ദക്ഷയാഗം | തിങ്കൾ മൗലേ കേൾക്ക.... മുഖാരി... | പാലക്കാട് കഥകളി ട്രസ്റ്റ് | ഭാഗം - 6

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • പാലക്കാട് കഥകളി ട്രസ്റ്റ്
    *********************************
    ദക്ഷയാഗം | Dakshayagam
    സ്ഥലം : എം.ഡി. രാമനാഥൻ ഹാൾ, ചെമ്പൈ സ്മാരക സംഗീത കോളേജ്, പാലക്കാട്. സെപ്റ്റംബർ 14, 2024 @ 5 PM
    അരങ്ങിൽ
    ദക്ഷൻ : ഡോ. സദനം ഹരികുമാർ
    ഇന്ദ്രൻ : സദനം ഏകനാഥൻ
    ദധീചി : സദനം അശ്വിൻ
    സതി : കലാ. പ്രവീൺ
    ശിവൻ : കലാ. ശ്രീരാമൻ
    വീരഭദ്രൻ : സദനം വിപിൻ ചന്ദ്രൻ
    ഭദ്രകാളി : കലാ. അജേഷ്
    ഭൂതഗണങ്ങൾ : സദനം അശ്വിൻ
    പൂജാ ബ്രാഹ്മണൻ : സദനം ഏകനാഥൻ
    സംഗീതം : സദനം ജ്യോതിഷ് ബാബു
    കലാ. സഞ്ജയ്
    ചെണ്ട : സദനം രാമകൃഷ്ണൻ
    സദനം ജിതിൻ
    മദ്ദളം : സദനം ദേവദാസൻ
    സദനം ജയരാജൻ
    ചുട്ടി : കലാനിലയം രാജീവൻ
    അണിയറ : സേതുവും സംഘവും
    അവതരണം : സദനം കഥകളി അക്കാദമി പത്തിരിപ്പാല
    കഥാസാരം
    പത്നിസമേതനായി കാളിന്ദിയിൽ പ്രഭാത സ്നാനത്തിനെത്തിയ ദക്ഷൻ താമരയിലയിൽ കണ്ട ശരദിന്ദു കാന്തിയുള്ള ശംഖ് കൈക്കലാക്കാൻ തുടങ്ങുമ്പോൾ അതൊരു കന്യകാ രത്നമായി. പരാശക്തി ശിവനോട് ചേരുന്നതിന് ദക്ഷപ്രജാപതിയുടെ മകളായി വന്നു ജനിച്ച സതി ആയിരുന്നു അത്. സതി പരമശിവനെ ഭർത്താവായി ലഭിക്കാൻ തപസ്സ് ചെയ്യുന്നു. മകളുടെ ആഗ്രഹപ്രകാരം ദക്ഷൻ അവരുടെ പരിണയം നടത്തുന്നു. വിവാഹാനന്തരം ദക്ഷനോട് പറയാതെ ശിവൻ സതിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
    രംഗം 1 : (അറിയാതെ മമ പുത്രിയെ... വേകട) ദക്ഷൻ, ഇന്ദ്രൻ : തന്നോടു പറ യാതെ ശിവൻ സതിയെ കൊണ്ടുപോ യതിൽ കുപിതനായ ദക്ഷൻ തനിക്കു നേരിട്ട അപമാനത്തെപ്പറ്റി ഇന്ദ്രനോടു പറയുന്നു. പരിപാകവും അഭിമാനവും ലൗകീകപദവിയുമില്ലാത്ത ശിവന്റെ സ്വഭാവം അറിയാതെ മകളെ അയാൾക്കു നൽകിയത് അനുചിതമായി. ദേവന്മാരുടെ വാക്കിനെ വിശ്വസിച്ചാണ് ഞാനിതു ചെയ്തത്. വിവാഹം കഴിഞ്ഞു കടന്നുകളഞ്ഞ ഇവൻ്റെ ജാതി എന്തെന്നാർക്കറിയാം? ബന്ധു ക്കളില്ലാത്തവൻ! ആരിലും മമതയില്ലാത്തവൻ.. എന്നെല്ലാം ദക്ഷൻ ശിവനെ നിന്ദിച്ചതു കേട്ട് ഇന്ദ്രൻ ശിവനിന്ദനം ബഹുദുരിതങ്ങളുണ്ടാക്കുമെന്നും ആകയാൽ ശിവനെചെന്നു കാണണമെന്നും ഉപദേശിക്കുന്നു (അരവിന്ദ ഭവതനയസുമതേ... ശ്രീരാഗം).
