നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു | NASHTASWARGANGALE | VIDYADHARAN MASTER | VEENAPPOOVE |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 950

  • @devancp7205
    @devancp7205 8 месяцев назад +7

    വിദ്യാധരൻ മാഷേ, താങ്കളുടെ കാലഘട്ടങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതാണെൻ്റെ ഭാഗ്യം!

  • @rosilyjames2103
    @rosilyjames2103 3 года назад +302

    മാഷേ ഞാൻ മാഷിന്റെ പഴയ കൂട്ടുകാരൻ വയലിൻ വായിക്കുന്ന ജെയിംസ് ന്റെ ഭാര്യ യാണ്‌. അദ്ദേഹം ഇന്നു ഇല്ലാ . ആ പഴയ വിദ്യാധരൻ ചേട്ടനെ കാണാനും പാട്ടു കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. കൊച്ചുമകനും വലിയ ഗായകനായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @kannancrkannancr4652
    @kannancrkannancr4652 3 года назад +70

    മാഷേ തിരിച്ചുവായോ മാഷേ
    ഇതുപോലെ ആയസുള്ള പാട്ടുകൾ തായോ മാഷേ ഞങ്ങൾക്..

    • @baijupalangadanbaijupalang7196
      @baijupalangadanbaijupalang7196 3 года назад +3

      ആർക്കും വേണ്ടല്ലോ ഇപ്പോൾ ഇതു പോലത്തെ വരികളും പാട്ടും

  • @Kknair-en5qk
    @Kknair-en5qk 3 года назад +80

    വിദ്യാധരൻ മാഷേ ശ്രീകുമാരൻ തമ്പി സാറെ നിങ്ങളെന്റെ കണ്ണുകൾ ഈറനണിയിച്ചല്ലോ. വാക്കുകളില്ല രണ്ടുപേർക്കും 🙏നമസ്കാരം.

  • @Gopakumar-uk2yf
    @Gopakumar-uk2yf 4 месяца назад +9

    യേശുദാസ്... പാടിയതിനേക്കാൾ.. 100% ഫീൽ കിട്ടിയ.. ആലാപനം ❤❤❤

  • @rajeshok6674
    @rajeshok6674 Год назад +65

    വിദ്യാധരൻ മാഷേ അങ്ങയെ പോലെയുള്ളവരുടെ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ അഭിമാനം തോനുന്നു 🙏🙏🙏

  • @pavithrans9223
    @pavithrans9223 3 года назад +67

    ഏതൊരു ഗാനവും അതിന്റെ കമ്പോ സർപാടി കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി നൽകുന്നു.

  • @velayudhan6285
    @velayudhan6285 2 года назад +10

    ഞാൻഇഷ്ടപ്പെടന്ന പാട്ടുകളിൽഏറ്റവുംഇഷ്ടമുളളപാട്ട് വിദൃധരൻസറിൻറെ ശബ്ദത്തിൽക്കേട്ടപ്പോൾഒരുവല്ലാത്ത ഫീൽ തോന്നി 🙏❤️

  • @rashypuzhakkara436
    @rashypuzhakkara436 3 года назад +22

    ശുദ്ധാത്മാവ്.... നിർമ്മല മാനസ കലാകാരാ... ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു...

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 года назад +33

    മാഷേ അങ്ങേയെ പോലെ ദാസേട്ടനെന്ന മഹാനെന്ന ഗായകൻ ഞങ്ങൾക്കും ഗന്ധർവ്വൻ തന്നെ 🙏🙏🙏🙏

  • @sureshkumar-uh4ss
    @sureshkumar-uh4ss 3 года назад +58

    എന്തൊരു മാസ്മരിക ശബ്ദം!മാഷേ, ഞാൻ ജയേട്ടന്റെ കടുത്ത ആരാധകൻ ആണ്. പക്ഷെ, നിങ്ങൾ ഒരുമിച്ച് പാടിയ കണ്ണും നട്ട് കാത്തിരുന്നിട്ടും...... എന്ന പാട്ടിലെ മാഷിന്റെ ആലാപന മധുരമാണ് എന്നെ വല്ലാതെ വിവശനാക്കിയത്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏🙏🙏

    • @pvgopiabnle
      @pvgopiabnle 3 года назад +2

      🙏👌യെസ്... Exactly

    • @bhaskarank6751
      @bhaskarank6751 3 года назад +1

      മാഷിന്റെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ ഇതും ഗംഭീരം. അഭിനന്ദനങ്ങൾ Sir. ചിരം ജീവികളായ ഗാനങ്ങൾ.

    • @balakrishnanap4777
      @balakrishnanap4777 6 месяцев назад

      സൂപ്പർ മാഷേ ഹൃദയഹാരി തന്നെ.🌹🌹🌹

  • @saleemky1058
    @saleemky1058 2 года назад +46

    എത്ര മനോഹരം ദാസേട്ടൻ ഒരു ഭംഗിയായിപാടിയപ്പോൾ അതിഭംഗിയായി മാസ്റ്റർ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും പകർന്നു പാടിയിരിക്കുന്നു നല്ല ഫീൽ എന്നെന്നും ദ്വീർഘായുസ്സ്നൽകിതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @shajixavier6726
    @shajixavier6726 Год назад +13

    മാഷേ... അതി മനോഹരം... കൽപ്പാന്താ കാലവും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടാണ് മാഷിന്റെ സംഗീതം നിത്യ ഹരിതം

  • @yemunas2851
    @yemunas2851 3 года назад +9

    ചിലപാട്ടുകൾ അങ്ങനെ ആണ് പിന്നെയും പുതു ജീവനായി ഉയർത്തെഴുന്നേല്ക്കുന്നവ ....എന്ന് തോന്നും വിധം മാഷ് പാടുന്നു...അതി മനോഹരം..🙏🙏🙏👍👍

  • @narayanannampoothiry149
    @narayanannampoothiry149 Год назад +6

    വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും മറക്കില്ല മറക്കാൻ ആവില്ല ഈ ഗാനവും മാഷെയും ദാസ്സേട്ടനെയും

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +59

    എക്കാലത്തെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമാഗാനങ്ങളിൽ ഒന്ന്. ശ്രീകുമാരൻ തമ്പി സാറിനും, വിദ്യാധരൻ മറ്റാർക്കും, ശ്രീ യേശുദാസിനും എന്റെ പ്രണാമം. 🙏

  • @raghurudrani2753
    @raghurudrani2753 Год назад +11

    അങ്ങയുടെ പാട്ടിനെപ്പറ്റിയുള്ളവിവരണം എത്ര സുന്ദരമാണത്!അങ്ങയുടെ ലാളിത്യവും മറ്റുള്ളവരോടുള്ള ബഹുമാനവും എല്ലാമെല്ലാം അതിൽ നിന്നും മനസിലാകും. വിദ്യാധരൻ മാസ്റ്റർക്ക് സ്നേഹ ബഹുമാനത്തോടെ നമസ്കാരം.

