ആവേശം സിനിമ നൽകുന്ന സന്ദേശം എന്ത്? | ABC CHAT | PRASANTH PLAMTHOTTAM | DHANUSH DEVAN BS

Поделиться
HTML-код
  • Опубликовано: 25 май 2024
  • ആവേശം സിനിമ പിള്ളേരേ നശിപ്പിക്കും
    പള്ളീലച്ഛന്റെ ആവേശം കണ്ടോ? | Avesham Movie | Premalu Movie | Manjummel Boys..
    #manjummelboysmovie #film #malayalamovie #malayalamlivenews #entertainment #films #movies #soubinshahir #abctv #abcmalayalam #studentsonlygovindankutty #govindankutty #premalu #premalumovie #avesham #aavesham #aaveshammovie
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 88

  • @shajushaju4876
    @shajushaju4876 Месяц назад +34

    എന്താ സംശയം ക്രിമിനൽ മൈൻഡ് സൃഷ്ട്ടിക്കുക യുവാക്കക്കളെ തെറ്റായ വഴിയിൽ തിരിക്കാൻ ശ്രെമിക്കുക പക്ഷേ എന്താ ചെയ്യാ നേർ വഴിക്ക് നടത്തേണ്ടവർ എല്ലാം തകർത്തു തരിപ്പണം ആക്കികൊണ്ടിരിക്കുന്നു

    • @edfredson
      @edfredson Месяц назад +4

      Correct. ഈ ആമ്ലേച്ഛം പോലുള്ള ന്യൂജന്‍ കഞ്ചാവുവാണമലരൊക്കെയാണ്‌ ഇന്ന്‌ ഒരു വയസ്സായ പിള്ളേർ മൊബൈല്‍ തോണ്ടുമ്പോ വരുന്നത്‌

  • @SalimKumar-nc5km
    @SalimKumar-nc5km Месяц назад +9

    കഞ്ചാവും മയക്കുമരുന്നും അടിച്ചിട്ട് അഭിനയിക്കുന്ന ഇ സിനിമയിൽ എന്ത് സന്ദേശമാണ് യുവത്വങ്ങൾക്കു നൽകുന്നത്. അമിത മദ്യപാനവും പുകവലിയും കൊലപാതകങ്ങളും യുവത്വങ്ങളിൽ kuttavasanakal വർധിപ്പിക്കുന്നു. നാടകം കണ്ടുനോക്കു അതിൽ നല്ല നല്ല സന്ദേശങ്ങളുണ്ട്. ഒരിക്കൽ മയക്കുമരുന്നിൽ പിടിക്കപ്പെട്ടു രക്ഷപെട്ട ഇവന്റെ എല്ലാ സിനിമയും കണ്ടു നോക്ക് നോർമൽ അഭിനയമല്ല.

  • @AP-pb7op
    @AP-pb7op Месяц назад +11

    ഈ അനിയന്ത്രിതമായ കുടിയും വലിയും ഇല്ലാതെ തന്നെ ഈ മൂന്ന് സിനിമകളിലും അതിൽ പറയുന്ന കഥ നല്ല ഭംഗിയായി പറയാൻ പറ്റും. അപ്പോൾ എന്തിനാണ് ഒരു കൺട്രോളും ഇല്ലാതെ ഇതൊക്കെ എല്ലാ സീനിലും കാണിക്കുന്നത് എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. പ്രത്യേകിച്ചും പുതിയ തലമുറ വലിയതോതിൽ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ.

  • @SureshKumar-xd6fj
    @SureshKumar-xd6fj Месяц назад +18

    മലയാള ചലച്ചിത്രങളെ ശെയ്ത്താൻ💥പിടികൂടിയിരിക്കുന്നു.

