Kanayile Kalyana Naalil | കാനായിലെ കല്യാണ നാളിൽ | Prakash Puthur | BBaudios marriage choir

Поделиться
HTML-код
  • Опубликовано: 8 окт 2021
  • lyrics Rev Fr. JOY ALAPPAT
    music J.M RAJU
    {കാനായിലെ കല്യാണ നാളിൽ
    കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌}x2
    വിസ്മയത്തിൽ മുഴുകി ലോകരന്ന്
    വിസ്മൃതിയിൽ തുടരും ലോകമിന്ന്
    മഹിമ കാട്ടി യേശുനാഥൻ
    കാനായിലെ
    {കാലികൾ മേയും പുൽതൊഴുത്തിൽ
    മർത്ത്യനായ്‌ ജന്മമേകി ഈശൻ}x2
    {മെഴുതിരി നാളം പോലെയെന്നും
    വെളിച്ചമേകി ജഗത്തിനെന്നും}x2
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ x2
    യേശുവെൻ ജീവനേ
    കാനായിലെ
    {ഊമയെ സൗഖ്യമാക്കി ഇടയൻ
    അന്ധനു കാഴ്ചയേകി നാഥൻ}x2
    {പാരിതിൽ സ്നേഹ സൂനം വിതറി
    കാൽവരിയിൽ നാഥൻ പാദമിടറി}x2
    ആഹാ ഞാൻ എത്ര ഭാഗ്യവാൻx2
    യേശുവെൻ ജീവനേ
    കാനായിലെ
    / bbaudioschurchchoir
    / bbaudios.sarang
    www.bbaudios.com
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
    ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
    MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
    ബിനോജ് ബിനോയ് BB AUDIOS
    MOB:9446850494,9446528271
    catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
    #binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam
  • ВидеоклипыВидеоклипы

Комментарии • 1,5 тыс.

  • @usmank6890
    @usmank6890 2 года назад +1221

    ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ യേശുദാസ്‌ പാടിയതിനേക്കാൾ എനിക്ക്‌ ഇഷ്ടപെട്ടത്‌ നിങ്ങൾ പാടിയതാണ് , എത്ര മനോഹരമായ സ്വരശുദ്ധിയിലാണ് ഭായ്‌ ഈ ആലാപനം amazing, fantastic….

    • @manu10jacob
      @manu10jacob 2 года назад +21

      Enikum

    • @clementt3715
      @clementt3715 2 года назад +11

      Prakash puthoor (kollam)

    • @MrAndrewsjoseph
      @MrAndrewsjoseph 2 года назад +31

      ഒരു പത്രാസും ഇല്ലാതെ
      വളരെ ഹൃദ്ധ്യമായി
      നന്നായിരിക്കുന്നു

    • @antonyjohny3451
      @antonyjohny3451 2 года назад +11

      True

    • @realnature2362
      @realnature2362 2 года назад +11

      വളരെ ശരിയാണ്...👍🏻

  • @minisamuel9372
    @minisamuel9372 2 года назад +260

    യേശുദാസിനെ തോൽപിച്ചല്ലോ ചേട്ടാ. സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. 🙏🙏

    • @lalusukumaran2272
      @lalusukumaran2272 2 года назад +4

      യേശുദാസിനെ തോൽപിച്ചന്ന് പറയ്യല്ലെ യേശുദാസിന് പകരം വെക്കാൻ ആരും ഇതുവരെയും വന്നിട്ടില്ല

    • @vishnuukuzhiyam1420
      @vishnuukuzhiyam1420 2 года назад +20

      @@lalusukumaran2272 ആർക്കും പകരം ആരും ആകില്ല.യേശുദാസ് അനുഗ്രഹീത കലാകാരൻ ആണ്.എന്ന് വച്ച് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരൻ യേശുദാസ് ആണ് എന്ന് പറയരുത്.ഒരുപാട് നല്ല കലാകാരന്മാർ ലോകത്ത് എവിടെയെല്ലാം കാണും. അതുപോലെ കേരളത്തിലും ഒരുപാട് അനുഗ്രഹീത കലാകാരന്മാർ ഉണ്ട്.അവർക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുന്നില്ല.ആരെങ്കിലും നല്ല കഴിവ് ഉളളവർ വന്നാൽ അവര് യേശുദാസിൻ്റെ അത്രേം പോര എന്ന് പറയുന്നവരാണ് ശെരിക്കും ഊളകൾ

    • @sureshbabucsura899
      @sureshbabucsura899 2 года назад

      😀😀😀😀😀😀

    • @prasanaprasnaw2210
      @prasanaprasnaw2210 2 года назад +1

      Oru. Jaadayum. Ella the. Paadi. Deivam. Anugrahicktte. Nalla. Voice

    • @johnbiju8527
      @johnbiju8527 2 года назад

      Don't evaluate and compare someone"s talent with another one's based on one song...Jesusdas is Yesudas and Prakash is Prakash.But respect the talent when you talk about Mr Jesudas as his contribution is immense in the music industry.If anyone doesn't know much about music just keep quiet and enjoy what he is comfortable with.

