Anuragam Full Movie | Aswin Jose | Gouri Kishan | Gautham Vasudev Menon | Johny Antony | Sheela

Поделиться
HTML-код
  • Опубликовано: 29 окт 2024
  • Anuragam' Movie, Directed by Shahad and written by Aswin Jose.
    Movie Credits
    CAST : Gautham Vasudev Menon,Johny Antony, Aswin Jose, Moozi, Sheela, Gouri G Kishan, Devayani, Lena, Durga Krishna, Sudheesh,jafar idukki, Bitto Davis, Manikandan Pattambi Kaushik, Mahima, Akhila Nath, Balaji Sharma
    Crew
    Directed by : SHAHAD
    Produced By :SUDHISH N & PREMACHANDRAN A G
    Written By :ASWIN JOSE
    DOP : SURESH GOPI
    Music : JOEL JOHNS
    Editor : LIJO PAUL
    Ex.Producer : BINU KURIAN
    Prod. Design : ANEES NADODI
    Project Designer : HARRIS DESOM
    Lyrics : MANU MANJITH, MOHAN RAJAN, TITTO P THANKACHEN
    Prod. Controlller : SANOOP CHANGANASSERI
    Trailer Cuts: AJMAL SABU
    Sound Design : SYNC CINEMA
    Sound Design Mixing: FAZAL A BACKER
    Costume Design : SUJITH C S
    Thrills : MAFIA SASI
    Makeup : AMAL CHANDRA
    Choreography: MMM Dance Fam, RISHDAN-ANAGHA
    DI : LIJU PRABHAKAR
    Chief Asso. Director : RAVISH NATH
    VFX : EGGWHITE VFX
    Stills : DONY CYRIL
    Publicity Designs : YELLOWTOOTHS
    Marketing Head : TINCE VARGHESE
    PRO : VAISAKH C VADAKKEVEEDU, A S DINESH,VAZHOOR JOSE
    #anuragam #anuragammalayalamfullmovie #anuragammalayalamfilm #anuragam

Комментарии • 1,9 тыс.

  • @ANEESHAK-sh1mt
    @ANEESHAK-sh1mt 4 месяца назад +407

    ഇത്രയും നല്ല ഒരു ഫിലിം തീയറ്ററിൽ എന്തുകൊണ്ട് ഹിറ്റായില്ല കുറച്ചു കാര്യങ്ങൾക്കു ശേഷം കണ്ടത് ഏറ്റവും നല്ല സിനിമ എന്നെപ്പോലെ വെറുതെ യൂട്യൂബിൽ മലയാളം മൂവി അടിച്ചപ്പോൾ ഇത് കണ്ട് കണ്ടവർ ഉണ്ടോ അടിപൊളി സിനിമ നല്ലൊരു സുഖം കണ്ടപ്പോൾ തന്നെ

    • @hameedali8376
      @hameedali8376 4 месяца назад +5

      ഞാനും

    • @sunuvarughese7846
      @sunuvarughese7846 3 месяца назад +3

      Yes.. ഞാനും

    • @AnithaShaji-k2d
      @AnithaShaji-k2d 3 месяца назад +2

      ഞാനും

    • @basiljacob8342
      @basiljacob8342 3 месяца назад +1

      ഞാനും

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 месяца назад

      നിങ്ങൾ യൂട്യൂബിൽ കണ്ടോളാം.. ഞങ്ങളൊക്കെ തിയേറ്ററിൽ പോയി കണ്ട് സിനിമ ഹിറ്റാക്കിത്തരണം അല്ല്യോ 😂😂

  • @SureshTKSuresh-b5n
    @SureshTKSuresh-b5n 7 месяцев назад +153

    സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തതുകൊണ്ടു ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല സിനിമ🎉

  • @bajimakayiram9800
    @bajimakayiram9800 7 месяцев назад +70

    ആദ്യത്തെ പാട്ട് സീൻ കുറച്ചു വിരസത ഉണ്ടായെങ്കിലും പിന്നീട് അത് മാറി...... ഒന്നും പറയാനില്ല സൂപ്പർ മൂവി.❤👍

  • @NoorjahanTu
    @NoorjahanTu 6 месяцев назад +38

    Excellent movie... ദേവയാനി ഇപ്പോഴും എന്ത് സുന്ദരിയാ.. ജോണി ആന്റണി തകർത്തു.. Real acting ❤....

  • @kuriangeorge3374
    @kuriangeorge3374 8 месяцев назад +492

    വളരെ നല്ല സിനിമ ആണ്... ഇങ്ങനെ ഉള്ള സിനിമകൾ ഒരാശ്വാസം ആണ്... ഇടിയും വെട്ടും കുത്തും കണ്ടു മടുത്തു.. ജോണി ആന്റണി എത്ര മനോഹരമായി അഭിനയിച്ചു... എല്ലാവരും നന്നായി അഭിനന്ദനങ്ങൾ..

  • @കൃഷ്ണാർപ്പണഭൂമിക
    @കൃഷ്ണാർപ്പണഭൂമിക 7 месяцев назад +238

    ഇത്രയേറെ മനസ്സിനെ സ്വാധീനിച്ച, ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് മിഴികളെ ഈറനണിയിക്കുകയും ചെയ്ത മറ്റൊരു സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.... ശരിക്കും അത്രമാത്രം ഇഷ്ടപ്പെട്ടൂ.... പലതവണ എന്റെ മുന്നില് ഈ ചിത്രം എത്തിയെങ്കിലും ഞാനിതിലെ കമന്റ് പോലും നോക്കാതെ സ്കിപ്പ് ചെയ്യുകയാണുണ്ടായത്.... പക്ഷെ ഇന്ന് കമന്റ് ശ്രദ്ധിച്ചു, സിനിമ കണ്ടൂ.... എന്റെ കണ്ണും മനസ്സും നിറഞ്ഞ്...എത്ര മനോഹരമായ സ്ക്രിപ്റ്റാണ്.... അതുപോലെ മനോഹരമായ സംവിധാനവും... ആരെയും കുറ്റം പറയാനാവാത്ത രീതിയിലുള്ള അഭിനയവും...ഇത് കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായിപ്പോയേനെ...എന്റയർ ടീമിന് അഭിനന്ദനങ്ങൾ ❤️❤️💜💜🥰💜🥰💜🥰💜🥰💜🥰💜🥰💜🥰

