നിങ്ങൾ ഒരു മാന്യൻ ആണോ ? By correcting these things you can improve your personality

Поделиться
HTML-код

Комментарии • 76

  • @abduaman4994
    @abduaman4994 2 месяца назад +196

    എന്റെ നാട്ടിൽ ഒരു സ്ത്രീ യും മക്കളും തനിച്ചു താമസിക്കുന്ന വീട്ടിൽ രാത്രി ആരോ സ്ഥിരമായി ഗർഭ നിരോധന ഉറകൾ കൊണ്ട് ഇടുമായിരുന്നു, ഒടുവിൽ പോലീസിൽ പരാതി പറഞ്ഞു, അപ്പൊ പോലീസ് cctv ക്യാമറ വെക്കാൻ പറഞ്ഞു, അവര് അത് പോലെ ചെയ്തു, അങ്ങനെ കള്ളനെ പിടിച്ചു, അതൊരു പോലീസ് കാരൻ ആയിരുന്നു 😮😮😮,

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 2 месяца назад +151

    ആളുകൾ ഉറങ്ങികൊണ്ടിരിക്കുമ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ചിലരുണ്ട്, അവരും ഈ ഗണത്തിൽ പെട്ടവർ തന്നെയാണ്. പ്രവാസികൾക്കു പെട്ടെന്ന് relate ചെയ്യാൻ പറ്റും.

  • @IncredibleRealLifeStories
    @IncredibleRealLifeStories 2 месяца назад +86

    ഹോൺ മുഴക്കി റെയിൽവേ ഗേറ്റ് തുറപ്പിക്കുന്ന ചേട്ടൻ മാസ്സ് 😊

  • @mayboy5564
    @mayboy5564 2 месяца назад +114

    Toilet use ചെയ്തിട്ട് ഫ്ലഷ് ചെയ്യാതെ പോകുന്ന കാഴ്ച ദിവസവും കാണുന്ന ആളാണ് ഞാൻ അതും ബാങ്ക് പോലൊരു സ്ഥാപനത്തിൽ.. ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ശമ്പളവും ഉള്ള എക്സിക്യൂട്ടിവ് ലുക്കിൽ വരുന്നവർ

