Kattinarike | Malayalam Full Movie | Fr .Roy Joseph | Cap Creations | Shinoob T Chacko

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Presenting Malayalam Full Movie " Kattinarike " Directed By Fr .Roy Joseph
    Movie : Kattinarike
    Director : Fr .Roy Joseph
    Producer : Cap Creations
    Story : Dr. Antony L Capuchin
    Script : Smirin Sebastian
    Dop : Shinoob T Chacko
    Editor : Vishak Rajendran
    Banner : Cap Creations
    #Kattinarike #MalayalamFullMovie #FrRoyJoseph #CapCreations #ShinoobTChacko
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 762

  • @deepakjopi3214
    @deepakjopi3214 Год назад +25

    ഞാനും വെറുതെ കണ്ടതാണ്. പക്ഷേ ഇതിന്റെ ആശയം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഇത് എഴുതിയ ആളെ ഞാൻ അഭിനന്ദിക്കുന്നു
    👍🏻👍🏻🎁. ദൈവം അനുഗ്രഹിക്കട്ടെ

  • @parudeesa-ox2wp
    @parudeesa-ox2wp 3 месяца назад +61

    നല്ല സിനിമ😍2024ജൂൺ27ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

  • @preethyelizabeth3802
    @preethyelizabeth3802 3 года назад +58

    ഒന്നും പറയാൻ ആകുന്നില്ല... കണ്ണ് നിറഞ്ഞാണ് കണ്ടു തീർത്തത്.. നല്ല മൂല്യങ്ങൾ ഉൾകൊള്ളിച്ചു ചെയ്ത ഒരു സിനിമ.... അഭിമാനം ഇതിനു പുറകിൽ പ്രവർത്തിച്ച വൈദ്ദികരെയും മറ്റു ടീം അംഗങ്ങളെയും ഓർത്ത്... കൂട്ടായ് സ്നേഹത്തിലും ഐക്യത്തിലും ഒരുമനസ്സോടെ പ്രവർത്തിച്ചു നേടിയ വിജയമാണ്, ദൈവാനുഗ്രഹം ആണ് ഈ ഫിലിം. 🥰😊🌹👏🏼അഭിനന്ദനങ്ങൾ റോയച്ചൻ & ടീം
    ...

  • @ushamadhu4856
    @ushamadhu4856 2 года назад +5

    പാവപ്പെട്ട വന്റേയും സാധാരണക്കാരന്റേയും കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി നല്ല ഒരു തിരക്കഥക്കും അതിനൊപ്പം തന്റെ കഴിവ് തെളിയിച്ച സംവിധാനത്തിനു അതേപടി അഭിനയത്തിന്റെ മികവു കൊണ്ട് യാഥാർത്ഥ്യമാക്കിയ അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ

    • @RajaRaja-l8i
      @RajaRaja-l8i 4 месяца назад

      Suppr moves 🎉🎉🎉

  • @annammashibu
    @annammashibu 2 года назад +16

    ഓരോ സീനും കണ്ണ് നനയിച്ചു 😘😘😘.. മക്കളും അപ്പനും അമ്മയും എല്ലാരും ജീവിച്ചു 😍🍫🍫🍫🍫.. റാണി ആട് പോലും 🥰🥰🥰.. അച്ചനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🍫🍫🍫🍫. അശോകൻചേട്ടൻ ഞാൻ പഠിച്ച സ്കൂളിൽ ആണ് പഠിച്ചത് 🍫🍫🍫😍..
    ഇതുപോലെ മൂല്യം ഉള്ള സിനിമ ആണ് ഈ കാലത്ത് വേണ്ടത്... ❤️❤️നാണിഅമ്മ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു 🥰🥰🥰.. പ്രായം ഉള്ളവരെ ഒറ്റക്കാക്കി പോകുന്ന മക്കൾക്ക് എല്ലാം നല്ല ഒരു സന്ദേശം ഇതിലൂടെ ലഭിക്കട്ടെ 🍫🍫🍫
    മക്കൾ, അമ്മ, അപ്പൻ ബന്ധം ❤️❤️❤️❤️❤️❤️

  • @shajubalan4793
    @shajubalan4793 2 года назад +6

    വളരെ നല്ല സിനിമ. നല്ല കഥ ചുരുങ്ങിയ ചിലവിൽ ഇത്രയും നല്ല സിനിമ നിർമ്മിക്കാം.300 കോടി മുടക്കി ഗ്രാഫിക്സ് വർക്ക് മാത്രം കഥയും ഇല്ല ഒരു കോപ്പും ഇല്ല. താ രമുല്യത്തെ നോക്കി സിനിമയെ വിലയിരുത്തി കാണാതിരിക്കുന്നത് കൊണ്ടാണ് ഇ സിനിമകളൊന്നും വിജയിക്കാതെ povunnath🙏🙏🙏🙏🙏🙏🙏

  • @saraswathys9308
    @saraswathys9308 2 года назад +6

    അഭിനന്ദനങ്ങളും അനുമോദനങ്ങളും. അണിയറ പ്രവർത്തകർക്കും നന്ദി. നല്ല സിനിമയായാൽ ഇങ്ങനെ വേണം. മരംചുറ്റി പ്രേമവും സ്ത്രീ ശരീരപ്രദർശനവുമില്ലാതെ മനുഷ്യ മനസ്സിനെ കണ്ണീരോടെ ആനന്ദത്തിലെത്തിച്ച സിനിമ .എല്ലാ അഭിനേതാക്കളും ഒന്നിനോടൊന്ന് മെച്ചം.അവരവർക്ക് അഭിനയിക്കാൻകിട്ടിയ റോൾ മികച്ചതാക്കി.

