A Must Watch Kerala Chalachithra Academy Short Film | Life is beautiful (L .I .B)| Baijuraj Chekavar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Kerala state chalachithra academy presents, L.I.B- Life is Beautiful Malayalam short film Co-produced and directed by Baijuraj Chekavar
    Co- Producers - Mini Mohan, Sasikumar Thennala
    Executive producers - Dr Chandni Sajeevan , V. P Prakash , Dr. Mrinalini
    Directed by : Baijuraj Chekavar
    keralapeople.c...
    Written by: Hema S Chandredath
    Photography: Ragesh Narayanan
    Background Score : Bijibal
    Editor: Deepu Joseph
    Art Director: Sureshbabu Nandana
    Sound design: Ranganaath Ravee
    Sound Mix:
    Fazal A Backer
    Title & VFX: Sumil Sreedhar
    Colorist: Liju Prabhakar
    DI Studio: Rangrays
    Cast :
    Fara Shibla ( Kakshi amminipilla fame )
    Akhil Prabhakar
    Sajna Najam
    Praveen Parameswar
    Special Thanks to
    Naveed khan
    Awards & Achievements
    Winner
    Best Screenplay
    Kerala State Chalachitra Academy Award
    Official Entry
    13 th IDSFFK
    Winner
    Best Short Film
    Kerala State Library Council National Short Film Festival- 2024
    Winner
    Best Director
    Kerala State Library Council National Short Film Festival- 2024
    Winner
    Best film
    VIFFK "24
    Winner
    Best Director
    VIFFK "24
    Winner
    Best Screenplay
    VIFFK "24
    Winner
    Best Editor
    VIFFK "24
    Winner
    Best Cinematographer
    VIFFK "24
    Winner
    Best Actress
    VIFFK "24
    Winner
    Best Director
    Dubai Mehfil International Film Festival '23
    Winner
    Best Cinematography
    Dubai Mehfil International Film Festival' 23
    Winner
    9th International Film Festival of Shimla
    Winner
    Best short film
    6th Innovative International Film Festival, Bengaluru
    Winner
    Best Film
    Malabar Film Directors’ club International Film Festival
    Winner
    Best Director
    Malabar Film Directors’ Club International Film Festival
    Winner
    Best actress
    Bengaluru Kerala Samajam Short film Festival - 2024
    Winner
    Jury Award for Best Direction
    Bengaluru Kerala Samajam Short film Festival - 2024
    Winner
    Best Film
    Gaama International Film Festival
    Winner
    Best Director
    Gaama International Film Festival
    Winner
    Best colorist
    Gaama International Film Festival
    Winner
    Best costume design
    Gaama International Film Festival
    Winner
    Best production design
    Gaama International Film Festival
    Winner
    Best Director
    4th MSVF Award
    Winner
    Best Actress
    13th Barath PJ Antony Memorial National Award
    Winner
    Best Production Design
    13th Barath PJ Antony Memorial National Award
    Winner
    Jury award for Direction
    13th Barath PJ Antony Memorial National Award
    Winner
    Best Cinematography
    16 th Contact international short film festival -2024
    Winner
    Certificate of merit
    16 th Contact international short film festival -2024
    Winner
    AK Lohithadas award
    Best Production Design.
    Official Entry
    Kuala Lumpur International Film Festival
    Official Selection
    Mithiwood International Film Festival
    Official Selection
    Lift off International Film Festival
    Official Selection
    45 th Soorya Festival
    Official Selection
    Shades international film festival
    Official Selection
    Fete film festival
    Official Selection
    IFF of Maharajas
    Official Selection
    Cusat Film Festival
    #shortfilm
    #environment
    #Flood
    #Kerala_story
    #Environment
    #Kerala_State_Chalachithra_academy
    #New_malayalam_cinema
    #Fefka
    #must_watch_comedy_video #BTS #Aaj_Tak_live
    #Tik_Tok #Climate
    #Save_Nature #Trending
    #ishowspeed
    Subscribe Us: tinyurl.com/ne...
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 2,1 тыс.

  • @Aswin_prakash_mt
    @Aswin_prakash_mt Год назад +6

    🔥

  • @shenithmail
    @shenithmail Год назад +9

    നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത work ആണ് .
    പല ഫിലിം ഫെസ്റ്റിവലുകളിലും അഞ്ചോ ആറോ തിയേറ്ററുകളിലും ഇത് പ്രദർശിപ്പിച്ചിട്ടുണ്ട് . പക്ഷെ നമ്മുടെ നാട്ടുകാർക്ക് കാണാൻ ഇപ്പോഴാണ് അവസരമുണ്ടായത് . അതിൽ വലിയ സന്തോഷമുണ്ട് . നല്ല വർക്കുകൾ ഉണ്ടാക്കിയെടുക്കുന്നത് പോലെ ആളുകളിലെത്തിക്കുന്നതും കലാകാരന്റെ കടമയാണ് .

  • @regikpoulosepoulose5401
    @regikpoulosepoulose5401 Год назад +12

    മനോഹരമായ ഇതിവൃത്തം... മനുഷ്യൻ മനസിലാക്കേണ്ട വലിയ പാഠം.... ഏറ്റവും നന്നായി അത് അവതരിപ്പിച്ചിരിക്കുന്നു... ഇതിലും അധികമായി ഈ ഒരു സത്യം പറയാനില്ല... പഠിക്കേണ്ടവർ മനുഷ്യരാണ്... ഒരുപക്ഷെ എത്ര എത്ര അറിഞ്ഞാലും അനുഭവിച്ചാലും പഠിക്കാത്തവർ അവർ തന്നെ ആണ്...അഭിനന്ദനങ്ങൾ LIB ടീം...

