Padma Malayalam Full Movie | Anoop Menon | Surabhi Lakshmi

Поделиться
HTML-код
  • Опубликовано: 16 дек 2022
  • Padma is a 2022 Indian Malayalam movie directed and written by Anoop Menon. It stars Surabhi Lakshmi, Anoop Menon
    #Padma #PadmaMalayalamMovie #anoopmenon #surabhilakshmi
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @sajeevpurushothaman1164
    @sajeevpurushothaman1164 Год назад +23

    ഏറെ നാളുകൾക്കുശേഷം നല്ല ഒരു സിനിമ കണ്ടു .അനൂപ് മേനോന് അഭിനന്ദനങ്ങൾ .സുരഭിയെ തെരഞ്ഞെടുത്ത അനൂപ് അഭിനന്ദനം അർഹിക്കുന്നു ..

  • @niminimmi
    @niminimmi Год назад +140

    ഒരാൾക്കു ഒരാളെ കേൾക്കാൻ മനസ് ഉണ്ടായാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഉള്ളത് anupetta സൂപ്പർ ആണ് സോങ്‌സ് ഓക്കേ പൊളി 💝💝💝

  • @-mt8384
    @-mt8384 Год назад +454

    2023 ൽ കാണുന്നവരുണ്ടോ... എത്ര മനോഹരമായ സിനിമയാണ് കമന്റ്‌ നോക്കി കാണുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല 👍😘🥰

  • @sajithomas9596
    @sajithomas9596 Год назад +45

    അവിചാരിതമായി youtube-ൽ കണ്ടതാണ് ഈ ചിത്രം. കണ്ടിരിക്കുമ്പോൾ
    വേറേ ഏതോ ലോകത്ത് എത്തിയ പോലെ. script, song, pictorisation അതിഗംഭീരം. ഇതിൽ ഭഗവാക്കായ എല്ലാവർക്കും അഭിനന്ദനം,

  • @babukasimbabu9661
    @babukasimbabu9661 Год назад +40

    ഹൃദയസ്പർശിയായ കഥ .കാലിക പ്രസക്തിയേറെയുള്ള ഒരു മനോഹര ചിത്രവും, ഗാനങ്ങളും. ഇതിൽ വേഷമിട്ട ഓരോ കഥാപാത്രങ്ങളും അഭിനയമികവ് പുലർത്തിയിട്ടുണ്ട്. സുരഭി ലക്ഷ്മി എന്ന അഭിനേത്രിയും, അനൂപ് മോഹൻ എന്ന അഭിനേതാവും അഭിനയ മികവിനാൽ ഹൃദയത്തിലിടം നേടിയ ചലച്ചിത്രം .
    ഈ അടുത്തകാലത്തായ് 100 കോടി ക്ലബ്ബിൽ കയറിയ കഥാ മൂല്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ചിത്രങ്ങൾ കാണാനിടയായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊന്നും മനസ്സിൽ തങ്ങിനിൽക്കാറില്ല എന്നതാണ് സത്യം . കാരണം...വെറും തട്ടിക്കൂട്ടും, ഇടിയും, പൊകയും, പിന്നെ കുറെ കോപ്രായങ്ങളും. അത്തരം സിനിമകളെ അപേക്ഷിച്ച് ഈ ഒരു ചിത്രം ഒരു പടി മുന്നിൽ തന്നെയാണ് .
    സാങ്കല്പിക കഥകളിൽ നിന്നും മാറി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാളെയും സംഭവിച്ചേക്കാവുന്ന സത്യസന്ധമായ ഒരു കുടുംബ കഥ. ഇതിലെ ചില കഥാപാത്രങ്ങൾക്ക് എവിടെയൊക്കെയോ നമ്മുടെ ജീവിതവുമായ് ബന്ധമുണ്ടോയെന്ന് തോന്നിപ്പിക്കുന്ന ,യാഥാർത്ഥ്യങ്ങളെ വരച്ചുകാണിച്ച ഒരു നല്ല ചിത്രം.
    ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

  • @malayalichintha5634
    @malayalichintha5634 Год назад +27

    അനൂപ് മേനോൻ എന്ന ഈ മനുഷ്യൻ എത്ര വിചാരിച്ചാലും നിലവാരത്തിൽ തഴേപോകൂല്ല കേട്ടോ, അടിപൊളിയാ

  • @user-ti2rr9vr3y
    @user-ti2rr9vr3y Год назад +97

    കുറെയേറെ നാളുകൾക്കുശേഷമാണ് അനൂപ്മേനോന്റെ സിനിമ കാണുന്നത്. പ്രതീക്ഷിച്ചതുപോലെ, അല്ല, പ്രതീക്ഷിച്ചതിലേറെ കാമ്പുള്ള സിനിമ. കഥാപാത്രങ്ങൾക്ക് ആപ്റ്റായ ആക്ടേഴ്സ്. അതാണേറ്റവും പെർഫെക്ട് എന്നു തോന്നുന്നത്. മറക്കാനാവാത്ത ഒരു സീനാണ്, ഡോക്ടറെ പത്മ രക്ഷിക്കുന്നത്; ആ പെൺകുട്ടിയേയും. സ്ക്രിപ്റ്റ് ആരാണെന്നു നോക്കിയില്ല. വളരെയധികം ഇഷ്ടമായി. ആഢംബരജീവിതിത്തിൽനിന്നുതന്നെ, ആഢംഭരങ്ങളില്ലാത്ത ഒരു സിനിമ. സുരഭി വളരെ നന്നായി അഭിനയിച്ചു. അനൂപ്മേനോന്റെ ഫസ്റ്റ് സിനിമമുതൽ, ഞാനൊരു ഫാനാണ്. വർഷങ്ങൾക്കുമുമ്പ് ഇക്കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. മറുപടിയും കിട്ടി. നന്ദി, സന്തോഷം, നല്ലൊരു സിനിമ നല്കിയതിന്. ആശംസകൾ🌹

