Kalpantha Kalatholam Full Video Song | HD | Ente Gramam Movie Song

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Movie : Ente Grammam
    Song : Kalpantha Kalatholam
    Movie Director : Sreemoolanagaram Vijayan
    Music : Vidhyadharan
    Lyrics : Sreemoolanagaram Vijayan
    Singers : K J Yesudas
    Lyrics:
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്യാണരൂപനാകും
    ക ണ്ണന്റെ കരളിനെ...
    ക വർന്ന രാധികയെ പോലെ...
    ക വർന്ന രാധികയെ പോലെ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക സ്തൂരിമാനല്ലോ നീ...
    ക സ്തൂരിമാനല്ലോ നീ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക തിർമയി ദമയന്തി നീ...
    ക തിർമയി ദമയന്തി നീ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്യാണരൂപനാകും
    ക ണ്ണന്റെ കരളിനെ...
    ക വർന്ന രാധികയെ പോലെ...
    ക വർന്ന രാധികയെ പോലെ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...

Комментарии • 2,3 тыс.

  • @myopinion8169
    @myopinion8169 3 года назад +1526

    അച്ഛച്ഛൻ കേട്ടു അച്ഛൻ കേട്ടു ഞാൻ കേട്ടു നാളെ എന്റെ മക്കളും കേൾക്കും... അന്നും ഇന്നും എന്നും ഒരേ freshnes...... അതാണ് ആത്മാവുള്ള ഗാനം... ഒരു പ്രത്യേക അനുഭൂതി തന്നെ പഴയ പാട്ടുകൾ

    • @Vallimurukan749
      @Vallimurukan749 3 года назад +15

      ശെരിയാണ് എന്റെ അമ്മായിഅച്ഛന്റെ ഫെവ് ആണ്.. അച്ഛൻ എന്റെ മക്കൾക്ക് എപ്പോ പാട്ട് പാടാൻ പറഞ്ഞാലും ഈ സോങ് പാടും..😁

    • @prasadk1179
      @prasadk1179 3 года назад +7

      Great

    • @navaneeth2369
      @navaneeth2369 3 года назад +5

      Super

    • @neethuvijayan8098
      @neethuvijayan8098 3 года назад +30

      ഈ പാട്ടിന്റെ എല്ലാ വരികളുംതുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണ്

    • @krishnanunnikk4126
      @krishnanunnikk4126 3 года назад +2

      O

  • @mcnairtvmklindia
    @mcnairtvmklindia 9 месяцев назад +188

    പഴയ ഗാനങ്ങൾ തെരഞ്ഞു പിടിച്ചു കേൾക്കുക ഹോബിയുള്ളവർക്കു .... സ്നേഹപൂർവ്വം 💕💕💕🙏

    • @SariJishinmon-mt8oe
      @SariJishinmon-mt8oe 2 месяца назад

      ❤❤❤❤

    • @kuttykrishnan3832
      @kuttykrishnan3832 Месяц назад +3

      👍....,
      ഗാനരംഗങ്ങളിൽ നിർജീവഭാവം?
      പ്രേoനസിർ നെ കണ്ടെങ്കിലും പഠിക്കണമായിരുന്നു..... സോമൻ
      ❤ക്ഷമിക്കണം.

    • @prejilchandran6120
      @prejilchandran6120 Месяц назад +1

      ❤❤❤അതൊരു ഫീൽ ആണ് 😍😍😍🥰🥰🥰

    • @reji5800
      @reji5800 17 дней назад +2

      ❤❤❤❤

  • @myopinion8169
    @myopinion8169 3 года назад +617

    അന്ന് സ്വന്തമാക്കാൻ കഴിയുമോ എന്ന ഭയത്തിൽ കേട്ടു കരഞ്ഞ പാട്ട്... ഇന്ന് അവളെന്റെ ഭാര്യയായി കൂടെ കേൾക്കുന്നു... എന്റെ കുഞ്ഞു അവളുടെ വയറിൽ കിടന്നും കേൾക്കുന്നു... സർവ ശകതന് നന്ദി

    • @muralidharan6565
      @muralidharan6565 2 года назад +27

      ഭാഗ്യാവാൻ

    • @myopinion8169
      @myopinion8169 2 года назад +80

      വാവ വന്നു....🥰🥰🥰🥰

    • @npnairotp1077
      @npnairotp1077 2 года назад +25

      സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

    • @tornado2852
      @tornado2852 2 года назад +14

      @@myopinion8169 congratzz broo

    • @vibin7450
      @vibin7450 2 года назад +4

      Ippol avale swanthamakkiyallo enn bhayann kelkkunna paatu 😉

  • @binukumarrnair1120
    @binukumarrnair1120 2 года назад +153

    മരിക്കും വരെ അല്ല... മരണ ശേഷവും ഈ ഗാനം പിന്തുടരും ജന്മ ജന്മാന്തരങ്ങളോളം

    • @baburajev4073
      @baburajev4073 2 года назад

      😄😄❤️❤️❤️👍

    • @BalaKrishnan-kf2mc
      @BalaKrishnan-kf2mc Год назад +1

      പുതിയ തലമുറ ദിവസവും കേട്ട് കേട്ട് പഠിച്ചു മനപ്പാഠമാക്കി ഏതൊര് വേദിയിലും ധൈര്യമായി പാടുക

    • @shivankp9454
      @shivankp9454 Год назад

      സത്യം br o

    • @muhamedtk7380
      @muhamedtk7380 Год назад

      ❤❤

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      അതായത് ഗൂഗിൾ ഉള്ളത് ഒത്തിരി ഗുണം ആയി... A

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Год назад +16

    ദാസേട്ടൻ എന്ന മഹാ ഗംഗാ പ്രവാഹം!അതൊരു ഒഴുക്കാണ്!അതിനെ തടയാൻ ഇക്കണ്ട ദോഷയ്ക ദൃക്കുകൾക്കൊന്നും കഴിയില്ല!അവതാര പുരുഷൻ!

  • @sujayankizhakkekara1204
    @sujayankizhakkekara1204 3 года назад +1394

    മഷിക്കു പകരം പേനയിൽ അമൃത് നിറച്ച് എഴുതിയ മരണമില്ലാത്ത വരികൾ ❤

    • @kamalprem511
      @kamalprem511 3 года назад +13

      ❤️

    • @sasigovind4291
      @sasigovind4291 3 года назад +23

      താങ്കൾ പറഞ്ഞത് 100% ശരിയാണ്.