    രംഗം 2 : (ലോകാധിപ കാന്ത... എരിക്കര കാമോദരി) ശിവൻ, സതി : അച്ഛൻ നടത്തുന്ന യാഗോത്സവ ത്തിൽ സംബന്ധിക്കാൻ കൗതുകം പൂണ്ട് സതി ശിവനോട് പിതൃഗൃഹത്തിൽ പോകാൻ അനുമതി ചോദിക്കുന്നു. (കുവലയവിലോചനേ... കല്യാണി). യാഗശാലയിൽ പരസ്യമായി നീ അപമാനിതയാകും. ആകയാൽ പോകരുത് എന്ന ശിവന്റെ വിലക്ക് വകവെയ്ക്കാതെ വീണ്ടും പലപാട് അനുവാദം ചോദിച്ച്, അനുകൂലനാകാതിരുന്ന പതിയെ വന്ദിച്ച് സതി പിതൃ ഗൃഹത്തിലേക്ക് യാത്രയാകുന്നു.
    രംഗം 3 : (യാഗശാലയിൽ നിന്നുപോക ജവാൽ... സാരംഗം) സതി, ദക്ഷൻ : യാഗശാലയിൽ പ്രവേശിക്കുന്ന സതി, സഹോദരിമാരേയും മറ്റും കണ്ട് സന്തുഷ്ടയായി മുന്നോട്ടു നീങ്ങുമ്പോൾ ദക്ഷൻ ക്രുദ്ധനായി പ്രവേശിച്ച് തടയു ന്നു. “യാഗശാലയിൽ നിന്നുപോക ജവാൽ ഭൂദേശ ദയിതേ..." എന്ന പദം. അഷ്ടമൂർത്തിയെ നിന്ദചെയ്യുന്നതു പാപമാണെന്ന് സതി ദക്ഷനെ ഉപദേശിക്കുന്നു. സ്നേഹത്തിനായി യാചിച്ച മകളെ ദക്ഷൻ ആട്ടിപ്പുറത്താക്കുന്നു.
    രംഗം 4 : (തിങ്കൾ മൗലേ കേൾക്ക.... മുഖാരി) ശിവൻ, സതി, വീരഭദ്രൻ, ഭദ്ര കാളി : പിതാവിനാൽ അപമാനിതയായി മടങ്ങിവന്ന സതി, ഭർത്താവിന്റെ കാൽക്കൽ വീണു മാപ്പുചോദിച്ചിട്ട്, ദക്ഷനെകൊല്ലാൻ താമസിക്കരുതെന്ന് അപേക്ഷിക്കുന്നു. ശിവൻ സതിയെ സാന്ത്വനപ്പെടുത്തിയിട്ട് നെറ്റിക്കണ്ണിൽ നിന്ന് വീരഭദ്രനെസൃഷ്ടിക്കുന്നു. സതിയിൽനിന്ന് ഭദ്രകാളിയും ആവിർഭവിച്ചു. വീരഭദ്രന്റെയും ഭദ്രകാളിയുടെയും തിരനോട്ടം കഴിഞ്ഞ്, ദക്ഷനെ വധിക്കാൻ ശിവൻ അവരെ നിയോഗിക്കുന്നു.
    രംഗം 5 : യാഗശാല : പുരോഹിതന്മാർ ചെയ്യുന്ന യാഗത്തിന് അദ്ധ്യക്ഷനായിരി ക്കുന്ന ദക്ഷൻ, വീരഭദ്രാദികളുടെ അട്ടഹാസം കേൾക്കുന്നു. യുദ്ധസന്നദ്ധരായി പ്രവേശിക്കുന്ന അവരെ ദക്ഷൻ തടയുന്നു. യുദ്ധം. വീരഭദ്രൻ ശിവന്റെ യാഗഭാഗം ആവശ്യപ്പെടുന്നു. കൊടുക്കുകയില്ലെന്ന് ദക്ഷന്റെ മറുപടി. വീരഭദ്രൻ യാഗശാല തല്ലിത്തകർത്ത് അവസാനം ദക്ഷൻ്റെ തലയറുത്ത് രക്തം ഭദ്രകാളിക്കു നൽകിയിട്ട് തല യാഗാഗ്നിയിൽ ഹോമിച്ച ശേഷം രംഗം വിടുന്നു
    രംഗം 6 : ശിവൻ പ്രത്യക്ഷപ്പെട്ട് ആടിന്റെ ശിരസ്സു വെച്ച് ദക്ഷന് പുനർജന്മം നൽകി യാഗം പൂർത്തിയാക്കുന്നു. ദക്ഷന്റെ ശിവസ്തുതിയോടെ കഥ അവസാനിക്കുന്നു
    #PalakkadKathakaliTrust #Palakkad #Kathakali #Trust #Dakshayagam #Daksha #Yagam #ദക്ഷയാഗം #ദക്ഷ #യാഗം
    FOR MORE ENQUIRIES
    P. Jayapalamenon (Chairman):9447097290
    P.G. Raghunandana Menon (Managing Trustee): 9447338060
    Prof. Somasekharan (President):9447745209
    C. Sasidharan (Secretary):9447923169
    K.V. Ramankutty (Treasurer): 9605612199

Комментарии •