കുടുംബ ബന്ധങ്ങൾ മാജിക് പോലെ ദൃഡത യുള്ളതാക്കാൻ ചില കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കുടുംബത്തിൽ പങ്കുവയ്ക്കലിനാണ് ഏറ്റവും പ്രാധാന്യം ഒരു കുടുംബജീവിതം ഏറ്റവും നല്ല സ്മൂത്ത് ആയി പോകണമെങ്കിൽ കുടുംബത്തിലെ ഓരോ ആളുകൾക്കും അവരവർ അർഹിക്കുന്ന വാല്യു നൽകി അവരെ ചേർത്തുപിടിക്കണം
    ഒരു വിവാഹം കഴിച്ച ആൾ അന്യജീവിത സാഹചര്യത്തിൽ നിന്നും വന്ന സ്ത്രീയെ ഇണയായി ജീവിതത്തിൽ കൂട്ടിച്ചേർക്കുമ്പോൾ ഭാര്യ എന്ന രീതിയിൽ എല്ലാ അർത്ഥത്തിലും ഉള്ള അംഗീകാരം സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്.
    ചില ഭർത്താക്കന്മാർ മാതാപിതാക്കളുടെ മുന്നിൽവെച്ച് ഭാര്യയെ അംഗീകരിച്ചു സംസാരിക്കുകയോ, സ്നേഹം കാണിക്കുകയോ ചെയ്യില്ല
    വീട്ടിലെ ഒരു പ്രധാന കാര്യങ്ങൾക്ക് തീരുമാനമെടുക്കുമ്പോൾ ചില വീടുകളിൽ എങ്കിലും ഭാര്യയെ അറിയിക്കാതെ മാതാപിതാക്കളുമായി മാത്രം ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന ഭർത്താക്കന്മാരുണ്ട് എല്ലാം കഴിയുമ്പോഴായിരിക്കും ഒരുപക്ഷേ ഭാര്യ പോലും ആ വിഷയം അറിയുന്നത്അങ്ങനെയുള്ള റിലേഷൻഷി പ്പിൽ ദൃഢത ഉണ്ടാവുകയില്ല എന്നത് സ്വാഭാവികം മാത്രമാണ് പരസ്പരമുള്ള വിശ്വാസവും പരസ്പരമുള്ള ട്രസ്റ്റും പരസ്പരം എന്തും പറഞ്ഞു പങ്കുവയ്ക്കുകയും ചെയ്യുന്ന ഇടത്തെ സ്നേഹം ബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ. നമ്മൾ ഒന്നു വീണ വീണ് പോയാൽ ചാരി ഇരിക്കാൻ ഭാര്യയുടെ ചുമലെ ഉള്ളൂ എന്ന് മനസ്സിലാക്കണം ഭാര്യക്ക് മാത്രം ചെയ്തു തരാൻ പറ്റുന്ന സഹായങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാതെ കമ്പ്ലീറ്റ് മാതാപിതാക്കൾക്കളെ മാത്രം satisfy ചെയ്തു ജീവിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്‌
    കുടുംബ ബന്ധങ്ങളുടെ വില മനസ്സിലാക്കാതെ ഭാര്യയേയും മക്കളേയും ചേർത്ത് പിടിക്കാതെ അവസാനം തളരുമ്പോൾ ഭാര്യയുടെ നേരെ കൈ നീട്ടിയാൽ ചിലപ്പോൾ അവർ കൂടെ ഉണ്ടാവണമെന്നില്ല..ഭാര്യ ക്ക് ഭാര്യ യുടെ സ്ഥാനം
    അമ്മയ്ക്ക് അമ്മയുടേതായ സ്ഥാനം കൊടുക്കണം അച്ഛന് അച്ഛന്റേതായ സ്ഥാനം കൊടുക്കണം മക്കൾക്ക് മക്കളുടേതായ സ്ഥാനം കൊടുക്കണം കൂടപ്പിറപ്പുകൾക്ക് അവരുടേതായ സ്ഥാനം കൊടുക്കണം. ഭാര്യയെ ആത്മാർത്ഥമായി അങ്ങ് സ്നേഹിച്ചു നോക്കിക്കേ പാർട്ണറുടെ നന്മയും തിന്മയും കുറവുകളും വികാരവിചാരങ്ങളും ലൈംഗികതയും എന്തും തുറന്നു പറയുമ്പോഴും എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും അവരുമായി ചർച്ച ചെയ്തു മുന്നോട്ടുപോകുമ്പോഴാണ് ഒരു കുടുംബജീവിതം സന്തോഷകരമായി തീരുന്ന ഒരു കുളിർകാറ്റ് പോലെ സ്വച്ഛമായി ഒഴുകുന്നത്.
    ഭാര്യയുംഭർത്താവും കീരിയും പാമ്പും പോലെ ജീവിക്കുന്നത് കഷ്ടകരമാണ് .
    മറയില്ലാതെ സ്നേഹിക്കാനും അവരെ ചേർത്തുപിടിച്ച് എന്തിനും കൂടെയുണ്ട് എന്ന് പറയുമ്പോൾ സ്നേഹിക്കുമ്പോൾ.. നിങ്ങൾ കൊടുക്കുന്ന സ്നേഹത്തിന്റെ നൂറുരട്ടി ആയിരിക്കും സ്നേഹം അവരിൽ നിന്നും തിരിച്ച് ലഭിക്കുക അപ്പോൾ കുടുംബാന്തരീക്ഷത്തിന്റെ സമാധാനം നിലനിൽക്കുന്നത് ഒരു മാജിക് പോലെ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.
    ശ്വാസം നിലക്കുന്നതുവരെ പരസ്പരം സ്നേഹിക്കുക തന്നെ🙏

Комментарии • 9