  • @lulunezerlulunezer2868
    @lulunezerlulunezer2868 Год назад +201

    സൂപ്പർ മൂവി സൂപ്പർ സൂപ്പർ ഇത് സിനിമ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം നല്ല പാട്ടുകളും കുറെ ഇടിയും തൊഴിയും ഉള്ള സിനിമകൾ വിജയിക്കും പക്ഷേ ഇതുപോലുള്ള പടങ്ങൾ റിവ്യൂ പറയാൻ ആൾക്കാർ കാണില്ല ഇന്ന് 95% ആൾക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നേരുകളാണ് ഇതിൽ പറഞ്ഞത് മുഴുവനും

    • @sujathapn9440
      @sujathapn9440 Год назад +5

      Super cinema

    • @user-mt7fk1ui6r
      @user-mt7fk1ui6r Год назад

      👌🏻

    • @lincykids
      @lincykids Год назад +1

      അതിനു ഈ സിനിമ കണ്ടതും കമന്റിട്ടതും ആണുങ്ങളായിരിക്കും.
      Then it is obvious.
      How can they bear it in a male showenist society...............?
      A man forgiving his wife...... can't

    • @harikrishnanhari7221
      @harikrishnanhari7221 Год назад +1

      Ingane thirichangenkil wife forgive cheyyumo

    • @anupvanupv1576
      @anupvanupv1576 Год назад +1

      പടം സൂപ്പർ. പക്ഷേ സുരഭി ചെയ്തത് ശരിയാണോ??¿

  • @anchacko1
    @anchacko1 Год назад +49

    മനോഹരം!
    ഒരു നല്ല സ്വപ്നം കണ്ടുണർന്ന പ്രതീതി 👏👍
    Hats off to Anoop Menon and team 👍🏼

  • @lifeaclick6551
    @lifeaclick6551 Год назад +26

    Thank you for such a wonderfull treat.... നല്ല പാട്ടുകൾ... പദ്മ മരിച്ചുപോയിരുന്നെങ്കിൽ തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയേനെ എന്നു ബോധ്യപ്പെടുത്തിയ വരികൾ മനസ്സിൽ തറച്ചു..... എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ..... Anoop sir, ഫിലിം കണ്ട ഉടനെ എനിക്ക് sir നെ വിളിച്ച് തന്നെ ആ thanku പറയണം എന്നു തോന്നിപ്പോയി... Making is excellent...

  • @haridas-xi4wj
    @haridas-xi4wj Год назад +36

    അടിയും, ഇടിയും, ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത നല്ലൊരു സൈക്കോളജിക്കൽ മൂവി. ഇത് മനുഷ്യന്റെ ലോങ്ങ്‌ ലൈഫ് ൽ ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ സംഭവിക്കുന്നത്. അത് ആണിലായാലും, പെണ്ണിലായാലും. മനസ്സിൽ സൂക്ഷിക്കേണ്ട, 'ചില നിമിഷങ്ങളിൽ' വഴുതി പോകുന്ന മനസിനെ ശരിയേത് തെറ്റേതു എന്ന് തിരിച്ചറിഞ്ഞു ദൃഢ പ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാട്ടുന്ന ജീവിതാനുഭവങ്ങളുടെ കഥ. എനിക്ക് വളരെയേറെ ഇഷ്ടമായി!!

  • @refuresu4913
    @refuresu4913 Год назад +85

    ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സീരിയലിൽ കണ്ട കാലം മുതൽ ഇഷ്ടം ആണ് അനൂപേട്ടനെ... മനോഹരമായ ഒരു റൊമാൻറിക് കാമുകൻ്റെ ലുക്കുള്ള മുഖം...നല്ല സിനിമകൾ തീയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്തൊരു കഷ്ട്ടമാണ്....അനൂപേട്ടാ സ്നേഹം...നല്ല മൂവീ🥰🥰

    • @athulya1969
      @athulya1969 11 месяцев назад +1

      Anoopettan serialil undenno❤

    • @jessiepinkman861
      @jessiepinkman861 5 месяцев назад

      ഇതേത് തീയേറ്ററിൽ നിന്നാ കണ്ടത് ?

    • @dhanyasanju763
      @dhanyasanju763 2 месяца назад

      Ys.... ഉണ്ടായിരുന്നു... Serial -- സ്വപ്നം

  • @mohammedsaleemsha9847
    @mohammedsaleemsha9847 Год назад +14

    ജീവിതം വളരെ മനോഹരമാണ്,മനപ്പൂര്‍വ്വം കെെവിട്ടുകളയരുത്, പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് എത്ര വില പിടിച്ചതാണ് നഷ്ടപ്പെടുത്തിയതെന്ന്...മനസ്സിലാകുക...