  • @wolverinejay3406
    @wolverinejay3406 2 года назад +194

    ഞാനൊരു ഹിന്ദുവാണ്. ഗുരുവായൂരപ്പന്റെ ഭക്തൻ. പക്ഷെ എനിക്ക് യേശുവിന്റെ ജീവിതവും മനോഹര ഗാനംങ്ങളും വല്യ ഇഷ്ടമാണ്

    • @alilakannan6525
      @alilakannan6525 Год назад +2

      Musicnu jathiyum mathavum yilla athanu Sangeetham yeeshuvarante anugraham ulla aarkkum padam athu yethu mathasthan aayalum

    • @sachu1581
      @sachu1581 Год назад +2

      Definitely... Music nu Mathamilla, Jaathi illa...

    • @maheshmu3845
      @maheshmu3845 Год назад +4

      അയിന്.. ഹിന്ദു ആണെന്ന് എടുത്തു പറയണോ..?? മതേതരത്വം ആണോ ഉദ്ദേശിച്ചത്... ദൈവം എല്ലാം ഒന്ന് തന്നെയാണ്...

    • @ranjithranji5880
      @ranjithranji5880 Год назад +1

      Nee hindu nu ..... Arupranjathu guruvayurappana...........,.,..... Nattukara

    • @ranjithranji5880
      @ranjithranji5880 Год назад

      Nee hindunu orapichu prayanda manushyanale pulle oru apatham yelavarum onnannu

  • @sibis5042
    @sibis5042 7 месяцев назад +10

    നാനാ പടേക്കറിന്റെ പരുക്കൻ രൂപവും ഗാനഗന്ധർവന്റെ ശബ്ദവും.
    രോമാഞ്ചം!!❤

  • @raj-cl4pq
    @raj-cl4pq 2 года назад +228

    യേശുദാസിനേക്കാളും 💯 മടങ്ങ് നന്നായി പാടി. നല്ല Feel. ❤️❤️

    • @starkffgaming8825
      @starkffgaming8825 2 года назад

      Mm

    • @ajeshbabu9849
      @ajeshbabu9849 Год назад

      Athe

    • @The_IVA
      @The_IVA Год назад +4

      ദാസേട്ടൻനെ വെല്ലാൻ ഒരുത്തനും വളർന്നിട്ടില്ല.......

    • @anishmathew7593
      @anishmathew7593 Год назад +3

      10 വർഷം മുമ്പ് പാടിയതിന്റെ 7 അയലത്ത് അത് കേട്ടു പാടിയ ഇത് വരില്ല

    • @ratheeshkumar8615
      @ratheeshkumar8615 Год назад +7

      നല്ല പോലെ പാടി ❤️.....
      പക്ഷേ ദാസേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും...

  • @sanugeorge9074
    @sanugeorge9074 2 года назад +380

    എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല, It's Amazing

  • @sumeshmohan7422
    @sumeshmohan7422 2 года назад +10

    ഇദ്ദേഹത്തിൻ്റെ ഈ ഗാനം തുടർച്ചയായി കേൾക്കുന്നവരുണ്ടോ?

  • @nostalgia-ej7vp
    @nostalgia-ej7vp 2 года назад +234

    ദാസേട്ടൻ പാടിയതിനേക്കാൾ എനിക്കിഷ്ടമായത് ഈ ചേട്ടൻ പാടിയത് തന്നെ എത്ര കേട്ടിട്ടും മതിവരുന്നില്ല 😍😍😍

    • @seminalexander2053
      @seminalexander2053 Год назад

      ദാസ് പള്ളൂ പാടും

    • @sujovarghese2841
      @sujovarghese2841 Год назад

      ഈ song ആയിരം പ്രാവശ്യം കണ്ടു കാണും ബട്ട്‌ എപ്പോളും കേൾക്കാൻ ആഗ്രഹം

    • @sunilkumarnk9441
      @sunilkumarnk9441 Год назад

      ഞാനും എത്ര തവണ കേട്ടെന്നെനിക്കറിയില്ല...

