വിനായകന്‍ സര്‍ എന്നോട് ക്ഷമിക്കണം | Vinayakan | Unni. R / Manila C Mohan | Part 4

Поделиться
HTML-код
  • Опубликовано: 5 май 2024
  • #Unnir #Vinayakan #actorvinayakan #manilacmohan
    ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകന് എഴുത്തുകാരനായ ഉണ്ണി. ആർ മറുപടി പറയുന്നു. ഒപ്പം മഞ്ഞുമ്മൽ ബോയ്സ് സിനിമയേയും കേരളീയരെയും അപമാനിക്കുന്ന രീതിയിൽ പ്രതികരിച്ച എഴുത്തുകാരൻ ജയമോഹൻ്റെ നിലപാടിനെയും വിമർശിക്കുന്നു. തിരക്കഥയെഴുതിയ ബ്രിഡ്ജ്, കുള്ളൻ്റെ ഭാര്യ, ചാർളി, തുടങ്ങിയ സിനിമകളുടെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ദീർഘാഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ എഴുത്തുകാരൻ ഉണ്ണി ആർ.
    Writer Unni. R answers to actor Vinayakan who criticized the content of the malayalam movie leela,
    and also criticizes the attitude of the writer Jayamohan, who reacted in a way that insulted Manjummel Boys movie and Keralites.
    The fourth part of the interview, writer Unni R shares his experiences of films such as Bridge, Kullante Bharya and Charlie.
    Part 1 : • ഗംഭീര വിക്രമ! | Unni R...
    Part 2: • നടത്തക്കഥകൾ | INTERVIE...
    Part 3: • പുതിയ ഫണ്ടഡ് ചാനലുകള്‍...
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • РазвлеченияРазвлечения

Комментарии • 79

  • @akshaysankar9477
    @akshaysankar9477 11 дней назад +26

    Vinayakan part 20:56

  • @vipinkr9980
    @vipinkr9980 12 дней назад +39

    ഇഷ്ടമുള്ള എഴുത്തുകാരനാണ് ഉണ്ണി ആർ. ഇൻറർവ്യൂവും നന്നായി. പക്ഷേ രണ്ട് കാര്യങ്ങൾ പറയാതെ പോകാൻ കഴിയില്ല...
    1. ഏഷ്യാനെറ്റിനെ കുറിച്ച്.
    ഏഷ്യാനെറ്റിൽ വന്ന പ്രധാനമന്ത്രിയുടെ അഭിമുഖത്തെ കുറിച്ച് അവതാരക പറയുമ്പോൾ അതിനെന്താണ് കുഴപ്പം എന്നാണ് ഉണ്ണി ആർ ചോദിക്കുന്ന നിഷ്കളങ്കമായ ചോദ്യം. അത് അങ്ങനെയൊരു അഭിമുഖം അല്ല സർ...അഭിമുഖം കൊടുക്കേണ്ട മാധ്യമങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്നു...പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ചോദ്യങ്ങൾ തയ്യാറാക്കുന്നു...അവർ തന്നെ വീഡിയോ എഡിറ്റ് ചെയ്ത് നൽകുന്നു...അദ്ദേഹത്തിന് മുന്നിൽ ഇരുന്ന മാധ്യമപ്രവർത്തക മാധ്യമപ്രവർത്തനം മറന്ന് സ്റ്റെനോഗ്രാഫറുടെ ജോലി ചെയ്യുന്നു... ഇതൊക്കെ തെളിവ് സഹിതം പുറത്ത് വന്നിട്ടും ഉണ്ണി ആർ നിഷ്കളങ്കമായി ചോദിക്കുന്നു അതിനെന്താണ് പ്രശ്നമെന്ന്...പ്രശ്നമുണ്ട് സർ... ഒരു ജേർണലിസം ക്ലാസിൽ എങ്കിലും ഇരുന്നിട്ടുള്ള ഒരാൾ മുന്നിൽ പ്രധാനമന്ത്രി ഉത്തരിക്കാൻ തയ്യാറെന്ന മട്ടിൽ ഇരിക്കുമ്പോൾ ആദ്യം ചോദിക്കുക നാളിത്ര ആയിട്ടും നിങ്ങൾ എന്ത് കൊണ്ട് മണിപ്പൂർ സന്ദർശിച്ചില്ല ?? എന്ത് കൊണ്ട് മണിപ്പൂരിൽ നടന്ന വിഷയം സംബന്ധിച്ച് വാ തുറന്നില്ല ?? എന്നായിരിക്കും...
    പക്ഷേ അതൊന്നും ചോദിക്കാതെ പ്രധാനമന്ത്രിയുടെ മുന്നിൽ വിനീതവിധേയ'നായ' ചാനലിനെ ഉണ്ണി ആർ വളരെ സോഫ്റ്റ് ആയി ന്യായീകരിക്കുകയാണ്... എങ്ങനെ ?? അവിടെ എല്ലാവർക്കും നല്ല ശമ്പളം കൊടുക്കുന്നുണ്ടെന്ന്...
    വലിയ ശമ്പളം കൊടുത്ത് ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനം വിലയ്ക്കെടുത്താൽ ഉണ്ണി ആർ ന്റെ അഭിപ്രായത്തിൽ അത് ലക്ഷണമൊത്ത 'നല്ല' ചാനൽ ആയി.
    2. വിനായകന്റെ കാര്യം...
    വിനായകൻ ഒരു ചോദ്യമാണ് ഉന്നയിച്ചത് ലീലയെ പറ്റി. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് ലീല...വിനായകന്റെ ചോദ്യത്തോട് എനിക്ക് യോജിപ്പുമില്ല... പക്ഷേ താങ്കൾക്ക് അതിനൊരു മറുപടി പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു...അല്ലെങ്കിൽ മറുപടി പറയാതിരിക്കാമായിരുന്നു...പകരം അയാളുടെ ചില പെരുമാറ്റങ്ങളെയും തെറിവിളികളെയുമൊക്കെ ചൂണ്ടികാട്ടി പരിഹസിക്കുകയായിരുന്നു.അപ്പോൾ താങ്കളും ജയമോഹനും തമ്മിൽ എന്താണ് വ്യത്യാസം ?? ജയമോഹനുള്ള മറുപടിയിൽ നിങ്ങൾ തന്നെ പറയുന്നു കള്ള് കുടിക്കുന്നതിനും തെറി പറയുന്നതലും എന്താണ് തെറ്റെന്ന്...
    എന്നിട്ട് തന്റെ കഥയെ പറ്റി ഒരാൾ ചോദ്യമുയർത്തിയാൽ അയാൾ കള്ള് കുടിയനും തെറി പറയുന്നവനും എന്ന് പരിഹസിച്ച് അവന്റെ ജീവിതസാഹചര്യങ്ങളെ ഒട്ടുമേ പരിഗണിക്കാതെ അവനെയങ്ങ് റദ്ദ് ചെയ്യുക...
    അതും നിങ്ങൾ പറഞ്ഞ പോലെയൊരു "തൈര്" വാദമാണ് സർ...

  • @manuelberly4576
    @manuelberly4576 12 дней назад +25

    നിലവിൽ സിനിമയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാർ സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്നില്ല എന്നൊരു ആരോപണം ഇദ്ദേഹം ഉന്നയിക്കുന്നു. എന്നാൽ തൻറെ തന്നെ സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സമയത്ത്, ഒരു വ്യക്തിയിൽ നിന്നും അഡ്വാൻസ് വാങ്ങിയശേഷം തട്ടിക്കൂട്ടി കഥ ഉണ്ടാക്കിയതും, അത് പിന്നീട് ഒരു സിനിമയായി മാറിയതും ഇദ്ദേഹം പറയുന്നുണ്ട്. ഒരു ലക്ഷ്യബോധവുമില്ലാത്ത ഒരു വ്യക്തിയായി സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എത്രത്തോളം ഗൗരവപൂർവ്വമായ സമീപനമാണത്, അതോ തന്നെപ്പോലെ കഴിവുള്ളവർക്ക് ഗൗരവം ഇല്ലെങ്കിലും ഇതൊക്കെ സാധിക്കുമെന്നും എന്നാൽ ഇന്ന് സിനിമയിലേക്ക് കടന്നു വരുന്നവരെല്ലാം അത്തരത്തിൽ കഴിവില്ലാത്തവരാണ് എന്നുമാണോ ഇദ്ദേഹം ഉദ്ദേശിക്കുന്നത്. സാംസ്കാരികവും സാമൂഹ്യവുമായ ഒരു വരേണ്യ വർഗ്ഗത്തിന് മാത്രം കുത്തകയായിരുന്ന സിനിമ ഇന്ന് ഏത് സാധാരണക്കാരനും നിർമ്മിക്കാവുന്ന വിധത്തിൽ ജനകീയമായതിലെ അസ്വസ്ഥതയാണോ ആ വിമർശനത്തിന് പിന്നിൽ?
    വിനായകൻ റെ കാര്യത്തിൽ ഇദ്ദേഹം വിനായകൻ റെ സ്വഭാവത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ലീല പോലൊരു കഥയെ വിമർശിക്കാൻ വിനായകൻ വളർന്നിട്ടില്ല എന്ന് പറയാതെ പറയുകയാണ് ചെയ്തത്. ലീലയുടെ സംവിധായകൻ രഞ്ജിത്തിൽ വെളിവാകുന്ന അതേ മനോഭാവമാണ് അതിൻറെ എഴുത്തുകാരനിലും കാണുന്നത്. മറ്റൊരുതരത്തിൽ സഭ്യമായ ഭാഷയിൽ വിനായകനെ കുറിച്ച് അസഭ്യം പറയുകയാണ് ഇദ്ദേഹം ചെയ്തത്. പൊതുബോധത്തിന് അസഭ്യം എന്ന് തോന്നുന്ന ഭാഷയിൽ സത്യം പറയുകയാണ് വിനായകൻ ചെയ്തത്. ഇത്തരത്തിൽ ഒരു പരാമർശം നടത്തുമ്പോഴും ഒട്ടും സെൻസിറ്റീവ് അല്ലാതെ ചിരിക്കുന്ന മനില സി മോഹൻ തീർത്തും നിരാശപ്പെടുത്തി.