  • @aleenabenny
    @aleenabenny Год назад +19

    ഈ മൂവീ കണ്ടപ്പോൾ നമ്മുടെയോക്കെ ജീവിതവുമായി കോർത്തിണക്കിയതുപോലെ തോന്നുന്നു , വല്ലാത്തൊരു ഫീലിങ്ങ്സ് , ❤❤❤ സൂപ്പർ മൂവി ,😘😘😘

  • @dollythomas1330
    @dollythomas1330 Год назад +55

    ഞാൻ ഒരു സിനിമയ്ക്കും കമന്റ് ഇടാറില്ല. പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. വളരെ നല്ലൊരു മൂവി. ഏറെനാൾ കൂടി നല്ലൊരു സിനിമ കണ്ടു. തുറന്നുപറച്ചിലുകളും മനസ്സിലാക്കലുകളും ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. ഇന്ന് അതിന് മെനക്കെടുന്നവർ ചുരുക്കം. ഒന്നു പറഞ്ഞു രണ്ടാമത് വിവാഹമോചനമാണ് പ്രതിവിധി എന്നു കരുതുന്നവരാണ് ഏറെയും. അതിനിടയിൽ ഈ കഥ പലതും പറയുന്നുണ്ട്. താങ്ക്സ് അനൂപ് മേനോൻ ആൻഡ് ടീം🙏🌷🌷

  • @anuprajeesh357
    @anuprajeesh357 Год назад +62

    മോനെ ഒരു രക്ഷയുമില്ലാത്ത നല്ല പാട്ടുകൾ വേറെ ഏതോ ലോകത്തിൽ ചെന്ന പോലെ ആയി അനൂപേട്ടാ നിങ്ങൾ പതിവ് തെറ്റിക്കില്ല എന്ന ഉറപ്പിൽ കാണാൻ തുടങ്ങിയതാ നല്ല ഒരു അനുഭവം അതാണ്‌ ഈ സിനിമ 👍👍👍👍👍

  • @geethuraymonappalli4494
    @geethuraymonappalli4494 Год назад +306

    അനൂപേട്ടാ....,
    എത്ര മനോഹരമായ വരികൾ കൊണ്ടാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    ആ ഈണം ഹൃദയത്തിന്റെ അറ്റം വരെ ചെല്ലുകയാണല്ലോ...
    കവിതയുടെ സുഖം തെല്ലും പോകാതെ....
    ❤❤❤❤

    • @9567996618
      @9567996618 Год назад +2

      Isharon isharon... Nalla hindi paattokke kattedthittalle... Ee tune okke undakiyath

    • @Gangadevi-eq2de
      @Gangadevi-eq2de Год назад

      O8j

    • @arunkumar-cu9oi
      @arunkumar-cu9oi Год назад +1

      Title song പഴയ ' അനഘ സങ്കൽപ്പ ഗായികേ...'..

    • @statusvideos5786
      @statusvideos5786 Год назад

      ruclips.net/video/2TXyIfhwiCQ/видео.html

  • @parvana1625
    @parvana1625 Год назад +70

    തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ ❤👌

  • @shajikk6464
    @shajikk6464 Год назад +15

    കണ്ണും മനസും തുറന്ന് കാണേണ്ട കാലത്തിനൊത്ത മികച്ച സിനിമ. നല്ല പാട്ടുകളും അഭിനയവും. പത്മയുടെ തുറന്ന് പറച്ചിലും - ഭർത്താവിൻ്റെ ക്ഷമയും പിൻതുടരേണ്ടതാണ്

  • @drmuhammedshan9284
    @drmuhammedshan9284 Год назад +41

    ഹോം പോലെ മധുരം പോലെ ഫീൽ good മൂവി.... ഈ സിനിമയുടെ ഒരു ട്രൈലെർ പോലും കണ്ടിട്ടില്ലായിരുന്നു... But ഫിലിം കഴിഞ്ഞപ്പോ സൂപ്പർ ഫീൽ... ഒരുപാട് ജീവിതം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ഇതിൽ ഇല്ല.. ഉള്ളവർ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്... അനൂപ് മേനോനും സുരഭിയും സൂപ്പർ 👍 സുരഭിക്ക് ഈ കഥാപാത്രം ഒരു വഴിതിരിവ് ആയേക്കും... നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം ഇപ്പോളാണെന്നു തോന്നുന്നു ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്... നന്നായിട്ടുണ്ട്... അന്യഭാഷ നടിമാരെ കൊണ്ട് വന്നിട്ട് അഭിനയിപ്പിക്കാതിരുന്നതിനു സംവിധായാകന് നന്ദി 👍

  • @nanda7820
    @nanda7820 Год назад +276

    നല്ല സിനിമ... ലാസ്റ്റ് പദ്മയുടെ വീടും ചുറ്റുപാടും എന്താ ഭംഗി....❤️

  • @alishap6392
    @alishap6392 Год назад +78

    Nice movie...
    ഇന്ന് നഷ്ടപെടുന്നതെലാം ഉൾപെടുത്തിയ ഒരു ചലച്ചിത്രം.
    പലർക്കും തിരിച്ചറിവ് നൽകുന്ന ഒരു movie. A content rich movie 💫

  • @aparna3296
    @aparna3296 10 месяцев назад +12

    One thing I have got from this beautiful movie is...don't let small things spoil your bigger ones and vice versa.
    Always have the beauty of the relationship specially of being soulmates..... Don't let anything spoil this beautiful bonding which has all the spices of life, which doesn't have in any other relations.

