15-ാമത് നാഷണൽ ബ്രെയിൻ ബീ ചാമ്പ്യൻഷിപ്പിന് അമൃത ആശുപത്രി ആതിഥേയത്വം വഹിച്ചു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച 15-മത് നാഷണൽ ബ്രെയിൻ ചാമ്പ്യൻഷിപ്പിൽ മുംബൈ കിഷൻ ചന്ദ് ചെല്ലാറാം കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രേഷ്ഠ പോട്ടാബാതിനി ഒന്നാം സ്ഥാനം നേടി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ്‌സിന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ 13 മത്സരാർത്ഥികളാണ് ഫൈനലിൽ മാറ്റുരച്ചത്. ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി ഗോവിന്ദ്, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ്‌സ് പ്രസിഡന്റ് ഡോ.എം പ്രദീപ്, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ എന്നിവർ സംസാരിച്ചു. ന്യൂറോസയൻസ് ഗവേഷണങ്ങളെപ്പറ്റിയുള്ള അറിവുകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിൽ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.

Комментарии •