കുഞ്ഞാലി മരക്കാരുടെ വീട് | Kunajli Marakkar Real Story | TravelGunia | Vlog 111

Поделиться
HTML-код
  • Опубликовано: 30 ноя 2021
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/VMZFFPT6UEGXA1
    കുഞ്ഞാലിമരക്കാർ മരംകൊണ്ട് വലിയൊരു കലമുണ്ടാക്കി അതിൽ ഒരു തുഴയും ചേർത്താൽ സുരക്ഷിതമായി കടലിലേക് തുഴഞ്ഞു കയറാം. പോർചുഗീസുകാരുടെ കപ്പലുകളിൽ നിന്നും തൊടുത്തുവിടുന്ന പീരങ്കി ഉണ്ടകളെ വകഞ്ഞുമാറി മുന്നോട്ട് കുതിക്കാൻ പറ്റിയ ചെറിയ വഞ്ചി. കയ്യിൽ കരുതിയ തീക്കൊള്ളി അമ്പിൽതൊടുത്തുവിട്ട് ശത്രുക്കളുടെ പായക്കപ്പലുകളെ തീപ്പന്തം പോലെ കത്തിക്കാൻ ഇത്തരം ചെറുവള്ളങ്ങൾ തികച്ചും അനുയോജ്യമായിരുന്നു. ഈ സംവിധാനമായിരുന്നു കുഞ്ഞാലിമരക്കാർ നാലാമൻ ആവിഷ്കരിച്ചെടുത്ത Hit and Throw എന്ന യുദ്ധമുറ. അന്നവർ പറങ്കികൾക്ക് വരുത്തിവെച്ച നഷ്ടം ഇന്നും കണക്കെടുത്തുതീർന്നിട്ടുണ്ടാകില്ല. അങ്ങനെ കുഞ്ഞാലിമരക്കാർ പതിറ്റാണ്ടുകൾ നീണ്ടുപോന്ന ചൂഷണം അവസാനിപ്പിച്ചു, മൂന്ന് തലമുറകൾക്കിപ്പുറം ഒരു കുടുംബം അവരുടെ രാജ്യസ്നേഹത്തിന്റെ വീറ് നിലനിർത്തി വിജയം കാണുന്നു. കുഞ്ഞാലി മൂന്നാമൻ പട്ടുമരക്കാർ ചാലിയത്തെ പോർച്ചുഗീസ് കോട്ട പൊളിച് തുടങ്ങിവെച്ച വിജയഗാഥ കുഞ്ഞാലി നാലാമൻ കടലിന്റെ ഭരണം തിരിച്ചു പിടിച്ചുകൊണ്ട് ആവർത്തിച്ചു. പക്ഷെ ആ മരക്കലക്കാർക്ക് സാമൂതിരി കൊടുത്ത വില തീരെ കുറഞ്ഞുപോയി. സ്വന്തം പടനായകനെ അവിശ്വസിച്ച രാജകുടുംബം നഷ്ടപ്പെടുത്തിയത് ദേശത്തെ ജീവൻകൊടുത്ത് കാത്തുസൂക്ഷിച്ചവന്റെ കാവലായിരുന്നു. നമ്മുടെ നാട് പിന്നീടൊരുപാട് കാലം കാത്തിരുന്നിട്ടുണ്ട്, ഇതുപോലെ നാടിനെ കാത്തുരക്ഷിക്കാനൊരു ധീരനെ. ഒടുവിൽ കോഴിക്കോടിന്റെ ഭരണം ഉപേക്ഷിച്ചു സ്വന്തം ആയുധപ്പുരക്ക് തീകൊളുത്തി ആ രാജഭരണം ഹൈദരിനു കീഴടങ്ങിയത് ചരിത്രം വരച്ച മറ്റൊരു കാവ്യനീതിയായി. വൈദേശിക ആക്രമണങ്ങളെ ഇത്രകണ്ടു ചെറുത്ത സ്വതന്ത്ര സമര സേനാനികൾ, 'കുഞ്ഞാലിമരക്കാർ' എന്നൊരു വിളിപ്പേര് കാലം അങ്ങനെയാണ് രേഖപ്പെടുത്തിയത്. കുഞ്ഞാലി നാലാമനെ അവർ ചതിയിലൂടെ പിടിച്ചു ഗോവയിൽ കൊണ്ടുപോയി ശിരസ്സറുത്ത് കുന്തത്തിൽ കുത്തി നാട് നീളെ പ്രദർശിപ്പിച്ചു. കലിതീരാതെ ഇരിങ്ങൽക്കൊട്ട തല്ലിതകർത്തു. നാലുമാസത്തോളം