  • @lallamidhila5334
    @lallamidhila5334 Месяц назад +15

    😂😂 ധനുഷേ.. ഒരു തിരുത്തുണ്ട്. ശക്തിമാൻകണ്ട് ടെറസിൽ നിന്നും ചാടിയ കുട്ടിയുണ്ടേ..
    തട്ടിൻ പുറത്ത് കയറി ശക്തിമാൻ എന്ന് വിളിച്ച് താഴേക്ക്ഒറ്റചാട്ടം . നീ എന്തിനാടീ താഴേക്ക് ചാടിയത് എന്ന് ചോദിച്ചപ്പോൾ ശക്തിമാൻ രക്ഷിക്കാൻപറന്നുവരും എന്ന്കരുതിചാടിയതാണെന്ന്.😂😂😂. ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റീല്ല.

  • @joyaugustine2690
    @joyaugustine2690 Месяц назад +8

    ഇത്തരം സിനിമകൾ ഇന്നത്തെ യുവതലമുറയ്ക്കും ഭാവിതലമുറയ്ക്കും ദോഷകരമാണ്.

  • @iamthesasi
    @iamthesasi Месяц назад +7

    കോളജ് സമയത്ത് മദ്യവും സിഗരറ്റും പലരും ട്രൈ ചെയ്യും. ഇത് നിർത്താൻ ഉള്ള പ്രയാസം അവർ തിരിച്ചറിയുന്നില്ല. ചിലർ ഒരു ജാടക്ക് പറയും അവർ അഡിക്ട് അല്ല അവർക്ക് ഇപ്പോള് വേണമെങ്കിൽ നിർത്താം എന്ന്. പക്ഷേ നിർത്തൂല്ല നിർത്താൻ പറ്റൂല്ല. എന്തെങ്കിലും ദുരനുഭവമോ ആത്മീയ ഇടപെടലോ ഒക്കെ വേണ്ടി വരും നിർത്താൻ. പള്ളീലച്ചൻ പറഞ്ഞതുകൊണ്ട് രണ്ട് പിള്ളേർ നന്നവനെങ്കിൽ നന്നാവട്ടെ.

  • @user-zn3qk6me5c
    @user-zn3qk6me5c Месяц назад +8

    എല്ലാവരും സ്വന്തം മക്കളുടെ കാര്യം വരുന്നത് വരെ ധനുഷിനെ പോലെ ലിബറലും, മക്കളെയാൽ ഓർത്തഡോക്സ് ആവും

  • @universehydrolics
    @universehydrolics Месяц назад +12

    പുതിയ പടങ്ങൾ ഞാൻ കാണാറില്ല .കാരണം full അടിയും പിടിയുമാണ്

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад

      njaanum kaanaarilla....laptopil kaanaan sramichu...asahaneeyam...aramanikkoor polum kaanaan saadhichilla...off cheythu...paisakoduthu vaangicha laptop aayathukondu thallppottichilla enne ulloo....kachara padangal...

  • @cherupushpamthankappan7635
    @cherupushpamthankappan7635 Месяц назад +8

    ഇന്നത്തെ സിനിമകളിൽ എന്ത് ആശയമാണുള്ളത്? സന്ദേശമെന്ത്? ഒരേയൊരു കാര്യമേയുള്ളു ലഹരി അസാന്മാർ ഗിക പ്രവർത്തനം ജീവിതം ഇതൊക്കെയാണ്. യുവതലമുറയെ വഴിതെറ്റിക്കുകയേ ഉള്ളൂ😡 ധനുഷ് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല.

  • @premjianirudhan6825
    @premjianirudhan6825 Месяц назад +7

    എനിക്ക് തോന്നുന്നത് എന്റെ മാത്രം തോന്നലാണേ നമ്മുടെ നാടിന്റെ കേരളത്തിന്റെ ഒരു നല്ല സംസ്കാരം മാറ്റി കളഞ്ഞത് Ak ആന്റണി എന്ന ഒരു നിർഗുണനാണ് കാരണം ചാരായനിരോധനം തന്നെ എന്റെ ചെറുപ്പകാലത്ത് ഇഷ്ടം പോലെ ചാരായ ഷാപ്പുകളും കള്ളുഷാപ്പുകളും ഉണ്ടായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ ഷാപ്പുള്ള വഴിക്ക് പോവുമ്പോൾ ഷാപ്പിൽ കയറാൻ പോവുന്ന മുതിർന്നവർ മാറി നിൽക്കും കുഞ്ഞുങ്ങൾ കാണണ്ടാ അവർ പോയിട്ട് ഷാപ്പിൽ കയറാം എന്നു കരുതിയിരുന്ന വർ ചരായം നിർത്തി വിദേശമദ്യത്തിന് 100 ശതമാനം ടാക്സും ഏർപ്പെടുത്തിയപ്പോൾ ഈ കുഞ്ഞുങ്ങളെ തന്നെ ഷെയറിടാൻ വിളിക്കാൻ തുടങ്ങി അപ്പോൾ കാര്യങ്ങൾ ശരിയായി

