Manjalayil Mungithorthi | മഞ്ഞലയിൽ മുങ്ങിത്തോർത്തി | Bhavagayakan JAYACHANDRAN Hits Vol 3 |

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #085 #manjalayil #malayalabhasha #poornnendumukhi #poovum prasadavum #sandhyakkenthinu #jayachandran #bhavagayakan
    ഈ വീഡിയോയിലെ ഗാനങ്ങൾ:
    00:00 മഞ്ഞലയിൽ മുങ്ങിത്തോർത്തി Manjalayil Mungithorthi
    ചിത്രം: കളിത്തോഴൻ (1966)
    രചന: പി ഭാസ്കരൻ
    സംഗീതം: ദേവരാജൻ
    03:23 മലയാളഭാഷതൻ Malayalabasha than
    ചിത്രം: പ്രേതങ്ങളുടെ താഴ്‌വാര (1973)
    രചന: ശ്രീകുമാരൻ തമ്പി
    സംഗീതം: ദേവരാജൻ
    06:29 പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ Poornnendumukhiyodambalathil
    ചിത്രം: കുരുക്ഷേത്രം (1970)
    രചന: പി ഭാസ്കരൻ
    സംഗീതം: കെ രാഘവൻ
    09:46 പൂവും പ്രസാദവും Poovum prasadavum
    ചിത്രം: തോക്കുകൾ കഥ പറയുന്നു (1968)
    രചന: വയലാർ
    സംഗീതം: ദേവരാജൻ
    13:10 സന്ധ്യക്കെന്തിനു സിന്ദൂരം Sandhyakkenthinu Sindooram
    ചിത്രം: മായ (1972)
    രചന: ശ്രീകുമാരൻ തമ്പി
    സംഗീതം: ദക്ഷിണാമൂർത്തി
    Disclaimer:
    These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).

Комментарии • 464

  • @udhayankumar9862
    @udhayankumar9862 Год назад +304

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    • @kvsarchive4473
      @kvsarchive4473  Год назад +9

      👍👍

    • @sabukb3924
      @sabukb3924 Год назад +10

      👌👌

    • @ramachandrannair6990
      @ramachandrannair6990 11 месяцев назад +2

      Jaya yattan yanna bhavagayakan is so great he lives in our harts ❤❤❤❤❤ I love him , let he Will be blessed by Guruvayur appan for a long life. We all will pray for him.🙏🙏🙏🙏

    • @ramachandrannair6990
      @ramachandrannair6990 11 месяцев назад

      14:09

    • @ramachandrannair6990
      @ramachandrannair6990 11 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕

  • @pappuz6560
    @pappuz6560 2 месяца назад +120

    യേശുദാസിന്റെ അധിനിവേശത്തിൽ പിടിച്ച് നിന്ന ഒരോ ഒരു ഗായകൻ

    • @jayakumark2042
      @jayakumark2042 Месяц назад +9

      👍

    • @SureshMathew-j7l
      @SureshMathew-j7l Месяц назад +9

      അവരെപ്പോലെയുള്ള ഗായകർ ഇനി ഉണ്ടാവില്ല.

    • @venunair5793
      @venunair5793 26 дней назад +2

      😊😊

    • @akn650
      @akn650 26 дней назад +1

      A genius indeed

    • @josephkollannur5475
      @josephkollannur5475 26 дней назад +2

      Malayaalathinte mahaa gaayaganu aadaraanjalikal.

  • @MOHANDAS-be4ib
    @MOHANDAS-be4ib 11 месяцев назад +82

    ഈശ്വര എത്ര നല്ല ഗാനങ്ങൾ. കേട്ടാലും കേട്ടാലും മതി വരാത്തവ. ഈ ഗാനങ്ങൾ ഒര് ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റില്ല. വളരെ നന്ദി. എത്രയോ വർഷങ്ങൾ പുറകിലേക്ക് കൊണ്ട് പോകുന്ന ഗാനങ്ങൾ നന്ദി... നന്ദി... നന്ദി