    • @ShanakkVvhjjbbs
      @ShanakkVvhjjbbs 6 месяцев назад +1

      സത്യം

    • @shibuthambai1282
      @shibuthambai1282 5 месяцев назад

      മനസ്സിന് സന്തോഷം തരുന്ന സിനിമ

    • @alakodanxavi3143
      @alakodanxavi3143 3 месяца назад

      Yes 100 % ഞാനും ഇതേ അഭിപ്രായം തന്നെ പറയുന്നു

    • @kusharief8279
      @kusharief8279 2 месяца назад

      ഈ കമൻ്റ് മാത്രം കണ്ട് സിനിമ കണ്ടവൻ ഞാൻ നഷ്ടമായില്ല ബ്രോ👌👌👌❤️❤️🔥🔥🔥🌹❤️❤️❤️

    • @Krishna-hs1ui
      @Krishna-hs1ui 2 месяца назад

      Satyam...

  • @hemanthvnair4031
    @hemanthvnair4031 4 месяца назад +79

    ഒരു സെക്കന്റ് പോലും വെറുപ്പിക്കാത്ത വളരെ നല്ല ഫിലിം. ഇത്‌ പോലുള്ള സിനിമ വിജയിപ്പിക്കാതെ ഇപ്പോഴും സൂപ്പർസ്റ്റാർസ്സിന്റെ പിന്നാലെ പോകുന്നവരോട് പുച്ഛം തോനുന്നു.

    • @Username13579-y
      @Username13579-y 2 месяца назад +2

      Adipoly padam 😂 vineeth sreenivasane evideyokkeyo kandu😊

  • @aswathipt4281
    @aswathipt4281 7 месяцев назад +36

    പ്രണയിക്കുന്നവർക്കും കല്യാണം കഴിഞ്ഞവർക്കും പ്രായമായവർ ക്കും ഒരുപോലെ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു നല്ല സിനിമ .... ധൈര്യമായി കണ്ടോളൂ. .. നല്ല concept. ..❤❤

  • @jurujuru5493
    @jurujuru5493 4 месяца назад +26

    സത്യ പറഞ്ഞാൽ ഞാൻ ഈ പടം കാണണോ വേണ്ടയോ എന്ന ഒരു കൺഫ്യൂഷനിൽ ആയിരുന്നു. പിന്നേം പിന്നേം കമന്റ്‌ ബോക്സ്‌ നോക്കിയപ്പോ. അല്ലെൽ കാണമെന്നായി. കണ്ട് കഴിഞ്ഞപ്പോ ആണ് മനസിലായെ . ഈ പടത്തിന് കാണുന്നവരെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് ഉണ്ടെന്ന് ഉള്ളത്.❤️❤️❤️❤️❤️❤️

  • @riselikeaphoenix9262
    @riselikeaphoenix9262 7 месяцев назад +496

    Hi Aswin (writer) , thank you very much... യാതൊരു വിധ violence ഉം വൃത്തികെട്ട സംഭാഷണങ്ങളും ഇല്ലാതെ ഈ സിനിമ എഴുതിയതിന് ഹൃദയം നിറഞ്ഞ നന്ദി.. ഒട്ടും സംശയവും പേടിയുമില്ലാതെ എന്റെ കുഞ്ഞു വാവയുമൊരുമിച്ചിരുന്നുഈ സിനിമ കാണുവാൻ എനിക്ക് അവസരം നൽകിയതിനും..

  • @muralithekkeparambil7738
    @muralithekkeparambil7738 6 месяцев назад +56

    🙏ഞാൻ ഈ മൂവി ഇന്നാണ് കാണുന്നത്. നല്ല പടം. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. ഇത് തിയേറ്ററിൽ ഓടിയില്ലെന്നറിഞ്ഞതിൽ സങ്കടം ഉണ്ട്. ഫാമിലി എന്റെർറ്റൈൻട്മെന്റ് മൂവി ആണ്. കുടുംബമായി കാണാൻ പറ്റിയ മൂവി 🙏🙏

    • @blackvlogs9120
      @blackvlogs9120 17 дней назад

      ഞാനും ഈ സിനിമ ഇന്നാണ് കാണുന്നത്😂😂

  • @viswajithsurendran2309
    @viswajithsurendran2309 7 месяцев назад +21

    സന്തോഷം എന്ന സിനിമ കണ്ടതിനു ശേഷം മനസ് നിറഞ്ഞു കണ്ടു തീർത്ത സിനിമ.. ❤❤❤തിരക്കഥ, സംവിധാനം, അഭിനയം എല്ലാം അതി മനോഹരം. നിർമാതാവിനും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

    • @Armstrong1972
      @Armstrong1972 6 месяцев назад +3

      സന്തോഷം. 😄
      കമന്റിലൂടെ ഒരു മൂവി കൂടി കാണാമല്ലോ. "സന്തോഷം "

  • @sanju-sl2gz
    @sanju-sl2gz 6 месяцев назад +21

    Superb movie ലൈഫ്യിൽ ഒരുവട്ടം എങ്കിലും കാണണം എന്നാണ് എന്റെ അഭിപ്രായം ഇല്ലങ്കിൽ ഒരു നഷ്ടം ആണ് 🙂 ഈ മൂവി എനിക്ക് വളരെ relate ആയിട്ട് തോന്നി എന്റെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുമാണ് ഇപ്പോ 11 വർഷത്തിൽ കൂടുതൽ ആയി ഞാൻ അമ്മയോട് ഒപ്പം ആണ് നില്കുന്നത് ഞാൻ അവരെ 2 പേരെയും miss ചെയ്യുന്നുണ്ട് ഒന്നായി കാണണം എന്ന് നല്ല ആഗ്രഹം ഒണ്ട് നടക്കില്ലന്ന് അറിയാം എന്നാലും ആഗ്രഹിക്കലോ അതിന് ചിലവ് ഒന്നുമില്ലലോ 😊❤️