  • @sreedevi7750
    @sreedevi7750 Год назад +16

    Super Film👍👍👍👍. ഭാര്യാ ഭർത്തൃ ബന്ധങ്ങളുടെ ഊഷ്മളത ... ആത്മാർഥത ... തുറന്നു പറയുക എന്നുള്ള കാര്യം ... മനുഷ്യമനസ്സുകളുടെ ചിന്തങ്ങൾ ...👍👍👍 good ... very good👍👍👍👍👍 ഇതിലെ Songs പറയാൻ വാക്കുകൾ ഇല്ല.👍👍👍👍 മനോഹരമായ വരികൾ എത്രകേട്ടാലും മതിയാകില്ല.❤️❤️❤️❤️

  • @SHIHABUDHEENHamza
    @SHIHABUDHEENHamza Год назад +56

    കാണാൻ വൈകിയതിൽ സങ്കടം, പൊളി പടം 🔥😍

  • @shameercb7653
    @shameercb7653 Год назад +28

    വളരെ നാളുകൾക്കു ശേഷം ഹൃദയത്തിൽ തട്ടിയ സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട നല്ല ചിത്രം.

  • @kumars7041
    @kumars7041 9 месяцев назад +15

    ഇത്രയും നല്ല സിനിമ ബോക്സോഫീസിൽ വിജയിക്കാതെ പോയതിൽ ദുഃഖമുണ്ട്. ❤

  • @shihabasajeer5306
    @shihabasajeer5306 Год назад +353

    സുരഭിയെയും anoop മേനോനെയും ഒരുപാടിഷ്ടമായിരുന്നു, ഈ പടം വല്ലാതെ ഇഷ്ടപ്പെട്ടു, സമകാലികത്തിൽ ഇതൊരു നല്ല പടമായി തോന്നുന്നു,

    • @shinysiby9577
      @shinysiby9577 Год назад

      👍👍

    • @loveuall916
      @loveuall916 Год назад +15

      ഈ പ്രേമം അവിഹിതം എല്ലാം മനുഷ്യർ ഉണ്ടായ kaalam മുതൽക്കെ ഉണ്ട്... എന്തിനാണ് എല്ലാരും ee പുതിയ കാലത്തെ മാത്രം പറയുന്നത്.. ഇപ്പോ എല്ലാം open ആണ് അത്രേ വ്യത്യാസം ഉള്ളു....

    • @MinisGourmet
      @MinisGourmet Год назад

      Best movie.Surabhi n Anoopmenon super 👌

    • @anpuselvi5823
      @anpuselvi5823 Год назад +1

      @@loveuall916 👍

  • @renimolpr8878
    @renimolpr8878 Год назад +698

    ഈ movie ഇറങ്ങിയ ടൈമിൽ ഒരുപാട് degrading കണ്ടിരുന്നു.... But Anoop Menon ഒരിക്കലും below average ആക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു... Nice movie... Surabhi performed very well... 👌👌👌

  • @harim6401
    @harim6401 Год назад +10

    സിനിമ കൊള്ളാം,അനൂപ് മേനോനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല.
    കൂടുതൽ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ.

  • @samthomas9445
    @samthomas9445 Год назад +25

    One of the best 2022 Malayalam movie. I'm really surprised it didn't run well in theaters. Surabhi is a very versatile actress. Songs and lyrics are great.
    Dont know the name of the servant Abdhu character....but he did it so well.

  • @saritha2056
    @saritha2056 Год назад +50

    സുരഭി അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുന്ന ഫീൽ എന്തൊരു റിയാലിറ്റി ... സൂപ്പർ മൂവി... 👌🏻👌🏻👌🏻😍😍

  • @a.s.m.arelaxing523
    @a.s.m.arelaxing523 Год назад +136

    നല്ല സന്ദേശം ഉള്ള, ഭാര്യ -ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട പടം 💕

  • @demon_143
    @demon_143 Год назад +33

    Completely family movie. Perfect pair.. and its theme is absolutely relatable in this society.

  • @dharmendraiifl9880
    @dharmendraiifl9880 Год назад +20

    Beautiful movie.. Anoop Menon and Surabhi heart touching acting.. smoothing BGM, Excellent camera work.

  • @rudrakshs2442
    @rudrakshs2442 Год назад +62

    നല്ല പടം. പദ്മ സൂപ്പർ. പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ ആ life success ആവും അല്ലെങ്കിൽ ഒരാൾ മാത്രം sacrifice ചെയ്യേണ്ടി വരും അത് വലിയ കഷ്ട്ടം ആണ്

  • @ashrafkm7091
    @ashrafkm7091 Год назад +10

    Nice film.. Small film but.. 🙄
    ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെറിയ ഒരു ചിത്രത്തിലൂടെ പറയാതെ പറയുന്നു.... ഇ ചിത്രത്തിലെ കഥപാത്രങ്ങൾക്ക്, നമ്മളിൽ പലർക്കും എവിടെയൊക്കെയോ ചില ബന്ധങ്ങൾ ഉള്ളതു പോലെ ഒരു ഫീലിംഗ്സ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.. Good 👍🌹
    And good songs.. 👍🌹

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +2

    നല്ലൊരു സിനിമ. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന തിരക്കിൽ സ്വന്തം ഭാര്യക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും സമയം ഇല്ലാത്ത ഭർത്താക്കന്മാർക്കായ്. ഭർത്താവിന്റെ തിരക്കിൽ സ്വന്തം വിരസത മാറ്റാൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾ അവസാനം ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന ഭീകര ജീവി ആയി മാറുന്ന അവസ്ഥ. ഇതിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ട്. പുറത്തു കാണുന്ന പണവും വലിയ വീടും മേക്കപ്പും ഫ്രണ്ട്ഷിപ്പും പൊങ്ങച്ചവും ഒന്നും അല്ല സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ ആധാരം എന്ന്. Good story good songs and good movie. Congratulations അനൂപേട്ടാ 🌹🌹🌹🌹🌹