ഉപരോധം നേരിടേണ്ടിവന്നപ്പോഴും ആ കോട്ടയായിരുന്നു കുഞ്ഞാലിമരക്കാരുടെ രക്ഷക്കുണ്ടായിരുന്നത്. ഒരുവശത്തു കടൽ മറുവശത്തു ഇരിങ്ങൽപ്പാറ. കൂടെ കുറ്റ്യാടി പുഴക്കരയിൽ കപ്പൽസേന. ഇതിൽപ്പരം നയതദ്ര ജാഗ്രത അക്കാലത്തെ മറ്റൊരു കോട്ടക്കും ഇല്ലായിരുന്നു. പറങ്കികളെ കോട്ട പൊളിക്കാൻ പ്രേരിപ്പിച്ചതും ആ ബുദ്ധി സാമർദ്യമായിരുന്നു. വെളുത്തവനെ നാണംകെടുത്തി തോൽപിച്ച കറുത്തവന്റെ നിലനിൽപ്പിന്റെ പോരാട്ടവീര്യം. ഒരുപക്ഷെ കുതന്ദ്രങൾ പ്രയോഗിച്ച് പറങ്കികൾ സാമൂതിരിയെ മരക്കാർക്കെതിരെ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഒരിക്കലും തകരാത്ത സുരക്ഷ നമ്മുടെ നാടിന് ബാക്കിയായേനെ. മാമാങ്കപ്പോരിൽ ചാവേറുകളെ കൊന്നുതള്ളുന്ന ആൾബലം പക്ഷെ വെള്ളക്കാരന്റെ കൗശളത്തിന് മുന്നിൽ പാളിപ്പോയി. പുതിയതായി ചുമതലയേറ്റ സാമൂതിരിക്ക് കുഞ്ഞാലിമാരുടെ നിരപരാതിത്വം മനസ്സിലാവുകയും പോർച്ചുഗീസുകാർ പഴയ സാമൂതിരിയെ ചതിച്ചതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് കുഞ്ഞിക്കലന്ദർ എന്ന കുഞ്ഞാലി അഞ്ചാമന് സാമൂതിരി കോരപ്പുഴ മുതൽ കോട്ടക്കൽപ്പുഴ വരെ പതിച്ചു കൊടുക്കുകയും മരയ്ക്കാർ സ്ഥാനം തിരികെ നൽകുകയും ചെയ്തു. ഇന്ന് കാണുന്ന കുഞ്ഞാലി മരയ്ക്കാർ സ്മാരകം കുഞ്ഞി കലന്തർ മരയ്ക്കാർ നിർമിച്ചതാണ്. അക്കാലത്തു പണിത വലിയൊരു പള്ളി എല്ലാത്തിനും സാക്ഷിയായി ഇന്നും നിലനിൽക്കുന്നുണ്ട്. നാന്നൂറോളം മനുഷ്യർ നാലുമാസത്തോളം പുറം ലോകമായി യാതൊരു ബന്ധവുമില്ലാതെ യുദ്ധ സന്നാഹത്തോടെ ഇരിങ്ങൾ കോട്ടക്കുള്ളിൽ കഴിച്ചുകൂട്ടിയ കഥകൾ ഈ പള്ളിമുറ്റത് വന്നാൽ നമ്മുടെ മനസ്സിൽ നിഗൂഢമായൊരു വിങ്ങൽ തീർക്കും. സിനിമയിലെ നിറംപിടിപ്പിച്ച മായക്കാഴ്ചയല്ല, ചോരമണമുള്ള ജീവിതങ്ങൾ കഴിഞ്ഞുപോയ വഴികളുടെ നേർക്കാഴ്ച. ഒരിക്കലെങ്കിലും ഇതിലെ വന്നുപോയില്ലെങ്കിൽ നമ്മുടെ പൂർവ്വികരോട് തീരെ ബന്ധമില്ലാത്ത വേരുകൾ നഷ്ടപ്പെട്ട മനുഷ്യരായി കാലം നമ്മെ ഒഴുക്കികൊണ്ട് പോകും.
    #kunjalimarakkar #kunjalimarakkarstorymalayalam
    #KunjaliMarakkarRealStory #KunjaliMarakkarPlace #KunjaliMarakkarHouse #KunjaliMarakkarMovieReview #KunjaliMarakkarMuseum #KunjaliMarakkar #KunjaliMarakkarTrueStory #TravelGunia

