രാമേശ്വരത്തെ 22 തീർത്ഥ കിണർ സ്നാനം | ആചാരങ്ങൾ | RAMESHWARAM TEMPLE | RITUALS | HOLY BATH

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #travel #travelvlog #travelindia #lekshminairtravelvlogs #lekshminairtravelvlogs #carpetmaking #rameshwaram #rameshwaramtouristplaces
    Hello dear friends, In this video I continue my exploration of Rameshwaram. Hope you enjoy the video.

Комментарии • 855

  • @ushapillai3274
    @ushapillai3274 Год назад +34

    ഇത് കണ്ടിട്ട്
    ഈ ജന്മത്തിന് പുണ്യ കിട്ടിയതു പോലെ തോന്നുന്നു . ഭഗവാനേ ഇതുപോലെ അവിടെ വന്ന് ഭഗവാനേ കാണാൻ അനുഗ്രഹിക്കണേ. 🙏🌹🌹🌹🌹

  • @rajeevanpallath7389
    @rajeevanpallath7389 Год назад +3

    നന്നായിട്ടുണ്ട്.... രാമേശ്വരം ക്ഷേത്രത്തിൽ ഇത്രയും നന്നായി ഷൂട്ട്‌ ചെയ്യാൻ അനുവാദം കിട്ടാറില്ല... Well done

  • @abhinavabhi3930
    @abhinavabhi3930 11 месяцев назад +1

    E video njan phonil kanubhol ente mol kairali tv il magic ovan kanukayanu

  • @ajayankumar3372
    @ajayankumar3372 11 месяцев назад +1

    നല്ല അവതരണം

  • @sudhans6599
    @sudhans6599 Год назад

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ട്ണ്ട് എന്നാലും രാമേശ്വരം എന്ന് കേൾക്കുമ്പോൾ വീണ്ടും പോകാൻ ആവേശം 👌👌👌🙏🙏🙏

  • @santhakumariamma9055
    @santhakumariamma9055 11 месяцев назад +1

    Thank you so much

  • @anjana.p538
    @anjana.p538 Год назад

    Adipoli Rameshwaram Temple

  • @lekshmys6994
    @lekshmys6994 Год назад +1

    Thank you.. Chechiiii... 🙏🙏🙏❤️❤️❤️

  • @sreejavenugopal4399
    @sreejavenugopal4399 Год назад +1

    സത്യം എന്റെ മാമന് കുട്ടികൾ ഉണ്ടായത് ഇങ്ങനെ yanu

    • @sreejasugesh
      @sreejasugesh Год назад

      Eniku kuttikal ella ethu divasam aanu pokendath ennu onnu parayumo

    • @seenavivek7372
      @seenavivek7372 2 месяца назад

      സത്യം ആണോ

  • @jayasrees4974
    @jayasrees4974 Год назад

    Mam we also gi to Rameshwaram and Madhurameenakshi temple 👃👃

  • @beenas9753
    @beenas9753 Год назад +31

    രമേശ്വരത്തെ ആചാരങ്ങളെക്കുറിച്ചും തീർത്ഥക്കിണർ snanathe കുറിച്ചും പറഞ്ഞുതന്നതിനു ഒത്തിരി നന്ദി ❤അവിടെ പോകാൻ ആഗ്രഹിക്കുന്നു 😍Nice vlog❤

  • @geethar7694
    @geethar7694 Год назад +25

    🙏 സന്തോഷം. എനിക്കും അവിടെ എത്താനും തീർത്ഥ സ്നാനം ചെയ്യാനും ഭഗവാനെ കാണാനും കഴിയണെ എന്ന പ്രാർത്ഥന മാത്രം.

  • @muhammed12331
    @muhammed12331 Год назад +6

    ഓരോരുത്തർക്കും വിശ്വാസം പല രീതിയിൽ ആയിരിക്കും . അത് ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല .ഇത്തരം ആചാരങ്ങളും ഐതീഹ്യങ്ങളും ഒക്കെ ഇടകലർന്ന സംസ്കാരമാണ് ഭാരത്തിതിൻ്റെത്. വിശ്വാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ആളുകളെയും കാണാൻ സാധിച്ചു ഇന്നത്തെ vlogil ! 22 തീർത്ഥ കിണറുകളും അവയുടെ ഐതീഹ്യം വിവരിച്ചത് പുതിയ അറിവായിരുന്നു . ദേവാലയം എന്ന് പറഞാൽ അത് ഏത് മത വിഭാഗത്തിൻ്റെ ആയാലും മനസ്സിന് ശാന്തി സമാധാനം ലഭിക്കുന്ന ഇടം ആണ് !

