി മാറിയിരിക്കുന്നു. നമ്മളെല്ലാം കൂടുതൽ സമയം ഇപ്പോൾ ചെലവഴിക്കുന്നതും വീടുകൾക്കുള്ളിൽ തന്നെ. രോഗവ്യാപനം വരുത്തിവെച്ച ഇത്തരമൊരു പുതിയ ജീവിതരീതി നമ്മുടെയെല്ലാം ശാരീരിക വ്യവസ്ഥിതിയിൽ മറ്റൊരു പോരായ്മയെ കൂടി വിളിച്ചുവരുത്തുന്നുണ്ട്. വിറ്റാമിൻ ഡി കുറവാണത്.
    വാസ്തവത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത ഇത്തരമൊരവസ്ഥ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നിർമ്മിച്ചെടുക്കാനാവശ്യമായ സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നതിൻ്റെ അളവിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. ധാരാളം ആളുകളിൽ ഇത് പോഷകാഹാരക്കുറവിൻ്റെ പ്രശ്നങ്ങളായി ബാധിച്ചുകൊണ്ട് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വെല്ലുവിളിയായി മാറുന്നുവെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ഡി പോഷകങ്ങൾ പ്രധാനമാണ്. ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ്:
    അസ്ഥി വേദന
    അസ്ഥികളുടെ നിർമ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി നിങ്ങൾക്ക് ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. ഒരുപക്ഷേ കാൽഷ്യം കൂടുതൽ നൽകുന്ന പാലുത്പന്നങ്ങളും മറ്റും നിങ്ങൾ കൂടുതലായി കഴിച്ചെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ഡി അളവ് കുറവാണെങ്കിൽ ഇത് നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല. ഇതിൻ്റെ കുറവ് അസ്ഥികളേയും സന്ധികളേയും അങ്ങേയറ്റം ദുർബലപ്പെടുത്തുകയും ഈ ഭാഗങ്ങളിൽ വേദനയുണ്ടാക്കുകയും അവയുടെ ചലനാത്മകത ശേഷി കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലുകളെ എല്ലായ്പ്പോഴും ആരോഗ്യകരമായി വയ്ക്കുന്നതിതിന് നിങ്ങളുടെ കഴിക്കുന്ന കാൽസ്യത്തിൻറെ അളവിൽ മാത്രമല്ല വിറ്റാമിൻ ഡി യുടെ അളവിലും വേണ്ടത്ര ശ്രദ്ധ നൽകേണ്ടതുണ്ട്

Комментарии • 1