ഖുർആനിൽ വിവരിച്ചിട്ടുള്ള മനോഹരമായ ഒരു ചരിത്ര കഥ |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മൂസാ (അ) യാത്രതിരിച്ചത് മദ്-യനിലേക്കായിരുന്നു. (*). ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊ ണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം - അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും - വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായി രിക്കും മദ്-യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്-യനിലെത്തിയപ്പോള്‍ അനുഭവ പ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അനുകമ്പ തോന്നി. വിവരം അന്വേഷിച്ചു. മറ്റുള്ളവര്‍ അവരുടെ ആടുകള്‍ക്കു വെള്ളംകാട്ടി തിരിച്ചുകൊണ്ടുപോയതിനുശേഷമേ തങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കാറു ള്ളുവെന്നും, അതിനു കാത്തുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു. മാത്രമല്ല, തങ്ങളുടെ വീട്ടില്‍നിന്ന് ആടുകളേയുംകൊണ്ടു പോരുവാന്‍ പറ്റിയ ആള്‍ വേറെയില്ലെന്നും തങ്ങള്‍ക്കൊരു പിതാവുണ്ടെങ്കിലും അദ്ദേഹം വലിയൊരു വൃദ്ധനാണെന്നും അവര്‍ തെര്യപ്പെടുത്തി.
    ----
    (*). മദ്-യന്‍റെ പേര്‍ ‘മിദിയന്‍’ എന്നും ‘മിദ്യാന്‍’ എന്നും ചരിത്രഭൂപടങ്ങളില്‍ എഴുതിക്കാണാം. ഭൂപടം 4ഉം മറ്റും നോക്കുക.
    ആ പാവപ്പെട്ട സ്ത്രീകളുടെ ആടുകള്‍ക്ക് വെള്ളം കോരിക്കൊടുത്ത് അദ്ദേഹം അവരെ സഹായിച്ചു. പക്ഷേ, അദ്ദേഹം ക്ഷീണിതനും നിരാശ്രയനുമാണ്. എവിടെയാണ്, എങ്ങനെയാണ് തനിക്കൊരു അവലംബം ലഭിക്കുക എന്നൊന്നും നിശ്ചയമില്ല. ഒരു തണലില്‍ ചെന്നു വിശ്രമിച്ചു കൊണ്ട് അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയായി; ‘റബ്ബേ! ഏതെങ്കിലും വിധേന നിന്‍റെ അനുഗ്രഹം ലഭിക്കേണ്ടുന്ന അടിയന്തിരഘട്ടത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്.’ അക്ഷമയുടെയും, നിരാശയുടെ യും കണികപോലുമില്ലാതെ ഹൃദയം സ്പര്‍ശിച്ചുകൊണ്ടുള്ള ആ ദുആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാവി സുരക്ഷിതവും, സമാധാനപരവുമായിത്തീരത്തക്ക ഒരു മാര്‍ഗ്ഗം അല്ലാഹു തുറന്നുകൊടുത്തു.
    സ്ത്രീകള്‍ രണ്ടാളും വീട്ടില്‍ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങള്‍ക്കു ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി. മൂസാ (അ)നെ വിളിക്കുവാന്‍ അവരില്‍ ഒരുവളെത്തന്നെ അയച്ചു. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയും, സുശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകു ന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. മൂസാ (അ) ക്ഷണം സ്വീകരിച്ച് വൃദ്ധന്‍റെ അടുക്കല്‍ വന്നു. സംഭാഷണത്തില്‍ മൂസാ (അ) തന്‍റെ ചരിത്രം വിവരിച്ചു. ഫിര്‍ഔന്‍മാരുടെ അക്രമമൊന്നും ഇവിടെ ഭയപ്പെടുവാനില്ല; അവരുടെ അധികാരം ഈ നാട്ടില്‍ നടക്കുന്നുമില്ല എന്നൊക്കെപ്പറഞ്ഞു വൃദ്ധന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.