Комментарии • 189

  • @raghunadhvr4382
    @raghunadhvr4382 2 года назад +34

    മറക്കില്ല മറക്കില്ല മഹാനായ ഈ വീര പുത്രനെ 🙏🙏🙏

  • @hariharanpparroth9691
    @hariharanpparroth9691 2 года назад +35

    Supper എന്റെ നാടിന്റെ മഹത്വം കാട്ടിയതിനും വിവരിച്ചതിനും നന്ദി 🙏

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 года назад +62

    നാടിന് വേണ്ടി ജീവിച്ചു മരിച്ച ദേശാസ്‌നേഹി 🙏🙏🙏

  • @akshaym4212
    @akshaym4212 2 года назад +8

    അവരുടെ അധ്വാനം കൊണ്ട് ആണ് നമ്മൾ ഇന്ന് സമാധാനം ആയി ജീവിക്കുന്നത്

  • @_imawriter_268
    @_imawriter_268 2 года назад +45

    ചരിത്രം പഠിച്ചവർക്കറിയാം കുഞ്ഞാലി ആരെന്ന് 🔥 അറബി കടലിൻ്റെ സിംഹം ബ്രോ പറഞ്ഞത് ശരിയാണ് ഒരു സംവിധായകനും കൂട്ടിയാൽ കൂടില്ല .. ✨

    • @TravelGunia
      @TravelGunia  2 года назад +1

      😊😊😊

    • @_imawriter_268
      @_imawriter_268 2 года назад +2

      @@TravelGunia നിങ്ങൾ കണ്ണൂർ വരുന്നുണ്ടെങ്കിൽ കേയ് ഫാമിലിയും, ഒടത്തിൽ പള്ളിയെ കുറിച്ചും ഒരു vdo ചെയ്യുമോ , ✨❤️

    • @TravelGunia
      @TravelGunia  2 года назад +1

      Okay

  • @8383PradeepKSR
    @8383PradeepKSR 2 года назад +19

    എന്താണ് "കുഞ്ഞാലി മരയ്ക്കാർ" എന്ന കാര്യം വിട്ടുകളഞ്ഞെന്നു തോന്നുന്നു. 2 1/2 മണിക്കൂർ കൊണ്ടു തട്ടിക്കൂട്ടിയ (70 ശതമാനവും കഥ സിനിമാക്കാരുടെ തന്നെയെന്ന് അവർ സ്വയം വിളിച്ചു പറഞ്ഞതാണ് ) കഥയേക്കാൾ എന്താണ് 11.30 മിനിറ്റിനുള്ളിൽ കാഴ്ചവെച്ചത്? കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയാനും വേണം ഒരു യോഗ്യത. അത്രമാത്രം അതിധീരനായ പോരാളിയും, കറകളഞ്ഞ രാജ്യ സ്നേഹിയുമായ ആ മഹത് വ്യക്തിയെപ്പറ്റി ശരിക്കും പഠിക്കുക ........എന്നിട്ടു ഇതു പോലുള്ള ബ്ലോഗുകൾ ചെയ്തു കാണിക്കുക. അതായിരിക്കും അദ്ദേഹത്തിനോട് ചെയ്യുന്ന സത്കർമ്മം.
    എന്ന്, ഒരു കോഴിക്കോട്ടുകാരൻ .

  • @zubinalappad1239
    @zubinalappad1239 2 года назад +6

    കുഞ്ഞാലി marakkarude ഹൃസ്വ ചിത്രം വരച്ചു കാട്ടി.. കാഴ്ചകളും കാട്ടിത്തന്നുസഹോദരൻ.👍🏻👌🏻👍🏻.. എത്ര നാൾ ഉണ്ടാവുമെന്ന് അറിയില്ല ഇതൊന്നും