  • @bijuthirur3534
    @bijuthirur3534 Год назад +56

    ഭഗവാനെ ഒരു തവണ യെങ്കിലും അവിടെ ദർഷിക്കാൻ അനുവാദo
    തന്ന് അനുഗ്രഹിക്കണേ
    ഈശ്വര 🙏🙏🙏🙏

    • @manumohan6878
      @manumohan6878 Год назад

      വിവരണംനലലവണംആസ ദിചചൂ നമിചചൂ

    • @leelaleela5615
      @leelaleela5615 Год назад

      ഈ പറഞ്ഞത് വളരെ സത്യമായ കാര്യമാണ് കാരണം ഞങ്ങൾ 50പേര് അടങ്ങുന്ന ഒരു സംഗം പോയിട്ടുള്ളതാണ് 2ദിവസം തങ്ങി

  • @terleenm1
    @terleenm1 Год назад +2

    ഈ 22 സ്നാനം ചെയ്ത ശേഷം ഉടനെ പോയി കുളിക്കാൻ പാടില്ല എന്നാണ് പറയുന്നത്.... അപ്പോ ചെയ്ത സ്നാനത്തിൻ്റെ ഗുണം എല്ലാം ഇല്ലാതെ ആകും.🙏

  • @mohammedpl461
    @mohammedpl461 Год назад +4

    ഇത്രേം ജനങ്ങൾ എത്തുന്ന സ്ഥലത്തേക്ക് കേരളത്തിൽ നിന്ന് നേരിട്ട് ഒരു ട്രെയിൻ പോലും ഇല്ല..! അടിപൊളി..! എന്നാൽ തമിഴ് നാട് ഗുരുവായൂർ രാമേശ്വരം സ്ലീപ്പർ ബസ് ഓടിച്ചു പണം കൊയ്യുന്നു.! ആരോട് പറയാൻ.!

    • @ChandrikaK-e6t
      @ChandrikaK-e6t 11 месяцев назад

      Palam pani nadakkunnu.amritha express varunnundu

  • @dilipkumar1905
    @dilipkumar1905 11 месяцев назад +4

    3പ്രാവശ്യം പോയിട്ടുണ്ട്
    കിണറുകൾ അടുത്തടുത്തു ആണെങ്കിലും ഓരോ കിണറിലെ വെള്ളത്തിനു പല പല രുചിയും തണുപ്പും ആണ് 🙏🙏🙏

  • @architha8350
    @architha8350 7 месяцев назад +2

    Madam പറഞ്ഞത് സീത ദേവി മണ്ണുകൊണ്ട് നിർമ്മിച്ചതാണ് രാമേശ്വരത്തെ പ്രതിഷ്‌ഠ എന്നാണ്. പക്ഷേ ആ സമയം സീതാദേവി ലങ്കയിലാണ്. യുദ്ധത്തിനു പുറപ്പെടും മുമ്പായി ശ്രീരാമൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഇത് അധ്യാത്മരാമായണം യുദ്ധകാണ്ഡത്തിൽ വിവരിക്കുന്നുണ്ട്. ഇത് വായിച്ചുനോക്കിയാൽ അറിയാം. പാപാപഹനായ പരമശിവനെ ഇവിടെ പ്രതിഷ്‌ഠിച്ച് പൂജകൾ നടത്തി അനുഗ്രഹം വാങ്ങിവേണം, ഇനി നമുക്കു് മുമ്പോട്ടു പോകുവാൻ" എന്നു ശ്രീരാമദേവൻ അഭിപ്രായപ്പെട്ടു. അതിനോടു വാനരന്മാരും ശിവഭക്തനായ വിഭീഷണനും പൂർണ്ണമായി അനുകൂലിച്ചു. ക്ഷേത്രനിർമ്മാണത്തെക്കുറിച്ചാലോചിച്ചപ്പോൾ, ഒരു ദിവസംകൊണ്ട് പ്രതിഷ്ഠാമണ്ഡപം നിർമ്മിക്കാമെന്നും നളനീലന്മാർ ഭരമേററു.
    പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം കൈലാസത്തുനിന്നും കൊണ്ടുവരാനായി ജഗൽപതി, ജഗൽപ്രാണപുത്രനെ നിയോഗിച്ചു. പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തവും നിശ്ചയിക്കപ്പെട്ടു. ഹനുമാൻ കൈലാസത്തേയ്ക്ക് വായുവേഗം പറന്നു കഴിഞ്ഞു.
    മണ്ഡപം പൂർത്തിയായി. മുഹൂർത്തവും സമാഗതമായി. ശിവലിംഗവും കൊണ്ട് മാരുതപുത്രൻ അപ്പോഴും എത്തിയിട്ടില്ല. മുഹൂർത്തം തെറ്റിക്കാനും പാടില്ല.
    ദാശരഥി അല്പസമയം ധ്യാനനിരതനായി നിന്നതിനുശേഷം, പെട്ടെന്നു മണ്ഡപത്തിൽ പ്രവേശിച്ചു ഏകാഗ്രനിഷ്ഠനായി. മൂർത്തിത്രയങ്ങളുടെ ഏക ഭാവാത്മകശക്തിതന്നിലാവാഹിച്ചു, "പരമ ശിവ' എന്നു സങ്കല്പിച്ചുകൊണ്ടു ആ പുണ്യമുഹൂർത്തത്തിൽ വിഗ്രഹം കൂടാതെയുള്ള ദിവ്യപ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു. ആ അവസരത്തിൽ ഒരു അത്ഭുതകാന്തിയും പ്രശാന്തതയും അവിടെ വ്യാപരിച്ചു. അതോടൊപ്പം ശൈവചൈതന്യത്തിന്റെ ഒരു തേജസ്സും അവിടെ തിളങ്ങി. ദേവകൾ പുഷ്‌പവർഷം ചൊരിഞ്ഞു. നാരദൻ വീണ വായിച്ചു ശിവമാഹാത്മ്യം വാഴ്ത്തിപ്പാടി. ആ സമയം! അത്ഭുതം ! പ്രതിഷ്ഠാകർമ്മം നടന്ന പുണ്യവേദിയിൽ സ്വയംഭൂവായ ശിവലിംഗം മുളച്ചു നില്ക്കുന്നതായി കാണപ്പെട്ടു. രാമചന്ദ്രൻ ഭക്തിപൂർവ്വം സമുദ്രജലം കൈയിൽ കോരിയെടുത്തു് ശിവലിംഗത്തെ അഭിഷേകം ചെയ്തു പൂജകളർപ്പിച്ചു.