    • @radhakrishnank1481
      @radhakrishnank1481 3 года назад +17

      Hai sooper എന്ത് നല്ല സാഹിത്യഭാഷ : thank yo

    • @rajirajirajeev5131
      @rajirajirajeev5131 3 года назад +7

      Wawooo 👍👍👍

    • @aambaljp6122
      @aambaljp6122 3 года назад

      Hrayamouruvanaya

  • @vijayanvennakkad5483
    @vijayanvennakkad5483 3 года назад +318

    Comments വായിക്കുമ്പോൾ കണ്ണ് നിറയുന്നു.നല്ല പാട്ടിനെ സ്നേഹിക്കുന്ന മനസ്സുകൾ മരിച്ചിട്ടില്ല...🙏

    • @baseermohammed3402
      @baseermohammed3402 2 года назад +6

      നിങ്ങൾ നല്ലൊരു മനുഷ്യനാണ് ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു

    • @ramesantv8168
      @ramesantv8168 2 года назад +3

      Corect👍👍

    • @shyamprasadam
      @shyamprasadam 2 года назад +4

      സത്യം.. പല comments വായിക്കുമ്പോളും ഒരു വിങ്ങൽ ❤

    • @aswinpp9924
      @aswinpp9924 2 года назад +2

      തീർച്ചയായും...പക്ഷേ ആ പറഞ്ഞതിൽ ഇന്നത്തെ ഗാനങ്ങളുടെ ലാളിത്യത്തെ ലംഘിക്കുന്ന സ്വരങ്ങൾ ഇല്ലെന്ന് വിശ്വസിക്കുന്നു... പുതുഗാനങ്ങളുo അമൃത് തന്നെ

    • @ajikumarkg6682
      @ajikumarkg6682 Год назад

      ശരിക്കും സത്യം

  • @kavyasree1716
    @kavyasree1716 3 года назад +301

    കാകാരം കൊണ്ട് അലംകൃതമായ ശ്രീമൂലനഗരത്തിന്റെ മനോഹരകാവ്യം .! വിദ്യാധരൻ മാസ്റ്ററുടെ മാസ്മര സംഗീതം..ദാസേട്ടന്റെ വശ്യ മധുര ശബ്ദ സൗകുമാര്യം ...!

    • @Satyabhamakrishnan108
      @Satyabhamakrishnan108 3 года назад +6

      അതെ കാവ്യേ

    • @sreyashreyasreya6700
      @sreyashreyasreya6700 2 года назад +3

      വിദ്യാധരൻ മാഷ് ഒരു വലിയ നമസ്കാരം

    • @lathikanagarajan7896
      @lathikanagarajan7896 2 года назад +5

      Ee pattukal oke kelkumpol adheham "gana gandharvan" alla ennarkengilum parayan pattumo

    • @comedyraja134
      @comedyraja134 2 года назад +2

      @@Satyabhamakrishnan108 എന്ന്ട്ടു അദ്ദേഹം വേണ്ടപൊലെ ശ്രദ്ധിക്കാതെ പോയി എന്നു പറഞ്ഞാൽ തെറ്റുകളുണ്ടോ..?

    • @spm2506
      @spm2506 2 года назад +3

      വയലാർ, ദേവരാജൻ മാസ്റ്റർ, യേശു ദാസ്, പ്രേമം നസീർ സത്യൻ മധു ഷീല, ജയഭാരതി, അനശ്വ രനായ ജയൻ ഇവരുടെ യൊക്കെ കാലത്തു ജീവിച്ചു ഇത്തരം സിനിമ കൾ കാണാൻ കഴിഞ്ഞതിൽ ദൈവത്തോട് ആയിരമായിരം നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @balakrishnanthiruvode2872
    @balakrishnanthiruvode2872 2 года назад +73

    ഈ ഗാനത്തിന് മരണമില്ല ചിരഞ്ഞ്ജീവിയാണ് 👍👍👍

  • @sudhikkr
    @sudhikkr Год назад +334

    2023 ലും...കാൽപാന്താ കാലത്തോളം.. അനശ്വരമായി നിൽക്കുന്ന ഗാനം കേൾക്കാൻ വന്നവർ like അടിക്കുക.. ❤️❤️❤️🌹

  • @uvaispullara5014
    @uvaispullara5014 4 года назад +1161

    ഈ പാട്ടിന്റെ പ്രത്യേകത എന്താന്ന് വെച്ചാല്‍ വരികള്‍ എല്ലാം ക യില്‍ ആണ് ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്യാണരൂപനാകും
    ക ണ്ണന്റെ കരളിനെ...
    ക വർന്ന രാധികയെ പോലെ...
    ക വർന്ന രാധികയെ പോലെ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക സ്തൂരിമാനല്ലോ നീ...
    ക സ്തൂരിമാനല്ലോ നീ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക തിർമയി ദമയന്തി നീ...
    ക തിർമയി ദമയന്തി നീ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്യാണരൂപനാകും
    ക ണ്ണന്റെ കരളിനെ...
    ക വർന്ന രാധികയെ പോലെ...
    ക വർന്ന രാധികയെ പോലെ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും

    • @harshanam8590
      @harshanam8590 4 года назад +61

      ബ്രോ ഞാൻ ഇപ്പോഴാണ് ശ്രദ്ദിച്ചത് നന്ദി

    • @DIDI-gy4vx
      @DIDI-gy4vx 4 года назад +15

      Woww 👍🏽

    • @vinayakan6405
      @vinayakan6405 4 года назад +10

      Shariyanallo 😀

    • @vinod_757
      @vinod_757 4 года назад +46

      uvais Pullara ക എന്ന അക്ഷരത്തിൽ തുടങ്ങി ക യിൽ അവസാനിക്കുന്ന പാട്ടാണിത് ഇത് പോലെ ഏത് അക്ഷരത്തിൽ തുടങ്ങി അവസാനിപ്പിക്കുന്ന പാട്ടിന് പറയുന്ന പേ‌രാണ് ആദ്യക്ഷരപ്രാസം

    • @anianu-nm9ql
      @anianu-nm9ql 4 года назад +14

      great observation thanks

  • @jogijohn5102
    @jogijohn5102 3 года назад +221

    ശ്രീമൂലനഗരം വിജയൻ ചേട്ടന്റെ ഓർമദിനം ആയ ഇന്ന് അദ്ദേഹത്തിന്റെ സ്മരണകൾക്കു മുമ്പിൽ ഒരായിരം ഓർമപ്പൂക്കൾ..

