ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ദാ ഇവിടെ ഒക്കെയാണ് | street food kerala

Поделиться
HTML-код
  • Опубликовано: 15 июн 2023
  • #teashop #nostalgia #streetfoodkerala
    ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ദാ ഇവിടെ ഒക്കെയാണ് എന്നാൽ ഇവിടെ എത്തിപെടാനാണ് പാട്

Комментарии • 828

  • @user-zt6fu5xq2l
    @user-zt6fu5xq2l Год назад +186

    Food കിട്ടിയില്ലെങ്കിലും സാരമില്ല അവിടെ വരെ ഒന്ന് പോകണം . പുള്ളിയെ ഒന്ന് കാണാൻ ... രുചി കൊണ്ട് മനസ്സ് കീഴടക്കിയ ഇടങ്ങൾ ഒരുപാട് കാണിച്ചിട്ടുണ്ട് ഹക്കീം ബ്രോ . പക്ഷേ ഇത് ഹൃദയം കീഴടക്കിയ നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ .. അദ്ദേഹത്തിൻ്റെ കണ്ണ് നിറഞ്ഞപ്പോൾ കണ്ണ് നിറയാത്ത ആരും കാണില്ല ഇത് കണ്ടവരിൽ .. പരിശുദ്ധനായ ഒരാളെയും പഴമയുടെ മായമില്ലാത്ത രുചിയും പരിചയപ്പെടുത്തി യത്തിന് ഹൃദയത്തിൽ നിന്ന് നന്ദി ❤️❤️❤️

  • @appuajayakumar7234
    @appuajayakumar7234 Год назад +402

    യഥാർഥ കണ്ണൂർ കാരൻ... ഇത്രയും സ്നേഹ മുള്ള ആളുകൾ വേറെങ്ങും കാണില്ല...

    • @user-ys1gs4jr9f
      @user-ys1gs4jr9f Год назад +8

      അതാണ് ❤❤

    • @shameerchenthara1780
      @shameerchenthara1780 Год назад +36

      സുഹൃത്തെ എല്ലായിടത്തും മനുഷ്യനെ സ്നേഹിക്കുന്ന, സഹജീവികളെ സ്നേഹിക്കുന്ന, മണ്ണിനെ സ്നേഹിക്കുന്ന ആളുകളെ കാണാൻ സാധിക്കും. അത് കണ്ണൂരിലോ കേരളത്തിലോ മാത്രമല്ല

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs Год назад +7

      കണ്ണൂർക്കാരി 👍

    • @appuajayakumar7234
      @appuajayakumar7234 Год назад +14

      @@shameerchenthara1780 ബ്രോ ഞാൻ എന്റെ അനുഭവങ്ങൾ കൊണ്ട് ആണ് പറഞ്ഞത്.. കേരളത്തിൽ എല്ലാ ജില്ലയിലും ഉള്ള ഒരു പാട് സുഹൃത്തുക്കൾ എനിക്കുണ്ട്. പക്ഷെ കണ്ണൂർ കാരുടെ സ്നേഹം അതൊന്ന് വേറെ തന്നെ 🙏🙏🙏🙏

    • @newhope4266
      @newhope4266 Год назад +1

      ​@@shameerchenthara1780Athe ..shariyaanu.

  • @sumayyainchakkal7429
    @sumayyainchakkal7429 Год назад +99

    മനുഷ്യൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം....❤കുഞ്ഞിക്കണ്ണേട്ടൻ....😘 കണ്ണിൽ നിന്ന് വീണകണ്ണീരും....
    ഇടറിയ ശബ്ദവും.....
    അദ്ദേഹത്തിന്റെ മാനുഷിക മൂല്യത്തെയാണ് വിളിച്ചോതുന്നത്....❤

  • @komarcct1766
    @komarcct1766 Год назад +65

    ഹക്കീം ഇങ്ങനൊരു വീഡിയോ ഇട്ടതിനു ആയിരം നന്ദി. വല്ലാത്തൊരു ഫീൽ ആയി പോയി. ആ നാട്ടുവഴികൾ "കടയിലെ ബഞ്ചും അരത്തിണ്ണയും. അവിടുത്തെ ആളുകളുടെ വസ്ത്രദാരണം ഓ പറയാൻ പറ്റാത്ത ഒരു ഫീൽ തന്നെ. ഒരു പാട് ഒരു പാട് നന്ദി. 🌹👍

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 Год назад +221

    ജീവിതം തന്നെ അങ്ങോട്ട് പറിച്ചു നാട്ടാലോ എന്ന് തോന്നി പോകുന്ന ഒരിടം..
    ഏറെ സ്നേഹം..... ഏറെ സന്തോഷം...❤❤❤