  • @jalajas1376
    @jalajas1376 Год назад +47

    രാമേശ്വരം എന്ന പുണ്യമായ ചരിത്രം പറഞ്ഞു തന്ന പ്രിയ പെട്ട മാമിന് ഒത്തിരയൊത്തിരി അഭിനന്ദങ്ങൾ.. beautiful.. temple....🙏🙏❤️❤️😍😍

  • @mayasaraswathy8899
    @mayasaraswathy8899 Год назад +151

    വരെ ദൈവീകമായ വ്ലോഗ്. എല്ലാ കാഴ്ചകളും ഇത്ര മനോഹരമായി ഷൂട്ട്‌ ചെയ്തു വിശദമായി പറഞ്ഞു എല്ലവരിലേക്കും എത്തിക്കാൻ ചേച്ചിക്ക് സാധിച്ചതിൽ ദൈവാധീനം ഉള്ളത് കൊണ്ടാണ്. അതും ഒരു കർമ്മം തന്നെ അല്ലേ.അത് മനോഹരമായി ചേച്ചി നിർവഹിച്ചു . 🙏🏽

  • @remapraveer8736
    @remapraveer8736 Год назад +43

    രാമേശ്വരം ഇതുവരെ പോയിട്ടില്ല, അവിടുത്തെ ആചാരങ്ങൾ കൃത്യമായി പറഞ്ഞു തന്നതുകൊണ്ട് അവിടേക്ക് ഇനിയുള്ള യാത്ര കുറച്ചുകൂടി വ്യക്തമായി ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നു. ഭഗവാൻ സഹായിക്കട്ടെ,🙏

    • @chandralekhachandralekha7274
      @chandralekhachandralekha7274 Год назад

      രാമേശ്വരം ഇതു വരെ പോയിട്ടില്ല ഭഗവാൻ സഹായം തരട്ടെ അപ്പോൾ പോകാംപ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @sukumaric5325
      @sukumaric5325 9 месяцев назад

      Chechi nertuueppol Kanan pattum thammil Kanan orupad avgrahikkinnu

  • @girijasahu9600
    @girijasahu9600 Год назад +13

    ഒത്തിരി സന്തോഷം തോന്നുന്നു
    ഇങ്ങനെ ഒരു വീഡിയോ ചെയ്ത ലക്ഷ്മി നിങ്ങൾ ഒരു മഹാലക്ഷ്മി തന്നെ.

  • @mayadevikg5530
    @mayadevikg5530 7 месяцев назад +4

    ഞാൻ രാമേശ്വരം പോകുവാൻ പോകുന്നു അതിനുമുമ്പ് ഇതുപോലുരു വീഡിയോ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി 🙏കാരണം പോകുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കാൻ കഴിയുന്നത് നല്ലകാര്യമല്ലെ 🙏 ഓം നമഃ ശിവായ🙏🙏🙏

  • @preethamadhan3999
    @preethamadhan3999 Год назад +7

    ഞങ്ങൾക്കും രാമേശ്വരം വന്നു ഭഗവാന്റെ ദർശനവും , തീർത്ഥ സ്നാനപുണ്യവും ലഭിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏
    ഓം നമഃ ശിവായ🙏🙏
    ശ്രീറാം ജയറാം ജയ ജയ രാം 🙏🙏🙏

  • @sushamanair3461
    @sushamanair3461 Год назад +5

    GREAT GREAT...
    പോകുവാൻ ആഗ്രഹിക്കുന്ന പുണ്യസ്ഥലം.... ഓം നമഃശിവായ..... ഇതു കാണിച്ചു തന്നതിന്, കോടി കോടി നന്ദി... ആ പാദങ്ങളിൽ നമസ്കരിക്കുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ...

  • @bineesheb6016
    @bineesheb6016 Год назад +4

    ഞങ്ങൾക്കും മക്കൾ ഇല്ല 13 വർഷം ആവുന്നു.ഒരുപാട് നാളായി ആഗ്രഹിക്കുന്നു രമേശ്യരം ധനുഷ്കോടി പോണം എന്ന് ഇതു വരെ സാധിച്ചില്ല മക്കൾ ഇല്ലാത്തവർ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മക്കൾ ഉണ്ടാകുന്നു പറഞ്ഞു കേട്ടപ്പോൾ അവിടേക്കു പോകാൻ ആഗ്രഹം കൂടി. ചേച്ചിയുടെ യാത്രയിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. ഒരുപാട് നന്ദി.😭🙏🏻

  • @janadhanantr1451
    @janadhanantr1451 Год назад

    ഞാൻ തീർത്ഥ കിണറിലെ പുണ്യ ജലത്തിൽ കുളിച്ചിരുന്നു ഏകദേശം ഒരു വർഷമായിക്കാണും

  • @Sana4455-I9n
    @Sana4455-I9n Год назад +5

    അൽഹംദുലില്ലാ... മാഡത്തിൻ്റെ ദൈവഭക്തി.... ഇങ്ങനെയുള്ളവരെ ഇപ്പോൾ കാണാനേ കിട്ടുന്നില്ല... ഇത്തരം കാഴ്ചകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്...