  • @KukkuReDzz
    @KukkuReDzz 8 месяцев назад +315

    ഒരുപാട് കാലത്തിനു ശേഷം ഒരു നല്ല സിനിമ കണ്ടു 😍😍
    പ്രണയവും ജീവിതവും എന്താണെന്ന് കാണിച്ചു തന്നു, 🥰🥰
    ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് ബിഗ്ഗ് സല്യൂട്ട് ❤️❤️❤️

  • @sonapraveen7837
    @sonapraveen7837 8 месяцев назад +255

    ഇനി എന്നാ ആളുകൾ ഇങ്ങിനെ ഉള്ള നല്ല മൂവീസ് accept ചെയ്യുന്നത്? Such a feel good n lovelyyyyy movie❤️❤️❤️

    • @shinumol6460
      @shinumol6460 7 месяцев назад +2

      sathyam.. ipo ellarkkum relaistic movie ennum paranju violence thanne mathi.... ennittu parayum athu cinema alle nnu,... mega serial ne 1000 thavana kuttam parayunnavarum aanu ivarokke..

    • @anujoseph9590
      @anujoseph9590 6 месяцев назад +1

      Very nice and feel good movie❤ellavaru kananam.sneham Enna sandesham mathram tharunna e movie😊👌👌👌👌👌👌

    • @kichuse234
      @kichuse234 5 месяцев назад

      👍👍​@@anujoseph9590

  • @VengateshNambulu
    @VengateshNambulu Месяц назад +6

    நான் நிறைய மலையாள படங்கள் பார்த்து இருக்கிறேன்.
    இது செம்ம.
    மொத்தமும் அற்புதம்.
    சில நேரங்களில் நம் மனதுக்கு நெருக்கமாக
    அற்புதம்.
    எல்லாருடைய நடிப்பு
    குறிப்பாக
    ஹீரோ, GVM, தேவயானி 96 fame, devayani yai piremikkum avar. Such an wonderful acting express naturally.
    சிறப்பான Direction n Team❤
    படம் na இப்படி இருக்கணும்.
    மலையாளத்தில் தான் இப்படி ஒரு வெளிப்படையான அன்பை, that mesns devyani character, handle செய்த விதம்.
    நேர்த்தி.
    அன்பை தவிர வேறு என்ன இருக்கிறது.
    Love u brothers
    🎉🎉🎉🎉🎉🎉

  • @angeldreams9746
    @angeldreams9746 7 месяцев назад +13

    കരയാനും ചിരിക്കാനും ചിന്തിക്കാനും സ്നേഹിക്കാനും.. ഹോ സൂപ്പർ 🙏🙏.. ഇങ്ങനെ ഉള്ള സിനിമകൾ വേണം ഇനിയും..ജീവിതത്തിലെ stress കുറയ്ക്കാൻ ചിരിക്കാൻ ഉള്ള മൂവി ഇറക്കണ്ടതിനു, ഇപ്പോൾ കുറെ കൊല്ലും കൊലയും പഠിപ്പിക്കുന്ന മൂവി ഇറങ്ങി..
    ഈ മൂവി സൂപ്പർ ❤️

  • @lakshmi3611
    @lakshmi3611 5 месяцев назад +18

    അടിപൊളി movie........ ഒരുപാട് ഇഷ്ടം... കോടി ക്ലബിൽ കയറുന്ന മൂവീസ് പോലും കാണുമ്പോൾ ഈ സുഖം കിട്ടില്ല sure 👍👍👍❤️❤️❤️❤️

  • @sharshadshadu1143
    @sharshadshadu1143 8 месяцев назад +130

    കുറേ നാളുകൾക്ക് ശേഷമാ ഇങ്ങനെ മൈൻഡ് റിലീസ് ആകുന്ന പടം കാണുന്നത്. അടിപൊളി പടം❤️ സ്‌ട്രെസ്‌ മാറ്റാൻ patiya movie. Thanks for അനുരാഗം team

  • @jollyjoseph9368
    @jollyjoseph9368 6 месяцев назад +72

    ഇത്രയും നല്ല സിനിമ എന്തുകൊണ്ടാണ് തീയേറ്ററിൽ ഓടിക്കാ ത് എന്തെങ്കിലും സിനിമാ മാഫിയയുടെ😮 സ്വാർത്ഥത കാരണം ആണോ😮 ഇത് സമൂഹത്തിന് ഒത്തിരി നല്ലതു നന്മ യുടെ മെസ്സേജ് എല്ലാ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നത്😊 സ്നേഹത്തിൻറെ നന്മയുടെയും മെസ്സേജ്😊 നമ്മൾക്ക് എല്ലാവർക്കും ഷെയർ ചെയ്യാം ഈ സിനിമ യൂട്യൂബിലൂടെ അനേകരെ എങ്കിലും കണ്ടവർക്ക് കളക്ഷൻ ഉണ്ടാകട്ടെ😊❤❤❤😊

  • @sajithbpaul
    @sajithbpaul 8 месяцев назад +357

    ❤breakup ആയി നിൽക്കുന്നവർക്കു പിരിയുന്നതിനു മുൻപ് നിയമപരമായി നൽകുന്ന കൗൺസിലിംഗ്ഗിന് പകരം ഈ സിനിമ ഒന്നിച്ചിരുന്നു കാണുവാൻ വിടുക 😍😍
    Class movie..
    Congrats crews 👍👍👍

    • @Minijohnson-q5u
      @Minijohnson-q5u 8 месяцев назад +2

      Super

    • @archanavinu7792
      @archanavinu7792 8 месяцев назад +3

      Satyam super film

    • @bibinpthomas0964
      @bibinpthomas0964 7 месяцев назад +8

      ഉറപ്പാണോ... ഞൻ ആ സ്റ്റേജിൽ നില്കുന്നു.... പക്ഷെ ഞം മാത്രം വിചാരിച്ചാൽ പറ്റില്ലല്ലോ... ഏതായാലും ഒന്ന് കാണാം 😢