    • @BibinJose-tg1mw
      @BibinJose-tg1mw 5 месяцев назад +1

      സംഗീതത്തിന്റെ അവസാനവാക്ക് യേശുദാസ് അല്ല യേശുദാസിനെക്കാൾ മികച്ച കയർ വേറെയുണ്ട് ഉദാഹരണം പന്തളം ബാലൻ ഒപ്പം പ്രകാശേട്ടനും

  • @fa6152
    @fa6152 2 года назад +216

    ജാഡയോ ഗോഷ്ടികളോ ഇല്ലാതെ വളരെ മനോഹരമായി പാടി

  • @MrAndrewsjoseph
    @MrAndrewsjoseph 2 года назад +409

    ഒരു പത്രാസും ഇല്ലാതെ
    വളരെ ഹൃദ്ധ്യമായി
    അഭിനന്ദനങ്ങൾ💐
    ദൈവം തന്ന സ്വരം വീണ്ടും വീണ്ടും വാനോളം ഉയരട്ടെ 👌💐👍

  • @muhammedanees3326
    @muhammedanees3326 2 года назад +63

    ഒരുതവണ കേട്ടു..പിന്നീട് എത്ര തവണ കേട്ടെന്ന് ഒരു പിടിയുമില്ല.. ഭക്തിസാന്ദ്രമായ വരികൾക്ക് അമരത്വം നൽകിയ അതിമനോഹരമായ ആലാപനം.. ഉച്ചാരണശുദ്ധി എന്നാൽ എന്താണെന്ന് മറ്റു ഗായകർക്ക് ഒരു പാഠവും..❤️👌👏

  • @armstrongpeter2603
    @armstrongpeter2603 2 года назад +21

    എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് ഈ എളിമയാണ് , കർത്താവ് അനുഗ്രഹിക്കട്ടെ

  • @antonykaduthanam9781
    @antonykaduthanam9781 2 года назад +317

    നല്ല ശബ്ദം നല്ല ഉച്ചാരണശുദ്ധി യേശുദാസിനെ പോലെ ദൈവം അനുഗ്രഹിക്കട്ടെ

  • @soundboys5069
    @soundboys5069 2 года назад +137

    പ്രകാശ് ചേട്ടൻ...സാരംഗിൻ്റെ ഓപ്പണിംഗ് ഗായകൻ... Like you....

  • @vimalpulimoottilkizhakketh9558
    @vimalpulimoottilkizhakketh9558 Год назад +13

    അഹങ്കാരമില്ലാതെ നല്ല മനസോടെ നല്ല സ്നേഹത്തോടെ അർപ്പിച്ച് പാടിയ ആലാപനം സഹോദരാ നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @anandjacob9462
    @anandjacob9462 2 года назад +87

    പ്രകാശ് ചേട്ടാ ഈ പാട്ടിനു ചേട്ടന്റെ ശബ്ദം വളരെ നന്നായി ഇണങ്ങുന്നു അതിമനോഹരം 👌👌👌

  • @royjoy6168
    @royjoy6168 2 года назад +167

    പ്രകാശ് പുത്തൂർ.. സൂപ്പർ ഗായകൻ👍 നല്ല ശബ്ദം🙏🙏

    • @shijumk4425
      @shijumk4425 2 года назад

      Super.song.odakkuzhalinte...poorayma...eganattil...odakkuzhalinanupradhanayam....orginalsongkettunooku.....

    • @nishasanthosh1530
      @nishasanthosh1530 2 года назад +1

      അഹം ഭാവം ഒട്ടുമില്ലാത്ത... നല്ലൊരു ഗായകൻ..

  • @arunsruthi1828
    @arunsruthi1828 2 года назад +16

    പത്തനംതിട്ട സാരംഗിന്റെ ഗാനമേള കാണാൻ പോകുന്നത് തന്നെ പ്രകാശ് ചേട്ടന്റെ പാട്ട് കാണാനായിരുന്നു 💙💙💙

  • @anishabraham9203
    @anishabraham9203 2 года назад +160

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ, യേശു എൻ ജീവനെ, Awesome performance 🙏🙏 GOD bless you bro.

    • @c.m.thomasaluva1440
      @c.m.thomasaluva1440 2 года назад +1

      ആഹാ ഞാനെത്ര ഭാഗ്യവാൻ .

    • @sachu1581
      @sachu1581 Год назад +1

      Definitely.....🙏🙏🙏🙏🙏

  • @rijovarghese7966
    @rijovarghese7966 2 года назад +110

    സിറോ മലബാർ സഭയുടെ ഷിക്കാഗോ രൂപത സഹായ മെത്രാൻ അഭി. മാർ ജോയ് ആലപ്പാട്ട് പിതാവ് എഴുതിയ ഗാനം 🥰🥰❤️❤️

    • @rameshmathew1961
      @rameshmathew1961 2 года назад +3

      Apparently, more than 40 years ago.. tuned by J M Raju..