    ഈ മാന്യവൃദ്ധന്‍ ആരായിരുന്നു? ശുഐബ് (شعيب ع) നബിയാണെന്നു പലരും പറയുന്നു. ശുഐബ് (അ) മദ്-യനിലെ റസൂലായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ കാലം ലൂത്തു (അ) നബിയുടെ ശേഷമായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂ: ഹൂദ്‌ 89ല്‍ ശുഐബ് (അ) മദ്-യന്‍ നിവാസികളോടു ‘ലൂത്തിന്‍റെ ജനത നിങ്ങളില്‍നിന്നു വിദൂരമായതല്ലല്ലോ (وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ : هود: ٨٩) എന്നു പ്രസ്താവിച്ചിട്ടുള്ളതു കാണാം. ഇബ്രാഹീം (അ) നബിയുടെ സമകാലീനനായിരുന്നു ലൂത്ത്വ് (അ) നബി. മൂസാ (അ) നബിക്കും അവര്‍ക്കുമിടയില്‍ ഏകദേശം 400ല്‍ പരം കൊല്ലം ഉണ്ടെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ എപ്പോഴായിരുന്നു ശുഐബ് (അ) നബിയുടെ ജീവിതകാലം എന്നു പറയത്തക്ക തെളിവുകളൊന്നും കാണുന്നില്ല. എന്നിരിക്കെ, പ്രസ്തുത മാന്യ വൃദ്ധന്‍ ശുഐബ് (അ) തന്നെയാണെന്നോ അല്ലെന്നോ, തീര്‍ത്തുപറയുക സാധ്യമല്ല. അതേ സമയത്തു വൃദ്ധന്‍റെ പേര്‍ യഥിറുന്‍ (*) എന്നാണെന്നും, ഇദ്ദേഹം ശുഐബു (അ) നബിയുടെ കുടുംബത്തില്‍പെട്ടവനാണെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നത്. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഈ വൃദ്ധന്‍ ഒരു സാധാരണക്കാരന്‍ മാത്രമല്ല. ഒരു മഹാനും ഭക്തനുമായിരുന്നുവെന്ന് ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാക്കാം.
    ----
    (*).يثرو - او يثرون
    ----
    ബൈബ്ളില്‍ ഈ സംഭവം വിവരിക്കുന്നതു ഇപ്രകാരമാകുന്നു: - ‘മോശെ ഫറവോന്‍റെ സന്നിധിയി ല്‍നിന്നു ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു: അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതനു ഏഴു പുത്രിമാരുണ്ടായിരുന്നു. അവര്‍ വന്നു അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറച്ചു. എന്നാല്‍ ഇടയന്‍മാര്‍ അവരെ ആട്ടിക്കളഞ്ഞു. അപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു. അവര്‍ തങ്ങളുടെ അപ്പനായ (**) റെഗുവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍ നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു….. അവന്‍ പുത്രിമാരോട് : അവന്‍ എവിടെ?.. ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി. അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറ (***)യെ കൊടുത്തു… മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോ (****) വിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു…..'(പുറപ്പാട് : അദ്ധ്യായം 2,3).
    ----
    (**).رعوئيل
    (***). صبوراء
    (****). يثرى
    --
    രണ്ടു സ്ത്രീകളായിരുന്നു ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ വന്നതെന്നും ഖുര്‍ആന്‍ വ്യക്തമായി പ്പറഞ്ഞ സ്ഥിതിക്ക് ഏഴു പുത്രിമാര്‍ വന്നിരുന്നുവെന്നു ബൈബ്ളില്‍ കാണുന്നതു സ്വീകാര്യമല്ല. ഇതുപോലെത്തന്നെ, രണ്ടാമത്തെ ദിവസം ശണ്ഠകൂടിയതു രണ്ടു എബ്രേയര്‍ (ഇസ്രാഈല്യര്‍) തമ്മിലാണെന്നാണ് ബൈബ്ള്‍ പറയുന്നതു. ഇതും ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കുന്നതല്ല. ഇതുപോലെ എത്രയോ വിഷയങ്ങളില്‍ ബൈബ്ള്‍ ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കാത്തതായി കാണാം. അതുകൊണ്ടു തന്നെയാണ് അതിനെ ആസ്പദമാക്കി സംഭവങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലാതെ വന്നതും. എന്നിരിക്കെ, നമ്മുടെ മാന്യവൃദ്ധന്‍റെ പേരും മറ്റും ഈ ഉദ്ധരണിയെ ആസ്പദമാക്കി തീരുമാനിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. വേറെ തെളിവുകളും നമ്മുടെ മുമ്പി ലില്ല. അതറിയുന്നതില്‍ പ്രത്യേകം...
    #Nermozhi #Nermozhi

