പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ എം എസ് വല്യത്താൻ ഇന്നു നമ്മോടൊപ്പമില്ല. മലയാളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വേർപാടായിരുന്നു മനുഷ്യസ്നേഹിയായ ആ പ്രതിഭാശാലിയുടേത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനും എസ് ബി ഐ തിരുവനന്തപുരം സർക്കിളിന്റെ എസ് സി/എസ് ടി എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ (സേവ) പ്രസിഡന്റുമായ തൃദീപ്കുമാർ ചൗധരി എം കെ എഴുതിയ ഗാനം. എറണാകുളം കുമ്പളങ്ങി സ്വദേശിയാണ് തൃദീപ്. പ്രിയ സുഹൃത്തും സഹപാഠിയുമായ ഭരത് ലാലാണ് ഈണം പകർന്ന് ആലപിച്ചത്. കൈരളി ടിവിയുടെ പ്രശസ്തമായ റിയാലിറ്റി ഷോ മാമ്പഴത്തിലെ മിക്ക കവിതകൾക്കും മധുരസംഗീതം പകർന്ന ഭരത് ലാൽ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ സഹോദര പുത്രനും ശിഷ്യനുമാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് ഭരത്. ഇതിന് മനോഹരമായ ദൃശ്യാവിഷ്കാരം നൽകി നിങ്ങൾക്ക് മുന്നിൽ സമർപ്പിച്ചത് പാരഡിയീരടിയിലൂടെ പ്രശസ്തനായ ആനിമേറ്റർ ഫെലിക്സ് ദേവസ്യ ആണ്. ജയൻ മൺറോ
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ എം എസ് വല്യത്താൻ ഇന്നു നമ്മോടൊപ്പമില്ല.
മലയാളക്കരയെ ഒന്നാകെ
ദുഃഖത്തിലാഴ്ത്തിയ വേർപാടായിരുന്നു മനുഷ്യസ്നേഹിയായ ആ പ്രതിഭാശാലിയുടേത്.
അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനും എസ് ബി ഐ തിരുവനന്തപുരം സർക്കിളിന്റെ എസ് സി/എസ് ടി എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ (സേവ) പ്രസിഡന്റുമായ തൃദീപ്കുമാർ ചൗധരി എം കെ എഴുതിയ ഗാനം. എറണാകുളം കുമ്പളങ്ങി സ്വദേശിയാണ് തൃദീപ്.
പ്രിയ സുഹൃത്തും സഹപാഠിയുമായ ഭരത് ലാലാണ് ഈണം പകർന്ന് ആലപിച്ചത്.
കൈരളി ടിവിയുടെ പ്രശസ്തമായ റിയാലിറ്റി ഷോ മാമ്പഴത്തിലെ മിക്ക കവിതകൾക്കും മധുരസംഗീതം പകർന്ന ഭരത് ലാൽ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ സഹോദര പുത്രനും ശിഷ്യനുമാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് ഭരത്.
ഇതിന് മനോഹരമായ ദൃശ്യാവിഷ്കാരം നൽകി നിങ്ങൾക്ക് മുന്നിൽ സമർപ്പിച്ചത് പാരഡിയീരടിയിലൂടെ പ്രശസ്തനായ ആനിമേറ്റർ ഫെലിക്സ് ദേവസ്യ ആണ്.
ജയൻ മൺറോ