    • @subinsusu4086
      @subinsusu4086 11 дней назад +1

      Athe ..I also felt this attitude is another version of Renjith . Also felt Manila has already insensitive response due to biased fan

    • @deveshd5880
      @deveshd5880 11 дней назад

      മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റില്ല പോലും.....
      തൊലിഞ്ഞ ലക്ഷ്യ പോതം അതി ഫയങ്കര അ ഫി മുഗം....ഭ യ പയങ്കരം....

    • @LOKACHITHRA
      @LOKACHITHRA 7 дней назад +1

      ശരിയാണ്.

  • @drkrishnanc8218
    @drkrishnanc8218 11 дней назад +30

    വിനായകനെപ്പറ്റി അദ്ദേഹം അപമാനിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. വിനായകൻ പറഞ്ഞ വിഷയത്തെപ്പറ്റി പരാമർശിക്കാതെയുമാണ് അങ്ങനെ പ്രതികരിച്ചത്. അതിലും കഷ്ടമായത് അതിനോടുള്ള മനിലയുടെ പ്രതികരമായിരുന്നു. വിനയക്കാനെ സംസാരത്തിലേക്ക് കൊണ്ടുവന്ന മനില ഗസ്റ്റ് ആക്രമിക്കുമ്പോൾ അതിനെ തിരുത്തുവാനോ, വിശദീകരണം ആരായാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാവാം?

    • @SaajuBaalu
      @SaajuBaalu 11 дней назад

      Sathyam , Vinayakanenna mahanae aehiykunna reethiyil marupadi paranjilla!

    • @artist_mobin
      @artist_mobin 11 дней назад

      സത്യം....

    • @AmalAmal-bw2bw
      @AmalAmal-bw2bw 10 дней назад

      അവൾ ആഗ്രഹിച്ചത് അതുതന്നെ അതുകൊണ്ട് 😁

    • @babybinoj5866
      @babybinoj5866 8 дней назад

      ജാതി 😮

    • @AlwinAugustin
      @AlwinAugustin 7 дней назад

      വിനായകൻ ഒക്കെ ചുമ്മാ ഷോ

  • @vishnuprasadvs93
    @vishnuprasadvs93 11 дней назад +11

    നല്ലവനായ ഉണ്ണിയെ വെളുപ്പിക്കാൻ വിനായകനേപ്പോലുള്ള ഒരു ഇരയെ എറിഞ്ഞുകൊടുത്ത മനില സി മോഹൻ എന്ന മാധ്യമപ്രവർത്തകയുടെ മുഖത്തെ സന്തോഷമാണ്‌ യഥാർത്ഥ മനുഷ്യപക്ഷം എന്ന്‌ തോന്നിപ്പോകും.

  • @lajithvs827
    @lajithvs827 10 дней назад +4

    "ജയമോഹൻ്റെ തൈര് വാദം" എന്ന് ആർ. ഉണ്ണി വിമർശിക്കുമ്പോൾ അതിനോട് പൂർണ്ണമായും യോജിപ്പാണുള്ളത്. പക്ഷേ, അതേ തൈര് വാദമാണ് ഉണ്ണി വിനായകനെതിരെ ഉന്നയിക്കുന്നത്. ഉണ്ണിയുടെ hypocrisy സ്വയം വെളിവായിക്കിട്ടി. മനിലയുടെയും.