  • @sayivlogz616
    @sayivlogz616 2 года назад +14

    ധീര പുരുഷൻ കുഞ്ഞാലി മരക്കാർ 🙏

  • @highlightsgoals2581
    @highlightsgoals2581 2 года назад +11

    കുഞ്ഞാലി മരക്കാരുടെയും ടിപ്പുവിന്റെയും ഒരു അവശേഷിപ്പുകളും ശേഷിപ്പുകളും ബ്രിട്ടീഷുകാർ പൊടിച്ചുഗീസുകാരും ബാക്കി വെച്ചിട്ടില്ല ഒക്കെ അടിച്ചു അമർത്തി.. അത്രക്കും ദേഷ്യം ആയിരുന്നു അവർക്ക് ഇവരോട്

  • @user-fz9wm6oy5o
    @user-fz9wm6oy5o 2 года назад +44

    ചേട്ടൻ പറഞ്ഞു ശെരിയാണ് 3 മണിക്കൂർ ഉള്ള ഒരു സിനിമയിൽ ഉൾപെടുത്താൻ കഴിയില്ല കുഞ്ഞാലി മരക്കാരുടെ വീര ചരിത്രം 🔥🔥🔥🔥.

  • @vedavinod10
    @vedavinod10 2 года назад +17

    വളരെ വിനയത്തോടെ ഉള്ള അവതരണം. ഓരോ വീഡിയോ യും സൂപ്പർ. ഒരിക്കലും മടുപ്പ് തോന്നില്ല. God bless you..

  • @muneerpm9580
    @muneerpm9580 2 года назад +7

    കുഞ്ഞാലി മരക്കാരുടെ നാടും, വീടും കാണിച്ചു അറിവു നൽകിയ നിങ്ങൾക്ക് രണ്ട് പേർക്കും ഒരു പാട് നന്ദി.
    All the best

  • @ilan913
    @ilan913 2 года назад +17

    ട്രാവൽ ഗുനിയയുടെ ഓരോ വീഡിയോയും പുതിയ അറിവുകൾ പകരുന്നവയാണ്. വിവരണം കേൾക്കാൻ നല്ല രസമാണ്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍🏻👍🏻👍🏻

  • @mohandaskc4161
    @mohandaskc4161 2 года назад +14

    😍😍 ബ്രോയുടെ വിഡിയോ എപ്പോ വന്നാലും എത്ര തിരക്ക് ഉണ്ടെങ്കിലും കാണും 🤗🤗❤️😍🔥

  • @anandhukarnnan6980
    @anandhukarnnan6980 2 года назад +9

    കൊള്ളാം bro അടിപൊളി വീഡിയോ. Athilupari കുറച്ചു ariv കൂടി thannathil ഒരു സന്തോഷം. ഇങ്ങനെ ഉള്ള vedios ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️😍😍

  • @poojakichu6396
    @poojakichu6396 2 года назад +3

    Nalla arivu...... Thanks 😊 tc

  • @brigitboby7546
    @brigitboby7546 2 года назад +3

    Super.❤️
    Thanku

  • @harismuhammed1075
    @harismuhammed1075 2 года назад +2

    Super presentation ❤️❤️❤️🔔adichu

  • @nsctechvlog
    @nsctechvlog 2 года назад +6

    അടിപൊളി ❤️💕❣️

  • @satheeshsateesh3693
    @satheeshsateesh3693 2 года назад +3

    Supper adipoli 🌹💐🌷🥀

  • @flowersreenarinesh7184
    @flowersreenarinesh7184 2 года назад +2

    നന്നായിരിക്കുന്നു..

  • @shellymf5394
    @shellymf5394 15 дней назад +1

    നല്ല വിവരണം

  • @junaidjunu2941
    @junaidjunu2941 2 года назад +4

    ധീരനായ ആ മനുഷ്യൻ ഇന്നും ജനമനസ്സുകളിൽ ജീവിക്കുകയല്ലേ.....

  • @vijayanjoshy8127
    @vijayanjoshy8127 2 года назад +5

    Kunjali marakkar the great men

  • @vipinsnair2124
    @vipinsnair2124 2 года назад +2

    എന്റെ കണ്ണിൽ വസ്ഗോഡ് ഗാമ മഹാ പുരുഷൻ അല്ല കുഞ്ഞാലി മരക്കാരുടെ കുടുംബം ഇപ്പോഴും ഉണ്ടോ

  • @nadiyaaari1225
    @nadiyaaari1225 Год назад +2

    അത്രയ്ക്കും രസകരമായ അവതരണത്തിലൂടെ.... കുഞ്ഞാലിമറക്കാരുടെ ചരിത്രം... അവതരിപ്പിച്ച 2 പേർക്കും... 🙏🙏🙏😍

  • @dileepdd1118
    @dileepdd1118 11 месяцев назад +1

    Super bro
    Thanks

  • @sumayyaayyamus
    @sumayyaayyamus 2 года назад +3

    Nice presentation 👍

  • @inas__
    @inas__ 2 года назад +9

    കുഞ്ഞാലി മരക്കാരുടെ ചരിത്രം വിടാതെ മുഴുവനും അവതരിപ്പിക്കണം..

