Chittur Konganpada Mahotsavam 2024 | ചിറ്റൂർ കൊങ്ങൻപട മഹോത്സവം 2024

Поделиться
HTML-код
  • Опубликовано: 17 мар 2024
  • 18/03/2024
    ചരിത്രവും ഐതിഹ്യവും ഒത്തുചേർന്ന ഉത്സവമാണ് ചിറ്റൂർ ദേശ കൊങ്ങൻപട. ചിറ്റൂർ ദേശത്തിനെതിരെ യുദ്ധത്തിനു വന്ന കൊങ്ങുരാജാവിനെ ഭഗവതിയുടെ സഹായത്തോടെ പരാജയപ്പെടുത്തി എന്ന വിശ്വാസത്തിന്റെ സ്മരണ പുതുക്കലാണ് കൊങ്ങൻപട ഉത്സവം. കോരളത്തിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത യുദ്ധങ്ങളുടെ വിജയഗാഥകളുണ്ട്. എന്നാൽ ഒരു യുദ്ധത്തിന്റെ വിജയ സ്മരണ ഒരു ദേശത്തിന്റെ സംസ്കാരത്തിലേക്ക് സ്വാംശീകരിച്ചിട്ടുള്ളത് ചിറ്റൂരിൽ മാത്രമാണ്.
    ഇന്നത്തെ കോയമ്പത്തൂർ, സേലം ജില്ലകളും മധുര ജില്ലയുടെ ഏതാനും ഭാഗങ്ങളും ചേർന്നതാണ് പഴയ കൊങ്ങുനാട്. മരതക കല്ലുകൾക്ക് പ്രസിദ്ധമായിരുന്നു കൊങ്ങുനാട്. അക്കാലത്ത് കേരളത്തിലെ പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരായിരുന്നു കൊങ്ങുനാട്ടിലെ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഒരു ദിവസം കൊങ്ങുനാട്ടിൽ നിന്നു വിവിധ ഉൽപന്നങ്ങളുമായി വന്ന വ്യാപാരികൾ ശോകനാശിനിയുടെ തീരത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയം അവിചാരിതമായി വന്ന മഴവെള്ളത്തിൽ, വ്യാപാരികൾ കൊണ്ടുവന്ന സാധനങ്ങൾ മുഴുവൻ ഒഴുകിപ്പോയി.
    അശ്രദ്ധ കാരണം സാധനങ്ങൾ നഷ്ടപ്പെട്ടുവെന്ന് കൊങ്ങുരാജാവ് അറിഞ്ഞാൽ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് വ്യാപാരികൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വ്യാപാരത്തിനായി കൊണ്ടുവന്ന സാധനങ്ങൾ ചിറ്റൂരിലെ ഒരു സംഘം കൊള്ളയടിച്ചുവെന്ന് വ്യാപാരികൾ രാജാവിനെ ധരിപ്പിച്ചു. താൻ അയച്ച ഉൽപന്നങ്ങൾ കൊള്ളയടിക്കാൻ മാത്രം ചിറ്റൂരിലെ ജനങ്ങൾ വളർന്നോ എന്നായി രാജാവ്. കൊള്ളയടിച്ച വ്യാപാര സാധനങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജാവ് അന്നത്തെ ചിറ്റൂരിലെ പ്രമാണിക്ക് സന്ദേശമയച്ചു. നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ 1741ൽ കൊങ്ങുരാജാവ് ചിറ്റൂർ ദേശത്തെ ആക്രമിക്കാനെത്തി. കൊങ്ങുരാജാവിന്റെ സൈന്യത്തെ നേരിടാൻ ചിറ്റൂർ പ്രദേശം കൈവശമുണ്ടായിരുന്ന പാലക്കാട് രാജാവ് കൊച്ചി രാജാവിന്റെ സഹായം തേടി.