    • @mohammedismail7210
      @mohammedismail7210 7 месяцев назад +4

      Yes bro, തെറ്റ് നിങ്ങളുടെ ഭാഗത്തില്ലെങ്കിലും ചുമ്മാ ഒരു സോറി അങ്ങോട്ട് പറഞ്ഞേക്ക്, അത് വഴി വീണ്ടും ഒരുമിച്ചാലോ .., ജീവിതത്തിൽ നല്ലത് വരട്ടെ എന്നാശംസിക്കുന്നു💞

    • @rajtheking659
      @rajtheking659 6 месяцев назад +1

      @@bibinpthomas0964 all the best bro. Live t🥰gether happily... 💐

  • @krishnanpaika7146
    @krishnanpaika7146 7 месяцев назад +90

    വിനീത് ശ്രീനിവാസൻ.. വിഷ്ണു ഉണ്ണികൃഷ്ണൻ... മിക്സ്‌ ആയിട്ടുള്ള ഒരു നടൻ 😃😃😃😃

    • @mubinasmubi1052
      @mubinasmubi1052 5 месяцев назад +8

      Nivin poly ye poleyum 😜😜😜

    • @coolwaterbottle6464
      @coolwaterbottle6464 5 месяцев назад +2

      ഞാനും ചിന്തിച്ചു ഇനി vishunu വിൻ്റെ aniyanano എന്ന് 😮

    • @naalanaala9499
      @naalanaala9499 5 месяцев назад +1

      കറക്റ്റ് ❤❤

    • @shamsudeenph1202
      @shamsudeenph1202 4 месяца назад

      👌👌

    • @JayZain-ip4cx
      @JayZain-ip4cx 4 месяца назад

      Vishnu ne nallonam Imitate cheyunnathayi thonni

  • @sulaimanparakal7410
    @sulaimanparakal7410 8 месяцев назад +509

    ഒറ്റ ഇരിപ്പിന് കണ്ട അപൂർവ്വം ചിത്രങ്ങളിൽ ഒന്ന് ആണ് ഈ ചിത്രം ..... സൂപ്പർ❤❤❤❤

    • @mohammedismail7210
      @mohammedismail7210 7 месяцев назад +1

      Yea, me too

    • @syamalakumari1673
      @syamalakumari1673 6 месяцев назад +2

      ഒരു നല്ല കഥ അവതരണം സൂപ്പർ നല്ല അഭിനേതാക്കൾ ഒത്തിരിക്കാലത്തിനു ശേഷം സന്തോഷം തന്ന ഒരു സിനിമ നല്ല സിനിമ എന്നു പറയാൻ പറ്റുന്ന ഒന്ന് കൊല്ലും കൊലയും ഇല്ല. അടിപിടി അക്രമങ്ങൾ ഇല്ല അനാവശ്യ പ്രേമരംഗങ്ങളില്ല. എല്ലാം കൊണ്ടും എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു പടം..

    • @treasajacob22
      @treasajacob22 6 месяцев назад

      Me too

  • @maniaraheem
    @maniaraheem 6 месяцев назад +14

    ഈ സിനിമ ഞാൻ തീയേറ്ററിൽ കണ്ടപ്പൊ ഇതൊരു മെഗാ ഹിറ്റാകും എന്നൊക്കെ കരുതിയിരുന്നു എങ്കിലും പ്രതീക്ഷ നഷ്ടമായി എൻ്റെ നാട്ടുകാരൻ ഷഹദ് നിലമ്പൂരാണ് ഈ സിനിമയുടെ സംവിധായകൻ ഇത് പോലുള്ള സിനിമ ചെയ്യാൻ ഞങ്ങൾക്കും കഴിയും എന്ന അഭിമാനത്തോടെ Raheem

  • @AHS-GAMING68786
    @AHS-GAMING68786 8 месяцев назад +50

    നല്ല സിനിമ കുറെ നാളുകൾക്കു ശേഷഠ ഞാൻ ഉറക്കം വരാതെ കണ്ട സിനിമ നല്ല ഫീലിംഗ് ഉള്ള സിനിമ

  • @sanjunlmbr4577
    @sanjunlmbr4577 5 месяцев назад +12

    വല്ലാത്ത കഷ്ട്ടം തന്നെ
    ഇത്രയും നല്ലൊരു പടം തീയേറ്ററിൽ ഓടിയില്ല എന്ന് പറയുമ്പോൾ
    😔😔😔😔
    സംവിധായകന് 🌹🌹🌹
    അഭിനേതാക്കൾ എല്ലാം 👍👍👍
    കുടുംബങ്ങൾ ഇരുന്ന് കാണേണ്ട ചിത്രം

  • @dewdrops7356
    @dewdrops7356 8 месяцев назад +32

    കുറേ നാളുകൾ ശേഷമാണ് നല്ലൊരു പടം കാണുന്നത്. Tanks for അനുരാഗം team ❤

  • @sreejatk3421
    @sreejatk3421 5 месяцев назад +6

    വളരെ നല്ല സിനിമ. വച്ചു കെട്ടി ല്ലാത്ത തനതായ ശൈലിയിലുള്ള ഡയലോഗ്സ്. ഓരോരുത്തരുടേയും നല്ല തനിമയുള്ള ഒട്ടും നാടകീയമല്ലാത്ത അഭിനയം. ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ വളരെ രസകരമായ ഫിലിം. സൂപ്പർ👌❤❤❤

  • @divz-26
    @divz-26 8 месяцев назад +72

    നല്ല സിനിമയായിരുന്നു, പ്രമോഷൻ കുറഞ്ഞതും, നായകന്റെ സ്റ്റാർ വാല്യൂ കുറവും ,സാമ്പത്തിക വിജയം നേടാതെ പോയതിന് ഒരു കാരണമാണ്, എല്ലാവരും നന്നായി അഭിനയിച്ചിരുന്നു ❤❤❤❣️