  • @anilmadhu8904
    @anilmadhu8904 Месяц назад +8

    What father said is absolutely right, because father think about the welfare of youngsters what ever may their cast. Namaste Father Gi.

    • @jojohn103
      @jojohn103 Месяц назад +2

      ഒലക്ക..അവർക്ക് മതം പ്രചരിപ്പിക്കണം.. അത്ര മാത്രം

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад

      Yes...Father is 100% right...KUDOS to the father for telling the truth...

  • @Anjali-ng3zt
    @Anjali-ng3zt Месяц назад +4

    ആവേശം ഇഷ്ടപ്പെട്ടു. പക്ഷെ അതിൽ കാണിക്കുന്ന അധാർമിക കാര്യങ്ങളെ ആഘോഷിക്കുന്ന സമൂഹം real life ൽ ഉണ്ടു എന്നു തീയേറ്റർ ഇലെ ബഹളം കണ്ടപ്പോൾ തോന്നി.
    മഞ്ഞുമ്മൽ ബോയ്സ് സാധാരണ ആളുകളുടെ life ഇങ്ങനെയൊക്കെ ആണെന്ന് കാണിച്ചു ഒരു തെറ്റായ സന്ദേശം ആണ് കൊടുക്കുന്നതും. സിനിമയും ഇഷ്ടപ്പെട്ടില്ല.

    • @jojohn103
      @jojohn103 Месяц назад

      എന്തുവാടെ??😂😂

    • @Anjali-ng3zt
      @Anjali-ng3zt Месяц назад

      @@jojohn103 enthuvaade?

    • @jojohn103
      @jojohn103 Месяц назад

      @@Anjali-ng3zt നിങ്ങൽ വീടിൻ്റെ അകത്തു നിന്ന് ഇറങ്ങി..പുറത്തേക്ക് ഇറങ്ങി നോക്ക്..അപ്പോ മനസിൽ ആകും

    • @Anjali-ng3zt
      @Anjali-ng3zt Месяц назад

      @@jojohn103 ആയിരിക്കാം. കള്ള് കുടിയന്മാർ ഇല്ലാത്ത വീട്ടിൽ നിന്ന് ഉള്ളത് കൊണ്ടാകും. സമൂഹം പണ്ടെ അധപ്പതിച്ചിരിക്കാം👍🏻

  • @ValsaMani
    @ValsaMani Месяц назад +7

    ധനുഷ് അറിഞ്ഞില്ലായിരിക്കും, എന്നാൽ ഉത്തരേന്ത്യയിൽ ശക്തിമാൻ സീരിയൽ കണ്ട് എത്രയോ കുട്ടികൾ കെട്ടിടങ്ങളിൽ നിന്ന് ചാടിയിരിക്കുന്നു. ഒരിടയ്ക്ക് ആ സീരിയൽ കുറച്ചു നാളത്തേക്ക് നിറുത്തി വയ്ക്കുകയും ചെയ്തു.
    ഇവിടെ, അച്ചൻ പറഞ്ഞത്, സെൻസർ ബോർഡിന്റെ പരാജയമാണ്. ഇപ്പോഴത്തെ ചില സിനിമകൾ കാണുമ്പോൾ തോന്നും സെൻസർ ബോർഡ്‌ അംഗങ്ങൾ ഉറക്കമായിരുന്നോ എന്നാണ്.