    അങ്ങനെ കൊച്ചി രാജാവിന്റെ സഹായത്തോടെ പാലക്കാട് രാജാവ് കൊങ്ങുരാജാവിന്റെ സൈന്യത്തെ തോൽപിച്ചു.‌ മധുര സർവകലാശാലയിലെ ചരിത്ര രേഖകളിലും തമിഴ് ചരിത്ര ഗവേഷകരുടെ പുസ്തകങ്ങളിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തിന്റെ സ്മരണ പുതുക്കലാണ് കൊങ്ങൻപട രണോത്സവം. ചിറ്റൂർ ഭഗവതി കാളീരൂപം പൂണ്ട് യുദ്ധത്തിനിറങ്ങി എന്നും ഇതാണ് യുദ്ധം ജയിക്കാൻ‌ കാരണമായതെന്നും ദേശത്തിലെ ഭക്തർ വിശ്വസിക്കുന്നു. കാളിയായി മാറിയ ഭഗവതിക്ക് പഴയ രൂപം കൈവരിക്കാനായില്ല. അതുകൊണ്ട് കാളിയായിതന്നെ ഇരുന്നു.
    ബ്രാഹ്മണർ കാളിയെ പൂജിച്ചാൽ വീര്യം കൂടുമെന്നു കരുതി അബ്രാഹ്മണരാണ് ഇവിടെ പൂജ നടത്തുന്നത്. കൊങ്ങുരാജാവുമായുള്ള യുദ്ധത്തിനു ശേഷം കൊച്ചി രാജ്യത്തിന്റെ ഭാഗമായ ചിറ്റൂരിൽ പഴയന്നൂർ ഭഗവതിയുടെ ക്ഷേത്രം നിർമിച്ചു. കൊങ്ങുരാജാവുമായുള്ള യുദ്ധത്തെ തുടർന്ന് തമിഴ് ജനത വൻതോതിൽ ഇവിടേക്കു കുടിയേറിപ്പാർത്തു. കൊങ്ങുരാജാവിന്റെ കൂടെ വന്ന പടയാളികളും കാലുമാറി. യുദ്ധത്തിൽ തോറ്റതിനാൽ തിരികെ പോയാൽ കൊങ്ങുരാജാവ് വധശിക്ഷയ്ക്കു വിധിക്കുമെന്നതിനാൽ ഇവർ കൊച്ചി രാജാവിനോട് അഭയം തേടി.
    ഇവരുടെ സംരക്ഷണം ഉറപ്പാക്കിയ കൊച്ചി രാജാവ് ചിറ്റൂരിന്റെ കിഴക്കൻ മേഖലയിലെ സ്ഥലങ്ങൾ കുടിയേറ്റക്കാർക്കായി പതിച്ചു നൽകുകയും ചെയ്തു.ഇങ്ങനെ പതിച്ചു നൽകിയ പ്രദേശങ്ങളാണ് കുന്നങ്കാട്ടുപതി, തേനംപതി, വടകരപ്പതി, എരുത്തേമ്പതി, ഒഴലപ്പതി, ചെമ്മണാംപതി, വലിയവള്ളംപതി തുടങ്ങിയ 12 പതികൾ എന്നാണു ചരിത്രം. രണാങ്കണത്തിലെ വിജയം രണോത്സവമാക്കി മാറ്റി ഇവിടുത്തെ ജനത ഇന്നും കൈവിടാതെ ആഘോഷം തുടർന്നു പോരുന്നു.
    കൊങ്ങുരാജാവിന്റെ ആക്രമണത്തിൽ നിന്നു നാടിനെയും നാട്ടുകാരെയും രക്ഷിച്ച ഭഗവതിയുടെ രണഭാവവും നാട്ടുകാരുടെ ഭക്തിഭാവവും ചേർന്നതാണു കൊങ്ങൻപട ഉത്സവത്തിന്റെ ചടങ്ങുകൾ. കുമ്മാട്ടിയോടനുബന്ധിച്ചുള്ള അവിയിടൽ ചടങ്ങുതന്നെയാണ് ഇതിൽ പ്രധാനം. 21 എരുക്കിൻ ഇലയിൽ ഉണ്ണിയപ്പം വച്ച് പ്രാർഥിക്കും.കൊങ്ങുരാജാവുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ ഭഗവതിയോട് പ്രാർഥിക്കുന്നതാണു ചടങ്ങ്. മറ്റൊരു പ്രധാന ചടങ്ങാണ് അരിപ്പത്തട്ട്. ഉത്സവത്തിനു കൊടിയേറുന്ന ദിവസം തന്നെയാണ് അരിപ്പത്തട്ട് ചടങ്ങ് നടക്കുന്നത്. ചെറിയ ആൺകുട്ടികളാണ് അരിപ്പത്തട്ട് ചടങ്ങിൽ പങ്കെടുക്കുന്നത്.
