Cheru theneecha Krishi/ ചെറുതേനീച്ചയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഈ ഒറ്റ വീഡിയോയിൽ/Stingless Bee

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Cheru theneecha Krishi/ ചെറുതേനീച്ചയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഈ ഒറ്റ വീഡിയോയിൽ/Stingless Bee.
    #stinglessbee
    #cherutheneecha
    #cherutheneechakrishi
    #cherutheneechavalarthal
    Cheru theneecha Krishi/ ചെറുതേനീച്ച വളർത്തലും അവയെ വിഭജിക്കുന്ന രീതിയും കണ്ട് നോക്കാം.
    പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും മധു(പൂന്തേൻ) ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. ഇവ‍ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
    ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനീച്ചകളെ മൺകുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.
    ഇന്ത്യയിൽ പൊതുവേ പൊത്തുകളിലും, കൽക്കെട്ടുകളുടെ ഇടയിലും മറ്റും കാണുന്ന ഒരിനം തേനീച്ചയാണ് ചെറുതേനീച്ച. തേനീച്ച എന്ന് പൊതുവായി പറയുമെങ്കിലും ചെറുതേനീച്ച രൂപം കൊണ്ടും വർഗ്ഗം കൊണ്ടും സ്വഭാവം കൊണ്ടും തികച്ചും വിഭിന്നമാണ്. തേനീച്ചയിനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേനീച്ചകൾ. തേൻ ശേഖരിക്കുന്ന കാര്യത്തിൽ മാത്രമാണ് മറ്റു തേനീച്ചകളുമായി ഇവയ്ക്കുള്ള പൊതുവായ സ്വഭാവം. ഇവയെ കൊമ്പില്ലാ ഈച്ചകളുടെ (Stingless_bee) വിഭാഗത്തിലാണ് പൊതുവേ പെടുത്തുന്നത്. ശാസ്ത്രീയമായി പറയുമ്പോൽ മറ്റു തേനീച്ചകൾ എപിസ് (Apis ) കുടുംബത്തിലേതാണെങ്കിൽ ചെറുതേനീച്ച ടെട്രാഗോണുലാ (Tetragonula) കുടുംബത്തിൽപ്പെട്ടതാണ്.
    ചെറുതേനീച്ചയെ പിടിക്കാം.
    ഒരു ചെറു തേനിച്ച കൂട് ഉണ്ടാക്കാൻ ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിൻറെ അടിത്തറയിൽ ഉള്ള ചെറിയ പോടുകളിൽ ചെറു തേനീച്ച കാണും ഈ കൂട്ടിൽ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളിൽ കൂട് വക്കുവാൻ പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ സംഘടിപിക്കുക
    ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തിൽ കാണുന്നത് പോലെയുള്ള തടിപെട്ടികൾ വാങ്ങുവാൻ കിട്ടും . ഹോർട്ടികൾച്ചർ ഓഫീസിൽ നിന്നാണ് ഞാൻ വാങ്ങിയത് .
    ഇനി രണ്ടു പാക്കറ്റ് m സീൽ വാങ്ങണം .
    മേസരിമാർ ലെവൽ നോക്കുവാൻ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റർ വാങ്ങണം
    നിറമുള്ള സെല്ലോ ടേപ്പ്
    പശയോ അല്ലെങ്കിൽ ഫെവി ക്ക്വ്ക്ക്
    ആദ്യം പെട്ടിയിൽ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാൻ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാൻ പാകത്തിന് മറ്റേ ദ്വാരവും ഇടണം ഇനി പെട്ടി ചേർത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ് ഒട്ടിക്കുക
    ഇനി നമ്മൾ കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിൾ ഇളക്കി പെട്ടിയുടെ മുൻപിൽ ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളിൽ കയറുവാൻ വേണ്ടിയാണിത്
    ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളിൽ കടത്തി m സീൽ പൊതിയുക ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ ഉള്ളിൽ കടത്തി അവിടെയും m സീൽ ഒട്ടിക്കുക
    ഇനി കൂടിനു ചുറ്റും ഒരു കല്ല്‌ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താൽ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം
    ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോൾ തേനീച്ചകൾ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും പെട്ടി അനക്കാതെ ഒരിടത്‌ ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാൻ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം
    ആറു മാസം കഴിയുമ്പോൾ പെട്ടി ടുബിൽ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോൾ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ്. ആയുർ വേദ ചികിൽസയിൽ ചെറുതേനും മറ്റ് തേനും വ്യത്യസ്തമായാണ് പരിഗണിക്കുന്നത്.
    ചെറുതേൻ മറ്റു തേനുകളേക്കാൾ വിശേഷപ്പെട്ടതാണ്[അവലംബം ആവശ്യമാണ്]. ചെറുതേൻ സാധാരണ പിഴിഞ്ഞ് എടുക്കാറുണ്ട്എങ്കിലും അത് തെനിൻറെ ഗുണം കുറയ്ക്കുന്നു. അതിൻറെ പുംപൊടിയും മുട്ടയുടെ ചില പദാർതങ്ങളും അതിൽ ചേരുന്നത് കൊണ്ടാണത്. സുരക്ഷിതമായ രീതി വെയിലത്ത്‌ വെച്ച് ചൂടാക്കി എടുക്കുക എന്നതാണ്. ഒരു സ്റ്റീൽപാത്രത്തിൽ ചരിച്ചുവെച്ചു വെയിൽ കൊള്ളിച്ചാൽ തേൻ മാത്രമായി ഊറി വരുന്നതാണ്.