  • @shafeekasad5594
    @shafeekasad5594 Год назад +74

    ഗ്രാമങ്ങൾ എന്നും വിസ്മയിപ്പിച്ചു കൊണ്ടെ ഇരിക്കുന്നു ... ഉള്ളിൽ നിറയെ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന തനി കണ്ണുർക്കാരൻ.. ഹക്കീംക്കാ ഇങ്ങളാ ണ് താരം❤

  • @sreeram9033
    @sreeram9033 Год назад +87

    ഒരു പഴയ കാലം ഓർമിപ്പിക്കുന്ന എപ്പിസോഡ്
    ..... വളരെ നന്നായിട്ടുണ്ട് ഇക്ക അടിപൊളി

  • @peace-bw3sz
    @peace-bw3sz Год назад +29

    എറണാകുളത്ത് താമസിക്കുന്ന എനിക്ക് ഇതു പോലെയുള്ള നാട്ടിൻ പ്രദേശങ്ങളിലെ കടകളും നല്ല മനഷ്യരേയും കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പ്രത്യേകിച്ച് വടക്കൻ ഭാഗത്തുള്ളവർ മനസ്സറിഞ്ഞാണ് സ്നേഹിക്കുന്നത്. എല്ലാ നാട്ടിൻ പ്രദേശത്തുകൂടി യാത്ര ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.

  • @vidyaraju3901
    @vidyaraju3901 Год назад +47

    ഇതുപോലുള്ള നാടൻ കാഴ്ചകൾ ഷെയർ ചെയ്യുന്ന ഇക്കക് ഒരുപാട് സ്നേഹം... കുഞ്ഞികണ്ണേട്ടൻ സൂപ്പർ

  • @diljithmuraleedharan
    @diljithmuraleedharan Год назад +86

    അവസാനം ചന്ദ്രാ ആ പൊറോട്ട ഒന്നു മറിച്ച് ഇട്ടാ ... എന്ന് പറയുന്നതിൽ ഉണ്ട്... ആ നാട്ടുകാരുടെ കൂടി ആണ് ആ കട എന്ന്...❤

  • @vavavava6057
    @vavavava6057 Год назад +41

    കരയുന്നകണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢. ദൈവം അനുഗ്രഹിക്കട്ടെ. എന്ത് സ്നേഹം ഉള്ള ആളുകൾ 🥰❤️🌹

  • @ishakv3645
    @ishakv3645 Год назад +262

    30 വർഷം മുന്നേ ഞാനും ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഈ കടയിൽ നിന്ന് . പഴയ കാല ഓർമ്മകൾ മനസ്സിൽ മിന്നിമറഞ്ഞു.

  • @binuraj7645
    @binuraj7645 Год назад +143

    നിഷ്കളങ്കനായ മനുഷ്യന് മാത്രമേ ഇങ്ങനെ കരയാൻ കഴിയൂ😪❤️

    • @vladnik813
      @vladnik813 Год назад +4

      😢അതെ ഉള്ളിലെ നന്മ കണ്ണീരായി പുറത്ത് വന്നു

    • @MeharinMeharin-sj9ze
      @MeharinMeharin-sj9ze 8 месяцев назад

      S

    • @jassimstudiodubai1509
      @jassimstudiodubai1509 2 месяца назад

      lokathu inganeyum aalukal und nanma maathram ulla manushan yathartha manushan

  • @vikash.m.r.6570
    @vikash.m.r.6570 Год назад +153

    നാടൻ ചായകട ഇതുപോലെ ഉള്ള വീഡിയോസ് നമ്മുടെ മകൾക്കും കാണിച്ചു കൊടുക്കണം. ഭക്ഷണത്തിന്റെ വില മനസിലാക്കാനും,സഹമനുഷ്യനെ സ്നേഹിക്കാനും അവർ പഠിക്കും.👍

    • @shahulhameedkmshahulhameed3622
      @shahulhameedkmshahulhameed3622 Год назад +2

      👍

    • @user-si1xg8um4j
      @user-si1xg8um4j 8 месяцев назад

      അതൊന്നും മനസിലാവില്ല മോനെ പിള്ളേർ അല്ലോ ഇപ്പൊ വേറെ ട്ടെച് ആണ് 😄

  • @jisha6488
    @jisha6488 Год назад +35

    സത്യത്തിൽ ആ ചേട്ടൻ കരഞ്ഞപ്പോൾ സെരിക്കും എന്റെ കണ്ണും നിറഞ്ഞു പോയി 🙏

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 Год назад +113

    കിണർ വറ്റാത്തത് ചേട്ടന്റ സ്നേഹ ഉറവ പ്രവഹിക്കുകയാണ് അതുകൊണ്ടാണ് 😍😍😍😍😍

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +44

    ഇതാണ് വടക്കൻ കേരളം, മലബാറിന്റ സ്നേഹം ❤️❤️❤️

  • @aneesh_sukumaran
    @aneesh_sukumaran Год назад +136

    എന്തായാലും അങ്ങോട്ട് ഒരുതവണ പോകണം. ആദ്യമായാണ് ഒരു വീഡിയോ കണ്ടിട്ട് പോകണമെന്ന് തോന്നിയത് ❤❤❤