  • @sheejavv2842
    @sheejavv2842 Год назад +4

    കണ്ടു. ഒന്നുരണ്ടു തവണ. നമ്മൾ കടന്നുപോയ ഒരു കെട്ട കാലം യാതൊരു exaggeration ഉം ഇല്ലാതെ അങ്ങനെ തന്നെ ആവിഷകരിച്ചിരിക്കുന്നു.
    പ്രകൃതി ദുരന്തങ്ങളുടെ
    വരവിന്റെ ഉറവിടം
    ഒരു നേർക്കാഴ്ചയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ഒന്നിലും ഏറ്റക്കുറച്ചിലില്ലാതെ
    എല്ലാം കാണിച്ച
    ഒരു കുഞ്ഞ് വലിയ സിനിമ.
    മനുഷ്യന്റെ
    ആർത്തി
    എവിടെ
    എത്തിച്ചിരിക്കുന്നു മനുഷ്യരെ .
    വരുംകാലം ഇനി എന്തെല്ലാം ........
    എഴുത്ത് നന്നായി ഇനിയും ഒഴുകട്ടെ ഹേമാ....
    ഹൃദയപൂർവ്വം ആശംസകൾ .

  • @noufalmadathil8083
    @noufalmadathil8083 Год назад +4

    ഇഷ്ടപ്പെട്ടു ❤️❤️❤️❤️

  • @ranijoseph7119
    @ranijoseph7119 Год назад +5

    Amazing, great presentation

  • @SychaT-k2i
    @SychaT-k2i Год назад +8

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ ഹ്രിസ്വചിത്രം ബൈജുരാജ് ചേകവർ അഭിനന്ദനങ്ങൾ 🙏🙏🙏പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു 🥰അന്ധകാരത്തിന്റെ ബഹുസ്ഫുരതയിൽനിന്ന് കാണികളെ നന്മയാകുന്ന വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നു 🥰🥰🥰🥰

  • @shuhaib127
    @shuhaib127 Год назад +5

    Super Direction .. ❤from Singapore

  • @itsmyworld4349
    @itsmyworld4349 Год назад +5

    Super work all the best ❤

  • @naseebanasi6002
    @naseebanasi6002 Год назад +4

    👌🏻👍✌🏻

  • @shabeebp4613
    @shabeebp4613 Год назад +4

    Pwoli 🔥🔥🔥

  • @santhoshkumark9781
    @santhoshkumark9781 Год назад +4

  • @sindhusudhir2093
    @sindhusudhir2093 Год назад +12

    വളരെ നന്നായിട്ടുണ്ട്....... സംവിധാനം, കഥ, ചിത്രീകരണം '.... അഭിനയം....😍😍😍😍😍

  • @RithuparnaS-k1k
    @RithuparnaS-k1k Год назад +6

    One of the best shortfilm that I've ever seen 🤩🤩🤩

  • @hajumunna3520
    @hajumunna3520 Год назад +6

    കണ്ടവർ വീണ്ടും വീണ്ടും കാണും

  • @malavikamenon3098
    @malavikamenon3098 Год назад +6

    ❤🎉

  • @sreejeshsreevalsam
    @sreejeshsreevalsam Год назад +9

    സംവിധായകന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് സിനിമ എന്ന് അടിവരയിട്ടുറപ്പിക്കുന്ന ദൃശ്യാനുഭവം. അഭിനന്ദനങ്ങൾ!!!

  • @robinsebastian6764
    @robinsebastian6764 Год назад +5

    Nice❤

  • @anusreevidhyadharan9824
    @anusreevidhyadharan9824 Год назад +4

    I am from chennai......
    என்ன ஒரு மேக்கிங் யார்.இட்ஸ் மேலே ஒரு குறும்படம் .

  • @Shaiju.p.kShaiju-xg7ez
    @Shaiju.p.kShaiju-xg7ez Год назад +4

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം........ നന്നായി baijuettaa❤❤

  • @narendrankm1142
    @narendrankm1142 Год назад +8

    Excellent short film, carefully crafted, based on a good script

  • @amaltom6830
    @amaltom6830 Год назад +5

    Brilliant work 🤩❤️

  • @MallikaVk-fp3ch
    @MallikaVk-fp3ch Год назад +11

    അടുത്ത കാലത്ത് skip അടിക്കാതെ കണ്ട ഉഗ്രൻ shot flim

  • @mrz8478
    @mrz8478 Год назад +3

    Kollaam kollaam

  • @aryaa.5685
    @aryaa.5685 Год назад +3

    ❤️👏🏻

  • @Qwertyuipp-g8d
    @Qwertyuipp-g8d Год назад +6

    ഈ ചിത്രത്തെക്കുറിച്ച FB പോസ്റ്റ് വായിച്ച് link തപ്പി കണ്ടതാണ് ഞാൻ .
    100% Wonderful work .
    എല്ലാം വിഭാഗവും ഒന്നിനൊന്ന് class & mass .
    എനിക്ക് കൂടുതൽ ഇഷ്ടായത് ചെടിമുത്തശ്ശിയെയാണ് .
    അവരുടെ മുഖത്തിനും ഭാവത്തിനും വല്ലാത്തൊരു ആകര്ഷണീയത ഉണ്ട് . സംവിധായകനെ കുറിച്ച് ഒന്നും പറയാനില്ല .
    Big salute ❤️❤️❤️❤️