  • @sushamanair3461
    @sushamanair3461 Год назад +9

    ഇത്ര നല്ല ആ, explanation... soo nice.... അവിടെ എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... ആ ഭാഗ്യം ഭഗവാൻ നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഓം നമഃശിവായ

  • @abhinavabhi3930
    @abhinavabhi3930 11 месяцев назад +1

    Ente veetil eppozhum und 22 kinarileyum vellam njan kuppiyilaki kodunnathanu

  • @ushak.m6614
    @ushak.m6614 Год назад +2

    എനക്കും ഒരു പ്രാവശ്യം എങ്കിലും അവിടെ പോകാൻ സാധിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @keralalion2528
    @keralalion2528 11 месяцев назад +1

    തീര്‍ത്ഥക്കിണട്ടിലെ ജലം ഉപ്പ് കലര്ന്നതുതന്നെ,മട്ടെല്ലാ അവകാശവാദങ്ങലും അതിശയോക്തി മാത്രം.സ്വയം അനുഭവിച്ചരിഞ്ഞത്.

  • @anjaliarun4341
    @anjaliarun4341 Год назад +26

    Thanks a lot dear ma'am 🙏❤ 22 തീർത്ഥകിണർ പിന്നെ ആചാരങ്ങളും പറഞ്ഞു തന്നതിനും കാണിച്ചുതന്നതിനും🙏💟

  • @vanajadevi2434
    @vanajadevi2434 Год назад +10

    പുണ്യ ഭൂമിയിലെ അനുഭവം കാണിച്ചു തന്നതിന് 🙏🙏

  • @lovelygeoge7428
    @lovelygeoge7428 Год назад +22

    ഞങ്ങൾ പോയി തീർത്ഥകുളത്തിൽ കുളിച്ചു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. അബ്ദുൾകലാമിന്റെ വീട് ഓക്കേ കണ്ടു. ധന്ഷകൊടിയും കവർ ചെയ്തിട്ടു ആണ് ഞങ്ങൾ വന്നത്. ഇതു എല്ലാം ഒരിക്കൽ കൂടി കാണാൻ പറ്റി. Thank you dear മാം ❣️

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +2

    തീർത്ഥമൊഴിച്ചശരീരം പിന്നീട് കുളിക്കാനോ തുടക്കാനോ പാടില്ല . അത് തീർത്ഥത്തെ അപമാനിക്കലാണ് .

  • @BindumvBindu
    @BindumvBindu Год назад +1

    എനിക്ക് ആ ഭാഗ്യം കിട്ടി രാമേശ്വരത്ത് പോകാൻ But കടലിലെ കുളി പല ജനങ്ങളും അവിടെ തുണികൾ ഉപേക്ഷിക്കുന്നു. അത് ചവിട്ടി വേണം . ബാക്കിയെല്ലാം നല്ലത്.

  • @bindukrishnan164
    @bindukrishnan164 Год назад +6

    രാമേശ്വരം പോകണമെന്ന് ഭയങ്കര ആഗ്രഹം ആണ്, എന്തായാലും പോയത് പോലെ എല്ലാം വ്യക്തമായി വിവരിച്ചു തന്നു, Thank you ma'am 🙏

  • @sheejacs451
    @sheejacs451 11 месяцев назад +4

    ഞാൻ 2 പ്രാവശ്യം പോയി നല്ല അനുഭവം ഭഗവാന്റെ അനുഗ്രഹo❤❤❤❤❤❤❤

  • @preethas23
    @preethas23 Год назад +6

    രാമേശ്വരത്ത് ഇതുവരെ പോയിട്ടില്ല.ഈ vlog കണ്ടപ്പോൾ അവിടെ പോയത് പോലെ ഉള്ള ഒരു അനുഭവം ആയിരുന്നു. അവിടെ എത്തുവാൻ സാധിയ്ക്കും എന്ന് വിചാരിക്കുന്നു. ഇത്രയും കാണാൻ എങ്കിലും സാധിച്ച് ല്ലോ. ലക്ഷ്മി ക്ക് നന്ദി 🙏🙏🙏🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад +2

      Orupadu santhosham thonunnu dear ishtapettu ennu arinjathil..sneham mathram 🥰🤗🙏

  • @snair8448
    @snair8448 Год назад +14

    An American woman who had lost her job, relationship
    Lost came across a story of Rameswaram & 22 wells. She had $2k left in her bank. She took all of it, bought ticket, came to Rameswaram & returned. When she checked her mail, she had a new job offer. Not saying her Rameswaram trip turned her luck. It’s about surrender to the divine & devotion and trust in ultimate good outcome! 🙏🏾

