പറമ്പന്തളി മഹാദേവ ക്ഷേത്രം /Parambanthaly Shiva temple

Поделиться
HTML-код
  • Опубликовано: 24 июн 2024
  • പറമ്പന്തളി ശ്രീ മഹാദേവ ക്ഷേത്രം
    കേരളത്തില്‍ ശ്രീ പരശുരമാനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാദേവ ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ക്ഷേത്രമാണ് മുല്ലശ്ശേരിയിലെ പറമ്പന്തളി മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ്. ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 9 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
    ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് കാണാം, ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്നും വിശ്വസിക്കപെടുന്നു.
    മാടത്തിലപ്പനായി ധ്യാന ഭാവത്തിലാണ് മഹാദേവൻ ഇവിടെ പരിലസിക്കുന്നത്.
    ക്ഷേത്രഭൂമിയിൽ ആകെ മഹാദേവന്റെ ജഡ പരന്നു കിടക്കുന്നു എന്നും ഒരു വിശ്വാസമുണ്ട്. ഒരിക്കൽ വില്ല്വമംഗലം സ്വാമിയാർ പറമ്പന്തളിക്ഷേത്രത്തിൽ ദർശനത്തിന് വന്നപ്പോൾ ക്ഷേത്രഭൂമിയിൽ ആകെ മഹാദേവന്റെ ജഡ പരന്നു കിടക്കുന്നതുകണ്ട് മുട്ടിലിഴഞ്ഞാണ് ഭഗവാനെ ദർശനം നടത്തിയതത്രേ. ഒരിക്കലെങ്കിലും കണ്ടു ദർശനം നടത്തിയിരിക്കേണ്ട ഒരു മഹാക്ഷേത്രം തന്നെയാണ് പറമ്പന്തളി ശ്രീ മഹാദേവക്ഷേത്രം

Комментарии • 62

  • @STORYTaylorXx
    @STORYTaylorXx 7 часов назад +2

    ക്ഷേത്രാധികാരികൾ ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റൽ ഷീറ്റുകൾ ഒഴിവാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. കൂടാതെ രണ്ടു ശ്രീകോവിലുകൾ ഉള്ളതിൽ ഒന്നിൽ രണ്ടാമത്തെ തട്ടിൽ മുകൾഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്നത് വളരെ വികൃതമായി തോന്നുന്നു...

  • @gopalancv2574
    @gopalancv2574 14 дней назад +3

    പെരുവനം ക്ഷേത്രം പുരുമഹർഷി തപ്പസ്സ് ചെയ്തിരുന്ന സമാധിയുടെ മുകളിലാണ് പെരുവനം ക്ഷേത്രം അതേപോലെ തന്നെ ഒരു മഹർഷി തപ്പസ്സ് ചെയ്തിരുന്നു ആ മഹർഷിയുടെ സമാധിക്ക് മുകളിലാണ് പറമ്പന്തളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൂടാതെ 'ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് മുനി മടകൾ ഉണ്ടായിരുന്നു ഈ ക്ഷേത്രത്തിൽ നന്ദി ദേവൻ ഇല്ല ഒരു ഐതിഹ്യം പറയുന്നത് സതീദേവി ഭക്ഷയാഗത്തിന് പോയപ്പോൾ നന്ദി ദേവനെ കൂട പറഞ്ഞയച്ചതായി പറയപെടുന്നു

  • @divakaran8673
    @divakaran8673 14 дней назад +1

    ഈ ക്ഷേത്രം പണി കഴിപ്പിച്ച ചെങ്കല്ലുകളുടെ വലിപ്പം തന്നെ അതിശയിപ്പിക്കുന്നതാണ്.. എന്റെ ചെറുപ്പ കാലത്തു അമ്പല പണി കഴിഞ്ഞു ബാക്കി വന്ന കല്ലുകളുടെ ഒരു വലിയ ശേഖരം തെക്ക് ഭാഗത്തു ഉണ്ടായിരുന്നു. കൊച്ചി രാജാവിന്റെ സമയത്തു എനമാവ് കെട്ടു പണിയുവാൻ ഇവിടെ നിന്നും കല്ലുകൾ കൊണ്ട് പോയിരുന്നുവത്രെ. വെള്ളം കുറവുള്ള സമയങ്ങളിൽ അതിന്ടെ അവശിഷ്ടം അവിടെ കാണാറുണ്ട്

  • @Mani-ew4rr
    @Mani-ew4rr 21 час назад +2

    ഏതു ജില്ലയിൽ ആണ് ക്ഷേത്രം റൂട്ട് എങ്ങിനെ

  • @sakthikrishna7412
    @sakthikrishna7412 14 дней назад +3

    വളരെ വ്യ്കതമായി നമ്മുടെ അമ്ബലത്തെ കുറിച് പറഞ്ഞു തന്നതിൽ പ്രകാശേട്ടന് ഒരായിരം നന്ദി

  • @gtprabhu4038
    @gtprabhu4038 16 часов назад +1

    Paramban Thaliyile Shivane Om Namasivaya Om Namasivaya Om Namasivaya Om Namasivaya 🙏 🕉 ❤

  • @babuar9592
    @babuar9592 14 дней назад +1

    അടുത്ത അമ്പലമാണെങ്കിലും കൂടുതൽ അറിയില്ലായിരുന്നു പൂറുപാട് നന്ദി

  • @Dipuviswanathan
    @Dipuviswanathan 14 дней назад +2

    വളരെ പ്രത്യേകതകൾ ഉള്ളൊരു ക്ഷേത്രം പരിചയപ്പെടുത്തിയതിൽ സന്തോഷം🙏

  • @neenakumarihariharan3342
    @neenakumarihariharan3342 14 дней назад +3

    ഓം നമഃ ശിവായ🙏🙏🙏

  • @user-nq2ce3sh3u
    @user-nq2ce3sh3u 14 дней назад +2

    നമസ്കാരം🙏🙏🙏 വളരെ മനോഹരം

  • @sreevalsam1043
    @sreevalsam1043 4 часа назад +1

    Hara...hara...mahadeva❤

  • @user-rx2zy5gw5b
    @user-rx2zy5gw5b День назад +1

    Om namasivaya

  • @ramadas.k.vpreman2372
    @ramadas.k.vpreman2372 День назад +1

  • @ambikamohanan6912
    @ambikamohanan6912 День назад +1

    🙏🙏🙏🙏🙏

  • @sasidharanmp2137
    @sasidharanmp2137 14 дней назад +2

    ഓം നമഃ ശിവായ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 14 дней назад +1

    കണ്ടിരിക്കേണ്ട

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 14 дней назад +1

    ഒരൽഭുതം ത ന്നെ

  • @vijayanak1855
    @vijayanak1855 День назад +1

    Om namassivaaya

  • @Bhagavati4398
    @Bhagavati4398 14 дней назад +1

    Nte mahadeva ❤

  • @ambishiva
    @ambishiva 14 дней назад +1

    good very good