  • @SangeethaManoharan-f1d
    @SangeethaManoharan-f1d Год назад +6

    Good work❤❤

  • @Sajnaas-we7fo
    @Sajnaas-we7fo Год назад +6

    "Life is beautiful" എന്ന പേരിൽ ബൈജുരാജ് സർ സംവിധാനം ചെയ്യ്ത ഷോർട് ഫിലിംന് എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @anishasuresh6720
    @anishasuresh6720 Год назад +2

    Good msg ishtayi nannayittundu ❤

  • @mohiyadeenh972
    @mohiyadeenh972 Год назад +3

    👏👏👏👏

  • @nisarnisar8145
    @nisarnisar8145 Год назад +5

    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഏവർക്കും നന്ദി
    സൂപ്പർ സൂപ്പർ

  • @sonusd9457
    @sonusd9457 Год назад +2

    ഹേമചേച്ചി 👏👏👏
    ക്യാമറ 😍😍

  • @premraj1912
    @premraj1912 Год назад +4

    ബൈജുരാജ് ചേകവർക്ക് അഭിനന്ദനങ്ങൾ❤

  • @shibinck8489
    @shibinck8489 Год назад +3

    ❤️❤️

  • @vishnuviswambharan7769
    @vishnuviswambharan7769 11 месяцев назад +3

    Congratulations to the entire team ❤

  • @nisarnisar8145
    @nisarnisar8145 Год назад +4

    അഭിനന്ദനങ്ങൾ

  • @keerthanams5638
    @keerthanams5638 Год назад +5

    Watching 9th time . 🥰😍👌

  • @vishnuviswambharan7769
    @vishnuviswambharan7769 11 месяцев назад +3

    Good message script ❤

  • @BeeTVOne
    @BeeTVOne Год назад +6

    Excellent Making..!!
    Super photography, editing , sound design acting

  • @sudhaap4826
    @sudhaap4826 Год назад +7

    Lib യെ കുറിച്ച് സന്ധ്യ ജയകുമാർ എഴുതുന്നു
    ======================
    അതേ, ജീവിതം മനോഹരമാണ്. പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ മനോഹരമാകും . എന്നാൽ പ്രകൃതിയുടെ താളവും മനുഷ്യന്റെ താളഭംഗവും ചേർന്നാൽ മനോഹാരിത ചോർന്നുപോകും എന്ന് മാത്രമല്ല കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. വരും തലമുറയ്ക്ക് പോലും ഒന്നും അവശേഷിപ്പിക്കാതെ പ്രകൃതി വിഭവങ്ങൾ കൈപ്പിടിയിലൊതുക്കാനുള്ള മനുഷ്യന്റെ ആർത്തി ദ്രുതതാളത്തിലേക്കെത്തുമ്പോൾ അവന്റെ അടങ്ങാത്ത ഒടുങ്ങാത്ത ആർത്തിയെ അടക്കാൻ പ്രകൃതി സംഹാരരൂപിണിയാകും. വിനാശകാരികളായ ശക്തികളെ അടക്കി നിർത്തി പ്രകൃതി പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. ബൈജുരാജ് സംവിധാനം ചെയ്ത LIB കണ്ടുകഴിഞ്ഞപ്പോൾ താളവും താളഭംഗവും മനസ്സിലേക്കോടിക്കയറിയത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു കുഞ്ഞൻ വൈറസിന് പോലും ലോകത്തിന്റെ താളം തെറ്റിക്കാൻ സാധിക്കും എന്നത് താളം (rhythm) തെറ്റാതെ സൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ആത്യന്തികമായ സത്യത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത്? പ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക് എന്നത് അതിവൈകാരികത മാത്രമാണെങ്കിലും പ്രകൃതിയെ തച്ചുടക്കാതെ, മനുഷ്യത്വമുള്ള മനുഷ്യരായി, അനുതാപത്തോടെ സഹജീവനം സാദ്ധ്യമല്ലേ? 'കാശ് കൈയിൽ വരുമ്പോൾ എതിർപ്പുകൾ കൈയടിയായി മാറും' എന്ന മനുഷ്യത്വവിരുദ്ധമായ നിലപാടും മാറേണ്ടതല്ലേ? ഇത്തരം കുറേ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് LIB അവസാനിക്കുന്നത്.
    മുഖ്യകഥാപാത്രമായ ഷിബില ആധുനിക സുഖസൗകര്യങ്ങളോടുള്ള അഭിനിവേശത്തോടൊപ്പം ചെടിമുത്തിയുടെ പ്രകൃതിജീവനമെന്ന ആദർശത്തെ ആഴത്തിൽ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇത് അവളിൽ ഉണ്ടാക്കുന്ന സംഘർഷം ചെറുതല്ല. ഇത്തരം ആശയസംഘർഷത്തിലൂടെ നാമോരോരുത്തരും കടന്നുപോകുന്നില്ലേ? പക്ഷേ ഈ സംഘർഷത്തെ അതിജീവിക്കുമ്പോഴല്ലേ വ്യക്തി ശരിക്കും വളരുന്നത്? മനസ്സുകൊണ്ട് വളരാത്തവർ ആണോ ഓരോ ദുരന്തങ്ങളെയും തനിക്ക് വളരാനുള്ള അവസരങ്ങളാക്കി മാറ്റുന്ന ആന്റിമാർ (വ്യക്തികൾ ) ? ഉത്തരം നമ്മുടെ ഉള്ളിലാണ്.
    മനോഹരമായ വിഷ്വലുകളും ശബ്ദസൗന്ദര്യവും (ഇയർ ഫോൺ ഉപയോഗിച്ച് തന്നെ ഫിലിം കാണണേ ) LIB യുടെ പ്രത്യേകതയാണ്. അംഗീകാരങ്ങൾ വാരിക്കൂട്ടിയ LIB യുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @SajithaMk-n6f
    @SajithaMk-n6f Год назад +4