    • @karunankokkallur-bh9tx
      @karunankokkallur-bh9tx 4 месяца назад +2

      ജയചന്ദ്രനും ബ്രഹ്മാനന്ദനും ഉദയഭാനു കമുകറ പുരുഷോത്തമൻ അതുപോലെ ഒരു പാടു ഗായകർ മലയാളത്തിൽ വഞ്ഞ പോയി ഇവരൊന്നും മോശക്കാരല്ലായിരുന്നു പക്ഷേ എന്തു ചെയ്യാം യോഗ ദാസിന്റെ പ്രഭയിൽ ഇവരെല്ലാം മുങ്ങി പോയി എന്നതാണ് സത്യം

    • @nandakumari4839
      @nandakumari4839 24 дня назад

      ഒരിക്കലും മറക്കില്ല

    • @rajithanbrchandroth4043
      @rajithanbrchandroth4043 14 дней назад

      ​@@karunankokkallur-bh9txJayachandran mungipoyilla😢adheham mathramanu marikkum vare pidichuninnath oppathinoppam😢😢🌹🌹🌹🙏🙏🙏

    • @rajithanbrchandroth4043
      @rajithanbrchandroth4043 8 дней назад

      ​@@karunankokkallur-bh9txjayachandran mungi thazhnnenno😡😁adheham marikkum vare padi manassu keezhadakki😢😢adhehathinu pattukal kittiyilla koduthilla ellam oralkk mathram thinnan koduthu😢😢aa kalayalavil tamil,telugu,kannada yil niranhadi😢🌹🌹🌹🙏🙏🙏

  • @kannan8553
    @kannan8553 27 дней назад +58

    ദാസേട്ടനും ജയേട്ടനും അവരുടെ പാട്ടുകൾ കേൾക്കാൻ ഭാഗ്യം സിദ്ധിച്ച നമ്മൾ എത്രയോ അനുഗ്രഹിക്കപ്പെട്ടവർ ❤🙏❤

    • @shylakb9164
      @shylakb9164 22 дня назад +2

      Yes👍

    • @mercury5296
      @mercury5296 6 дней назад

      ഇത്തരം ജീവിതഗന്ധിയായ ഗാനങ്ങൾ ഇനിയുണ്ടാകയില്ല. അതിനൊരു ജന്മവും നമുക്കുണ്ടാകില്ല. ഈ തലമുറ എങ്ങോട്ട്?

  • @divakartn
    @divakartn 3 месяца назад +65

    73 വയസ്സുള്ള ഞാൻ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് ചെറുപ്പത്തിലേക്ക് തിരിച്ചു പോകുന്നു ❤

  • @VipinKumar-gv3om
    @VipinKumar-gv3om 2 месяца назад +46

    യേശുദാസ്, ജയചന്ദ്രൻ എന്നീ രണ്ടു ഗായകരും അവർക്ക് ഇതുപോലുള്ള ഗാനങ്ങൾ സമ്മാനിച്ച രചയിതാക്കൾ, സംഗീത സംവിദായകരുടെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ.

  • @premlalk7294
    @premlalk7294 25 дней назад +16

    അത് മാത്രമല്ല ഇതൊക്കെ നമുക്കിഷ്ടമുള്ളപ്പോൾ കേൾക്കാൻ കഴിയുന്ന ടെക്നോളജിയും വലിയ അനുഗ്രഹമാണ് 🌹

  • @satheeshkumar54
    @satheeshkumar54 25 дней назад +13

    ഇന്ന് ചിത കത്തി എരിയുമ്പോൾ ഞാനിത് വീണ്ടും കേൾക്കുന്നു - ദൈവീക ശബ്ദം. മാസ്മരിക ശബ്ദം. ഈ ശബ്ദത്തിന് മരണമില്ല 🙏

  • @kv1176
    @kv1176 3 месяца назад +37

    എന്തൊരു ഭാവമാണ് ശരിക്കും ഹൃദയത്തിൽ തട്ടുന്ന ഗാനം അദ്ദേഹത്തെ പോലുള്ള പ്രതിഭകൾ അപൂർവങ്ങളിൽ അപൂർവമായേ പിറക്കും❤❤❤❤❤

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 месяцев назад +40

    മലയാളത്തിന്റെ അഹങ്കാരം! എന്നും!അന്നും!! ഇന്നും!!!🙏🌹❤️😍

  • @kuchelank5096
    @kuchelank5096 11 месяцев назад +39

    ഈ ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @AshokKumar-rp5mw
    @AshokKumar-rp5mw 9 месяцев назад +40