  • @rajanparan
    @rajanparan Год назад +19

    വിദ്യാധരൻ മാഷുടെ ആലാപനം ഒരു പ്രത്യേക അനുഭവമാണ് .. മാഷിന് ജഗദീശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ ❤'

  • @govindasankaramangalam1358
    @govindasankaramangalam1358 3 года назад +76

    ഇതിന് ഡിസ്‌ലൈക്ക് അടിച്ചവരെ സമ്മതിക്കണം. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം, അതും മാഷിന്റെ ശബ്ദത്തിൽ, ഏറെ ഇഷ്ടം. നന്നായിട്ടുണ്ട്.

    • @krishnankutty121
      @krishnankutty121 Год назад +3

      അതി മനോഹര മായിരുന്നു വിഡിയിആ ജീ 👏👏👏🙏🙏🙏🌹🌹🌹💞💞💞👌👌👌👍👍👍😘😘😘😍😍😍🥰🥰🥰🙏🙏🙏🌹🌹🌹

    • @krishnannairbabu
      @krishnannairbabu 8 месяцев назад +1

      ഐഡിയ കയ്യിലു വെച്ചാട്ടേ ഡിസ് ലൈക്‌ അടിച്ച ആ ളിനെ ജനം ശ്രെദ്ധിക്കും അപ്പോൾ ഡിസ് ലൈക്കിന്റെ ഇടയ്ക്ക് ആ ളാവാം...ആ തല വെയില് കൊള്ളിക്കണ്ടടാ ട്ടുവോ...കുറേ കാലമായീ...ഈ പരിപാടി ഇല്ലേ...ഒത്തിരി ഇഷ്ടാമാണെന്ന്...നിന്റെ മുഖമാകുന്ന കണ്ണാടി ഫോണിലൂടെ കിട്ടും...അതല്ലേ ങേനമായ സത്യവും...നീ പോ മോനേ ദിനേശാ 👍👍👍👌👌👌🫶🫶🫶🎉🎉🎉✌️✌️😭😭😭🥰🥰🥰🙄🙄🙄😇😇😇🤩🤩🤩🎖️🎖️🎖️🥇🥇🥇🎉🎉🎉

  • @damodaranem609
    @damodaranem609 2 года назад +15

    വിദ്യാധരൻ മാഷടെ മനോഹര സംഗീതത്തിലുള്ള ഗാനം. മനോഹര ആലാപനം

  • @amrutham500
    @amrutham500 Год назад +35

    എന്റെ മാഷിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏♥🌹🌹🌹🌹🌹🌹

  • @HarikumarAKrishnankutty
    @HarikumarAKrishnankutty Год назад +22

    പ്രൗഢമായ വരികള്‍ക്ക് അവിസ്മരണീയമായ സംഗീതം നല്‍കി അതി മനോഹരമായി ആലപിക്കപ്പെട്ട ഗാനം.
    അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ever green ഗാനം കേൾക്കുമ്പോൾ ലഭ്യമാകുന്ന കാവ്യാത്മക്ത............🥰♥♥♥

  • @velayudanravindran9918
    @velayudanravindran9918 3 года назад +33

    സാർ ഞങ്ങളുടെ സ്വന്തം
    ഹരിപ്പാട്ടുകാരനാണ്
    ശ്രീകുമാരൻ തമ്പി സാർ,
    നമ്മുടെ അഭിമാനം💐

    • @venugopalpillai1154
      @venugopalpillai1154 Год назад

      Yes proud of Haripad.

    • @pramodpramod5531
      @pramodpramod5531 7 месяцев назад

      ശ്രീകുമാരൻ തമ്പി ഹരിപ്പാട് ക്കാരൻ അല്ല അയൾ ചിറക്കൽ രാജകുടുബത്തിൽ ജനിച്ച വ്യക്തിയാണ് താമസം ഹരിപ്പാട് ആണ് ജനനം കൊണ്ട് അയാൾ കണ്ണൂർക്കാരുടെ മകനാണ്

  • @vaavasasankan
    @vaavasasankan Год назад +3

    Vidhyadharan Chettaa super super

  • @sreelathap8940
    @sreelathap8940 Год назад +6

    നല്ല വരികൾ, അതിലേറെ സംഗീതം, അതിലേറെ യേശുദാസിന്റെ ആലാപനം . ഇപ്പോഴുള്ള ഒരു ഗാനവും ഇതു പോലെ ഇല്ല. ഇനിയുണ്ടാവുകയുമില്ല.

  • @abhilashshankar4642
    @abhilashshankar4642 Год назад +2

    ആവണങ്ങാട്ടിൽ കളരിയിലെ... ആൽബങ്ങളിൽ.. മാഷ് കൊടുത്തിരിക്കുന്ന സംഗീതം.. അത് തന്നെ മതി... ഈ പ്രപഞ്ചത്തിനെ... അറിയുവാൻ.....💞 ഒരുപാട് ഇഷ്ടത്തോടെ.. 🙏🙏🙏💞💞💞💞മാഷേ 🌹എന്നും മാഷിനെ ഓർമിക്കും...അതും ആ മായമഞ്ജരിയിലെ.. വിജയ് യേശുദാസ് ആലപിച്ച ആ ഗാനം... ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.. 🙏🙏🙏.... ആവണങ്ങാട്ടിലെ വിഷ്ണുമായ സ്വാമിക്കായിരം അഭിഷേക സുപ്രഭാതം....എന്ന് തുടങ്ങുന്ന വരികൾ 🙏എന്റെ മാഷേ... ആ പാട്ട് കേട്ടാൽ മതി.. നമ്മുടെ ദിവസം... ധന്യമാവും.. മാഷിന്റെ സംഗീതം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏

    • @ishann4329
      @ishann4329 Год назад

      😊😊😊😊😊😊😊😊9😊😊😊😊😊😊😊😊9😊😊😊😊😊9😊😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊99😊😊😊9😊😊😊😊😊😊😊😊😊😊😊