Комментарии • 191

  • @thafseer3893
    @thafseer3893 4 года назад +225

    അല്ലാഹുവിന്റെ പ്രവാചകൻമാർ പോലും ഭൂമിയിൽ കൂലി വേല ചെയ്തു ജീവിച്ചിരുന്നു 🥰അല്ലാഹു നമ്മുടെ ജോലികൾ എളുപ്പമുള്ളതാകാട്ടെ ,ആമീൻ

    • @hardwork658
      @hardwork658 3 года назад +5

      Ameen

    • @abudnazer1718
      @abudnazer1718 3 года назад +4

      ആമീൻ

    • @zainudeen9059
      @zainudeen9059 3 года назад +2

      Aameen

    • @muneermmuneer3311
      @muneermmuneer3311 3 года назад +1

      പ്രവാചക തസ്തിക കൂലിയില്ലാതസ്തികയാണെല്ലെ
      പാവം പ്രവാചകൻമാർ 😥😥😢

    • @bcrafiq
      @bcrafiq 3 года назад

      .

  • @lulusworld926
    @lulusworld926 3 года назад +26

    *മദ്രസാ പഠനകാലത്ത് നോമ്പിനു* *കുട്ടികൾക്കായി ഖുർആൻ* *പഠനക്ലാസുണ്ടാകും ക്ലാസിനുശേഷം* *ഉസ്താദ് ചരിത്രകഥക്കൾ* *പറഞ്ഞുതരും*
    *ഇന്ന് ഞങ്ങളുടെ ആ ഉസ്താദ്* *ഞങ്ങളോടപ്പം ഇല്ല*
    *അദ്ദേഹത്തിന്റെ കബർ* *വിശാലമാക്കി കൊടുക്കണമെ റബ്ബേ*

  • @noostalgiaaa
    @noostalgiaaa 3 года назад +55

    ഇത് പോലെ ഖുർആനിൽ നിന്നും മനോഹരമായി എല്ലാ വരികളുടേയും അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ....ماشاأللّه.
    അത് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുത്തുക തന്നെ ചെയ്യും.

    • @noostalgiaaa
      @noostalgiaaa 3 года назад +3

      إنشاء اللّه

    • @9745224133
      @9745224133 3 года назад

      അർത്ഥം മനസ്സിലാക്കാതെ ഓതുന്നതാണ് നല്ലത്.... അർത്ഥം കൂടുതൽ മനസ്സിലാക്കിയാൽ മൂർത്തദ് ആയി മാറും ....തീർച്ച

    • @crashingblow
      @crashingblow 3 года назад +4

      @@9745224133 Elavarum thanghale pole annenu karuthiyo?

    • @jasminnizar6670
      @jasminnizar6670 2 года назад +3

      @@9745224133
      ആരാ പറഞ്ഞത്
      ഞാൻ അർത്ഥം വായിച്ചപ്പോൾ
      ഭക്തി വർധിച്ചു
      എനിക്ക് ഒരു നിസ്സാര തെറ്റ് പോലും
      എനിക്ക് ഇപ്പോൾ ഭയം ആണ്
      നന്നാകുന്ന വരെ തിരിപ്പിക്കരുത്
      നിങ്ങൾ delete ചെയ്യുക

    • @noostalgiaaa
      @noostalgiaaa 2 года назад +1

      @@jasminnizar6670
      അതാണ് 👍🏻 💯

  • @sameerkp2184
    @sameerkp2184 3 года назад +50

    മാശാ അല്ലാഹ്...
    എത്ര മനോഹരം ആണീ ഖുർആൻ...