    • @Robert-u7I
      @Robert-u7I Месяц назад +3

      എത്രയോ കുട്ടികളോ? ഒരു കുട്ടി മരിച്ചിട്ടുണ്ട്, ശേഷം ആണ് serial il last moral lessons shakthiman aayi അഭിനയിച്ച ആള് തന്നെ പറയുന്നത്, don't try this at home എന്ന്, പക്ഷെ ഇപ്പൊ ഉള്ള മലയാള സിനിമകളിൽ ഒരു cautions ഉം സിനിമ കൊടുക്കുന്നില്ല എന്നുള്ളത് മറ്റൊരു വസ്തുത ആണ്,

    • @DI-ke3bg
      @DI-ke3bg Месяц назад +3

      അവന്റെ സംസാരം കേട്ടാൽ അറിയില്ലെ വിവരം ഇല്ലാത്ത ഒരു മണ്ടൻ ആണെന്ന്.... ഇതാണ് പുതിയ തലമുറയുടെ പ്രശനം...

    • @9745076510
      @9745076510 Месяц назад

      കേരളത്തിലും ഉണ്ടായിട്ടുണ്ട്

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад +1

      sathyam....shakthimaane anukarikkaaan poyi palakuttikalum marichittundu...

  • @radhakrishnant7626
    @radhakrishnant7626 Месяц назад +6

    Achan paranjathil kaatyam undu... Yuva thalamura vazhi thettum, a varku prechodhanam

  • @thampikumarvt4302
    @thampikumarvt4302 Месяц назад

    മഞ്ഞുമ്മൽ ബോയ്സിന്റെ ആദ്യ പകുതി വളരെ അരോചകമായി തോന്നി !!
    ഇറങ്ങി പോരാൻ തോന്നി!!
    ഇത്തരം അലമ്പുകാട്ടുന്നതിനെ യൗവ്വനത്തിന്റെ സ്വാതന്ത്ര്യം ആയി വ്യാഖ്യാനിക്കുകയാണ് ഇത്തരം സിനിമകൾ !!
    ഇത്തരം ഭാരതത്തിലെ സിനിമകൾ യുവാക്കളുടെ ജീവിത വീക്ഷണം തന്നെ മാറ്റി മറിക്കും !!
    അരാജകവാദികളായി മാറും !
    ഒരു propaganda യുടെ ഭാഗമാണോ
    എന്ന് സംശയിക്കണം !!

  • @supriyasuresh5390
    @supriyasuresh5390 Месяц назад +1

    Dhanush shd allow the other person in the discussion to speak.. control is essential..
    Just a friendly suggestion

  • @mentrovs8991
    @mentrovs8991 Месяц назад +1

    മദ്യപാനവും കഞ്ചാവും ഒക്കെ പല സിനിമകളിലും ഉണ്ട്. സത്യം തന്നെയാണ്. പക്ഷേ ആവേശം എന്ന സിനിമക്ക് തീയേറ്ററിൽ പോയി കണ്ടിട്ട് പലരും ഭയങ്കര പടം എന്നാണ് പറഞ്ഞത്. എന്നാൽ ഞാൻ ott വന്നപ്പോഴാണ് കണ്ടത്. തുടക്കം മുതലേ കാണുകയാണ്. കണ്ട് കണ്ട് പടം പോകുംതോറും ഞാൻ വിചാരിക്കുന്നത് ഇതിലെ നല്ല ഭാഗം ഇനിയായിരിക്കും വരുന്നത് എന്ന്. അങ്ങനെ കണ്ട് കണ്ട് പടം കഴിഞ്ഞപ്പോ ഞാൻ കുറച്ചു നേരം ഒന്ന് ചിന്തിച്ചു. സത്യത്തിൽ ഈ പടം എന്തായിരുന്ന്? ഇതിൽ ഒരു കഥയില്ല. ഫഹദ് ഫാസിൽ എന്തൊക്കെയോ കുറേ കോപ്രായങ്ങൾ കാണിച്ചു വച്ചിരിക്കുന്നു. ഇതിലെ violence രംഗങ്ങൾ, കള്ള്, സിഗരറ്റ്, ഉപയോഗങ്ങൾ, ഇതെല്ലാം സഹിക്കാം. 2 സ്ത്രീകളെ ഒരാവശ്യവും ഇല്ലാതെ ആ പിള്ളേരുടെ ഇടയിലേക്ക് കൊണ്ടിടുന്നത് ആണ് സഹിക്കാൻ വയ്യാത്തത്. എന്നിട്ട് അത് പുറത്തു നിന്ന് ആസ്വദിക്കുന്ന നായകനും. നായകന്റെ സ്ഥാനത്തു വില്ലൻ ആയിരുന്നെങ്കിലും സഹിക്കാമായിരുന്നു. സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരഴുക്ക പടം. അത്ര തന്നെ. നല്ല ഒരു സന്ദേശവും തരാത്ത ഒരു പടം. ദയവ് ചെയ്ത് ഇങ്ങനെ ഉള്ള പടങ്ങൾ ഇറക്കാതിരിക്കുക. അഥവാ ഇറങ്ങിയാൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. 🙏