    പകരം വക്കൻ ഇല്ലാത്ത ഗായകൻ

  • @saraswathivimal3916
    @saraswathivimal3916 10 месяцев назад +79

    യേശുദാസ് നല്ല ഗായകൻ.. പക്ഷേ അതിനേക്കാൾ ഇഷ്ടം ജയചന്ദ്രൻ പാടിയ പാട്ടുകൾ... എല്ലാ പാട്ടുകളും അതി മനോഹരം ❤❤❤❤❤❤

    • @vineeshvdev8522
      @vineeshvdev8522 5 месяцев назад +3

      അതു സംഗീത അജ്ഞ്ത

    • @jabbarmaliyeakal1741
      @jabbarmaliyeakal1741 4 месяца назад

      Cract

    • @BalarajanP
      @BalarajanP 3 месяца назад

      Ni🎉😂❤a😅 ni​@@vineeshvdev8522

    • @jayakumark2042
      @jayakumark2042 Месяц назад +2

      👍

    • @sumedha7853
      @sumedha7853 Месяц назад +1

      പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ഒരേഒരു ഗായകൻ....!!!

  • @renjuspanjajanya4004
    @renjuspanjajanya4004 Месяц назад +9

    ത്രില്ലിംഗ് സ്വരമാധുരി ഇദ്ദേഹത്തിന് മാത്രം സ്വന്തം ഇന്നും ഇദ്ദേഹത്തിന്റെ ഈ പാട്ടുമുതൽ ഇന്നുവരെക്ക് ഒന്നും മിസ്സ്‌ ചെയ്തിട്ടില്ല അത്രമാത്രം ഇഷ്ടമുള്ള ഗായകൻ, ഗാനങ്ങൾ

  • @mbvinayakan6680
    @mbvinayakan6680 23 дня назад +5

    ❤🎶ജയേട്ടന്റെ പാട്ടുകൾ എന്നും ഹൃദയത്തോടു ചേർത്തു വച്ചിരുന്നു. അതിനൊരു വശ്യത വേറെയാണ്💕

  • @Kanakalatha1234
    @Kanakalatha1234 3 месяца назад +20

    എത്രകേട്ടാലും മതിയാകില്ല ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്ന ഗാനങ്ങൾ💓💓💓💓 ഈശ്വരാ ഈ ശബ്ദങ്ങൾ നിലക്കാതിരിക്കട്ടെ മനസ്സിന് സമാധനവും സന്തോഷവും നൽകുന്ന ഗാന ങ്ങൾ🙏🏻🙏🏻🌹.🌹💓💓💓💓🙏🏻🙏🏻🙏🏻🙏🏻 6:09

  • @asokansheela5411
    @asokansheela5411 3 месяца назад +25

    അദ്ദേഹത്തിന്റെ പാട്ട് എപ്പോഴും ഓർമ്മയിൽ നിലനിൽക്കുന്ന പാട്ടാണ്

  • @YahiyaAkkararavila
    @YahiyaAkkararavila Год назад +31

    അർത്ഥസമ്പുഷ്ടമായ മനോഹരഗാനങ്ങൾ അതിലേറെ മനോഹരമായ തന്നെ ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടുന്നു

  • @SheelaMadhavan-h6o
    @SheelaMadhavan-h6o 8 месяцев назад +29

    എത്രവേട്ടായാലും മതിവരാത്ത ഗാനങ്ങൾ കേൾപ്പിച്ചു തന്ന ഒരായിരം നന്ദി

  • @sajikumarpv7234
    @sajikumarpv7234 14 дней назад +4

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ... ഭാവ ഗായകന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു... 🙏...

