ഈ ക്രൂരത ഒരമ്മ ചെയ്യുമോ | Postpartum Depression Web Series | Women Empowerment | Chit Chat | Ep 14

Поделиться
HTML-код
  • Опубликовано: 1 ноя 2023
  • postpartum depression malayalam web series, This is a women empowerment motivational web series. postpartum depression is a type of depression that happens after having a baby. this is a mental health condition that can affect women after giving birth. It typically develops within the first few weeks to months after childbirth, although it can occur any time during the first year,
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________
  • РазвлеченияРазвлечения

Комментарии • 519

  • @anjukunju
    @anjukunju 8 месяцев назад +554

    Postpartum depression അനുഭവിച്ചവർക്ക് മനസിലാവും. ഞാൻ ഒരിക്കലും രക്ഷപെടില്ല എന്ന് കരുതിയതായിരുന്നു.. മോൾക് 4 മാസം ആവാറായി കര കയറിയപ്പോൾ... ഈ വർഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല... അത്രമാത്രം അനുഭവിച്ചുതീർത്തു 😢. ഇപ്പോൾ ജീവനും ജീവിതവും തിരിച്ചു കിട്ടിയതിനു ഈശ്വരനോട് നന്ദി പറയുന്നു.. ന്റെ അമ്മയോടും..
    ഈ കമന്റ്‌ വായിക്കുന്ന ഏതേലും അമ്മമാർ postpartum കടന്നു പോകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ തിരിച്ചു വരുന്ന ഒരു ദിവസം ഉണ്ട്... നിങ്ങൾക്ക് ആവശ്യമുള്ള സമയം എടുത്തോളൂ.. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പഴയ പോലെ അല്ല പഴയതിനേക്കാൾ ഊർജസ്വലമായി തിരിച്ചു വരും.. ഈ വാക്കുകൾ എന്റെ അനുഭവം ആണ് 💯എല്ലാ അമ്മമാർക്കും 🫂🫂🫂

    • @SumayyaSumipk
      @SumayyaSumipk 8 месяцев назад +9

      Same situationiloode poykondirikkukayaan Inn neram veluppikkaan orupaad paad pettu

    • @rashidashabeer1956
      @rashidashabeer1956 8 месяцев назад +1

      Anubavuchu 3month😓😓😓😓😥😥ann arinjirunnenkil😥😥😥

    • @muhammedshamil5833
      @muhammedshamil5833 8 месяцев назад

      Postpartum depression??
      Ith enda sambavam
      Onn paraju tharuvooo??? Plzz

    • @anjukunju
      @anjukunju 8 месяцев назад

      @@muhammedshamil5833 after delivery മിക്ക സ്ത്രീകളും കടന്നു പോവുന്ന ഒരു അവസ്ഥ. U can google it

    • @SumayyaSumipk
      @SumayyaSumipk 8 месяцев назад

      @@muhammedshamil5833 deliverykk shesham ammamaark undaavunna orutharam maanasikaavasthayaan 3 maasatholam veedinullil oru roominulil kaziyumbo enthokkeyo oru avasthayaan ellaarodum deshyam maathram

  • @mareenareji4600
    @mareenareji4600 8 месяцев назад +257

    ശുഭ യുടെ അവസ്‌ഥ കണ്ട് ശരിക്കും സങ്കടവും പേടിയും തോന്നി. എന്തൊക്ക അവസ്‌ഥയിലൂടെ ആണ് മനുഷ്യന്റെ മനസ്സ് കടന്ന് പോകുന്നത്..... Super acting ആണ് ❤❤❤നല്ല ഒരു അമ്മയെയും ഭർത്താവിനെയും ശുഭ ക്ക് കിട്ടി. ഇതൊന്നും ഇല്ലാത്ത പെൺകുട്ടികളുടെ അവസ്‌ഥയാണ് ഭീകരം

  • @SuryaSumesh-ss1df
    @SuryaSumesh-ss1df 8 месяцев назад +62

    കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു അവസ്ഥാ.. എന്നാൽ എനിക്ക്. നേരെ തിരിച് ആണ് ഉണ്ടായേ.. എന്റെ മോൻ ഉണ്ടായത് ആണ് എന്റെ. ഏറ്റോം നല്ല ടൈം ❤❤