  • @Midhlaj418
    @Midhlaj418 2 месяца назад +75

    Yess man... Got it... 💯💯💯..ഇതിൽ ചിലതൊക്കെ ചെയ്യാത്തവന്മാരെ കഴിവില്ലാത്തവന്മാരായി ആണ് ചിലർ കാണുന്നത്... ഇതിൽ പറഞ്ഞ എല്ലാം ചെയ്യാൻ ശ്രമിക്കുന്ന ഒരാൾ ആണ് ഞാൻ... പക്ഷെ ഞാൻ ഇതൊക്കെ ചെയ്യുന്നത് കണ്ടാൽ കഴിവില്ലാത്തവൻ, ചൂടില്ലാത്തവൻ ( ഞങ്ങളുടെ നാട്ടിൽ കഴിവ് എന്നതിന്റെ മറ്റൊരു പേര് ) എന്നൊക്കെ പറയും... ഞങ്ങളെ കണ്ട് പടി എത്ര വിദക്തമായാണ് ഓരോന്ന് ഞങ്ങൾ ചെയ്യുന്നത് എന്നൊരു tone ആണ് ഓരോരുത്തരുടെ സംസാരത്തിൽ...Especially Qvil നിൽക്കുന്ന കാര്യം... ഒരു ഗ്യാപ്പ് കണ്ടാൽ അത്രേം സമയം അവിടെ കാത്ത് നിൽക്കുന്നവരെ മൂഞ്ചിച്ചു മുന്നിൽ കയറി നിൽക്കുക, ഇതൊക്കെ വലിയ കഴിവായി കാണുന്നവർ ഉണ്ട്... Road sidil പാർക്ക്‌ ചെയ്യുന്ന കാര്യം എത്ര ശരിയാണ്... പറഞ്ഞ പോലെ ഇറക്കാൻ സ്ഥലമില്ലാഞ്ഞിട്ടല്ല, ഇങ്ങനെയേ ചെയ്യൂ എന്നൊരു ഭാവം...ഹോട്ടൽ റൂം ഒക്കെ ബുക്ക്‌ ചെയ്താൽ പൈസ കൊടുക്കുന്നതല്ലേ maximum മുതലാക്കണം എന്നൊക്കെ പറഞ്ഞു ആവിശ്യമില്ലാത്തത് വരെ വലിച്ചു വാരി കൊണ്ടുപോകും...
    പിന്നെ റോഡിൽ waste ഇടുന്ന കാര്യം... എന്റെ വീടിന്റെ അടുത്ത് രാമപുരം എന്നൊരു town ഉണ്ട്...പാലക്കാട്‌ to malappuram national highwayil ആണ്... എന്റെ വീട്ടിൽ നീന്ന് pocket റോഡിലൂടെ പോകാം...അങ്ങോട്ടേക്കുള്ള ഒരു 2 km യാത്ര എന്ന് പറയുന്നത് തന്നെ ഒരു സുഖമുള്ള കാര്യമാണ്, ചുറ്റും പാടങ്ങളും കവുങ്ങ് തോട്ടവും വാഴ തോട്ടവും പുഴയും കുളവും ഒക്കെ ഉള്ള ഒരു സുന്ദരൻ പാത... എന്ത് ചെയ്യാം കുറെ ദ്രോഹികൾ catering waste, കുട്ടിയുടെ ഉപയോഗിച്ചു pantis, എന്തിന് ഉപോയോഗം കഴിഞ്ഞ whisper packetum condom packet വരെ അവിടെ കാണാം...😢...നല്ല fine ഈടാക്കണം ഇതിനൊക്കെ... കേട്ടാൽ trowser കീറുന്ന തരത്തിൽ വേണം fine കൊടുക്കാൻ.🙏🏻🙏🏻🙏🏻❤️❤️❤️

  • @sunilks740
    @sunilks740 2 месяца назад +37

    ഇപ്പോ എനിക്ക് എന്നോടൊരു ബഹുമാനം തോന്നുന്നുണ്ട്😍

  • @aswinkrishnan630
    @aswinkrishnan630 2 месяца назад +34

    ഇപ്പോൾ സ്ഥിരം പരിപാടി യാണ് ട്രെയിനിൽ ബ്ളൂടൂത് സ്പീക്കർ വച്ച് മലയാളി പിള്ളേർ ഉച്ചതിൽ പാട്ട് ഇടുന്നതു..ഇന്നലെ ഞാൻ ഗുണ കേവ് കാണാൻ പോയി.. അവിടെയും മലയാളികൾ അലമ്പ് ആണ്.. ഉച്ചത്തിൽ കൂവി ..😢

  • @unique342
    @unique342 2 месяца назад +194

    ആടുജീവിതം കാണാൻ പോയപ്പോൾ അവിടെ ഒരു കൊച്ചു കരഞ്ഞപ്പോ അത് മാറ്റാൻ കൊച്ചിന്റെ അമ്മ കാർട്ടൂൺ ഒച്ചതിൽ വെച്ച്കൊടുത് സിനിമ ആസ്വദിക്കാൻ പറ്റിയില്ല 😐

  • @unique342
    @unique342 2 месяца назад +69

    വളരെ നല്ല വീഡിയോ ഇതുപോലെ സമൂഹത്തിന് നല്ലത് പറഞ്ഞു മനസ്സിലാകികൊടുക്കുന്ന ഒരു മലയാളി യൂട്യൂബർ ഉള്ളതിൽ സന്തോഷം ഇതുപോലെ ഒരുപാട് യൂട്യൂബേർസ് വന്നിട്ടു പറഞ്ഞാൽ മാറാവുന്നതേ ഒള്ളു ഇതുപോലെ ഉള്ളത് അങ്ങനെ സമൂഹം മനസ്സിലാകുമ്പോ പിന്നെ അത് ചെയ്യുന്നത് മോശം കാര്യം ആയിട്ട് മനസ്സിൽ വരും അങ്ങനെ ആ കാര്യതിൽ മാറ്റം വരും അല്ലാതെ ഒരു നിയമവും ഒരു മലയാളിക്കും ഏൽക്കില്ല