  • @Anonymous-pf3vh
    @Anonymous-pf3vh Месяц назад

    Dhanush kidilam ❤ keep going bro.. want to see you more often

  • @user-nu9jf2gx5f
    @user-nu9jf2gx5f Месяц назад +1

    ശക്തിമാൻ കണ്ട് തീയിൽ ചാടിയ ഒരു friend എനിക്കുണ്ടായിരുന്നു(4th ക്ലാസ്സിൽ പഠിക്കുമ്പോൾ)

  • @razikchembilode
    @razikchembilode Месяц назад +4

    വസന്തങ്ങൾ ഇതുപോലുള്ള ന്യൂജനറേഷൻ പടങ്ങൾ കാണരുത് നിങ്ങൾ ദിലീപിനോടും മോഹൻലാലിനോടും മമ്മൂട്ടിയോടും ഒക്കെ പറഞ്ഞ് 90കളിലെ സിനിമ റീ റിലീസ് ചെയ്ത് അത് കണ്ടോളൂ

    • @edfredson
      @edfredson Месяц назад

      എന്നിട്ട്‌ നാട്ടില്‍ ഗുണ്ടകള്‍ കഞ്ചാവടിച്ച്‌ അമ്മയെയും പെങ്ങളെയും കേറി പിടിച്ചു തുടങ്ങുമ്പോ ന്യൂഷെനാണ്‌ വഷണ്ടി ആണെന്നു പറയുമായിരിക്കും സേട്ടന്‍😂

  • @bipinraj6449
    @bipinraj6449 Месяц назад +1

    കാർട്ടൂൺ കഥാപാത്രങ്ങളെ കുട്ടികൾ അനുകരിക്കില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ് ധനുഷേ. എത്രയോ കുട്ടികൾ സ്പൈഡർ മാനേം , സൂപ്പർ മാനേം ഒക്കെ അനുകരിച്ചു വേഷം ധരിച്ചു ഉയരത്തിൽ നിന്നൊക്കെ ചാടി അപകടം പറ്റിയിരിക്കുന്നു. പണ്ടൊക്കെ സിനിമയിൽ വല്ലപ്പോഴുമൊക്കെയേ നായക കഥാപാത്രം നിരന്തര മദ്യപാനവും മറ്റു ദുശീലങ്ങളുമൊക്കെ കാണിക്കുമായിരുന്നുള്ളൂ, ആ ശീലം ദുശീലമായിത്തന്നെ കാണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഇന്നത് ഹീറോ ഇങ്ങനെ തന്നെ ആയിരിക്കണം എന്ന രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു മഹത്‌വൽക്കരിച്ചിരിക്കുന്നു