  • @mansoorshanidshanid
    @mansoorshanidshanid 3 года назад +38

    Masha allah ഞാൻ അദ്ദേഹത്തിന്റെ ഖുർഹാൻ കേട്ടുനിന്നു എന്താ രസം

  • @afsalmd4178
    @afsalmd4178 3 года назад +37

    മനോഹരം അതി മനോഹരം
    ഞാൻ എന്നും ഓർക്കുന്ന നല്ല ഒരു
    കഥയാണ് അതിൽ ഒരുപാട് പാഠമുണ്ട്

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 года назад +2

      ഞാൻ അധികവും ഓർക്കാറുണ്ട്

    • @beeraanassault8489
      @beeraanassault8489 3 года назад +1

      താങ്കൾക്ക് മനസ്സിലായ ഒരു പാഠം പറയാമോ..

    • @firossufaidasufaidath7245
      @firossufaidasufaidath7245 2 года назад

      @@beeraanassault8489 അതെ

  • @ahammedfasal4147
    @ahammedfasal4147 3 года назад +55

    കഥയോ ഇത് ചരിത്രം മല്ലേ. കഥ എന്ന് പറഞ്ഞാൽ സാങ്കല്പികം ആണ്

    • @uffmygod5243
      @uffmygod5243 3 года назад +8

      ചരിത്ര കഥ എന്നാണ് പറന്നത്. കഥ എന്ന പറഞ്ഞാൽ സാങ്കൽപ്പികം മാത്രമല്ല..ജീവിതകഥ എന്നൊക്കെ പറയുന്നില്ലേ..

    • @ahammedfasal4147
      @ahammedfasal4147 3 года назад +3

      @@uffmygod5243 thumbnail ഇൽ കഥ എന്നാണ് എഴുതിയിട്ടുള്ളത്

    • @aaliaamariyam9291
      @aaliaamariyam9291 3 года назад

      Yes

    • @Hussain-np6qv
      @Hussain-np6qv 3 года назад +6

      Vishvasigalkku tharkkikkenda avashyam illa

    • @mohdfalah4250
      @mohdfalah4250 3 года назад +2

      Quranil parannathane kadha aanenkilum athe allah parannathane athe sathyam mathram aayirikkum
      Quran sathyathinte oru pratheekamane

  • @jabirop5904
    @jabirop5904 3 года назад +11

    ഒത്തുനിടയിൽ ഞാൻ കഥ വായിക്കാൻ മറന്നു പോയി
    എന്തൊരു രീതിയാണ്
    മാഷാ അള്ളാ

  • @fathysdesigns7701
    @fathysdesigns7701 3 года назад +5

    Masha Allah

  • @Basithmp
    @Basithmp 3 года назад +3

    Masha Allah..

  • @mohamedsarishsarish1424
    @mohamedsarishsarish1424 3 года назад +6

    Ma Sha "ALLAH "

  • @sabiramusthafa4101
    @sabiramusthafa4101 3 года назад +7

    Masha Allah🕋🤲🏻🥰🤩😍

  • @fahadhmohammed836
    @fahadhmohammed836 3 года назад +7

    Manoharam athimanoharam 💕💕

  • @anwarahmad8280
    @anwarahmad8280 3 года назад +11

    Couldn't read the meaning because of his soothing voice.. Masha Allah.. Beautiful ❤️❤️

    • @----------8606
      @----------8606 3 года назад +2

      Same feel bro.. amazing recitation

  • @ismailkunnumbarath4220
    @ismailkunnumbarath4220 3 года назад +6

    മാഷാ അള്ളാ

  • @shabeelvlogs8510
    @shabeelvlogs8510 3 года назад +6

    Mashaallah

  • @sajirkalathil113
    @sajirkalathil113 3 года назад +2

    മാഷാ അല്ലാഹ്

  • @abdulgafoor9776
    @abdulgafoor9776 3 года назад +16

    സുബ്ഹാനല്ലാഹ്,അൽഹംദുലില്ലാഹ്

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 3 года назад +4

    മാഷാ അല്ലാഹ്

  • @shafijanrahim1368
    @shafijanrahim1368 3 года назад +5

    MashaAllah

  • @Muhammedaliali-v9e
    @Muhammedaliali-v9e 11 месяцев назад

    എത്ര മനോഹരമായ കഥ

  • @shamshasunoj4320
    @shamshasunoj4320 4 года назад +13

    Ella vakkilum rabbine sukshikunnathu. Ethra manoharamaayittanu. Allahu akbar.