    ഇതിന്റെ അണിയറക്കാർ മണ്ടന്മാരാണ് . കുറച്ചുകൂടി നീട്ടിയിരുന്നേൽ ഇതൊരു OTT സിനിമയാക്കി ഇറക്കമായിരുന്നു . ഇപ്പൊ ഇറങ്ങുന്ന ചളികൾ വെച്ച് നോക്കുമ്പോൾ നല്ല സ്കോപ്പുണ്ടായിരുന്നു .

  • @Sajnaas-we7fo
    @Sajnaas-we7fo Год назад +7

    ഒരു short film ന് LJP ടീമിനെ മൊത്തത്തിൽ ബൈജുരാജ് ചേകവർ പൊക്കീട്ടുണ്ടല്ലോ .Deepu Josaph , Ranganath , Fazal bakkar, Liju Prabhakar മച്ചാന്മാർ No രക്ഷ . DOp യും ആർട്ടും
    കേറി തകർത്തിട്ടുണ്ട് . അഭിനയിച്ചവരും നന്നായി . എല്ലാം എക്സിക്യുട്ട്‌ ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചു .

  • @TeePeesGallery
    @TeePeesGallery Год назад +12

    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .പ്രത്യേകിച്ചും ഹേമ ചേച്ചിക്ക് അവരുടെ രചന വൈഭവം അതിഗംഭീരം വാക്കുകൾക്ക് അതീതം .ഇനിയും ഇങ്ങനെയുള്ള സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു .

  • @sheebagangan.ksheebashee2604
    @sheebagangan.ksheebashee2604 Год назад +2

    ❤❤❤

  • @v_i_n_i_n8701
    @v_i_n_i_n8701 Год назад +7

    It's such a good filim with a wonderful information
    A great message hat's off

  • @vishnuviswambharan7769
    @vishnuviswambharan7769 Год назад +7

    ഇതുപോലുള്ള വെറൈറ്റി ഷോർട്ട് ഫിലിമായി നേരമ്പോക്ക് ചാനൽ അടിപൊളി ആകുന്നുണ്ട് . Keep it up team നേരമ്പോക്ക് & LIB

  • @JishnuSankar-w7l
    @JishnuSankar-w7l Год назад +8

    A great creation...... Oru tharathil paranjal, Malayalathile prashastha ezhuthukaran, Sri. O V Vijayan nte oru novel vaycha feel undarnu!!

  • @ElsonJery
    @ElsonJery Год назад +8

    കൊള്ളാം 👍പ്രകൃതിയും, മനുഷ്യനും... തമ്മിലുള്ള ജീവിതം എവിടെയും അവസാനിക്കുന്നില്ല
    തുടർച്ച പ്രതീക്ഷിക്കുന്നു,, ആഗ്രഹിക്കുന്നു...💖

