EP#15 - കർണാടകയിലെ ഈ നാടിന്റെയൊരു അവസ്ഥ! Exploring Ghost Town Kudremukh - Abandoned Township

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 803

  • @b.bro.stories
    @b.bro.stories 2 года назад +324

    അങ്ങനെ നമ്മുടെ യാത്രകൾ ഓരോ ദിവസവും തുടരുകയാണ് വ്യത്യസ്തമായ അനുഭവങ്ങളും വ്യത്യസ്തമായ കാഴ്ചകളും വ്യത്യസ്തമായ അറിവുകളും ലഭ്യമാകുന്ന കുറെ യാത്രകൾ. കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി ഈ ഒരു അവസരത്തിൽ പറയുന്നു.. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു...

  • @adisujesh2557
    @adisujesh2557 2 года назад +45

    അടിപൊളി ബ്രോ.. ഈ കോട്ടേഴ്സിന്റെ വർക്ക്‌ ഒക്കെ എന്റെ അച്ഛൻ ചെയ്തിട്ടുണ്ട്... എന്റെ അമ്മയൊക്കെ ഇപ്പോഴും പറയും.... ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ അമ്മക്ക് കാണിച്ചു കൊടുത്തു... വീഡിയോ കണ്ടപ്പോൾ അമ്മക്ക് ഒരുപാട് സങ്കടമായി....

    • @kunhamedxxx1139
      @kunhamedxxx1139 2 года назад +5

      ഞാനും 1978ൽ അവിടെ ജോലിക്ക് പോയി. എന്നാൽ ജോലി ഒന്നും ശെരി ആകാതെ തിരിച്ചു പോന്നു

    • @ansaretk1823
      @ansaretk1823 2 года назад

      ആ കണ്ണുനീർ ദൈവം കാണും 👍

    • @Sanal3629
      @Sanal3629 7 месяцев назад +2

      പാല വിധത്തിലുള്ള attachment ഉണ്ടാകും അമ്മക്കൊക്കെ അല്ലെ ബ്രോ... അല്ല പിന്നെ എന്തിനാ ഇത്രയും വലിയ കമ്പനി അടച്ചു പൂട്ടിയത്

    • @navaneetha.b1463
      @navaneetha.b1463 5 месяцев назад +1

      Chettaaaa ningale avide valarna alanoo? Njn avide janicha aanu sector c

  • @nisampothuvath9466
    @nisampothuvath9466 2 года назад +111

    ഇതൊക്കെയാണ് യാത്ര vlogs..... ഓരോ സ്ഥലത്തു എത്തുമ്പോഴും അവിടുത്തെ ചരിത്രം എല്ലാം കൃത്യമായി കാണിക്കുന്നു 😍

    • @k.p3033
      @k.p3033 2 года назад +1

      976 il njan ivide jolli thedi poyirunnu kittiyilla..
      Annu athoru swapna lokam pole thonniyirunnu... Njan diplomakaren aayirunnu.. Annathe ente swapnangal innu ente makkaliloode sadichu kondirikkunnu.
      Ithu nashichupoya kariam ippol ariyunnu. Sangadakaram..

    • @manikakkara1117
      @manikakkara1117 2 года назад

      @@k.p3033 താങ്കൾ ഈ വീഡിയോ വല്ലാത്തൊരനുഭവമാണല്ലോ നൽകുന്നത്. ഇങ്ങനെ ചിലതൊക്കെ സംഭവിച്ചതൊന്നും അറിയാതിരിക്കുകയും പിന്നീട് വെറുമൊരു വേളാഗിലൂടെ കഴിഞ്ഞ കാലവും അവിടത്തെ തകർന്ന സ്വപനങ്ങളും യഥാർത്ഥത്തിൽ കണ്ടു കൊണ്ടിരിക്കുന്നതും തികച്ചും അവശ്വസനീയമല്ലേ..?

    • @preethap1927
      @preethap1927 2 года назад

      Athe100%👍

    • @sherin3896
      @sherin3896 2 года назад

      @@k.p3033 സത്യമാണ് നിങ്ങൾ പറഞ്ഞത്. ഏതോ സ്വപ്ന ലോകത്ത് എത്തിയ ഫീൽ ആണ്

  • @ani-pv5ge
    @ani-pv5ge 2 года назад +100

    ബി ബ്രോ യെപ്പോലെ വിശ്വസ്തനും നല്ല ആത്മാർത്ഥതയുള്ള കൂടുകാരനെ കിട്ടിയത് അഷ്റഫിന്റെ പൂർവ്വ ജന്മ സുകൃതം ❤️❤️❤️❤️❤️ : ബി ബ്രോയുടെ കുടുംബ പശ്ചാതലം വിവരിക്കുമെന് പ്രതീക്ഷിക്കുന്നു

    • @driverspulber9340
      @driverspulber9340 2 года назад +2

      ഓൾഡ് വീഡിയോസിൽ ഉണ്ട്‌

    • @muneertp8750
      @muneertp8750 2 года назад +2

      B bro യുടെ വീട്ടിൽ ഒരു എപ്പിസോഡ് തന്നെയുണ്ട്

    • @noblemedia
      @noblemedia 2 года назад +5

      Munb veettil poyittund. Episodes varathappol adokke onn nokku.
      Views kuranja pala episodes um kidilangalaan...
      Polar expedition mudal njan koodeyund

    • @omanathomas3030
      @omanathomas3030 2 года назад

      Yes

    • @Hamza-sy7sy
      @Hamza-sy7sy 2 года назад

      Mm

  • @mathewm.c3772
    @mathewm.c3772 2 года назад +24

    1978-ലാണ് ഈ പ്രോജക്ട് തുടങ്ങുന്നത് ആ സമയത്ത് ഞാൻ കുതിര മുക്കിൽ വർക്ക് ചെയ്തിരുന്നു അവിടെനിന്നും ഇരുമ്പ് മിക്സ് ഉള്ള മണ്ണ് Company മംഗലാപുരത്ത് ഉള്ള പനമ്പൂർ പോർട്ടിൽ എത്തിച്ചിരുന്നു പിന്നീട് ഞാൻ പനമ്പൂർ പോർട്ടിൽ വർക്ക് ചെയ്തിരുന്നു ഗാമൺ ഇന്ത്യ കമ്പനി ആണ് പ്രധാനമായും ഇതിൻറെ വർക്കുകൾ നടത്തിയിരുന്നത്

    • @abeesrahman9900
      @abeesrahman9900 2 года назад +1

      കുതിര മുക്ക് ആണോ ഖുദ്ര മുഖ് ആണോ

    • @abdusalamnarukotil3416
      @abdusalamnarukotil3416 2 года назад

      അപ്പോ താങ്കൾക്ക് ഇപ്പോ എത്ര വയസ്സായി

    • @amramakrishnan5379
      @amramakrishnan5379 2 года назад

      Kudre mukh ennu vachaal malayalathil kuthura mukham

    • @Smi258
      @Smi258 2 года назад

      Sir did the land get polluted after the mining started in 1978 and did the people abandon it in 2005 only?