    • @syamkumar4876
      @syamkumar4876 Год назад +2

      👍👍👍👍👍👍

    • @ShameerShameer-bl6mu
      @ShameerShameer-bl6mu Год назад +1

      ​@@syamkumar4876GJ mowgli veralevel muthal 🤔 new video 🔥🔥💯🧐🙏

    • @runaibuni94
      @runaibuni94 Год назад +1

      💯

    • @ajith.m2852
      @ajith.m2852 Год назад

      @@ShameerShameer-bl6mu 5 paisak ella. Aarum keri varuthe samayam kalayaruth

    • @ShameerShameer-bl6mu
      @ShameerShameer-bl6mu Год назад

      @@ajith.m2852 🤔🤔🤔🧐 GJ mowgli RUclips channel chumma 🔥💯🙏 kandu nokku kittum 🔥🙏💯

  • @muhammadali-qe6jj
    @muhammadali-qe6jj Год назад +29

    മനുഷ്യന്റ മനസ്സ് ഇതുപോലെ ആണെങ്കിൽ ഭൂമി എത്രമേൽ സുന്ദരം

  • @najmudheen4290
    @najmudheen4290 Год назад +45

    നമ്മുടെ നാട്ടിലെ ഒരു പക്ഷെ അവസാനത്തെ നിഷ്കളങ്ക തലമുറയായിരിക്കും കുഞ്ഞി കണ്ണേട്ടണ്ടത് . ഇപ്പോൾ ഉള്ളതും ഇനി വരുന്നതും ആരോടും ഒന്നിനോടും യാതോരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു മനുഷ്യ ജീവിവർഗ്ഗമാണ് . നല്ല നല്ല ഇന്നലകൾ നമുക്ക് അന്യം നിന്നുപോയി

  • @syambabu5182
    @syambabu5182 Год назад +28

    ഏറ്റവും സങ്കടം തോന്നുന്ന കാര്യം... ഈ പഴയ നിഷ്കളങ്ക കാലഘട്ടം കഴിഞ്ഞു പോയല്ലോ എന്നാണ്... ഭക്ഷണത്തിൽ മായം ചേർക്കാൻ പോലും അറിയാത്ത സ്നേഹം മാത്രം ചേർത്തു ഭക്ഷണം വിളമ്പുന്ന ഈ കാലം... കുറഞ്ഞത് 15 കൊല്ലത്തിനുള്ളിൽ അവസാനിക്കും

    • @MeharinMeharin-sj9ze
      @MeharinMeharin-sj9ze 8 месяцев назад +1

      Angane parayalle chetta inganeyulla nanmakalum nanmayulla manushyarum ennum ivide undavanam undavatte nammuk daiwathod prarthikkam

  • @rasheedchoottad3838
    @rasheedchoottad3838 Год назад +15

    എത്ര നിഷ്കളങ്കരായ മനുഷ്യർ. ♥️♥️എന്റെ കണ്ണൂർ

  • @satheeshpulikkal
    @satheeshpulikkal Год назад +51

    കിടിലം... ഇങ്ങനെയുള്ള കടകൾ എങ്ങനെ കണ്ടു പിടിക്കുന്നു?😮😅

  • @sajidpattambi8677
    @sajidpattambi8677 Год назад +58

    കേരളത്തിനു പുറത്തു ജോലി ചെയ്യുന്ന എന്നെ പോലെയുള്ളവർക്ക് ഇത്തരം വീഡിയോകൾ നൽകുന്ന സന്തോഷം ചെറുതല്ല ❤️💥

  • @erfane3997
    @erfane3997 Год назад +12

    7:43 ഹക്കീം ബ്രോടെ പാട്ട് ചുമ്മാ പൊളി 💥❤

  • @jaina676
    @jaina676 11 месяцев назад +6

    കേരളത്തിൽ ഏറ്റവും കൂടുതൽ സ്നേഹം ഉള്ള ആളുകൾ ആണ്.. കണ്ണൂർ.. കാസറഗോഡ്... ജില്ലകളിൽ ഉള്ള ആളുകൾ... ഇവിടെ ഉള്ള നാടൻ ഭക്ഷണം സൂപ്പർ ആണ് ❤❤❤

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад +23

    എൻറെ സഹോദരൻ ❤സുഖം അല്ലേ ❤വീട്ടിലെ എല്ലാപേരെയും എന്റെയും കുടുംബത്തിന്റെയും സ്നേഹ അന്വേഷണം അറിയിക്കുക ❤❤❤❤❤❤എന്നും എപ്പോഴും പ്രാർത്ഥന ഉണ്ട് നന്മ മാത്രം ഉണ്ടാകട്ടെ ❤എനിക്കും കുടുംബത്തിനും കൂടി പ്രാർത്ഥിക്കണേ ❤

