രാമക്കൽമേട്ടിൽ ഞങ്ങൾ കയറിയപ്പോൾ.... |

Поделиться
HTML-код
  • Опубликовано: 16 фев 2022
  • ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന രാമക്കൽമേട്ടിൽ ഞങ്ങൾ കയറിയപ്പോൾ....
    Jobin Johnson
    #kerala #malayalam #travelvlog #ramakkalmedu #trending #2022 #idukkitrip #tamilnadu #treking #windmill #solarenergy #solarpanel #statue #IAmJobinJohnsonTheVlogger
    Direction To Ramakkalmedu View Point
    maps.app.goo.gl/GqG3sHeMzJge1...
    കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
    ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമൻ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമൻ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്മാർഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
    മുപ്പത്തിയേഴ് അടി ഉയരമുള്ള ശിൽപ്പത്തിന്റെ പേരിലാണ് ഈ മല പ്രസിദ്ധമായത്. ഒരു ആദിവാസി കുടുംബത്തിൻറെ ശില്പമാണ് അത്. ഒരു കുറവനും കുറത്തിയും അവരുടെ മകനും. കുറവന്‍റെ കയ്യില്‍ ഒരു പൂവങ്കോഴിയുമുണ്ട്. കുറവന്‍ കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണല്ലോ ഇടുക്കിയില്‍ ആര്‍ച്ച്ഡാം നിര്‍മ്മിച്ചിരിക്കുന്നത്. പഴമയുടെ സുഗന്ധമുള്ള കുറവന്‍കുറത്തിക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല... ബാലരാമപുരത്തു കാരനായ ജിനന്‍ എന്ന ശില്‍പ്പി നിര്‍മ്മിച്ചതാണ് ഈ സിമന്‍റ് പ്രതിമകള്‍. മലമ്പുഴയിലെ യക്ഷിയെപ്പോലെ, ശംഖുംമുഖത്തെ മല്‍സ്യകന്യകയെപ്പോലെ രൂപ വലിപ്പം കൊണ്ടും കലാഭംഗി കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. രാമക്കല്മേടിലെ കുറവന്‍ കുറത്തി ശിൽപം കേരളത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇരട്ട ശില്പമാണ്.
    2011 ഫെബ്രുവരി 23 -ന് ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ രാമക്കൽമേട്ടിൽ ആരംഭിക്കുന്ന ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും, എനർജി പാർക്കിന്റെ ശിലാസ്ഥാപനവും കെ.കെ.ജയചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
    വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 75ലക്ഷം രൂപയാണ് എനർജി പാർക്കിന്റെ നിർമ്മാണച്ചിലവ്. ഈ പദ്ധതിയിൽ ക്ലോക്ക് റൂം, വിശ്രമകേന്ദ്രം, റസ്റ്റോറന്റ്, ടെന്റ് അക്കോമഡേഷൻ എന്നിവ നിർമ്മിക്കും.
    എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.
    "IF YOU ARE HAPPY
    YOU ARE SUCCESSFUL"
    ✅️ "സന്തോഷമുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു "
    ✅️" ഹാപ്പിനെസ്സ് ക്ലബ് ഇന്റർനാഷണലിന്റെ പ്രഥമ യാത്ര വാഗമണ്ണിൽ തുടക്കം കുറിച്ചു"
    ✅️ വീഡിയോ കാണൂ, സബ്സ്ക്രൈബ് ചെയ്യൂ 👇
    ✅️ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂപ്പർ മോട്ടിവേഷണൽ (മാനസ്സിക ഊർജ്ജം നൽകുന്ന )വീഡിയോ പ്രകൃതി രമണീയമായ വിനോദ സഞ്ചാര സ്ഥലങ്ങളിൽ നിന്നും രണ്ട് ദിവസത്തിലൊരിക്കൽ അതി മനോഹരമായി അവതരിപ്പിച്ചി രിക്കുന്നു.
    Link👇
    / @yesicangodlyjohn
    ✅️ ഓരോ ലൊക്കേഷനിലെയും വീഡിയോകൾ എല്ലാ വിവരണങ്ങളോടും കൂടെ അതി മനോഹരമായും അവതരിപ്പിച്ച വീഡിയോകൾ കാണാൻ ലിങ്ക് 👇
    / iamjobinjohnsonthevlogger
    ✅️മെമ്പർഷിപ് 99/- രൂപ മാത്രം!
    ✅️ For Membership:
    Call or Whatsapp
    9947793126
    contact click here:
    wa.me/+919947793126

Комментарии • 22

  • @farhanp3305
    @farhanp3305 2 года назад +5

    💥

  • @abysam8955
    @abysam8955 2 года назад +3

    🔥🔥🔥🔥🎊🎊🎊

  • @muhammedshehin9569
    @muhammedshehin9569 2 года назад +3

    🔥🔥

  • @jamsheerjamshi8398
    @jamsheerjamshi8398 2 года назад +2

    👍👍👍

  • @noushadk.p1616
    @noushadk.p1616 2 года назад +4

    Shennu🔥🔥🔥🔥🔥🔥

  • @prayag_vinod
    @prayag_vinod 2 года назад +4

    Machanee pwli powli 💯💯

  • @noushadk.p1616
    @noushadk.p1616 2 года назад +5

    Shennuchaaa uyir🔥🔥🔥🔥🔥

  • @alwinraj2351
    @alwinraj2351 2 года назад +1

    ❤❤🥰🥰🥰nice🔥🔥

  • @everythingisfine692
    @everythingisfine692 2 года назад +2

    Hi jobin, അഞ്ചുരുളി വീഡിയോ പോസ്റ്റ് ചെയ്തില്ലേ

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 года назад +1

      ഞാൻ നമ്പര് അന്വേഷിക്കുകയായിരുന്നു നാളെ കാൽവരി മൗണ്ട് വീഡിയോ വരുന്നുണ്ട് കാരണം അവിടെ കുറെ പേർ ഉണ്ടായിരുന്നു അവർ നിരന്തരം വീഡിയോ ഇടാൻ ആവശ്യപ്പെട്ടു അതിനുശേഷം തീർച്ചയായിട്ടും അഞ്ചുരുളില വീഡിയോ ഇടുന്നതാണ്

    • @everythingisfine692
      @everythingisfine692 2 года назад +2

      ആ പാറയുടെ മുകളിൽ കയറികൂടായിരുന്നോ, വളരെ ഈസി ആണ്,

    • @everythingisfine692
      @everythingisfine692 2 года назад +2

      ഞാൻ പറഞ്ഞ 8ആം മൈൽ അരുവിക്കുഴി പോയായിരുന്നോ

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 года назад

      പോയിരുന്നു വീഡിയോ വരുന്നുണ്ട്