  • @sudhaap4826
    @sudhaap4826 Год назад +7

    Lib യെ കുറിച്ച് സിനു കക്കട്ടിൽ എഴുതുന്നു
    =======================
    ഇന്നാണ് lib കണ്ടത്.
    കേരളത്തിലെ സിനിമയുടെയും സാംസ്കാരിക പ്രവർത്തനത്തിന്റയും സവിശേഷമായ ഒരു ചരിത്രത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത് . അമ്മ അറിയാനും , ബൊഹീമിയൻ ഗാനം പകുതിയിൽ പതറി നിർത്തിപ്പോയ ജോൺ അബ്രഹാമും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം ചുവരെഴുത്തും വരികളുമായുള്ള തെരുവ് മനോഹരമായിരുന്നു.
    ലോകം മുഴുവൻ അടച്ചുപൂട്ടപ്പെട്ട മഹാമാരിയുടെ ഒരു ലോക്ഡൗൺ കാലം , കോറന്റെയിൻ എന്ന ഈ കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യനും മറന്നു പോകാത്ത പദവും അനുഭവവും. കൂട്ടത്തിൽ പ്രകൃതിയുടെ പിടച്ചിലും രോദനവും പോലെ പ്രളയവും . ചെടിമുത്തിയെന്ന പ്രകൃതി സ്നേഹിയിൽ ആകൃഷ്ടയാവുമ്പോഴും വീണ്ടും പ്രകൃതിയുടെ മെക്കിട്ടുകേറി ജീവിതത്തിന്റ സുഖലോലുപതകളിലേക്ക് ചേക്കേറാൻ പ്രലോഭിതയാവുന്ന നായിക ഒടുവിൽ നനഞ്ഞ മണ്ണിന്റെ ഗന്ധമുള്ള ലോകത്തെ തന്നെ പുണരുന്നു. ചെടി മുത്തിയുടെ മൺകൂജ ഈ ചിത്രത്തിന്റെ ആത്മാവായി ദീപ്തമാവുന്നു.നായികയുടെ മുറിയിലെ ഘടികാരങ്ങളിൽ നാം കാണുന്നത് രണ്ടു സമയങ്ങളാണ് അതിലൊന്ന് എന്നോ നിലച്ചുപോയതാണ്. ഒറ്റ സമയത്തിലുറച്ചു പോയ ഘടികാരം ചെടിമുത്തിയുടെയും നായികയുടെയും സ്വീക്വൻസുകളിൽ പല തവണകളായാവർത്തിക്കുന്നുണ്ട്. സംവിധായകൻ ബൈജുരാജ് Baiju Raj Chekavar ഷെനിത്ത് Shenith Tharemmal കലാസംവിധായകരായ സുരേഷ് നന്ദന, Sureshnandana Babu ദിൽജിത്ത് Diljith V Diljith V Pavi Thinoor Premraj Kayakkodi എല്ലാവരും നാട്ടുകാരും അടുത്തു പരിചയമുള്ളവരുമാണ്. എല്ലാവർക്കും , ഈ ടീമിലെ
    ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ബൈജുവേട്ടന്റെ മികച്ച ചിത്രങ്ങൾ ഇനിയും വരുമെന്നുറപ്പാണ്. കലാ സംവിധാന രംഗത്ത് സുരേഷിനും ദിൽജിത്തിനും വലിയ സാധ്യതകളുണ്ടെന്നതിലും സംശയമേയില്ല.
    ചിത്രം കണ്ട പ്രിയപ്പെട്ട സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ കാസ്റ്റിങ്ങാണ് ഒരു കല്ലുകടിയായ് തോന്നിയത്. ക്ലോസപ്പ് ഷോട്ടുകളിൽ അത് മുഴച്ചു നിൽക്കുകയും ചെയ്യുമല്ലോ? കൂടാതെ ആ മാനീ ക്വീൻ ഒക്കെ എന്തിനാവും എന്ന് വിചാരിച്ചിരുന്നു. അതിന്റെ റോൾ അസ്വാഭാവികമായത് പോലെ തോന്നുകയും ചെയ്തു.
    ഉഷാർ.. അടിപൊളി ..💕

    • @baijurajchekavar7340
      @baijurajchekavar7340 Год назад

      ❤❤❤

    • @sureshbabunandana7773
      @sureshbabunandana7773 Год назад

      Thanks Sinu

    • @hemaschandredath7251
      @hemaschandredath7251 Год назад

    • @nalinipattarambil7966
      @nalinipattarambil7966 Год назад

      പ്രകൃതിയും മനുഷ്യനും സഹവർത്തിത്വത്തോടെ കഴിയേണ്ട ആവശ്യകത മനോഹരമായ ദൃശ്യവിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ അനുഭവവേദ്യമാക്കിയതിന് പിന്നണിയിലുള്ള എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ..പ്രത്യേകിച്ചും സംവിധായകനും എന്റെ പ്രിയ സഖി ഹേമയ്ക്കും

    • @rajeshkumarkk5380
      @rajeshkumarkk5380 Год назад

  • @RamshadAKKuttiady
    @RamshadAKKuttiady Год назад +5

    LIB തിയേറ്ററിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് കൃഷ്ണമേനോൻ 3D തിയേറ്ററിൽ. ഒന്നും പറയാനില്ല. അവസാനത്തെ പ്രളയം ഒരു രക്ഷയുമില്ല.
    ഫോണിൽ കാണുന്നവർ ഇയർ സെറ്റ് വെച്ചാൽ വേറെ ലെവലാ.

  • @zaintv2322
    @zaintv2322 Год назад +7

    بجوراج سر آپ کا کووڈ ٹیلی فلم دیکھا بہت اچھا معلوماتی فلم ہیں ۔❤❤❤ 6:40

  • @straveller
    @straveller Год назад +8

    LIB team , ആദ്യമേ congrats അടിപൊളി ഇതിന്റെ making ഉണ്ടെങ്കിൽ റിലീസാകണം . സിനിമ സ്വപ്നം കാണുന്ന ഞങ്ങളെപ്പോലുള്ളവർക്ക് അത് useful ആകും .

  • @bijijaggu8575
    @bijijaggu8575 Год назад +4

    youtube ൽ സാധാരണ എത്ര മോശം work വന്നാലും അതിന്റെ താഴെ കൂട്ടുകാരുടെ വക അതിഗംഭീരമായ അഭിപ്രായങ്ങളായിരിക്കും .
    LIB കണ്ട് comment ഇടാൻ വന്നപ്പോൾ വല്ലാത്ത confusion ലാണ് . ഇവിടെ എന്തെഴുതും .എന്തെഴുതിയാലും അധികമാവില്ല . ഫോണിന്റെ ഇത്തിരി വട്ടത്തിൽ നിന്ന് ലോകത്തോളം വളരുന്ന അവസ്ഥയാണ് ഈ ഷോർട്ട് ഫിലിം ഉണ്ടാക്കിയത് . ഇത് തിയേറ്ററിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു . അത്രക്ക് ടെക്നിക്കൽ എഫർട്ട്‌ എടുത്തിട്ടുണ്ട് സംവിധായകനും സംഘവും .
    വേഗം സിനിമയുമായി വരൂ .🌹