  • @irshadkottakkal3384
    @irshadkottakkal3384 3 года назад +1

    Heart melting recitation..💜💜👌👌🌿🌿

  • @shafeerkhan.ashafeerkhan.a2046
    @shafeerkhan.ashafeerkhan.a2046 3 года назад +21

    മാഷല്ലാഹ്. എത്ര മനോഹരമായ ഖിറാഅത്

  • @muhmdnaz9418
    @muhmdnaz9418 4 года назад +13

    Masha allah
    Quran heart touching voice

  • @hashimsk8202
    @hashimsk8202 3 года назад +2

    Mashaallah

  • @fayastp1307
    @fayastp1307 3 года назад +5

    ALHAMDULILLA. Njan ithil ninnum manassilakkunnat oru pennine kallyanam kazhikkumbol penninte pithaavinu nalkunna maharinte kanakku ethratholamundannan. Pakshe innu nammal atayatu muslim samoohamthanne penninte pithaavilninnum ingottu kittunnatine kurichu chindikkunnu. ALLAHU kakkatte nammaleyellavarum. AAMEEN

    • @fazlulrahmanp
      @fazlulrahmanp 3 года назад +2

      nammal ororutharum ee samvidhanathe kazhiyunna athrayum shakthi upayogichu thadanju nirthuka thanne venam

  • @Arshad________achu546
    @Arshad________achu546 3 года назад +5

    ഖുർആൻ ഓതുന്ന ആളുടെ name അറിയുമോ

  • @mytech284
    @mytech284 3 года назад +4

    ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 😍😍

  • @fusiongaming753
    @fusiongaming753 3 года назад +5

    കഥ എന്നാൽ നമ്മൾ ഒണ്ടാകുന്നത് ആണ്

    • @sabithaeh8363
      @sabithaeh8363 3 года назад

      ശരിക്കും നടന്ന കഥകളുമുണ്ട്

    • @sabithaeh8363
      @sabithaeh8363 3 года назад +1

      ഈ സൂറത്തിന്റെ പേര് തന്നെ കഥ എന്ന് അർത്ഥം വരുന്ന ഖസ്വസ് എന്നാണ്

  • @jackvgmon6563
    @jackvgmon6563 3 года назад +3

    Ente fav voice aan.. insta - ahmed nufais

    • @seydzainvt2657
      @seydzainvt2657 3 года назад +2

      പാരായണംചെയ്യുന്നയാളുടെ പേര് നോക്കാന്‍ വന്നതാ കിട്ടി tnx

  • @dsnzjm4202
    @dsnzjm4202 3 года назад +10

    Moosa Nabi ♥️

  • @ansalnashefeek4204
    @ansalnashefeek4204 3 года назад +8

    Alhamdulillah

  • @arshidanasarshidanas4285
    @arshidanasarshidanas4285 3 года назад

    Masha allah

  • @222arsk9
    @222arsk9 3 года назад +6

    سبحان الله

  • @alavikuttyvp8014
    @alavikuttyvp8014 2 года назад

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അക്ഷരങ്ങൾ തെളിഞ്ഞു കാണുന്നില്ല

  • @dhifran7037
    @dhifran7037 3 года назад +1

    Masha alla

  • @hamzafaizal6421
    @hamzafaizal6421 3 года назад

    Masha allah

  • @suharaazees1976
    @suharaazees1976 3 года назад +1

    👍👍👌👌

  • @muhammedfahadnp
    @muhammedfahadnp 3 года назад +3

    നല്ല ഖുർഹാൻ പരായണം

  • @alavipalliyan1868
    @alavipalliyan1868 3 года назад +4

    ماشاء الله تبارك الله
    എത്ര മനോഹരം

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +5

    👌👌👌👌👌👌👌👌👌

  • @abinsaleem
    @abinsaleem 4 года назад +5

    💓masah allah

  • @RoSe-oo6pq
    @RoSe-oo6pq Год назад +1

    Mashalla ഈ പരായണം എത്ര മനോഹരം കണ്ണുകൾ നിറഞ്ഞു ഒഴുകി.