    • @aysham-xq8zf
      @aysham-xq8zf 2 месяца назад +2

      You're absolutely correct 👏

  • @Wildsparkxtended
    @Wildsparkxtended 2 месяца назад +78

    ഏറ്റവും വൃത്തികെട്ടവൻ പൊതുസ്ഥലത്ത് പുകവലിക്കുന്നവൻ,

  • @DMSVL425
    @DMSVL425 2 месяца назад +37

    Left ഇൻഡിക്കേറ്റർ ഇട്ട് വണ്ടി ഇടത്തോട്ട് തിരിയുമ്പോൾ ഇടതുവശത്തോടു കൂടി കുറേ വേട്ടാവളിയന്മാർ ഓവർ ടേക്ക് ചെയ്തു പോകും. റോഡ് സൈഡിൽ പാർക്ക് ചെയ്ത കാറിന്റെ മുമ്പിലും പുറകിലും സ്കൂട്ടറുകൾ കൊണ്ട് കുത്തിവെക്കുക. യാതൊരു വിവരവും ഇല്ലാതെ കയറിച്ചെല്ലുന്ന റോഡിൻറെ വലതു വശത്തേക്ക് വന്നു കയറുന്ന വിവര ദോഷികൾ.

  • @MAJESTY10101
    @MAJESTY10101 2 месяца назад +35

    ഹോട്ടലുകൾ / വഴിയോരകടകളിൽ ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഇവർക്ക് atleast ഒരു ഗ്ലൗസ് ഇടുന്നതിൽ എന്താണ് ചിലവ്? ഇനി ഗ്ലൗസ് ഇട്ടാൽ തന്നെ അതേ ഗ്ലൗസ് 2 മാസം തുടർച്ചയായി ഉപയോഗിക്കും,, അതാണ് ഇന്ത്യക്കാർ✅
    പുറത്തുന്ന് ആഹാരം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വളരെ reputed ആയിട്ടുള്ള hotels/cafe/restaurants കളിൽ നിന്ന് മാത്രം കഴിക്കുക,, കുറച്ചു cash പോയാലും വേണ്ടിയില്ല.

  • @tgty395
    @tgty395 2 месяца назад +29

    ഭക്ഷണം സൗണ്ട് ഓട് കൂടി ചാവക്കുന്നവർ വെള്ളം കുടിച്ചു ഏമ്പക്കം ഇടുന്നവർ. ഭക്ഷണ ശേഷം കാറുന്നവർ (മൈ ഫാദർ habit ). ഇവരെ കൂടെ ഉൾപെടുത്തുക 😂

  • @diyana5765
    @diyana5765 2 месяца назад +15

    My parents raised me well.. I am very proud of myself

  • @leothomas8167
    @leothomas8167 2 месяца назад +32

    1. Switching OFF mobile phones or atleast putting them in silent mode in theatres. Putting others comfort into consideration.
    2. Using the washbasin in restaurants with some ethical cleanliness. Washing the hands doesn't mean that you wash your whole body by sneezing out and splashing water everywhere. Its disgusting.
    3. The oldest horrible practice in the the Indian books, not using indicator while driving. Also not giving way for others on the road. All the heavy vehicle drivers, three wheeler drivers need to drill this in mind that the extreme right lane is for fast moving vehicles and not for them. Slow moving vehicles must be in the left lane always!
    4. Driving a two wheeler on the road doesn't mean you own the road where you drive in the middle and never give way to others. Two wheelers must be driven on the extreme left side of the road. Its called civic sense!
    5. Since we are all Indians, we all naturally stink. Practice the use of a deodrant and mouth mints when attending public places. Its a sign of hygiene. Using deoderant is no harm to anyone. Spray as much as you want!
    6. This still happens today. No one wants to wash their clothes. They will keep re using it for a week and then only wash it. Are we that poor in this country?
    7.Applying oil in the hair is an old practice in Kerala. It has a lot of benefits. But this oil smells good initially, then it stinks. It creates marks on wherever you lean your head. Using a shampoo will eradicate this. Depending on your scalp type and rate of sweating, a shampoo always cleanses the head. Removes the body odour.
    This is how people function around the globe except the state with the highest literacy rate. The most hilarious irony anyone can imagine!