  • @Rejeesh369
    @Rejeesh369 2 года назад +141

    ഉയരങ്ങളിൽ എത്തട്ടെ... 😍അനുഗ്രഹീത ശബ്ദം..

  • @cooktop_malayalam
    @cooktop_malayalam Год назад +14

    ഹോ എന്റെ ദൈവമേ എന്തൊരു ശബ്ദം ആണ് 🌹🌹🌹🌹🌹❤️❤️❤️❤️ പ്രകാശ് ചേട്ടാആയിരം വർഷം ജീവിക്കട്ടെ

  • @rejipmani4693
    @rejipmani4693 2 года назад +16

    എന്റെ കണ്ണ് നിറഞ്ഞു ചേട്ടാ # മനുഷ്യ മനസ്സ് ലയിച്ചു പോയി ഈ ഗാനം കേട്ടാൽ

  • @stephyarun8095
    @stephyarun8095 2 года назад +12

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ദൈവമേ 🙏great ഒരു രക്ഷയും ഇല്ലാ 🙏

  • @Kennyg62464
    @Kennyg62464 2 года назад +149

    നല്ല ഉച്ചാരണശുദ്ധി...ദൈവം അനുഗ്രഹിക്കട്ടെ.....😍അനുഗ്രഹീത ശബ്ദം..

    • @rakeshkalyani4012
      @rakeshkalyani4012 2 года назад +6

      അദ്ദേഹം ഇവിടൊക്കെ തന്നെയുണ്ട്... പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ മെയിൻ ഗായകൻ ആണ്....... ചേട്ടൻ പറഞ്ഞതുപോലെ ഏതെങ്കിലും സംഗീതസംവിധായകൻ നല്ല ഒരു അവസരം കൊടുക്കട്ടെ എന്ന് പ്രാർത്ഥന

    • @bigbro8538
      @bigbro8538 2 года назад

      സൂപ്പർ 🙏🙏🙏

    • @rosef2279
      @rosef2279 2 года назад

      🙏🙏🙏🙏🙏 നന്നായിട്ടുണ്ട്

  • @dinujoseph7043
    @dinujoseph7043 Год назад +21

    "കാനായ് പ്രകാശ് "എന്നും അറിയപ്പെടട്ടെ 👍

  • @anuragsekharan9881
    @anuragsekharan9881 2 года назад +39

    ചേട്ടാ അതി ഗംഭീരം ഞാൻ ഒരു പാട് തവണ കേട്ടു അതിമനോഹരം👏👏👏👏

  • @veronicareji5571
    @veronicareji5571 2 года назад +49

    ഒറിജിനലിനേക്കാളും അതി ഗംഭീരം ♥️♥️

    • @lalusukumaran2272
      @lalusukumaran2272 2 года назад +1

      അങ്ങനെ പറയല്ലെ ഒറിജിനൽ പാടിയത് ദാസ് സർ അണ് അതിന്റെ feel മറ്റൊന്നാണ് യേശുദാസ് പാടി വെച്ചിരിക്കുന്നത് പോലെ പാടാൻ കഴിയില്ല പക്ഷെ പ്രാകാശ് പുത്തൂർ പാടിയത് നന്നായിട്ടുണ്ട്

  • @koyickalbeats7853
    @koyickalbeats7853 2 года назад +82

    Chetta നിങ്ങള് യേശുദാസ് പാടിയതിലും നന്നായി പാടി. ദൈവം കൂടെയുണ്ട്..

    • @realnature2362
      @realnature2362 2 года назад +2

      സത്യം

    • @thomasriju22
      @thomasriju22 2 года назад +2

      True

    • @vipinrjkr2160
      @vipinrjkr2160 2 года назад +1

      Nannayi paadi... Dasettanu thullyam dasettan mathram.... Ath ini aaru vannalum angeekarikkan kazhiyilla. Prakasettan nannayi paadi... Super voice❤

    • @babym.j8527
      @babym.j8527 2 года назад +1

      ആവേശം കേറി എന്തും പറഞ്ഞേക്കരുത്.

  • @user-wm8nq5fv1q
    @user-wm8nq5fv1q 2 года назад +22

    ഒത്തിരി ഇഷ്ടമായി .എപ്പോഴും കേൾക്കാൻ തോന്നുവാ .നല്ല സ്വരം . എല്ലാവിധ അനുഗ്രഹവും ലഭിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു.