    • @kishormuttom
      @kishormuttom 2 года назад

      കദ്രിമുഖ് ദേശീയ ഉദ്യാനത്തിന്റെ ഭാഗമാവാം ഈ സ്ഥലം - കുതിരമുക്ക് അല്ലാ കദ്രി മുഖ് ആകും

  • @drsajinm07
    @drsajinm07 2 года назад +40

    കുതിരെമുക്കിൽ മംഗാലപുരത്തെ മിക്ക ഹോസ്പിറ്റിലിൻ്റെയും free camp നടത്താറുണ്ടായിരുന്നു.even we had opportunity to attend them weekly one in 90s .. Nostalgic but sad to hear the fate of that township..😢

  • @dreamrecords5173
    @dreamrecords5173 2 года назад +16

    സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് MECE യില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍റെ കൂടെ വെക്കേഷന് പോയിരുന്ന സ്ഥലം.,ചുറ്റും നിറയെ വനഭൂമിയുള്ള പ്രകൃതി രമണീയമായ നിറയെ മാനുകളുള്ള സ്ഥലം. രണ്ട് മാസം വെക്കേഷന്‍ അടിച്ച് പൊളിച്ഛ ഓര്‍മ്മ ഇപ്പോഴുമ്മുണ്ട്.

  • @MrShayilkumar
    @MrShayilkumar 2 года назад +113

    മാവൂർ ഗ്വാളിയർ റയോൺ സ് ഇപ്പോഴത്തെ സ്ഥിതി ഇതാണ്. ഏതായാലും Risk എടുത്ത നിങ്ങളുടെ യാത്ര കാണാൻ എപ്പോഴും കാത്തിരിക്കുന്നു. നിങ്ങൾ ഒരിക്കലും പിരിയരുത്. Love you Both ❤️👍🏻👍🏻

    • @cksply9623
      @cksply9623 2 года назад +7

      അതെ. മാവൂർ ഗ്രാസിം അടച്ചു പൂട്ടി യിട്ട് ഇതിലും കൂടുതൽ വർഷം ആയി .1963to 1999

    • @noblemedia
      @noblemedia 2 года назад +2

      @@cksply9623 ashraf ka adum oru video akku. After 3rd GIERR

    • @subiskitchen3046
      @subiskitchen3046 2 года назад +1

      I am remembering mavoor rayons

    • @athishp7278
      @athishp7278 2 года назад +2

      @@cksply9623 yes, ഗ്രസിം ഫാക്ടറി യുടെയും കഥയും അന്തരീഷവും ഇത് പോലെ തന്നെ.!ഞങ്ങൾ അവിടെ NCC camp ന് പോയിട്ടുണ്ട് മുൻപ്.

    • @ameenshafidvellalassery8999
      @ameenshafidvellalassery8999 2 года назад

      Yes

  • @jitheshev5635
    @jitheshev5635 2 года назад +21

    B Bro യുടെ സംസാരരീതിയും ചില സമയത്തുള്ള നടത്തവും കണ്ടാൽ കൊച്ചു കുട്ടികളുടേതു് പോലെയാണ്. ചിരി വരും Kട്ടോ അത്ര നിഷ്കളങ്കമാണ്.

  • @kallaramoni1436
    @kallaramoni1436 2 года назад +18

    SGK കണ്ട ചെർണോബിൽ പോലെ അഷറഫ് കണ്ട കുദ്രേ മുഖ്.... വളരെ നന്നായി കുടകിൻ്റെ ആരും കാണാത്ത മുഖം' ... ഇനി കുടജാദ്രി യാത്ര അതും കാണണം ഞങ്ങൾക്ക്

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 2 года назад +26

    Dears, I was there in Khalasa in 1978. Worked in Kudremukh Iron Ore Project. That time mining works were in initial stage. Lots of Contract companies were engaged in Earth Moving works. I worked in Udham Singh and Dougal (USD) as a supervisor. Stayed in Khalsa and daily go to site by the Tipper lorries. That mining area was very vast..we can't see the boarder. Everywhere lose soils digged by JCB, thousands of JCB,Tractors, and all heavy vehicles were there. At noon time we can see the whirlwind throughout the place. It was really a hard life there. Thank you for giving a nostalgic Vedio..Best wishes..👏👏😍😍🙏🙏

    • @sherin3896
      @sherin3896 2 года назад

      That's right. It's like a dream world. Can't believe it's man made.

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 года назад +35

    ഇതൊക്കെ ആണ് വ്ലോഗ്...ഇതാണ് വ്ലോഗർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന മുതൽ...അഷ്‌റഫ്‌ എക്സ്സൽ 🔥🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +20

    കുവൈറ്റിലെ ഇങ്ങനെ ഒരു ദ്വീപ് ഉണ്ട്. Failaka island അതും ഇതുപോലെ തന്നെ 25 വർഷമായിട്ട് ആൾതാമസമില്ലാത്ത കിടക്കുന്ന ഒരു ദ്വീപാണ്... ഇറാഖ് യുദ്ധസമയത്ത് അവിടുന്ന് ആൾക്കാരെ ഉപേക്ഷിച്ചു പോയതാണ്.. പിന്നെ ആരും അങ്ങോട്ട് തിരിച്ചു പോയിട്ടില്ല 🥲... Asharf ikka welcome to Kuwait 🤩

  • @jintodavis7455
    @jintodavis7455 2 года назад +23

    10 വർഷം മുൻപ് അതിനുള്ളിൽ ഏതോ ഒരു വീട്ടിൽ കുറച്ചു നാൾ ഞാനും താമസിച്ചിട്ടുണ്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരമായ കുറെ ഓർമ്മകൾ..