  • @kingfisher7006
    @kingfisher7006 5 месяцев назад +5

    Super super super super super
    Feel good movie
    ചിരിച്ചും കരഞ്ഞും....
    കരഞ്ഞും ചിരിച്ചും.....
    ഒന്നും പറയാനില്ല...
    ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു മൂവി കണ്ടിട്ടില്ല....
    എല്ലാവരും അഭിനയിക്കുകയല്ല
    ജീവിക്കുകയാ....
    കൂടെ നമ്മളും....❤❤❤❤❤❤❤❤

  • @appusappus229
    @appusappus229 8 месяцев назад +24

    കമന്റ്‌ ബോക്സ്‌ മൊത്തം സത്യമാണ് വളരെ നല്ല പടമാണ് ധൈര്യമായി കണ്ടോളു,അശ്വിൻ ജോസ് മനോഹരമായൊരു സിനിമ തന്നതിന് നന്ദി 🙌

  • @shereedhac3262
    @shereedhac3262 6 месяцев назад +5

    അടിപൊളി മൂവിയാണ്. സോങ്‌സ്, കോറെയോഗ്രാഫി, സ്റ്റോറി, ക്യാമറ. എല്ലാം ഒന്നിനൊന്നു മെച്ചം. എനിക്ക് ഈ പടത്തിനെ കുറിച്ച് എന്തൊക്കെയോ പറയണമെന്നുണ്ട്. അത്രയ്ക്കും ഇഷ്ടായി. ഈ സിനിമക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.സൂപ്പർ ഹിറ്റാവേണ്ടിയിരുന്ന ഒരു മൂവിയാണിത്. യുട്യൂബിൽ കണ്ടപ്പോൾ വെറുതെ ഒന്ന് കണ്ടുപോയതാ. കണ്ടില്ലെങ്കിൽ നഷ്ടമായേനെ. എല്ലാവരും കാണണം. സൂപർമൂവി ❤❤❤❤

  • @techieintocooking
    @techieintocooking 8 месяцев назад +1577

    ഇതു എന്താ തിയേറ്റർ ഹിറ്റ്‌ ആവാത്തത്.. നല്ല ഫീൽ ഗുഡ് മൂവി ഒത്തിരി ചിരിച്ചു, സന്തോഷിച്ചു.. 😇

    • @jessiepinkman861
      @jessiepinkman861 8 месяцев назад +24

      നിങ്ങള് ഏതു theatrilaa കണ്ടെ

    • @arunlal2799
      @arunlal2799 8 месяцев назад +17

      Theateril 🎉poyi kaanathathu kondu😂

    • @venugopaltk8209
      @venugopaltk8209 8 месяцев назад +10

      Hero പോരാ...ചോക്ലേറ്റ് അല്ല..

    • @Devikrishna-v7g
      @Devikrishna-v7g 8 месяцев назад +5

      Supper....❤❤❤❤❤❤❤

    • @preemamol7489
      @preemamol7489 8 месяцев назад +4

      Ningal theatre il poyi kandoo? Ilalo pinengana 😂

  • @maniaraheem
    @maniaraheem 6 месяцев назад +5

    ഇത്രയും മനോഹരമായ സിനിമ ഇത്രയും മനേഹര ദൃശ്യങ്ങൾ എന്നിട്ടും തീയേറ്ററിൽ ഈ സിനിമക്കെന്ത് പറ്റി എന്നതാണ് അൽഭുതം

  • @najad9747
    @najad9747 7 месяцев назад +21

    Athyamayittanu oru moviekk cmnt idunne such a wonderful story and lot of things fully filled love Good movie❤❤❤❤❤❤

  • @pleystore8667
    @pleystore8667 4 месяца назад +5

    തോണ്ടി തൊണ്ടി പോകണ്ട മക്കളെ....... കിdu മൂവീ....... ഇതൊക്കെ ഒരു 100 കോടി ക്ലബിൽ keranda പടം ആണ്
    .....many times I literally cried.....❤❤❤❤❤❤❤❤

  • @mubashiraanwar9358
    @mubashiraanwar9358 8 месяцев назад +126

    നല്ലതിനെ ആരും അഗികരിക്കില്ല: വലിയ നടമാരയിരുന്നങ്കിൽ ചിത്ത മൂവി ആയാലും അഗികരിക്കും

  • @acquidhaannrose5478
    @acquidhaannrose5478 4 месяца назад +7

    ഇത്തരം നല്ല സിനിമകളാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. പക്ഷേ എന്തുകൊണ്ടോ ഞാനടക്കമുള്ള സിനിമ പ്രേമികൾ ഈ ഫിലിം മിസ്സ് ചെയ്തു. ഇതിൽ അണിയറ പ്രവർത്തകർക്ക് എല്ലാം ആശംസകൾ നേരുന്നു നല്ലൊരു ചിത്രം മലയാളികൾക്കായി സമ്മാനിച്ചതിന്

  • @milanmanoharan2721
    @milanmanoharan2721 7 месяцев назад +6

    First halfinte ഒരു ചെറിയ ലാഗ് ആണ് ഫിലിം തീയേറ്റർ ഹിറ്റ് കാത്തിരുന്നത്....പിന്നെ പകരം വിനീത് ശ്രീനിവാസൻ്റെ BGM music um കുറച്ച് color ഗ്രേഡിംഗ് um ഉണ്ടായിരുന്നെങ്കിൽ മറ്റൊരു സൂപ്പർ hitt പിറന്നേനെ.....
    എന്തായാലും തങ്ങൾക്ക് കിട്ടിയ ജോലി ഭംഗിയായി നിർവഹിച്ച എല്ലാ അണിയറ പ്രവര്ത്തകര് ക്കും അഭിനന്ദനങ്ങൾ........നല്ലോരു സിനിമ കണ്ടതിൻ്റെ സന്തോഷത്തിൽ...........