  • @sethurjv6022
    @sethurjv6022 18 часов назад

    "തൈരു വാദം" വളരെ കാലിക പ്രസക്തിയുള്ള പ്രയോഗം 👏👏👏
    ഈയിടെ ആയി സമൂഹത്തിൽ തൈരു വാദക്കാരുടെ പ്രകടമായ ഒരു ശുദ്ധീകരണ ഇടപെടൽ എല്ലാ മേഖലകളിലും വലുതായി അനുഭവപ്പെടുന്നുണ്ട്... നിങ്ങളെ പോലുള്ളവരുടെ സാന്നിധ്യമാണ് അതിനെ ചെറുക്കുവാനുള്ള വഴികൾ...

  • @mancybabuji528
    @mancybabuji528 11 дней назад +2

    വിനായകൻ്റെ fb പോസ്റ്റ് കണ്ടാണ് ഇവിടെത്തിയത്... വിനായകൻ്റെ ആരോപണത്തോട് മറുപടി പറയാതെ ജയമോഹൻ്റെ തൈര് മറുപടിയാണ് ഉണ്ണി ആർ നൽകിയത്... ഏതായാലും കോട്ടയംകാരെ കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെട്ടു ...

  • @linilraman1129
    @linilraman1129 10 дней назад +4

    ആനയുടെ തുമ്പികൈയ്യിൽ ചേർത്തുനിർത്തി ഒരു പെണ്ണിനെ ഭോഗിക്കാൻ അവസരം തേടി നടക്കുന്ന നായക കഥാപാത്രത്തിനെ മഹത്വവത്ക്കരിച്ച സിനിമ ആയ ലീലയെ പറ്റിയാണ്, എഴുത്തിനെ പറ്റിയാണ് വിനായകൻ മനോരമയുടെ അഭിമുഖത്തിൽ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചത്...
    ആ കാര്യം ചോദ്യമായി വന്നപ്പോൾ ലീലയുടെ സംവിധായകൻ രഞ്ജിത്ത് അതിൻ്റെ ഉത്തരവാദിത്തം തിരക്കഥാകൃത്ത് ഉണ്ണി ആർ ൻ്റ പേരിൽ വച്ച് കൊടുത്തു ഒഴിഞ്ഞുമാറി...
    ഇപ്പോൾ വിനായകൻ പറഞ്ഞ വിഷയത്തെ പരാമർശിക്കാതെ ഉണ്ണി ആർ " വിനായകൻ സാർ എന്നോട് ക്ഷമിക്കണം" എന്നു പരിഹസിക്കുകയാണ് ചെയ്തത്... അതിന് അവതാരകയുടെ പരിഹാസ ചിരിയും...
    ശരിക്കും ലീല എന്ന സിനിമയിൽ വിനായകൻ പറഞ്ഞ വിഷയത്തെക്കാൾ വിഷമായ മറ്റൊരു വിഷയം ഉണ്ട്... അത് എഴുതിയത് രഞ്ജിത്ത് ആയാലും ഉണ്ണി ആയാലും അത് കൂടി ചർച്ച ചെയ്യപ്പെടണം...
    മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛൻ കഥാപാത്രത്തെ പറ്റി മറ്റൊരു കഥാപാത്രത്തെ കൊണ്ട് പറയിച്ച ഒരു ഡയലോഗ് ഉണ്ട്
    "നല്ല നായൻമാർ ഒന്നും ഈ പണി കാണിക്കില്ല"
    അപ്പോൾ അടുത്ത കഥാപാത്രം പറയും
    " ഒറിജിനൽ ആണോ എന്ന് നോക്കട്ടെ... ഡൂപ്ലിക്കേറ്റ് ആണെങ്കിൽ ആറ്റിൽ എടുത്തു എറിയാം"
    മകളെ ബലാൽസംഗം ചെയ്യുന്ന ഹീന പ്രവൃത്തിയിൽ പോലും ജാതി കടത്തിവിട്ട ഇവൻ്റെയൊക്കെ മനോനില എന്തായിരിക്കും?
    വിളക്കിചേർത്ത നായരും മറ്റു സമുദായക്കാരും ആണ് ഈ പ്രവൃത്തി ചെയ്യുകയുള്ളൂ എന്ന തരത്തിലൊക്കെ സ്വയം പറഞ്ഞ് ആശ്വസിച്ചോളൂ... പക്ഷേ ഒരു സിനിമ എന്ന മാധ്യമത്തിൽ ഇത്തരം വിഷം കലർത്തരുത്...