    • @ishann4329
      @ishann4329 Год назад

      😊😊09😊😊😊9😊😊😊😊😊😊😊😊😊9😊😊😊😊😊9😊😊😊😊0😊😊9😊90😊😊

    • @ishann4329
      @ishann4329 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊99😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊9😊😊😊😊😊999😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊99😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ishann4329
      @ishann4329 Год назад

      😊😊😊😊😊😊😊😊

    • @ishann4329
      @ishann4329 Год назад

      😊😊😊😊😊😊😊9😊99😊😊9😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nisarkakkad3519
    @nisarkakkad3519 3 года назад +68

    പാട്ടിനെ കുറിച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സാറിന് ഒരായിരം നന്ദി. സാറിന്റെ പാട്ടു കേൾക്കാൻ വല്ലാത്തൊരിഷ്ടമാണ്😍

  • @sasidharannair7133
    @sasidharannair7133 3 года назад +50

    എനിക്ക് എന്നും ഏറെ ഇഷ്ടപ്പെട്ട ഗാനം. തനിച്ചിരുന്ന് പലപ്പോഴും ഈ പാട്ട് പാടാറുണ്ട്. അങ്ങയുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നു.

  • @VinodKumar-mp8uo
    @VinodKumar-mp8uo Год назад +4

    ജീവിതത്തിന്റെ തീരാ ദു:ഖങ്ങൾ അനുഭവിക്കുബോഴും അങ്ങയെ പോലുള്ള പ്രതിഭകളുടെ ഗാനങ്ങൾ എത്രമാത്രം സന്തോഷo നൽകുന്നു എന്നു വാക്കുകളാൽ പറയുക അസാദ്ധ്യം : പ്രണാമം മാഷേ

  • @vinodantk8123
    @vinodantk8123 4 года назад +156

    വിദ്യാധരൻ മാഷേ
    എത്ര സുന്ദരമായ വരികൾ എത്ര മനോഹരമായ സംഗീതം.
    അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏

  • @anandant151
    @anandant151 Год назад +5

    മാഷേ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടം ആണ് ഞാൻ ഈ പാട്ട് എപ്പോഴും പാടാറുണ്ട് നല്ല ഫീലിംഗ് ഉണ്ട് 🙏🙏🙏

  • @shyjushanmukhan9476
    @shyjushanmukhan9476 2 года назад +7

    ഞാൻ മരിക്കുന്ന വരെ ഈ പാട്ടു മറക്കില്ല. അത്രേം അതി മനോഹരം 🙏🏼🥰🥰🥰

  • @Galaxyartmedia222
    @Galaxyartmedia222 2 года назад +10

    നഷ്ട സ്വർഗ്ഗങ്ങളുടെ കവാടത്തിന്റെ മുകളിലായി തങ്ക ലിപികളിൽ ആലേഖനം ചെയ്തു വച്ചിട്ടുള്ള ദുഃഖമാർന്ന വരികൾക്ക് അത് ഉദ്ദേശിക്കുന്നതു പോലെ തന്നെ വര്ണനകൾക്കതീതമായ സ്വർഗ്ഗ സംഗീതവും സ്വരവും.🙏🙏🙏🙏❤️

  • @ഹൃദയത
    @ഹൃദയത 3 года назад +25

    അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ever green ഗാനം കേൾക്കുമ്പോൾ ലഭ്യമാകുന്ന കാവ്യാത്മക്ത അനിർവർജ്നീയമാണ്..

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 Год назад +15

    എന്റെ കണ്ണ് നിറഞ്ഞു പോയി മാഷ് അസാധാരണമായി പാടി സൂപ്പർ അതിമനോഹരം 🎤🎹🎺🎸🎧

    • @ajaytabarak9309
      @ajaytabarak9309 Год назад

      തമ്പിസാറിന്റെ നഷ്ടസ്വർഗത്തെ സ്വർഗീയ അനുഭൂതിയോടെ ഞങ്ങൾ ക്ക് പകർന്നു തന്ന മാഷ് 🙏ക്ക് 🙏🙏😊

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    ഹൃദയത്തിന്റെ ബാവട്ടോടുകൂടി ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഫീലിങ്ങോട് കൂടി പാവത്തോട് കൂടി ശരിക്കും ഏതൊരു സംഗീതം കൊടുത്ത അങ്ങ് പാടുന്നു നന്ദി നമസ്കാരം മാഷേ അങ്ങയുടെ കാലത്തിൽ ജീവൻ കിട്ടിയത് തന്നെ എന്റെ ദൈവാനുഗ്രഹം

  • @kdvijayan9880
    @kdvijayan9880 3 года назад +8

    മഹാ ഗുരുവേ നമ കൽപ്പാന്തകാലം നഷ്ട സ്വർഗങ്ങൾ ചെമ്പൈ ഗുരുവിനെപ്പോലെ ഞങ്ങളുടെ തലമുറ നെഞ്ചിലേറ്റുന്നു

  • @gopinathannair2710
    @gopinathannair2710 Год назад +6

    ഹൃദയത്തിന്റെ ഉള്ളിൽനിന്ന് വന്ന ആ ശബ്ദം കേൾക്കാൻ എത്ര രസം 🙏

  • @sreeguru915
    @sreeguru915 4 года назад +43

    സർ ,താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തോ ഒരു സുഖം ... ജന്മം കൊടുത്തയാൾ പാടിയാൽ കുടുതൽ മിഴിവേറും ... നന്ദി ...

    • @sivadasanputhiyakkal1889
      @sivadasanputhiyakkal1889 3 года назад

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @manojkp3591
      @manojkp3591 3 года назад +1

      അത് വെറുതെ നുണ പറയുന്നതാണ്. ശബ്ദം തീര പോര ദാസേട്ടൻ അതി മനോഹരമായി പാടി . മാഷ് കമ്പോസ് ചെയ്താൽ മാത്രം മതി. പാടാൻ കൊള്ളില്ല.

  • @premprasad3619
    @premprasad3619 3 года назад +2

    മാഷ് ന്റെ എല്ലാ പാട്ടുകളും എന്നും കുന്നും പതിനാറു വയസ്സാണ് ഈ പാട്ടു ഞാൻ ഇന്ന് സ്മുളിലും, സ്റ്റാർ മേക്കറിലും പാടും. എത്ര മനോഹരമാണ് ഈ പാട്ടൊക്കെ. ഈ പാട്ടിനു ഇതിനപ്പുറം ഒരു ട്യൂൺ വേറെ ഇല്ല. ഇത്രയും നല്ല പാട്ടുകൾ മലയാള ത്തിനു സംഭാവന ചെയ്ത വിദ്യധരൻ മാഷിന് എന്റെ അഭിനന്ദനങ്ങൾ.