  • @SwapnarjSwapnarj
    @SwapnarjSwapnarj 5 месяцев назад +64

    14/05/2024. ചൊവ്വാഴ്ച ഇരുന്ന് കാണുന്നു. കാണുന്നതിനു മുൻപ് കമന്റ് സ് എല്ലാം നോക്കി എല്ലാം positive. എന്നാൽ കാണാമെന്ന് തീരുമാനിച്ചു.🥰🥰

  • @Anitha-pk2pc
    @Anitha-pk2pc 8 месяцев назад +25

    What a wonderful filim ...... Its make me so happy and... So many memories are came into my mind.. really.. wonderful.... I love it filim...❤🎉🎉🎉🎉

  • @SwapnarjSwapnarj
    @SwapnarjSwapnarj 5 месяцев назад +5

    അടിപൊളി സിനിമയായിരുന്നു. ഞാൻ രാത്രി 1 മണി വരെ ഇരുന്ന് കണ്ട് തീർത്തു. എനിക്കൊത്തിരി ഇഷ്ടായി. ജീവിതമെന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണ്.❤❤

  • @basheermullakara2051
    @basheermullakara2051 8 месяцев назад +69

    സൂപ്പർ മൂവീ സംവിധാനം .കഥ . സൂപ്പർ ഒത്തിരി ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤🎉🎉

  • @RJ-fr5ik
    @RJ-fr5ik 4 месяца назад +8

    Soopperr movie... How people missed this kind of movies in theatre.... Sweet script and well narrated......

  • @themelodies3028
    @themelodies3028 7 месяцев назад +9

    It was like now something bad will happen but by proving the viewers wrong you people did a good job by making such a beautiful film and ending it in same manner 💕

  • @niyascmr6670
    @niyascmr6670 6 месяцев назад +3

    ജീവിക്കുന്ന ഒരാളുടെയെങ്കിലും എവിടേലും സ്പർശിച്ചു പോവുന്ന സിനിമ 🥰

  • @TRAVELMAN916
    @TRAVELMAN916 8 месяцев назад +81

    കുറെ നാളുകൾക്കു ശേഷം കണ്ണ് നിറഞ്ഞൊഴുകി ഒരു മൂവി കണ്ടിട്ട് മനസ്സറിഞ്ഞു ചിരിക്കാനും സാധിച്ചു ഗ്രേറ്റ് മൂവി ❤️❤️

  • @jasminachu8247
    @jasminachu8247 6 месяцев назад +3

    Supr movie oru rakshayum llla... Epo ente chintha nth kond ee film ne patti vere arum parayathennanu💓

  • @shadiyoos
    @shadiyoos 8 месяцев назад +40

    കണ്ണും മനസ്സും നിറച്ചൊരു സിനിമ❤❤❤

  • @kps3666
    @kps3666 5 месяцев назад +3

    എന്തൊരു സിനിമയാടോ. .. ഒടുക്കത്തെ ഫീൽ ഗുഡ് മൂവി...its really amazing 😍

  • @FanuV-sq7iz
    @FanuV-sq7iz 7 месяцев назад +7

    ഇതേ പോലെയുള്ള സിറ്റുവേഷൻ ഞാനും അനുഭവിച്ചത...😢😢 ആ ഒരു അവസ്ഥ ഉമ്മയും ഉപ്പയും അവരെ ദേഷ്യവും... ഇപ്പോ എല്ലാം ശെരിയായി.. കുറച്ചു കുറച്ചു വർഷങ്ങൾ കയ്യിജു ഉപ്പ മരിച്ചു.... 🙁

  • @vijuxavier4327
    @vijuxavier4327 6 месяцев назад +8

    സ്റ്റാർ വാല്യൂ ഇല്ലാത്തതുകൊണ്ട് ഹിറ്റാവാഞ്ഞ സിനിമ,
    എനിക്കിഷ്ടപ്പെട്ടു🎉

  • @Nasee1
    @Nasee1 8 месяцев назад +28

    ദേവയാനി 😍😍കുറെ കാലത്തിനു ശേഷമല്ലേ അവരഭിനയിക്കുന്നെ 😍 super movie ❤❤

    • @aryas236
      @aryas236 8 месяцев назад +1

      Malayalathil oru gapnu sheashamanu act cheythath....

  • @GreshmaSibichan-mk2sm
    @GreshmaSibichan-mk2sm 6 месяцев назад +3

    Wow.. Such a great movie... I love it.... Hats off to you ASWIN.....

  • @annieraphel6868
    @annieraphel6868 7 месяцев назад +9

    This movie is far far better than Premalu , Really good movie

  • @devipriya8510
    @devipriya8510 6 месяцев назад +4

    Love is a many- splendored thing❤
    Such a well- taken movie with the right mix of laughter and sadness, dignified dialogues, and most importantly, a sense of underlying optimism and hope.
    Great acting too😊

  • @ishqinttemalaga
    @ishqinttemalaga 7 месяцев назад +42

    ഈ മൂവി കണ്ടപ്പോ കുറേ ചിരിച്ചു കരച്ചിൽ വന്നു കണ്ടപ്പോ അടിച്ചു വിടാതെ ഫുൾ കണ്ടു ❤പൊളി മൂവി ഒന്നും പറയാൻ ഇല്ല ബെസ്റ്റ് മൂവി 🥰💞ഇഷ്ടപെട്ടവർ ലൈക്‌ അടി 💯💖❤️‍🔥❤️‍🩹

  • @ShafeekAli-lf2nw
    @ShafeekAli-lf2nw 3 месяца назад +1

    എത്ര നല്ല മൂവി മനസിനെ ഒരുപാട് ചിന്തിപ്പിക്കാനും ഒരു വല്ലാത്ത ഫീൽ കണ്ടപ്പോ പറഞ്ഞു അറീക്കൻ വയ്യ സൂപ്പർ പുതുമുഗങ്ങൾ ആയതു കൊണ്ടാണ്ണോ അറിയില്ല ഈസിനിമ അറിയാതെ പോയത് ഒരുപാട് കാലത്തിനു ശേഷം നല്ലൊരു മൂവി കണ്ടു ❤️❤️❤️❤️❤️❤️സന്തോഷം ❤

  • @muhsinasaleemmuhsinasaleem4205
    @muhsinasaleemmuhsinasaleem4205 8 месяцев назад +34