  • @aneessabu6701
    @aneessabu6701 2 года назад +5

    #travelgunia, content kings 👑 .

  • @naveenvp6423
    @naveenvp6423 2 года назад +3

    Bro polliyannu💞❤️💥

  • @chimmuchikku6840
    @chimmuchikku6840 2 года назад +3

    Adipoli❤👍

  • @ahmedyusefk.a6784
    @ahmedyusefk.a6784 2 года назад +1

    I Read your description its touching and giving goosebumps

  • @siddiqueca6194
    @siddiqueca6194 2 года назад +3

    സൂപ്പർ bro

  • @vishnuvichu8252
    @vishnuvichu8252 2 года назад +4

    Pallipuam fort video cheyyumo bro

  • @muhammedrahim9946
    @muhammedrahim9946 2 года назад +2

    Masha Allah 👍

  • @munavarmunavaraysha2165
    @munavarmunavaraysha2165 Год назад +1

    Good presentation🥰

  • @jishamusthafa4585
    @jishamusthafa4585 2 года назад +3

    മറഞ്ഞ് കിടക്കുന്ന സത്യങ്ങൾ അറിയിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ......keep continuing your good work 👍

  • @wilsonthomas8382
    @wilsonthomas8382 Год назад +2

    beautiful. mosk. supper

  • @aparna3878
    @aparna3878 2 года назад +2

    Panthalayanikollam enna sthalathanu kappalirangiyathu

  • @SoorajT
    @SoorajT 2 года назад +7

    Very informative and nice presentation

  • @anjuanjuzz6835
    @anjuanjuzz6835 2 года назад +4

    Spr,🤗🥰🥰

  • @sycreations2060
    @sycreations2060 2 года назад +2

    Nice🙏🏻🌺

  • @shabnasiraj6932
    @shabnasiraj6932 2 года назад +3

    Nalla arivukal pakarnnu tharunnathine orupad nandhi..... 🙏

  • @sajijaff5690
    @sajijaff5690 2 года назад +4

    പൊളിച്ചു

  • @Iblis-ov1uy
    @Iblis-ov1uy 2 года назад +5

    ഈ സമയത്ത് പറ്റിയ subject🖤🖤🖤🖤

  • @jubynk2073
    @jubynk2073 2 года назад +3

    Super

  • @aswanthkukku6164
    @aswanthkukku6164 2 года назад +1

    Poli 👌

  • @hafsathhafi8774
    @hafsathhafi8774 2 года назад +4

    കൊള്ളാം bros ഇന്നത്തെ subject 👌🤝

  • @sreejamadhu228
    @sreejamadhu228 2 года назад +3

    Hi superrr 😊😊❤❤❤

  • @vishnuvichu8252
    @vishnuvichu8252 2 года назад +3

    പറഞ്ഞപോലെ വീഡിയോ ചെയ്ത bro k big thanks 👌👌👌

  • @kaleelkaleel356
    @kaleelkaleel356 2 года назад +4

    ❤ഗുഡ് 🌹ബ്രോ 👍👍👍👍

  • @renganathanpk6607
    @renganathanpk6607 2 года назад +2

    താങ്കളുടെ വ്ലോഗ്സ് സൂപ്പർ ആണ്. അഭിനന്ദനങ്ങൾ.

  • @zubairputhalathzubairputha1670
    @zubairputhalathzubairputha1670 2 года назад +4

    എന്റെ നാട് ❤❤❤❤

  • @ani_ka.
    @ani_ka. 2 года назад +3

    👌👌

  • @shailanasar3824
    @shailanasar3824 2 года назад +3

    👍

  • @SarathSankarV
    @SarathSankarV 2 года назад +4

    Jayadevinte pazhaya look is good ..... any way keep going with these vlog.