  • @sarasangangadharan9939
    @sarasangangadharan9939 3 года назад +4

    ഇത്രയും അതിസുന്ദരമായ, മനസിന്റെ അഗാധ തലങ്ങളിലേക്ക് ഊഴ്ന്നു ഇറങ്ങുന്ന, കാലപ്രവാഹത്തിൽ വിസ്‌മൃതിയിലാണ്ടുപോയ അനർഘ നിമിഷങ്ങളിലേക്ക് നിർബന്ധപൂർവ്വം വലിച്ചിഴച്ചു കൊണ്ടുപോയ ഈ ഗാനം compose ചെയ്ത അങ്ങേക്ക് പ്രണാമം. അതോടൊപ്പം ഭാവനാ സമ്പന്നനായ തമ്പി സാറിന്റെ പ്രതിഭക്ക് മുൻപിൽ കൂപ്പ് കൈകളോടെ നിൽക്കുന്നു. പക്ഷെ ഖേദകരമായ മറ്റു ഒരു കാര്യംകൂടി പറയാനുണ്ട് അത്‌ എന്തെന്നാൽ ഈ ഗാനത്തിന്റെ ചിത്രീകരണം അറു വഷളൻ ആയിപോയി. വിദ്യാധരൻ മാസ്റ്ററും തമ്പി സാറും കൂടി ലോകർക്കു സമ്മാനിച്ച ഈ ഗാനത്തിന്റെ ആത്‍മാവിനെ ചിത്രസംവിധായകൻ കൊല്ലാകൊല ചെയ്തു. അത് കഷ്ടമായിപ്പോയി.

  • @harishnarayanan9308
    @harishnarayanan9308 4 года назад +19

    മാഷേ.. മാഷുടെ ശബ്ദത്തിൽ ഈ പാട്ടുകളൊക്കെ കേൾക്കാനും,...
    ഓരോ പാട്ടിൻറെ പിന്നിലെ കഥകളും അറിയാനും കഴിഞ്ഞതിൽ ഞങ്ങൾ ധന്യരായി....

  • @smankuzhy
    @smankuzhy 4 года назад +19

    പാട്ടിൻ്റെ ജന്മനായുള്ള ഭാവം പൂർണതയിൽ കേൾക്കാൻ കഴിഞ്ഞതിൽ മാഷേ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @sasikalamenon9422
    @sasikalamenon9422 4 года назад +42

    പാട്ടിൻ്റെ പിന്നാമ്പുറം കഥക്കൊപ്പം അതേ ഫീലോടെ നമ്മുടെ പ്രിയ മാഷിൻ്റെ ആലാപനം. evergreen Song. സൂപ്പർ മാഷേ!💕🙏🙏🙏

  • @biju.k.bbiju.k.b4519
    @biju.k.bbiju.k.b4519 2 года назад +6

    മാഷേ ഒരുപാട് ഇഷ്ട്ടമാണ് ഒരുതവണ മാഷിനെ ഗുരുവായൂർ അപ്പന്റെ നടയിൽ കാണാനും സാധിച്ചു സന്തോഷം ❤️❤️❤️

  • @sreekumarvarma270
    @sreekumarvarma270 3 года назад +4

    അക്കാലത്തേയും ഇക്കാലത്തേയും ഹിറ്റ്‌ ഗാനങ്ങളിൽ ഒന്നാണ് നഷ്ടസ്വർഗങ്ങളെ..... രചനാ സൗഷ്ഠവം, സംഗീത മാധുരി, ആലാപന സുഭഗത എന്നിവയാൽ അനുഗൃഹീതം ഈ ഗാനം.

  • @mjmediaminijayan1263
    @mjmediaminijayan1263 4 года назад +5

    മാഷേ.....
    അതി മനോഹരമായ ഒരു പാട്ടിൻ്റെ പിറവി !ഗംഭീരം!
    ഹൃദയത്തിൽ തട്ടിയ 'ഗാനം!
    സ്വർഗ്ഗങ്ങളേ...
    നഷ്ടസ്വർഗ്ഗങ്ങളേ...
    മാഷിൻ്റെ ശബ്ദത്തിൽ...
    മനസ്സിൽ തട്ടുന്ന ഗാനം "

  • @sajiennakkad6959
    @sajiennakkad6959 3 года назад +30

    വിദ്യാധരൻ മാഷിന്റെ
    ഈ വീഡിയോയിക്ക് ഉപയോഗിച്ചിരിക്കുന്ന ലൈറ്റിംഗ് പാറ്റേൺ ഹൃദ്യമാണ്.
    വീഡിയോ ചിത്രീകരണത്തിന്റെ കോമ്പോസിഷൻ മികച്ചതാണ്. ക്യാമറാമാന് പ്രത്യേക അഭിനന്ദനങ്ങൾ.
    ഒപ്പം അണിയറ പ്രവർത്തകരും പ്രശംസ അർഹിക്കുന്നു.
    നന്ദി.

  • @thahak.ismail5034
    @thahak.ismail5034 3 года назад +13

    മാഷേ മാഷിന്റെ ഗാനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമാണ്.. പ്രത്യകിച്ചു മണ്ണിൽ നിന്നും പിറന്നതല്ലയോ മനുഷ്യാനീ... എന്ന മുസ്ലിംഗാനം.. പ്രത്യേകിച്ച്.. മാഷിന് അഭിനന്ദനങൾ ഇനിയും ഒരുപാട് ഗാനങ്ങൾ ചെയ്യാൻ മാഷിന് കഴിയട്ടെ...