    • @gopinair5030
      @gopinair5030 Год назад

      ഓം നമഃ ശിവായ ഓം നമോ വാസു ദേവായനമോനമ 🙏 രാം രാമ രാമ 🙏🌹🙏♥️🙏🌹🙏♥️🙏🌹

    • @mohananadavakkat4778
      @mohananadavakkat4778 Год назад

      ​@@gopinair5030up no

    • @seenavivek7372
      @seenavivek7372 2 месяца назад

      Sherikum nadannathano ningal ezhuthiyirikunnathu

    • @snair8448
      @snair8448 2 месяца назад

      @@seenavivek7372 it was published in U.S. when she returned

  • @ckrajan9251
    @ckrajan9251 Год назад +1

    ലക്ഷ്മി mam ഞാൻ ഒരു പാവപെട്ട കുടുംബത്തിലെ അംഗം ആണ്
    ഇപ്പോൾ അവിടെ പായപ്പോൾ ഉള്ള പ്രതീതി കിട്ടി

  • @lathikaravindran9303
    @lathikaravindran9303 Год назад +5

    ഞാനും പോയിട്ടുണ്ട് രമേശ്വരവും തനുഷ്കോടിയിലും, നല്ലൊരു അനുഭവം ആയിരുന്നു അത് .

  • @chellakkili
    @chellakkili Год назад +4

    ഇന്തൃയിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള യാത്രാവിവരണങ്ങൾ ചെയ്യുമോ?

  • @prurushothamankk991
    @prurushothamankk991 Год назад +3

    രാമേശ്വരം പോയ ഒരു അനുഭവം കൈവന്നു മാത്രവുമല്ല ചടങ്ങുകൾ ചെയ്തുകൊണ്ട് പോയ സംതൃപ്തി അവതാരകയ്ക്ക് അഭിനന്ദനങ്ങൾ

  • @kalyanielankom5853
    @kalyanielankom5853 Год назад +1

    മാഡം വെള്ളത്തിൽ ഇറങ്ങിയപ്പോൾ എനിക്ക്പേടിയായി

  • @lalithams4394
    @lalithams4394 Год назад +8

    ഓം ഹ്രീം നമഃ ശിവായ 🙏🏻വളരെ മനോഹരം ആയ വീഡിയോ 👏രാമേശ്വരം പോയിട്ട് ഇല്ലാത്തവർക്ക്ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം ആയിരിക്കും 👏ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു ഒരായിരം അഭിനന്ദനങ്ങൾ 👌💐രാമേശ്വരം പോയ പ്രതീതി തോന്നും ഈ വീഡിയോ കാണുമ്പോൾ 👏നന്ദി👏നമസ്കാരം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏

    • @neerajaunni5973
      @neerajaunni5973 5 месяцев назад

      What does om hreem namah shivaya mean? What's the difference between om namah shivaya and om hreem namah shivaya?

  • @sarswathiIyar
    @sarswathiIyar 11 месяцев назад +1

    Njangal Kazhinja February yilpoyittu Beli tarpanam cheytirunnu .ningal paranja ellateerta kinatyilum kulichu parayuvan vittu poya oru sangati kootiyindu Seetadevikku water kutikkuvan thonniysppol sreeRamachandren sea yute natubhsgattsyittu adtram upyogichu seetadeviyute daham
    Thertha kinarum njangal kandirinnu.

  • @Suparnika
    @Suparnika Год назад +3

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. രമേശ്വരത്തു പോയി ഭഗവാനെ കാണണം എന്നുള്ളത്. സാധിക്കുമോ എന്നറിയില്ല ഭഗവാൻ അതിനു അനുവാദം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഓം നമഃ ശിവായ 🙏🏻

  • @sreekalakp9498
    @sreekalakp9498 Год назад +2

    തീർത്തകുളത്തിൽ കുളിച്ചു വന്നു പിന്നെ അന്ന് കുളിക്കാൻ പാടില്ല..

  • @manjuviswan3398
    @manjuviswan3398 Год назад +4

    ഒരുപാട് തവണ പോവാനും സ്നാനം ചെയ്യാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് .. പക്ഷേ ഇത്രയും കാര്യങ്ങൾ ഇതിനെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണ് .. very informative video

  • @smnair3168
    @smnair3168 Год назад

    Mini ഇഡലി,kothu പൊറോട്ട, റവ ദോശ, അമ്മോ പെരു വയറി

  • @sudharmmadevikn9846
    @sudharmmadevikn9846 9 месяцев назад +3

    സന്തോഷം എനിക്കും രാമേശ്വരം പോകാനും 22തീർത്ഥ കിണറ്റിൽ കുളിക്കുവാനും ഭഗവാനെ ദ ർശിക്കുവാനും സാധിച്ചു എല്ലാം ഒരു മുന്ജന്മ ഭാഗ്യം 🙏🙏

    • @seenavivek7372
      @seenavivek7372 2 месяца назад

      മുന്ജന്മ പാപ ദോഷങ്ങൾ തീർക്കാൻ അവിടെ പോയി ഇത് ചെയ്താൽ മതിയെന്ന് പറയുന്നത് ശെരിയാണോ

  • @radharavi2891
    @radharavi2891 Год назад +2

    ഓം നമശിവായ
    രാമേശ്വരം ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ.
    മാഡത്തിന് അഭിനന്ദനങ്ങൾ