Комментарии • 85

  • @babysuresh1964
    @babysuresh1964 3 года назад +3

    വളരെ നല്ല അവതരണം thanks ചെറുതേനീച്ച യുടെ കൂടുപിരിച്ചു വെക്കുന്നതിനെപ്പറ്റി പറയാമോ

    • @RobsNature
      @RobsNature  3 года назад

      നന്ദി.
      കോളനി വിഭജനത്തെക്കുറിച്ച് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
      ruclips.net/video/1y2dxcUHNjk/видео.html

  • @kunjoozzzkunju1264
    @kunjoozzzkunju1264 2 года назад +1

    വളരെ നന്നായിട്ടുണ്ട് 🥰🥰

    • @RobsNature
      @RobsNature  2 года назад

      നന്ദി😍😍😍

  • @creativemalayali6708
    @creativemalayali6708 3 года назад +2

    വളരേ നല്ല വിവരണം

  • @SunilKumar-vk6yf
    @SunilKumar-vk6yf 3 года назад +2

    നല്ല വിവരണം 👍

  • @rvmedia9372
    @rvmedia9372 2 года назад +1

    ഗുഡ്

  • @josephnedunganal7180
    @josephnedunganal7180 Год назад +1

    ഒരു കൂട്ടിൽ നിന്നും കുറച്ചു മുട്ടകൾ.എടുത്തു പുതിയ ഒരു കൂട്ടിൽ വച്ചു അതിലേക്ക് കുറേ ഈച്ചകളെ മറ്റൊരു കൂട്ടിൽനിന്നം കുപ്പിയിൽ ശേഖരിച്ച് സംയോജിപ്പിച്ച് പുതിയൊരു കോളനി നിർമിക്കാൻ കഴിയുമോ

    • @RobsNature
      @RobsNature  Год назад

      സാധിക്കില്ല. ഒന്നുകിൽ റാണി അല്ലെങ്കിൽ റാണി മുട്ട വേണം. കപ്പടയ്ക്കാത്ത മുട്ടകൾ ഉണ്ടെങ്കിൽ ചിലപ്പോൾ എന്തെങ്കിലും സംഭവിക്കാം. മറ്റ് കൂട്ടിലെ ഈച്ചകൾ പുതിയ കൂട്ടിൽ ഇരിക്കാൻ സാധ്യത കുറവാണ്. സ്വാമിംഗ് മുഖേന ഏതെങ്കിലും തേനീച്ചകൾ കയറിപ്പറ്റിയാൽ രക്ഷപെടും

  • @vigneshspai2712
    @vigneshspai2712 3 года назад +2

    Oru kudu sale cheyunathe etra vilakayanuu

    • @RobsNature
      @RobsNature  3 года назад +1

      Pls contact
      9446687759
      8606687759

  • @ArunKumar-nc5kn
    @ArunKumar-nc5kn 2 года назад +2

    സർ
    മരം കൊണ്ടു ഉണ്ടാക്കുകയാണങ്കിൽ നീളം, വീതി - എന്നിവ പറയുമോ? അതുപോലെ 1/2 ഇഞ്ച് ഘനം പോരെ മരത്തടി കഷണങ്ങൾക്ക് .