  • @jaseenasaji6814
    @jaseenasaji6814 3 года назад +36

    മനോഹരമായ പശ്ചാത്തലത്തിൽ നല്ലൊരു കുടുംബകഥ 👍🏻👍🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

  • @princypjames1213
    @princypjames1213 3 года назад +91

    ഇതിലെ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കണം. മുതിർന്നവർ അഭിനയിക്കുകയാണെന്ന് അറിയാം. ചില സംസാരങ്ങളൊക്കെ അത്ര അങ്ങ് അഭിനയത്തോട് ചേർന്ന് വരുന്നില്ല. ആ കുട്ടികൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. ശരിക്കും അവർക്ക് ഒരു അവാർഡ് കൊടുക്കണം.. ഒരിടത്തു പോലും അവരുടേത് അഭിനയമാണെന്ന് തോന്നുന്നില്ല.. കഥ സൂപ്പർ... കണ്ണ് നിറയുന്നതോടൊപ്പം ദൈവവിശ്വാസവും നിറയുന്നപോലെ..

  • @vishnusurya5389
    @vishnusurya5389 3 года назад +39

    അപ്പനും അമ്മച്ചിയും മക്കളും തമ്മിൽ ഉള്ള സ്നേഹം 🥰 സുന്ദരം 👌♥️

  • @sr.jessyvarghese9817
    @sr.jessyvarghese9817 3 года назад +63

    വളരെ മനോഹരമായിരിക്കുന്നു. ദൈവം തൻ്റെ മക്കളെ ഒരുനാളും കൈവിടില്ല. സത്യം എന്നും വിജയിക്കും. ഇതു പോലെ അർത്ഥവത്തായ സിനിമകൾ ഇനിയും ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ!!!

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 2 года назад +2

    Adyamayi kanua ee movie. Oru sadharana familyum jeevithavum. Yadhardhamayi nadakkunna sambhavangal. Nalla movie. Kure alukalkkokke ithiloode oru paadam padikkam. Mattullavarude vakkukettu jeevikkaruthu. Apathil avaronnum kaanilla. Ethu apathilum koode nilkkunna nalla suhruthukkalkku ee avasarathil oru big salute...

  • @preethasajeev9449
    @preethasajeev9449 2 года назад +87

    ഞാൻ ഒരു ഹിന്ദു ആണ്, പക്ഷേ *മാതാവിലും ഈശോയിലും ഒക്കെ വളരെയേറെ വിശ്വാസം ഉണ്ട്, കരഞ്ഞു പോയി, മനസ്സിൽ സന്തോഷം തോന്നി 🙏🌹*

    • @arjedits2373
      @arjedits2373 2 года назад +5

      Anoo

    • @preethasajeev9449
      @preethasajeev9449 2 года назад +1

      @@arjedits2373 കളിയാക്കിയതാണോ

    • @arjedits2373
      @arjedits2373 2 года назад +3

      @@preethasajeev9449 alla I believe in jesus christ 😁

    • @arjedits2373
      @arjedits2373 2 года назад +2

      @@preethasajeev9449 tan vishwasikan karanam endhanu

    • @preethasajeev9449
      @preethasajeev9449 2 года назад +6

      @@arjedits2373 ഞാനും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു ഒപ്പം മാതാവിലും, അത്ഭുതകരമായ അനേകം കാര്യങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് 🙏

  • @geandixon9232
    @geandixon9232 2 года назад +2

    നല്ല സിനിമ.ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ.സംവിധാനം നിർവ്വഹിച്ച അച്ഛനും മറ്റ് എല്ലാ പിന്നണിപ്രവർത്തിച്ച സുമനസ്സുകൾക്കും ആയിരം നന്ദി.ഇനിയും ഇതുപോലുള്ള നല്ല സിനിമകൾക്കായി കാത്തിരിക്കുന്നു🙏

  • @jijojoseph5255
    @jijojoseph5255 2 года назад +81

    അവസാനത്തെ ആനികൊച്ചെ എന്നുള്ള ആ വിളി.. കണ്ണ് നിറഞ്ഞു പോയി...
    ഇതുപോലുള്ള കുടുംബചിത്രങ്ങൾ വേണം മക്കളുമായി ഇരുന്നു കാണാൻ ...

  • @elizabethjose7307
    @elizabethjose7307 2 года назад +13

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ സിനിമ. ഞാൻ കരഞ്ഞു പോയി. സിനിമയിൽ അപ്പന് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. അദേഹത്തിന്റെ വേറെ സിനിമ കാണുന്നിടം വരെ ഈ സിനിമ ആയിരിക്കും മനസ്സിൽ. നല്ല സിനിമ ആയിരുന്നു. ഇനിയും ഇതു പോലെ നല്ല നല്ല സിനിമകൾ ചെയ്യണേ 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @shylajank5135
    @shylajank5135 2 года назад +11

    നല്ല സിനിമ കരഞ്ഞു പോയി മക്കളുടെ ഈശ്വരനിലുള്ള വിശ്വാസം👌👌👌👌🙏🙏🙏

  • @marykuttykckc4745
    @marykuttykckc4745 2 года назад +3

    വളരെ നല്ല മൂവി.കാണാൻ വൈകിപ്പോയി. റാണി ആട് നല്ല ഒരു കഥാപാത്രമായിരുന്നു പറയാതെ വയ്യ. സൂപ്പർ.പല സ്ഥലത്തും കണ്ണു നിറഞ്ഞു പോയി.