  • @vinodkumarc7513
    @vinodkumarc7513 7 месяцев назад +19

    ഭാവ ഗായകൻ ജയചന്ദ്രന്റെ മധുരിക്കും ഗാനങ്ങൾ ചെറുപ്പം മുതൽ ഞാൻ ഇഷ്ടപെടുന്നു. എത്ര കേട്ടാലും മതിയാകില്ല, ഈ ഗാനങ്ങൾ 😍

  • @mathewt.g4418
    @mathewt.g4418 Год назад +22

    ആസ്വദിച്ചു കേൾക്കുമ്പോൾ, വാക്കുകളുടെ അർത്ഥം ഗായകന്റെ ശബ്ദത്തിൽ ഫീൽ ചെയ്യുകയും, നേരിട്ട് കാണുന്നപോലെ തോന്നിക്കുകയും ചെയ്യുന്നു. സംഗീതപ്രേമികളുടെ ഭാഗ്യം, നമ്മുടെ ജയേട്ടന് മംഗളാശംസകൾ!🙏🙏🌹🌹

  • @shajraj-indian
    @shajraj-indian Год назад +24

    ജയചന്ദ്രൻ സാറിന്റെ എല്ലാ പാട്ടും 👌❤

  • @treasaflowerjose3040
    @treasaflowerjose3040 26 дней назад +10

    1:07മലയാളത്തിന്റെ സ്വന്തം ഭാവഗായകന് വിട. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.

  • @VinodKumar-fx2ez
    @VinodKumar-fx2ez Месяц назад +25

    ഈ മാസ്മരിക ശബ്ദം കാരണം ഇഷ്ടപ്പെട്ട പാട്ടുകളും പകരം വെക്കാനില്ലാത്ത പാട്ടുകാരനും..

  • @josek.t8027
    @josek.t8027 2 года назад +90

    ജയചന്ദ്രൻ ആലപിച്ച ഈ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാനങ്ങൾ കേട്ടപ്പോൾ എന്റെ ചെറുപ്പ കാലമാണ് ഓർമവന്നത് നന്ദി

  • @vijayakumarannairms3
    @vijayakumarannairms3 2 года назад +36

    എത്ര കേട്ടാലും മതിവരാത്ത ഗാനം.നഷ്ടപ്പെട്ടുപോയ ബാല്യം .കൗമാരം .യൗവനം . ദുഃഖം തോന്നുന്നു.

    • @VenuGopal-el9vi
      @VenuGopal-el9vi 2 года назад

      എനിക്കും! ഒന്നു കൂടെ ജനിച്ചു വളരണമെന്നു തോന്നുന്നു!

    • @VenuGopal-el9vi
      @VenuGopal-el9vi 2 года назад

      എനിക്കും!. ഒന്നു കുടെജനിച്ചു വളരണമെന്നു തോന്നുന്നു!

    • @ushahari5333
      @ushahari5333 Год назад

      എനിക്കും

  • @babusreekumar4524
    @babusreekumar4524 2 года назад +39

    ജയചന്ദ്രൻ പാടിയ മഞ്ഞലയിൽ മുങ്ങി തോർത്തി മധുമാസ ചന്ദികയുമായി നീ ത്യ നായകൻ പാടുന്ന പ്രണയ ഗാനം കേൾക്കുമ്പോൾ ഇന്നും നല്ല ഇമ്പം

  • @BhargavibalanBhargavi
    @BhargavibalanBhargavi Год назад +29

    എന്റെ പ്രിയ ഗായകൻ ഭാവ ഗായകൻ : ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇങ്ങനെ ഒര d ഗായകാ നാകണം.......

  • @nathanscafe8467
    @nathanscafe8467 23 дня назад +3

    ജയചന്ദ്രന്റെ ഗാനങ്ങളും അതിലെ ഭാവങ്ങളും വാക്കുകൾക്ക് അതീതമാണ്. പ്രണാമം. 🙏🙏🙏🙏🙏🙏

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 2 года назад +50

    വളരെ നന്ദി സർ എന്റെ യൗവനരമ്പത്തിൽ ഇറങ്ങിയ ഈ മനോഹര ഗാനങ്ങൾ വീണ്ടും കേൾപ്പിച്ചതിനു ഇനിയും പ്രതീക്ഷിക്കുന്നു

    • @kvsarchive4473
      @kvsarchive4473  2 года назад +1

      Thank you sir🙏 ജയേട്ടന്റെ വേറെ കുറച്ചു പാട്ടുകൾ ഇതിനകം തന്നെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുമല്ലോ. 🙏