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +267

    എണ്ണംകൊണ്ട് ചുരുങ്ങിയ ഗാനങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും,വിദ്യാധരൻ മാസ്റ്ററുടെ ഓരോ ഗാനവും മലയാള ഗാനശാഖയിലെ വിലമതിക്കാനാകാത്ത മുത്തുകളാണ്.ഈ പ്രിയ ഗാനം മാത്രം മതി അദ്ദേഹത്തിൻ്റെ മഹത്വമറിയാൻ...🎵💝🎵

    • @vinodrlalsalam4699
      @vinodrlalsalam4699 3 года назад +3

      യസ് വെരി കറക്റ്റ്, താങ്ക്സ്,

    • @anandg5843
      @anandg5843 3 года назад +2

      💯🙏

    • @homedept1762
      @homedept1762 3 года назад +3

      ഈ പാട്ട് എഴുതിയ ശ്രീമൂലനഗരം വിജയനെ മറക്കരുത്

    • @SabuXL
      @SabuXL 3 года назад

      @@homedept1762 തീർച്ചയായും ചങ്ങാതീ👍

    • @akhilvasudev7218
      @akhilvasudev7218 2 года назад +2

      Ys

  • @praveenabraham3148
    @praveenabraham3148 2 года назад +73

    കല്പന്താ കാലത്തോളം ഈ ഗാനം അനശ്വര്യമായി നിൽക്കട്ടെ..

  • @sreemonem9949
    @sreemonem9949 2 года назад +156

    ഞാൻ ഈ കമന്റ്‌ ഇവിടിടുന്നു ... ആരേലും ലൈകിയാൽ പിന്നേം വന്നു ഈ പാട്ടു കേൾക്കാമല്ലോ......

    • @dineshkoroth
      @dineshkoroth 5 месяцев назад +2

      കേട്ടോളു 🥰

    • @rafeekisland963
      @rafeekisland963 12 дней назад +1

      ഒന്നൂടെ കേട്ടോളു

  • @jithuananthan6909
    @jithuananthan6909 3 года назад +3767

    2021ല് അല്ല ചാകും വരെ ഈ പാട്ടിന്റെ ഫാൻസ്‌ ഉണ്ടോ

  • @arunkm1459
    @arunkm1459 3 года назад +202

    എത്ര കേട്ടാലും മതിവരത്ത, മരണമില്ലാത്ത വരികൾ.. ❤️ 2021 - 22

  • @praveengowreeshankar4715
    @praveengowreeshankar4715 4 года назад +241

    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ല്യാണരൂപനാകും
    ക ണ്ണന്റെ കരളിനെ...
    ക വർന്ന രാധികയെ പോലെ...
    ക വർന്ന രാധികയെ പോലെ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ണ്ണടച്ചാലുമെന്റെ
    ക ണ്മുന്നിൽ ഒഴുകുന്ന
    ക ല്ലോലിനിയല്ലോ നീ...
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക ന്മദപ്പൂ വിടർന്നാൽ
    ക ളിവിരുന്നൊരുക്കുന്ന
    ക സ്തൂരിമാനല്ലോ നീ...
    ക സ്തൂരിമാനല്ലോ നീ...
    ക ല്പാന്തകാലത്തോളം
    കാ തരേ നീയെൻ മുന്നിൽ
    ക ൽഹാരഹാരവുമായ് നിൽക്കും...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ർപ്പൂരമെരിയുന്ന
    ക തിർമണ്ഡപത്തിലെ
    കാ ർത്തികവിളക്കാണു നീ...
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക ദനകാവ്യം പോലെ
    ക ളിയരങ്ങിൽ കണ്ട
    ക തിർമയി ദമയന്തി നീ...
    ക തിർമയി ദമയന്തി നീ...

    • @abhivlogs-cv9wl
      @abhivlogs-cv9wl 3 года назад +3

      How

    • @sureshbabu1510
      @sureshbabu1510 3 года назад +2

      അടിപൊളി

    • @ഏകലവ്യൻ
      @ഏകലവ്യൻ 3 года назад +9

      ആരും അധികം ശ്രദ്ധിക്കാത്ത കാര്യം

    • @ramrajpv7146
      @ramrajpv7146 3 года назад +5

      കല്പന്തകാലം ഇങ്ങനെ നില്കുകയേ ഉള്ളോ? അപ്പോൾ ഒരുമിക്കൽ ഉണ്ടാവില്ലേ?

    • @ashalc5883
      @ashalc5883 2 года назад

      Q

  • @sandhyaDevi-d4l
    @sandhyaDevi-d4l Год назад +38

    ആ കാതര എന്റെ എന്റെ സന്ധ്യ ആയിരുന്നു.. 🌹എന്റെ പ്രിയതമ, എന്റെ പൊണ്ടാട്ടി ❤.... നിറഞ്ഞ സ്നേഹം ഈ പാട്ടിനും ആസ്വദിച്ചവർക്കും എന്റെ പ്രിയതമയ്ക്കും 🌹🌹🌹

  • @johndcruz3224
    @johndcruz3224 7 месяцев назад +59

    ഇന്ന് ജൂലായ്‌ 1 2024, 50 വർഷം പിന്നിടുമ്പോഴും പുതുമ മായാതെ നിൽക്കുന്ന ഗാനം 🙏💞 ശിൽപ്പികൾക്ക് സ്നേഹവന്ദനം 🙏🙏

    • @ManiAA-ck3fe
      @ManiAA-ck3fe 2 месяца назад

      Googlile തെറ്റ് ആയി ആണ് കൊടുത്തിരിക്കുന്നത് ഈ സിനിമയുടെ വര്‍ഷം

    • @bashhomerpigen4911
      @bashhomerpigen4911 2 месяца назад

      ❤❤

  • @Vpn_84
    @Vpn_84 3 года назад +88

    എന്തൊരു വരികൾ ! എന്തൊരു സംഗീതം ! അണിയറ ശില്പികൾ ക്ക് നന്ദി

    • @Sniperyt275
      @Sniperyt275 2 года назад

      അനാവശ്യ വൃത്തികേട് ഇല്ലാത്ത അതിമനോഹരമായ ചിത്രീകരണം

  • @onemeone
    @onemeone 3 года назад +67

    ഒരുപാട്... കാലം പിന്നോട്ട്... പോകുന്ന ഗാനം... അർത്ഥവ്യക്ത മായ വരികൾ...കാലം എത്ര കഴിഞ്ഞാലും എന്നും.... Super👍

