അംബരീഷചരിതം | പാര്‍ത്ഥിവ ഹതകനീ സമ്പ്രതീ... | പാലക്കാട് കഥകളി ട്രസ്റ്റ് | ഭാഗം - 6
HTML-код
- Опубликовано: 25 ноя 2024
- കഥകളി സമർപ്പണം
****************************
ശ്രീ. എൻ. വി. ഗുപ്തൻ സാറിൻ്റെ സ്മരണാർത്ഥം മകൻ ശ്രീ. എൻ. വി. ഗിരിനാരായണനും കുടുംബവും.
2024 ആഗസ്റ്റ് 10
പാലക്കാട് കഥകളി ട്രസ്റ്റ്
*********************************
എം.ഡി. രാമനാഥന്‍ ഹാള്‍, ചെമ്പൈ സ്മാരക സംഗീത കോളേജ്, പാലക്കാട്
അരങ്ങില്‍
*****************
അംബരീഷന്‍ - കലാ. വൈശാഖ്
ദുര്‍വ്വാസാവ് - കോട്ടക്കല്‍ ദേവദാസ്
കൃത്യ - കലാ. വിഘ്‌നേഷ്
സുദര്‍ശനം - സദനം വിപിന്‍ചന്ദ്രന്‍
ശിവന്‍ - ശ്യാം മോഹന്‍
വിഷ്ണു - നര്‍മ്മദ വാസുദേവന്‍
ബ്രാഹ്മണന്‍ - അഭിനയ രഞ്ജിത്
പാട്ട് - സദനം ശിവദാസ്, കോട്ടക്കല്‍ വിനീഷ്
ചെണ്ട - കോട്ടക്കല്‍ വിജയരാഘവന്‍
സദനം ജിതിന്‍
മദ്ദളം - കോട്ടക്കല്‍ രാധാകൃഷ്ണന്‍
കലാ. ജയപ്രസാദ്
കലാ. വിഷ്ണു
ചുട്ടി - കലാ. ശിവരാമന്‍
കോപ്പ് - മഞ്ജുതര, മാങ്ങോട്
കഥാസാരം
***************
പ്രജാക്ഷേമ തല്‍പരനും ഈശ്വരഭക്തനുമായ സൂര്യവംശരാജാവ് അംബരീഷന്‍ കുലഗുരുവായ വസിഷ്ഠൻ്റെ ഉപദേശപ്രകാരം വിഷ്ണുപ്രീതിക്കായി ദ്വാദശിവ്രതം അനുഷ്ഠിച്ചുതുടങ്ങി. തൻ്റെ പ്രജകളും ദ്വാദശിവ്രതം ആചരിക്കണമെന്നാവശ്യപ്പെട്ടു. ഒരു ദ്വാദശിനാളില്‍ ദുര്‍വ്വാസാവ് മഹര്‍ഷി അംബരീഷ സന്നിധിയിലെത്തി (ചന്ദ്രചൂഢപാഹി ശംഭോ.... ബിലഹരി). മഹര്‍ഷിയെ യഥോചിതം സല്‍ക്കരിച്ച് തൻ്റെ കൂടെ പാരണ കഴിക്കണമെന്ന് അപേക്ഷിക്കുന്നു (അത്രീമാമുനി നന്ദനാ.... കല്യാണി). കാളിന്ദി നദിയില്‍ ചെന്ന് സ്‌നാനാദികള്‍ കഴിഞ്ഞുവരാന്‍ ആവശ്യപ്പെടുന്നു. സന്തോഷവാനായ ദുര്‍വ്വാസാവ് ദിനകൃത്യങ്ങള്‍ക്കായി കാളിന്ദിനദിയിലേക്ക് യാത്രയായി (ദിനമണികുലദീപമേ രാജേന്ദ്രാ... ബേഗഡ).