  • @malayali801
    @malayali801 2 месяца назад +37

    15:00എന്റെ പറമ്പിൽ വെള്ളമില്ലാത്ത ഒരുകിണറുണ്ട് അതിൽ നാട്ടുകാരെല്ലാം വേസ്റ്റ് കൊണ്ടിട്ടു നിറച്ചു ഞാനാക്കിണർ മണ്ണിട്ട് മൂടിയിട്ടും അവരുടെ ഉത്തരവാദിത്വം പോലെ ഏറ്റെടുത്തു വീണ്ടും അവിടെ കൊണ്ട് വേസ്റ്റിടാറുണ്ട് ഇപ്പൊ കിണർ ഒരു കുന്നായി മാറിയിട്ടുണ്ട്

    • @DEADPOOL-bn5cz
      @DEADPOOL-bn5cz 2 месяца назад +9

      അവിടെ ഒരു സിസിടിവി വെക്ക് കമ്പ്ലൈന്റ് കൊടുക്കു മറ്റൊരാളുടെ പറമ്പിൽ അങ്ങനെ കൊണ്ട് വേസ്റ്റ് ഇടാനും പറ്റില്ല നിയമമുണ്ട് കോടതി നിങ്ങൾക്ക് അനുകൂലമാകും

  • @TheKooliyadan
    @TheKooliyadan 2 месяца назад +22

    ചെറിയ ഹോട്ടലിൽ വാഷ് ബേസിനിൽ കാർക്കിച്ച് തുപ്പൽ

  • @shayjuantony1524
    @shayjuantony1524 2 месяца назад +82

    പല ഹോട്ടലുകളിലും ഭക്ഷണത്തിനുശേഷം വാ കഴുകുന്നത് ശബ്ദത്തോടുകൂടിയാണ് മറ്റുള്ളവർ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്നുണ്ട് എന്ന ബോധം പോലും പലർക്കും ഇല്ല😡😡

    • @kdiyan_mammu
      @kdiyan_mammu 2 месяца назад +5

      വീട്ടിലും അങ്ങനെ തന്നെ

  • @gopa8695
    @gopa8695 2 месяца назад +39

    Foot path ൽ scooter പാർക്ക് ചെയ്യുന്ന മാന്യന്മാർ , റോഡിൽ നിരന്നു നടന്നു വർത്തമാനം പറഞ്ഞു പോകുന്നവർ, traffic junction ൽ സിഗ്നൽ കാത്തു കിടക്കുന്ന കാ റു കളടെ മദ്ധ്യത്തിലേക്കു സ്കൂട്ടർ കുത്തികേറ്റി നിൽക്കുന്നവർ, queue പാലിക്കാത്തവർ,Bus ൽ സീനിയർ സിറ്റി്സെൻസ് നു reserve ചെയ്ത സീറ്റിൽ കയറി ഇരിക്കുന്നചെറു പ്പക്കാർ, സ്ത്രീകൾക്ക് പ്രത്യേക queau ഇല്ലാത്തപ്പോഴും രണ്ടാമത് queue സൃഷ്ടിക്കുന്ന വനിതകൾ , ഇവരെല്ലാവരും സമൂഹത്തിൽ മാന്യത നടിക്കുന്നു.

  • @roadnottaken2023
    @roadnottaken2023 Месяц назад +2

    1.ഭക്ഷണം കഴിക്കുമ്പോൾ ശബ്ദം ഉണ്ടാക്കാതെ കഴിക്കണം.
    2. കല്യാണം ഫംഗ്ഷൻ ഒക്കെ പോകുന്നവർ ആവശ്യം ഉള്ള ഭക്ഷണം മാത്രം എടുക്കുക.. മിക്ക കാറ്ററിംഗ് ടീമും നമ്മൾ പറയുന്ന അളവ് മാത്രമോ അതിൽ കുറവോ ആണ് ഉണ്ടാക്കുക.. ചില കല്യണങ്ങളിൽ വിചരിച്ചതിൽ കൂടുതൽ ആൾ കൂടുകയും ഭക്ഷണം തികയാതെ വരികയും ചെയ്യും..