  • @sethukka3405
    @sethukka3405 4 года назад +84

    അരെ വാ.... എന്താ സംഗീതം.... ഒഴുകി തഴുകി ഉറങ്ങിപ്പോയി... ❤❤❤👌

  • @sreekumar1864
    @sreekumar1864 3 года назад +32

    പാട്ട് അടിപൊളി ഹിറ്റാണ്, ഇങ്ങനത്തെ പാട്ടിനൊക്കെ പകരംവെക്കാൻ മറ്റു പാട്ടുകൾക്കൊന്നുംപറ്റില്ല

  • @abhilashp12
    @abhilashp12 4 года назад +255

    എന്റെ കാമുകിക്ക് ഏറ്റവും ഇഷ്ടമുള്ള song❤. But അവളുടെ യും എന്റെയും കല്യാണം seperate കഴിഞ്ഞു 15 year ആയി എന്നാലും ഇത് കേൾക്കുമ്പോൾ അവൾ ഇന്നും മനസ്സിലുണ്ട്, അരികിലുണ്ട് 🌹🌹🌹❤❤❤

    • @aniljoseaniljosed1050
      @aniljoseaniljosed1050 4 года назад +11

      ഇനിയും അത് വേണോ

    • @keralap569
      @keralap569 4 года назад +7

      Any chance for your re union

    • @abhilashp12
      @abhilashp12 4 года назад +50

      @@keralap569 ഇല്ല ബ്രോ. ഓർക്കുമ്പോൾ ഒരു സുഖം ❤. ഒരു മനുഷ്യയുസ്സിൽ ഒരാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയൂ എന്ന് പിന്നീട് മനസ്സിലായി. ഇനി ഒന്നും ഒരിക്കലും നടക്കില്ല 😔

    • @anandhujoshy6027
      @anandhujoshy6027 3 года назад +3

      ❤️💯

    • @rajankumaran6578
      @rajankumaran6578 3 года назад +1

      info sssssssss

  • @Vallimurukan749
    @Vallimurukan749 3 года назад +204

    2021 അല്ല മരണം വരെ കേൾക്കാൻ ആഗ്രഹിക്കുന്നു... അങ്ങനെ ഒരുപാട് പാട്ടുകൾ...

    • @sulekhaprabhakaran8578
      @sulekhaprabhakaran8578 3 года назад +1

      2022 .....കെട്ടുകൊണ്ടേ ഇരിക്കും..
      ......
      ....
      ..

    • @sulekhaprabhakaran8578
      @sulekhaprabhakaran8578 3 года назад +2

      കേട്ട് കൊണ്ടേ ഇരിക്കുന്നു....2022

  • @harshanam8590
    @harshanam8590 4 года назад +175

    മലയാളം ഭാഷ അതിന്റെ മഹത്വം പാട്ടുകളിൽ മാത്രം കേൾക്കാൻ എന്തു രസം ആണ്

    • @JP-bd6tb
      @JP-bd6tb 3 года назад +4

      ശരിയാണ് നിങ്ങൾ പറഞ്ഞത്

    • @niyaniyuzu4155
      @niyaniyuzu4155 3 года назад +2

      Uwiiajkwakkkakaioooooo🤔🤣😇😇🤩😅😅😇🤭

    • @rajukdkochuparambil1807
      @rajukdkochuparambil1807 11 месяцев назад

      ​@@JP-bd6tbj g kooy
      H kooy😂😊

  • @pranavas1462
    @pranavas1462 3 года назад +817

    2022ആരെങ്കിലും ഇപ്പോഴും മനസിനെ തൊട്ടുണർത്തുന്ന ഈ ഗാനത്തിനായ് വന്നോ 🥰🥰🥰

  • @sukusthings8221
    @sukusthings8221 2 года назад +111

    ശ്രീമൂലനഗരം വിജയൻ- വിദ്യാധരൻ മാസ്റ്റർ -ഗാനഗന്ധർവ്വൻ കൂട്ട് കെട്ടിൽ പിറന്ന മനോഹരിയായ കാവ്യകല്ലോലിനി.💞💞

  • @sureshckannur7760
    @sureshckannur7760 3 года назад +64

    എത്ര മനോഹരം !!!! മനസ്സിൽ പ്രണയത്തിന്റെ പൂക്കാലം സൃഷ്ട്ടിക്കുന്നു .!! ശ്രീ മൂലനഗരം വിജയൻ എഴുതിയ കാവ്യത്മകമായ ഹൃദയത്തെ പ്രേമാദ്രമാക്കുന്ന അതിമനോഹരമായ വരികൾ ....ഗാന ഗന്ധർവ്വൻ ആലപിച്ച വിദ്യാധരൻ മാഷ് സംഗീത സംവിധാനം ചെയ്ത ഒരിക്കലും മരിക്കാത്ത ഗാനം !

    • @sj9918
      @sj9918 2 года назад

      വിദ്യാധരൻ മാസ്റ്റർ ഈണം പകർന്നത് 🌹...

  • @Secret_superstar521
    @Secret_superstar521 3 года назад +90

    പാട്ടും വരികളും പോലെ തന്നെ സൗന്ദര്യമുള്ള നായികയും.... കനകദുർഗ്ഗ😍എന്ത്‌ സുന്ദരിയാ 😍

  • @mydhilymalavikameenakshimm1629
    @mydhilymalavikameenakshimm1629 4 года назад +206

    ഈ ഗാനമെഴുതിയ ശ്രീമൂലനഗരംവിജയൻചേട്ടൻ ശ്രീമൂലനഗരത്തുള്ളവർക്ക് അഭിമാനമാണ് എല്ലാവരും അദ്ദേഹത്തെ മറന്നോ?

    • @paulsong5845
      @paulsong5845 4 года назад +4

      അദ്ദേഹം വളരെ കുറച്ചേ എഴുതിയിട്ടുള്ളോ?