    • @umeshunni2130
      @umeshunni2130 10 дней назад +3

      എന്ത് പ്രാന്ത് ഒക്കെ ആടോ ഇത് ? കുട്ടിയപ്പൻ എന്ന കഥാപാത്രത്തിന്റെ പതനം ആണ് ആ കഥ . ആ സിനിമയുടെ ക്ലൈമാക്സ് അയാളുടെ ആണാഹങ്കാരത്തിന്റെ തോൽവി ആണ് . ഈ സിനിമയുടെ കഥാകൃത്തിന്റെയും സംവിധായകന്റെയും മനോനില പരിശോധിക്കണം എന്നുപറഞ്ഞതു മുൻപിൽ ഇരിക്കുന്ന പെൺകുട്ടിയോട് ലൈംഗികത ചോദിക്കും എന്ന് പറഞ്ഞ വിനായകൻ ആണല്ലോ എന്നാണ് ഉണ്ണി ആർ പറഞ്ഞത് . പിന്നെ ലീല സിനിമയിൽ മലയാളിയുടെ ജാതിബോധത്തിനെ കളിയാക്കുന്നുണ്ട് . അങ്ങനെ ഒരു അവസ്ഥയിലും ജാതി നോക്കുന്നവനാ മലയാളി എന്നാണ് ഉദ്ദേശിക്കുന്നെ . ജാതി പറഞ്ഞു വോട്ട് വാങ്ങി ജയിച്ചവന് പ്രായമായ ലൈംഗിക തൊഴിലാളികളെ അപമാനിക്കാൻ എന്ത് യോഗ്യത എന്ന് നായകൻ തന്നെ പറയുന്ന സീൻ മറന്നുപോയോ ?

    • @sajuvj1
      @sajuvj1 10 дней назад +1

      എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ്. സാഹിത്യാഭിരുചി വായിച്ച് വായിച്ച് നമ്മൾ പുതുക്കിക്കൊണ്ടേ ഇരിക്കണം അങ്ങിനെയുള്ളവർക്കേ ഇതൊക്കെ നിരീക്ഷിക്കാനാവൂ. 👍🏽👏🏼👏🏼

  • @truthfinder1524
    @truthfinder1524 12 дней назад +13

    ആ വിനായകൻ സാർ വിളിയിൽ.. നേരത്തെ ജയ മോഹനേ കുറിച്ച് പറഞ്ഞ അതേ ടോണിൽ അല്ലേ എന്നൊരു സംശയം

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 12 дней назад

    ❤love him

  • @binoyvishnu.
    @binoyvishnu. 12 дней назад +4

    സംഭാഷണത്തിലൂടെ കഥയും കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥ പറച്ചിൽ ന് കഴിവ് ഉള്ള ആർക്കും ഈ കാലത്ത് സിനിമ സാദ്യമാണ്

  • @arunchandran3037
    @arunchandran3037 12 дней назад +3

    Vinayakane kurichu paranjathu athu arthathil annu edukkendathu annu clear cheyamayirunnu

  • @user-rc6hq6cm3z
    @user-rc6hq6cm3z 12 дней назад

    മുരുകാ... പാർട്ടി കിടുവാ 💥
    Evergreen bigB❤

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 12 дней назад +32

    ഗസ്റ്റ് എന്ത് പറഞ്ഞാലും ഇൻറർവ്യൂവർ ഹു ഹു എന്ന് ചിരിക്കുന്നതെന്തിനാണാവോ

    • @LOKACHITHRA
      @LOKACHITHRA 12 дней назад

      എന്നാ താൻ വന്ന് ഉണ്ടാക്ക്....മര്യാദക്ക് കേട്ടിട്ട് പോടാ....

    • @ranjith1704
      @ranjith1704 11 дней назад +1

      aadyate 4 minute preview mathram kandittano ithezhuthiyathu ? enthu kondanu oralude chiri thankale aswasthapeduthunnathu ennu manasilakunnilla?

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 11 дней назад

      @@ranjith1704 ഗസ്റ്റ് പറയുന്നതിനോട് യോജിക്കാൻ പറ്റാതിരിക്കുമ്പോൾ അനാവശ്യമായി ഉണ്ടാക്കി ചിറിക്കു ന്നത് അരോചകം

    • @unknown-nc8sb
      @unknown-nc8sb 10 дней назад

      ചിരി വന്നിട്ട്....