  • @ValsalaAnand
    @ValsalaAnand 11 месяцев назад +2

    രാമേശ്വരം കാണിച്ചു തരുകയും എല്ലാം വിശദീകരിച്ചു തരുകയും ചെയ്ത madathinu നന്ദി ❤❤❤

  • @BindhuMohan-c8p
    @BindhuMohan-c8p 11 месяцев назад +1

    ഞാൻ പോയിരുന്നു 🙏🙏🙏🙏

  • @devisreekumar734
    @devisreekumar734 Год назад +3

    ഇതുവരെ പോകാൻ സാധിച്ചില്ല.ഇത്രയും detail aayi പറഞ്ഞുതന്ന lakshmiji 🙏👍

  • @surabhigibin6979
    @surabhigibin6979 Год назад +18

    2 തവണ പോയിട്ടുണ്ടെങ്കിലും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം 🥰

  • @sushammasushamma7480
    @sushammasushamma7480 Год назад +2

    ചേച്ചി 🙏🙏🥰🥰🌹സൂപ്പർ നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും

  • @BinduSuresh-bc3wn
    @BinduSuresh-bc3wn Год назад +3

    ചേച്ചി കാരണം ഇതൊക്കെ കാണാൻ കഴിഞ്ഞു. 🙏 thank you chechi 🙏🙏

  • @GirijaGirija-c4t
    @GirijaGirija-c4t 11 месяцев назад +2

    അനുഗ്രഹിക്കണം അവിടെ എത്താൻ എത്രയും പറഞ്ഞുതന്ന മേടത്തിന് ഒരുപാട് നന്ദി നാരായണന്റെയും മഹാദേവന്റെയും അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏

  • @aswathykiran7307
    @aswathykiran7307 Год назад +1

    ഇവിടെ ബലി ഇട്ടാൽ പിന്നെ നമ്മൾ ബലി ഇടണോ...

  • @ramanipk8410
    @ramanipk8410 Год назад +2

    രാമേശ്വരം കെട്ടിട്ടേയുള്ളു എല്ലാം വിശദമായി പറഞ്ഞു തന്നു സന്തോഷം നന്ദി

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 Год назад +3

    ഇവർക്ക് വിശ്വാസമുണ്ടോ

  • @ushalakshmanan2191
    @ushalakshmanan2191 11 месяцев назад +1

    ഭഗവാനെ ചെന്നുകണ്ട ഒരു അനുഭവം 🙏🙏🙏🙏🙏

  • @saraswathik485
    @saraswathik485 Год назад

    രാമേശ്വരം കാണാനും പുണ്യ സ്റ്റാനം ചെയ്യാനും ഭഗവാനെ തൊഴാനും അനുഗ്രഹം ഉണ്ടാവന്നെ ഭഗവാനെ

  • @techandtech2250
    @techandtech2250 Год назад +1

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ പോകാൻ പറ്റും എങ്കിൽ പോകണം.അത്രക് ഒരു പ്രത്യേകത ആണ് ഇവിടെ.

  • @Ishaani8
    @Ishaani8 Год назад +16

    ഞങ്ങൾ ഒക്ടോബറിൽ പോയിരുന്നു 22 തീർത്ഥ കിണറിൽ സ്നാനം ചെയ്തു.... ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആയിരുന്നു.......🙏🙏🙏🙏 ഈ വീഡിയോ കണ്ടപ്പോൾ ഒന്നൂടെ പോയ ഒരു feel😊😊😊😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Orupadu santhosham dear ♥️ othiri sneham 🥰🙏

    • @mohanant2984
      @mohanant2984 Год назад

      @@LekshmiNairsTravelVlogs ഇവൾ വിശ്വാസി ഒന്നുമല്ല ഒന്നാം തരം / cpm ൻ്റെ ആഞ്ജാനുവർത്തി / ലോ കോളേജിൽ, ഇവൾ ഹരിജനങ്ങളെ മോശമായി പറയുകയുO/ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കിയ വളാണ്, ക്ഷേത്രാചാരങ്ങൾ മനഃസ്സിലാക്കണമെങ്കിൽ, മോക്ഷ, എന്ന മോചിതയുടെ ചാനൽ കാണുകയാണ് വേണ്ടത്.

  • @leenasladiesboutique1219
    @leenasladiesboutique1219 Год назад +3

    Super ❤️❤️❤️. ഞങ്ങളും പൊകാൻ ഇരിക്കുന്ന ഒരു പുണ്യസ്ഥലം

  • @Nigi542
    @Nigi542 Год назад +1

    ഈ വീഡിയോ ഇപ്പോ കാണുന്നത് രമേശ്വരത്തിൽ വെച്ച്. പുണ്യ സ്ഥലം. പുണ്യ തീർത്ഥം

  • @jayasreesajikumar9292
    @jayasreesajikumar9292 Год назад +2

    മനസ്സിൽ ആഗ്രഹിച്ച പോലത്തെ വീഡിയോ, സംശയം ഒക്കെ മാറി അവിടുത്തെ കാര്യങ്ങൾ വിശദമായും വൃത്തിയായും അവതരിപ്പിച്ചു. ഒത്തിരി നന്ദി ❤️❤️❤️❤️.....