    • @AbhiramiAkhil-ul9nx
      @AbhiramiAkhil-ul9nx 7 месяцев назад +2

      Good comment ethryum cmnt vayichu ellam negative ayirunu. Eee cmnt kandapol sandhosham thoni karannm 9massam vayatil chummanatt. Avar purathu varumpol ettavum kooduthal avare annu care cheyyendath. Njnum oru amma annu. Anta vitil polum oru support illla. Food polum mariyathak kittunila enit njn ennne kondu akkuna pole nokunu antte vavvane❤️

  • @ayshanajeeb2444
    @ayshanajeeb2444 8 месяцев назад +276

    Postpartum depression വരാതെ നോക്കേണ്ടദ് നമ്മൾക്കു ചുറ്റുമുള്ളവരാണ്.. പക്ഷെ നമ്മളെ തള്ളിയിടുന്നതും അവരാണ് 😊

    • @InnuippuInnu
      @InnuippuInnu 8 месяцев назад +5

      Enik enth dprshn an en enik ariyila pakshe njanum ithpole okey chindhikarund enthokeyoo alojichu kuttum

    • @Pathusheaven
      @Pathusheaven 8 месяцев назад +2

      Athe

    • @ayshanajeeb2444
      @ayshanajeeb2444 8 месяцев назад +1

      @@utharanair-bh5im ha sorry ☺️

    • @saneeram.k911
      @saneeram.k911 8 месяцев назад

      Sathyam

    • @raks7389
      @raks7389 6 месяцев назад +2

      Satyam .nammude veetyl ullavarum nammde husbandum namku help aay kunjine edkuem nokkuem okke chythirnel namku postpartum depression oriykalm varylla...kunjinu vendi orakku ozynathum kunjine edthu nadakkunathum nammde matram responsibility aaki veetukarum husbandum cheyyunath kondu maatranu postpartum depressionll namml aaypokunath. Motherhood njoy cheyyane pattathaypoya oraal aanu njanum😔

  • @Factologist_SP
    @Factologist_SP 8 месяцев назад +93

    പുതിയ പിള്ളേരൊക്കെ തീർച്ചയായും കാണണം. ഇതുപോലെയുള്ള മെസ്സേജ് സമൂഹത്തിന് ആവശ്യമാണ്‌... 👍👍👍👍

  • @fathimathshahlashalu8841
    @fathimathshahlashalu8841 8 месяцев назад +195

    Last husband nte dialogue 👍🏻👍🏻👍🏻 കണ്ണ് നിറഞ്ഞു ...ഈ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടായിരിക്കും 😔😔.. അങ്ങനെ ഉള്ള ഹസ്ബൻഡ് നെ കിട്ടിയവർ ശെരിക്കും ഭാഗ്യശാലികൾ ആണ് 😊😊

    • @raks7389
      @raks7389 8 месяцев назад +3

      Yes ntem kannu niranju athu kandpo..njan but aa bagyashalikalil pedilla 😢😢

    • @jeeshmarexa4824
      @jeeshmarexa4824 7 месяцев назад

      Ya njanum athil pedilla 😢

    • @Butter19
      @Butter19 6 месяцев назад

      Yes paranath sheriyann❤️

    • @Butter19
      @Butter19 6 месяцев назад

      Ningal oru buthi matiyan❤️❤️🙏🙏🙏

  • @paathuss518
    @paathuss518 8 месяцев назад +465

    വേണം എന്ന് വെച്ച് ചെയ്യുന്നതല്ല ഓരോത്തരുടെ അവസ്ഥ ആണ് അത്. ഇതൊക്കെ അനുഭവിക്കുന്നവർക്ക് അറിയാം അമ്മയാണ് ശെരിയാണ്. ഉറക്കം കിട്ടാത്തെ വരുമ്പോൾ ഉള്ള ഒരു ഭ്രാന്ത്‌ ഉണ്ട് അതർക്കും പറഞ്ഞാൽ മനസ്സിൽ ആവില്ല

