ഏതെങ്കിലും തലതെറിച്ച അണികളെയോ തെറ്റുപറ്റിപ്പോയ ഉസ്താദുമാരെയോ വിലയിരുത്തി ഒരു സംഘടനയേയും വിലയിരുത്താൻ പാടില്ല.. യഥാർത്ഥ ദൈവ വിശ്വാസവും ധാർമ്മികതയും ഈ ഭൂമിയിൽ ലോകാവസാനം വരെ നിലനിറുത്താൻ ദൈവം നിശ്ചയിക്കുക ആരെയും ദ്രോഹിക്കാത്ത നല്ല വ്യക്തികളെയും അദ്ധേഹത്തെ അക്ഷരം പ്രതി അനുസരിക്കുന്ന അനുയായികളെയും ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.. ഒരു പക്ഷേ ആ വ്യക്തികൾ പോലും ഇങ്ങനെ ചിന്തിച്ചെന്ന് വരില്ല.. എന്താണെന്നു വച്ചാൽ.. എൻ്റെ ഒരു അനുഭവം പങ്കു വയ്ക്കുന്നു... തൻ്റെ സ്വന്തം ലക്ഷക്കണക്കിന് അനുയായികളാൽ ജനനിബിഡമായ ഒരു സ്റ്റേഡിയത്തിൽ വച്ച് കരഞ്ഞുകൊണ്ട് അവർക്ക് നല്ലതു പറഞ്ഞു കൊടുക്കുന്ന ഒരു നേതാവിൻ്റെ വാക്കുകൾ എന്നെ വളരെ വളരെ അത്ഭുതപ്പെടുത്തിയിരുന്നു. "എൻ്റെ കരളിൻ്റെ കഷണങ്ങളായ എൻ്റെ മക്കൾ" എന്നൊക്കെ പറയുന്നുണ്ട്.. ശേഷം പറയുന്നു.. "ഈ ജനസാഗരം കണ്ട് ആർക്കും മനസ്സിൻ്റെ ഉള്ളിൽ അഹങ്കാരത്തിൻ്റെ ഒരു ചിന്ത പോലും വരരുതേ എന്ന്.." സത്യത്തിൽ ആരെങ്കിലും ചിന്തിച്ചു കാണുമോ ഇത്തരമൊരു ഉപദേശത്തിൻ്റെ ആവശ്യകത..? അക്രമം ചെയ്ത അനുയായിക്കു വേണ്ടി മാപ്പ് പറയുന്ന ഒരു നേതാവിനെയല്ല അവിടെ കണ്ടത് എന്നതാണ് എന്നെ കരയിപ്പിച്ചത്. മുമ്പെവിടെയും കേൾക്കാത്തതും കാണാത്തതുമായ ഒരു കാര്യമായതുകൊണ്ട് ലിങ്ക് Save ചെയ്തു വച്ചിട്ടുണ്ട്. പിന്നീടു ഞാൻ അദ്ധേഹത്തിൻ്റെ പല വീഡിയോകളും സബ്സ്ക്രൈബ് ചെയ്ത് കണ്ടിട്ടുണ്ട്.. ഇന്നും കാണാറുണ്ട്. തൻ്റെ സ്ഥാപനത്തിൽ അഗതികളും അനാഥരും ഉണ്ട് എന്നതല്ല മറിച്ച് അമുസ്ലിംകളും അതിൽ ഉണ്ട് എന്നതു തന്നെ ആ മനസ്സിൻ്റെ വിശാലത തന്നെ, അധ്യാപകർ അടക്കം. പടച്ചോൻ വിധിച്ചാൽ അദ്ധേഹത്തെ കണ്ട് ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹമുണ്ട്. പഠിച്ചിട്ടുള്ള മഹാന്മാരായ ആളുകളിലുള്ള ഗുണങ്ങൾ അദ്ധേഹത്തിലുമുണ്ട്. പടച്ചോൻ അദ്ധേഹത്തിന് ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ.. Shibu
ഏതെങ്കിലും തലതെറിച്ച അണികളെയോ തെറ്റുപറ്റിപ്പോയ ഉസ്താദുമാരെയോ വിലയിരുത്തി ഒരു സംഘടനയേയും വിലയിരുത്താൻ പാടില്ല.. യഥാർത്ഥ ദൈവ വിശ്വാസവും ധാർമ്മികതയും ഈ ഭൂമിയിൽ ലോകാവസാനം വരെ നിലനിറുത്താൻ ദൈവം നിശ്ചയിക്കുക ആരെയും ദ്രോഹിക്കാത്ത നല്ല വ്യക്തികളെയും അദ്ധേഹത്തെ അക്ഷരം പ്രതി അനുസരിക്കുന്ന അനുയായികളെയും ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല..