    • @RobsNature
      @RobsNature  2 года назад

      മരം കൊണ്ട് ഉണ്ടാക്കുമ്പോൾ നീളം 14" ആകാം.

    • @RobsNature
      @RobsNature  2 года назад

      സൈഡ് പലകകൾക്ക് 1" ഘനമാണ് നല്ലത്. തേക്കിന്റെ തടിയാണ് അനുയോജ്യം. രണ്ട് വശത്തേക്ക് തുറക്കാവുന്ന പെട്ടിയുടെ ഒരു വശം 2.5 " മതി.

    • @NazarAk-oj9ie
      @NazarAk-oj9ie 5 месяцев назад

      I

    • @NazarAk-oj9ie
      @NazarAk-oj9ie 5 месяцев назад

      9

  • @bibinjoy680
    @bibinjoy680 Год назад +1

    Eethu masananu split cheyende

  • @sarathasdf
    @sarathasdf 3 года назад +2

    I propose to start small bee rearing in wayanad 15 acres land. Please give your advice where do I contact and to whom I contact in wayanad dt

    • @RobsNature
      @RobsNature  3 года назад

      Pls contact
      Paul Joseph
      9446687759
      8606687759

  • @Leoscreen
    @Leoscreen 2 года назад +1

    Hi

  • @Sajin0011
    @Sajin0011 3 года назад +1

    👍

  • @vavachuzzz3697
    @vavachuzzz3697 3 года назад +1

    Cheruthen yevide edukkum🤔

    • @RobsNature
      @RobsNature  3 года назад

      ഗ്രൂപ്പിൽ പരസ്യം ചെയ്യു

  • @bibinjoy680
    @bibinjoy680 3 года назад +1

    Sir split ചെയ്തിട്ട് പഴയ കൂടിൻ്റെ അടുത്ത് തന്നെ പുതിയ കൂട് സ്ഥാപിച്ചാൽ പഴയ കൂടിലെയ്ക് തിരിച്ചു പോകുമോ

    • @RobsNature
      @RobsNature  3 года назад +3

      സാധാരണ രീതിയിൽ വിഭജനത്തിന് ശേഷം പഴയ കൂടിന്റെ സ്ഥാനത്ത് പുതിയ കൂട് വെയ്ക്കുകയും, ശേഷം പഴയ കൂട് കുറച്ചകലെ മാറ്റി സ്ഥാപിക്കുന്നതുമാണ് നല്ലത്. എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ ഈ കൂടുകൾ അടുത്തടുത്ത് തൂക്കിയിട്ടുണ്ട്. രണ്ടിലും ഈച്ച കയറാറുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ കോളനിയുടെ സ്ട്രെക്ക് ത് ഒരു അത്യാവശ്യ ഘടകമാണ്.

  • @NazarAk-oj9ie
    @NazarAk-oj9ie 5 месяцев назад +1

    😅

  • @niyasparakkal431
    @niyasparakkal431 2 года назад +2

    ചെറുതേൻ collect ചെയ്യാൻ അനുയോജ്യമായ മാസം ഏതാ?

  • @fasiludeenn7850
    @fasiludeenn7850 3 года назад +2

    virgin queen aanu gyni , aan eechayumayi mating nadannu koottil thiricheththi queen aayi charge edukkunnu.

    • @RobsNature
      @RobsNature  3 года назад

      അതെ

    • @shaijulalm.s3160
      @shaijulalm.s3160 3 года назад +1

      അപ്പൊ പഴയ റാണിയോ???
      പഴയ റാണി മരണപ്പെടുകയോ മറ്റോ ചെയ്താലല്ലേ അങ്ങനെയുണ്ടാകൂ... അല്ലാത്ത സാഹചര്യത്തിൽ പുതിയ കോളനിയായി മാറുകയല്ലേ??🤗🤗

    • @fasiludeenn7850
      @fasiludeenn7850 3 года назад

      @@shaijulalm.s3160 റാണിയുള്ള കോളനിയിൽ ഗൈനി ഉണ്ടാകുന്നത് പിരിഞ്ഞു പോകൽ അനിവാര്യം ആകുമ്പോഴാണ്. പ്രജകൾ അധികരിച്ചു ഗൈനിയും പല പ്രായത്തിലുള്ള ഈച്ചകളുമായി പിരിയുന്ന സംഘം മറ്റു കൂടുകളിൽ ആക്രമണം നടത്തി അധിനിവേശം നടത്തുകയോ പുതിയ താവളം കണ്ടെത്തി പുതിയ കോളനിയായി വാസമുറപ്പിക്കുകയോ ചെയ്യും. ശേഷം ഗൈനി ആണീച്ചയുമായി ഇണ ചേരുന്ന (കൂട്ടിനു പുറത്ത് ) ഒരു process കൂടി ക്കഴിഞ്ഞു റാണിയായി കൂട്ടിൽ തിരിച്ചു വരും.