  • @prashobhap6465
    @prashobhap6465 8 месяцев назад +88

    Super acting, story. ഒരു രക്ഷയും ഇല്ല team work superb

  • @jaseelasufflin7615
    @jaseelasufflin7615 8 месяцев назад +75

    ഈ ഒരു അവസ്ഥ ഭയങ്കരം ആൺ.. ഞൻ അനുഭവിച്ചത് ഇപ്പോഴും അതിൽ നിന്നും മുഴുവൻ ആയി എനിക്ക് റികവർ ആവാൻ കഴിഞ്ഞിട്ടില്ല..
    കൂടെ ഒന്ന് സ്നേഹത്തോടെ നിന്ന തന്നെ മതി കുറെ ആശ്വാസം കിട്ടും😢😢😢

  • @swathysajith4448
    @swathysajith4448 8 месяцев назад +210

    അനുഭവിച്ചിട്ടുള്ളവർക്ക് മാത്രം മനസ്സിലാകുന്ന situation. അഹങ്കാരമെന്നും മടിയെന്നും പുതുമയെന്നുമൊക്കെ കേൾക്കേണ്ടിയും വരും.

    • @raks7389
      @raks7389 8 месяцев назад +1

      Exactly

    • @lucyliya8895
      @lucyliya8895 8 месяцев назад

      Serikkym chechi crct enthokke cheythu koduthallum njan madich annu paryum njan Onnum cheyariella e okke parnju kalkyum

    • @gopikakrishna7993
      @gopikakrishna7993 8 месяцев назад +5

      സത്യം ആണ്. നീ ആണോ ലോകത്ത് ആദ്യമായി പ്രസവിക്കുന്നത് എന്നാണ് എൻ്റെ സ്വന്തം അമ്മ ചോദിച്ചത്.

    • @raks7389
      @raks7389 8 месяцев назад +3

      @@gopikakrishna7993 🤢🤢swantham ammayum ingane chodhkuo😌

  • @littleworld9856
    @littleworld9856 8 месяцев назад +25

    സൂപ്പർ, ഇത് നല്ലൊരു വീഡിയോ ആണ് പല പെൺകുട്ടിക്കും പുറത്തു പറയാൻ മടി ഉള്ള ഒരു കാര്യം എല്ലാവരും എപ്പോഴും പ്രസവം കഴിഞ്ഞ പെൺകുട്ടികളെ കൂടുതൽ പരിചരിക്കുക

  • @thanziyabeegum7040
    @thanziyabeegum7040 8 месяцев назад +97

    കുഞ്ഞ് എന്ന് പറയുന്നത് എപ്പൊഴും കരഞ്ഞു കൊണ്ടിരിക്കുന്ന നമ്മളെ തിരിച്ച് സ്നേഹിക്കാതെ എൻ്റെ രക്തം ഊറ്റി കുടിക്കുന്ന ഒന്നാണെന്ന് ആദ്യമൊക്കെ തോന്നിയിട്ടുണ്ട് .. പാൽ കുടിക്കുമ്പോൾ എന്നെ ഉറ്റു നോക്കുന്നത് കണ്ട് ഉമ്മച്ചിയും മാമിയും പറഞ്ഞ് നിന്നെ നോക്കി മനസ്സിലാക്കുകയാണ് എന്ന്.. പിന്നെ ആ കണ്ണുകളിൽ ആ നോട്ടത്തിൽ എന്നോടുള്ള വിശ്വാസം ഞാൻ കണ്ടൂ.. എൻ്റെ കൈകളിൽ സുരക്ഷിത ആണ് എന്നുള്ള വിശ്വാസം ഞാൻ കണ്ടൂ... പിന്നീട് ഞാൻ അടുത്ത് കൂടി പോകുമ്പോൾ തല തിരിച്ച് നിന്നെ നോക്കുന്നു എന്ന് വാപ്പച്ചി പറഞ്ഞത് മുതൽ എന്നെ അവള് തിരിച്ചറിഞ്ഞ് സ്നേഹിക്കുന്ന് എന്ന് മനസിലായി... പിന്നീട് നമ്മൾ ആണ് അവരുടെ ലോകം എന്നു മനസ്സിലായി തുടങ്ങുന്ന നിമിഷം നമ്മൾ ഉറക്കമൊഴിഞ്ഞ രാത്രികൾ അഭിമാന പൂർവ്വം ഓർക്കും... ഇന്ന് എൻ്റെ മോൾക്ക് എട്ട് മാസം പ്രായം ... ഈ ഒരവസ്ഥ വരാതിരുന്നത് ചുറ്റുമുള്ളവർ എന്നെ സ്നേഹിച്ചതും പരിഗണിച്ചതും കൊണ്ട്....
    Postpartum depression ഒഴിവാക്കാൻ കുഞ്ഞിനോടെന്ന പോലെ അമ്മയെയും സ്നേഹിക്കുക ചേർത്ത് പിടിക്കുക... Thanks and lot of luv to my husband .. ആ സമയങ്ങളിൽ കുഞ്ഞിനേക്കളെറെ എന്നെ സ്നേഹിച്ചതിനു... ചേർത്ത് പിടിച്ചതിന്....❤️❤️