  • @reebathomas3187
    @reebathomas3187 Год назад +22

    What a great message. I watched padma in theatre and amazon. Communication that,s what's missing in relationship today. Thankyou for this wonderful movie. Happy New year

  • @viniraj2163
    @viniraj2163 Год назад +90

    Beautiful movie 🤩🤩 so proud of you Anoop Menon and a bit envy too 😉 both you and Surabhi acted sooo beautifully as well as all other co-actors... Music also is very soothening. Jayasoorya's presence through voice is also superb Well done 👍 congratulations to the whole team 👏👏

  • @renjupr8460
    @renjupr8460 Год назад +582

    യൂ ട്യൂബിൽ വരുന്ന സിനിമകൾ മാത്രമെ എനിക്ക് കാണാൻ പറ്റു അതുകൊണ്ട് നല്ല സിനിമകൾ ഇടണെ

    • @Shanshamon91
      @Shanshamon91 Год назад +16

      Athenthupatti

    • @faisucc3369
      @faisucc3369 Год назад +4

      🤔🤔🤔

    • @abhiramisanthosh9408
      @abhiramisanthosh9408 Год назад +2

      Athenna agane

    • @renjupr8460
      @renjupr8460 Год назад +63

      @@Shanshamon91 യൂട്യൂബിൽ സിനമ കാണുക എന്നെ സംബന്ധിച്ച്. എന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് കാണാൻ സാധിക്കും എന്നതാണ് ചിലപ്പോൾ ഒരു സിനിമ കാണണം എന്ന് ആഗ്രഹിച്ച് ഒരു സിനിമ കണ്ട് ഇരിക്കുമ്പോഴാണ് . ഒരു ആവശ്യം വരുന്നത് ആ സമയം പോസ് ചെയ്ത ശേഷം പിന്നീട് എപ്പോഴെങ്കിലും കാണും .2 - പുതിയ സിനിമകൾ കാണണം എന്ന് ആഗ്രഹിച്ചാൽ ഏതെങ്കിലും ആപ്പിലൂടെ കാണണം എന്ന് ആഗ്രഹിച്ചാൽ ആ ആപ്പിൽ പണം കൊടുത്താലല്ലേ കാണാൻ സാധിക്കൂ എന്റെ ഈ ആഗ്രഹം നടത്താൻ എനിക്ക് ആരും ഇല്ല. 3 - കേബിളിലൂടെ സിനിമ കാണണം എന്ന് വിചാരിച്ചാൽ അവർ സിനിമ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് എനിക്ക് സിനിമ കാണാൻ സാധിക്കില്ല. ഇങ്ങനുള്ള കാരണങ്ങൾ ഉള്ളതു കൊണ്ടാണ് എനിക്ക് യൂട്യൂബിൽ മാത്രമെ സിനിമ അതും പുതിയ സിനിമകൾ കാണാൻ സാധിക്കൂ എന്ന് പറഞ്ഞത്

    • @thankamanikr8203
      @thankamanikr8203 Год назад +1

      @@faisucc3369 ..::::::::::

  • @reshmaur5568
    @reshmaur5568 Год назад +5

    കണ്ടിരിക്കാൻ പറ്റിയ സിനിമ . നല്ല message . അനൂപ് മേനോൻ സിനിമ കൾ വെറുതെയാവില്ല.

  • @Priya-gl1db
    @Priya-gl1db Год назад +7

    I was looking long time to watch this movie .. oh god what a fantastic movie .. great story and message .. thank you Anoop menon and team ❤❤..

  • @abdullatheef8529
    @abdullatheef8529 Год назад +5

    നല്ല സിനിമ. എല്ലാവരും കണ്ടോളു .നല്ലൊരു സൈക്കോളജിക്കല് ട്രീറ്റ്മെന്റാണ് ഈ സിനിമ . ഒരു പക്ഷേ നമ്മുടെയൊക്കെ മനസിനെ മഥിക്കുന്ന പല പ്രശ്നങ്ങള്ക്കും ഉത്തരം കിട്ടിയേക്കും.👍

  • @gamerwx1
    @gamerwx1 Год назад +16

    Trailer കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നത് . ഇതൊന്നു കാണാൻ

  • @nishijarajeendran9733
    @nishijarajeendran9733 Год назад +16

    Very nice movie... Beautiful performance by Surabhi...she is a versatile actor...Anoop Menon as usual adipoli... Really a beautiful movie....and songs so....beautiful. ❤️

  • @advpradeepthysajith2532
    @advpradeepthysajith2532 Год назад +9

    നല്ല ഒരു സിനിമ കുറെ നാളിന് ശേഷം കണ്ടു . നല്ലൊരു കഥ . അനൂപ് മേനോൻ സുരഭി , നല്ല അഭിനയം, അഭിനന്ദനങ്ങൾ

  • @nadhifaizal1743
    @nadhifaizal1743 Год назад +15

    Very adorable make. Actress has rocked her role. Songs were good and set was also pleasing. Story & direction is too competitive for any award nomination.

  • @omanamambra434
    @omanamambra434 Год назад +5

    കണ്ട് തീർന്നത് അറിഞ്ഞില്ല നല്ല സിനിമ അനുപ് മേനോൻ സുരഭി ലക്ഷ്മി സൂപ്പർ ❤️❤️❤️👌🏾👌🏾👌🏾🥰🥰

  • @meeraanil5961
    @meeraanil5961 Год назад +36

    A good film which delves down to the unfathomable mind of man and exposes its intricacies... worth seeing... thank you Anoop Menon and his crew members...