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 Год назад +9

    മികച്ച ഷോർട്ട് ഫിലിം. രചനയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങുമെല്ലാം നന്നായിട്ടുണ്ട്.
    നടീനടന്മാരും മികവാർന്ന അഭിനയം കാഴ്ചവച്ചു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @anilmalakara5421
    @anilmalakara5421 Год назад +9

    മനുഷ്യന്റെ ദുരാഗ്രഹവും.
    അതുവഴി
    അനുഭവിക്കേണ്ടി.
    വരുന്ന
    ദുരന്തവും
    ഏതാനും
    മിനിറ്റു കൊണ്ട്.
    നന്നായി അവതരിപ്പിച്ചിരിക്കുന്നു
    ഗ്രേറ്റ് വർക്ക്
    പിന്നണിയിലുള്ള
    എല്ലാവരേയും അഭിനന്ദിക്കുന്നു

  • @greensky2023
    @greensky2023 Год назад +6

    ഈ സിനിമയിൽ ഏറ്റവും കയ്യടി കൊടുക്കേണ്ടത് സംവിധായകനും VFX നുമാണ് .

  • @skmediaclt
    @skmediaclt Год назад +3

    ഞാൻ കോഴിക്കോട് crownil വെച്ചു കണ്ടിരുന്നു, അതി മനോഹര making ❤❤❤❤

  • @Niya23464
    @Niya23464 Год назад +6

    Superb👌👌👌👌👌 🥺🥺🥺🥺🥺🥺🥺

  • @MailanjiMonju71
    @MailanjiMonju71 Год назад +9

    സൂപ്പർ... Message.... ഒരു ഷോർട് ഫിലിം ആണ് തോന്നാത്ത തരത്തിൽ ഒരു സിനിമ പോലെ തോന്നി. എവിടെയൊക്കെയോ ജീവിതത്തിൽ connected ആയി കോവിഡ് കാലത്തെ അനുഭവം.... All the best Director Sir 👏👏👏👏

  • @straveller
    @straveller Год назад +6

    Super direction , DI sound design & editing

  • @vishnuviswambharan7769
    @vishnuviswambharan7769 Год назад +6

    ഇതുപോലുള്ള quality content കൾ ഹിറ്റടിക്കുമ്പോൾ ചിലർക്കുള്ള അടിയാണിത് . RUclips ൽ വളിപ്പും ചളിയും മാത്രേ പോകൂ എന്ന് പറഞ്ഞ് നല്ല content കൾ ഇനി ഇവന്മാർ തള്ളാതിരിക്കട്ടെ .

  • @sugunanmadathil7314
    @sugunanmadathil7314 Год назад +7

    ചിത്രം കണ്ടു വീണ്ടും കണ്ടു ,ഇതിൽ മികച്ചു നിൽക്കുന്നത് സംവിധായകൻ ബൈജു രാജ് ആണോ അല്ലെങ്കിൽ രചനയാണോ അതോ കഥാപാത്രങ്ങൾ ആണോ, അത്രക്ക് മികവ് അവരവരുടെ ഭാഗം പുലർത്തി,
    ആസ്വദിച്ചത് എഴുതി ഫലിപ്പിക്കാൻ ആവാത്ത അത്രയും മികച്ച അവതരണം,
    നിങ്ങളുടെ ഈ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,

  • @lensdigitalmedianidhinmura6498
    @lensdigitalmedianidhinmura6498 Год назад +6

    ഏറ്റവും മനോഹരമായിരുന്നു....
    ഓരോ വിഭവങ്ങളും 💕💕💕❤️❤️

  • @rakeshpv7521
    @rakeshpv7521 Год назад +5

    Wonderful dop work Super direction

  • @narendrankm1142
    @narendrankm1142 Год назад +7

    ഇത്രയും ഭംഗിയായി ചെയ്യാമെങ്കിൽ ഇനി ശരിയായൊരു സിനിമ തന്നെ ഇതിൻ്റെ പ്രവർത്തകർക്ക് ആലോചിക്കാം.