  • @vineethak3298
    @vineethak3298 11 месяцев назад +7

    പാവം കരയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു 😢 നല്ല സ്നേഹമുള്ള ചേട്ടൻ 🙏

  • @jafinalias
    @jafinalias Год назад +18

    എന്റെ ചെറുപ്പം ഓര്മ വരുന്നു ... ഇപ്പോഴും കേരളത്തിൽ ഇങ്ങനെ ആളുകൾ ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @anilakumari1257
    @anilakumari1257 Год назад +6

    കുഞ്ഞികണ്ണേട്ടൻ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇങ്ങിനെ യുംനിഷ്കളങ്കമായ മനസ്സിനുടമ പാവം മനുഷ്യൻ ❤

  • @AshrafNamathAash
    @AshrafNamathAash Год назад +4

    നാൽ പത്തി അഞ്ച് വർഷ o മുൻപെ - നമ്മൾ നമ്മൾ ഇന്ന് ചെയ്യന്ന ഗുഗിൾ പേയും ഫോൺ പേയും തുടങ്ങിയ കുഞ്ഞിക്കണ്ണെട്ടൻ - ദീർഘ വീഷണ മുള്ള കുഞ്ഞികണ്ണട്ടൻ - പൈസക്ക് പകരം തേങ്ങയും: അടക്കയും - കപ്പയും - വാഴ കുലയും - കുഞ്ഞി കണ്ണേട്ടൻ തുടങ്ങിയ രീതിയുടെ പുതിയ രൂപമാണ് ഗൂഗിൽ പേ - ഫോൺ പേ

  • @Riya-nm3ld
    @Riya-nm3ld Год назад +17

    അടിപൊളി വൈബ്
    കപ്പകറിയും പൊറോട്ടയും കൂട്ടി ഒരു പിടുത്തം ശേഷം ഒരു ബോണ്ട
    (കണ്ണേട്ടന്റെ കട🥰 ) സ്കൂൾ ലൈഫ് ഓർമ വന്നു

  • @jyothis8757
    @jyothis8757 Год назад +22

    ഇങ്ങനത്തെ മനുഷ്യന്മാരുമുണ്ടല്ലോ എപ്പഴും നല്ലത് വരട്ടെ

  • @ansarmarackar8159
    @ansarmarackar8159 Год назад +9

    ഈ കടയിലെ നാടൻ രുചിയും കുഞ്ഞികണ്ണേട്ടനെയും പരിചയപ്പെടുത്തിയ ഹക്കീംകക്ക് പ്രാർത്ഥനകളും... ആശംസകളും 🤲💓💓.
    അവസാനം നല്ല പൊടിച്ചായയും 👍

  • @manushyan183
    @manushyan183 Год назад +10

    ഇങ്ങനെയുള്ള മനുഷ്യർ ഉള്ളതുകൊണ്ടല്ലേ.. ഈ ഭൂമിയിൽ നല്ല ഊർജം ഉണ്ടാകുന്നതു ഈ തിന്മകൾക്കിടയിലും.. 🙏🏻🙏🏻🙏🏻

  • @shynil6774
    @shynil6774 Год назад +8

    ഇപ്പോൾ കഞ്ചാവ് കള്ള്. നമ്മുടെ മക്കളെ നശിപ്പിക്കുന്ന ലോകം. ഇത് പോലെ ഉള്ള ഒരു കാലം നമുക്ക് കിട്ടുമോ ഇനി. ദൈവമേ 👍👍👍🙏🙏🙏🙏

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Год назад +19

    ഇതാണ് ഗ്രാമീണ സ്വഭാവം നെജേറ്റിയ നിഷ്കളങ്കനായ കുഞ്ചികണ്ണേട്ടൻ ....നമ്മുദെ അടുത്ത നാടാണ് കടവത്തൂർ ഇൽനിന്നും പൊയിലൂർ ഒരു ദിവസം പോകണം ❤❤❤ith പോലെ പുഴുക്കും പൊറോട്ടയും കടല കറിയും എല്ലാം കുട്ടി കുഴച്ച വയർ നിറയെ കഴിക്കണം ..❤❤❤

    • @MalluMalayalam
      @MalluMalayalam Год назад

      എന്ത്🤣🤣🤣

    • @rijesht3615
      @rijesht3615 Год назад

      ഗുരോ 🙋‍♂️. . അടിയനെ കൂടി ഈ ഭാഷ പഠിപ്പിച്ചാലും 🙈

  • @2boys2boys68
    @2boys2boys68 Год назад +6

    വിജയൻ ഒരു പണിയും എടുക്കാതെ കോടിശ്വരൻ ആയി നമുടെ ചേട്ടൻ ഇപ്പോഴും അ ധ്യാനിച്ച് അന്തസോടെ കുടുംബം നോക്കുന്നു കണ്ടു പടിക്കട്ടെ