  • @jebinjames9593
    @jebinjames9593 2 года назад +8

    വളരെ നല്ല സിനിമ. എല്ലാവരും മികച്ച പ്രകടനം കാഴ്ച്ച വച്ചു especially ആ കുഞ്ഞു മക്കൾ 🙏🙏🙏

    • @marryjohn878
      @marryjohn878 2 года назад +3

      അപ്പോ ആറാണി ആടോ? അവാർഡ്‌സിനിമയിലെ നായികയപ്പോലെയല്ലേ അവളഭിനയിച്ചത്.?👌

    • @jebinjames9593
      @jebinjames9593 2 года назад +2

      @@marryjohn878 അത് നേരാ, പക്ഷെ അതിന്റെ കുറച്ച് ക്രെഡിറ്റ് ഡയറക്ടർക്കു പോവും. 🙂

    • @kaattinarikemalayalamfeatu8841
      @kaattinarikemalayalamfeatu8841 2 года назад +1

      ♥️

  • @babuvarghese7520
    @babuvarghese7520 3 года назад +13

    ഡീയറസ്റ്റ് റോയ് അച്ചാ,
    മനോഹരമായ പശ്ചാത്തലത്തിൽ നല്ല മെസ്സേജുകളുംനന്മകളും
    നിറഞ്ഞ ഒരു കുടുംബകഥ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.!
    അച്ഛനും അമ്മയും ആ ഓമനക്കുഞ്ഞുങ്ങളും
    മറ്റെല്ലാവരും കഥാപാത്രങ്ങളെ
    മനസ്സിലാക്കി , ശരിക്കും ഒറിജിനാൽറ്റിയോടെ
    അഭിനയിച്ചിരിക്കുന്നു.
    ആടുകൾ പോലും അവരുടെ റോളുകൾ ഭംഗിയാക്കി.
    ബാലതാരങ്ങൾക്കുള്ള അവാർഡ് തീർച്ചയായും
    ഈ കുട്ടികൾക്ക് കൊടുക്കണം.
    നാണിയമ്മയ്ക്കും കൊടുക്കാം
    ഒരവാർഡ്.ഈ നാട്ടിലെ "മെമ്പറന്മാരെല്ലാം " ഇതു പോലെ
    ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. മൊത്തത്തിൽ ഈ
    സിനിമയ്ക്ക് കുറെയേറെ അവാർഡുകൾ കിട്ടാനുള്ള
    എല്ലാ യോഗ്യതകളും ഉണ്ട്.
    പുലിമുരുകനും എലിമുരുകനുമൊക്കെ കണ്ട്
    മനംമടുത്തിരിക്കന്ന ജനങ്ങളോട്
    " ഇതാണ് സിനിമാ.! "
    എന്ന് ധൈര്യമായി പറയാം.!
    അച്ചനും ജോസഫച്ചനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
    എന്റെ ആത്മാർഥമായ അഭിനന്ദനങ്ങൾ !!!
    🙏💓🙏
    കോട്ടയം ബാബു
    ബാബൂസ് ക്രിയേഷൻസ്,
    കോട്ടയം

  • @varghesevarghese3845
    @varghesevarghese3845 2 года назад +41

    കുടുംബസമേതം കണ്ടിരിക്കാൻ പറ്റിയ നല്ല ഒരു കുടുംബ കഥ കണ്ണുനനയാതെ ആർക്കും കണ്ടിരിക്കാൻ ആകുകയില്ല

  • @shallystanly6147
    @shallystanly6147 2 года назад +2

    നല്ല സിനിമ നല്ല ദൈവവിശ്വാസം ഉള്ള കുടുംബം ഇതുപോലെയായിരിക്കണം മക്കളെ ദൈവത്തിൻറെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ കരയിപ്പിച്ചു കളഞ്ഞു ഈ സിനിമ അച്ഛനും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച കപ്പുച്ചിൻ അച്ഛന്മാർക്കും ഏറ്റവും ഹൃദ്യമായ ഒരു സന്തോഷം അറിയിക്കുന്നു

  • @cpsvalleyoflove
    @cpsvalleyoflove 2 года назад +3

    ഒരു നല്ല സിനിമ
    സ്നേഹം, വിശ്വാസം, പരസ്പരധാരണ, സമൂഹം, സഹജീവികളെ കരുതൽ
    ഒക്കെ ഒരു നൂലിൽ കോർത്ത് നല്ല സൃഷ്ടി
    അധികവും പുതുമുഖങ്ങൾ
    എല്ലാ ഭാവങ്ങളും അണിയറക്കാർക്ക്

  • @kochuthresiavf9256
    @kochuthresiavf9256 2 года назад +4

    എല്ലാവരും മത്സരിച്ചു അഭിനയിച്ചു മക്കളെ നിങ്ങൾക്ക് അവാർഡ് ഉറപ്പ് മെമ്പർ super 🙏 പറയാൻ വാക്കുകളില്ല ഇതുപോലെ സ്നേഹിക്കട്ടെ കുടുംബാങ്ങഗങ്ങൾ 🙏🙏🙏thankyou 🙏🌹🌹🌷🌷🌻🌻🌺🌺🌼🌼🎉🎉🙏

  • @annammaannam2892
    @annammaannam2892 3 года назад +43

    എന്നത്തിനാന്നെ അധികം അഭിനേതാക്കൾ... മനസ്സ് നിറഞ്ഞ ചിത്രം... ഈ ടീം വർക്കിന് ഒരുപാട് അഭിനന്ദനങ്ങൾ... ഓരോത്തരുടെയും അഭിനയം വളരെ അതി ഗംഭീരം... അച്ഛാച്ചിയും ആനിയമ്മച്ചിയും.. എടുത്തു പറയാൻ ആ കുഞ്ഞു മക്കളും.. അവരുടെ സന്തോഷവും സങ്കടവും കുറെ നേരത്തേക്ക് നമ്മളുടേത്‌ കൂടി ആയി.. ആ മെമ്പറും കലക്കി... പിന്നെ കണ്ണിനു കുളിർമ തരുന്ന സ്ഥലങ്ങളും... മൊത്തത്തിൽ അടി പൊളി ആയിട്ടുണ്ടന്നെ...