    Idokkeyan moviee....good work....I like it very much..❤❤❤❤

  • @SREEMONSK
    @SREEMONSK 4 месяца назад +1

    മൂന്ന് കഥകൾ..... നന്നായി എടുത്തു... ദിവസങ്ങളുടെ...ഗ്യാപ് ഇട്ട് വീണ്ടും മുഴുവനും കാണാൻ തോന്നുന്ന പല സിനിമകളിൽ ഒന്ന്... ഡയറക്ടർ & നാടൻ... രണ്ടും ഒരാൾ... അത് 👌👌👌.. ജോണി sir 😘😘😘😘😘 സ്പെഷ്യൽ mention writter ആൽവിൻ 😘😘

  • @sayedsalmanponnani
    @sayedsalmanponnani 7 месяцев назад +5

    ഹൃദയവും മനസ്സും കണ്ണും സുന്ദരമാക്കുന്ന ചില കാഴ്ചകളുണ്ട് ! അങ്ങിനെ ഒന്നാണിത് ! ഇഷ്ട്ടം ❤❤❤❤

  • @sreejithrs8717
    @sreejithrs8717 6 месяцев назад +2

    കുറച്ചു നാളുകൾക്ക് ശേഷം നല്ലൊരു സിനിമ I am really happy ഇതുപോലെ ഉള്ള നല്ല സിനിമകൾ ഇനിയും നമുക്കായി ഉണ്ടാകും എന്ന പ്രതീക്ഷയോടെ ദൈവം അനുഗ്രഹിക്കട്ടെ God bless entire team in this film

  • @muneerzvlog7668
    @muneerzvlog7668 8 месяцев назад +96

    അനുരാഗം പടരട്ടെ 👍സൂപ്പർ പടം👌 ടൈം നഷ്ടമാകില്ല 👍👍😂😂👍👍

  • @rahimmanjeswaram1343
    @rahimmanjeswaram1343 6 месяцев назад +3

    അനുരാഗം പടരട്ടെ...❤ എന്നാലും അമ്മച്ചി അങ്ങോട്ട് പെട്ടെന്ന് പോയപ്പോൾ സങ്കടം ആയി..😢 സൂപ്പർ സൂപ്പർ സൂപ്പർ ഫിലിം.....

  • @GIB77
    @GIB77 8 месяцев назад +47

    നല്ല ഒരു സിനിമ. ഇതൊക്കെ എന്താണ് ഹിറ്റ്‌ ലിസ്റ്റിൽ വരാത്തത്.
    മനസിന്‌ കുളിർമ തോന്നുന്ന നല്ല സിനിമ ❤️

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT 6 месяцев назад +3

    പഴയ ഒരു മലയാളം സിനിമ കണ്ട സന്തോഷം ❤

  • @althusmuhammed9210
    @althusmuhammed9210 8 месяцев назад +21

    Excellent movie......musics are really amazing.......oro bandangalkkum athintethaya value undennu manasilakkathavarkkullla krityamaya marupady.....innu palarum nisara karanangalkku bandangal venda ennu vechu pokunna pala avalumarumundu........cheriya prashnangal oothy veerppikunnavar........avarkku snehathinte vila manasilakillla.......life is an oppertunity for all, when we get that, utilise it.....those who understands the real value of love can be relate this movie

  • @shamsinizarshamsi5727
    @shamsinizarshamsi5727 5 месяцев назад +3

    ഒന്നൂടെ റിലീസ് ചെയ്താൽ വേണെങ്കിൽ വിജയിക്കും... ഞാൻ enthayalum poyi കാണും 😂😂ഫുൾ family🥰😂

  • @sosheethz2371
    @sosheethz2371 8 месяцев назад +10

    Aswin jose .... Kidilan mann.... You should write for more movies .... Waitingggg...... U know how to get the flow of emotions.....

  • @SREEMONSK
    @SREEMONSK 4 месяца назад +2

    ജോണി sir.. ഒന്നും പറയാൻ ഇല്ല.... പൊളി... പൊളി... എങ്ങനെ sir ഇങ്ങനെ നാച്ചുറൽ..... ഓഹ്ഹ്... 🥰💞😘

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 7 месяцев назад +80

    ഫാൻസ് ഇല്ലാത്തവർ അഭിനയിച്ചത് കൊണ്ടാകാം തിയറ്ററിൽ ഓടാതിരുന്നത്

  • @Moni_7177
    @Moni_7177 5 месяцев назад +3

    Extremely good family orientated movie.... Gautham Menon sir as usual your amazing ❤❤❤

  • @jumanamufeedha1151
    @jumanamufeedha1151 8 месяцев назад +8

    Onnum parayanilla ...just look like a wwaawww...
    Polich
    Thimarthu
    Kalakki❤❤❤❤

  • @Anju2021
    @Anju2021 25 дней назад +1

    Oh god...such a nice feel good movie I haven't watched nearest 😊 especially that devu and Shankar combo so good ....their unrivaled romance love ....oho just 🫰❤

  • @Priyapriya-jr5fo
    @Priyapriya-jr5fo 8 месяцев назад +33

    Nice മൂവി ❤️
    Lena, goutham acting 🙌

  • @sanilamaldev8484
    @sanilamaldev8484 3 месяца назад +1

    കുറേ നാളുകൾക്കു ശേഷം വളരെ നല്ലയൊരു സിനിമ കാണാൻ സാധിച്ചു. വളരെ നല്ല സിനിമ. സത്യത്തിൽ ഈ മൂവിയൊക്കെയാണ് ഹിറ്റ്‌ ആകേണ്ടത് സ്റ്റാർ വാല്യൂ ഇല്ലാത്തതിന്റെ പേരിൽ പിന്തെള്ളിപ്പെട്ട് പോകുന്നത് കഷ്ടമാണ്.

  • @Ashraf1051
    @Ashraf1051 8 месяцев назад +24

    നല്ല ഫാമിലി മൂവീസ് ആണ്... എനിക്ക് ഒരുവട് ഇഷ്ട്ടമായി.. 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @nicyjames7533
    @nicyjames7533 6 месяцев назад +2

    nalla padam....oru samshayavumilla...beautiful ...