    • @shaijulalm.s3160
      @shaijulalm.s3160 3 года назад +1

      @@fasiludeenn7850 that you so much😘😘😘🤗

    • @fasiludeenn7850
      @fasiludeenn7850 3 года назад +1

      @@shaijulalm.s3160 🙋‍♂️

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 года назад +2

    തേൻ എവിടെയാണ് വിൽക്കുന്നത് ? വില എന്ത്?

    • @pauljoseph6413
      @pauljoseph6413 3 года назад

      Contact 8606687759

    • @RobsNature
      @RobsNature  2 года назад

      ഇപ്പോൾ വിൽപ്പനക്കില്ല

  • @andrewvarghesebibin3456
    @andrewvarghesebibin3456 3 года назад +1

    Number we can't see will display on description

    • @RobsNature
      @RobsNature  3 года назад

      Paul Joseph
      9446687759
      8606687759

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +1

    ചെറുതേനും വൻതേനും തമ്മിലുള്ള വെത്യാസം എങ്ങെനെ തിരിച്ചറിയാം

    • @RobsNature
      @RobsNature  3 года назад

      ഒന്ന് രുചിച്ച് നോക്കുമ്പോൾ തന്നെ വ്യത്യാസം മനസ്സിലാകും. ചെറുതേനിന്റെ ഔഷധ മൂല്യം വൻ തേനിനെ അപേക്ഷിച്ച് പതിന്മടങ്ങാണ്.

  • @muneercv8233
    @muneercv8233 3 года назад +2

    ചെറുതേനീച്ച എത്ര മാസം കൂടുമ്പോഴാണ് മുട്ട ഇടുന്നത്... ഒന്ന് പറയാമോ.. പ്ലീസ്

    • @RobsNature
      @RobsNature  3 года назад

      ചെറുതേനീച്ചയുടെ റാണി ഈച്ച മാത്രമേ മുട്ട ഇടാറുള്ളൂ.റാണി ഈച്ച ഒരു ആൺ ഈച്ചയുമായി മാത്രം ബീജസങ്കലനം നടത്തുന്നു. അതിൽ ഉണ്ടാകുന്നതാണ് മുട്ടകൾ. ഇതിൽ ഒന്നോ രണ്ടോ മുട്ടകൾ അടുത്ത റാണി ഈച്ചയെ ഉണ്ടാക്കുവാനായി പാകപ്പെടുത്തി എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടാലറിയാം. പെണ്ണിച്ചകളാണ് വെളിയിൽ പോയി തേൻ ശേഖരിക്കുന്നത്. ആണിച്ചകൾ കൂടിന് കാവലും.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 года назад +2

      ചെറുതേനീച്ച റാണി ഒരിക്കൽ മുട്ട ഇട്ടാൽ പിന്നീട് എപ്പോഴാണ് മുട്ട ഇടുന്നത്. എന്നാണ് ചോദ്യം

  • @Mathewjithinvlog
    @Mathewjithinvlog Год назад +1

    ഒരു കോളനി വാങ്ങാൻ എത്ര രൂപ ആകും എന്ന് പറയാമോ

    • @RobsNature
      @RobsNature  Год назад +1

      കോളനിയുടെ സ്ട്രെങ്ങ്ത് അനുസരിച്ച് 1000 രൂപ മുതൽ മുകളിലേക്ക് ലഭ്യമാണ്

    • @Mathewjithinvlog
      @Mathewjithinvlog Год назад

      @@RobsNature calicut, Thiruvambady ആണ് സ്ഥലം, അയച്ചു കൊടുക്കുമോ?