  • @vineethvettiyar
    @vineethvettiyar 2 месяца назад +12

    subscriber വേണ്ട like വേണ്ട but നിങ്ങൾ നന്നായാൽ മതി..
    dude മച്ചാൻ പൊളി..🎉❤

  • @Parallellines34
    @Parallellines34 2 месяца назад +21

    ട്രെയിനിൽ സ്പീക്കറിൽ പാട്ടിടുന്നവർ
    റെയിൽവേ Gate il വന്നു horn അടിക്കുന്നവർ
    Road side il നിന്ന് മുള്ളുന്നവർ

  • @pganoop4111
    @pganoop4111 2 месяца назад +32

    ഈ മനുഷ്യനെക്കൊണ്ട് തോറ്റു ! ആ ധൈര്യം , അപ്രിയമായ സത്യങ്ങൾ പറയാനുള്ള ചങ്കൂറ്റം; നമിച്ചു പൊന്നേ🙏
    ഉത്തരേന്ത്യയിൽ ഉള്ള വിദ്യാസമ്പന്നർ ഒരു കുപ്പിവെള്ളത്തിൽ
    " കാര്യം " സാധിക്കുന്നവർ ഇന്നും ഉണ്ട്. 😂😂

  • @ABUFATHIMA1
    @ABUFATHIMA1 2 месяца назад +17

    ഒന്നും പറയാനില്ല.പലരും പറയാൻ വിട്ടുപോയ കാര്യം താങ്കൾ പറഞ്ഞു

  • @HARIGURUVAYUR000
    @HARIGURUVAYUR000 2 месяца назад +14

    മൂക്ക് ഒരു പ്രശ്നം ആണ്.. എനിക്ക് അറിയുന്ന പലരും ഉണ്ട്..

  • @ram_sankar
    @ram_sankar 2 месяца назад +11

    പൊതുസ്ഥലത്തു ഒച്ചയിൽ ഫോണിൽ സംസാരിക്കുന്നവർ ലൗഡ്‌സ്‌പീക്കറിലൂടെ സംസാരിക്കണം എന്നാണ് എന്റെ ഒരിത്. കാരണം എന്തിനും മറുഭാഗം കൂടി കേൾക്കണമല്ലോ.

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 месяца назад +9

    ഒരു ഡോക്ടറെ കാണാൻ പോയാൽ... Q പാലിക്കാൻ നമുക്ക് വിമുഖത ആണ് ഇടിച്ചു കയറും... ബസ്സിൽ കയറുമ്പോഴും

  • @sebastiantr7082
    @sebastiantr7082 2 месяца назад +6

    ചില ആളുകൾ പൊതുവേദികളിൽ ഭക്ഷണം കഴിച്ചിട്ട് വാഷ് ബെയ്സന്റെ അടുത്ത് ചെന്ന് വളരെ ഉച്ഛ ത്തിൽ കാർക്കിക്കുന്നത് വളരെ അരോചകമാണെന്ന് കൂടി ഓർക്കണം.

  • @nithi80568
    @nithi80568 2 месяца назад +11

    Road ബ്ലോക്ക് ആവുന്നത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് ഓട്ടോ റിക്ഷകൾ അതുപോലെ accident നേരിട്ടും പരോക്ഷമായും ഉണ്ടാവുന്നു .ഒന്നുകിൽ ഓട്ടോയുടെ എൻജിൻ പവർ കുട്ടുക (cc)അല്ലെങ്കിൽ ടാക്സി setup ആവുക
    വണ്ടി റോഡിൽ ഇറക്കനെ പേടി ആണ് ആര് eppo റോഡിൽ ചാടും മിനിമം വേഗത്തിൽ പോലും വണ്ടി ഓടിക്കാൻ കഴിയുന്നില്ല eppozhum giarum break um പിടിച്ച് മനസമാധനം ഇല്ലാത്ത ഒരു ബിഗ് ടാസ്ക് ആണ് ഇപ്പൊ ഡ്രൈവിംഗ് ഇപ്പൊ ഇറങ്ങുന്ന വാഹനങ്ങൾ പവർഫുൾ ആണ് പക്ഷെ അത് ഓടിക്കാൻ പറ്റില്ല മിനിമം 40-50സ്പീഡിൽ പോലും പോകാൻ പറ്റില്ല