  • @vipinkavvai
    @vipinkavvai Месяц назад

    ഒന്നേ ഉള്ളൂ എങ്കിലും ഒലക്കക്കടിച് വളർത്തണം എന്ന് പഴമക്കാർ പണ്ടേ പറയാറുണ്ട്....
    ഇപ്പൊ കുറെ ബാലാവകാശക്കാരും മനുഷ്യവകാശ ക്കാരും ഇറങ്ങിയിട്ടുണ്ട് കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ തല്ലാൻ പോയിട്ട് ശകാരി പോലും പറ്റാത്ത ഒരു അവസ്ഥ
    ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കുട്ടികൾ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയും സോഷ്യൽ മീഡിയയിൽ ലൈവ് ഇടുകയും ചെയ്യുന്നു
    പരിഷ്കരിച്ച് പരിഷ്കരിച്ച് മൂല്യബോധമില്ലാത്ത കുടുംബബന്ധങ്ങളുടെ മൂല്യമറിയാത്ത എട്ടും പൊട്ടും തിരിച്ചറിയാത്ത ഒരു തലമുറയായി ഈ കുട്ടികളെ മാറ്റിയിരിക്കുന്നു...
    ഒരച്ഛന് സ്വന്തം മകളെ ചേർത്തു പിടിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ട അവസ്ഥയായിലേക്ക് സമൂഹം മാറിയിരിക്കുന്നു ഇത് നാളെ bad touch sexual abuse വകുപ്പുകൾ ചേർത് എൻറെ പേരിൽ കേസെടുക്കുമോ എന്ന ഭയം...
    സമൂഹത്തെ ഈ വക നരേറ്റിവിൽ കൊണ്ടെത്തിച്ചതിന് മലയാള മാധ്യമങ്ങൾക്കും മലയാള സിനിമയ്ക്കും വലിയ പങ്കുണ്ട്...
    ഇന്ത്യൻ മിലിറ്ററി പോലീസ് സേന അധ്യാപകർ രക്ഷിതാക്കൾ ഇവർക്കെല്ലാം ഒരു നെഗറ്റീവ് ഷെയ്ഡ് കൊടുത്തുകൊണ്ടുള്ള സിനിമയാണ് മലയാള സിനിമയിൽ കുറെ കാലമായിട്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നത് ഇവരെ ഒന്നും റെസ്പെക്ട് ചെയ്യേണ്ട കാര്യമില്ല റെസ്പെക്ട് തന്നെ ഒരു മോശം സംഭവമാണ് എന്ന രീതിയിലാണ് മലയാള സിനിമ ഒരുപാട് കാലമായി ഇറങ്ങിക്കൊണ്ടിരിക്കുന്നത്

  • @tunerocket
    @tunerocket Месяц назад +2

    ഇത് പിണറായിക്ക് ഗുണം ചെയ്യുമോ? യൂത്ത് മദ്യം വാങ്ങുമ്പോൾ ഭരണപക്ഷത്തിന് ലാഭം ഉണ്ടാവും.

  • @xtvloger
    @xtvloger Месяц назад

    Yes very true👍

  • @sijojose7284
    @sijojose7284 Месяц назад

    Dhanush superaitu padunnundallo...Very good

  • @pinraibijyan
    @pinraibijyan Месяц назад +1

    മദ്യപിച്ചാൽ ലിമിറ്റ് ഇല്ലെങ്കിൽ, കൺട്രോൾ ഇല്ലേൽ മദ്യപാനം വേണ്ടെന്ന് വക്കുന്നത് ആണ് ഉചിതം..

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Месяц назад +1

    😄👍

  • @savesoil7814
    @savesoil7814 Месяц назад

    Ivide enthu kondu Salaar um KGF um pole cinemakal varaathathu?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +2

    ഇഷ്ടമില്ലാത്തവർ കാണരുത്. ഇഷ്ടമുള്ളവർ കാണട്ടെ.

    • @narayananvn3406
      @narayananvn3406 Месяц назад +1

      Enthore mahamanaskatha.neekudumbavum petto.Recomandation venda.

  • @user-wg3ye3gv2o
    @user-wg3ye3gv2o Месяц назад +1

    തൊപ്പിയുടെ വീഡിയോ ഒക്കെ കണ്ട കുട്ടികൾ എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കുക.. പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഉള്ള കുട്ടികൾ.. അവരെ ഇതൊക്കെ സ്വാധീനിക്കും..

  • @mahadevanraman3003
    @mahadevanraman3003 Месяц назад +4

    നല്ല അസ്സൽ പോറുക്കി പടം

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 Месяц назад

    Superman, Spiderman, captain America....