  • @josephignasious7768
    @josephignasious7768 Год назад +10

    കുഞ്ഞി കണ്ണേട്ടൻ ഇന്നസെന്റ് മനുഷ്യനാണ് താങ്കളുടെ വീഡിയോ സൂപ്പർ ഇനിയും അടിപൊളി വീഡിയോ വരട്ടെ

  • @anwarabbas4860
    @anwarabbas4860 10 месяцев назад +13

    Mashaallah❤
    പാവം ചേട്ടൻ, ഇനിയും ആയുർആരോഗ്യത്തോട് കൂടി ഒരുപാട് കാലം മറ്റുള്ളവർക്ക് ആഹാരം കൊടുക്കുവാനും സമ്പാദിക്കാനും സാധിക്കട്ടെ❤❤❤

  • @jijomg5772
    @jijomg5772 Год назад +8

    ഇത്രയും നല്ല നിഷ്കളങ്കമായ വീഡിയോ ആരും ചെയ്തിട്ടുണ്ടാവില്ല❤️❤️👍👍

  • @divakarandipu2105
    @divakarandipu2105 Год назад +4

    പ്രത്യേകിച്ച് ഒന്നുമില്ല. എന്നാൽ അതിനും മുകളിൽ എന്തോ ഒന്ന്. സൂപ്പർ

  • @dctechtt1393
    @dctechtt1393 Год назад +2

    @shameerchenthara1780 ഇത് തലശ്ശേരിയിൽ നിന്നും പൊയിലൂർ ബസ് കേറുക തലശ്ശേരി എത്തിയാൽ നേരിട്ട് ബസ് ഉണ്ടാകും അവിടെ നിന്ന് വേങ്ങത്തൊഡിലേക്ക് ഓട്ടോ വിളിക്കണം ഓട്ടോ കിട്ടാൻ പാടാണ്. ബൈക്ക് എടുത്ത് പോകുന്നതാണ് നല്ലത് . ഞാൻ parat സ്കൂളിൽ paremmal up സ്കൂൾ മാഷാണ് വളരെ അടുത്തായിട്ട് പോലും. ശ്രീധരേട്ടന്റെ കടയെ പറ്റി എനിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇന്നലെ ഈ വീഡിയോ എന്റെ അധ്യാപക സുഹൃത്തിന് അയച്ചപ്പോഴാണ് കാര്യം മനസിലാവുന്നത്. പുഴുക്ക് ഒരു 12.00 മണി വരെ ഉണ്ടാകും എന്നാണ് അവൻ പറഞ്ഞത്

  • @anvarsadique3599
    @anvarsadique3599 Год назад +7

    ലാസ്റ്റിലെ ആ ചന്ദ്രാ ആ കല്ലിലെ പൊറോട്ട ഒന്ന് മറിച്ചിട്ടാ.... ഹാ അന്തസ്...❤

  • @stephenvarghese3441
    @stephenvarghese3441 Год назад +4

    കണ്ണൂരുകാർ വേറെ ലെവൽ ആണ് ഇത്രയും മനുഷ്യ പറ്റുള്ളവരെ ഞാൻ കണ്ടിട്ടില്ല, എനിക്ക് കുറച്ചു നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു, എന്നും മനസ്സിന്റെ കോണിൽ അവർ ഉണ്ട്

    • @aram7117
      @aram7117 Год назад +1

      അങ്ങനെ ഞങ്ങളെ ഒരു കോണിൽ ഒതുക്കല്ലപ്പാ....😅

    • @stephenvarghese3441
      @stephenvarghese3441 Год назад

      😁😁😁😁

  • @vavavava6057
    @vavavava6057 Год назад +4

    ചന്ദ്രാ ... ആ.., . ആ പൊറാട്ട ഒന്നുമറിച്ചിട്ടേ ആ കല്ലിമ്മേല് 🥰👌👌👌❤️

  • @mallusjourney
    @mallusjourney Год назад +6

    പ്രകൃതിയെ സ്നേഹിക്കുന്ന കൃഷി ചെയ്യുന്ന സ്നേഹം മാത്രം കൈമുതലാക്കി ഗ്രമ തിലെ വയുവു വെള്ളവും ഭക്ഷണവും മനസ്സും ശുദ്ധ മാകുന്ന് കള്ളവും ചതിയുമില്ലാത്ത ദൈവത്തിൻ്റെ സ്വന്തം നാട് ❤

  • @jacobthomas9419
    @jacobthomas9419 Год назад +17

    എന്റെ ഭായ്, ഇത് പോലെ കണ്ണും മനസ്സും നിറച്ച വീഡിയോ നിങ്ങൾ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം.❤😊