  • @riyasnp2611
    @riyasnp2611 3 года назад

    ماشاء ألله 😍

  • @fusiongaming753
    @fusiongaming753 3 года назад +3

    ഖുർആൻ ആയതു കഥ എന്നു പറയുന്നത് ശരി ആണോ ബാലരമ അല്ല ഖുർആൻ

  • @anwarpadikkal6291
    @anwarpadikkal6291 3 года назад

    ruclips.net/video/Nm36GI_5BPg/видео.html
    ഈ ചരിത്രം കബീർ ബാഖവി പറയുന്നു

  • @ansarali7047
    @ansarali7047 3 года назад +1

    Quraan othunnathil sredha nammukk vere engum pokilla

  • @pesgamer6724
    @pesgamer6724 3 года назад +2

    Ethra sundharamanu ente Islam love you Allah ❤️

  • @faisumadeena
    @faisumadeena 3 года назад +1

    Mashaallah

  • @hamimol8446
    @hamimol8446 3 года назад +5

    മാഷാ allah

  • @sanafathima8982
    @sanafathima8982 3 года назад +2

    ASSALAMU ALIKUM

  • @naazrizu3160
    @naazrizu3160 3 дня назад

    Ya Allah rabbu tharunna ethoru nanmaykum njan avishyakarananu

  • @nasarnasar762
    @nasarnasar762 Год назад

    Allahu valiyaven Masha Allah 🤲🏼🤲🏼🤲🏼🤲🏼🤲🏼❤❤❤❤❤❤❤👌🏾👌🏾👌🏾👌🏾😍😍😍😍😍💞💞💞

  • @fathimajasmin6193
    @fathimajasmin6193 3 года назад +2

    Maashaallah

  • @shanamundol1664
    @shanamundol1664 3 года назад +2

    Butiful Quran parayanam

  • @fusiongaming753
    @fusiongaming753 3 года назад +6

    കാപ്ഷൻ മാറ്റണം

    • @sabithaeh8363
      @sabithaeh8363 3 года назад +1

      എന്തിന് മാറ്റണം

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 6 месяцев назад

    Alhamdulillah 🤲🤲🤲🤲🤲❤️❤️❤️❤️

  • @jasminnizar6670
    @jasminnizar6670 2 года назад +1

    Alhamdulillah
    Quran is an evidence for thinking people
    Allah mentions the history of prophet
    In Quran due to kindness of Allah
    Alhamdulillah
    Alhamdulillah to born as Muslim

  • @rafeequekp3803
    @rafeequekp3803 3 года назад +2

    അള്ളാഹു അക്ബർ

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 6 месяцев назад

    Subhanallah mashallah ❤❤❤

  • @muhammedsinan9154
    @muhammedsinan9154 3 года назад +1

    പാരായണം ചെയ്യുന്ന ആളുടെ പേര് പറയാമോ

    • @Nermozhi
      @Nermozhi  3 года назад

      Qari Ahammed Al Nufais

  • @gulsarulhaque1740
    @gulsarulhaque1740 3 года назад

    Masha Allah....