    • @sreenut8038
      @sreenut8038 2 года назад +1

      @@kvsarchive4473 1 we

    • @subu_mon7062
      @subu_mon7062 2 года назад +1

      @@kvsarchive4473 àaaaaaQqqqq111aàqÀààÀAÀA

  • @SureshKumar-fk1tj
    @SureshKumar-fk1tj Год назад +13

    ഒരു പാട്ട് അവസാനിക്കുന്നതിന് മുൻപുള്ള പരസ്യം അരോചകമാണ്

  • @prurushothamankk991
    @prurushothamankk991 11 месяцев назад +24

    ജയചന്ദ്രൻസാറിന്റെ ഏതൊരു ഗാനവും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്., പാട്ടിന്റെ ഘടന പഴയ കാലത്തേക്കു നമ്മളെ കൊണ്ടുപോകും എന്നതാണ് മറ്റൊരു പ്രതേകത. പൂർനേന്ദുമുഖിയോടഅമ്പലത്തിൽ....... ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്ന സംതൃപ്തി ഒന്നുവേറെ തന്നെ അഭിനന്ദനങ്ങൾ നേരുന്നു 🙏

  • @dileepkumar4298
    @dileepkumar4298 Год назад +32

    മലയാളത്തിന്റെ പ്രിയ ഗായകർ
    യേശുദാസ്, ജയചന്ദ്രൻ

  • @sureshbabue9385
    @sureshbabue9385 2 года назад +58

    ഇതിനൊക്കെ അഭിപ്രായം പറയാൻ ഞാൻ വളർന്നിട്ടില്ല. അത്രയേറെ ഇഷ്ടം

    • @rameshanmp4681
      @rameshanmp4681 2 года назад +3

      സത്യം 👍❤👌

    • @VenuGopal-el9vi
      @VenuGopal-el9vi 2 года назад +4

      താങ്കൾ മാത്രമല്ല ഈതലമുറയിലെആരുംവളർന്നിട്ടില്ല. ഇനി വളരുകയുമില്ല!

    • @subhakumar9456
      @subhakumar9456 11 месяцев назад +2

      M.mmm

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 11 месяцев назад +2

      🎉

    • @mohannair6010
      @mohannair6010 10 месяцев назад +1

      S😂🎉x​@@VenuGopal-el9vino

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +25

    ദാസേട്ടനും ജയേട്ടനും
    തുല്ല്യ ശക്തികൾ.

    • @kvsarchive4473
      @kvsarchive4473  2 года назад +2

      അതേ.. തനതായ ശൈലിയുള്ളവർ..👍

    • @sankark5421
      @sankark5421 2 года назад

      Vivaram illayma oru kuttam alla jayakumar.

  • @indirapk868
    @indirapk868 11 месяцев назад +15

    ജയചന്ദ്രൻ സാറിന്റെ എല്ലാ പാട്ടും super hits ആണ്. 🙏❤❤❤

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +48

    ഈ ഗാനങ്ങൾ എല്ലാം ഇഷ്ടം, എത്ര കേട്ടാലും മടുക്കാത്തവ.

  • @ajeeshThuruthel-fq5px
    @ajeeshThuruthel-fq5px 10 месяцев назад +17

    ഞാൻ ഇപ്പോഴും കേൾക്കുന്നു

  • @narayanankutty1003
    @narayanankutty1003 Год назад +20

    ജയേട്ടാ അന്നും ഇന്നും ഒരേ ശബ്ദം!! മനോഹരം 👌👌

  • @sainudheenkattampally5895
    @sainudheenkattampally5895 7 дней назад

    എനിക്ക് ഏറെ ഇഷ്ടം ജയചന്ദ്രൻ പാട്ട്

  • @ummerk8827
    @ummerk8827 2 года назад +18

    ഓൾഡ്. സോങ്‌സ്.. സൂപ്പർ. 🇮🇳❤🌹

  • @jyothysuresh6237
    @jyothysuresh6237 2 года назад +44

    മലയാള ഭാഷതൻ മാദകഭംഗിയിൽ.👌👌💕

    • @ajithputhalath2576
      @ajithputhalath2576 2 года назад +1

      What lines yaar..... absolutely speechless hearing this song...