  • @jithinunnyonline3452
    @jithinunnyonline3452 3 года назад +1

    തേനീച്ചക്ക് എത്ര കണ്ണുണ്ട്. 5 എണ്ണം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് രാത്രിക്കാണാനും പകൽ കാണാനും ഒന്നു വിശദ്ധിക്കറിക്കാമോ

    • @RobsNature
      @RobsNature  3 года назад +5

      ശരിയാണ് തേനീച്ചക്ക് 5 കണ്ണുകളുണ്ട്.ഇതിൽ രണ്ടെണ്ണം പകൽ തേനും പൂമ്പൊടിയുമൊക്കെ തേടി കണ്ടെത്താൻ വേണ്ടി ഉപയോഗിക്കുന്നു.പിന്നെയുള്ള മൂന്നെണ്ണം രാത്രി സമയത്ത് കോളനിയുടെ മറ്റു പണികൾക്കായി കാഴ്ചയ്ക്കായി ഉപയോഗിക്കുന്നു.

    • @jithinunnyonline3452
      @jithinunnyonline3452 3 года назад

      @@RobsNature THANKS 👍

    • @shaijulalm.s3160
      @shaijulalm.s3160 3 года назад +1

      @@RobsNature എന്റെ ഒരു പാട് നാളത്തെ സംശയമായിരുന്നു. ഒരു പാട് നന്ദി,😍😍😍😘

    • @shaijulalm.s3160
      @shaijulalm.s3160 3 года назад

      @@RobsNatureവൻതേനീച്ചയ്ക്കും ഇതുപോലെയായിരിക്കും അല്ലേ???

  • @patrickparthif6775
    @patrickparthif6775 3 года назад +1

    ചേട്ടാ, ഇത് എവിടെയാ place 😍

    • @RobsNature
      @RobsNature  3 года назад

      മൂലമറ്റം. തൊടുപുഴയ്ക്കടുത്ത്. ഇടുക്കി ജില്ല.

  • @julainapkd9868
    @julainapkd9868 3 года назад +1

    തേ നെടുത്ത് മെഴുക് എന്ത് ചെയ്യുന്നതാണ് നല്ലത്

    • @RobsNature
      @RobsNature  3 года назад +1

      മെഴുക് ഒരു ഭരണിയിൽ ഈർപ്പം കയറാതെ സൂക്ഷിച്ച് വെച്ചാൽ, തേനീച്ച പെട്ടിയുടെ വിടവുകൾ അടയ്ക്കാനും , കെണിക്കൂടുകൾ വെക്കുമ്പോൾ പ്രവേശന കവാടത്തിൽ ഒട്ടിക്കാനും ഉപയോഗിക്കാം.

  • @julainapkd9868
    @julainapkd9868 3 года назад +4

    പുതിയ കൂട് ഉണ്ടാകാൻ പറ്റിയ മാസം

    • @RobsNature
      @RobsNature  3 года назад +5

      കോളനി വിഭജനം. ഒക്ടോബർ, നവംബർ മാസത്തിലാണ് നല്ലത്. കാരണം ഏറ്റവും കൂടുതൽ പൂക്കൾ ഉണ്ടാകുന്ന സമയമാണിത്.

    • @sajuthayil7577
      @sajuthayil7577 Год назад +2

      മഴയില്ലാത്ത ഏറ്റവും കൂടുതൽ ഉള്ള സമയം ഒൿടോബർ നവംബർ ഡിസംബർ ജനുവരി വെപ്പർ വെരി മാർച്ച്

  • @shibukp8294
    @shibukp8294 Год назад +1

    🤍🤍

  • @anandhu355
    @anandhu355 2 года назад

    ചെറുതേൻ കഴിച്ച വണ്ണം കുറയുമോ... 🤔

    • @RobsNature
      @RobsNature  2 года назад

      ചൂടു വെള്ളത്തിൽ കഴിച്ചാൽ വണ്ണം കുറയും. തണുത്ത വെള്ളം ചേർത്ത് കഴിച്ചാൽ വണ്ണം കൂടും. എന്നാണറിവ്.

  • @sreekanthraghavan7085
    @sreekanthraghavan7085 3 года назад +1

    ♥️👌

  • @2030_Generation
    @2030_Generation 3 года назад +1

    സ്നേഹം ❤❤
    നമ്മളെ മറന്നോ ചേട്ടാ.....?
    🌹🌹🌹😄

    • @RobsNature
      @RobsNature  3 года назад +1

      ഇല്ലല്ലോ

  • @ibmkypib818
    @ibmkypib818 3 года назад +1

    😆

  • @girijavenugopal7898
    @girijavenugopal7898 2 года назад

    Ml Li