    • @sherin3896
      @sherin3896 2 года назад

      കമ്പനിയിൽ താൻ ജോലിചെയ്താരുന്നോ

  • @yeap100
    @yeap100 2 года назад +47

    ഇതൊക്കെ ആണ് യാത്ര.. അല്ലാതെ.. ഒരു നാട്ടിൽപോയാൽ അവിടെത്തെ ചരിത്രം അത് നിങ്ങൾക്കെ നമുക്ക് കാണിച്ചു തരാൻ പറ്റുള്ളൂ 🥰🥰

  • @RashidVanimal
    @RashidVanimal 2 года назад +27

    ഇതാണ് ഇന്ത്യയെ അറിഞ്ഞുള്ള യാത്ര.. ഇഷ്ടം രണ്ടു പേരെയും... 🤩🤩

  • @moidumohd1968
    @moidumohd1968 2 года назад +38

    ഓരോ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നും... വീടില്ലാത്ത എത്ര പേര് ഇവിടെ ഉണ്ട്‌... ഓരോ system വരുത്തി വെക്കുന്ന അവസ്ഥ.... ആർക്കും ഉപകാരിക്കാൻ പാടില്ലാതെ...... Super എപ്പിസോഡ് bro.... നല്ല ഒരു ടൂറിസ്റ്റ് place ആക്കി മാറ്റണം അതിനെ ആ govnmt.

  • @Crazykids3765
    @Crazykids3765 2 года назад +35

    എത്ര കോൺക്രീറ്റ് ബിൽഡിംങ്ങുകൾ പണിതാലും, എത്ര മലിനപ്പെടുത്തിയാലും ആവശ്യത്തിന് സമയം കിട്ടിയാൽ പ്രകൃതി അതിനെ വീണ്ടും തന്നിലേക്ക് ചേർക്കും.. ഒരു മുറിവുണക്കുന്നത് പോലെ

    • @Fine-fm1kh
      @Fine-fm1kh 6 месяцев назад +1

      അതിനു അവസരം ഉണ്ടാക്കും പ്രകൃതി

    • @anwarozr82
      @anwarozr82 3 месяца назад

      Yes👍🏻

  • @iqbalmalayali3071
    @iqbalmalayali3071 2 года назад +6

    ഹലോ അഷ്റഫ്
    കുതിരേ മുഖ്ൽ 1978-79 ക ളിൽ ഒരു ഡാം പണിയുന്നുണ്ടായിരുന്നു. ആ ഡാമിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നും കണ്ടില്ലല്ലോ. ഞാൻ ആ കാലഘട്ടങ്ങളിൽ അവിടെയും ഹാസനിലും സക്ലേശ് പുരയും ഒക്കെ പണി അന്വേഷിച്ചു നടക്കുകയും ചില സ്ഥലങ്ങളിൽ കൊങ്കൺ റെയിൽവേയുടെ തുരങ്കങ്ങളിൽ പണി എടുക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ വിവരണം കണ്ടപ്പോഴുണ്ടായ നൊസ്റ്റാൾജിയ .സന്തോഷമുണ്ട്.

  • @hipachi
    @hipachi 2 года назад +80

    46 കൊല്ലം മുമ്പ് ഇവിടെ ജനിച്ചു വളർന്ന ഞാൻ 10:22 ക്ഷേത്രമാണ് ആ പാലം ലേബർ കോളനി യിലേക്കുള്ളതാണ് . ചെറുപ്പത്തിൽ ആ പുഴയിൽ കൂട്ടുകാരോടൊപ്പം നീരാടിയത് എല്ലാം ഓർക്കുമ്പോൾ.....😔
    അവിടം സ്വർഗ്ഗമാണ് സ്വർഗ്ഗമാണ്

  • @joykfrancis817
    @joykfrancis817 2 года назад +6

    In the last decade of the 20th century, when Kudremukh project and the township was in full swing I had the golden opportunity to visit this beautiful place. In the KV Kudremukh, there was an in-service course for the kv teachers. I accompanied my wife who was a tgt in KV Goa and I stayed there for a few days. One Mr. Varghese from Kottayam arranged for us an opportunity to explore the surrounding places and the different steps of iron ore mining and refining it . Thanks to that gentleman. I feel pity on the fate of such a beautiful place. Thanks to these two gentlemen for providing a chance to view this place again.

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +6

    വീഡിയോകളിലെ വ്യത്യസ്തമായ കാഴ്ചകളാണ് താങ്കളെ മറ്റു യൂട്യൂബർ മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എല്ലാ എപ്പിസോഡുകളിലും കാഴ്ചക്കാർക്ക് ഒരു പുതിയ അറിവ് താങ്കൾ സമ്മാനിക്കുന്നു🌹🌹🌹

  • @muhammadrafi1738
    @muhammadrafi1738 2 года назад +6

    Ashrafka B bro രണ്ടുപേരും പൊളിയാണ് യൂട്യൂബിൽ ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് അവരുടെ അവതരണവും പക്ഷേ ഇത്ര ഡീറ്റൈൽ ആയി അവതരിപ്പിക്കുന്ന മറ്റൊരു ചാനലും കണ്ടിട്ടില്ല 👍👍👍🥰😘😘

  • @reverseworld3013
    @reverseworld3013 2 года назад +12

    യാത്രകൾ സുഖകരമാവട്ടെ!ആ സ്ഥലങ്ങളിലെ ചരിത്രവും സംസ്കാരവും കൂടി പകരുമ്പോൾ വീക്ഷകന് അതൊരു അറിവും അനുഭൂതിയുംമായിരിക്കും !കുദ്രെമുഖ് പോലെ പൂട്ടി പോയ ഒരു സ്ഥലമുണ്ട് മൈസൂരിലെ ഹുണസൂർ നാഗരഹൊളെ റൂട്ടിൽ മൂർക്കൽ എന്ന സ്ഥലം! അവിടെ ഏകദേശം 1989വരെ മലയാളി തൊഴിലാളികൾ കർണ്ണാടക ഗവൺമെന്റിൻ്റെകിഴിൽ തൊഴിൽ എടുത്തിരുന്നു! അവിടെ ഫോറസ്റ്റ് ഡിവിഷൻ്റെ കിഴിൽ ഒരു (ഗവഃസ്വാമിൽ)മരപണി ശാലയുണ്ടായിരുന്നു! മിക്കവാറും പേർ കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നും ഉള്ളവരായിരുന്ന്! നിറയെ കോളനികളും ഓഫീസ് ഹോസ്പിറ്റൽ കടകൾ എന്നിവയാൽ സമൃദമായിരുന്നു!