  • @varunkumarr2023
    @varunkumarr2023 2 года назад +19

    നല്ല സിനിമ, നന്മയുള്ള സിനിമ, നല്ല രീതിയിൽ അവതരിപ്പിച്ച സിനിമ,

  • @neenu2804
    @neenu2804 2 года назад +6

    അചാച്ചി അമ്മച്ചി അമ്മുക്കുട്ടി തൊമ്മികുഞ്ഞു ♥️♥️♥️♥️♥️എല്ലാരേം ഒത്തിരി ഇഷ്ടയി💕നല്ല movie❤️

  • @minimolsuresh8947
    @minimolsuresh8947 2 года назад +1

    വെറുതെ ഒന്നു വച്ചു നോക്കിയതാണ്... ഒറ്റയിരിപ്പിനു കണ്ടു തീർത്തു... കണ്ണ് നിറച്ചു പല സീൻസ്... വിശ്വാസത്തി ന്റെ ശക്തി നിഷ്കളങ്ക മായ മനസിന്റെ വിജയം.... Thank u father for this beautiful film 🙏🏻🙏🏻🙏🏻❤️

  • @riyasthudupully
    @riyasthudupully 2 года назад +12

    സിനിമ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി......
    ഇങ്ങനെ സ്നേഹിക്കാൻ എന്റെ മക്കൾ എന്റെ കൂടെ ഇല്ലാതെ പോയാലോ.... 😥
    ജീവിച്ചു ഇരിക്കുന്ന എല്ലാകുടുബത്തിനും ദൈവം സന്തോഷവും സമാധാനവും നെൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +8

    എത്ര നല്ല സിനിമ 👍👍🙏🙏🤝🤝👌👌ശെരിക്കും കരയിപ്പിച്ചു 😪😪😔😔🥰🥰❤️❤️

  • @philominasebastian621
    @philominasebastian621 Год назад +1

    നല്ല സിനിമ... ഒരുപാട് നന്മ ഉള്ള സിനിമ... ഇത്തരം സിനിമകൾ ഒരു യൂട്യൂബുകാരും ഒരു ചാനലുകാരും റിവ്യൂ ചെയ്യില്ല... പ്രൊമോട്ട് ചെയ്യില്ല... കുട്ടികളുടെ അഭിനയം അവർഡ് കിട്ടേണ്ടത് തന്നെയാണ് 🙏

  • @minnusenterprises5522
    @minnusenterprises5522 3 года назад +12

    നല്ല മൂല്യമുള്ള സിനിമ .ഇന്നിന്റെ കാലത്തു കുടുംബസമേതം കാണാൻ കൊള്ളാവുന്ന സിനിമ ..അശോകൻ ഉൾപ്പെടെയുള്ളവർ നന്നായി അഭിനയിച്ചു ..അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ .

  • @anusunilkumar2389
    @anusunilkumar2389 Год назад +3

    ഞാൻ ജോലി സ്ഥലത്തു വെച്ചാണ് ഈ movie climax കണ്ടത്. കണ്ണ് നിറഞ്ഞത് ആരും കാണാതെ മറക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ

  • @alsadalsad9652
    @alsadalsad9652 19 дней назад

    നല്ല സിനിമ കഥ എഴുതിയ ആളെ ദൈവം നല്ല ഉയർച്ചയിൽ എത്തിക്കട്ടെ പിന്നെ അശോകേട്ടനും കുടുംബവും അഭിനയച്ചല്ല ജീവിച്ച കാണിച്ചു തന്നെ നല്ല സിനിമ ഒരുപാടു പാഠങ്ങൾ ഒരു സിനിമയിലൂടെ കാട്ടിത്തന്നു സിനിമ കണ്ടു സന്തോഷം സന്തോഷം സന്തോഷം 🫂🫂🫂🫂🫂🥰🥰🥰🥰🥰

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 года назад +23

    തന്നിൽ സത്യമുള്ളവർക്ക് എന്ത് പ്രതിസന്ധി വന്നാലും ഭയമോ തളർച്ചയോ ഉണ്ടാകില്ല ഈശ്വരനിൽ മനസ്സ് ഉറച്ചവർക്ക് മാത്രമേ അത് ലഭിക്കൂ.സത്യത്തിന്റെ വില അതാണ് ലോകത്തിൻെറ സർവ്വ ഐശ്വര്യവും നിലനില്പും.

    • @gopalakrishnank.c1262
      @gopalakrishnank.c1262 2 года назад +3

      തന്നിൽ സത്യമുള്ളവർക്ക് ദൈവത്തിന്റെ ആവശ്യമില്ല.
      സത്യമില്ല എന്നറിവുന്നവർക്കാണ് ദൈവത്തിന്റെ ആവശ്യം. സത്യസന്തത ഇല്ലാത്ത കാപട്യക്കാരന് ദൈവവിശ്വാസികൾ എല്ലാം. അതാണ് ഇന്ന് ഈ ലോകം നേരിടുന്ന പ്രശ്നം.

    • @HarisKhan-ub7ml
      @HarisKhan-ub7ml 2 года назад

      വളരെ ശരിയാണ്

  • @jobykandathil-nirmalphotog6937
    @jobykandathil-nirmalphotog6937 3 года назад +52

    നല്ല സിനിമ..... നല്ല പാട്ട്..... കുട്ടികൾ തകർത്തു. അഛനിൽ നിന്നും ഇനിയും നല്ല സിനിമകളും കഥകളും ഉണ്ടാകട്ടെ.....