  • @santhoshkumar9392
    @santhoshkumar9392 3 года назад +16

    സാറിന്റെ ശബ്ദത്തിൽ ഓരോ പാട്ടുകൾ കേൾക്കുമ്പോളും ഒരു പ്രത്യേക സുഖമാണ് തോന്നുക

    • @sreekumarss7417
      @sreekumarss7417 3 года назад

      Rc ft c unimportant extract thungi tech tv Burch dub fun but tc but di ug yuta fggghu

  • @sankarank477
    @sankarank477 Год назад +18

    ദാസേട്ടന് പാടാൻ ധൈര്യമായി കൂടെ നിന്ന് പാടിയ ശബദം എത്ര മനോഹരം

  • @padmanabhan2472
    @padmanabhan2472 25 дней назад +1

    മാഷെമനോഹരമായിചിട്ടപ്പെടുത്തി

  • @kkmkoya
    @kkmkoya 4 года назад +10

    വിദ്യാധരൻ മാഷ്‌ക്കും ശ്രീകുമാരൻ തമ്പി സാറിനും ഗന്ധർവ്വൻ ദാസേട്ടനും ‘വീണപൂവി‘ൽ ഈ അമൃതഗീതം വിഭാവനം ചെയ്ത സംവിധായകൻ അമ്പിളിക്കും ആദര നമസ്കാരം!

  • @janardanann5443
    @janardanann5443 Год назад +2

    ഒരു നല്ല സംഗീത സംവിധായകൻ ഒരു ഭാവകാത്മകനായ പാട്ടുകാരൻ കൂടിയാവണം എന്ന് മാഷ് കാണിച്ചു തന്നതിന് നന്ദി.

  • @MukthaWarrier
    @MukthaWarrier 4 года назад +7

    വിദ്യാധരൻ മാഷിന്റെ എല്ലാ ഗാനങ്ങളും ഒരു തൂവൽ സ്പർശം പോലെ ആർദ്രമാണ്. അങ്ങ് originally ആലപിച്ച ഗാനങ്ങളുടെയും ആരാധികയാണ് ഞാൻ. "അന്തിവെയിൽ താഴവേ", "എന്നെത്തിരിഞ്ഞൊന്നു നോക്കണേ കണ്ണാ" എല്ലാം ഹൃദയത്തോടൊപ്പം ചേർന്നു തന്നെയുണ്ട്.

  • @gopinathmenon5848
    @gopinathmenon5848 4 года назад +64

    ഈ പാട്ട് മാത്രമല്ല... അങ്ങയുടെ എല്ലാ പാട്ടുകളും അസാമാന്യമാണ്. എത്ര കേട്ടാലും മതിയാവില്ല. ഒന്നും എടുത്ത് പറയുന്നില്ല. അങ്ങ് പഠിച്ച സ്കൂളിൽ പഠിക്കാൻ സാധിച്ചത് എന്റെ പുണ്യം

    • @narayanankp7805
      @narayanankp7805 3 года назад +7

      ഈ ജന്മം സഫലമാകുന്നത് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ മാത്രമാണ്

    • @devusblog8815
      @devusblog8815 3 года назад +2

      @@narayanankp7805 yes

  • @babucvchandru244
    @babucvchandru244 Год назад +14

    അച്ഛൻ ഇല്ലാതെ മക്കൾ 🙏എന്താ മാഷേ 🙏🙏🙏കോടി കോടി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @ramachandrannairb106
    @ramachandrannairb106 Год назад +1

    മാഷിന്റെ സംഗീതസംവിധാന ചാതുര്യം പോലെ തന്നെ ശ്രേഷ്ഠമാണ് ശാരീരവും. എന്താ ഒരു ഗാനം.... മാഷ് കൽപ്പാന്ത കാലത്തോളം ഈ സുന്ദര ഭൂമിയിൽ ഓളങ്ങൾ സൃഷ്ടിക്കട്ടെ.....

  • @SHYAMKUMAR-ix3zt
    @SHYAMKUMAR-ix3zt 3 года назад +4

    വിദ്യാദരൻ സാർ താങ്കളെ സാക്ഷാൽ സരശ്വതിദേവി പ്രോത്സ്വാഹാഹിപ്പിച്ചു ഒന്നുമറിയാത്ത നമ്മളെവിടെ. You ആരെ greate.

  • @sandramovies
    @sandramovies 3 года назад +7

    സംഗീതം കൊടുത്ത മാഷതന്നെ പാടിക്കേൾക്കുമ്പോഴുള്ളൊരുസുഖം പറഞ്ഞറിയിക്കാൻ പറ്റില്ല .....മനോഹരമായിട്ടുണ്ട് മാഷേ .....

  • @sudhanjalisudhanjali7332
    @sudhanjalisudhanjali7332 Год назад +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് , നന്നായി ആസ്വദിക്കുന്ന പാട്ട്

  • @sreeharisreekrishnapuram
    @sreeharisreekrishnapuram 4 года назад +158

    🙏കംപോസ് ചെയ്ത എല്ലാ പാട്ടുകളും മാഷിൻ്റെ ശബ്ദത്തിൽ പാടി കേൾക്കുമ്പോൾ മനസ്സിൻ്റെ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം ..എങ്ങിനെയാണ് മാഷേ മനുഷ്യ മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്ന പാട്ടുകൾ കംപോസ് ചെയ്യാനും ഇതുപോലെ പാടാനും കഴിയുന്നത്... ..സർ നമസ്തേ🙏🙏🙏🥰🥰🥰🥰 ആശംസകൾ....മാഷേ..👍👍👍🎵🎵🎵🎼🎼🎹🎹🎶🎶🎶🥰🥰🥰🥰👏👏👏

    • @ourawesometraditions4764
      @ourawesometraditions4764 3 года назад +5

      അത് നൂറുശതമാനം സത്യമാണ്.
      മാഷ് പാടുമ്പോൾ കിട്ടുന്ന ആ
      " ഫീൽ " വേറെ ആരു പാടിയാലും കിട്ടില്ലാ..

    • @appuvalil
      @appuvalil 3 года назад +3

      Super

    • @navasismailnavasismail2813
      @navasismailnavasismail2813 3 года назад +1

      കണ്ണുംനട്ട്.... കാത്തിരുന്നിട്ടും....

    • @ARJUN-wp5kx
      @ARJUN-wp5kx 3 года назад

      A

    • @sudevang.s.778
      @sudevang.s.778 3 года назад

      Mashe, Parayan vakkukal ella. Manassil oru thengal matram.

  • @ourawesometraditions4764
    @ourawesometraditions4764 Год назад +3

    ഈ കൂട്ടുകെട്ടിൽ പിറന്ന ഏക സിനിമാ ഗാനം.. അതിനു കാരണക്കാരൻ ആയ സംവിധായകൻ അമ്പിളി സാറിന് നന്ദി 🙏

  • @boogolathindespandhanam5179
    @boogolathindespandhanam5179 Год назад +1

    മാഷ് പാടിയപ്പോൾ ആണ് പാട്ട്..പാട്ടായത്.. ഇതാണ് ഒരു പാട്.. കേൾക്കാൻ രസമുണ്ട് 😊😊😊😊 ഇങ്ങനെയാണ് പാട്ട് പാടേണ്ടത്..

