Kattile Mainaye | 1080p | Akashadoothu | Murali | Madhavi | Seena Antony | Ben | Martin | Joseph
HTML-код
- Опубликовано: 6 фев 2025
- Song : Kaattile Mainaye...
Movie : Aakaasha Doothu [ 1993 ]
Director : Sibi Malayil
Lyrics : ONV Kurup
Music : Ouseppachan
Singer : KS Chithra
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ
അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം [ കാട്ടിലെ ]
ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖതൻ തൃക്കഴലോ
തൃക്കഴലാടും പൊൽത്തളയോ
പൊൽത്തള ചാർത്തും മുത്തുകളോ
താളം ചൊല്ലിത്തന്നു [ കാട്ടിലെ ]
ചെങ്കദളീ കൂമ്പുകളിൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻവെയിലോ
പൊൻവെയിലാടും പുൽക്കൊടിയോ
പുൽക്കൊടി തുമ്പത്തെ മുത്തുകളോ
താളം ചൊല്ലിത്തന്നു [ കാട്ടിലെ ]