  • @sreekrishnansk5948
    @sreekrishnansk5948 Год назад +7

    തൂവ കുന്ന് പാനൂർ അടുത്തുള്ള സ്ഥലം ഇത്രയു നിഷ്കളങ്ക ഗ്രാമത്തിൽ ഒരുകാലത്ത് എന്തെല്ലാം സംഭവിച്ചു എപ്പോൾ നിഷ്കളങ്കരായ മനുഷ്യരെ കരുവക്കുക ആയിരുന്നു എന്ന് വ്യക്തം (ഹക്കീം താങ്കൾ എങ്ങനെ ഉൾ ഗ്രാമ കാഴ്ച കണ്ടെത്തുന്നു )❤

  • @ahamedhamd6606
    @ahamedhamd6606 Год назад +12

    ചേട്ടാ നിങ്ങൾ നമ്മളെ കരയിപ്പിച്ചാലോ 😢😢😢കണ്ണുറുള്ളവർക് നല്ലരു മനസുളവരാ... ❤

  • @john.....varghese..8318
    @john.....varghese..8318 Год назад +6

    ഇതുപോലത്തെ വീഡിയോ ഇനിയും വേണം.. പണ്ടത്തെ ഓർമ്മകൾ...🥰🥰🥰👍

  • @nizarmk246
    @nizarmk246 3 месяца назад +1

    കുഞ്ഞു കണ്ണേട്ടന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ 🤲

  • @sreejithksrk
    @sreejithksrk Год назад +6

    ചന്ദ്രേട്ടൻ്റെ ചായക്കട പോലെ famous ആവാൻ പോകുന്ന ഒരാൾ ❤

  • @jcrcrzs
    @jcrcrzs Год назад +4

    നന്മയുള്ള നിഷ്കളങ്ക മനുഷ്യർ വല്ലാത്തൊരു സുഖം ഇവിടിപ്പോഴും ഉണ്ട്,,,,, സമാധാനം,,,,,,❤❤

  • @user-wl6rc5rl8n
    @user-wl6rc5rl8n 11 месяцев назад +2

    ഇത്രയും കൊല്ലം കഴിഞ്ഞിട്ടും.. മനസ്സിൽ ഒരു നോവായി ഇപ്പോഴും ഉണ്ടെങ്കിൽ അന്ന് എന്തോരം സങ്കടം ഉണ്ടായിക്കാണും 😢ചില വേദനകൾ അങ്ങനെ ആണ് മരണം വരയും മനസിൽ നിന്ന് പോവില്ല.... ശെരിക്കും കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയിട്ടോ അച്ഛാ 😢👍🙏🙏🙏

  • @kL_12_Hasee
    @kL_12_Hasee Год назад +17

    അടിപൊളി സ്ഥലവും ❤ കുഞ്ഞിക്കണ്ണേട്ടന്റെ ആ ഓർമകളുടെ വിവരണവും 😢

  • @binsta5147
    @binsta5147 Год назад +8

    എത്ര നിഷ്കളങ്കർ ആണ് ❤🙏❤

  • @wms-1-
    @wms-1- Год назад +2

    ശെരിക്കും സ്വർഗ്ഗം.. ഹക്കിമിന്റെ പാട്ടും👌ഈ ഒരു അപൂർവ കാഴ്ച തന്നതിന് നന്ദി. അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ.. ഞാനും എന്റെ ചിന്തകളും ആ പഴയ കാലത്തിലേക്കൊന്നു പോയി.. ❤️

  • @reghunathv4645
    @reghunathv4645 Год назад +3

    മനോഹരമായിട്ടുണ്ട്. ഓരോ നിമിഷവും ജീവിതം തുടിച്ചു നില്ക്കുന്നു.

  • @manuelroshen
    @manuelroshen Год назад +5

    One of the greatest videos you ever made ,I saw each and everything without skipping, try to explore more videos like this, god bless all and such a humble human being and down to earth person......kunghikannettan ❤❤❤❤

  • @anithaks6690
    @anithaks6690 Год назад +2

    വായിൽ വെള്ളം നിറച്ച വീഡിയോ ആയിരുന്നു നിങ്ങളുടെ പക്ഷെ ഇത് കണ്ണ് നിറച്ചു ❤❤❤

  • @prabhakaranseema8136
    @prabhakaranseema8136 Год назад +8

    Love this episode. Very humble owner. Will love to visit this store and try this simple food.

  • @spm2506
    @spm2506 Год назад +2

    ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ചായ, കടികൾ ക്ക് 5പൈസ ആയിരുന്നു,,20പൈസ ക്ക് പുഴുക്ക് കഴിച്ചിട്ടുണ്ട്
    പുഴുക്കിൽ പുട്ടോ, അവിലോ ഇട്ട് കഴിക്കാൻ ഒരു രുചി വേറെ തന്നെ യാ മോനെ

  • @f2fgaming389
    @f2fgaming389 Год назад +2

    ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നു... എന്തോ ഒരു ഇഷ്ടം

    • @rajeshmp4599
      @rajeshmp4599 Год назад

      4 വട്ടം കണ്ടു🤗

  • @shortz9976
    @shortz9976 5 месяцев назад +1

    You are one of the best food vlogers in kerala.