  • @saibukv2967
    @saibukv2967 2 года назад +64

    യേശുദാസിനെക്കാൾ ഇത്തിരി കൂടി നല്ല ഉച്ചാരണം പ്രകശേട്ടനല്ലെ ഒന്നും പറയാനില്ലെ

    • @babym.j8527
      @babym.j8527 2 года назад +1

      വേറെ പണിയൊന്നുമില്ലേ

    • @bijersh
      @bijersh 2 года назад +1

      സത്യം

  • @kensonalex8456
    @kensonalex8456 2 года назад +8

    ഒരാഴ്ചയായി സ്ഥിരമായി ദിവസംരണ്ടു തവണ വീതം കേട്ടുകൊണ്ടിരിക്കുന്നു👌🙏🌹

  • @BrightMinistry
    @BrightMinistry 2 года назад +35

    വർഷങ്ങൾക്കു മുൻപ് കെ.ജെ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം വീണ്ടും മറ്റൊരാളുടെ ആലാപനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
    Good Voice and Singing 👏👏👏

  • @jessychacko2071
    @jessychacko2071 2 года назад +65

    സൂപ്പർ ആയിട്ടുണ്ട്
    ദൈവം തന്ന കഴിവ് അവസരം പാഴാക്കാതെ പാടി തകർക്കുക.
    ദൈവം അനുഗ്രഹിക്കട്ടെ

  • @shincemathew1854
    @shincemathew1854 2 года назад +21

    സൂപ്പർ ചേട്ടാ.... എനിക്ക് തോന്നുന്നു യേശുദാസ് സർ പാടിയതിനേക്കാളും സൂപ്പർ ആയി ചേട്ടൻ പാടി.... 🙏🙏👍👍

  • @reenaanil9208
    @reenaanil9208 2 года назад +11

    No words to say... 🙏🏻🙏🏻 അത്രയ്ക്കും superb!!!!ഈ പാട്ട് ആദ്യം ഇദ്ദേഹത്തിന്റെ വോയിസിൽ കേട്ടിരുന്നെങ്കിൽ ഒറ്റപ്പാട്ട് കൊണ്ട് ലോകമലയാളികൾ അറിയുന്നൊരാളായിമാറിയേനെ

  • @babukuriakose5332
    @babukuriakose5332 2 года назад +43

    വളരെ നന്നായിട്ടുണ്ട് കുടുതൽ കുടുതൽ ദൈവം അനുഗ്രഹിക്കട്ടെ

  • @JJshalom
    @JJshalom 2 года назад +15

    സൂപ്പർ, ആവർത്തിച്ചു, ആവർത്തിച്ചു കേട്ടു കൊണ്ടിരിക്കുന്നു.

  • @nimalklalu1696
    @nimalklalu1696 2 года назад +17

    പത്തനംതിട്ട saranginte തുറുപ്പു ചീട്ടു... ത്രയമ്പകം വില്ല് ഒടിഞ്ഞു കമലദളം മൂവി song ഇത്ര പെർഫെക്ട് ആയ്ട്ട് പാടുന്ന ഒരു singer ഇല്ല 👍

  • @rakeshkalyani4012
    @rakeshkalyani4012 2 года назад +7

    പ്രകാശ് ചേട്ടന്റെ വലിയ ഒരു ആരാധകനാണ് ഞാൻ......... പാട്ട് സൂപ്പർ

  • @nishasiju3308
    @nishasiju3308 2 года назад +8

    Wow..എനിക്ക് ഇന്നാണ് ഇത് കേൾക്കാൻ സാധിച്ചത്.. സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕ബ്രദർ പാടിയതുപോലെ തന്നെ "ആഹാ ഞാൻ എത്ര ഭാഗ്യവാൻ "💕💕അതെ ഭാഗ്യവാൻ തന്നെ ഇത്രയും മനോഹരമായി പാടാൻ കഴിയുന്നത് ഒരു മഹാഭാഗ്യം തന്നെ god bless you

  • @ramboottanramboottan6201
    @ramboottanramboottan6201 2 года назад +23

    അനുഗ്രഹിക്കപ്പെട്ട ശബ്ദത്തിന്റെ ഉടമ എന്തൊരു ഫീൽ

  • @SP9681
    @SP9681 2 года назад +4

    ബ്രദർ, യേശുദാസ് പാടിയത്തിലും മുകളിൽ ആണ് താങ്കൾ ഇപ്പോൾ പാടി വച്ചിരിക്കുന്നതു. പ്രധാന വ്യത്യാസം original അല്പം tempo കൂടുതൽ ആയിരുന്നു. ഈ സ്പീഡ് മതി. അതാണ് കൂടുതൽ അസ്വാദനം. പിന്നെ സ്വരശുദ്ധി, അതു ഗംഭീരം. എല്ലാഭാവുകങ്ങളും, ദൈവം അനുഗ്രഹിക്കട്ടെ...

