കുറി വരച്ചാലും കുരിശു വരച്ചാലും - Mounam (മൗനം)

Поделиться
HTML-код
  • Опубликовано: 11 фев 2025
  • ഭാരതത്തിന്റെ മതേതര പാരമ്പര്യവും ഏകത്വവും ഇത്രയും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമുണ്ടെന്ന് തോന്നുന്നില്ല... സംവിധായകൻ സുരേഷ് മച്ചാട്ടിന്റെ "മൗനം" എന്ന ചിത്രത്തിന് വേണ്ടി എം.ഡി രാജേന്ദ്രൻ രചനയും സംഗീതവും നിർവ്വഹിച്ച് ഗാന ഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസ് ആലപിച്ച അതിമനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കരണം ForUs Media നിങ്ങളിലേക്കെത്തിക്കുന്നു...
    Starring : Saiju Kurup, Thilakan, Mullanezhy, Innocent, Saleem Kumar, Maatampu, Sivaji Guruvayoor, Anoop Chandran, Venu Machad, Resna Pavithran, Kalarenjini, Kulappully Leela
    Song (ഗാനം) : Kuri varachaalum (കുറി വരച്ചാലും... )
    Movie (ചിത്രം) : Mounam (മൗനം)
    Singer (പാടിയത്) : Dr. K J Yesudas (ഡോ. കെ ജെ യേശുദാസ് )
    Lyrics & Music (വരികളും സംഗീതവും): M D Rajendran (എം ഡി രാജേന്ദ്രൻ)
    Direction (സംവിധാനം) : Suresh Machaatt (സുരേഷ് മച്ചാട്ട്)
    കുറി വരച്ചാലും കുരിശു വരച്ചാലും
    കുമ്പിട്ട് നിസ്കരിച്ചാലും
    കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
    കരുണാമയനാം ദൈവമൊന്ന് ദൈവമൊന്ന്
    ദൈവമൊന്ന് (കുറി വരച്ചാലും..)
    പമ്പാസരസ്തടം ലോകമനോഹരം
    പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2)
    വിന്ധ്യഹിമാചല സഹ്യസാനുക്കളിൽ
    വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തു വിതയ്ക്കരുതേ (കുറി വരച്ചാലും..)
    ഗീതയും ബൈബിളും വിശുദ്ധ ഖുറാനും
    ഭാരതഹൃദയമല്ലോ അദ്വൈത ഭാരതഹൃദയമല്ലോ
    സിന്ധുവും ഗംഗയും വൈഗയും നിളയും
    ഇൻഡ്യ തൻ അക്ഷയനിധികൾ
    എന്നെന്നും ഇൻഡ്യ തൻ ഐശ്വര്യഖനികൾ... (കുറി വരച്ചാലും..)

Комментарии • 51