    • @anilkumar-kg8do
      @anilkumar-kg8do 2 года назад +1

      അന്നും ഇന്നും എന്നും മനോഹരം ജയേട്ടന്റെ സ്വരവും

    • @anishjoseph9990
      @anishjoseph9990 Год назад

      👍👍👍👍

  • @raveendranravi1315
    @raveendranravi1315 8 месяцев назад +9

    ജയചന്ദ്രൻ സാറിന്റെ മനോഹരമായ പാട്ടുകൾ. സന്തോഷം.

  • @cheriyaneapen1736
    @cheriyaneapen1736 2 года назад +17

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @shyamalanair4355
    @shyamalanair4355 Год назад +7

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ

  • @JanardhanMoorkoth
    @JanardhanMoorkoth 8 месяцев назад +66

    2024 ലും കേൾക്കുന്നു

  • @PrakashanN-o3l
    @PrakashanN-o3l 16 дней назад

    നമ്മുടെ നഷ്ടം എത്രയാണെന്നറിയുമ്പോൾ വല്ലാത്തൊരു നീറൽ

  • @salimazeez6678
    @salimazeez6678 2 года назад +29

    നല്ലതും ഇഷ്ടവും ആയ ഗാനങ്ങൾ. നന്ദി. എല്ലാവരുടെയും അഭിപ്രായങ്ങളോടും യോജിക്കുന്നു.

  • @sheebachitta
    @sheebachitta 26 дней назад +2

    വീട്ടിലെ ഒരു അംഗം മഞ്ഞുപോയതുപോലൊരു ഫീലിംഗ് ഈ ശബ്ദത്തിന് പകരം വെക്കാൻ മറ്റൊന്നില്ല പ്രണാമം 🙏🏻🙏🏻

    • @swaminarayanan4943
      @swaminarayanan4943 2 дня назад

      വീട്ടിലെ ആരെങ്കിലും പോയാൽ ഇത്രയും വിഷമം ഉണ്ടാകില്ല 😭

  • @pushpasukumar1278
    @pushpasukumar1278 11 месяцев назад +4

    ഈ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം ഇനിയും ഉണ്ടാവണം ഭഗവാനെ

  • @ajeesh4620
    @ajeesh4620 8 месяцев назад +6

    മലയാള ഭാഷതൻ ❤❤

  • @meenab580
    @meenab580 18 дней назад +1

    Jayetta Bhava Gayaka Yentha Oru Singing Super Feel.Yethrakettalum Mathivarilla.Yini Oru Jenmam Undagil Njangalude Jayettanayittum, Bhavagayakanayittum Varille Jayetta. ❤🙏🙏🙏
    .

  • @unnikrishnanu1762
    @unnikrishnanu1762 10 месяцев назад +4

    എന്റെ ജയേട്ടൻ 🙏🙏🙏

  • @suresha9049
    @suresha9049 3 месяца назад +5

    എത്ര കേട്ടാലും മതിവരാത്ത ഭാവഗാനങ്ങൾ

  • @reenathomas1514
    @reenathomas1514 25 дней назад +1

    ഒരു പിടി നല്ല ഗാനങ്ങൾ മലയാളിക്ക് നൽകിയ അനശ്വര ഗായകന് 🙏🏻🙏🏻🙏🏻പ്രണാമം 🙏🏻.... മറക്കില്ല നമ്മൾ... ഈ പാട്ടുകൾക്ക് ജീവനുള്ള കാലം വരെ 🙏🏻🙏🏻😔

  • @ramachandrankn8408
    @ramachandrankn8408 2 года назад +7

    Ee MahaRadhanmaarude kaalathu Jeevikkaan saadhichathu thanne punyam

  • @anilkumar-xp8ib
    @anilkumar-xp8ib 3 месяца назад +2

    എന്റെ കുട്ടി കാലത്ത് രാത്രി കിടന്നു ഉറങ്ങുമ്പോൾ റേഡിയോ വഴി കേട്ടു ഉറങ്ങുന്ന ഗാനം

  • @sheebashamsu8573
    @sheebashamsu8573 21 день назад +1

    Super ജയചന്ദ്രൻ സാറിൻ്റെ പാട്ട്'

  • @lalithakumaran1113
    @lalithakumaran1113 Месяц назад +3

    ജയചന്ദ്രൻ സാറിന്റെ നല്ല, നല്ല ഗാനങ്ങൾ. കേൾക്കുമ്പോൾ മനസ്സിന് എന്തു സുഖം

  • @SindhuKumari-lo4ei
    @SindhuKumari-lo4ei 25 дней назад +1

    കർണ്ണത്തിലല്ല, ഹ്യദയത്തിലാണ്, പാട്ടിന്റെമാറ്റൊലികൾ.