  • @adv_sreeshma__suresh
    @adv_sreeshma__suresh 2 года назад +3

    ❤️❤️

  • @ashrafm5308
    @ashrafm5308 Год назад +1

    കുഞ്ഞാലി മരക്കാർ എന്ന ഒരാളുടെ ധർഗ വെളിയംഗോട് NHന് അരികെയാണ് ഒരു ഭാഗം മറ വാടിയിട്ടുണ്ട് എന്നാണ് കേൾവി

  • @4creation202
    @4creation202 2 года назад +3

    🔥🔥🔥🔥❣️❣️❣️❣️

  • @Anupriya809
    @Anupriya809 2 года назад +6

    എന്റെ നാട് ❤️❣️

  • @shamsuwayanad959
    @shamsuwayanad959 2 года назад +2

    ♥♥

  • @vaisakhas8873
    @vaisakhas8873 2 года назад +3

    കുഞ്ഞാലിയുടെ തല വെട്ടി ഉപ്പിലിട്ടു കേരളത്തിൽ കണ്ണൂർക്ക് കൊണ്ട് വന്നിരുന്നു എന്നാണ് ലാസ്റ്റ് എൻഡിങ് അങ്ങനെ ആണേൽ ആ തല സംസ്കരിച്ചത് എവിടെ എന്നോ ഒന്നും വലിയ വിവരങ്ങൾ ഇല്ല അതെവിടെ അടക്കി എന്നറിയാൻ ഒരു curiousity ഒണ്ട്...

    • @TravelGunia
      @TravelGunia  2 года назад

      Mmm

    • @phoenixvideos2
      @phoenixvideos2 2 года назад

      അത് അറിയപ്പെടാതെയിരിക്കാൻ
      പോർട് ഗീ ജാഗ്രത കാണിച്ചിരിക്കും

  • @shamsuwayanad959
    @shamsuwayanad959 2 года назад +2

    ❤❤❤👌👌👌

  • @amjadbabumattummal3148
    @amjadbabumattummal3148 2 года назад +3

    ❤👍

  • @sgamer1084
    @sgamer1084 2 года назад +3

    Bro poliyann oro hi tharavo

  • @ASIFALI-wb9wl
    @ASIFALI-wb9wl 2 года назад +2

    Njammale naad🙌

  • @rajitheshk852
    @rajitheshk852 2 года назад +4

    ചരിത്ര പുരുഷൻ❤️🙏🙏

  • @akhilkumarka3545
    @akhilkumarka3545 2 года назад +1

    Waiting for new video

  • @shafeeq4018
    @shafeeq4018 2 года назад +3

    മുടി വെട്ടിയപ്പൊ അടിപൊളി മൊഞ്ചനായിട്ടുണ്ട് 👌👌

  • @foxyff7679
    @foxyff7679 2 года назад +3

    njan one day full bro ude viedeos kandu

  • @pd6fx
    @pd6fx 2 года назад +2

    Kunjali marakkar 💥

  • @ameeraliamf2948
    @ameeraliamf2948 2 года назад +5

    എല്ലാ ചരിത്രവും ഉൾകൊള്ളിച്ചുകൊണ്ട് മമ്മൂക്കയെ vach ഒരു പടം ചെയ്യണം 🔥🔥❤❤🔥🔥

  • @Samvlog-ps1ki
    @Samvlog-ps1ki 2 года назад +3

    ♥️♥️♥️♥️♥️♥️♥️♥️♥️👍

  • @abhiaadhi938
    @abhiaadhi938 2 года назад +4

    ♥️♥️🥰

  • @mujeebmujji3406
    @mujeebmujji3406 2 года назад +3

    ബ്രോ എനിക് മരകാർ സിനിമ കാണുന്ന നേക്കാൾ ഇഷ്ട്ടം ബ്രോ യുടോ video കാണുന്ന

  • @athiraasha8663
    @athiraasha8663 2 года назад +4

    Good explanation friends ☺️☺️

  • @ajayanarimmal2813
    @ajayanarimmal2813 2 года назад +1

    👍👍👍🙏

  • @lpavithran8896
    @lpavithran8896 2 года назад +3

    നന്നായി പറഞ്ഞൂ.,..

  • @sabithkty667
    @sabithkty667 2 года назад +1

    🙏🙏🙏

  • @sitaiyer7161
    @sitaiyer7161 2 года назад +1

    Dutch vanna karaanam illangi portuguese inniyum kore kollai adichheene.