  • @Gk60498
    @Gk60498 Месяц назад +4

    Bad message this cinema

  • @sreekumar1013
    @sreekumar1013 Месяц назад +2

    Njaan aa movie kandu...enikku ishtappettilla...

  • @RENJITHPUnni
    @RENJITHPUnni Месяц назад

    Ee veenjum vyenum adekunna wrong aanoo achooo

  • @aravindrajkr108
    @aravindrajkr108 Месяц назад

    നമ്മുടെ നാട് ഇങ്ങനെ കുറെ പേര് ഉണ്ട് ജീവിതം ഒരിക്കലും എൻജോയ് ചെയ്യല്ലും എന്ന് കരുതുന്നവർ, സിനിമ ഒരു എന്റർടൈൻമെന്റ് ആണ് ഒരു സാധാരണ കാരൻ കഷ്ടപ്പെട്ട് അധ്വാനിച്ചു ആകെ ഒരു relaxation സിനിമ ആകും അതും ഇങ്ങനെ പറഞ്ഞു നിർത്തേണ്ട ആവിശ്യം ഉണ്ടോ
    ലോകത്തു ആദ്യ ബലാത്സംഗം, കൊലപാതകം, ബാങ്ക് robbery, യുദ്ധം ഒന്നും തന്നെ സിനിമയിൽ നിന്നും ഉണ്ടായത അല്ല മറിച്ചു
    ജീവിതത്തിൽ നിന്നും inspire ആയ കഥകൾ ആണ് സിനിമയിൽ

    • @aravindrajkr108
      @aravindrajkr108 Месяц назад

      @@vsr3777
      😂 entertainment എന്ന് വെച്ച കോമഡി മാത്രമാണ് എന്ന് ചേട്ടനോട് ആരാ പറഞ്ഞ
      ചേട്ടാ ക്രിക്കറ്റ്‌, ഫുട്ബോൾ, സ്പോർട്സ്, ഡാൻസ്, കോമഡി ഉള്ള കൊണ്ടാണോ every, emotion that connect to people is a kind of entertainment

  • @shavam007
    @shavam007 Месяц назад +1

    2000 കാലഘട്ടത്തിൽ ഷക്കീല സിനിമ കാണാൻ അമ്മാവന്മാർക്ക് അന്ന് സന്ദേശം ഒന്നും വേണ്ടായിരുന്നു 😆സിനിമ എടുക്കുന്നത് സന്ദേശം നൽകാൻ അല്ല 😂.. അങ്ങനെ നിർബന്ധം ഉള്ളവർ നസീർ സിനിമയും ഷക്കീല സിനിമയും എടുത്തു കാണുക

    • @edfredson
      @edfredson Месяц назад +1

      സമൂഹത്തില്‍ എല്ലാവരും കാണാവുന്ന ആക്‌സെസ്സിബിലിറ്റി ഷക്കീലയുടെ ഏതു പടത്തിനാണ്‌ ഉണ്ടായിട്ടുള്ളത്‌? ഈ ആമ്ലേച്ഛം പോലുള്ള ന്യൂജന്‍ കഞ്ചാവുവാണമലരൊക്കെയാണ്‌ ഇന്ന്‌ ഒരു വയസ്സായ പിള്ളേർ മൊബൈല്‍ തോണ്ടുമ്പോ വരുന്നത്‌

    • @shavam007
      @shavam007 Месяц назад +1

      @@edfredson മലയാള സിനിമകളെക്കാൾ ഷക്കീല മറിയാ സിനിമകൾ ഇവിടെ collection വാരിട്ടുണ്ട് ഹേ.. അത് തിയേറ്റർ റിലീസ് ചെയ്തിട്ട് ആണോ? അതോ വീട്ടിൽ റിലീസ് ചെയ്തിട്ട് ആണോ? ഏറ്റവും കൂടുതൽ blue dvd കൾ വിറ്റ് പോയത് ആ കാലത്ത് ആണ് ഹേ.ഏറ്റവും കൂടുതൽ തുണ്ട് പുസ്തകങ്ങൾ വിറ്റ് പോയത് നിങ്ങടെ കാലത്ത് ആണ് ഹേ... അമ്മാവൻ പോയി രാമനാമം ജപിക്ക്.. ഇത് ഞങ്ങൾ നോക്കിക്കോളാം 🙏😂