    • @anoopkappekkat
      @anoopkappekkat 2 года назад +1

      it's a new info 4 me thnku

    • @chakojoaseph9898
      @chakojoaseph9898 2 года назад +1

      ഞാൻ കമ്പിനിപണിയുന്ന കലത്തു അവിടെ ജോലി എടുത്തിരുന്ന് ഞാൻ പയ്യന്നൂർ എഴുമലയിൽ തമസിക്കുന്നു ജോസ് എന്ന ആണ

  • @jahamgeerc
    @jahamgeerc 2 года назад +3

    ഇത്പോലെ കേരളത്തിലും എന്റെ അറിവിൽ രണ്ട് സ്ഥലങ്ങൾ ഉണ്ട് /ഉണ്ടായിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസും നിലമ്പൂർ വുഡ് കോംപ്ലക്സും ....
    രണ്ട് സ്ഥാപനങ്ങളും shutdown ചെയ്തപ്പോൾ ബന്ധപ്പെട്ട ക്വാർട്ടേഴ്‌സ് , shops എല്ലാം ഇത്പോലെ പൂട്ടിപ്പോയി

  • @shameeralibeeran3885
    @shameeralibeeran3885 2 года назад +6

    ബിബിൻ ബ്രോയുടെ അട്ടപ്പേടി കണ്ടപ്പോൾ മണിച്ചിത്ര താഴിലെ കുതിരവട്ടം പപ്പു വെള്ളം ചവിട്ടാതെ പോവുന്ന രംഗം ഓർമ്മ വന്നു.

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    മാലിനികരണത്തിന്റെ പേരിൽ, ഏറെ പേരുടെ മരണത്തിനും നൂറുകണക്കിന് പേരെ രോഗിയുമാക്കിയ കോഴിക്കോട്ടെ മാവൂരിലെ ഗ്വളിയോർ റയോൺസ്,, ഏറെക്കാലത്തെ സമരത്തിന് ശേഷം പൂട്ടിയത് ഓർത്തുപോയി!പൂട്ടിയതൊട്കൂടി അസുഖങ്ങൾക്ക് മാത്രമല്ല കരി ഓയിൽ പോലെയുള്ള, മീനുകൾ ചത്തു പൊങ്ങിയിരുന്ന ചാലിയാർ പുഴയിലെ വെള്ളം തെളിഞ്ഞു നല്ല കണ്ണാടി പോലെയായതുംഅതിന്റെ ബാക്കി പത്രം!എന്റെയൊക്കെ സ്കൂൾ കാലത്ത് കർണാടകയിലെ കുതിരമുഖം ഇരുമ്പുരുക്കു ഫാക്ടറി യെപ്പറ്റി പറ്റിച്ചിട്ടുണ്ട്!

  • @achumichuachumichu1623
    @achumichuachumichu1623 2 года назад +14

    ഞാൻ വിചാരിച്ചു റഷ്യയിലെ ചെർണോബ് എന്ന സ്ഥലം ആണെന്ന്... അത് പോലെ തോന്നിച്ചു... ഒരുപാട് പേരുടെ അധ്വാനവും സ്വപ്നങ്ങളും ജീവിതവും നിലച്ചു പോയ സ്ഥലങ്ങൾ കാണുമ്പോൾ ഒരു വിങ്ങൽ ആണ്

    • @Sanal3629
      @Sanal3629 7 месяцев назад

      സത്യം. ആ ഒരു feel

  • @lijilthekkan3152
    @lijilthekkan3152 2 года назад +9

    കോഴിക്കോട് മാവൂർ Gwalior Rayon ഫാക്ടറി ഇത് പോലെ തന്നെ ആണ്......

  • @KabeerVKD
    @KabeerVKD 2 года назад +8

    Khudremukh = കുതിരമുഖം. ഞാനും നിങ്ങളോടൊപ്പം ഈ വീഡിയോയിലൂടെ യാത്ര ചെയ്യുകയായിരുന്നു. .. എത്രയോ കുടുംബങ്ങൾ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ കൊണ്ടുവന്നു പാർപ്പിക്കാൻ പറ്റിയ സ്ഥലം. മുടക്കിയ അത്രേം വേണ്ട, ഇതൊരു സിറ്റിയാക്കി മാറ്റാൻ

  • @rrr5135
    @rrr5135 2 года назад +8

    1978 ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട് അന്ന് കൺസഷൻ വർക്ക് ആയിരുന്നു കുതിര മുക്കിൽ നിന്നും മംഗലാപുരം വരെ പോകുന്ന പൈപ്പ് ലൈൻ വർക്ക് ആയിരുന്നു ആ പൈപ്പിനെയും വഴിയായിരുന്നു കല്ല് പോയിരുന്നത് അങ്ങനെ മംഗലാപുരത്തു നിന്നും കപ്പലിൽ ഇറാനിലേക്ക് കൊണ്ടുപോകും

  • @ajimathai8271
    @ajimathai8271 2 года назад

    Thanks

  • @jaisonthomas8975
    @jaisonthomas8975 2 года назад

    ഒരു സ്ഥലത്തെപ്പറ്റി നന്നായി പഠിച്ചിട്ട് അവിടെ പോവുക. കടുവയിറങ്ങുന്ന സ്ഥലമാണെന്നു പോലും അറിയാതെ അവിടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയത് ആത്മഹത്യാപരമായി തോന്നുന്നു. ഒറ്റച്ചാട്ടത്തിൽ മനുഷ്യനെ തൂക്കിയെടുത്തു കൊണ്ട് പോകാൻ സാധിക്കുന്ന മൃഗമാണത്. അങ്ങനെ വീഡിയോസ് കണ്ടിട്ടുമുണ്ട്. ഇനിയും വളരെ സൂക്ഷിക്കുക.. കർണ്ണാടക വനങ്ങളിൽ ധാരാളം കടുവകളുണ്ട്.
    കൂടാതെ വിവരങ്ങൾ നന്നായി ശേഖരിച്ച് അല്പം കൂടി വസ്തുതാ പരമായി പറയാമെന്ന് തോന്നി..., കർണ്ണാടകയുടെ മാപ്പിൽ ഈ സ്ഥലം കാണിച്ചിരുന്നെങ്കിൽ location പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു.. എന്നാലും വീഡിയോ Super...