    • @chippydhanya11
      @chippydhanya11 8 месяцев назад +2

      നല്ലൊരു മനസ്സിൽ തട്ടിയ ഒരു കമന്റ്‌ 👍😍😍

    • @rasras6546
      @rasras6546 8 месяцев назад +2

      @@chippydhanya11 sharikum.kann niranju

    • @aswathyvs2917
      @aswathyvs2917 8 месяцев назад

      Aksharm thettathe vilikam adhehathe *life partner ❤

    • @gopikakrishna7993
      @gopikakrishna7993 8 месяцев назад

    • @veenashanil2480
      @veenashanil2480 8 месяцев назад

      Sarikkum kannu niranj poyi❤

  • @reshmasreejithreshma8340
    @reshmasreejithreshma8340 7 месяцев назад +20

    ഈ time ഒക്കെ ഞാൻ നല്ല പോലെ ആസ്വദിച്ചു ദൈവം അനുഗ്രഹിച്ചു 🥰🥰

  • @SafuMuthu
    @SafuMuthu 8 месяцев назад +36

    ഇത് വല്ലാത്തൊരു അവസ്ഥയാണ് .😢ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @girijamd6496
    @girijamd6496 8 месяцев назад +23

    വിവരം ഉള്ള ഒരു ഭർത്താവും അമ്മയും ഉന്ദ്ദേങ്കിൽ പെൺകുട്ടിയുടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.ആരും കുഞ്ഞിനെ കൈമാറി എടുക്കാതെ എല്ലാ ഉത്തരവാദിത്വവും പെണ്ണിൻ്റെ തലയിൽ വെക്കുന്നത് ഉപദേശവും നിർദ്ദേശവും മാത്രം എങ്ങു നിന്നു ഒരു സപ്പോർട്ടും ഇല്ലാത്ത അവസ്ഥ ഫ്രീഡം പോയി എന്ന് തോന്നൽ എല്ലാം പ്രശ്നം തന്നെയാണ്😮

  • @gamingboysfan
    @gamingboysfan 8 месяцев назад +27

    Kure okke post partum depression varunnath first delivery timeil aanu... Bcoz ammayi amma doesn't allow their son's to be with their wife.. Ammamaare pedichu wifente koode nikkkaan manassu undelum nilkilla... For any men reading my comment.. Plz give importance to your wife and kid at those times.. Bcoz oru girl nu ee timeil vendath husband nte presence and care aanu.. Ammamaare pedichu athu cheyyaathe irikkaruthe.. Time has changed.. Generation has changed...

  • @aleenasuneer2804
    @aleenasuneer2804 8 месяцев назад +64

    എനിക്ക് മെൻസസ് ആകുമ്പോളും ഇങ്ങനെയാണ്. ദേഷ്യവും സങ്കടവും... ഒറ്റക്കിരുന്നു കരയാനും കാരണമില്ലാതെ കരയാനുമൊക്കെ തോന്നും...

