ന്യൂയോർക്കിൽ നിന്നും സൈബീരിയയിലേക്ക് നടന്നുപോയ വനിത | Lillian Alling | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 1921 - 26 കാലഘട്ടങ്ങളിൽ എപ്പോഴോ ആണ് അവൾ കാനഡയിൽ നിന്നും അമേരിക്കയിൽ എത്തിയത്. മെച്ചപ്പെട്ട ജോലിയാവാം ലക്‌ഷ്യം. ന്യൂയോർക്കിലെ റോചെസ്റ്ററിൽ ആണ് അവൾ എത്തിച്ചേർന്നത്. പക്ഷെ അന്ന് ഒരു വനിതാ ജോലിക്കാരിക്ക് അതെ ജോലി ചെയ്യുന്ന പുരുഷന്റെ ശമ്പളത്തേക്കാൾ പകുതി മാത്രമാണ് ലഭിച്ചിരുന്നത്. മാത്രവുമല്ല ഭാഷയുടെ പ്രശ്നം കാരണം സ്വന്തം നാട്ടുകാരുടെ കടകളിൽ മാത്രമാണ് അവർക്ക് ജോലി ലഭിച്ചിരുന്നത്. ചുരുക്കത്തിൽ ആ പെൺകുട്ടിയുടെ ഭാവി അവിടെ ശോഭനമായിരുന്നില്ല. ന്യുയോർക്കിലും തനിക്ക് രക്ഷയില്ല എന്ന് അവൾക്ക് പിടികിട്ടി. അപ്പോഴേയ്ക്കും യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടിരുന്നു.
    അങ്ങിനെ അന്നത്തെക്കാലത്ത് പലരും തീരുമാനിച്ചതുപോലെ അവളും ഒരു തീരുമാനം എടുത്തു. തന്റെ രാജ്യത്തേക്ക് മടങ്ങുക. അതൊരു കഠിനമായ തീരുമാനം തന്നെയായിരുന്നു. താൻ തിരികെ പോകുകയാണെന്ന് അവൾ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. പലരും അതത്ര കാര്യമായി എടുത്തില്ല. പക്ഷെ 1926 ലെ ഡിസംബറിൽ അവളെ കാണാതെ വന്നതോടെയാണ് പലരും അവൾ തിരികെ പോയതായി അറിഞ്ഞത്. ന്യൂയോർക്ക് നഗരത്തിലെ തിരക്കിനിടെ ആ ഗലീസിയാൻ കുടിയേറ്റക്കാരിയെ എല്ലാവരും മറന്നു. ഇങ്ങനെ എത്രയോ പേർ വന്നും പോയും ഇരിക്കുന്ന മഹാനഗരമാണ് ന്യൂയോർക്ക്.
    #juliusmanuel #narrationbyjulius #hisstoriesonline
    ========
    * Video Details
    Title: ന്യൂയോർക്കിൽ നിന്നും സൈബീരിയയിലേക്ക് നടന്നുപോയ വനിത | Lillian Alling
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks
    ©www.hisstoriesonline.com

Комментарии • 940