  • @riyamolishtam9821
    @riyamolishtam9821 2 года назад +3

    ശെരിക്കുമൊരു ജീവിതം തന്നേ ഉണ്ട് ഈ സിനിമയിൽ 👌👌👌👌കണ്ണ് നിറഞ്ഞു 😥😥😥😥

  • @Gilbyjoseph
    @Gilbyjoseph 3 года назад +34

    ഏറ്റവും മനോഹരമായ അഭിനയം കാഴ്ചവച്ചത് റാണി ആട് ആണ് 🥰🥰🥰🥰

  • @bijukumar71
    @bijukumar71 Год назад +1

    കുടുംബമായിട്ട് ഇരുന്നു കാണാൻ പറ്റിയ സിനിമ അവസാനരംഗം കണ്ണ് നിറഞ്ഞു 😢❤❤❤❤❤

  • @annmariyariju9245
    @annmariyariju9245 2 года назад +4

    Supper filim ശരിക്കും കരയിൽച്ചു കളഞ്ഞു ഉഗ്രൻ♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️

    • @akj10000
      @akj10000 3 дня назад

      Supper ഗംഭീരം കരയിൽചു കളഞ്ഞു എന്താ മലയാളം കഷ്ടം

  • @afsmalappuram1982
    @afsmalappuram1982 2 года назад +9

    സൂപ്പർ പടം. കാണാൻ നല്ല രസമുള്ള സിനിമ 💞💞💞💞🥰😍😍🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍

  • @jackthestuddd
    @jackthestuddd 3 года назад +24

    Very simple and heart touching movie.These type of rare unnoticed unpopular movies have some hidden gems 💎
    ഒരു ഭരതൻ ക്ലാസിക് touch ഉണ്ട് 👍

  • @mallfamily1917
    @mallfamily1917 2 года назад +2

    നല്ലൊരു സിനിമ ഒരുക്കിയവർക്കും. അഭിനേതാക്കളും ഒത്തിരി നന്ദി.... ആശംസകൾ ......

  • @pravasichunkzzcookvlog5514
    @pravasichunkzzcookvlog5514 2 года назад +16

    മനസ്സിൽ തട്ടിയ കഥ. തീർച്ചയായും എല്ലാര്ക്കും കാണാൻ പറ്റിയ ഒരു കുടുംബ ചിത്രം. എന്നിട്ടും വിജയിക്കാതെ പോയി. A good movie ❤

  • @ushasasikumar2010
    @ushasasikumar2010 2 года назад +2

    Nalla cinema .Nalla gaanangal .Prakruthibhangi athi gambheeram .Abhinethakkalude prakadanavum nannayittund .Kuttikal randalum valare mikachu nilkkunnu. Enkilum thommikkunjinte nishkalankamaya chiri orupadishtappettu.Arangilum aniyarayilum pravarthichavarkku abhinandanangal.

  • @cfazzntl13
    @cfazzntl13 2 года назад +19

    ഇത്രയും നല്ല മെമ്പർ ഒക്കെ ഏതെങ്കിലും നാട്ടിൽ ഉണ്ടോ ക്ലൈമാക്സ്‌ പൊളിച്ചു നൈസ് മൂവി 👍💥❤️😍

  • @rajujacob8075
    @rajujacob8075 2 года назад +6

    വെറുതെ കണ്ടതാണ്. പക്ഷെ വളരെ ഇഷ്ടപ്പെട്ടു. ഒത്തിരി യഥാർത്യം ഉണ്ട്. നല്ലവനായാൽ മാത്രം നല്ലതു കിട്ടണമെന്നില്ല. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. അഭിനന്ദനങ്ങൾ.

  • @Sachuhhh7
    @Sachuhhh7 2 года назад +1

    ദൈവം എന്ന സത്യം നല്ല സിനിമ ഒരുപാട് ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ അണിയറപ്രവർത്തകർക്ക് ആശംസകൾ.

  • @minirajesh3943
    @minirajesh3943 2 года назад +2

    വളരെ നന്നായിട്ടുണ്ട്. സങ്കടം വന്നു. അവസാനം നന്നായി ,വചനം അനുസരിച്ചുള്ള പുണ്യം Super

  • @elizabethbindhu617
    @elizabethbindhu617 2 года назад +6

    ഒരു കുഞ്ഞു സിനിമ.. ഒത്തിരി ഇഷ്ടമായി.. ധൈര്യമായി കണ്ടോളു.. time waste ആവില്ല.. congats to all the crew 🥰🥰

  • @neethugrace7934
    @neethugrace7934 2 года назад +5

    ഇതൊക്കെയാണ് ശ്രെദ്ധിക്കപ്പെടേണ്ട സിനിമകൾ. നാച്ചുറൽ ആക്ടിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. ഒന്നുപറയാനില്ല മുതിർന്നവർ മുതൽ കൊച്ചുപിള്ളേർ വരെ എന്തൊരു ഭംഗിയായ അഭിനയിച്ചേക്കുന്നെ.

  • @ashrafs2032
    @ashrafs2032 Год назад +1

    നല്ല സിനിമ
    അറിയാതെ കണ്ണ് നിറഞ്ഞു....
    ഇതിലെ കുട്ടികളുടെ അഭിനയം 👍🏻👍🏻👍🏻

  • @ajaysinghrawat970
    @ajaysinghrawat970 2 года назад +2

    Manoharmayi oru cinema. Enikku valare ishtaayi.