  • @sudhamanin.p.2227
    @sudhamanin.p.2227 Год назад +4

    എത്ര നല്ല സിനിമ.... ഒരുപാട് ഇഷ്ടം ആയി.. സുരഭി &അനൂപ് മേനോൻ സൂപ്പർ 👍👍

  • @ishtam
    @ishtam Год назад +3

    വളരെ മനോഹരം... പരസ്പരം മനസ്സ് തുറന്നു സംസാരിക്കാത്തത് കൊണ്ട് തകർന്ന് പോയിട്ടുള്ള ഒരുപാട് ദാമ്പത്യങ്ങൾ ഉണ്ട്... മറക്കാനും പൊറുക്കാനും ഉള്ള കഴിവുള്ള മനുഷ്യർ അതിന് തയ്യാർ അല്ല അത് കൊണ്ട് മാത്രം ഇല്ലാതായിട്ടുള്ള ഒരുപാട് ജീവിതങ്ങൾ ഉണ്ട്.. മനസ്സിൽ തട്ടിയ നല്ല ഒരു ഫിലിം... Superb😍😍😍😍

  • @varghesevg7054
    @varghesevg7054 Год назад +215

    എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും ഇത് ഒരു പാഠമാണ് ബെസ്റ്റ് മൂവി 👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kurianpp2902
      @kurianpp2902 Год назад

      എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത് പോലെ തന്നെ

    • @Karthi-ro2vj
      @Karthi-ro2vj Год назад

      ​@@kurianpp2902 now you live with your wife or not..

    • @statusvideos5786
      @statusvideos5786 Год назад

      ruclips.net/video/2TXyIfhwiCQ/видео.html

    • @Karthi-ro2vj
      @Karthi-ro2vj Год назад

      @@kurianpp2902 please type english. .I didn't understanding your language. .

  • @salilar.a5651
    @salilar.a5651 Год назад +6

    ജാട നടികളിൽ നിന്നും മോചനം കിട്ടി 😍♥️♥️♥️🙏🏻🙏🏻
    സൂപ്പർ മൂവി 🥰

  • @sheebapm1069
    @sheebapm1069 Год назад +5

    ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു, അതിലേറെ ഇഷ്ടപ്പെട്ടു പാട്ടുകൾ 👌👌👌

  • @ayishaskhan8957
    @ayishaskhan8957 Год назад +12

    നല്ല സിനിമ.. നല്ല സന്ദേശം.. ഒത്തിരി ഇഷ്ടം ❣️

  • @jubibiju
    @jubibiju Год назад +9

    Excellent movie... excellent story...salute to u anoop menon,surabhi and all the actors👌👌👌👌

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf Год назад +1

    കൊട്ടും കുരവയും ഒന്നുമില്ലാതെ വരുന്ന എത്രനല്ല സിനിമകൾ no 1മൂവി അനൂപ് മേനോൻ സുരഭി 👍🌹💕👌

  • @beegumhashimuddin4187
    @beegumhashimuddin4187 Год назад +7

    Superb work of art with the usual Anoop Menon standard. Surabhi is awesome. Hats off to the whole team. Well done. 👏👏👏

  • @shahidamk2928
    @shahidamk2928 Год назад +245

    ഉള്ള് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും നമ്മുടെയൊന്നും ജീവിതത്തിലില്ലടോ 🥰

    • @sanafathima7801
      @sanafathima7801 Год назад +21

      സംസാരിക്കണ്ടേ 😌

    • @anusreeanusree367
      @anusreeanusree367 Год назад

      Uvvo

    • @sherinJabir
      @sherinJabir Год назад +14

      Samsarikkumbo mateyal ready aavanm 👍👍

    • @SahadCholakkal
      @SahadCholakkal Год назад

      ഒലക്കയാണ്

    • @yamuna4639
      @yamuna4639 Год назад +18

      ഉള്ള് തുറന്നു സംസാരിക്കാൻ ഒരാളില്ലാത്തതാണെടോ നമ്മുടെയൊക്കെ പ്രശ്നം 😄

  • @gkcompass9553
    @gkcompass9553 Год назад +18

    നിലവാരമുള്ള movie👍👍. Song lyrics ❤👍❤

  • @user-mz5mo3ud6d
    @user-mz5mo3ud6d 9 месяцев назад +4

    ഇടയ്ക്കു കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ?,,, 🥰🥰🥰

  • @abduljafarabduljafar9043
    @abduljafarabduljafar9043 5 месяцев назад

    അനൂപ് ചേട്ടാ സുരഭി ചേച്ചി അടി പൊളി ഈ നാലഞ്ച് വർഷത്തിന് ശേഷം ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല സൂപ്പർ നിങ്ങൾ രണ്ട് പേരെ ആരെങ്കിലും എവിടേൽ വെച്ച് കാണുകയാണ ങ്കിൽ എന്റെയും കുടുംബത്തി ന്റേയും ആശംസകൾ നേരിട്ട് തരണം എന്ന് ആഗ്രഹിക്കുന്നു❤❤❤

  • @yaara5210
    @yaara5210 Год назад +38

    Orikkal trust nashtapettaal...ath nashtapettad thanneyaan, veendum pazhaya pole aakan aakula...specially nammal vanjikkapettad Ettavum snehicha aalal aaakumbol 🍂

  • @basheerac8979
    @basheerac8979 Год назад +10

    നല്ല സിനിമ, സുരഭി യും അനൂപ് ഉം തകർത്ത് അഭിനയിച്ചു. അല്ല ജീവിച്ചു. അഭിനന്ദനങ്ങൾ. ❤❤❤

  • @jessyacherian4176
    @jessyacherian4176 Год назад +6

    Good songs with very good lyrics suits to the mood of the story.I suggest this movie to all busy modern couple.