    • @abhivlogs-cv9wl
      @abhivlogs-cv9wl 3 года назад +3

      J

    • @ashokanashokkumar6482
      @ashokanashokkumar6482 3 года назад +5

      ഒരിക്കലും മില്ല സുന്ദരമായ ഗാനം ആണ് ഇത്

    • @jayachandrankv3738
      @jayachandrankv3738 3 года назад +2

      നാടക ഗാനങ്ങൾ എഴുതിട്ടുണ്ട

    • @sudheerpakkanath8446
      @sudheerpakkanath8446 3 года назад +3

      illah

  • @kavoos2351
    @kavoos2351 Год назад +13

    ഇടയ്ക്കിടെ മനസ്സിലേക്ക് ഓടി വന്ന് ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ...,എല്ലാ കാലഘട്ടത്തിലും മനസ്സിന് കുളിർമയേകുന്ന മാന്ത്രിക സ്പർശം.🎶❤🙏

  • @Chettaye97
    @Chettaye97 Год назад +49

    2024 ലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ ❤🎶🎶🎶

  • @cineframe5718
    @cineframe5718 3 года назад +93

    മരണമില്ലാത്ത ഗാനങ്ങൾ എന്നും മലയാള മണ്ണിനു സ്വന്തം
    #TOP_10_EXPRESS

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 года назад +30

    ഇതിന്റെ തുടക്കം വല്ലാത്തൊരു ഫില്‍ അന്ന്.... ദാസേട്ട നമിക്കുന്നു ❤️❤️❤️❤️❤️

  • @bpc4445
    @bpc4445 2 года назад +13

    എന്റെ പ്രായത്തിൽ ഉള്ള പിള്ളേർ 95% പേരും പുതിയ songs കേൾക്കുന്നു. But, എന്റെ favourite 90s. And ഇതുപോലെ old songs ഉം ആണ്♥️😍😍

  • @gopalakrishnanps4321
    @gopalakrishnanps4321 Год назад +4

    ഈ ഒരൊറ്റ ഗാനം കൊണ്ട് പ്രശസ്തനായ കലാകാരൻ ശ്രീ ശ്രീ മൂലനഗരം വിജയൻ ചേട്ട ന് എന്റെ എല്ലാ വിധ സ്നേഹാദരങ്ങളും അർപ്പിക്കുന്നു.

  • @TrBsPs
    @TrBsPs 10 месяцев назад +5

    കല്പാന്ത കാലത്തോളം ഈ പാട്ടു ജീവിക്കും ❤... 2024

  • @rajalakshmivm6456
    @rajalakshmivm6456 4 года назад +175

    കണ്ണന്റെ കരളിനെ കവർന്ന രാധികയേപോലെ... യേശുദാസ്..

  • @Mamgoottans
    @Mamgoottans 3 года назад +54

    ഇതൊക്കെയാ പാട്ട്‌ എന്നു പറയുന്നേ .... മരണം ഇല്ലാത്ത സുന്ദര ഗാനങ്ങൾ....😊

  • @anandg5843
    @anandg5843 4 года назад +38

    യേശുദാസിന്റെ ജന്മദിനത്തിൽ (10/01) സുഹൃത്തുക്കൾക്കിടയിൽ കൈമാറാൻ ഉതകുന്ന, ഒരു ഉത്തമ ഉപഹാരം.🙏💖

  • @ebywayne4166
    @ebywayne4166 2 года назад +11

    നമ്മളെല്ലാം മണ്മറഞ്ഞു പോയാലും കൽപ്പാന്ത കാലത്തോളം നിലനിൽക്കുന്ന ഗാനങ്ങളിൽ ഒന്നാണിത്... 🌹

  • @shylajanananthan8190
    @shylajanananthan8190 2 года назад +44

    2022-ലും ഈ ഗാനം കേൾക്കാൻ മനോഹരം തന്നെ.എനിക്ക് ഏറെ ഇഷ്ടമായ പാട്ട്.💟💟👏👏👍👍💐💐💐

  • @prasadk1179
    @prasadk1179 3 года назад +24

    മലയാള സിനിമാഗാനശാഖയിലെ എക്കാലത്തെയും മികവുറ്റ പാട്ടുകളിൽ ഒന്ന്. എത്രകേട്ടാലും മതിവരില്ല. രചന ,സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം.

    • @UnniKrishnan-wj5nx
      @UnniKrishnan-wj5nx 2 года назад

      എത്രമാത്രം റൊമാന്റിക്ക് ആണ് ആ വരികൾ .... ആ സംഗീതം .... സർവോപരി ആ ആലാപനം മലയാള സിനിമാ ഗാന ശാഖയുടെ സർവ കാല സുഗന്ധിയാണ് ഈ ഗാനം ഈ വരികളുടെ ആത്മാവിന് ജീവൻ പകർന്ന ആ നടിയുടെ .... കനക ദുർഗ്ഗയുടെ ഭാവങ്ങൾ എത്ര ജീവസ്സുറ്റതാണ് --- !

  • @anjanagnair6151
    @anjanagnair6151 3 года назад +111

    ദാസേട്ടന് മാത്രമേ ഇതൊക്കെ പാടാന്‍ പറ്റൂ 🙏

  • @antonydevassy2145
    @antonydevassy2145 3 года назад +147

    ഈ ഗാന രചയിതാവ് എന്റെ നാട്ടുകാരൻ ശ്രീമൂലനഗരത്തിന്റെ അഭിമാനം ശ്രീ വിജയൻ ചേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം🙏🙏 🌹🌹

    • @ashaasokan3949
      @ashaasokan3949 2 года назад

      ruclips.net/video/rpVfEtbha4w/видео.html

    • @shaijujoseph5253
      @shaijujoseph5253 2 года назад +1

      Njanum abemanikkunnu....

    • @gfrcompany7234
      @gfrcompany7234 2 года назад +3

      Ernakulam sreemoolanagaram ano?

    • @bibinpappachan84
      @bibinpappachan84 2 года назад

      @@gfrcompany7234 yes

    • @jayakumarsekharan245
      @jayakumarsekharan245 2 года назад +2

      ശ്രീ മൂലനഗരം എവിടെ യാണെന്ന് പറയാമോ

  • @rejeeshkumarmv7442
    @rejeeshkumarmv7442 Год назад +12

    എല്ലാം ക മയം തുടക്കം മുതൽ ഓരോ വരിയും തുടങ്ങുന്ന ക മാജിക് 🙏🙏എഴുതിയ കലാകാരന് പ്രണാമം 👏👍

  • @bluelady.corrupted
    @bluelady.corrupted 11 месяцев назад +4

    എന്നെ കാണുമ്പോൾ എന്നെ ഇഷ്ടം ഉള്ളരാൾക്ക് ഓർമ്മ വരുന്ന പാട്ട്.... ഇതിന്റെ വരികൾ എഴുതി ഒരിക്കൽ എനിക്ക് തന്നിട്ടുണ്ട്.