  • @deepavk287
    @deepavk287 2 года назад +2

    ഞങ്ങടെ കാപ്പാട് 🥰

  • @sajirp8440
    @sajirp8440 2 года назад +2

    എന്റെ വടകര

  • @ahmedyusefk.a6784
    @ahmedyusefk.a6784 2 года назад +1

    THE FIRST INDIAN NAVY COMMANDER

  • @rasithak.kk.k710
    @rasithak.kk.k710 2 месяца назад +1

    Why protugese called paranki

  • @vedavinod10
    @vedavinod10 2 года назад +3

    Great. ❤❤❤

  • @suryats3470
    @suryats3470 2 года назад +4

    👌വീഡിയോ പിന്നെ ഏട്ടൻ ഹെയർ കട്ട് ചെയ്തോ

  • @vpsasikumar1292
    @vpsasikumar1292 2 года назад +2

    പിച്ചവച്ചു വളർന്നത് ഏത് കുഞ്ഞാലിയ. എത്രമത്തെ

  • @rono1788
    @rono1788 2 года назад +3

    Waiting aarnnu💝

  • @harshadtkmuhammed8467
    @harshadtkmuhammed8467 2 года назад +3

    Ningalk ee vedioyude kode aviduthe location koodi add chaithukoode

  • @muhammedrahim9946
    @muhammedrahim9946 2 года назад +1

    Sir Full history vechu Vedeo cheyyanam.2 & 3 episode vechu okay

  • @sajeevankunjupennu34
    @sajeevankunjupennu34 26 дней назад

    കപ്പാട് അല്ല വാസ്ക്കോടി ഗാമ ഇറങ്ങിയത്. പന്തലായം എന്ന ഇന്നത്തെ പന്തലായിനിയിൽ ആണ് .

  • @sunilkumar-rz1dj
    @sunilkumar-rz1dj 2 года назад +2

    Chaliyam fort built by potugeese. Puthupattanam fort built by kunjalimarakkar and destroyed by samorine and Portuguese. First second and third marakkars were very loyal to samorine. But third markkar challenged to samorine and cut the tale of an elephant of samorine that is the reason for enemite between samorine and fourth marakkars this is the history.

    • @crazycheffoodkinglegend12345
      @crazycheffoodkinglegend12345 2 года назад

      Thank you

    • @phoenixvideos2
      @phoenixvideos2 2 года назад

      പോർട്ഗീസ് ഉപജാപത്തിൽ സാമുരി വീണതാ
      കടലിൽ പണിയെടുത്ത മരക്കാർ മാർക്കറിയാം സന്ധികളിലുടെ പറ്റിക്കുന്ന പോർട്ട് ഗീസിനെ
      ഓർക്കുക 5 സന്ധി നടത്തി
      ഫലം: അവരുടെ വിയർപ്പിനെ സാമുരി വക വെച്ചില്ല
      പക്ഷേ സംയുക്ത യുദ്ധത്തിൽ അലി വീണു

  • @shareefshafi5500
    @shareefshafi5500 2 года назад +7

    മരക്കാർ സീരീസ് ആയിട്ട് ഇന്റർനാഷണൽ ലെവലിൽ ചെയ്‌താൽ പൊളിക്കും

  • @mujeebmujji3406
    @mujeebmujji3406 2 года назад +2

    ബ്രോ മുടി തടി ok പോയല്ലോ കുനിയാൻ full ആയി മറില്ലോ

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +2

    Kunjali marakar

  • @anoopanoop7815
    @anoopanoop7815 2 года назад +1

    എന്റെ നാട്

  • @phoenixvideos2
    @phoenixvideos2 2 года назад +1

    കോട്ട പണിതത് മൂന്നാമൻ
    നാലാമൻ കൊല്ലപെട്ടു

  • @anoopanoop7815
    @anoopanoop7815 2 года назад +2

    അടുത്തത് വടകര തച്ചോളി ഒതേനന്റെ തറവാട് വീട് ചെയ്യാമോ

    • @aravindkelangath503
      @aravindkelangath503 2 года назад

      അത് അങ്ങനെ അങ്ങട്ട് ശരിയാവില്ല അല്ലേ?

    • @anoopanoop7815
      @anoopanoop7815 2 года назад

      @@aravindkelangath503 athendha sariyavathe

  • @seemaseemaseema3153
    @seemaseemaseema3153 2 года назад +2

    Hi