    • @fourthlion7767
      @fourthlion7767 9 дней назад +1

      Intellectual cuteness kanikkunnatha 👽

  • @charlssebastian2652
    @charlssebastian2652 12 дней назад +2

    Ohooo...ethayirunno captionte udhesam...🙁

  • @anoopmetalfreak
    @anoopmetalfreak 11 дней назад +4

    പൊന്നു ചേച്ചി ഇന്റർവ്യൂ ചെയ്യുന്ന ആള് കകക ന്ന് ആദ്യം മുതൽ അവസാനം വരെ ചിരിക്കുന്നത് പോലെ അരോചകം വേറെ ഒന്നും ഇല്ല

  • @chako3179
    @chako3179 12 дней назад

    Uni 🎉

  • @appooppanthaadi
    @appooppanthaadi 17 часов назад

    Precap ഒഴിവാക്കിയാല്‍ നന്നായിരുന്നു.

  • @2xbearth
    @2xbearth 12 дней назад

    Good editing

  • @arunchandran3037
    @arunchandran3037 7 дней назад

    True copy yude identity ku yojikunathanno ee thumbnail caption

  • @sreev.c8050
    @sreev.c8050 11 дней назад +1

    Muthuchipipole ezhuthunavanu അത് വായിക്കേണ്ടി kallen

  • @abdulrasheedbinabdulmajid443
    @abdulrasheedbinabdulmajid443 12 дней назад +1

    Manila mol ❤

  • @abdulsaleempulakkal5531
    @abdulsaleempulakkal5531 10 дней назад +1

    എഴുതാം പക്ഷെ പറയാൻപറ്റില്ല

  • @noufalebrahim1
    @noufalebrahim1 10 дней назад +2

    Best answer to Vinayakan 👍👍👍👍

  • @HackerMedia
    @HackerMedia 9 дней назад

    ❤😂

  • @aseem..
    @aseem.. 10 дней назад

    Vinayakante fb post kand vannata unni sir ne ang konnu

  • @rijub300587
    @rijub300587 8 дней назад

    ലോക ചരിത്രത്തിൽ 30 സെക്കൻഡിൽ ഒരു പുസ്തകം എന്ന രീതിയിൽ വിറ്റഴിഞ്ഞ പുസ്തകം one hundred of years of സോളിടുടോ, harry potter, midnights children ഒന്നുമല്ല അത് 50 shades of grey ആണ്. അതെഴുതിയത് ഒരു സ്ത്രീയും. Female sexuality യുടെ ഒരു സെലിബ്രേഷൻ ആയിരുന്നു ആ നോവലും പിന്നീട് വന്ന ഉപ നോവലുകളും. ലീല ഞാൻ വായിച്ച ചെറു കഥയാണ്. അത് സിനിമ ആകിയതിൽ വിയോജിപ്പുണ്ട് എന്നതൊഴിച്ചാൽ ആ literary വർക്കിന് എന്ത് പ്രശ്നമാനുള്ളത് എന്ന് മനസിലാകുന്നില്ല. ഒരാളുടെ രതി വീഴ്ച സ്വപ്നം മാത്രമാണ് അത്. അത് നടത്തിയെടുക്കാൻ അയാൾ കാണിക്കുന്ന തത്രപ്പാദിൽ ചിരി മാത്രമാണ് ഉണ്ടായതു. ലീല സിനിമയായപ്പോൾ സ്ക്രീൻപ്ലയ്ക്ക് പറ്റിയ തെറ്റും അതാണ്‌. സാഹിത്യത്തിന്റെ ഉദ്ദേശം നാട്ടുകാരെ നന്നാക്കാനോ നേർവഴിക്കു നയിക്കുകയോ അല്ല, പകരം നമ്മൾ വിഭാവനം ചെയ്ത ലോകത്തിനപ്പുറം ചിലതുണ്ട് എന്ന് കാണിച്ചു തറൽ ആണ്. അത്തരത്തിൽ ഉണ്ണി ആറിന്റ എഴുത്തു എനിക്കിഷ്ടമാണ്. ഇതിനു ഉണ്ണിയോടൊപ്പം തന്നെ. അതിനു ചുമ്മാ കറുപ്പിന്റെ രാഷ്ട്രീയം എടുത്തിടെണ്ടേ ആവശ്യമില്ല. വിയോജിപ്പുണ്ടേൽ മാന്യമായ ഭാഷയിൽ പറയാം. അല്ലാതെ താനേതോ പൊളിറ്റിക്കലി പെർഫെക്ട് മനുഷ്യനാണ് എന്നുള്ള വിചാരം വേണ്ട. ഉണ്ണിയൊന്നും ഇതിന്റെ പിറകെ വഴക്കുണ്ടാക്കാൻ വരില്ല എന്ന് വിനായകന് അറിയാം. എന്നാൽ ഈ ചുണയൊന്നും ഹൈദരാളിയും കൗമുടിയില്ലേ സുമേഷും പത്ര സമ്മേളനത്തിൽ വിനായകനെ ചോദ്യം ചെയ്തപ്പോൾ അയാളിൽ കണ്ടില്ല. അതിന്റെ അർത്ഥം പുള്ളിക്ക് മീഡിയയെ പേടി ആണ് എന്നുള്ളതാണ്