  • @eurotraveller2020
    @eurotraveller2020 2 года назад +12

    wow,, സൂപ്പർ,, എന്തൊരു feeling ആണ്,, പല Voice ൽ ഇന പാട്ട് കേട്ടിട്ടുണ്ട്, പക് ഷേ ഇത്ര perfection ൽ ആരും പാടിട്ടില്ല,,, god bless you

  • @Kottayam14
    @Kottayam14 2 года назад +61

    മനോഹരമായി പാടി മാഷെ …..അഭിനന്ദനം

    • @sabuabraham4447
      @sabuabraham4447 Год назад

      ഈ പാട്ട് ഇത്രയും കൂളായിട്ട് പാടാൻ പറ്റുമായിരുന്നോ 🌹🌹🌹🌹🌹

  • @piousantony9937
    @piousantony9937 2 года назад +32

    മനോഹരമായ ആലാപനം.. you are a perfect singer... blessed voice.. ആകെ തോന്നിയ ഒരു കുറവ് എന്ന് പറയുന്നത് tempo അല്പം കുറഞ്ഞുപോയോ എന്നതാണ്.. പലരും ഈ പാട്ട് ക്വയറിൽ പാടി കേട്ടിട്ടുണ്ട്.. പക്ഷേ, അതൊന്നും perfect ആയിരുന്നില്ല.. അഭിനന്ദനങ്ങൾ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +32

    സൂപ്പർ ആയി പാടി
    നല്ല ശബ്ദം
    അഭിനന്ദനങ്ങൾ ചേട്ടാ

  • @sajijohn3745
    @sajijohn3745 2 года назад +22

    വളരെ നന്നായിട്ട് ഈ ഗാനം ആലപിച്ചു , വാക്കുകളുടെ ഉച്ചാരണം , പെര്ഫെക്ഷൻ , ഒക്കെ നന്നായിട്ടുണ്ട് . ആശംസകൾ 💖🌷

  • @manojvmathew4251
    @manojvmathew4251 2 года назад +64

    Super Sound, നന്നായിട്ടുണ്ട്. സൂപ്പർ സൂപ്പർ സൂപ്പർ................

  • @lijuthomas8241
    @lijuthomas8241 2 года назад +24

    ഇത്രയും മനോഹരമായി ആരും പാടി കേട്ടിട്ടില്ല ,blessed voice

  • @agniabhishekamprayerminist4162
    @agniabhishekamprayerminist4162 2 года назад +21

    സൂപ്പർ ശബ്ദം എല്ലാ ദൈവനുഗ്രങ്ങൾ ഉണ്ടാകട്ടെ

  • @babupaugustine9909
    @babupaugustine9909 2 года назад +2

    Yes friend yesudas nekkal super daivam othri anugrahichirikkunnoo...very simple ayi padunnoòo....

  • @nidilimedia
    @nidilimedia 2 года назад +41

    അതിമനോഹരം ചേട്ടാ 💞💞💞💞 എവിടായിരുന്നു ഇത്രയുംനാൾ അസാധ്യ കലാകാരൻ എല്ലാവിധ ഭാവുകങ്ങളും ❤❤🌹💐💐💐

    • @clementt3715
      @clementt3715 2 года назад +1

      പ്രകാശ് പുത്തൂർ പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ പ്രധാന ഗായകൻ

  • @Hadinas
    @Hadinas 2 года назад +5

    ദാസേട്ടൻ പാടിയതിനേക്കാളും ഇഷ്ടപ്പെട്ടു......

  • @njx2521
    @njx2521 2 года назад +2

    ഈ ഗാനത്തോട് 100% നീധി പുലർത്തിയിരിക്കുന്നു. 👌👌👌

  • @thressiammajose1642
    @thressiammajose1642 11 месяцев назад +1

    സൂപ്പർ ആയിരുന്നു യേ ശു ദാസിന്റെ പാട്ട് നെ ക്കാൾ രുഷ്ട്ടമായി

  • @user-ff7vy8qu1q
    @user-ff7vy8qu1q 2 года назад +30

    ആഹാ എന്താ ശബ്ദം!😍🥰

  • @ashaphilip6048
    @ashaphilip6048 2 года назад +8

    സൂപ്പർ.... യേശുദാസ് പാടുന്നതിനേക്കാളും സൂപ്പർ... Thanks

  • @rahilvrvr8085
    @rahilvrvr8085 2 года назад +6

    എന്റമ്മോ ഒരു രക്ഷയും ഇല്ല അടിപൊളി അടിപൊളി...