  • @abhinavabhi3930
    @abhinavabhi3930 11 месяцев назад +2

    Njan poyittund

  • @fzzlu__
    @fzzlu__ Год назад +2

    മരണശേഷം നരകത്തിൽ പോകില്ല.... എന്ന തീർത്ഥം പൊളിച്ചു ട്ടോ.... ഒന്ന് പോകണം

  • @indirabaimr6787
    @indirabaimr6787 Год назад +2

    എന്റെ ഒത്തിരി നാളത്തെആഗ്രഹം ആയിരുന്നു രാമേശ്വര ക്ഷേത്ര ദർശനം, അതു കഴിഞ്ഞ വർഷം സഫലമായി, അതെ, ഒരു പ്രതേക ദിവ്യാനുഭൂതി തന്നെആണ് അവിടെത്തെ ദര്ശനവും സ്നാനവും, 🙏❤️

    • @sreeshavimal
      @sreeshavimal 9 месяцев назад

      Hlo mam namaskkaram. Ee maasam 19 nu pokan irikkanu njangal ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കർമങ്ങൾ ഒന്നും ചെയ്യുന്നില്ല എങ്കിൽ നമ്മൾ കടലിൽ സ്നാനം ചെയ്യേണ്ടതുണ്ടോ. ഈ ദമ്പദി സ്നാനം കടലിൽ ആണോ ചെയ്യേണ്ടത്? Pls reply mam

  • @ambiliambili4254
    @ambiliambili4254 Год назад +2

    ജയ് ശ്രീറാം 🙏എന്റെ രാമൻ പ്രതിഷ്ഠ നടത്തിയ എന്റെ മഹാദേവൻ 🙏🙏ഞാൻ ഈ ജന്മത്തിൽ പോകുവാൻ ഏറ്റവും ആഗ്രഹിക്കുന്ന പുണ്യഭൂമി 🙏ഓം ഹ്രീം നമഃ ശിവായ 🙏🌹🌹❤️❤️

  • @sunithaksamvritha4083
    @sunithaksamvritha4083 Год назад +22

    രാമേശ്വരം കാണാൻ, പുണ്യ സ്നാനം ചെയ്യാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @kishorbabu3549
    @kishorbabu3549 Год назад +2

    ഏറെ നാളായി കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് രാമേശ്വരം... അവിടെ പോയി വന്ന അനുഭവമുണ്ടായി... എല്ലാം മനസിലാക്കി തന്നതിന് ഒരു പാട് സ്നേഹം.. നന്ദി ചേച്ചി.. ❤️🥰

  • @lekharajkumar7937
    @lekharajkumar7937 Год назад +4

    രാമേശ്വരം പോകാൻ തോന്നുന്നു🙏🙏🙏🙏🙏

  • @sheebak4011
    @sheebak4011 Год назад +1

    ഞാൻ പോയി സ്നാനം ചെയ്തതാണ്. രാമേശ്വരം എല്ലാവരും കാണേണ്ടതാണ്.

  • @albertkv14
    @albertkv14 Год назад

    എൻ്റലക്ഷ്മിനായരെ നിങ്ങളെ ഞാൻ സമ്മതിച്ചു തീർത്ഥങ്ങളിലെല്ലാംകുളിച്ചുപാപശുദ്ധിവരുത്തി ഷാംപുഇട്ടുകുളിച്ചുദേഹശുദ്ധിവരുത്തി ഇനിഉടലോടെസ്വർഗ്ഗത്തിൽ കൂട്ടത്തിൽഷാംപൂവിൻ്റെഒരുപരസ്യവും കൊല്ലം തുളസിയെ സ്റ്റൈലിൽ പറഞ്ഞാൻ സമ്മതിക്കണം എൻ്റപൊന്നോ....

  • @ambiliachu672
    @ambiliachu672 Год назад +25

    ഈ ശിവരാത്രി ദിവസം തന്നെ കാണാൻ സാധിച്ചു ഇങ്ങനെ ഒരു കാഴ്ച്ച മനസ് നിറച്ചു ഒരുപാട് നന്ദി മഹാദേവന്റെ അനുഗ്രഹം മാമിനും കുടുംബത്തിനും ഉണ്ടാവും

  • @vimalaprakasan58
    @vimalaprakasan58 2 месяца назад

    ❤സത്യം ഒരുപാട് തവണ പോയീട്ടുണ്ട് 🙏🏻അത് അനുഭവച്ചുതന്നേ അറിയണം 🙏🏻🙏🏻🙏🏻❤

  • @souminivaavanur8680
    @souminivaavanur8680 Год назад +2

    വളരെ നന്നായി വിവരിച്ചു!!എനിക്ക് ഉടൻ പോകണം, 🙏🙏🙏കിണർ വെള്ളം ആരോഗ്യ ത്തിനും മനസ്സിനും കുളിർ നൽകുന്നു.

  • @chitrasasikumar925
    @chitrasasikumar925 Год назад +3

    നല്ല വിശദീകരണവും ദർശനങ്ങളും❤️🙏
    ദൈവം അനുഗ്രഹിക്കട്ടെ

  • @shezathamaara1974
    @shezathamaara1974 Год назад +1

    ottum ahangaaramillatha sthree

  • @babuvkallunkal-od1ck
    @babuvkallunkal-od1ck 8 месяцев назад

    രണ്ടു ചെറിയ തെറ്റുകൾ.
    നിളാ തീർത്ഥം അല്ല. നീല തീർത്ഥം. നീലനും നളനും വാനാര സേനയിലെ പ്രമുഖരായിരുന്നു.
    Lilly തന്നെയാണ് ആമ്പൽ.