  • @praveenkunjatta.1136
    @praveenkunjatta.1136 2 года назад +5

    നല്ല പടം...എല്ലാവരും അടിപൊളി...പ്രത്യേകിച്ചു ആ കുഞ്ഞുമക്കളെ ഒരുപാടു ഇഷ്ടായി....👍🏼👍🏼💚💚💚

  • @JaisonJaison-i5k
    @JaisonJaison-i5k Год назад +1

    Onum parayanila orupad nalaei
    Ethupoloru katha kandiet
    Supper stori ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antojosearakkal526
    @antojosearakkal526 2 года назад +4

    സുന്ദരമായ Location, നല്ല കഥ കണ്ണ് നിറഞ്ഞു പോയി

  • @simifrancis5145
    @simifrancis5145 3 года назад +9

    Ithrayum nalla movie undayirunnittu ippozhaanu kandathu... great work👍....

  • @sathyajyothi8351
    @sathyajyothi8351 2 года назад +1

    വളരെ നല്ല സിനിമ. 👍🏻👍🏻👍🏻👍🏻എന്നാലും ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു

  • @annammajoy6033
    @annammajoy6033 2 года назад +2

    കരയാതെ ഈ സിനിമ കാണാൻ മനസാക്ഷി ഉള്ളവർക്ക് കഴിയില്ല. പറയാൻ വാക്കുകൾ ഇല്ല. കഥയിൽ ഉടനീളം ആ മക്കൾ ജീവിക്കുകയായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ....... ആ മോനെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ......💕😘💕

    • @kaattinarikemalayalamfeatu8841
      @kaattinarikemalayalamfeatu8841 2 года назад

      ♥️♥️♥️

    • @lincyroy9330
      @lincyroy9330 2 года назад +2

      താങ്ക്സ് ചേച്ചി ഞാനാ തൊമ്മിക്കുഞ് (എന്റെ പേര് പവൻ റോയി )

  • @mathewjoseph5133
    @mathewjoseph5133 2 года назад +2

    ധൈര്യം ആയി കണ്ടോ കമന്റ് നോക്കി കാണുന്നവർ സമയവും gb യും വേസ്റ്റ് ആകില്ല ഹൃദയ സ്പർശി ആയ
    നല്ല സിനിമ കരയല്ലേ 💯 💯

  • @reemasiju5834
    @reemasiju5834 2 года назад +2

    നല്ലൊരു സിനിമ..കുഞ്ഞുങ്ങളും , എല്ലാവരും നന്നായി അഭിനയിച്ച ചിത്രം

  • @krishnanveppoor2882
    @krishnanveppoor2882 Месяц назад

    ശരിക്കും കണ്ണനിറഞ്ഞു. കുഞ്ഞു മക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.
    വളരെ നല്ല സിനിമ

  • @bijumon4887
    @bijumon4887 7 месяцев назад

    സൂപ്പർ അശോകന്റെ നല്ല സിനിമ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ കുഞ്ഞുമക്കൾ സൂപ്പർ ഞാൻ ഇപ്പോൾ ഡൽഹിയിലെ വർക്ക് തനിക്കെന്റെ കുട്ടികളെ നേരിട്ട് കാണാനുള്ള മോഹമായി

  • @anuvikas5978
    @anuvikas5978 2 года назад +1

    നല്ല സിനിമ, കുടുംബത്തിന്റെ എല്ലാം എല്ലാമായ അച്ചാച്ചി ഞങ്ങൾക്കും ഉണ്ട് ഇതുപോലൊരു അച്ചൂസ് ❤❤❤❤❤❤

  • @sunuelizabeth6257
    @sunuelizabeth6257 2 года назад

    നല്ല സിനിമ 🙏 പ്രാർത്ഥനയും.. പ്രാ ർത്ഥനയിലെ വിശ്വാസം..കുഞ്ഞുങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ നല്ല കഥ.. 🙏🙏❤️❤️

  • @leena3867
    @leena3867 2 года назад +2

    നല്ല കുടുബ ചിത്രം super

  • @bintabijo3798
    @bintabijo3798 3 года назад +16

    Beautiful movie. ശരിക്കും കരയിച്ചുകളഞ്ഞു. Thommikkunj and Aani super acting

  • @Sindhusali
    @Sindhusali 3 месяца назад

    നല്ല സന്ദേശവും ദൈവവിശ്വാസവും ഉൾക്കൊണ്ട നല്ല സൂപ്പർ സിനിമ

  • @joselykuruvilla5162
    @joselykuruvilla5162 2 года назад +2

    അവതരിപ്പിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @arunes5795
    @arunes5795 Год назад +1

    വളരെ നല്ല സിനിമ അശോകൻ ചേട്ടൻ സൂപ്പർ അഭിനയം 🥰🥰🥰🥰🥰

  • @chummaorurasam1320
    @chummaorurasam1320 3 года назад +10

    സിനി സൂപ്പറായി കേട്ടോ. പിള്ളേര് അതിലും സൂപ്പർ. കരയിച്ചു വല്ലാണ്ടാക്കി. നല്ല കഥ. വലിയ നന്മയുടെ പാഠങ്ങൾ.... 👏👏👏🙏🙏🙏🙏🙏

  • @sajeevkumarravindran222
    @sajeevkumarravindran222 2 года назад +47

    Thanks Fr. Roy Joseph for giving us a heart touching movie. All artists including technical done their job very well. Some scenes were teared our eyes. Great work. Songs added more charms to this movie. Congratulations to the whole team.