  • @Vinayan.Pambungal
    @Vinayan.Pambungal 2 года назад +1

    കാണാൻ മോഹിപ്പിക്കുന്ന കാഴ്ചകൾ ഇല്ലെങ്കിലും.....
    ഇതുപോലെയുള്ള ചില വിഡിയോകൾ സ്കിപ്പ് ചെയ്യാതെ കാണുന്നത്,,, അത് അഷ്‌റഫ്‌ ഭായി എടുക്കുന്നത് കൊണ്ടാണ്.....
    🙏🙏🙏💓💓💓🙏🙏🙏

  • @rehamanmgd8946
    @rehamanmgd8946 2 года назад +2

    എൻ്റെ നാട്...
    മംഗലാപുരം-ശ്രിംഗേരി ഹൈവേയാണ്, ഒന്നും രണ്ടും ബസ്സല്ല ഇഷ്ടം പോലെയുണ്ട്.
    ഒരു ഇറാന് കമ്പനിയായിരുന്നു.
    പരിസ്ഥിതി സംരക്ഷണം കാരണം ഉപേക്ഷിക്കപ്പെട്ടു. ഇനിയും ഉണ്ട് കാണാൻ ഫ്യാക്ടറിയും ഭീമൻ വാഹനങ്ങളും ഭീമൻ ക്രൈനുകളും, പിന്നെ സിസർ ലാൻ്റിനെ പോലെ തോന്നിക്കുന്ന മല നിരകളും. ഇവിടെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കാണാം.. മണലിൽ ഇരുമ്പ് പൊടിയും കാണും.

  • @manuppakthodi
    @manuppakthodi 2 года назад +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍💪🏻 b bro ഏറ്റവും നല്ല കൂട്ടുകാരനാണ് ❤️

  • @rahiyathayyil3788
    @rahiyathayyil3788 2 года назад +24

    ദിവസവും 8 മണിക്ക് ചുമ്മാ വന്ന്‌ നോക്കും വീഡിയോ ഉണ്ടോ എന്ന് ഇന്ന് happy ആയി 👍😍

  • @soumya2321
    @soumya2321 Год назад +2

    You both are the best travel partners! I started following you few days ago. I am mostly watching Kerala destinations as I am planning a road trip when I visit Kerala this year! Keep posting great contents😊!

  • @sudhinair9226
    @sudhinair9226 2 года назад +3

    കുദ് ദ്രേ മുഖ്നെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ പുതിയ അറിവാണ് .ഒരുപാട് പുതിയ അറിവുകൾ പകർന്നു നൽകുന്ന പരമ്പര .

  • @dineshanvalakayam3174
    @dineshanvalakayam3174 2 года назад +1

    super,,,, വളരെയധികം വ്യത്യസ്തത പുലർത്തുന്ന ബ്ലോഗ്,,,, അത്യതികം ആകാംക്ഷ പുലർത്തുന്ന ഇത്തരം ബ്ലോഗുകൾ ഇനിയും പ്രതീക്ഷിക്കുന്നു,,,,

  • @muhdiqbalmp
    @muhdiqbalmp 2 года назад +2

    പ്രകൃതിക്കു ദോഷം വരുത്തുന്നത് കൂടി കൊണ്ടാണ് ഇത് പൂട്ടിയത്. ഇപ്പൊ kundremukhk ദേശീയോധ്യാനം നിലവിലുണ്ട്.
    പ്രകൃതി തിരിച്ചു പിടിക്കട്ടെ ചിലതെല്ലാം

  • @kassimr7280
    @kassimr7280 2 года назад +7

    Thanks for the nostalgic memories of kudremukh. we went from manipal while doing masters in 1986. 09.08 sahyadri bhavan was the best hotel there. we stayed here. inside each spacious room, one upstair small bedroom area also. first time we were seeing like this. that day one hindi movie shooting was going on. rekha,jeetendra and other crew members were staying same hotel. memories.....thanks again.......🙏

  • @MuneerKattippara
    @MuneerKattippara 2 года назад

    ഞാൻ ആദ്യമയാണ് ഈ ചാനൽ കാണുന്നത്... സൂപ്പർ സൂപ്പർ... ഒരു ബോറടിയും ഇല്ലാതെ ഫുൾ കണ്ടു

  • @noushadvengara6981
    @noushadvengara6981 2 года назад +1

    ഇതുവരെ കണ്ടതെല്ലാം അടിപൊളി ഇനി കാണാനുള്ളതും
    അടിപൊളി ആകട്ടെ.....

  • @mhd2894
    @mhd2894 2 года назад +7

    പൂനെയിലെ ലവാസ്ക്ക സിറ്റി യെ പറ്റി നിങ്ങൾ ഒന്ന് പരിചയപ്പെടുത്തി തരണം 👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 года назад +3

    .ഇ ഭാഗത്തെ ട്രക്കിങ്ങിനു പേരു കേട്ട സ്ഥലം കൂടിയാണിത്.ഇ സ്ഥലം കാണാൻ പോകുന്നവർക്കു ഫോറെസ്റ്റു കാർ ടൈം എഴുതിയ ഒരു സ്ലിപ് തരും ഇത്ര സമയം കൊണ്ട് പോയി തിരിച്ചു വരണം. വഴിയിൽ വണ്ടി നിർത്താ തിരിക്കാൻ വേണ്ടിയാണിത്👏👌♥️👍.

  • @kattukadannal-tv5494
    @kattukadannal-tv5494 2 года назад +9

    _ഇത് കണ്ടപ്പോൾ മനസിലേക് ഓടിയെത്തിയത് ആണവ നിലയം പൊട്ടിത്തെറിച്ചു റേഡിയേഷൻ കാരണം ആളുകൾ ഉപേക്ഷിച്ചു പോയ വലിയ ഷോർനോബ് സിറ്റിയെ പോലെ തന്നെ_

  • @മാളു-ട4ഗ
    @മാളു-ട4ഗ 2 года назад

    ബ്രോ വീഡിയോ എല്ലാം കാണാറുണ്ട് വിവരണം ഒക്കെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @watchme4856
    @watchme4856 2 года назад +8

    പഠിച്ചിരുന്ന കാലത്തു 2005,2006 കാലഘട്ടങ്ങളിൽ സ്ഥിരം പോകുമായിരുന്നു സ്ഥലം ആയിരുന്നു കുതിരമുക്ക് ❤❤❤💞💞💞🔥🔥🔥

  • @q4carcare146
    @q4carcare146 2 года назад

    9:12 KIOCL.. guest house aayirinnu..ath..ഇപ്പോൽ അത് കാണുമ്പോൾ വല്ലാതെ മൻസിനു വിഷമം തോന്നുന്നു..അതിമനോഹരമായ ഒരു സ്ഥലമാണ് അത്..ഒരുപാട് തവന ഞാൻ അവിടെ പോയിട്ടുണ്ട്.. ഫാക്ടറി പൊളിച്ചുമാറ്റുന്നുമുമ്പ്നേരിൽ കണ്ടിറ്റുണ്ട് ....Kuduremukha is a very beautiful place in Karnataka where many memories sleep