  • @jayarajso9407
    @jayarajso9407 Год назад

    സംഗീതത്തിനും, ആസ്വാദനത്തിനും ജാതി മത വേലിക്കെട്ടുകള്‍ ഇല്ല!!!

  • @vimithajasmineandrews3571
    @vimithajasmineandrews3571 2 года назад +24

    ഒരു രക്ഷയും ഇല്ല തകർത്തു .. പൊളിച്ചു ........

  • @thaheera88125
    @thaheera88125 2 года назад +8

    ശബ്ദവിസ്മയം കൊണ്ട് താങ്കൾ ഒരു മികച്ച ഗായകനാണ് എന്ന് മനസിലാക്കുവാൻ ഈ ഒരറ്റ ഗാനം മാത്രം മതി ബ്രോ
    സിനിമ ഗാനങ്ങൾ ആലപിക്കുവാൻ ശ്രമിക്കുക

  • @agristar4874
    @agristar4874 2 года назад +1

    ചേട്ടാ... 🙏🙏🙏. ആ മുന്തിരി നീരായി എന്ന വരി..... ഒരു രക്ഷയും ഇല്ല... എന്താ ഫീൽ... രഞ്ജിത് ഓച്ചിറ..

  • @SusanGeorge-jn3vn
    @SusanGeorge-jn3vn 9 месяцев назад +1

    ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌

  • @jobitshibu
    @jobitshibu 2 года назад +22

    Prakashettaa....veendum veendum kelkkan thonnunnu... admired to your heavenly voice❤️❤️❤️

  • @vijayphilip77
    @vijayphilip77 2 года назад +19

    മനോഹരം ആയിട്ടുണ്ട്.പാട്ട്,വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി...

  • @musicland2459
    @musicland2459 2 года назад

    ആഹാ.. ഞാൻ എത്ര ഭാഗ്യവാൻ ആ ലൈൻ പാടിയപ്പോൾ ..uffffff..... രോമാഞ്ചം വന്നു

  • @mariambaby5636
    @mariambaby5636 2 года назад +5

    🙏🙏🙏
    അഭിനന്ദനവും നന്ദിയും അറിയിക്കാൻ വാക്കുകളില്ല ✨️

  • @user-gs3vr4ri8u
    @user-gs3vr4ri8u 2 года назад +5

    അടിപൊളി ചേട്ടാ സൂപ്പർ.............................................

  • @aruparayil6325
    @aruparayil6325 2 года назад +49

    വളരെ മനോഹരവും അനുഗ്രഹീതവും ആയ സ്വരം.

  • @NikhilKS-yj6ik
    @NikhilKS-yj6ik Год назад

    പ്രകാശേട്ട ഒരുപാട് ഇഷ്ടം ഉണ്ട്‌ താങ്കൾ ഇതു പാടുമ്പോൾ മനസ് നിറയാണ്.. എന്താ ഒരു ഫീൽ..

  • @jaisonnadukani1267
    @jaisonnadukani1267 2 года назад

    ഞാനി ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുന്ന് എനിക്കെ അറിയില്ല. അത്രക്ക് ഇ ഷ്ടപ്പെട്ടു

  • @mukeshelemthiruthi4193
    @mukeshelemthiruthi4193 2 года назад +3

    കാനായിലെ....athu kelkkan entha rasam... 👌👌👌👌

  • @gmmusiccreations9836
    @gmmusiccreations9836 2 года назад +11

    അതിമനോഹരമായി പാടി... എന്താ voice ദാസ്സേട്ടനല്ലാതെ വേറെ ആരും പാടി കേട്ടീട്ടില്ല.....

  • @lijuthomas8241
    @lijuthomas8241 2 года назад

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ.... എന്താ ഫീൽ, ഞാൻ ഒരു 100 തവണ കേട്ടു

  • @shihabkkalathingal1979
    @shihabkkalathingal1979 2 года назад

    ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല , എന്താ രസം കേൾക്കാൻ നിങ്ങളെ ഭയഗ്ഗര ഇഷ്ടായി

  • @roymon.o.s4091
    @roymon.o.s4091 2 года назад +5

    യേശുദാസ് കാണണ്ട വലിച്ചുതാഴെയിടും

  • @libujacob4128
    @libujacob4128 2 года назад +7

    യേശുദാസിനു ശേഷം ഇത്രയും മനോഹരമായി പാടിയത് താങ്ങളാണ്

  • @jasminebobby9833
    @jasminebobby9833 2 года назад +1

    Yesudhas paadiyathinu sesham ithra manoharamayittu, akkenkik athepole paadikettathu chettanil ninnanu. Ningal aarannu ariyilla. Dhaivan anugrahikkatte. Iniyum paadanam

  • @supermarinesupermarine5843
    @supermarinesupermarine5843 2 года назад +7

    What a beautiful performance...Very well done...May the ALMIGHTY bless...