  • @thukaramashetty1155
    @thukaramashetty1155 3 года назад +10

    വിദ്യാധരൻ മാസ്റ്റർ ൻ്റെ എല്ലാ ഗാനങ്ങളും കൽപാന്ത കാലത്തോളം നില നിൽക്കും...ഇവരുടെ യൊക്കെ പാട്ടുകൾ പാടാൻ കിട്ടിയ ദാസേട്ടനും ജയെട്ടനും എത്ര ഭാഗ്യവാന്മാരാണ്....

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 года назад +2

    വിരഹം നിങ്ങളെ വോയിസിൽ കേൾക്കുമ്പോൾ മഴ പെയ്യുന്നത് പോലെയാണ്.
    ഒരുപാടിഷ്ടം അങ്ങയെ

  • @bagavalsingh5097
    @bagavalsingh5097 3 года назад +10

    ദേവസംഗമ ഭൂമിയായ ആറാട്ടുപുഴ..
    മാഷ് ജനിച്ചു വളർന്ന സ്ഥലം..
    ഇനിയും ഒരുപാട് ഉയരത്തിൽ മാഷിന്റെ സ്വര സംഗീതം മധുരമായ് കേൾക്കാൻ ഞങ്ങള്ക്ക് ഭാഗ്യം നൽകണേ തേവരെ.. ശാസ്താവേ.. 🙏🙏🙏🙏🙏🙏🙏
    B സിങ്ങ് പാറയിൽ, ചെന്ത്രാപ്പിന്നി

  • @sureshputhoor
    @sureshputhoor Год назад +4

    അഭിനന്ദനങ്ങൾ.....
    പ്രീയ വിദ്യാധരൻ മാഷേ

  • @premjispeaking2710
    @premjispeaking2710 3 года назад +6

    മാഷ്‌ ടെ കഥപറച്ചിൽ നല്ല സുഖമുണ്ട്.
    നല്ല ക്യാമറ.
    അഭിനന്ദനങ്ങൾ.

    • @akhilrpalackal9171
      @akhilrpalackal9171 3 года назад

      Charithram enniloode kanarundo ? Illenkil kaananam prathyekich mohan sitharayude episodes

  • @venugopalpillai1154
    @venugopalpillai1154 Год назад +3

    Proud of Kerala Thampi Sir Yesudas Sir Vidyadharan Master

  • @kozhikodesivaraman1279
    @kozhikodesivaraman1279 3 года назад +12

    വിദ്യാധരൻ മാഷേ നമസ്കാരം.....
    വർഷങ്ങൾ മുൻപ് തൃശ്ശൂർ ഹിറ്റ്സ് ഇൻ്റർനാഷണലിൽ വെച്ച് നേരിട്ട് കേൾക്കാൻ പറ്റിയ ഭാഗ്യം വീണ്ടും വീണ്ടും ഓർത്തുപോയി ഞാൻ.🙏🙏🙏

  • @ashajaneesh5324
    @ashajaneesh5324 2 года назад +1

    സംഗീതവാസനാസിദ്ധി അത് അമൂല്യമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഇതുപോലുള്ള പ്രതിഭകൾ..

  • @PradeepKumar-ox8cs
    @PradeepKumar-ox8cs 3 года назад +5

    താരംഗിണി ഇറക്കിയ കാസറ്റ് ആയിരുന്നു വീണപ്പൂവിലെ ഗാനങ്ങൾ നഷ്ടസ്വർഗം പാട്ടിന്റെ സുഖവും താരംഗിണിയുടെ ക്വാളിറ്റി കൂടെ ചേർന്നപ്പോൾ ഇന്നും പകരം വെക്കാനില്ലാത്ത ഗാനമായി മാറി ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം ഫീൽ ചെയ്യും

  • @damodaransakarannair2536
    @damodaransakarannair2536 Год назад +1

    അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടേ.

  • @ourawesometraditions4764
    @ourawesometraditions4764 4 года назад +16

    ശ്രീകുമാരന്‍തമ്പി സാറും വിദ്യാധരന്‍ മാഷും ഒന്നിച്ച ഏകസിനിമാഗാനം .
    .ഒത്തിരി നന്ദി സാര്‍ അങ്ങയുടെ പുതിയ സംരംഭത്തിന് .
    .ഹൃദയംനിറഞ്ഞ ആശംസകള്‍ ..
    അങ്ങ് പാടുന്നതിനും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PrakashPrakashGmailVomPrakash
      @PrakashPrakashGmailVomPrakash 3 года назад

      Rishitulyarayamanushir

    • @philiptharian9644
      @philiptharian9644 3 года назад +1

      മാഷിന്റെ ഏറ്റവു० നല്ല സൃഷ്ടികളിലൊന്ന്. തമ്പിസാറിന്റെ ഭാവന അപാര०. മൂന്നുപേർക്കു० നന്ദി.

    • @ourawesometraditions4764
      @ourawesometraditions4764 3 года назад +1

      @@philiptharian9644 🙏🙏🙏👏👏👏

  • @chandrankutty9341
    @chandrankutty9341 2 года назад +1

    മാഷ് പാടിയപ്പോൾ, മാഷേ ചങ്കു പറിഞ്ഞുപോയി മാഷേ നന്ദി

    • @Arjun-ej7fj
      @Arjun-ej7fj 2 года назад

      എനിക്കും.. ദാസേട്ടൻഉം മാഷും അല്ലാതെ വേറെ ആർക്കു ഇത്ര emotions കൊണ്ട് വാരാൻ പറ്റില്ല

  • @ashtamoorthikv5389
    @ashtamoorthikv5389 3 года назад +13

    അതിഗംഭീരമായി. ഒരു പ്രത്യേക ഫീൽ ഉണ്ട്❤️❤️❤️❤️❤️

  • @abhiradh2004
    @abhiradh2004 Год назад +1

    വിദ്യാധരൻ മാഷ് പാടിയ ഒരു ആൽബം സോഗ് മഴ ചാറും ഇട വഴിയിൽ എന്ന ഗാനം ഹോ എന്താ ഫീൽ കേട്ടു കേട്ടു മതി വരുന്നില്ല ഒരു രക്ഷയും ഇല്ലാത്ത ഫീൽ 🙏❤ 🥰😘