  • @saleemphassan9046
    @saleemphassan9046 2 года назад +2

    Waaw!! Great work bros✌️👏💯.. Aarum kaanikkatha vazhikaliloode... ❤️

  • @farsadek1464
    @farsadek1464 2 года назад +7

    @ashraf ilkaa... ഒരുപാട് ട്രാവൽ വീഡിയോസ് ഈ യുട്യൂബ് എന്ന platform ലൂടെ കാണുകയും എൻജോയ് ചെയ്യുകയും ചെയ്യുന്ന ഒരു യാത്ര സ്‌നേഹി ആണ് ഞാൻ.....നിങ്ങളുടെ വീഡിയോസ്...... 👌🏻എങ്ങനെ പറയണം എന്നറിയില്ല..... Amazing❣️..... ഒരുപാട് അറിവുകൾ..... കാണാത്ത കുറെ സ്ഥലങ്ങൾ.... അവിടെത്തെ ജീവിതങ്ങളും..... ജീവിത ശൈലിയും..... എല്ലാം ഞങ്ങളിൽ എത്തിക്കുന്ന അഷ്‌റഫ്‌ ബ്രോക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി......... ഇനിയും നല്ല യാത്രകൾ തുടരട്ടെ.... പ്രാർത്ഥനകളോടെ........ ❣️

  • @geethakaimal4628
    @geethakaimal4628 2 года назад +4

    തൊണ്ണൂറുകളുടെ അവസാനം കുദ്രെമുഖിൽ പോയതോർക്കുന്നു . മംഗലാപുരത്തുനിന്നൊരു പിക്നിക് . ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി , വിശ്വസിക്കാനാകുന്നില്ല.

  • @sudhia4643
    @sudhia4643 2 года назад +6

    കഴിഞ്ഞവർഷം. സ്വർണ്ണഘനി. തേടിപ്പോയവർ. ഇന്നിതാ. ഇരുമ്പ്. ഘനി. തേടിപ്പോകുന്നു.. 👌👌👍👍🙏സുധി. എറണാകുളം.

  • @ambiliaravindbiju2816
    @ambiliaravindbiju2816 2 года назад +8

    കണ്ണിനു കുളിർമയേറുന്ന കാഴ്ചകളുമായി ബിബിനും വേറിട്ട കാഴ്ച നൽകി അഷ്റഫും മനസ്സ് നിറയെ സന്തോഷം നല്‍കുന്നു💕

  • @muhibbmadeena98
    @muhibbmadeena98 2 года назад +2

    വീടില്ലാത്ത എത്രയോ മനുഷ്യരുള്ള നമ്മുടെ രാജ്യത്ത്, അവർക്ക് ആശ്വാസമേകാൻ നൽകുകയാണെങ്കിൽ എത്ര നന്നായിരുന്നു

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 года назад

    Wonder full vlog. Kurachukoodi kazchakal kanan thonipoyi

  • @ajmalsalam9878
    @ajmalsalam9878 2 года назад +1

    ഇവിടുത്തെ ഭരണാധികാരികൾ എന്ത് പരാജയമാണ്.. എത്രയോ.. ജനങ്ങൾ വീടില്ലാതെ വിദ്യാഭ്യാസമില്ലാതെ.. കഷ്‌ടപ്പെടുന്നു അവരെ അവിടെ പുനര്ദിവാസിപ്പിച്ചുകൂടെ..

  • @harisvpz8788
    @harisvpz8788 2 года назад +1

    അടിപൊളി...ഞാൻ മുടങ്ങാതെ കാണുന്ന ഒരേ ഒരു യൂടൂബ് ചാനൽ

  • @vinodn6534
    @vinodn6534 2 года назад +21

    When Kudremukh factory was operational, the highway to Mangalore was in very bad shape because of trucks which were carrying heavy loads of materials. There were heavy traffic in that route as the road was having many potholes and there were numerous trucks traffic….

    • @VenuGopal-rn5dt
      @VenuGopal-rn5dt 2 года назад +1

      വളരെ നല്ല വീഡിയോ

  • @mtasamadmta
    @mtasamadmta 2 года назад +1

    കുതിരെ മുഖിൽ നിന്നും b ബ്രോയ്‌ക്കുപ്പം അഷ്‌റഫ് എക്സൽ ...റൂട്ട് റെക്കോർഡ്‌സ് ന്യൂസ് ...

  • @ncmphotography
    @ncmphotography 2 года назад +12

    അറിയാത്ത വഴികളിലൂടെ പുതിയ
    കാഴ്ചകളും അനുഭവങ്ങളും തേടി
    Route records.....😍3Rd Gear ❤️❤️🙌

  • @sanict964
    @sanict964 2 года назад +9

    3rd ഗിയർ തുടങ്ങിയ പിന്നെ എന്നും വെറൈറ്റി വീഡിയോസ് ആണ്....
    സത്യം പറഞ്ഞാ ഒരു സിറ്റി ഇങ്ങനെ അബാൻഡൺ ആയി കിടക്കുന്നത് കാണുമ്പോ വല്ലാത്തൊരു ഫീലിംഗ് തോന്നി..

  • @gopikollam3450
    @gopikollam3450 Год назад

    Work ula karnam videos onum kanan patiyila.. Kore videos itathil santhosham. Ee video etra kandittum mathiyavunila... ❤

  • @Cartindia22
    @Cartindia22 2 года назад +1

    New subscriber 😊😊😊 video content 💯💯💯💯💯super ആണ് bro ✅️✅️

  • @shajanabraham3753
    @shajanabraham3753 2 года назад +1

    എല്ലാ സ്റ്റേറ്റിലും ഇതുപോലൊക്കെ ഗവൺമെൻറ് ബിൽഡിങ്ങുകൾ നശിച്ചുകൊണ്ടിരിക്കുകയാണ് അത് മറ്റ് ആവശ്യങ്ങൾക്ക് ഉപകരിക്കാൻ നമ്മുടെ സിസ്റ്റം അതിനു മുന്നോട്ടു വരത്തില്ല അതാണ് ഇപ്പോൾ നടക്കുന്ന ഒരു കാര്യം അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എത്രയോ പേര് രക്ഷപ്പെടും

  • @aneesslp
    @aneesslp 7 месяцев назад

    Thank you for your great information & wonderful presentation ❤️

  • @safark8234
    @safark8234 2 года назад +2

    രണ്ടു പേരും ഒന്നിച്ചുള്ള വീഡിയോ ഒരുപാട് ഇഷ്ടം.....

