KOTACHERY SERVICE CO-OPERATIVE BANK LTD _ PAITHRKA SANGAMAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 1955 ജൂലൈ 27 ന് ആദരണീയനായ ശ്രീ. മാവില ചന്തു നമ്പ്യാർ പ്രസിഡൻ്റായി ബല്ല, അജാനൂർ വില്ലേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഇന്ന് എഴുപതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഹിമവൽ ശൃംഖങ്ങളായ നേട്ടങ്ങളോടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനത്തികവോടെ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായി ഉയർന്നിരിക്കുന്നു.
    ശ്രീ. കെ.എസ്. എസ് ഷേണായ്, ശ്രീ. എൻ എൻ പ്രഭു, എം.കെ നമ്പ്യാർ, ദീർഘകാലം കോട്ടപോലെ നമ്മുടെ സ്ഥാപനത്തെ പടുത്തുയർത്തിയ അഡ്വ. കെ. പുരുഷോത്തമൻ, എ കെ നാരായണൻ അടക്കമുള്ള ധിഷണാശാലികളിൽ നിന്നും പുതിയ കാലത്തിൻ്റെ ബാങ്കിങ് രീതികളെക്കുറിച്ചുള്ള കാഴ്ചപ്പാടോടുകൂടി ശ്രീ.എം. രാഘവൻവരെ എത്തിനിൽക്കുന്ന നേതൃനിര. സെക്രട്ടറി വി.വി ലേഖയുടെ ലീഡർഷിപ്പിൽ കർമ്മനിരതരായ ജനകീയ അടിത്തറയുള്ള ജീവനക്കാർ..
    സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ മഹാപ്രസ്ഥാനമായി കാഞ്ഞങ്ങാടിൻ്റെ ജനകീയ ബാങ്കിങ് പങ്കാളിയായി വൈവിധ്യവൽക്കണം കാര്യക്ഷമമായി പ്രാവർത്തികമാക്കി നമ്മുടെ ബാങ്ക് കരുത്തോടെ കരുതലോടെ ജനങ്ങൾക്കൊപ്പം പുതിയ കാല കടമകൾ ഏറ്റെടുക്കുകയാണ്.

Комментарии •