kanichukulangara dhevi kshethram history in malayalam | Chikkara vazhipad nadakkunna kshethram

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവി ക്ഷേത്രം. ആദിപരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ.
    ഇവിടുത്തെ ചിക്കര വഴിപാടും അരിക്കൂത്ത് വഴിപാടും ഏറെ പ്രസിദ്ധമാണ്. എല്ലാ വർഷവും 21 ദിവസങ്ങളിലായി ഇവിടെ മഹോത്സവം നടക്കുന്നു. കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ഉത്സവസമയത്തും, പുഴുക്ക് വഴിപാട് നടത്തുന്നതിനായി ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങൾ ദർശനം നടത്തുന്നു. .ഉത്സവത്തോടനുബന്ധിച്ച് കുട്ടികളെ ചിക്കരയിരുത്തുന്ന ചടങ്ങുണ്ട്. വിവാഹശേഷം കുട്ടികളില്ലാത്ത ദമ്പതിമാർക്ക് കുട്ടികൾ ജനിക്കുന്നതിനും, കുട്ടികളുടെ രോഗങ്ങൾ തുടങ്ങി ബാലാരിഷ്ടതകൾ മാറുന്നതിനുമാണ് ഈ വഴിപാട് നേരുന്നത്. ഉത്സവദിനങ്ങളിൽ കുട്ടികൾ കണിച്ചുകുളങ്ങര അമ്മയുടെ മക്കളായി മാറുന്നു എന്നാണ് സങ്കല്പം.
    ഏഴുവരിക്കൈത, അറുകുല, മൂലസ്ഥാനം, അന്നപൂർണ്ണേശ്വരി ക്ഷേത്രം, കുറുപ്പശ്ശേരി എന്നിവയാണ് ക്ഷേത്രത്തോടനുബന്ധിച്ചുള്ള മറ്റ് പ്രധാന തീർത്ഥാടന സ്ഥലങ്ങൾ. എല്ലാ വർഷവും അവസാന രണ്ട് ദിവസങ്ങളിലായി കമ്പക്കെട്ട് എന്നറിയപ്പെടുന്ന രണ്ട് മണിക്കൂറിലേറെ നീണ്ടുനില്ക്കുന്ന വെടിക്കെട്ട് വളരെ പ്രശസ്തമാണ്. #sksvlogbysujith #kanichukulangaradhevikshethram #chikkara

Комментарии • 42