    • @shereefp5879
      @shereefp5879 2 года назад +1

      അടിപൊളി പടം കുട്ടികൾ നന്നായി അഭിനയിച്ചു കണ്ണ്നിറഞ്ഞുപോയി .....☺️♥️

    • @francismyalil9740
      @francismyalil9740 2 года назад +1

      Good Filim and thanks fr Roy

  • @ORMAKITCHEN
    @ORMAKITCHEN Год назад +1

    മനോഹരമായ ഒരു ഫാമിലി ഫിലിം. കുഞ്ഞുങ്ങളുടെ അഭിനയം അപാരം ❤🎉🎉

  • @gayesh9471
    @gayesh9471 2 года назад +1

    Super film....ellavarum thakarthabhinayichu....raani aadu vare... good

  • @mohamedrafiennar3299
    @mohamedrafiennar3299 2 года назад +2

    Aaa purayidam koodi avarkku thirich kitti anna oru message koodi ulpeduthanamayirunnu. Excellent movie

  • @Paaru112
    @Paaru112 10 месяцев назад

    ഒരു നല്ല കുടുംബ ചിത്രം അഭിനന്ദനങ്ങൾ ❤️❤️❤️

  • @nidhinnk541
    @nidhinnk541 2 года назад +10

    പ്രിയ കൂട്ടുകാരെ ഞാൻ ഈ സിനിമ കാണാൻ ഇടയായി. അപ്പോൾ എനിക്കും രണ്ടു വരി ഇവിടെ കുറിക്കാം അല്ലോ അതിന് ഉള്ള അവകാശം എനിക്ക് ഉണ്ടല്ലോ . യൂട്യൂബ് ഞാൻ സിനിമ കുറെ കാണാറുണ്ട് പക്ഷേ ആദ്യം ആയിട്ട് ആണ് ഞാൻ കമെന്റ് ഇടുന്നത് . അപ്പോൾ വിഷയത്തിലേക്ക് വരാം. കാറ്റിനരികെ എന്ന പേര് കേൾക്കുമ്പോൾ ഒരു തല്ലി പോളി സിനിമ ആകും പിന്നെ നമ്മുടെ അശോകൻ ചേട്ടൻ കൂടി കാണുമ്പോൾ അത്ര വലിയ നല്ലത് ആകില്ല എന്ന് വിചാരിച്ചു .എന്റെ ഫോണിലെ mp കുറഞ്ഞാലും വേണ്ടില്ല ഒന്ന് കാണാം എന്ന് വിചാരിച്ചു ഞാൻ കണ്ടു. പഷേ എന്റെ തെറ്റുധാരങ്ങൾ തിരുത്തി ഈ സിനിമ ഞാൻ മുഴുവൻ കണ്ടു. എനിക്ക് അപ്പോൾ മനസ്സിൽ ആയി പേരിൽ അല്ല കാര്യം കഥയിൽ , കഥാപാത്രം എത്ര മനോഹരം ആയി അഭിനയിക്കുന്നു അതിലാണ് കാര്യം എന്ന് . അശോകൻ ചേട്ടാ ഇങ്ങള് പൊളിച്ചു ചേട്ടാ . എനിക്ക് എന്നും ആ അമരത്തിലെ അശോകൻ ചേട്ടനെ ഓർമ്മ വരിക ഉള്ളു. പക്ഷേ ഈ കഥാപാത്രം എന്റെ മനസ്സിൽ കയറി കഴിഞ്ഞു . പേര് എനിക്ക് അറിയില്ല ആ ചേച്ചിയും നല്ലത് പോലെ അഭിനയിച്ചു . പിന്നെ പറയാൻ ഉള്ളത് ആ രണ്ട് മക്കൾ ആണ്. എന്താണ് പറയുക വാക്കുകൾ ഇല്ല. നാളെ നമ്മൾ അറിയുന്ന നടി ,നടൻ എന്ന പദവിയിൽ ഈ രണ്ട് മക്കൾ ഉണ്ടാകും എന്ന കാര്യം ഉറപ്പ് ആണ് . ഇത് എന്റെ അഭിപ്രായം മാത്രം ആണ് . കാരണം എനിക്ക് ഇഷ്ട്ടം ആയി അത് കൊണ്ട് ആണ് . ഉള്ളത് പറഞ്ഞാൽ കണ്ണ് നിറഞ്ഞു. താങ്ക്സ് ഫോർ ഓൾ കാറ്റിനരികെ ടീം ..... 😍😍😍😍😍

  • @thoufeeknavas5382
    @thoufeeknavas5382 3 дня назад

    മുൻപ് കണ്ടിരുന്നു ഇന്ന് 11/10/2024 ഒന്നുകൂടി കാണണമെന്ന് തോന്നി എന്തോ വല്ലാത്ത സമാധാനമാണ് ഈ സിനിമ കാണുമ്പോൾ😊😊

  • @priyeshkannan1991
    @priyeshkannan1991 Год назад +2

    പിള്ളേരുടെ സ്നേഹം ❤️❤️❤️❤️ഒരു രക്ഷയും ഇല്ല ❤️❤️❤️❤️

  • @thegreatartgallery9811
    @thegreatartgallery9811 3 года назад +30

    പറയാൻ വാക്കുകൾ ഇല്ല.... അതി മനോഹരം 🙏

  • @kindergarten650
    @kindergarten650 2 года назад +1

    Ithu pole othiri othiri cinema Kal iniyum undakatte puthiya thalamurakku sathythinteyum prarthanayudeyum sakthi manasilakkan.Thanks father , for your greate work

  • @vineethacj8433
    @vineethacj8433 Месяц назад

    ഈ മനോഹര ചിത്രം കാണാൻ ഇത്ര വൈകിപ്പോയല്ലോ അശോകൻവളരെ നല്ല നടനാണ്🌹🌹🌹

  • @SurendrannairVembayam
    @SurendrannairVembayam 2 месяца назад

    18/7/24-ൽ ആണ് ഈ ചിത്രം കാണാൻ കഴിഞ്ഞതു, ഇതു കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു!
    ആ കുട്ടികളുടെ അഭിനയം ഒരു മാതൃകയാണ്