    കുമ്മാട്ടിക്കുട്ടികൾ പാലത്തുള്ളി പുഴയിൽ കുളിച്ചുവരും. വൈകിട്ട് ഇതേ കുട്ടികൾ വീണ്ടും കുളിച്ച് കുമ്മാട്ടിപ്പൂ കെട്ടി അലങ്കരിച്ച് കോലവുമായി കോമരവും ദേശക്കാരുമൊത്ത് അരിമന്ദത്തെത്തും. ഇവിടെ ഭഗവതിയുടെ സാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം.അന്നു രാത്രി വേട്ടയ്ക്കൊരുമകൻ കാവിൽ ഭഗവതി നിയോഗം ഉണ്ടായി അരിമന്ദത്തു കാവിൽ ചെന്ന് കുട്ടികളെ താലം എഴുന്നള്ളിപ്പോടെ ചിറ്റൂർകാവിലേക്ക് തിരിച്ചുകൊണ്ടുവരും. കൊങ്ങൻപടയുടെ പ്രധാന ദിവസം ചിറ്റൂരിലെ തെരുവീഥികൾ പഴയ യുദ്ധകാല ഓർമകൾ പുതുക്കും. കുതിരപ്പുറത്തു വരുന്ന കൊങ്ങനും പടമറിച്ചിലും കട്ടിൽ ശവം വരവും തുടങ്ങി ഒട്ടേറെ ചടങ്ങുകളാണ് കൊങ്ങൻപട ഉത്സവവുമായി ബന്ധപ്പെട്ടുള്ളത്.
    കൊങ്ങുരാജാവുമായുള്ള യുദ്ധത്തിന് ചിറ്റൂരുകാർ എന്തെല്ലാം തയാറെടുപ്പുകൾ നടത്തി എന്നറിയാനായി കൊങ്ങുനാട്ടിൽ നിന്നു വരുന്ന ചാരൻമാരാണെന്ന് കരുതുന്നവരാണ് പാണനും പാട്ടിയും, ചക്കക്കള്ളനും മാങ്ങാക്കള്ളനും, കുംഭ പൂശാരി, ആശാരി പൂശാരി, പൊട്ടവെളിച്ചപ്പാട് ഐങ്കുടി കമ്മാളൻ, അച്ഛനും മകനും തുടങ്ങിയവർ, യുദ്ധം നടക്കാനിരിക്കെ ഇത്തരത്തിൽ സംശയാസ്പദമായി കാണുന്നവരെ അക്കാലത്തെ 2 പ്രധാന നമ്പൂതിരി കുടുംബങ്ങളിലുള്ളവർ പിടിച്ചുകെട്ടി അന്നത്തെ പ്രാദേശിക രാജാവായിരുന്ന ചമ്പത്ത് രാജാവിന്റെ മുന്നിൽ വിചാരണയ്ക്കെത്തിക്കും.
    കുട്ടികളുടെ രക്ഷയ്ക്കായി ആൺകുട്ടികളെ പെൺകുട്ടികളാക്കിയും, പെൺകുട്ടികളെ ആൺകുട്ടികളാക്കിയും വേഷമണിയിക്കുകയാണ് ചെയ്യുന്നത്. യുദ്ധം കഴിഞ്ഞതിന്റെ അടുത്ത ദിവസം ചിറ്റൂർ ദേശത്തേക്ക് എത്തുന്നവരാണ് അച്ഛനും മകനും. യുദ്ധം നടക്കാൻ പോകുന്നതിനു മുന്നോടിയായി ദേശത്തിന്റെ രക്ഷയ്ക്കും വിജയത്തിനുമായി ഏതെല്ലാം രീതിയിൽ മുൻകരുതലുകളും തയാറെടുപ്പുകളും നടത്തിയിരുന്നു എന്നതിന്റെ നേർക്കാഴ്ച്ചകളാണിത്. എതിരാളികളിൽ നിന്നു രക്ഷപ്പെടാനായി വേഷം മാറുന്ന കുട്ടികൾ ഭഗവതിക്കൊപ്പം വരുന്ന ചടങ്ങാണ് ഇളങ്കോലം എഴുന്നള്ളിപ്പ്.