  • @abishcpolackal1320
    @abishcpolackal1320 10 дней назад

    Vinayakanod angana parangath kochi chellumbol idi kittathirikkanaa

  • @MediaGenie
    @MediaGenie 12 дней назад +1

    Charlie Ethra Kandaalum Madukkilla 😍

  • @jeromvava
    @jeromvava 11 дней назад

    ഭയങ്കരം-_- എന്ന് വാക്കിന്.. ഇംഗ്ലീഷ് വാക്ക് കണ്ടുപ്പിടിക്കണം.......
    ഓ......ഓ..... 14:35

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 12 дней назад

    Bilal എപ്പോ

  • @deemediakerala4604
    @deemediakerala4604 7 дней назад

    Vinayakanokkea vere level aanu, CBSE unni,,manila alla

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 12 дней назад +1

    Bridge unni sir nte aano!!!!!!!!!!!!!

    • @AA-rn9nw
      @AA-rn9nw 12 дней назад

      ഞാനും റഫീഖ് അഹമ്മദിന്റെയോ മറ്റോ ആണെന്നാണ് കരുതിയത് 🤔🤔🤔

  • @varghesejacob8284
    @varghesejacob8284 10 дней назад

    ഇവനാണ് അല്ലേ വിനായകൻ പറഞ്ഞ നല്ലവൻ ആയ ഉണ്ണി😂😂😂😂

  • @balankana
    @balankana 9 дней назад

    സത്യത്തിൽ ലീല എത്രയോ വട്ടം കണ്ടുപോയി സർ

  • @Artic_Studios
    @Artic_Studios 11 дней назад

    സംഗതി ചാനൽ ഉദ്ദേശിച്ചത് പോലെ വിനായകൻ വൈറൽ ആക്കിട്ടുണ്ട് 💦
    പാവം ഉണ്ണി 😂

  • @arunraj9861
    @arunraj9861 9 дней назад

    Nilavaramillatha avatharakq

  • @skumar9533
    @skumar9533 3 дня назад

    Renjith, salim..no respect at all...he is nothing in cinema but renjith and salim kumar was senior too

  • @varunkutapy
    @varunkutapy 10 дней назад

    ക്യാമറാമാൻ വേണു സംസാരിക്കുന്നത് പോലെ തോന്നുന്നു

  • @renishmoideen
    @renishmoideen 12 дней назад +1

    Venu unnikku vendi dub cheytha pole 🤔

    • @vipi024
      @vipi024 12 дней назад

      കോട്ടയംകാർ ആണെന്നെ

    • @Ronkwt
      @Ronkwt 11 дней назад

      From kottayam..❤

  • @Artic_Studios
    @Artic_Studios 11 дней назад +3

    "വിനായകന് അത് പറയാം" അത് വേറെ അർത്ഥത്തിൽ പറഞ്ഞാലും അതാണ് ശരി!!
    വിനായകൻ ഉണ്ണിയുടെ കഥ /കലയെ വിമർശിച്ചു.
    ഉണ്ണി വിനയക്നെ വിമർശിച്ചു.
    Rഉണ്ണി കോടതി ആവരുത് 😅

  • @abishcpolackal1320
    @abishcpolackal1320 10 дней назад

    Leela is foul foul movie

  • @vampireforever6937
    @vampireforever6937 9 дней назад

    All his works r " COPY" of world classics ... including movie Charlie which is a copy of French classic movie " Amelie " ... copy cat unni grow up man 😅

    • @farisha13
      @farisha13 4 дня назад

      @vampireforever6937 Amelie and Charlie? Seriously?? 😳😳
      Whatever it is that you're smoking dude, has gone way past its shelf life or has been seriously contaminated 😂