  • @kaattinarikemalayalamfeatu8841
    @kaattinarikemalayalamfeatu8841 3 года назад +14

    🙋‍♂️എല്ലാവരും ഈ സിനിമ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ കമന്റ്‌ ആയി അറിയിക്കുമല്ലോ... സിനിമ ഇഷ്ട്ടപെട്ടവർ എല്ലാവരിലേക്കും കൂടുതൽ ആളുകളിലേക്ക് ഈ സിനിമയെ എത്തിക്കുവാൻ ശ്രെദ്ധിക്കുമലോ...
    ♥️ നന്ദിപൂർവ്വം ടീം കാറ്റിനരികെ ♥️

    • @KUBRO_JOCKERS
      @KUBRO_JOCKERS 2 года назад

      👍

    • @simifrancis5145
      @simifrancis5145 2 года назад +1

      Kuttikale kaanikkan pattiya nalla values ulla movies anweshichu nadannappozhanu ithu kandathu...valare heart touching..iniyum ithupolulla movies cheyyanee,👍

    • @kaattinarikemalayalamfeatu8841
      @kaattinarikemalayalamfeatu8841 Год назад

      ♥️♥️♥️

  • @marymanjudcruz3813
    @marymanjudcruz3813 2 года назад +9

    Very touching movie, a great lesson to be learned. Trust in GOD blindly he will provide everything according to our needs.

  • @sheejamichael6617
    @sheejamichael6617 2 года назад

    ഒന്നും പറയാൻ വാക്കില്ല.സൂപ്പർ.
    കരഞ്ഞു കരഞ്ഞു മടുത്തു.....Real Feel,,,

  • @georlygeorge8530
    @georlygeorge8530 2 года назад +1

    Good movie .. makkal thakarthu... karayipichukalanju kunjungal...

  • @Grace-pp3dw
    @Grace-pp3dw 2 года назад +1

    I love Israel.Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 8 50

  • @sajijoseph5133
    @sajijoseph5133 2 года назад +2

    വളരെ നല്ല സിനിമ .

  • @soumyasabu9402
    @soumyasabu9402 2 года назад +2

    എന്ത് പറഞ്ഞാലും മതിയാകില്ല അത്രയും നല്ല ഫിലിം, കരഞ്ഞു പോകും നമ്മള്‍ അറിയാതെ 😢😢😢😢😢😢😢😢

  • @jainycyriac9495
    @jainycyriac9495 2 года назад +11

    Super film.ഇതേപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ...congratulations for the team..

    • @thomaskc9704
      @thomaskc9704 2 года назад

      𝓐𝓷 𝓮𝔁𝓮𝓵𝓵𝓵𝓮𝓷𝓽 𝓯𝓲𝓵𝓶 𝓬𝓸𝓷𝓰𝓻𝓪𝓬𝓱𝓾𝓵𝓪𝓽𝓲𝓸𝓷𝓼 𝓽𝓸 𝓽𝓱𝓮 𝓽𝓮𝓪𝓶

  • @superskings3170
    @superskings3170 2 месяца назад +1

    Good movie ❤ kunjumakkal enthoru cute 🥰🥰

  • @vsprema1679
    @vsprema1679 2 года назад +1

    എത്ര നല്ല സിനിമ ആശംസകൾ അശോകൻ

  • @vilasinikk1099
    @vilasinikk1099 2 года назад

    സൂപ്പർ സിനിമ ഒത്തിരി ഇഷ്ടമായി

  • @safnakrahiman3116
    @safnakrahiman3116 Год назад +1

    Adipoli movie🥰💕kand orupaadu karanju,comments okea kandengilum ithrayk feeling aahnu preshikshichilla....Hurt touching and amazing 🥰🥺💕

  • @johnerambil5442
    @johnerambil5442 2 года назад +6

    Dear Roy Acha,
    Simple, but Master craft.
    To be frank, I never expected this kind of perfect work from a debut director and team like yours. ഇത്രയും values ഉം കുടുംബ ബന്ധത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും ആഴവും പങ്കുവയ്ക്കുന്ന ഒരു ചിത്രം അടുത്തെങ്ങും കണ്ടിട്ടില്ല. ഒരുപാട് തവണ കണ്ണു നിറഞ്ഞു. Actors are quite natural, especially children are awesome. Each scene is exceptional with the beauty of nature. Light is great. Listened to the songs many times. Moreover, proud that it has come from a Catholic priest. അങ്ങനെ, അങ്ങനെ… പറയാൻ ഒരുപാടുണ്ട്. I always believe that any movie ultimately belongs to the Director. So, heartiest appreciation for the challenge you have taken which a priest usually won't dare to, and congratulations on your great effort Acha. Brilliant and incredible work.

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    നൈസ് മൂവി, അശോകനും കുടുംബവും വളരെ നന്നായിട്ടുണ്ട്, ഇടുക്കിയിലെ സൂപ്പർ സ്ഥലങ്ങൾ, 💞👍
    2022 ഫെബ്രുവരി 23 ബുധൻ ഉച്ചക്ക് 2:10

  • @jincyvinod2828
    @jincyvinod2828 Месяц назад

    എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല സിനിമ ❤❤❤❤

  • @santhoshsarovaram8152
    @santhoshsarovaram8152 Год назад +1

    ഒത്തിരി ഇഷ്ടമായി

  • @yafishilamina5918
    @yafishilamina5918 2 года назад +2

    നല്ല സിനിമ.....