  • @abdulsamadsamad6626
    @abdulsamadsamad6626 2 года назад +1

    ഇറാനിലെ ഷാ ഗവണ്മന്റുമായി കരാറുണ്ടായിരുന്നു. കുതിരെമുഖ് ഇരുമ്പ് അയിര് പൈപ്പ്‌ലൈൻ വഴി മംഗലാപുരം തുറമുഖത്തെ കപ്പലിലേക്ക് അയക്കുമായിരുന്നു. അന്ന് കുറച്ച് കൂടി മുമ്പോട്ട പോയാൽ വലിയ ഒരു ഡാം ഉണ്ട്.

  • @muneertp8750
    @muneertp8750 2 года назад +4

    3rd gierr ലെ ഇത് വരെയുള്ള ഏറ്റവും നല്ല content ഉള്ള വീഡിയോ 👍🏾

  • @sreeranjinib6176
    @sreeranjinib6176 2 года назад +8

    ഇങ്ങനെ നശിച്ചു പോകുന്ന സർക്കാർ സ്ഥാപനങ്ങൾ എത്ര , എന്തായാലും റിസ്ക്ക് എടുത്ത് അവിടെ പോയ അഷ്റഫിന് അഭിനന്ദനങ്ങൾ

  • @honeymanuprasad8312
    @honeymanuprasad8312 Год назад

    Ningal nalla jodi..... Kazhinja ജന്മം കൂടെപ്പിറപ്പുകൾ ആയിരുന്നിരിക്കും

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад +3

    വ്യത്യസ്തമായ കാഴ്ച്ചകൾ വ്യത്യസ്തമായ അറിവ് സൂപ്പർ വീഡിയോ 💕💕💕💕അഷ്‌റഫ്‌ ബ്രോ ബി ബ്രോ

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 2 года назад +3

    എന്റെ ജനന നാട്,,,, കുതരെ മുഖം വഴി,,,, മാഗുണ്ടി,,, ഒരു മിനി കേരളം ഉണ്ട്,,(മദ്രസയിൽ മലയാളം പഠിപ്പിക്കുന്ന കേരളം ),, ഒരിക്കൽ എനിക്കും,,, പോകണം എന്റെ ജനന നാട്ടിൽ

  • @sunilvarghese9817
    @sunilvarghese9817 2 года назад +4

    Horror movie യുടെ location പോലെയുണ്ട്..

  • @rajendranvayala4201
    @rajendranvayala4201 2 года назад +1

    ഓരോ നാടിനും വൃക്തിക്കും സ്ഥാപനത്തിനുമുണ്ട് വിധി.അത്ഏററുവാങിയെതീരൂ.സമ്മോഹന യാത്രകൾ

  • @achuachu3518
    @achuachu3518 2 года назад

    മാവൂര് ഗ്വാളിയോ റയോൺസ് ഉണ്ടായിരുന്ന സ്ഥലം ഇങ്ങനെയാണ് ഞങ്ങടെ NCC Camp നടത്തിയത് അവടെയാണ് എന്തോരം നല്ല കെട്ടിടങ്ങളാ കേടുവന്ന് നശിക്കുന്നത് അത് വീടില്ലാത്തവർക്ക് കൊടുക്കകയോ കാശിന് വിൽക്കുകയോ ഒക്കെ ചെയ്തൂടെ എന്ന് ഞാൻ അവടെ Camp ന് പോയപ്പൊ വിചാരിച്ചിരുന്നു. ഭീകര അവസ്ഥയിലാ അതിപ്പൊ

  • @eajas
    @eajas 2 года назад +1

    Pokunna sthalathe charithravum koodi ariyumbol aanu aa yathrayude kazchakal sandhoshakara mavunnath🥰✌️ good job bross 🥰

  • @paappan1957
    @paappan1957 2 года назад

    നന്ദി. ഇത്രയും ഇൻഫർമഷൻ visuals സഹിതം തന്നതിന്. എല്ലാ ആശംസകളും

  • @mohandasdas4012
    @mohandasdas4012 2 года назад

    Super bro അടിപൊളി ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഇനിയും ഉണ്ടെങ്കിൽ അതും ഞങ്ങളിൽ എത്തിക്കു all the best happy journey

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 2 года назад +1

    Very informative.
    Thanks bhai.

  • @shylajapayyadi283
    @shylajapayyadi283 2 года назад +16

    ഈ വീഡിയോ കണ്ടപ്പോൾ ... കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസി ൻറെ അതേ അവസ്ഥ.

    • @josemcbs
      @josemcbs 2 года назад +1

      That's the contribution of CPM criminal Gunda party

    • @akash-ss5oy
      @akash-ss5oy 2 года назад

      Gealiyon rayons chaliyar puzha malinamakkiyath kondalle,athanweshicha engineeride book vayichirunnu.

  • @Dhikari8133
    @Dhikari8133 2 года назад +1

    Ithokke annu travel blog😍😘...allathe guys goous nokku ennokke paranju vandi pani kannikuna kure marapazhukal und vere 🤣

  • @vayalarchethan5221
    @vayalarchethan5221 2 года назад +3

    2001 ൽ പോയിട്ടുണ്ട് സൂപ്പർബ് സ്ഥലം..ഒന്നൂടെ പോകാൻ ആഗ്രഹമുള്ള സ്ഥലം

  • @ajeeshtk1126
    @ajeeshtk1126 2 года назад

    Super vedio ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കാഴ്ചകൾ

  • @siyasaboobacker4410
    @siyasaboobacker4410 2 года назад +5

    അടുത്ത വട്ടം ദുബായിലേക്ക് വരുമ്പോൾ , B ബ്രോ യേ കൊണ്ട് വരാൻ മറക്കരുത്....!! Love you both ❤️

  • @eldochacko1
    @eldochacko1 2 года назад +10

    Thanking both of you for showing us this rare sight!