  • @Beehles12
    @Beehles12 2 месяца назад +11

    ഇപ്പോൾ പുറത്തു ഇറങ്ങി ഫുഡ്‌ കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ് എല്ലാ ഹോട്ടൽ കിച്ചണിലും ബംഗാളി അല്ലെ നേപ്പാളി വായിൽ പാക്കും ഇട്ടു 🥴

  • @azeezka4031
    @azeezka4031 2 месяца назад +1

    ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ❤❤

  • @Akashnataraj
    @Akashnataraj 2 месяца назад +13

    Ee kayikal
    shudhamanuu😅...nthoo evdeyo aarko kondath poleee😂😂.....ariyatha pole nilkam🫣

  • @Awesomemakerss
    @Awesomemakerss 2 месяца назад +2

    ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് പെട്ടെന്ന് തിരിയുന്നവർ തീരെ മാന്യത ഇല്ലാത്തവരാണ്

  • @nikhilps5369
    @nikhilps5369 2 месяца назад +7

    കർണാടകയിൽ ഒരു ഒഴിവ് ദിനം ബാർബർഷാപ്പിലൊന്നു കയറി.
    വെയിറ്റ് ചെയ്ത് ഇരിക്കുന്നതിനിടയിൽ ഒന്ന് നോക്കുമ്പോൾ മുൻപ് കട്ടിങ് കഴിഞ്ഞു എഴുന്നേറ്റവൻ ഷർട്ട് ഊരുന്നു, 🤔
    വൃത്തിഹീനമായ അവന്റെ കക്ഷം പൊക്കി ബാർബറെ കാണിക്കുന്നു.
    ഹൊ. 😵‍💫
    അന്ന് ഇറങ്ങി ഓടിയതാണ്. 🤣

  • @Vishnu_sp77
    @Vishnu_sp77 2 месяца назад +8

    Good Words.. Thank you ❤😊

  • @sijomangalam4981
    @sijomangalam4981 2 месяца назад +5

    😊very well said. Congratulations.

  • @ThisIsBuyer
    @ThisIsBuyer 2 месяца назад +6

    ആ മൂക്ക് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ok. മൂക്കും ഇപ്പൊ ഒക്കെയായി.😊

  • @shahinnoushad2104
    @shahinnoushad2104 2 месяца назад +10

    I'm in that 1%.

  • @ShortCutsMalayalam
    @ShortCutsMalayalam 2 месяца назад +5

    എന്റെ സ്കൂൾ അധ്യാപകൻ അങ്ങനെയായിരുന്നു മൂക്കിൽ എല്ലാവരും കാണുന്ന വിധത്തിൽ കയ്യിട്ടു ക്ലീൻ ചെയ്യാ😂🤣

  • @user-nr3yn7dv4d
    @user-nr3yn7dv4d 2 месяца назад +8

    Q നിക്കുകക എന്ന ബോധം പോലും പല ആളുകകൾ കും ഇല്ല 😢

  • @abduaman4994
    @abduaman4994 2 месяца назад +15

    ലൈഫ് ബോയ് സോപ്പിന്റെ കൂടെ ഒരു കുപ്പി ഡെറ്റോൾ എഴുതാമായിരുന്നു 😂

  • @bijibaby6323
    @bijibaby6323 Месяц назад +1

    നമിക്കുന്നു അനിയാ

  • @Bccistaff
    @Bccistaff 2 месяца назад +1

    നീ പുലിയാടാ മോനേ... അസ്സൽ പുലി 🔥

  • @kpmajeed7146
    @kpmajeed7146 2 месяца назад +2

    You said it 👏

  • @girijamd6496
    @girijamd6496 2 месяца назад +7

    Road അടിച്ചു വാരാൻ ഏൽപിച്ച തൊഴിലാളികളും വേണ്ട രീതിയിൽ ജോലി ചെയ്യുന്നില്ല .അതാണ് മറ്റൊരു പ്രശ്നം😮