പാരണയ്ക്കുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് അംബരീഷനും പരിവാരങ്ങളും ബ്രാഹ്മണരോടൊത്ത് ദുര്‍വ്വാസാവിനെ കാത്തിരിപ്പായി. ദ്വാദശി അവസാനിക്കാറായിട്ടും മഹര്‍ഷിയെ കാണുന്നില്ല. വ്രതഭംഗം വരാതെ പാരണ വീട്ടിയാല്‍ ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് ശപിക്കുകതന്നെ ചെയ്യും. എന്നാല്‍ വ്രതം മുടങ്ങുകയുമരുത് (എന്തഹോ ചെയ്‌വതെന്തഹോ..... ആനന്ദഭൈരവി). രാജാവ് ധര്‍മ്മസങ്കടത്തിലായി. അംബരീഷൻ്റെ വിഷണ്ണത മനസ്സിലാക്കിയ ബ്രാഹ്മണര്‍ വെറും ജലപാനം ചെയ്ത് പാരണ വീട്ടുവാന്‍ ഉപദേശിക്കുന്നു (കളക കളക കലുഷത ഹൃതി..... മധ്യമാവതി). ഇതുമൂലം വ്രതം മുടങ്ങാതിരിക്കുകയും മഹര്‍ഷിയെ അവഹേളിച്ചെന്ന കുറ്റം ഉണ്ടാവുകയുമില്ല. സമ്മതിച്ച് അംബരീഷന്‍ ജലപാനം കൊണ്ട് പാരണ വീട്ടി.
അല്പനേരം കഴിഞ്ഞപ്പോള്‍ കുളിയും കുറിയും കഴിഞ്ഞ് ദുര്‍വ്വാസാവ് വന്നുചേര്‍ന്നു. പാരണ വീട്ടിയെന്നറിഞ്ഞ് അപമാനിതനായ മഹര്‍ഷി കോപിഷ്ഠനായി (പാര്‍ത്ഥിവ ഹതകനീ സമ്പ്രതീ... ബിലഹരി). തൻ്റെ ജട കുടഞ്ഞപ്പോള്‍ രക്തദാഹിയായ ഒരു സത്വം ഉണ്ടായി കൃത്യ എന്ന ആ ഭയങ്കരി അംബരീഷൻ്റെ നേരെ തിരിഞ്ഞു. അംബരീഷന്‍ മഹാവിഷ്ണുവിനെ ധ്യാനിച്ചു (കിം കരവൈ ഭഗവന്‍.... സാരംഗം). പെട്ടെന്ന് സുദര്‍ശനം പ്രത്യക്ഷപ്പെട്ടു. കൃത്യയുമായി ഏറ്റുമുട്ടി. കൃത്യയെ നിഗ്രഹിച്ചശേഷം ചക്രം തൻ്റെ കഴുത്തിനുനേരെ വരുന്നതുകണ്ട് പ്രാണരക്ഷാര്‍ത്ഥം ദുര്‍വ്വാസാവ് ഈരേഴുപതിനാല് ലോകങ്ങള്‍ചുറ്റി (ആരഹോ ഹരിദാസവിപ്രിയ.... ഗാന്ധാരം). ചീറി അട്ടഹസിച്ചുകൊണ്ട് സുദര്‍ശനം പിന്നാലേയും (ലോകേശപാലശ കൃപാലയ... ആഹരി). തുടര്‍ന്ന് ബ്രഹ്മലോകത്തും കൈലാസത്തിലും പിന്നീട് വിഷ്ണുലോകത്തിലുമെത്തി മഹാവിഷ്ണുവിനോട് ക്ഷമാപണം ചെയ്തു (നാരായണം ഭജ മുനീന്ദ്ര... കാമോദരി). എന്നാല്‍ തനിക്ക് അതിന് കഴിവില്ലെന്നും അങ്ങയെ രക്ഷിക്കാന്‍ ഭക്തശിരോമണിയായ അംബരീഷന് മാത്രമെ കഴിയൂ എന്നും അറിയിച്ചു (കരുണാനിധേ പാഹി.... നീലാംബരി). ഭയചകിതനായി പ്രാകൃതരൂപിയായ ദുര്‍വ്വാസാവ് മഹാരാജാവിൻ്റെ മുന്നില്‍ സാഹസം പൊറുത്ത് രക്ഷിക്കണേ എന്നപേക്ഷിച്ചു. വിഷ്ണുപ്രീതിയുണ്ടെങ്കില്‍ താങ്കള്‍ക്ക് ഒന്നും വരികയില്ലെന്ന് സമാധാനിപ്പിച്ചു (മാമുനിതിലകമേ പോകപോക നീ... മധ്യമാവതി). സുദര്‍ശനചക്രം രാജാവിനെ വണങ്ങി അന്തര്‍ധാനം ചെയ്തു (ജയജയ മഹാരാജ ദീനബന്ധോ....ദേവഗാന്ധാരം). ദ്വാദശിവ്രത വൈഭവത്താല്‍ അംബരീഷന്‍ നേടിയ വിഷ്ണുപ്രീതിയില്‍ ദുര്‍വ്വാസാവ് തലകുനിച്ചു.
#PalakkadKathakaliTrust #Kathakali #AmbareeshaCharitham
***********