  • @rajeshkarappalli2432
    @rajeshkarappalli2432 3 года назад +4

    ശ്രീകുമാരൻ തമ്പി ,വിദ്യാധരൻ മാഷ്, യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ ഇതുപോലെ വേറൊരു ഗാനവും ഇദ്ദേഹം ഇദ്ദേഹം സംഗീതം കൊടുത്തിട്ടുണ്ട് ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @sujeendrank72
    @sujeendrank72 3 года назад +5

    ഒരു പാട് നന്ദിയുണ്ട് മാഷേ ....🙏🙏🙏 ഇങ്ങനെയുള്ള ഒരു പാട് ഗാനങ്ങൾ ഞങ്ങൾക്കു തന്നതിന്🌹🌹🌹

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +1

    ജീവിതത്തിന്റെ... സുവർണ്ണ കാലഘട്ടത്തിൽ... എല്ലാ.. പ്രതീക്ഷകളും... സ്വപ്നങ്ങളും... ഇഷ്ടങ്ങളും..ഒക്കെ നഷ്ടപ്പെട്ട.. നിർഭാഗ്യവാനായ ഒരാളുടെ ആത്മാവിന്റെ..വേദന... ഈ ഗാനം പ്രതിഫലിപ്പിക്കുന്നു.. എന്നതാണ്.. ഏറ്റവും പരമമായ സത്യം.... ഏത്.. കഠിനഹൃദയന്റെയും കണ്ണുകളിൽ... കണ്ണുനീർ നിറയ്ക്കും... ഈ പാട്ട് കേട്ടാൽ.

  • @johnson.george168
    @johnson.george168 3 года назад +5

    മാഷെ...ഈ പാട്ട് ദാസേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്... ഒരു സംശയവുമില്ല ഗന്ധർവ നാദതോട് ആർക്കും കിടപിടിക്കാൻ കഴിയില്ല.... പക്ഷേ മാഷ് പാടിയപ്പോൾ ഉണ്ടായ സംഗതികൾ യഥാർത്ഥ പാട്ടിൽ ഉണ്ടോ എന്ന് സംശയമാണ്.. വലാത്ത ഭാവം.. മാഷെ🙏🙏...ആഭേരി രാഗത്തിൽ ഇത്രയും തീവ്ര ദുഃഖം അടങ്ങിയിരിക്കുന്നു എന്ന് കേൾവിക്കാരെ ബോധ്യപ്പെടുത്തിയത് മാഷ് തന്നെ... രവീന്ദ്രൻ മാഷ് താളം തെറ്റിയ താരാട്ട് എന്ന ചിത്രത്തിൽ ഈ രാഗത്തിൽ ഒരു റ്റൈററിൽ സോംഗ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ദുഃഖം അതിൽ പ്രതിധ്വനികുനില....മെഹൻതി ഹസ്സന്റെ പ്യാര് ഭരെ എന്ന ഗസൽലിൻറെ അളവിലൊ അതിൽ കൂടുതലോ നിലവാരം മാഷിന്റെ ഈ പാട്ടിന് ഉണ്ട്... വീണ്ടും വരിക ഞങ്ങൾ പ്രതീക്ഷയോട് കാത്തിരിക്കുന്നു....🙏🙏🙏

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    ഒരു കൃഷ്ണന്റെ ഗാനം ഇദ്ദേഹം അത്ഭുതകരമായിട്ട് സംഗീതം ചെയ്തിട്ടുണ്ട് ആ ഗാനം ഞാൻ മറന്നു പോയി അതൊരു അത്ഭുതമാണ് അതും ദയവായി ഇദ്ദേഹം പാടുമെന്ന് ഞാൻ വിചാരിക്കുന്നു സംഗീത സംവിധായക താങ്കൾ ശരിക്കും നന്നായി അനുവല്ലറി ഒക്കെ ശരിക്കും ഹൈ പിച്ചിൽ പാടുന്നുണ്ട് നന്ദി നമസ്കാരം

  • @divakaranmd7543
    @divakaranmd7543 3 года назад +7

    മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഏറ്റവും ഇഷ്ടപ്പെടുകയും അത്യാവശ്യം പാടാൻ ശ്രമിക്കുകയും ചെയ്ത ഒരു ഗാനമാണിത്. വളരെ ഹൃദയസ്പർശിയായ ഈ ഗാനത്തിന്റെ ശില്പി വിദ്യാധരൻ മാസ്റ്റർക്ക് സഹസ്രകോടി പ്രണാമം.

  • @cpprakasan9324
    @cpprakasan9324 3 года назад +2

    വല്ലാതെ ഫീൽ ചെയ്തു

  • @antonyg9172
    @antonyg9172 4 года назад +16

    എത്ര വികാരനിർഭരമായ അതിമനോഹരമായ പാട്ട് ! 🌹

  • @hassanpillai3099
    @hassanpillai3099 Год назад +1

    വിദ്യാധരൻ മാഷിന്റെ പ്രതിഭാ വിലാസം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയില്ല എന്നൊരു നന്ദികേട് മലയാള സിനിമ ചെയ്തിട്ടുണ്ട്.... വൃത്തികെട്ട ചില കോക്കസുകളുടെ കളി തന്നെ.... നഷ്ട സ്വർഗ്ഗങ്ങളെ സത്യത്തിൽ മലയാള സിനിമയിലെ ഒരിക്കലും ഒളി മങ്ങാത്ത ഗാനമാണ്.....