  • @manjudilna5190
    @manjudilna5190 Год назад +4

  • @rajank4121
    @rajank4121 Год назад +9

    ക്യാമറ, പശ്ചാത്തല സീനുകൾ ,ലൈറ്റിങ്, പശ്ചാത്തല സംഗീതം,മിത്ത്, എല്ലാം സൂപ്പർ ❤

  • @ramvallabhmishra5445
    @ramvallabhmishra5445 Год назад +5

    Excellent work.prakriti se judaav jeevan ka achha hai

  • @vineeshkalloor6933
    @vineeshkalloor6933 Год назад +5

    ശ്രീജിത്ത് ശ്രീവിഹാർ എഴുതിയ LIB റിവ്യൂ - part 2..
    " നനഞ്ഞ മണ്ണിൽ തൊട്ടെഴുതിയ ദൃശ്യകാവ്യം
    ===================
    " നനഞ്ഞ മണ്ണിൽ തൊട്ടെഴുതിയ ദൃശ്യകാവ്യം
    ജോൺ എന്ന വാക്കിന് " ദൈവത്താൽ വാഴ്ത്തപ്പെട്ടവൻ "എന്നാണർത്ഥം. എന്നാൽ "ദൈവം" എന്ന അസന്തുലിത കാഴ്ചപ്പാടിനെ തന്നെ പൊളിച്ചെഴുതാൻ നിരന്തരം യത്നിക്കുകയും, നിലവിളിക്കുന്നവൻ്റെയും, നീതി നിഷേധിക്കപ്പെടുന്നവൻ്റെയും, അപരവത്ക്കരിക്കപ്പെടുന്നവൻ്റെയും, "ശബ്ദവും, വെളിച്ചവു "മാവാൻ നിരന്തരം യത്നിക്കുകയും അടിമുടി സിനിമയാവുകയും, ഒരു കൊളാഷ് സിനിമ പോലെ അസ്തമിക്കുകയും ചെയ്ത ജോൺ എബ്രഹാം എന്ന "പച്ച മനുഷ്യനാണ് " ഈ ചെറു സിനിമ സമർപ്പിച്ചിട്ടുള്ളത് എന്നത് തന്നെ നല്ല സിനിമയെ നെഞ്ചേറ്റുന്നവർക്ക് Bആഹ്ലാദകരമായ അനുഭവമാണ്.
    മുമ്പെങ്ങുമില്ലാത്ത വിധം ലോകത്തിൻ്റെ സ്വതന്ത്ര ജാലകൾ കൊട്ടിയടയ്ക്കപ്പെടുകയും, ജീവിതത്തിൻ്റെ വാതായനം മനുഷ്യർ അത്യാവശ്യങ്ങൾക്ക് മാത്രമായി തുറന്നിടുകയും, കണ്ണുകൾ സംശയത്തിൻ്റെ കുന്തമുനകളായി അപരൻ്റെ ശരീരത്തിലെ സൂക്ഷ്മാണുക്കളെ തിരയുകയും ചെയ്ത ഒരു കെട്ടകാലത്തെ ചില ജീവിതങ്ങളുടെ നേർസാക്ഷ്യങ്ങളിലേക്കാണ് രാകേഷ് നാരായണൻ്റെ ക്യാമറ കണ്ണുകൾ, പരിസ്ഥിതിയുടെ രാഷ്ട്രീയത്തിൻ്റെയും, സമരസപ്പെടലിൻ്റെയും ആവശ്യകതയുടെ അത്ഭുതപേടകം തുറന്നു വെയ്ക്കുന്നത്...

  • @santhatkap2184
    @santhatkap2184 Год назад +4

    DOP Art & vfx Superb
    sound & Direction Excellent

  • @SychaT-k2i
    @SychaT-k2i Год назад +4

    സംവിധാനത്തിന്റെ മാസ്മരികത ഇനിയും കാണികളിലേക്ക് എത്തിച്ചേരട്ടെ 😍പ്രാർത്ഥിക്കുന്നു 😍

  • @ilhanshameernew2586
    @ilhanshameernew2586 Год назад +4

    വ്യത്യസ്തമായ പ്രമേയം. പൗരബോധം ഉണർത്തുന്ന ആശയം

  • @praveendevaraj
    @praveendevaraj Год назад +8

    சென்னை வெள்ளத்தில் சில படைப்புகள் காணப்பட்டன. ஆனால் இந்தக் குறும்படத்தில் வரும் வெள்ளம் அழகானது, கற்பனை வளமும், தொழில்நுட்பச் சிறப்பும் நிறைந்தது. குறைந்த செலவில் பெரிய படங்களை தயாரித்ததால் மலையாள சினிமாவின் ரசிகனாகிவிட்டேன்.
    இயக்குனருக்கு பாராட்டுக்கள்.

  • @jamnasmuhammed6926
    @jamnasmuhammed6926 Год назад +5

    LIB വർക്ക്‌ ചെയ്യാൻ Baiju ഏട്ടൻ വിളിച്ചിരുന്നെങ്കിലും പോകാൻ പറ്റിയില്ല....
    ആ സങ്കടം ശെരിക്കും അനുഭവിച്ചത് LIB യുടെ പ്രിവ്യൂ കണ്ടപ്പോഴാണ്....
    അസാധ്യ മേക്കിങ് കൊണ്ട് baiju ഏട്ടനും ടീമും ഞെട്ടിച്ചു,
    ഒരു ഷോർട്ഫിലിമിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സബ്ജെക്ട്ടും മേക്കിങ്ങും.... ഒരു രക്ഷയുമില്ല...
    കണ്ട് അനുഭവിക്കുക ❤

  • @midhunaanilmp8600
    @midhunaanilmp8600 Год назад +4

    നല്ല മികച്ച തിരക്കഥ well done guy's 👏🏻👏🏻

  • @risniyat2239
    @risniyat2239 Год назад +5

  • @sudhaap4826
    @sudhaap4826 Год назад +8

    ധാരാളം പേർക്ക് അയച്ചുകൊടുത്തു . കണ്ട ഒരാളു പോലും മോശം പറഞ്ഞില്ല . എല്ലാറ്റിനേയും വിമർശിക്കുന്നവർ പോലും LIB ക്ക്‌ സല്യുട്ടടിക്കുന്നു .
    സംവിധായകന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾp

  • @Aswin_prakash_mt
    @Aswin_prakash_mt Год назад +4

    😍

  • @lijivijay5755
    @lijivijay5755 Год назад +5

    Good loving direction congress to all group members ❤️🎉

  • @gayathripremanath8965
    @gayathripremanath8965 Год назад +4

    👌🏻

  • @ShafeequeAnapara
    @ShafeequeAnapara Год назад +5

    Director concept powlichu...bhavi ulla director ❤❤❤

  • @ashoksingh-vu3dk
    @ashoksingh-vu3dk Год назад +6

    प्रोडक्शन टीम के द्वारा उत्तम कार्य।
    बेहतरीन और काबिले तारीफ़ 👍

  • @MrudhulaSubi
    @MrudhulaSubi Год назад +4

    Adipoli work

  • @nimyanarayanan2249
    @nimyanarayanan2249 Год назад +7

    2018 സിനിമ ഇഷ്ടപ്പെടുന്നവര് ഈ സിനിമ sorry short film നന്നായി enjoy ചെയ്യും .
    Class & Mass 💥💪 LIB