  • @arun8750
    @arun8750 2 месяца назад +1

    സുഹൃത്തേ ചില ആളുകൾ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന് എതിരെയുളള ഒരു വീഡിയോ ചെയ്യുമോ

  • @chandraboseg4527
    @chandraboseg4527 2 месяца назад +10

    എൻറ നാട്ടിൽ ഇതുപോലെ ബസിൽ വച്ച് പ്ളാസ്റ്റിക് കൂടിലെ ഛർദ്ദി അശ്രദ്ധമായിപുറത്തേക്ക് എറിഞ്ഞു.പോയിവീണത് മറ്റൊരാളുടെ ദേഹത്തും വാഹനത്തിലും.

  • @gibinpatrick
    @gibinpatrick Месяц назад +1

    റോഡിൽ വെള്ളം കിടക്കുമ്പോൾ അതിൽക്കൂടി വെള്ളം തെറിപ്പിച്ച് പോകുന്ന ചില ______

  • @DRJHAMI
    @DRJHAMI 2 месяца назад +7

    9:32 Toilet paper + water with hand shower, the ultimate bathroom combo? 🚽💦

  • @girijamd6496
    @girijamd6496 2 месяца назад +5

    ഞങ്ങളുടെ വീടിൻ്റെ മുൻപിൽ
    ഒരു കനാൽ ഉണ്ട് അതിൽ കൂടി ആളുകൾ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കി വിടുകയാണ് .വേസ്റ്റ് എടുക്കാൻ ആൾ വരുന്നുണ്ട് എന്നിട്ട് ആണ് ഈ തോന്യവാസം കാണിക്കുന്നത്😮😮

  • @znperingulam
    @znperingulam 2 месяца назад +2

    പറയാനായിട്ട്..... ആയിട്ട് എന്ന വാക്ക് വേണ്ട.

  • @geethumol1979
    @geethumol1979 2 месяца назад

    എന്റെ കൈകൾ ശുദ്ധമാണ് സർ

  • @aysham-xq8zf
    @aysham-xq8zf 2 месяца назад +1

    7:25 😑

  • @soul77744
    @soul77744 2 месяца назад

    Sir ഒരു മാന്യൻ ആണ്,
    ഞാനും ഒരു മാന്യൻ ആണ് 🙂

  • @sanilkvskvs104
    @sanilkvskvs104 2 месяца назад +3

    മട മടാന്ന് 👌

  • @KK-pk1vy
    @KK-pk1vy 2 месяца назад +5

    North Indians nte സംസ്കാരം ഒരിക്കലും മാറില

  • @K.B.Rajesh
    @K.B.Rajesh 2 месяца назад +16

    റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചശേഷം വായ കഴുകുമ്പോൾ, അടിവയറടക്കം ചിലർ കാർക്കിച്ചു തുപ്പുന്നത് പലപ്പോഴും കാണാറുണ്ട്. മിക്കയിടങ്ങളിലും ഭക്ഷണം കഴിക്കുന്ന ഇരിപ്പിടത്തിനു സമീപത്തായിരിക്കും ഒരു മറവെച്ച് വാഷ് ബേസിൻ ഉണ്ടാവുക. അവിടെ വെച്ച് ഇതുപോലെ ചെയ്യുമ്പോൾ, അപ്പുറത്തിരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവന്റെ മാനസികാവസ്ഥയെപ്പറ്റി ഈ ഊളകൾ ചിന്തിക്കാറേയില്ല. ഇതിനൊക്കെ ഒരു മാറ്റം വരണമെങ്കിൽ, ഇതുപോലുള്ള കാര്യങ്ങൾ സിലബസ്സിന്റെ ഭാഗമാക്കി കുഞ്ഞുനാളിലെ അവബോധം തുടങ്ങണം.