  • @sivarajans9406
    @sivarajans9406 2 года назад +32

    എന്താ പാട്ട്.... എന്താ വശ്യമായ ആ ചിരി..... ജീവിത ചക്രം ചെന്ന് നിൽക്കിന്നിടം വരെ ഈ പാട്ടും കൂടെ കാണും 👍👌🙏കനകദുർഗ്ഗ മൈ lover ❤️

  • @crazyworld3714
    @crazyworld3714 3 года назад +82

    ഓരോ വരിയു० 'ക' യിൽ നിന്നല്ലേ തുടങ്ങുന്നത് ശ്രദ്ധിച്ചോ?
    അതാ പഴയ കവിയുടെ പവർ

  • @sujathamohan4169
    @sujathamohan4169 3 года назад +35

    കൽപ്പാന്തകാലത്തോളം ആളുകൾ ഈപാട്ടിന്റെ ആരാധകർ ആയിരിക്കും 👏👏

  • @narayananbalachandran8293
    @narayananbalachandran8293 3 года назад +23

    മലയാളം ഉള്ള കാലത്തോളം മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനം.

  • @sadasivank.k7742
    @sadasivank.k7742 Год назад +6

    ഈ പാട്ട് കേൾക്കാൻ തോന്നുന്നത് തന്നെ ആ ശബ്ദ മാധുരി തന്നെയാണ്.

  • @abhisheksuresh2640
    @abhisheksuresh2640 2 года назад +16

    കൽപന്ത കാലത്തോളം ഈ പാട്ടും വിദ്യാധരൻ മാഷും മലയാളിയുടെ മനസ്സിൽ നിലനിൽക്കും

  • @bineeshka1275
    @bineeshka1275 3 года назад +32

    എന്നും എപ്പോഴും ഒരു തരം നൊസ്റ്റാൾജിയ ആണ് എവെർഗ്രീൻ songs❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @bineeshka1275
      @bineeshka1275 3 года назад +2

      ജയനെ ഇഷ്ട്ടം ❤❤❤❤❤

  • @Aswathy-u2p
    @Aswathy-u2p 3 года назад +30

    കേട്ടാലും കേട്ടാലും മതിയാവാത്ത പാട്ട്. ♥️♥️♥️♥️

  • @ck-nd6tm
    @ck-nd6tm 3 года назад +7

    ക!! എന്ന അക്ഷരം കൊണ്ട്
    പാട്ടിന്റെ മായാജാലം തീർത്ത
    ശ്രീമോലനഗരം വിജയൻ ചേട്ടന്, 🙏🙏🙏🙏🙏🙏🙏🌹!.

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj 2 года назад +7

    മനസിലെന്നും... ഗൃഹാതുരത്വമുണർത്തുന്ന..... ഗ്രാമീണ... ശാലീന സൗന്ദര്യമുള്ള..... മനോഹരഗാനം.

  • @sreekumarmallappally5251
    @sreekumarmallappally5251 Год назад +14

    പഴയ പാട്ടുകൾ കേൾക്കാനും പാടാനും ഒരു പ്രത്യേക സുഖമാണ് ❤️❤️

  • @manojr834
    @manojr834 3 года назад +14

    കുറച്ചേ എഴുതിയിട്ടുള്ളൂ.... എഴുതിയതിൽ തന്റെ വ്യത്യസ്തമായ കയ്യൊപ്പ് ചാർത്തി അനുഗ്രഹീതനായ ശ്രീമൂല നഗര (ആലുവ അടുത്ത് )നിവാസി 🙏🙏🙏

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 года назад

      Desam

    • @PeakyBlitz
      @PeakyBlitz 2 года назад

      ഇതാണ്..... ഹൃദയസ്പർശിയായ പാട്ടു.. സ്നേഹിച്ചവളെ കൂടെ കൂട്ടാൻ ഭാഗ്യം ലഭിച്ച..... പാവപ്പെട്ടവൻ

  • @sambuklgd9247
    @sambuklgd9247 3 года назад +13

    ക മാസ്മരിക സൗന്ദര്യം നന്ദി നന്ദി.. ശ്രീമൂലനഗരം വിജയൻ സർ. പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @omanaasokan8198
    @omanaasokan8198 3 года назад +7

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുന്നത്.. ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടമാണ്

  • @bijukk698
    @bijukk698 Год назад +1

    ഈ പാട്ട് ഇതൊക്കെ കേൾക്കാൻ തന്നെയൊരു പുണ്യമാണ്.. ഇതിന്റെ സൃഷ്ടി കർത്താക്കളൊക്കെ മടങ്ങിയാലും ഈ ഗാനം തല മുറകളോളം കൈമാറിപ്പോയിരിക്കും..അത്രയും മനോഹരമായ സൃഷ്ടി..

  • @souravsreedhar5310
    @souravsreedhar5310 2 года назад +2

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്.
    മലയാളികൾ ഒട്ടും മറക്കാനാഗ്രഹിക്കാത്ത ഒരു ഗാനം .
    ശ്രീമൂലനഗരം വിജയൻ സാറുടെ മനോഹരമായ വരികൾ ✍️
    വിദ്യാധരൻ മാസ്റ്ററുടെ അനശ്വരമായ സംഗീതം 🎼
    ദാസേട്ടന്റെ സുന്ദരമായ ആലാപനം 🎤
    മധ്യമാവതി രാഗം അതിലും ഗംഭീരം 🎼🎼🎼🎶🎶❤️❤️❤️💕💕💕
    സോമേട്ടന്റെ അടിപൊളി അഭിനയം ❤️❤️❤️❤️🥰🥰🥰

  • @menonpks
    @menonpks 3 года назад +50

    Well known people exit from the world leaving symbols to remind them.My old friend and school mate Sreemoolanagaram Vijayan left the world leaving many things as symbols to remind him.Two Malayalam words Kalpantha Kalatholam constitute such a symbol.Vijayan lives in my memories through the song starting with Kalpantha Kalatholam .I will not forget the song and the man behind it until I bid goodby to my existence in the world.
    P.K.Sivadasa Menon

  • @minimol3409
    @minimol3409 3 года назад +28

    ഇത് വല്ലാത്തൊരു ഗാനം തന്നെ സൂപ്പർ

  • @unnikrishnankp450
    @unnikrishnankp450 3 года назад +59

    എം.ജി.സോമൻ, കനകദുര്ഗ്ഗ.
    ചിത്രം--എന്റെ ഗ്രാമം
    കഥ, തിരക്കഥ, സംഭാഷണം,
    ഗാനരചന, സംവിധാനം--
    ശ്രീ മൂലനഗരം വിജയൻ.
    സംഗീതം--വിദ്യാധരൻ

    • @georgemathew6842
      @georgemathew6842 3 года назад +1

      ശ്രീ ഉണ്ണികൃ്ണൻ , ശ്രീമൂലനഗരം oneword ആണ്.പ്ലീസ്......!