  • @babupacha9527
    @babupacha9527 26 дней назад +2

    മൺ മറഞ്ഞു മലയാളത്തിന്റ മാസ്മരികം 🙏🙏🙏

  • @raghavannair1395
    @raghavannair1395 7 месяцев назад +4

    നല്ല പാട്ടിനു മുമ്പേ കേട്ടിട്ട് ഇപ്പോൾ വളരെ നന്ദി സർ

  • @ratnavallyc.k5006
    @ratnavallyc.k5006 19 дней назад

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. കഴിവ് മാസ്മരികത ഉള്ളതു തന്നെ.

  • @sureshkumarkrishnathulasi5934
    @sureshkumarkrishnathulasi5934 8 месяцев назад +4

    സൂപ്പർ. പറയാൻ വാക്കുകളില്ല 🙏👍

  • @johnsons4387
    @johnsons4387 26 дней назад +1

    ജയചന്ദ്രന് പകരം വെക്കാൻജയചന്ദ്രൻ മാത്രം 💐💐

  • @therodathsureshbabu4145
    @therodathsureshbabu4145 10 месяцев назад +1

    ഗാനത്തെയാണ് നമ്മൾ കൂട്ടതലും ഇഷ്ടപെടുന്നത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പൊരുത്തക്കേട്ടുകൾ ഉണ്ടാകാം യേ😊 ശുദാസ് എന്തെല്ലാം അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു എങ്കിലുo പാട്ടുകൾ എല്ലാവർക്കും ഇഷ ടമല്ലേ

  • @vikramannair1097
    @vikramannair1097 5 месяцев назад +2

    ❤ മരിക്കാത്ത ഗാനങ്ങൾ.👍

  • @balachandranc8470
    @balachandranc8470 27 дней назад +3

    ഭാവഗായകന് വിട 🙏
    ആദരാഞ്ജലികൾ 🙏

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 7 месяцев назад +4

    അനിതര സുന്ദര ഗാനങ്ങൾ.
    നന്ദി.

  • @mohanankundupara6906
    @mohanankundupara6906 11 месяцев назад +3

    Superb songs. Immortal rendition...

  • @kramesh5830
    @kramesh5830 2 месяца назад +2

    അന്നും ഇന്നും എന്നും ഓൾഡ് ഈസ്‌ ഗോൾഡ് 🥰🥰🥰🥰🥰

  • @sasidharanpalakkod387
    @sasidharanpalakkod387 2 года назад +14

    വളരെ മനോഹരമായ ഗാനങ്ങൾ 👌👌
    ജയചന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ 💐💐💐

  • @anjalinair4700
    @anjalinair4700 2 года назад +10

    Ellam super pattukal, athe Jayachandran sirte manoharamaya sound kudi akubol super🙏👌

  • @jincyjesudas786
    @jincyjesudas786 20 дней назад

    ഭാവം 👌👌👌👌👌👌❤️❤️❤️❤️

  • @velusobhanan7742
    @velusobhanan7742 2 года назад +16

    മറക്കാൻ ഒരിക്കലും സാധിക്കില്ല ഓർമ്മകൾ 🙏🌹🌹♥️

  • @jayakumark2042
    @jayakumark2042 Месяц назад +2

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള എന്റെ പ്രിയ ഗായകൻ ജയചന്ദ്രൻ sir പാടിയ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ എപ്പോഴും കൊതി തോന്നുന്നു ❤️❤️❤️

  • @anithasinu7341
    @anithasinu7341 Год назад +2

    Hi good morning wow Jayachandran beautiful I like so daily remember song ❤️❤️🎸🎸🎸🎸🎸💯💯💯

  • @harinair7153
    @harinair7153 2 года назад +8

    Orikkalum marakkan kazhitha jayachandran sir nte athimanoharmaya pattukal. Alapanathilum mikachu nilkkunnu. Very good sir

  • @kannanpkpoovathumkadavil690
    @kannanpkpoovathumkadavil690 7 месяцев назад +3

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം

  • @kanakarajanKr
    @kanakarajanKr 11 месяцев назад +2

    Orikkalum marakkan kazhiyatha pattukal . Valare adhikam ishttam .