Комментарии • 39

  • @saxan5thmil688
    @saxan5thmil688 3 месяца назад +1

    നന്നായിട്ടുണ്ട് വളരെ മനോഹരം❤❤❤

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you ❤️🙏🏻❤️

  • @babithababi1210
    @babithababi1210 3 месяца назад +1

    ഞാനും വന്നിരുന്നു. വീഡിയോ സൂപ്പർ 🌹🌹🌹

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you for watching the video 🙏🏻

  • @viralandunexpectedvideos1170
    @viralandunexpectedvideos1170 3 месяца назад +1

    Video കൊള്ളാം👌👌👌👌

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you so much 🙏🏻

  • @georgemathew2108
    @georgemathew2108 3 месяца назад +2

    Nice👌

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you so much 🙏🏻

  • @georgemathew2108
    @georgemathew2108 3 месяца назад +1

    Super👌

  • @sivansivan8284
    @sivansivan8284 3 месяца назад +1

    ഓരോ വഴിപാടുകളുടെയും പ്രാധാന്യത്തെക്കുറിചുള്ള മഹത്വത്തെക്കുറിച്ച് പറയാമായിരുന്നു വീഡിയോവിൽ 🙏🧡

    • @SanthoshVLR
      @SanthoshVLR  3 месяца назад

      കഴിഞ്ഞ വർഷത്തെ വീഡിയോയിൽ കുറച്ചുകാര്യങ്ങൾ പറഞ്ഞിരുന്നു. 🙏🏻

  • @sivansivan8284
    @sivansivan8284 3 месяца назад +1

    ❤❤❤

  • @sumasuma3385
    @sumasuma3385 3 месяца назад +1

    Vidio super ❤️

  • @akivascorner1
    @akivascorner1 3 месяца назад +1

    Super

  • @binduvijayan7457
    @binduvijayan7457 3 месяца назад +1

    SANTHOSH 👌
    👌🙏🙏🙏🙏

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you ❤️🙏🏻❤️

  • @JishnuE.m
    @JishnuE.m 3 месяца назад +1

    Nice video 😊

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thanks for the visit ❤

  • @teenateena8905
    @teenateena8905 3 месяца назад +1

    Nice video

  • @jishnujishnu6798
    @jishnujishnu6798 3 месяца назад +1

    😊😊❤

  • @krishnapriya3870
    @krishnapriya3870 3 месяца назад +1

    Video Poli 🙏🙏🙏

    • @SanthoshVLR
      @SanthoshVLR  3 месяца назад

      Thank you so much 🙏🏻

  • @ARSDREAMLIFE
    @ARSDREAMLIFE 3 месяца назад +1

    Nice

  • @sethumadhvan9331
    @sethumadhvan9331 3 месяца назад

    super ❤

  • @shamud3449
    @shamud3449 17 дней назад +1

    Temple timings on Friday?

    • @SanthoshVLR
      @SanthoshVLR  17 дней назад

      ചൊവ്വ വെള്ളി ദിവസങ്ങളിൽ

  • @user-kd5ww6gm1o
    @user-kd5ww6gm1o 3 месяца назад +1

    ആന ഇല്ലാത്ത ആദ്യത്തെ കൊങ്ങാൻ പട 🎉🎉🎉🎉

  • @Dev.excel24
    @Dev.excel24 3 месяца назад +1

    Super