  • @sajnasajna8798
    @sajnasajna8798 2 года назад +1

    Masha Allah ❤️👌

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 года назад

    Muusa nabi alaihi salaminte jeevitha charithrathile oru bagam ماشا الله الحمد الله الله اکبر سبحان الله

  • @risadmidway4678
    @risadmidway4678 Год назад

    Masha Allah

  • @shanidhamaheen7639
    @shanidhamaheen7639 2 года назад

    Masha allah

  • @afsaltafsal.t9429
    @afsaltafsal.t9429 2 года назад

    Masha allah

  • @RoSe-oo6pq
    @RoSe-oo6pq Год назад +1

    Alhamdulilla good 👍👍👍

  • @shezvavlogs1391
    @shezvavlogs1391 Год назад

    Ed yed suratha

  • @arbanmehndidesignss3632
    @arbanmehndidesignss3632 3 года назад +1

    Masha Allah ethra manoharamayaa kiraa athum ,adhilulla kadhayum 😔😌

  • @vallavilkamaru4096
    @vallavilkamaru4096 3 года назад +1

    What is name of quaria

  • @mahsamoin199
    @mahsamoin199 3 года назад +1

    Mashallah

  • @dudeff6208
    @dudeff6208 Год назад

    MashaAllah

  • @mohamedashraf8412
    @mohamedashraf8412 3 года назад +2

    Thanks

  • @haseenakhalid23
    @haseenakhalid23 3 года назад +1

    Masha allahu

  • @abuthahirsaibunneesa7927
    @abuthahirsaibunneesa7927 3 года назад +1

    Masha Allah

  • @rajeenarajeenat8692
    @rajeenarajeenat8692 2 года назад +1

    Mashah allah😍😍

  • @abdullaillikkal4447
    @abdullaillikkal4447 3 года назад +1

    Nice

  • @asharafachu3979
    @asharafachu3979 3 года назад +1

    Masha Allah 😍

  • @goodtime8568
    @goodtime8568 3 года назад +1

    Masaha Allah

  • @abdulazeezntamlas6932
    @abdulazeezntamlas6932 2 года назад

    സുബ്ഹാനല്ലാഹ്

  • @raheebmalappuram6481
    @raheebmalappuram6481 4 года назад +3

    ❤❤

  • @mirshadthazhevettil9570
    @mirshadthazhevettil9570 3 года назад +1

    Masha allah Masha allah

  • @azahhizah8203
    @azahhizah8203 3 года назад +1

    Mashaallaaaah

  • @crazyswalihct4734
    @crazyswalihct4734 3 года назад +1

    Masha allah

  • @awatarwahab7471
    @awatarwahab7471 Год назад

    Mobile

  • @ponnumol4287
    @ponnumol4287 3 года назад +1

    അൽഹംദുലില്ലാഹ്

  • @peaceofwisdomvoice_6621
    @peaceofwisdomvoice_6621 4 месяца назад

    Ads on😢

  • @nizamudheenmayyil9956
    @nizamudheenmayyil9956 3 года назад +1

    🤝

  • @yasminnazar845
    @yasminnazar845 3 года назад +1

    Masha alla

  • @yasirarafath9752
    @yasirarafath9752 3 года назад +2

    💙👍🏻

  • @shabanamahamood203
    @shabanamahamood203 3 года назад +2

    👍

  • @hardwork658
    @hardwork658 3 года назад +1

    Allaaahu akber

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 года назад

    ശൈഖ്ഉം കബീർ = വലീയ വൃദ്ധൻ, അർത്ഥം ശരിയാണോ.

    • @aaliaamariyam9291
      @aaliaamariyam9291 3 года назад

      SHAIKH ENNN VECHA KELAVAN MATHRAMALA VEREYUM ARTHAMIND

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 3 года назад

    Masha Allha Allhahu Akbar Allhamdulillha 🌹

  • @jtalks1124
    @jtalks1124 3 года назад +1

    👌👌

  • @hanuhashmi330
    @hanuhashmi330 Год назад

    ماشاء الله ، تبارك الله

  • @johnwilliams6278
    @johnwilliams6278 3 года назад

    குரான் கதை புத்தகமோ?
    கதை அளக்கிறான் என்கிற பெயர் வராமல் பாருங்கள்..

    • @abitharasheed8012
      @abitharasheed8012 3 года назад

      ഒന്നും മനസ്സിലായില്ല....

  • @ramlathkandangal8911
    @ramlathkandangal8911 2 года назад

    ماشاءالله الحمد لله على كل حال