  • @bennytc7190
    @bennytc7190 Год назад +30

    Rural area real food without any additional preservatives. Really missing.❤❤❤❤❤❤⚘🌺👍😃👏👏👏👏🙋‍♂️

  • @manvv4733
    @manvv4733 Год назад +9

    ഇത്‌ കണ്ടപ്പോ ഒരു പഴയെ നോസ്റ്റാൾജി വന്നു എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ഗോപാലേട്ടൻ ,, ഉള്ളത് എന്തും എടുത്തു കഴിക്കാം കാശിനോട് ആർത്തിയും ഇല്ല ,,,കുറച്ചു ദിവസം മുബ്ബ്‌ നാഥൻ മൂപ്പരേ കൊണ്ട് പോയി

  • @vechoorfarm2480
    @vechoorfarm2480 9 дней назад

    ഇക്ക ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ഒന്ന് ഇപ്പോളും ഇതേ പോലെ ഉള്ള ആളുകൾ ഉണ്ടല്ലോ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sureshnair2393
    @sureshnair2393 Год назад +15

    Really nice tasty rural restaurant Thanks for showing

  • @LK-nt2mi
    @LK-nt2mi Год назад +1

    Njan ഇക്കയുടെ ഒരു പുതിയ subscriber, നിങ്ങളുടെ വീഡിയോ ഒരു പ്രതേക feel ആണ്

  • @albinsunny6595
    @albinsunny6595 Год назад +5

    Proud to be a കണ്ണുരുകാരൻ ❤

  • @visionmedia9846
    @visionmedia9846 Год назад +4

    ഇത്രയും നിഷ്കളങ്കനായ മനുഷ്യൻ ♥️♥️♥️♥️👌👌👌

  • @pulikodanfromkl-1482
    @pulikodanfromkl-1482 Год назад +8

    കുഞ്ഞിക്കണ്ണേട്ടൻ ഫാൻസ്‌ അടിക്ക് പൂക്കുറ്റി ❤❤

  • @sameerpp8902
    @sameerpp8902 9 месяцев назад +1

    നല്ല നിഷ്കളങ്കനായ ഒരു മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ❤

  • @akhiltkesavan1775
    @akhiltkesavan1775 Год назад +41

    രുചിയെക്കാൾ സ്നേഹമുള്ള ഭക്ഷണം വിളമ്പുന്ന സ്നേഹത്തിന്റെ കട ❤

  • @yuri.murmansk
    @yuri.murmansk Год назад +10

    Очень красивая природа , хорошие люди,всем добрым людям удачи , с уважением!🙏🏻☀️

  • @sureshnair2393
    @sureshnair2393 Год назад +13

    Really a nice tasty rural village restaurant..thanks

  • @ShahinaShaharban
    @ShahinaShaharban Месяц назад

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ആ കടയും പരിസരം ആ ചേട്ടൻ മറ്റു ആളുകൾ എല്ലാം വളരേ നന്നായിട്ടുണ്ട്

  • @madhulal3041
    @madhulal3041 Год назад +2

    നല്ല നാടൻ ഭക്ഷണം, നന്മയുള്ള കുഞ്ഞി കണ്ണേട്ടൻ, ഉഗ്രൻ വീഡിയോ ഇത് കാട്ടി തന്ന ഹക്കീം ഭായ് 👍

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +3

    ജില്ല ഏതുമാകട്ടെ ... സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന നാട്ടിൻ പുറങ്ങളിൽ ഇങ്ങിനെയുള്ള കടകളും സാധാരണക്കാരായ ജനങ്ങളും ഉണ്ടാകും ... നിഷ്ക്കളങ്കർ ..... നഗരങ്ങളിൽ തട്ടിപ്പും വെട്ടിപ്പും അഴിമതിയും കൈക്കൂലിയും വാങ്ങി ആഢംമ്പര ജീവിതം നയിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം.... അത്ര വില കൽപ്പിക്കുന്നു സൗഹൃദത്തിനും സ്നേഹത്തിനും ... നല്ല പ്രോഗ്രാം അവതാരക " ....