  • @kuttettan1000
    @kuttettan1000 Месяц назад +3

    Utter absurdity
    The film is far below JHONY WALKER an old mammooty mallu movie

  • @Lammylif
    @Lammylif Месяц назад

    ഈ സമൂഹത്തിൽ നിലവിൽ നടക്കുന്ന കാര്യങ്ങൾ മാത്രമല്ലേ.
    പക്ഷേ പ്രസംഗത്തിൽ നമ്മൾ പ്രബുദ്ധ മലയാളികൾ. 😂😂

  • @user-kt6iq1wk9i
    @user-kt6iq1wk9i Месяц назад

    100% Mandan annu Dhanush😂😂

  • @suriadathanar2189
    @suriadathanar2189 Месяц назад +3

    ❤ most rubbish movie I have ever seen

  • @sudhakaranpillai2591
    @sudhakaranpillai2591 Месяц назад

    സിനിമചിലകാരൃങ്ങൾ ജനംങ്ങളെ അങ്ങീകരിക്കുന്നു !

  • @SOW412
    @SOW412 Месяц назад

    Totally diagree with Dhanush.Dhanush has changed a lot .

  • @subins4014
    @subins4014 Месяц назад

    റിയാലിറ്റിയും മോറൽ സയൻസ് ഉം കാണാൻ ആണേൽ ന്യൂസ്‌ ചാനൽ കണ്ടാൽ പോരേ ചുമ്മാ പൈസ കൊടുത്തു സിനിമ കാണണോ.

  • @nikhilArtist-g3k
    @nikhilArtist-g3k Месяц назад

    Ini naale kanjaavine glorify cheythittu movie varum
    Appolum iyaal athine social tool ennu parayumo?
    Oru kaaryam correcta
    Dont try to stop ppl from using it
    Pakshe dont glorify it too!
    Movies like aavesham glorify boozing, smoking, drugging, and many other uncivilized stuff

  • @jyotheeshp
    @jyotheeshp Месяц назад

    Stupid discussion

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 Месяц назад

    Uvaaa... Onne podaii..

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Месяц назад +1

    😂😂 തിരക്കഥ കൊണ്ട് ആദ്യം ബിഷപ്പ് ഹൗസുകളിലും മഹല്ലിലെയും NOC വാങ്ങിയിട്ടെ ചിത്രം എടുക്കാവു എന്ന നിയമം വൈകാത പ്രതീക്ഷിക്കാം🤣🤣🤣🤣

  • @user-ur2tz3ne7u
    @user-ur2tz3ne7u Месяц назад

    സ്വന്തം കുഞ്ഞാടുകളോട് കല്പിച്ചാൽ പോരെ.

  • @9745076510
    @9745076510 Месяц назад +1

    അന്നത്തെ മിക്കവാറും കുട്ടികൾ ശക്തിമാൻ കറക്കം ഉണ്ടായിട്ടുണ്ട്.അതു പോലെ കെട്ടിട്ടത്തിൻ്റെ മുകളിൽ നിന്നും ചാടിയ വാർത്തകൾ പള്ളിയിൽ അച്ചമാരു പറയുമായിരുന്നുള്ളതാണ്, അതുപോലെ അന്ന് ക്രിക്കറ്റ് പരീക്ഷ സമയത്ത് വരും കാണാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞ് പിള്ളേർ ആത്മഹത്വ ചെയ്യും. അതിനു പ്രായമായവർ ക്രിക്കറ്റിനെ തെറി:..😂 90 Kids ഓർമ്മ, എന്തായാലും ഹിംസയുടെ പൊതുബോധം അരാജകത്വബോധം ഒക്കെ നിർമ്മിക്കുന്നതിൽ ഈ സിനിമകൾ പങ്ക് വഹിക്കുന്നുണ്ട്.