ഗുരുവന്ദനം || Guru Vandanam || അധ്യാപക ദിനാഘോഷം || Punnapra Jyothikumar || Josy Alappuzha

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അധ്യാപക ദിനാഘോഷം - 2019. സെപ്തം: 5.
    ഗുരുവന്ദനഗാനം
    ആലപ്പുഴ വിദ്യാഭ്യാസജില്ല.
    നേതൃത്വം: വി.ആർ.ഷൈല ടീച്ചർ (ബഹു: ജില്ലാ വിദ്യാഭ്യാസ ഓഫീസർ)
    ഏകോപനം: ശ്രീ.ആർ.ദേവനാരായണൻ
    (സീനിയർ ക്ലാർക്ക് വിദ്യാ: ഓഫീസ് ആലപ്പുഴ)
    നിർദ്ദേശം: ശ്രീ:കെ .ജെ. സ്റ്റാലിൻ, ഡി.രഞ്ജൻ.
    കെ.അനിൽകുമാർ.
    സോങ്:
    മ്യൂസിക് കംപോസിംഗ് ആൻറ് അറെയ്ഞ്ചിങ് :
    ശ്രീ.ജോസി ആലപ്പുഴ
    (ചലച്ചിത്ര സംഗീത സംവിധായകൻ)
    പ്രോഗ്രാമിങ് മിക്സിങ് - മാസ്റ്ററിങ്:
    ശ്രീ.വിനീത് എസ്തഫാൻ.
    (ഓഡിയോ മാട്രിക്സ് )
    ആലാപനം: അധ്യാപകരായ എം.പ്രമോദ് കുമാർ, എസ്. ജയശ്രീ, ജയന്തിജേക്കബ്,
    കെ.റാണിസുഷമ, നൈജി തോമസ്സ്, ഹണി മാത്യൂ, കെ.എ.ഇഗ്നേഷ്യസ്, എ.എ.സെബാസ്റ്റ്യൻ ഒപ്പം വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരായ ശ്രീ.ഡെൻസിൽ, പി.ബിനിമോൾ, സീതപ്രസാദ്.
    ഗാനരചന: പുന്നപ്ര ജ്യോതികുമാർ.
    ഗാനം :ഗുരുവന്ദനം.....
    കനകനാളം കൊളുത്തും
    കവിതപോലൊരു കർമം
    കാഴ്ച്ച തൊട്ടുതൊട്ടുഴിയും
    കളിവിളക്കിന്റെ ജന്മം.
    തിരകൾ തീരത്തുചാർത്തും
    അരിയ വെൺനുരപ്പൂപോൽ
    ഹൃദയമാനത്തുനീർത്തും
    ശ്രീവിലാസ മഴവില്ല്.
    സംഘം:
    "തീർഥയാനം അധ്യാപനം, സ്നേഹ
    സാഗരോപമം ഗുരുവരം.
    അത്രമേൽ അർഥപൂർണിമയ്ക്കിതാ
    സുസ്വരാഞ്ജലികൾ സുസ്മിതം ".
    അനുപല്ലവി:
    അക്ഷരച്ചില്ല നീട്ടിനിൽക്കുന്ന
    വിനയവൃന്ദാവനങ്ങളേ, (2)
    വിണ്ടപാദങ്ങൾ മണ്ണിലാഴ്ത്തുവാൻ
    ശക്തിതന്ന സംപൂജ്യരേ..
    നന്മയായ് വിശ്വശാന്തിയായ്
    അഗ്നിപക്ഷമായ് സർവമായ് (2)
    സൗഹൃദം പെയ്യുമീ
    ഗുരുമനസ്സ് നീളേ....
    "തീർഥയാനം അധ്യാപനം ... "
    ........
    ചരണം:
    പുതിയ കാലത്തിനൂർജ മേകുന്ന
    ജീവിതാനന്ദ പുസ്തകം (2)
    നെഞ്ചിലിറ്റിച്ച സംഘബോധമാ
    ണെന്റെനാടിൻ തുടിപ്പുകൾ.
    സാദരംതരുംജീവിതങ്ങളിൽ
    സർഗവാസരങ്ങൾ (2)
    തിങ്കളായ് തൂകുമീ
    ഗുരുമനസ്സ് നീളേ ....
    കനകനാളം കൊളുത്തും
    ..............
    "തീർഥയാനം അധ്യാപനം, സ്നേഹ
    സാഗരോപമം ഗുരുവരം.
    അത്രമേൽ അർഥപൂർണിമയ്ക്കിതാ
    സുസ്വരാഞ്ജലികൾ സുസ്മിതം " .
    ...................................................

Комментарии • 2