  • @RAVISVLOG2023
    @RAVISVLOG2023 26 дней назад +1

    വിട പറയും വരെ ഒരേ ഒരു ശബ്ദം മറക്കാൻ കഴിയാത്ത ഓർമ്മകൾ പ്രണാമം

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +17

    Old is gold 🙏🙏🙏🙏🙏

  • @menakap6849
    @menakap6849 5 дней назад

    Jayetta maranamillatha ormakalund 🌹🙏🌹

  • @JalajanMK
    @JalajanMK 24 дня назад

    മലയാളം എത്ര സുന്ദരം, അത് ഒട്ടും ചോരാതെ പാടിയിരിക്കുന്നു 🙏

  • @npgireesan688
    @npgireesan688 2 года назад +10

    👌അനശ്വരം 💐💐💐💐💐

  • @RugminiDevipNair
    @RugminiDevipNair 7 месяцев назад +2

    എന്തു നല്ല മധുരഗാനങ്ങൾ🌹🌹🌹

  • @ambika6423
    @ambika6423 2 года назад +13

    Feeling very nostalgic.reminds me of my youth

  • @sindhukn2535
    @sindhukn2535 Год назад +4

    Five beautiful songs of P. Jayachandran .

  • @pradeepkodoth5959
    @pradeepkodoth5959 5 месяцев назад +1

    ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ. ഭാവഗായകൻ

  • @kurianvv8514
    @kurianvv8514 Месяц назад +3

    They are the real test of time! Amazing!!

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +2

    ചന്ദന മണമുള്ള പെണ്ണേ
    ചന്തം തികഞ്ഞോരു പെണ്ണേ
    ചിരിച്ചു നീയാടി വരുന്നേരം
    ചീവീടായി പാട്ടു പാടാം ഞാൻ
    ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
    (പൂക്കാലം...)
    പൂത്താരകങ്ങൾ പൂത്താലി കോർക്കും
    പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
    ഉടയും കരിവള തൻ ചിരിയും നീയും
    പിടയും കരിമിഴിയിൽ അലിയും ഞാനും
    തണുത്ത കാറ്റും തുടുത്ത രാവും
    നമുക്കുറങ്ങാൻ കിടക്ക തീർക്കും
    താലോലമാലോലമാടാൻ വരൂ
    കരളിലെയിളം കരിയിലക്കിളി
    ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)
    പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും
    പൂവാകയിൽ നാം പൂമേട തീർക്കും (2)
    ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
    അടരും നറുമലരിൽ ഇതളിൻ ചൂടിൽ
    പറന്നിറങ്ങും ഇണക്കിളി നിൻ
    കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
    തേടുന്നു തേടുന്നു വേനൽച്ചൂടിൽ
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും (പൂക്കാലം..)

  • @chandranpalliyembil6482
    @chandranpalliyembil6482 4 месяца назад +2

    Super ❤❤❤

  • @alikarimpana4301
    @alikarimpana4301 7 месяцев назад +1

    എല്ലാ ദിവസവും കേൾക്കാൻ കൊതി ക്കു ന്ന മനോഹരഗാനം നന്ദി നന്ദി നന്ദി

  • @UshaRaju-s1f
    @UshaRaju-s1f 23 дня назад

    ❤❤❤❤❤❤അതിമനോഹരം

  • @hashiktp4387
    @hashiktp4387 25 дней назад

    2025ലെ സംഗീതതിനു വലീയ നഷ്ട്ടം പ്രണാമം sir

  • @pkvijayan3251
    @pkvijayan3251 3 месяца назад +1

    നല്ല ഗാനങ്ങൾ

  • @sreekumars273
    @sreekumars273 10 месяцев назад +1

    🙏🙏🙏

  • @JanardhananPS-o7e
    @JanardhananPS-o7e 3 месяца назад +1

    നല്ല ഗാനങ്ങൾ🌹

  • @sabithaajit8783
    @sabithaajit8783 2 года назад +13

    Thank you for presenting these all favorites