  • @miniv7639
    @miniv7639 11 месяцев назад +2

    ഇത് വരെ കാണാൻ പറ്റാത്തവർ, വരാൻ സാധിക്കാത്തവർ എന്നിവർക്ക് ഈ vlog ലൂടെ താങ്കൾ എല്ലാവരിലും എത്തിച്ചു നൽകിയത് വളരെ വിലപ്പെട്ട കാഴ്ചകൾ, അറിവുകൾ എന്നിവയാണ്..വളരെ യധികം നന്ദി

  • @sunilkumar-pt7lv
    @sunilkumar-pt7lv 11 месяцев назад +1

    ഓം നമഃ ശിവായ

  • @baluba6144
    @baluba6144 Год назад +1

    മാം ന്റെ കൂടേ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം കിട്ടി, അത്രക്കും മനസ്സിൽ തട്ടിയ വ്ലോഗ്, thaku mam🥰

  • @meenasundhar6436
    @meenasundhar6436 Год назад +1

    🙏🏻നമസ്കാരം രാമേശ്വരം ഭഗവാന്റെ കൃപകൊണ്ട് പലതവണ പോവാൻ സാധിച്ചു 🙏🏻ഓം നമഃ ശിവായ 🕉️🌹❤️🙏🏻

  • @valsalanayak793
    @valsalanayak793 Год назад +4

    Thank you so much Dear. such a beautiful and detailed vedio took me to the Temple. Enjoyed. Stay blessed 😍

  • @sindugopan9803
    @sindugopan9803 Год назад +1

    ഓം നമശ്ശിവായ🙏 നല്ല വ്ലോഗ് എല്ലാം വിശദമായി പറഞ്ഞു തന്നു ചേച്ചി🙏 ഞാനും പോയിട്ടുണ്ട് കുറച്ചു വർഷങ്ങൾക്ക് മുന്നേ ഇപ്പോൾ ഇത് കണ്ടപ്പോ വളരെ സന്തോഷം തോന്നി🙏

  • @rethijak934
    @rethijak934 11 месяцев назад +9

    ക്ഷേത്ര ദർശനം സാരിയിൽ ആയിരുന്നെങ്കിൽ എത്ര ഭംഗി ആയിരുന്നു❤

  • @sathidevithrayambakam9434
    @sathidevithrayambakam9434 11 месяцев назад +2

    Very infermative video Thank u

  • @smithasurendranath4875
    @smithasurendranath4875 Год назад +1

    ഉപകാര പ്രഥമായ വീഡിയോ 🙏 അടുത്ത ദിവസം പഴനി, മധുര, രാമേശ്വരം പോകുന്നുണ്ട്. പറഞ്ഞതുപോലെ തൊഴുതു വരാം 🙏🙏

  • @mariyahelna9926
    @mariyahelna9926 Год назад +1

    Hi maam. മാം നല്ല സുന്ദരി ആയിരുന്നു. കുറെ കാര്യം മനസിലാക്കാൻ സാധിച്ചു nice vlog

  • @rajanijayan9606
    @rajanijayan9606 Год назад +10

    22 തീർത്ഥ കിണറിന്റെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്.ഇത്രയും നന്നായിട്ട് അത് കാണാൻ പറ്റിയത് വളരെ സന്തോഷം.nice vedeo 🙏🌷💞👍

    • @zyxwe3390
      @zyxwe3390 Год назад

      അതേ കഴിഞ്ഞ വീഡിയോ ഇട്ടപ്പോ വിജാരിച്ച് തീർത്ത കിണർ കാണണം എന്ന്. .നന്ദി

    • @varghesemeckamalil3049
      @varghesemeckamalil3049 Год назад

      Good

  • @ajithak28
    @ajithak28 Год назад +1

    ഓം നമശിവായ ഞങ്ങൾ കഴിഞ്ഞ മാസമാണ് പോയത്. ഈ വീഡിയോ കണ്ടപ്പോൾ ക്ഷേത്രത്തിന്റെ മഹാത്മിത കൂടുതൽ അറിയാൻ കഴിഞ്ഞു 👍👏🙏🙏

  • @sathyabhamamk1615
    @sathyabhamamk1615 Год назад +1

    ഞാനും വന്നു ഇനിയും വരണമെന്നുണ്ട്. ഓം നമ: ശിവായ🙏🙏🙏

  • @jyothireshith7257
    @jyothireshith7257 Год назад +1

    ഞാനും പോയിരുന്നു ആ ഭാഗ്യം അനുഭവിച്ചിരുന്നു അതൊരു പ്രത്യേക അനുഭൂതിയാണ് വീഡിയോ കാണുമ്പോൾ വീണ്ടും അനുഭവിക്കുന്നത് പോലെ

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Orupadu santhosham thonunnu dear ishtapettu ennu arinjathil..nalla vakkukalku orupadu nanni sneham 🥰🤗🙏