    • @annievarghese6
      @annievarghese6 3 года назад +4

      പാടിയ താരാണ്പേരില്ലേ.

    • @resheedya6550
      @resheedya6550 2 года назад

      Year

  • @divyasabeeshkumar6163
    @divyasabeeshkumar6163 2 года назад +81

    എന്റെ അച്ഛൻ പാടികെട്ടതാണ് 😍ഈ 2022 രാത്രി 11:17 ന് കേട്ടുകൊണ്ട് കിടക്കുന്നു 😍

  • @Vishnuradha-qs9fy
    @Vishnuradha-qs9fy 8 месяцев назад +104

    2024 കേൾക്കുന്നവർ ❤️

  • @JayanPulluvazhy
    @JayanPulluvazhy 4 года назад +141

    2021ൽ കേട്ടവരുണ്ടോ 😍

    • @sureshkg2120
      @sureshkg2120 3 года назад

      ഉണ്ട് ഞാൻ

    • @indirashajan3736
      @indirashajan3736 3 года назад

      ദിവസത്തിൽ ഒരു തവണ കേൾക്കും

  • @johnchullickal
    @johnchullickal 3 года назад +11

    ഈ പാട്ടു ഇറങ്ങി ഒരുപാട് കാത്തിരുന്നശേഷമാണ് സിനിമ റിലീസ് ആയതു. വളരെ പ്രതീക്ഷയോടെയായിരുന്നു സിനിമ കാണാൻ പോയത്. സിനിമയുടെ കഥയൊന്നും ഓർമയില്ല. വളരെ പ്രതീക്ഷ ഉണ്ടായിരുന്നതിനാലാവണം, സിനിമ അറുബോറയിട്ടു തോന്നിയത് ഓർക്കുന്നു.

  • @lechulechu5160
    @lechulechu5160 2 года назад +10

    ഈ പടം eragupol ഞാൻ ജനിച്ചിട്ടു പോലും ഇല്ല, എന്നാലും ഈ പാട്ടു സോമൻ ചേട്ടനെയും ഒകെ കാണുന്പോൾ ഒരു സന്തോഷം സൂപ്പർ song 🙏🏻

    • @minivijayan8690
      @minivijayan8690 Год назад

      ഈ സിനിമ റിലീസ് ആയിട്ടില്ല എന്ന് തോന്നുന്നു

  • @manjimaviswam2857
    @manjimaviswam2857 2 месяца назад +1

    കൽപ്പാന്ത കാലത്തോളം...,.😍 Wow the word itself presents the deep of love ❣️Amazing 😍😍😍

  • @SajiNarayanan-tv1ho
    @SajiNarayanan-tv1ho 6 месяцев назад +1

    ഈ പാട്ടിന് ഒരു പ്രേത്യേകത ഉണ്ട്.. ഈ പാട്ട് തുടക്കം മുതൽ അവസാനം വരെ (ക ) എന്ന അക്ഷരത്തിൽ ആണ് എന്ന് എത്ര പേർക്കറിയാം 🥰🥰

  • @prasadk950
    @prasadk950 3 года назад +14

    2o21 ഞാൻ. ഉണ്ട്. ന്യൂ ജൻ ആണ്. സൂപ്പർ സോങ്. ദാസ് സാർ 🙏🙏🙏

  • @veenamnair8467
    @veenamnair8467 4 года назад +87

    നിത്യ ഹരിത ഗാനം....❤️❤️❤️ എത്ര നല്ല പാട്ട്

  • @Unniu2
    @Unniu2 3 года назад +11

    കൽപ്പാന്ത കാലത്തോളം ഈ പാട്ട് ജനഹൃദയങ്ങളിൽ ഒഴുകി നടക്കും❤💖❤🥰🎼🥰🎼🥰

  • @sajimg1407
    @sajimg1407 6 месяцев назад +1

    എത്ര മനോഹരം ആണ് പഴയ. പാ ട്ടുകൾ ഇന്നത്തെ സിനിമ പാട്ടുകാർക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന പാട്ടുകൾ❤

  • @kukkukukku5094
    @kukkukukku5094 Год назад

    എന്തു രസാ.. ഇപ്പോഴും... സൂപ്പർ...👌👌👌👌👌👌👌👌👌👌👌

  • @JP00010
    @JP00010 Год назад +3

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...
    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...
    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ

  • @rajeshkunnatheri1226
    @rajeshkunnatheri1226 3 года назад +16

    എത്രകേട്ടാലും മതിവരില്ല

  • @ajeshchandran6563
    @ajeshchandran6563 Год назад +63

    2024 ഇൽ കേൾക്കുന്നവരുണ്ടോ.... എന്താ ഫീൽ

  • @wejaytution9247
    @wejaytution9247 Год назад +1

    'ക, കൊണ്ട് കവി കാല്പനിക ചരിതം എഴുതൂ അനന്തവിസ്മയം സംഗീതം തെന്തുള്ളിയായി ഹൃദയത്തിലേക്കു അലിഞ്ഞിറങ്ങുന്നു... ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @kuttukuttu5371
    @kuttukuttu5371 2 года назад +2

    Ente achan mooli paatu paadunathu kettu nhanum padichu.ippo you tube l search cheythu kaanukayanu.enik 25 vayasunddu.Radio yil varumbol achante santhoshavum Oppam nhanu chernnu paadumbol achan enne snehappoorvam nokki chirikkum.eppo achan nhangalde koode ella ormayayittu June 17 nu 1 year aayi😞😞😞 miss you Pappa....in love 💕 you Pappa 😘😘😘😘😘

  • @rasmimr4156
    @rasmimr4156 3 года назад +22

    അതിമനോഹരമായ ഗാനം. റേഡിയോ യിൽ കേൾക്കുമ്പോൾ വളരെ റൊമാന്റിക് ആയ ഒരു നായകനെ ആണ് പ്രതീക്ഷിച്ചത്. പക്ഷെ സോമൻ തീർത്തും നിർവികാരനായി അഭിനയിച്ചു കളഞ്ഞു. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണേ ഇത്

    • @sathya993
      @sathya993 3 года назад +2

      പ്രേംനസീർ സാറായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 🔥🔥🔥🔥

    • @anaayadistriutors4590
      @anaayadistriutors4590 3 года назад +2

      Exactly...I too felt the same..