  • @veenaantony4953
    @veenaantony4953 Год назад

    Nishkalanganaya kunjikkannettan, Food, Radio... Manoharamaya nattinpuram.... Ellam kondum othiri ishtamaya oru video......👌👌👌❤️

  • @user-vx8vo2eo3r
    @user-vx8vo2eo3r Год назад

    ഹക്കീം ഇക്ക നാട്ടിൻപുറത്തെ കടകളുടെ വീഡിയോ ചെയ്താൽ മതി. ഇങ്ങനത്തെ ചെറിയ കടകളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് സന്തോഷമാണ് ❤️

  • @nycilah7050
    @nycilah7050 Год назад +3

    ഇതൊക്കെ ആണ് വീഡിയോ... പഴമ ഒക്കെ ഇപ്പോൾ ഉള്ള കിടാങ്ങൾ അറിയട്ടെ.... എന്നും നന്മ നിലനിൽക്കട്ടെ... 🙏🙏🙏 ഇതുപോലെ ഉള്ള വീഡിയോ തന്ന താങ്കൾക്ക് ഒരായിരം നന്ദി 🙏🙏🙏🤍 chadra ആ പൊറോട്ട ഒന്ന് എടുത്തു വെക്കു.... 👍

  • @surjithvs4229
    @surjithvs4229 Год назад

    നിഷ്ക്കളങ്കമായ ഗ്രാമവും ശുദ്ധരായ, സ്നേഹിക്കാൻ മാത്രം അറിയുന്ന ആളുകളും . കുഞ്ഞിക്കണ്ണേട്ടൻ ഒരു മാതൃകയാണ്

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +3

    Absolutely a very genuine and natural video presented well.

  • @jijophilip2186
    @jijophilip2186 Год назад +11

    അടിപൊളി 🥰

  • @geraltofrivia3435
    @geraltofrivia3435 Год назад

    ഒത്തിരി ഇഷ്ടപെട്ട വീഡിയോ
    LOL ❤

  • @darshanm2458
    @darshanm2458 Год назад +2

    എന്തോ ഒരു magic ഒളിപ്പിച്ചു വെച്ചിട്ടുണ്ട് മൂപരവിടെ❤

  • @jithinjoseph9598
    @jithinjoseph9598 Год назад +2

    ഇക്കാടെ വിഡിയോയിൽ ഗൂഗിൾ മാപ്പ് ലൊക്കേഷൻ കൂടെ ഡിസ്ക്രിപ്ഷനിൽ ആഡ് ചെയ്യാമൊ ...ദൂരെ നിന്ന് വരുന്നവർക്ക് ഉപകാരമാവും 🥰🥰🥰

  • @Charlie-ts7fp
    @Charlie-ts7fp Месяц назад

    ഈ വീഡിയോ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല അത്രയും ഇഷ്ടപ്പെട്ടു ഈ സ്ഥലവും കടയും

  • @leenastanley9602
    @leenastanley9602 Год назад +7

    This person is the true definition of success.
    He is very organised, happy and consistent and enjoys what he does.
    Living in beautiful surroundings with hard working human beings.
    What a blessed life.
    Healthy and fit.
    What more does anyone need?

  • @jcrcrzs
    @jcrcrzs Год назад +1

    ഈൗ രുചികളും സ്നേഹവും ഇപ്പോൾ തന്നെ പോയി experience ചെയ്യണം പിന്നീട് ഇത് നമുക്കൊക്കെ വെറും ഓർമ്മകൾ മാത്രം നൽകും

  • @snehasudhakaran1895
    @snehasudhakaran1895 Год назад

    Adhvanichu jivich santhoshmai jivikunnu ❤️❤️ best video

  • @abhilashkerala2.0
    @abhilashkerala2.0 Год назад +5

    Chettan karanjnappol yendha pole aaye yellarukkum moosam time undakkum yellam sari aagum nalladhe nadakkum.
    Beautiful place
    Old shop,radio,puttum puzhukkum Nostalgic episode.
    Old memories ❤❤❤

  • @saijukumar5928
    @saijukumar5928 Год назад +5

    ഇത്തരം ആളുകളെ കാണണം പരിചയപെടണം കുട്ടികളെ കാണിക്കണം എങ്കിലേ ജീവിതം കുട്ടികൾ മനസിലാക്കൂ...അവർ നല്ല നന്മയുളള പൗരന്മാരായി മാറുകയുളളൂ😅

  • @jijidas4338
    @jijidas4338 Год назад +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു..

  • @prashant4187
    @prashant4187 Год назад

    Nenguldea vedeo kandathil anku eatavum estapeta vedeo ❤️❤️❤️❤️❤️❤️❤️

  • @vladnik813
    @vladnik813 Год назад +2

    കണ്ണൂർ കാരി ആയതിൽ അഭിമാനിക്കുന്നു... സ്നേഹിക്കാൻ മാത്രേ അറിയൂ

  • @sijukalavarakkaran5601
    @sijukalavarakkaran5601 Год назад +1

    അടിപൊളി ഭക്ഷണം .. ആണല്ലോ കുഞ്ഞി കണ്ണേട്ടാ സൂപ്പർ 👍👍💕💕💕

  • @3R__vlogs
    @3R__vlogs Год назад

    ഈ ചെട്ടൻ്റെ നൻമക്ക് ഒരായിരം Thanks❤❤❤❤❤