  • @ncmphotography
    @ncmphotography 2 года назад +1

    ഇവിടുത്തെ റയോൺസ് പോലത്തെ ഒരു സ്ഥലം....
    വിഡിയോ കണ്ട് കൊണ്ട് ഇരുന്നപ്പോൾ ഒരു കർണാടക കാരൻ driver വന്ന് ഇതിനെ കുറിച്ച് കുറിച്ച് കാര്യങ്ങൽ പുള്ളിയും പറഞ്ഞു അതിലൂടെ വണ്ടികൾ കൂടുതൽ വേഗത്തിൽ പോകാൻ പറ്റില്ല എന്ന്....അങ്ങനെ കുറച്വകര്യങ്ങൾ.....❤️🙌

  • @syamkris
    @syamkris 2 года назад +1

    check and show calicut mavoor gwalior rayons please

  • @maharoosmuthu4314
    @maharoosmuthu4314 2 года назад +6

    കുതിര മുക്കിൽ ഞാൻ പോയിട്ടുണ്ട് ലോറിയുമായി അവിടെ ഫാക്ടറി പൊളിച്ചപ്പോൾ അവിടുത്തെ സാധനങ്ങൾ മദ്രാസിലേക്ക് ലോഡ് കേറ്റാൻ കമ്പനി ലേലം വിളിച്ച് എടുത്തത് ഹന്ന അലുമിനിയം കമ്പനിയായിരുന്നു മദ്രാസ് ബേസിക് ആയിട്ടുള്ള കമ്പനി 👆 പിന്നെ അന്ന് ആ കാലഘട്ടത്തെ അറിയാൻ കഴിഞ്ഞത് കമ്പനിക്ക് തുരങ്കം വെച്ചത് റിലയൻസ് ഗ്രൂപ്പിൻറെ ടീമായിരുന്നു. അവർ അവിടുത്തെ ജനങ്ങളെ അണിനിരത്തി കൊണ്ടാണ് ആ കമ്പനിക്കെതിരെ ഉപരോധവും പ്രക്ഷോഭവും ഉണ്ടാക്കിയത് അങ്ങനെ ആ കമ്പനി അടച്ചുപൂട്ടി ആ കാലത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഇരുമ്പയിരയിരുന്നു കുതിരമുക്കിൽ. റിലയൻസിന്റെ കമ്പനിക്ക് തിരിച്ചടിയാവുന്നു എന്ന് കണ്ടപ്പോൾ ആയിരുന്നു സമരമുറകൾ അവർ ഉപയോഗിക്കാൻ തുടങ്ങിയത് ....

    • @angelgeorge.
      @angelgeorge. 2 года назад

      🥺🥺എത്ര പേരുടെ അത്തണി ആണ് കുറച്ചു പേരുടെ അത്യാഗ്രഹത്തിനായി ഇല്ലാതാക്കിയത്

  • @manjuviswan3398
    @manjuviswan3398 2 года назад

    video കാണാൻ തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് Notification വന്ന സമയത്ത് തന്നെ കാണാൻ പറ്റാത്തത്... ഇപ്പഴാ കാണുന്നത്

  • @manikakkara1117
    @manikakkara1117 2 года назад

    യാത്രയിൽ ഇത്തരം സാധാരണമല്ലാത്ത ഇടങ്ങളും അവിടെത്തെ വിശേഷങ്ങളും പങ്കുവക്കുന്നത് വളരെ ആകാംക്ഷാപരമാണ്.വിജനമായ ഒരു ദൂപ്രദേശം മൂടി ക്കെട്ടിയ അന്തരീക്ഷം, ചന്നം പിന്നം പെയ്യുന്ന മഴ, വല്ലപ്പോഴും നിർത്താതെ പോകുന്ന വാഹനങ്ങൾ എല്ലാം ചേർന്ന് ഒരു അപസർപ്പക സിനിമക്കുള്ള എല്ലാ സാധ്യതകളും ഈ കുതിരൈമുഖ് ന് ഉണ്ട് .... ഒരു ഫിലിം ചെയ്താലോ ബി ബ്രോ: അഷ്‌റഫ് X L ....?

  • @ayyoobm4087
    @ayyoobm4087 2 года назад +5

    യാത്രാ പ്രേമികളെ ഇതിലെ ഇതിലെ...... 💓

  • @harshalalsukumaran3564
    @harshalalsukumaran3564 2 года назад +7

    ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകൾ നൽകിയ എപ്പിസോഡ്.. 💖💖💖💖

  • @lifetimesofmine___7096
    @lifetimesofmine___7096 2 года назад +1

    തീർച്ചയായും.. നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നംതന്നെയാണ്... ഏതൊക്കൊ രീതിയിൽ അതിനെ use ചെയ്യാം... എന്ത് അടിപൊളി place ആണ്.... ഇതൊക്കെ നമ്മുടെ ഗവണ്മെന്റ്ന്റെ പ്രശ്നം മാത്രമാണ്... കഷ്ട്ടം..

    • @kuttihassan1950
      @kuttihassan1950 2 года назад

      ഈ സ്ഥലത്ത് ജോലിക്ക് വേണ്ടി പോയ ഒരു വ്യക്തിയാണ് ഈ ഞാനും ഈ പ്രദേ സത്ത് ഉള്ള കുറെ ചെറുപ്പക്കാരും
      അന്ന് കേട്ടറിഞ വിവര o അനുസരിച് ഇന്ത്യ ഗവർമെൻറ് അല്ല അന്ന് ഇവിടെ ഇരുമ്പിന്റെ ആ o സം ഉള്ളതായി തിരിച്ചറിഞത് വേറെ ഒരു രാജ്യത്തിന്റെ ആൾക്കാർ ആണ് ഈ പറയുന്ന സ്ഥലത്ത് വരികയും ഈ ഗവർമെന്റുമായി അവരുടെ മിഷനറി സാധനങ്ങളു വന്ന്

  • @nishanthsrinivas6336
    @nishanthsrinivas6336 Год назад

    പ്രേതനഗരമായ കുദ്രേമുഖ് എന്റെ വീട്ടിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ്. പോലും KIOCL മംഗളൂരുവിലെ പനമ്പൂരിൽ ഫാക്ടറിയിലെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്

  • @sanjushabarish7858
    @sanjushabarish7858 Год назад

    Njn last year poyrnnu... Nalla fresh gua parich kazhichu.. 😊

  • @podimonsentertainment1261
    @podimonsentertainment1261 2 года назад +1

    അപ്രതീക്ഷിതമായി കണ്ട episode ആണ് നിങ്ങളുടേത്... ഇനി മുതൽ എപ്പോഴും കാണും. all the best 👍👍 നല്ല അവതരണം.

  • @ranjithmenon8625
    @ranjithmenon8625 2 года назад +2

    Hi, Ashraf, Bibin, കുതിര മുഖം town ഷിപ് ആയിരുന്നു

  • @jainjohn6361
    @jainjohn6361 2 года назад

    ബ്രോ
    വീഡിയോ സൂപ്പർ, വണ്ടിയിൽ ഇരുന്നു സംസാരിക്കുമ്പോൾ നൊയസ് കൂടുതലാണ് സംസാരം ക്ലിയർ ആവുന്നില്ല.