    • @vampireforever6937
      @vampireforever6937 4 дня назад

      @@farisha13 hey bimbo ( hope ur one ) . whether I smoke, snort or sniff ... it will only make me " high " but not dump " like you fan girl hehe...OK... copying doesn't always mean- scene by scene copy ok , ok I am changing the copy with inspiration ( cliche term use by all film makers to escape the copy cat tag ) hey fan girl ... hope you really watched amelie ... what's the plot? A girl finding out a box containing lots of memoirs of an old tenant and in curiosity to find and return that to him and in between she met lots of other persons and make impact on their life .... OK....now to Charlie... heroine get curious about the ex tenant and on mission to find him ... meet some people whose life got changed by this mystery man ... and atlast they unite..... it don't require rocket science to understand the basic similarities between the two stories.....the core of the story is copied from amelie ok ..... hey jackass fan girl...hope got little insight ok 👍...

  • @rajendranneduvelil9289
    @rajendranneduvelil9289 10 дней назад

    HYPOCRISY !!!

  • @afsalnajeeb1128
    @afsalnajeeb1128 11 дней назад

    വളരെ മോശം അഭിമുഖം. യാതൊരു മറുചോദ്യങ്ങളുമില്ലാതെ പല പ്രശ്നകാരമായ ഉത്തരങ്ങളെയും ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞു

  • @antonylazer
    @antonylazer 10 дней назад

    ആനയുടെ തുമ്പികൈയ്യിൽ ചേർത്തുനിർത്തി ഒരു പെണ്ണിനെ ഭോഗിക്കാൻ അവസരം തേടി നടക്കുന്ന നായക കഥാപാത്രത്തിനെ മഹത്വവത്ക്കരിച്ച സിനിമ ആയ ലീലയെ പറ്റിയാണ്, എഴുത്തിനെ പറ്റിയാണ് വിനായകൻ മനോരമയുടെ അഭിമുഖത്തിൽ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചത്...
    ആ കാര്യം ചോദ്യമായി വന്നപ്പോൾ ലീലയുടെ സംവിധായകൻ രഞ്ജിത്ത് അതിൻ്റെ ഉത്തരവാദിത്തം തിരക്കഥാകൃത്ത് ഉണ്ണി ആർ ൻ്റ പേരിൽ വച്ച് കൊടുത്തു ഒഴിഞ്ഞുമാറി...
    ഇപ്പോൾ വിനായകൻ പറഞ്ഞ വിഷയത്തെ പരാമർശിക്കാതെ ഉണ്ണി ആർ " വിനായകൻ സാർ എന്നോട് ക്ഷമിക്കണം" എന്നു പരിഹസിക്കുകയാണ് ചെയ്തത്... അതിന് അവതാരകയുടെ പരിഹാസ ചിരിയും...
    ശരിക്കും ലീല എന്ന സിനിമയിൽ വിനായകൻ പറഞ്ഞ വിഷയത്തെക്കാൾ വിഷമായ മറ്റൊരു വിഷയം ഉണ്ട്... അത് എഴുതിയത് രഞ്ജിത്ത് ആയാലും ഉണ്ണി ആയാലും അത് കൂടി ചർച്ച ചെയ്യപ്പെടണം...
    മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛൻ കഥാപാത്രത്തെ പറ്റി മറ്റൊരു കഥാപാത്രത്തെ കൊണ്ട് പറയിച്ച ഒരു ഡയലോഗ് ഉണ്ട്
    "നല്ല നായൻമാർ ഒന്നും ഈ പണി കാണിക്കില്ല"
    അപ്പോൾ അടുത്ത കഥാപാത്രം പറയും
    " ഒറിജിനൽ ആണോ എന്ന് നോക്കട്ടെ... ഡൂപ്ലിക്കേറ്റ് ആണെങ്കിൽ ആറ്റിൽ എടുത്തു എറിയാം"
    മകളെ ബലാൽസംഗം ചെയ്യുന്ന ഹീന പ്രവൃത്തിയിൽ പോലും ജാതി കടത്തിവിട്ട ഇവൻ്റെയൊക്കെ മനോനില എന്തായിരിക്കും?
    വിളക്കിചേർത്ത നായരും മറ്റു സമുദായക്കാരും ആണ് ഈ പ്രവൃത്തി ചെയ്യുകയുള്ളൂ എന്ന തരത്തിലൊക്കെ സ്വയം പറഞ്ഞ് ആശ്വസിച്ചോളൂ... പക്ഷേ ഒരു സിനിമ എന്ന മാധ്യമത്തിൽ ഇത്തരം വിഷം കലർത്തരുത്...