  • @jaleelchand8233
    @jaleelchand8233 Месяц назад

    കായ്കറി വേസ്റ്റ് കവറിൽ ആക്കി അടുത്ത ആളുടെ തൊടിയിൽ എറിയുന്നതിന് പകരം അടുത്ത ആളുടെ തൊടിയിൽ ആണെങ്കിലും ആ വേസ്റ്റ് കവറിൽ അല്ലാതെ നിക്ഷേപിക്കാൻ പോലും മനസ്സുകാണിക്കാത്തവരെ എന്ത് പേര് വിളിക്കണം?

  • @munavirismail1464
    @munavirismail1464 2 месяца назад

    എന്താണ് ഈ മട മട എന്ന് തിന്നൽ 😂

  • @johnsonouseph7631
    @johnsonouseph7631 2 месяца назад

    ഇപ്പോൾ ക്രിസ്ത്യൻ പള്ളികളിൽ കുർബാനക്ക് പോകുന്നവർ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യില്ല. കുർബാന കൂടാൻ നില്കുന്നവർക്കു ഇപ്പോൾ മൊബൈൽ ഒരു ശല്യമാണ്. ടു വീലറിൽ പിന്നിൽ യാത്ര ചെയ്യുന്ന പെൺകുട്ടികൾ നാട്ടുച്ച നേരത്തു മൊബൈൽ ഉപയോഗിച്ചു കൊണ്ടിരിക്കും. മൊബൈൽ ഉപയോഗം ഒരു ഫാഷൻ ആണ് ഇപ്പോൾ.

  • @peterc.d8762
    @peterc.d8762 2 месяца назад +7

    രണ്ടെണ്ണം പറയുകയല്ല, എടുത്ത് ഓടയിലേക്ക് ഇടണം😡

  • @libinsunny8493
    @libinsunny8493 2 месяца назад +3

    മാൾട്ടയിൽ പബ്ലിക് ട്രാൻസ്പോർട്ട് ബസ്സുകളിൽ ഇന്ത്യക്കാരെകൊണ്ട് ഒരു രക്ഷയുമില്ല. റീൽസ് കാണൽ, ഹെഡ്ഫോൺ ഇല്ലാതെ വീഡിയോകോൾ വിളിക്കൽ, മാസ്സാലമണമുള്ള ഡ്രസ്സ്, ജാക്കറ്റ് ഇടൽ ഇമ്മാതിരി ഹോബികളാണ്. റൂമുകൾ വൃത്തിയായി സൂക്ഷിക്കുക കാര്യത്തിൽ പിന്നെ പ്രബുദ്ധരെ കഴിഞ്ഞേ ആളുകളൊള്ളു.😂

  • @jm-qb4jn
    @jm-qb4jn 2 месяца назад +9

    കേരളത്തിൽ റോഡിൽ വണ്ടി കൊണ്ട് ഇറങ്ങിയാൽ ഫ്രാന്ത് പിടിക്കും. ഹോട്ടലിൽ വൃത്തിയും ഇല്ലാ.😊. വേസ്റ്റ് മാനേജ്മെന്റ് അല്പം പോലും ഇല്ലാ. ഇതൊക്കെ ഇനി എന്ന് മാറാൻ ആണ്.

  • @yourdailydoseofhomoeopathy3189
    @yourdailydoseofhomoeopathy3189 2 месяца назад +1

    മൂക്ക് ക്ലീൻ ചെയുന്നത് private ആയി ബാത്‌റൂമിൽ കയറി വേണം.

  • @Nasirjemshad
    @Nasirjemshad 2 месяца назад

    ഫൈവ് സ്റ്റാർ ഹോട്ടലിൽ 😂😂😂 നമുക്ക് അറിയാം എന്താണ് നടക്കുന്നതെന്നു 😂😂 എലി കിടന്ന മാവ് ചപ്പാത്തി ആക്കി കൊടുത്തിട്ടുണ്ട്