  • @s1bee
    @s1bee 4 года назад +7

    85 ൽ ശ്രീശങ്കരാ കോളേജിൽ BSc ബോട്ടണിക്ക് പഠിക്കുമ്പോഴാണ് ഈ പാട്ടു അടുത്തു കേൾക്കുന്നതു്. എന്ന് വെച്ചാൽ മനോഹാരിത ഒട്ടും ചേർന്നു പോകാതെ ഒരുത്തനിതു പാടുമായിരുന്നു ക്ലാസ്സിൽ , എന്റെ പ്രിയപെട്ട കൂട്ടുകാരൻ, ഞങ്ങടെ ഹൃദയത്തിലൊരടി തന്ന്, ഞങ്ങളെ തനിച്ചാക്കിയ, കോടനാട്ടുകാരൻ സുര യെന്ന സുരേഷ് കുമാർ. മനസ്സറിഞ്ഞ് ഈണമറിഞ്ഞ് പാടുമ്പോൾ സ്വയം തെളിയുന്നൊരു പാട്ട് . ഗാനഗന്ധർവ്വൻ അങ്ങയോട്ട് കൂടെ നിന്ന് ഈണം പാടാൻ പറഞ്ഞതിലൊരു അതിശയോക്തിയുമില്ല, ഇത്ര ശക്തമായൊരു ഈണത്തിന് മീതെ ഗന്ധർവ്വൻ പോലും ഇഷ്ടപ്പെട്ടില്ലായിരുന്നിരിക്കണം, ഒരിത്തിരി പോലും മാറാൻ.
    പ്രണാമം,
    കവിക്കും,
    സംഗീതത്തിനും
    പാടിയതിനും പിന്നെ
    ഞങ്ങൾക്കായി ഈ നൊമ്പരത്തിലൂടെ
    മധുരം ചൊരിഞ്ഞു തന്നതിനും .
    ഭാവുകങ്ങൾ...

    • @vidyadharanmasterofficial
      @vidyadharanmasterofficial  4 года назад +1

      Thank u v much

    • @unnikrishnan-ld6wo
      @unnikrishnan-ld6wo 3 года назад

      ആവണങ്ങാട് കളരിക്ക് ചെയ്ത ഭക്തിഗാനങ്ങൾ ഒന്ന് കേൾക്കണം, അറിയാം മാഷുടെ റേഞ്ച്.

  • @ajinrajan6076
    @ajinrajan6076 3 года назад +2

    ഒറിജിനൽ സോങ് നേക്കാൾ വളരെ മനോഹരമായി കേൾക്കാൻ അത്രയ്ക്ക് രസമാണ് , സാറിൻറെ പാട്ടുകൾ തെരഞ്ഞുപിടിച്ചു കേൾക്കാൻ താല്പര്യപ്പെടുന്ന ഒരു ആരാധകൻ ആണ് ഇനിയും ഒരുപാട് പാട്ടുകൾ പാടണം പ്ലീസ്

    • @Arjun-ej7fj
      @Arjun-ej7fj 2 года назад +2

      ഈ ഗാനം ഇതിന്റെ സൃഷ്ടാവ് ആയ ഇദ്ദേഹം അടക്കം പലരും പാടുന്നത് കേട്ടു.. എല്ലാത്തിനെക്കാളും എന്തുകൊണ്ടും എത്രയോ മനോഹരം ഒറിജിനൽ തന്നെ.. ഒറിജിനാലിൽ ചില sad expressions അത്ര മനോഹരം ആണ്

  • @k.r.muraleemohanachary1864
    @k.r.muraleemohanachary1864 3 года назад +3

    സന്തോഷം മാഷേ സത്യത്തിൽ ഈ പാട്ടു് മാഷും തമ്പി സാറും ചേർന്ന് ജന്മം കൊടുത്തതാണ് എന്ന് ഇപ്പോഴാണ് അറിയുന്നത്. അനശ്വരമായ ഗാനം വരികളും അതുപോലെ തന്നെ സംഗീതവും ഏതാണ് മെച്ചം എന്നു പറയുക അസാദ്ധ്യം

  • @rejeevraghven3807
    @rejeevraghven3807 2 месяца назад +2

    യേശുദാസ് പാടിയതിനെ കുറച്ചു കാണിച്ചതല്ല, ഈ പാട്ട് വിദ്യാധരൻ മാഷ് തന്നെ സിനിമയിൽ പാടിയാൽ മതിയായിരുന്നു❤ ഈ പാട്ടിൻ്റെ ഭാവാത്മക ആഴം അങ്ങയുടെ സ്വരം യേശുദാസിൻ്റെ പാട്ടിനെ കടന്നുപോയിരിയ്ക്കുന്നു......

  • @madhumadhupanicker9758
    @madhumadhupanicker9758 3 года назад +3

    ഒത്തിരി ഒത്തിരി പലതും ഓർക്കാൻ ഈ സംഗീതം മതി.

  • @aibelelwinpro7482
    @aibelelwinpro7482 Год назад +1

    മാഷേ അപാരം തന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @gowrigmohan5641
    @gowrigmohan5641 Год назад +3

    എത്ര വികാരനിർഭരമായ ഗാനം അതിന്റെതായ ഭംഗിയിലവതരിപ്പിച്ചു നമിക്കുന്നു 🙏🏻

  • @sunilns2391
    @sunilns2391 3 года назад +2

    ഈ പാട്ട് എപ്പോള്‍ കേട്ടാലും നെഞ്ചില്‍ ഒരു കല്ലെടുത്തു വെച്ചിരിക്കുന്ന ഫീലാണ് തോന്നുന്നത്.. Great ...

    • @hemanthanrr8229
      @hemanthanrr8229 3 года назад

      മലയാളത്തിലെ മികച്ച ഗാനം. എന്നും എപ്പോഴും തുടർന്നും മികച്ച ഗാനങ്ങൾ സൃഷ്ടിക്കാൻ, ഞങ്ങൾക്ക് കേൾക്കാൻ, സൗഭാഗ്യമുണ്ടാകട്ടെ.

  • @lathasnair5867
    @lathasnair5867 Год назад +3

    ഞാൻ മാഷിന്റെ ഒരു വലിയ ആരാധികയാണ്. എന്റെ ഭാഗ്യം കൊണ്ടോ എന്തോ മാഷ് പൂക്കാട് കലാലയത്തിൽ വരാനിടയായി.. ഒരുപാട് സന്തോഷമായി..

  • @radhikadas6726
    @radhikadas6726 6 месяцев назад

    ഈശ്വരാ... കേൾക്കുമ്പോഴൊക്കെ തോന്നാറുണ്ട്...
    എന്തൊരു പാട്ടാണിത് 🙏🏻❤️
    ശ്രീകുമാരൻതമ്പി ❤️🙏🏻
    വിദ്യാധരൻ മാഷ് ❤️🙏🏻
    ഗാനഗന്ധർവ്വൻ യേശുദാസ് ❤️🙏🏻❤️🙏🏻

  • @abdulmjeedmajeed8182
    @abdulmjeedmajeed8182 Год назад +3

    വല്ലാത്ത ഫീൽ മാഷെ

  • @rangathalam1940
    @rangathalam1940 Год назад +1

    വിദ്യാധരൻ മാഷേ അതിമനോഹരം