  • @umbooti
    @umbooti 8 месяцев назад +21

    സൂപ്പർ ഫിലിം, skip അടിക്കാതെ കാണാൻ പറ്റിയ പടം.. 👏

  • @shamsinizarshamsi5727
    @shamsinizarshamsi5727 5 месяцев назад +2

    ❤️❤️❤️ enthu nalla movie.... Onnum പറയാൻ വാക്കുകളില്ല....
    സന്ദോഷം കൊണ്ട് ഇരിക്കാൻ വയ്യേറ്റ്റ്.
    Movie തീർന്നതെ coment ittu😂🥰❤️

  • @sirajn1887
    @sirajn1887 8 месяцев назад +11

    അടിപൊളി സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല കഥ. നന്നായിക്കൊണ്ടുപോയി

  • @shinsiyakareemshinsiya7969
    @shinsiyakareemshinsiya7969 5 месяцев назад +4

    Super movie......gives good feeling.... ultimately what we need is smile on our face.... that is sure after watching this movie....🎉🎉

  • @sandhyasaju8489
    @sandhyasaju8489 8 месяцев назад +5

    സത്യം🤗 ഒത്തിരി ഇഷ്ടം ആയി ഈ മൂവി ഒരുപാട് ചിരിച്ചു ❤️സൂപ്പർ മൂവി 👌👌

  • @krishnanpriyajanardhanan9262
    @krishnanpriyajanardhanan9262 4 месяца назад +1

    ഒരുപാട് നാളുകൾക്കു ശേഷം ഒരു feel good movie കാണുവാൻ സാധിച്ചു. .hats off you entire team 🎉❤

  • @rakshitha.r3570
    @rakshitha.r3570 7 месяцев назад +4

    This is one of the best movie I have ever watched. Thanks you so much for making us to understand what is life is all about❤.
    Really felt soo happy after watching this. Loved each n every character.
    Loads of love from Karnataka ❤

  • @rachealLRG
    @rachealLRG 9 дней назад

    I don’t understand why this movie not a hit.
    Superb movie 👏🏼👏🏼👏🏼

  • @anuresmapranuresmapr3643
    @anuresmapranuresmapr3643 8 месяцев назад +8

    ലെന ചേച്ചീടെ അഭിനയം കാണുമ്പോൾ മഞ്ജു ചേച്ചീടെ പോലെ തോന്നുന്നു എവിടെയൊക്കെയോ she is a good actress 😍😍😍

    • @salmasanu174
      @salmasanu174 7 месяцев назад +2

      Manjuvinte jeevidavummm.. Ighne aayirunnhekil..

  • @saheedaashraf6448
    @saheedaashraf6448 5 месяцев назад +3

    മനസ്സ് നിറച്ച സിനിമ. അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.....

  • @libinthomas8756
    @libinthomas8756 8 месяцев назад +7

    ഇതാണ് സിനിമ, എത്ര വർണിച്ചാലും മതിയാവില്ലാ

  • @archanaajayan9423
    @archanaajayan9423 5 дней назад

    സൂപ്പർ moviee... കമന്റ്സ് നോക്കിയ kandath... സൂപ്പെർ good movie... Aswin you are awesome

  • @rasmiyacu9803
    @rasmiyacu9803 8 месяцев назад +31

    Adipoli film am enjoyed a lot and the true love exploring everywhere so happy when I saw this film

  • @sunnyjosephfrsunnyjoseph
    @sunnyjosephfrsunnyjoseph 7 месяцев назад +3

    Super film , feel good film.....really I enjoyed this beautiful film of love....I liked acting of everyone...but I like more the love story of Johny Antony .....

  • @muraligopal584
    @muraligopal584 8 месяцев назад +11

    Great movie..
    I was prejudiced about this movie to be an ordinary one.
    But, I was wrong. It's really a meaningful and realistic movie with nice humour as well.
    This again proves that a movie that is good doesn't need huge stars in it.

  • @nezifiru
    @nezifiru Месяц назад

    ഇത്രേം കാലം ബോർ ആവുംന്ന് കരുതി മാറ്റിവച്ച ഒരു movie... Its really amazing 😍😍😍😍😍

  • @sayed5797
    @sayed5797 8 месяцев назад +6

    ജോണി ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് കിട്ടും ഉറപ്പ് 🥰🥰🥰

  • @varghesevibin4629
    @varghesevibin4629 2 месяца назад +1

    മനസ്സിന് സന്തോഷം തരുന്ന സിനിമകളെല്ലാം വിജയിച്ച സിനിമകളാണ് എന്നാണ്.......

  • @afsal3060
    @afsal3060 8 месяцев назад +8

    ന്നല്ല സിനിമ കാണാൻ അരും ഉ ണ്ടവില്ല ഷീല എന്ന മഹാ തിലകം അതുപോലെ ഒന്ന് അഭിനയിക്കാൻ ഈ ലോകത്ത് മറ്റർക്കു കയിയും സ്നേഹത്തിൻ്റെ കഥ പറയുന്ന ഈ സിനിമയിൽ സ്നേഹത്തോടെ വന്ന എൻ്റെ. സോറി .നമ്മുടെ സൊന്തം ശീലാമ്മക്ക് ലാൽസലാം.

  • @ManeeshaBiju-xp5om
    @ManeeshaBiju-xp5om Месяц назад

    എത്ര നല്ല മൂവി...
    Thank you Aswin (director)❤❤
    ❤❤
    ഇനിയും ഇതുപോലെ ഒരു പാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ...

  • @ajeesharp2060
    @ajeesharp2060 8 месяцев назад +46

    പ്രണയിക്കുന്നവരുടെയും, പ്രണയിച്ചു കല്യാണം കഴിച്ചവരുടെയും, പ്രണയിച്ചു കല്യാണം കഴിക്കാൻ പറ്റാതെ പോയവരുടെയും കഥ.. ❤️🌹

  • @sreekumariunnikrishnan3731
    @sreekumariunnikrishnan3731 5 месяцев назад +3

    വളരെ നല്ല ചിത്രം., കുറെ നാൾ കൂടിയാണ് ഒരു നല്ല സിനിമ കണ്ടത്