  • @jovlogs527
    @jovlogs527 Год назад +2

    ഡീഗ്രേഡ് കാരണം കാണാതെ വിട്ട മൂവി ആരുന്നു ഇന്ന് വെറുതെ കണ്ടു കിടിലൻ ഒത്തിരി ഇഷ്ടം ആയി സോങ്‌സ് ഒക്കെ എന്താ ഫീൽ 😘😘

  • @mallikatk5115
    @mallikatk5115 Год назад +10

    പാട്ട് ,കഥ, അഭിനയം ,അഭിനേതാക്കൾ മനോഹരം

  • @dflowersvlogbyjijorajakuma5755
    @dflowersvlogbyjijorajakuma5755 Год назад +3

    മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് പത്മ.ഹൃദ്യമായ കഥയും ..

  • @vijayavijaya7628
    @vijayavijaya7628 Год назад +2

    Beautiful music. Nice move. Long waited story. Really anoopji you are the wonderful creation of Lord. God bless you and family

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 Год назад +1

    All the good traits of Surabhi are hidden, probably purposely: to understand all her traits you have to delve deep into the film, understand and follow the film second by second. Kudos to. The writer of the cinematic story.

  • @armstrong4048
    @armstrong4048 Год назад +21

    Nothing wrong in celebrating christhmas. Let's celebrate Christmas everyday. 25th is just a date.

  • @deepikaschannelinbahrain9316
    @deepikaschannelinbahrain9316 Год назад +34

    Supper സിനിമ. ഇത് പോലെ എല്ലാം വിശ്വസിച്ചു തുറന്നു പറയാൻ പറ്റുന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ. നമ്മുടെ മനസിലെ കുറേ മാലിന്യങ്ങളെ എടുത്തു കളഞ്ഞു മനസിനെ ഒന്ന് വൃത്തി ആകാമായിരുന്നു. അതുപോലെ പല ഉത്തരമില്ലാത്ത ചോത്യങ്ങളും ചോദിക്കാമായിരുന്നു 😔😔😔😔😔😔. എല്ലാരും കണ്ടിരിക്കേണ്ട സിനിമ 😍😍

    • @status-em3gc
      @status-em3gc Год назад +3

      ഡോക്ടർ thanne veno നല്ലൊരു സുഹൃത്തായാലും മതി അടിപൊളിയാ

    • @deepikaschannelinbahrain9316
      @deepikaschannelinbahrain9316 Год назад

      @@status-em3gc yes

    • @deepikaschannelinbahrain9316
      @deepikaschannelinbahrain9316 Год назад +1

      @@status-em3gc ആർക്കും ആരെയും കേൾക്കാൻ സമയം ഇല്ല.

  • @aarathimg3836
    @aarathimg3836 Год назад +2

    അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല ഫിലിം. അനൂപ്, സുരഭി, പാർവതി കുറെയേറെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കു നൽകുന്നു. അഭിനന്ദനങ്ങൾ 👌👌👌

  • @mallikasebatian8543
    @mallikasebatian8543 Год назад +2

    സിനിമയിലെ comedy, dance, romance, action ഇവയെക്കാൾ കഥകൾ ഇഷ്ടപ്പെടുന്നർക്ക് ഈ സിനിമ പെർഫെക്ട് ചോയ്സ്

  • @user-zx9vc2pr1h
    @user-zx9vc2pr1h Год назад +5

    മനുഷ്യമനസുകൾ അങ്ങനെയാണ് തെറ്റുകൾ ചെയ്യാൻ അവസരം കൊടുത്താൽ അത് തെറ്റിലേക്ക് പോകും ഇതിനവസരം കൊടുക്കാതെ അതിനെ നിയന്ത്രിക്കുന്ന വർ വിജയിക്കും

  • @seeja6755
    @seeja6755 Год назад +4

    Dear, Anoop menon, ഇത്രയും ക്യൂട്ട് ആയിട്ടുള്ള സിനിമ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്ത്‌ രസമാണ് കാണാൻ.proud of you

  • @vedimarunnwebseries5292
    @vedimarunnwebseries5292 10 месяцев назад

    സൂപ്പർ ഫിലിം ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം. മനുഷ്യനല്ലേ പറ്റാത്തവർ ഉണ്ടാവില്ല ബട്ട്‌ അത് തിരിച്ചറിഞ്ഞു മാറുമ്പോഴാണ് 😊😊മനുഷ്യൻ പൂർണമാവുന്നത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞുപോയി. സൂപ്പർ സോങ്‌സ് മൊത്തത്തിൽ അടിപൊളി

  • @rekhamurli6
    @rekhamurli6 Год назад +3

    Very nice! Both Anoop and Surabhi have done great job.

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +4

    ജീവിതത്തിൽ
    ഇതു പോലെ എല്ലാ മനസിലാക്കാൻ,,
    പറ്റിയിരുന്നെങ്കിൽ,, അതാണ്,,
    ഏറ്റവും വലിയ കാരൃം,,,

  • @aaansi7976
    @aaansi7976 Год назад +5

    നല്ല മൂവി അനൂപ് മേനോനെയും സുരഭിയും ഒരുപാട് ഇഷ്ടമാണ് സൂപ്പർ ♥️🌹♥️🌹♥️🌹🌹♥️♥️

  • @ponnusponnu5270
    @ponnusponnu5270 Год назад +26

    ഈ ജയസൂര്യ യെ എവിടെ വാങ്ങാൻ കിട്ടും... ചിറകൊക്കെ ആയിട്ട് നല്ല ഭംഗി 🥰

  • @sajinaAjeesh.
    @sajinaAjeesh. Год назад +2

    ഒരു നല്ല സിനിമ.
    കുടുംബം എന്ത് എങ്ങനെ എന്നൊക്കെ കാണിച്ചു
    എല്ലാം കൊണ്ട് ഒരു നല്ല സിനിമ 👍🏻👍🏻👍🏻1

  • @vijaybamsuri
    @vijaybamsuri Год назад +71

    ഒരു നല്ല ചിത്രം. ഒരു അനുപ് മേനൻ ടച്ച് . Excellent!!! congrats !