ഒരു പക്ഷേ ആ വ്യക്തികൾ പോലും ഇങ്ങനെ ചിന്തിച്ചെന്ന് വരില്ല..
എന്താണെന്നു വച്ചാൽ.. എൻ്റെ ഒരു അനുഭവം പങ്കു വയ്ക്കുന്നു...
തൻ്റെ സ്വന്തം ലക്ഷക്കണക്കിന് അനുയായികളാൽ ജനനിബിഡമായ ഒരു സ്റ്റേഡിയത്തിൽ വച്ച് കരഞ്ഞുകൊണ്ട് അവർക്ക് നല്ലതു പറഞ്ഞു കൊടുക്കുന്ന ഒരു നേതാവിൻ്റെ വാക്കുകൾ എന്നെ വളരെ വളരെ അത്ഭുതപ്പെടുത്തിയിരുന്നു.
"എൻ്റെ കരളിൻ്റെ കഷണങ്ങളായ എൻ്റെ മക്കൾ" എന്നൊക്കെ പറയുന്നുണ്ട്.. ശേഷം പറയുന്നു.. "ഈ ജനസാഗരം കണ്ട് ആർക്കും മനസ്സിൻ്റെ ഉള്ളിൽ അഹങ്കാരത്തിൻ്റെ ഒരു ചിന്ത പോലും വരരുതേ എന്ന്.."
സത്യത്തിൽ ആരെങ്കിലും ചിന്തിച്ചു കാണുമോ ഇത്തരമൊരു ഉപദേശത്തിൻ്റെ ആവശ്യകത..?
അക്രമം ചെയ്ത അനുയായിക്കു വേണ്ടി മാപ്പ് പറയുന്ന ഒരു നേതാവിനെയല്ല അവിടെ കണ്ടത് എന്നതാണ് എന്നെ കരയിപ്പിച്ചത്.
മുമ്പെവിടെയും കേൾക്കാത്തതും കാണാത്തതുമായ ഒരു കാര്യമായതുകൊണ്ട് ലിങ്ക് Save ചെയ്തു വച്ചിട്ടുണ്ട്. പിന്നീടു ഞാൻ അദ്ധേഹത്തിൻ്റെ പല വീഡിയോകളും സബ്സ്ക്രൈബ് ചെയ്ത് കണ്ടിട്ടുണ്ട്.. ഇന്നും കാണാറുണ്ട്.
തൻ്റെ സ്ഥാപനത്തിൽ അഗതികളും അനാഥരും ഉണ്ട് എന്നതല്ല മറിച്ച് അമുസ്ലിംകളും അതിൽ ഉണ്ട് എന്നതു തന്നെ ആ മനസ്സിൻ്റെ വിശാലത തന്നെ, അധ്യാപകർ അടക്കം.
പടച്ചോൻ വിധിച്ചാൽ അദ്ധേഹത്തെ കണ്ട് ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹമുണ്ട്.
പഠിച്ചിട്ടുള്ള മഹാന്മാരായ ആളുകളിലുള്ള ഗുണങ്ങൾ അദ്ധേഹത്തിലുമുണ്ട്.
പടച്ചോൻ അദ്ധേഹത്തിന് ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ..
Shibu
💯💪👌💕