  • @sabeenarassalaaisha1232
    @sabeenarassalaaisha1232 Год назад +6

    👍👍👍

  • @santhatkap2184
    @santhatkap2184 Год назад +7

    Excellent Making..!!
    Super photography, editing , sound design acting

  • @rudhramk4565
    @rudhramk4565 Год назад +6

    വളരെ നല്ല ഫിലിം. ഇന്നത്തെ കാലത്തെ മനുഷ്യരുടെ അത്യാർത്തിയും ആഡംബര ജീവിതത്തിനോടുള്ള ആഗ്രഹവും ഇത്തരത്തിലുള്ള മനോഭാവവും മുൻനിർത്തി എന്നും നമ്മൾ പേടിയോടെ കാണുന്ന കോവിഡ് കാലത്തെ കൂടി ഉൾപ്പെടുത്തി "Life Is Beautiful" എന്ന ഷോർട്ട് ഫിലിം ഡയറക്ട് ചെയ്യ്ത ബൈജുരാജ് ചേകവർക്ക് എൻ്റെ വ്യക്തിപമായ രീതിയിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു❤️.

  • @ansukp9851
    @ansukp9851 Год назад +8

    സംവിധായകൻ ബൈജുരാജ് ചേകവർക്കും ടെക്ക്നിക്കൽ team നും അഭിനന്ദനങൾ

  • @icreations3033
    @icreations3033 Год назад +7

    വലിയ നിലവാരത്തിലുള്ള ചെറിയ സിനിമ ..എല്ലാ മേഖലയും ഭംഗിയുളളതാക്കി ..എല്ലാവരും .. congratulations ബൈജു ചേട്ട .. ഹേ മ ചേച്ചി ..

  • @ArathiAR-u2w
    @ArathiAR-u2w Год назад +6

    Great work . good massege . Congratulation team LIB & Chalachithra Academy .

  • @antonydeepa
    @antonydeepa Год назад +4

    നല്ല ദൃശ്യാവിഷ്ക്കാരം

  • @vinishvarghese
    @vinishvarghese Год назад +7

    Nice theme and good direction. Excellent work.

  • @Thankamma-r5g
    @Thankamma-r5g Год назад +6

    இந்தப் படத்தில் வரும் பாட்டி போன்றவர்களால்தான் இந்த உலகம் அழகாக இருக்கிறது. வாழ்க்கையில் எதிர்பாராத விஷயங்கள் நடக்கும். நல்லவர்களை கெட்டவர்களாக மாற்றுவதற்கு இங்கு பல இயற்கை சுரண்டல்கள் உள்ளன. அனைவரும் நன்றாக நடித்துள்ளனர். இயக்குனர் நன்றாக செய்திருக்கிறார்.

  • @vishnuviswambharan7769
    @vishnuviswambharan7769 Год назад +4

    ❤❤❤❤❤

  • @RamshadAKKuttiady
    @RamshadAKKuttiady Год назад +5

    നന്നായിട്ടുണ്ട്👌😍😊

  • @sudheeshkumar05
    @sudheeshkumar05 Год назад +2

    ബസൂക്കയുടെ pre-production തിരക്കിലായിരുന്നതുകൊണ്ട് ഇന്നാണ് LIB കാണാൻ അവസരമുണ്ടായത്. ബൈജുവിന്റെ ചിത്രമായതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് പടം കണ്ടത്. എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമല്ലോ 😜
    പക്ഷേ അതിനുള്ള അവസരം പഹയൻ തന്നില്ല.😔
    LIB വളരെ നല്ലൊരു ദൃശ്യനുഭവമാണ്. സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം.
    മികച്ച ചിത്രം, തിരക്കഥ, സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ short film.
    ഏറെ സന്തോഷം, ഇരട്ടി മധുരം❤️
    Proud of you, man 💐
    Go ahead with confidence ❤️❤️

  • @SHARANYAS-h8h
    @SHARANYAS-h8h Год назад +5

    Film mast shok athund, nanora thiwoli credit goes to mathernala hard work... congratulations full team g.
    Enchene ede film malpule

  • @sreeranjiniranju4426
    @sreeranjiniranju4426 Год назад +8

    Great work👍 shibla 👌👌

  • @santhoshsurya9169
    @santhoshsurya9169 Год назад +6

    Great dear ഡയറക്ടർ biju ഏട്ടാ
    കഥ ഹേമ ചേച്ചി 🥰🥰🥰🥰..... ഒത്തിരി നന്ദി 🥰🥰🥰🥰ഇത്രയും വലിയ ഒരു ടീമിനൊപ്പം 🥰🥰🥰വർക്ക്‌ ചെയ്യാൻ കഴിഞ്ഞതിൽ 🥰🥰🥰🥰എല്ലാവിധ ആശംസകളും നേരുന്നു ❤️🥰

  • @mollykuriakose8015
    @mollykuriakose8015 Год назад +6

    Very Good Direction and Concept. Congrats. Enjoyed. Best Wishes. 🌹❤👍