    • @qmsarge
      @qmsarge 3 года назад

      പാടിയുള്ള അഭിനയം സോമന് പറ്റിയ പണിയല്ല. ഈ പാട്ടിന്റെ ഗാന ചിത്രീകരണം കണ്ടത് മണ്ടത്തരമായി. 😂☺️

    • @lathikanagarajan7896
      @lathikanagarajan7896 2 года назад

      Adheham ella pattukalum ingane aanu..no exprassions

    • @rajeevanp971
      @rajeevanp971 2 года назад

      എത്രയോ കാലം താലോലിച്ച ഗാനം...ദൂരദർശനിൽ സിനിമ കണ്ടപ്പോൾ നിരാശപ്പെട്ടു പോയി... ഗാനരംഗം കണ്ടപ്പോൾ

  • @ansaransu5797
    @ansaransu5797 2 года назад +4

    ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്... കേട്ട് കൊണ്ടിരിക്കുമ്പോൾ താനെ ഉറങ്ങി പോവും 🥰

  • @aneeshtj3904
    @aneeshtj3904 3 года назад +11

    ഞാൻ അദ്യം ആയിട്ട് ആണ് ഇൗ സോങ്ങ് കേൾക്കുന്നത് വളരെ നല്ല വരികൾ നല്ല ആലാപനം👍👍🥰

  • @vineethvinu2578
    @vineethvinu2578 2 дня назад

    പ്രിയപ്പെട്ട മലയാളമേ നന്ദി... എത്രയെത്ര ഓർമ്മകളാണ് വാക്കുകളിൽ തളിരിടുന്നത്... ❤

  • @abiram1121
    @abiram1121 2 года назад +2

    ക യിൽ തുടങ്ങി ക യിൽ അവസാനിക്കുന്ന ഈ ഗാനം ഒരിക്കൽ എങ്കിലും കേട്ട് ആസ്വദിക്കാത്ത ഒരു മലയാളിയും ഒരു തലമുറയും ഉണ്ടാവില്ല 🙏🙏🙏

  • @prabhakaranmathoth1340
    @prabhakaranmathoth1340 2 года назад +3

    അതേ...കൽപ്പാന്ത കാലത്തോളം ഈ ഗാനം നിലനിൽക്കും..എത്രകേട്ടാലും മതിവരില്ല.

  • @natashas7986
    @natashas7986 2 года назад +12

    ഒരിക്കലും മരിക്കാത്ത സംഗീതം❤️

  • @bosekannan7405
    @bosekannan7405 3 года назад +14

    ഈ ഗാനത്തിൻ്റെ മനോഹാരിത ശ്രീ മൂല നഗരത്തിൻ്റെ പുണ്യമാണ്
    ഈ പുണ്യം കല്ലാന്ത കാലത്തിനപ്പുറം നിൽക്കുമെന്നുറപ്പാണ്
    ഈ ചിത്രത്തിൻ്റെ നിശ്ചല ഛായാഗ്രഹണം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി
    അതിൽ ഞാൻ അഭിമാനിക്കുന്നു
    ഒപ്പം വിജയൻ ചേട്ടനും വിദ്യാധരൻ മാസ്റ്ററും ശ്രീ മൂലനഗരം മോഹനൻ ചേട്ടനും ശ്രീമൂലനഗരം പൊന്നനും ശീമൂലനഗരത്തിൻ്റെ അഭിമാനമായി കല്പാന്ത കാലത്തിനുമപ്പുറവും നിറഞ്ഞു നില്ക്കട്ടെ

  • @yadhunathmani9664
    @yadhunathmani9664 8 месяцев назад +1

    ഓർമകൾക്ക് മരണമുണ്ടാകുന്ന കാലം വരെയും ഈ ഗാനം മനസ്സിലുണ്ടാകും. ഗാന സൃഷ്ട്അക്കൾക്ക് പ്രണാമം.❤❤😂

  • @surendrankk8363
    @surendrankk8363 Год назад

    എന്തൊരു ഫീൽ ,ശ്രീ മൂല നഗരം വിജയൻ്റെ വരികൾ.ദാസേട്ടൻ - ഹൊ - അപാരം.

  • @chandaranpilllai26
    @chandaranpilllai26 3 года назад +18

    തിരുമൂലപുരം നാരായണൻ്റെ - ലളിതവും പ്രേമ സുരഭിലവുമായ വരികൾ - ഗന്ധർവ്വ നാദവിസ്മയവും -

    • @rinshadrinu9008
      @rinshadrinu9008 3 года назад +4

      ശ്രീമൂലനഗരം വിജയൻ ആണ് എന്റെ നാട്ടുകാരൻ ആണ്

    • @JP-bd6tb
      @JP-bd6tb 3 года назад

      😆😆😆

    • @kishore5186
      @kishore5186 3 года назад +2

      തിരുമൂലവനാരായണന നല്ല ശ്രീമൂലനഗരം വിജയൻ കേട്ടാ

  • @savanthmanoj1233
    @savanthmanoj1233 3 года назад +9

    രചന സംഗീതം ആലാപനം. Class in all. ❤️❤️👌

  • @akhilsagar6793
    @akhilsagar6793 2 года назад +4

    എന്താ പാട്ട്.. എൻ്റെ അച്ഛൻ പാടി, ഇപ്പൊ ഞാനും കേൾക്കുന്നു നാളെ എൻ്റെ മക്കൾ കേൾക്കും... 2050 ആയാലും പാട്ട് മരിക്കില്ല...

  • @yogagurusasidharanNair
    @yogagurusasidharanNair 7 месяцев назад

    അമൂല്ല്യമായ ഒരു ഗാനം ! പ്രണയവും , യൗവ്വനവും, കോർത്തിണക്കി അർത്ഥസംപുഷ്ടമായ വരികളിൽ സംഗീതവും ആലാപനവും ചേർത്തൊരുക്കിയ മനോഹര ഗാനം. ഈ ഗാനം എല്ലാ കാലഘട്ടങ്ങളെയും ഭേദിച്ച് എന്നു മെന്നും യൗവ്വനത്തുടിപ്പോടെ നിലനിൽക്കും.!

  • @asharaffasharaff1606
    @asharaffasharaff1606 2 года назад +2

    ഇന്നും കേൾക്കുന്നു ഒരു രക്ഷയുമില്ല എന്താ ഫീൽ സോമൻ കനക ദുർഗ ഇഷ്ടം