  • @sreejustanly3744
    @sreejustanly3744 2 года назад +5

    സൂപ്പർ സോങ്

  • @sadanandankrisjnan575
    @sadanandankrisjnan575 2 года назад +2

    He sang will fantastic.i am giving
    A lot of god Blesdings.thank you
    Forever.

  • @6d28jeojohn9
    @6d28jeojohn9 2 года назад

    Nalla voice . ഞാൻ ഒരുപാടു വട്ടം കേൾക്കും കേട്ട് കേട്ട് മതി വരുന്നില്ല

  • @libujacob4128
    @libujacob4128 2 года назад +3

    എന്ത് സിമ്പിൾ ആയി പാടി

  • @bijuvarghese7034
    @bijuvarghese7034 2 года назад +12

    This is better than the original tracks , no doubt

  • @celinthomas2536
    @celinthomas2536 2 года назад +1

    എന്ത് രസം ആണ് കേൾക്കാൻ

  • @joshyjohn893
    @joshyjohn893 2 года назад +9

    മനോഹരഗാനം,നല്ലപോലെ പാടി, Congratulations...

  • @sujithjo5321
    @sujithjo5321 2 года назад +3

    മികച്ച ഗാനം അതിലും മികച്ചതായി പാടി... ഫീൽ അത് പറയാനാവുന്നില്ല ♥️♥️♥️♥️

  • @deepthishaji5860
    @deepthishaji5860 Год назад

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല...അവർണ്ണനീയം....

  • @sanilvargheseofficial3158
    @sanilvargheseofficial3158 2 года назад +12

    Superb Singing, awesome voice May God bless you more and more🙏🙏🙏😍😍😍🌹🌹🌹

  • @baijujoseph1581
    @baijujoseph1581 2 года назад +4

    Super daivam kaniju nalkiya voice god bless you

  • @josephfernando1226
    @josephfernando1226 2 года назад +5

    വളരെ ലളിതമായി എത്ര നന്നായി പടിയിരിക്കുന്നു 🙏👍👍

  • @rahulvs7862
    @rahulvs7862 2 года назад

    ഈയൊരു പാട്ട് പ്രകാശേട്ടൻ അസാധ്യമായി പാടി എന്നത് പറയാതെ വയ്യ. ഒറിജിനൽ പട്ടിനേക്കാളും മനോഹരമായിട്ടുണ്ട്. ശബ്ദത്തിന്റെ വ്യക്തത ഉൾപ്പെടെ...

  • @soorajrajan9663
    @soorajrajan9663 2 года назад +1

    കല്ല് ഭരണിയിലെ വെള്ളം..... ആപോഷൻ പാടുമ്പോൾ hooo ഫീൽ വേറെ ലെവൽ...

  • @outspoken519
    @outspoken519 2 года назад +7

    Super Prakash bro good orchestra as well 👏 👌

  • @burnup.a4321
    @burnup.a4321 2 года назад +5

    ഞാൻ മുഴുവനും കേട്ടു....
    വളരെ മനോഹരം 👍🏼👏👏👏

  • @anishmarlboro9940
    @anishmarlboro9940 2 года назад

    പറയാണ്ടിരിക്കാൻ വയ്യാ കേട്ടോ സൂപ്പർ ❤️💚💙💛🌹🌹🌹🌹💯%

  • @kurianm.g.6167
    @kurianm.g.6167 2 года назад +1

    നിങ്ങൾ ഒരു നിഷ്കളങ്ക ഹൃദയനാണ്. ശരിയല്ലേ?
    നിങ്ങളുടെ ഭക്തി ഗാനങ്ങൾ നിങ്ങളെയും, ശ്രോതാക്കളെയും ദൈവത്തിലേക്ക് അടുപ്പിക്കട്ടെ 🙏🙏🙏

  • @ambiliradhakrishnan6594
    @ambiliradhakrishnan6594 2 года назад +15

    Nice singing.God bless you

  • @shibulukose3773
    @shibulukose3773 2 года назад +4

    Angeru...kelkanda...ellaam theerum..superb..