  • @beenaaravind1812
    @beenaaravind1812 Год назад +16

    Nice movie. Good performance by Anoop Menon& Surabhi.കാര്യങ്ങൾ തുറന്ന് പറയുമ്പോഴാണ് ദാമ്പത്യം ദൃഢമാവുക. 👍

  • @raneeshtktk433
    @raneeshtktk433 Год назад

    Woww സൂപ്പർ feel ഗുഡ് movie anoop menon sir u did it... പുതുമയിൽ ninnum സിനിമയുടെ ക്ലൈമാക്സ്‌ പഴമയുടെ ഗൃഹതുരത kondu vanna feel awsome... Superbbbb

  • @imnotweeb
    @imnotweeb Год назад +5

    ആദ്യമായാണ് യൂട്യൂബിൽ ഒരു സിനിമ കാണുന്നേ.. Good film. കാലികപ്രസക്തിയുള്ളത്

  • @shailashukoor9281
    @shailashukoor9281 Год назад +11

    Super movie. All songs super nd good story. Like so much

  • @harishankar7197
    @harishankar7197 Год назад +7

    കുറേ ദിവസമായിഈ സിനിമ കാണണമെന്ന് വിചാരിക്കുന്നു.

  • @lovelysalim4698
    @lovelysalim4698 Год назад +6

    Songs are very melodious and meaningful...loved them.

  • @sajinamehaboob7404
    @sajinamehaboob7404 Год назад +6

    അനൂപേട്ടാ ഞാൻ ഈ സിനിമ കണ്ടു. Very heart touching movie. An anoop menon touch. Thank you sir 👌

  • @blackmamba3427
    @blackmamba3427 Год назад +5

    Awesome & Brilliant movie 🎬
    Thank you 👌

  • @navyasruchikoottu835
    @navyasruchikoottu835 Год назад +5

    Good movie. Both Anoop & Surabi acted well

  • @athulya1969
    @athulya1969 11 месяцев назад +2

    Congrats padma movie teams 👏👏❤️ ellavarum nannayitt abinayichu 🔥 Anoopettan surabhichechi monum ❤ song voice ellavarum super ❤🎉

  • @PawDayPie
    @PawDayPie Год назад +2

    ആദ്യമായാണ് അനുപ് മേനോൻ നന്നായിട്ട് അഭിനയിച്ച ഒരു മൂവീ കാണുന്നത് സൂപ്പർ മൂവി

  • @shinysiby9577
    @shinysiby9577 Год назад +11

    സിനിമ ആയാൽ ഇങ്ങനെ വേണം എനിക്ക്‌ ഫസ്റ്റ് night നന്നായി eshttamaayi. ...അനൂപ്,സുരഭി ❣️❣️💝💝❤️❤️

  • @vamanannair1909
    @vamanannair1909 Год назад +5

    Wonderful movie, congratulations Mr. Anoop

  • @jithintsy
    @jithintsy Месяц назад

    ഈ പടത്തിനൊരു വല്ലാത്ത പ്രത്യേകതയുണ്ട് ഒന്നാമത്തെ ഇതിലഭിനയിച്ച സുരഭി ചേച്ചി പഠിച്ച എൻ ജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സുരഭിചേച്ചി വാങ്ങിയതിനു ശേഷം അതെ സ്കൂളിൽ പഠിച്ച മികച്ച നടനുള്ള അവാർഡ് വാങ്ങിച്ച ഒരുത്തനാണ് ഞാൻ പ്രത്യേകത നമ്പർ 2 ഈ സിനിമയിൽ അഭിനയിച്ച ശ്രുതി രജനികാന്ത് ആദ്യമായി അഭിനയിച്ച നസീറിന്റെ റോസി എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ അതിലുപരി അവൾ പഠിച്ച പഴശ്ശിരാജ കോളേജ് ഓഫ് പുൽപ്പള്ളിയിലെ സീനിയർ. അവരൊക്കെ എവിടെയോ എത്തി ഞാൻ ഇന്നും ആരുടെയൊക്കെയോ കാല് പിടിക്കുന്നു ഒന്ന് വളരാൻ അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ തെറ്റായി പോകും എന്റെ കഴിവ് പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ആണ് ആയതുകൊണ്ടാണ് ചിലപ്പോൾ അവിടെ എത്താതിരുന്നത്. Every dog as a day I am waiting for thatday

  • @sreekalakrishnakumar4380
    @sreekalakrishnakumar4380 11 месяцев назад

    Very Good Movie. Both Anoop Menon and Surabhi acted fantastically. And the songs sooo melodious. Very subtle movie . i liked it. Congratulations to all the crew

  • @ranjithnathgs
    @ranjithnathgs Год назад +3

    നല്ലൊരു സിനിമ . മനോഹരം . സുരഭി , അനൂപ് മേനോൻ കോംബോ സൂപ്പർ ...