    • @nishithah19
      @nishithah19 8 месяцев назад +7

      എനിക്കും അങ്ങനെ ഉണ്ട്. ദേഷ്യം, സങ്കടം, കരച്ചിൽ ഒക്കെ.

    • @mridhulashaji
      @mridhulashaji 8 месяцев назад +2

      Njanum anganethanneya

    • @arathy592
      @arathy592 Месяц назад

      Same...ente husband orupad adjust cheyynd..PP depression varum nn enik sure aanu..engne aa situation overcome cheym nn orthit...

  • @fayishafayishafayi7032
    @fayishafayishafayi7032 8 месяцев назад +31

    ഞാൻ 18വയസിൽ ആയിരുന്നു അമ്മ ആയത് മോൻ ആയിരുന്നു ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ട് ഉണ്ട്. husband നാട്ടിൽ ഉണ്ടായിരുന്നില്ല.😢ഇപ്പോ മോൻ 2വയസ് ayi 6month കഴിന്നപ്പോൾ എല്ലാം ശെരിയായി

  • @fasnamuneer878
    @fasnamuneer878 8 месяцев назад +13

    Ente അവസ്ഥയും ഇത് പോലെ ഒന്നും അല്ലെങ്കിലും .കുട്ടി ജനിച്ച അന്ന് മുതൽ രാത്രി urangarilla.കുട്ടി ഉറങ്ങില്ല രാവിലെ 6 എന്ന സമയം ഉണ്ടെങ്കിൽ കുട്ടി സുഖമായി urangum. അത്യമൊക്കെ കുയപ്പം ഇല്ലായിരുന്നു.പിന്നെ പിന്നെ എന്നെ എനിക്ക് തന്നെ വെറുപ്പ് ആയി.രാത്രി മുഴുവൻ ഞാനും കുട്ടിയും ഉറക്കമില്ലാതെ ഇരിക്കുന്നു.ബാക്കി എല്ലാവരും ഉറങ്ങാതെ ഇരുന്നാൽ ശരീരം മോശം ആവും എന്ന് പറഞ്ഞിട്ട് അവനവൻ്റെ കാര്യം നോക്കി പോകുന്നു. അങ്ങിനെ 3 കൊല്ലം ഞാൻ രാത്രി ഉറക്കം തന്നെ മറന്നു.രാവിലെ കുട്ടി urangumbo എനിക്ക് ഉറങ്ങാൻ പറ്റുമോ അപ്പോഴും വീട്ടിലെ പണി.അഥവാ ക്ഷീണം കൊണ്ട് ഉറങ്ങിയാൽ അന്യൻ്റെ വീട്ടിൽ പണി എടുക്കാതെ ഉറങ്ങി തീർക്കുന്നവൾ.രാവിലെ നേരത്തിന് എനീക്കത്ത വൾ.എല്ലാം ഞാൻ കേട്ടു.ഉറക്കം ഇല്ലാതെ ഇരിക്കുന്നത് ഭയങ്കര ഒരു രോഗം . അതിന് പകരം വെക്കാൻ e ലോകത്ത് ഒന്നും ഇല്ല.മാനസികമായി ഞാൻ പിറകോട്ട വന്നു.ഇപ്പോഴും കുട്ടിക്ക് 4 വയസ്സ് കുറെ ഒക്കെ ശെരി ആയി വന്നു.

  • @Na-xh6xe
    @Na-xh6xe 8 месяцев назад +96

    എന്റെ 17വയസ്സില മോൾ ഉണ്ടായത് അന്ന് അവൾ കരയുമ്പോൾ എനിക്ക് ദേഷ്യം വരും ഞാൻ അവളെ തല്ലുകയും നുള്ളുകയും ചെയ്യും.. അന്ന് അത് ചെയ്തത് ഓർത്തു ഇന്നെനിക് സങ്കടമാണ്.. അത് ഈ അവസ്ഥ ആണെന്ന് ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോഴാണ് മനസ്സിലാകുന്നത്.. എനിക്ക് അന്ന് മോളെ വേറെ ഒന്നും ചെയ്യാൻ തോന്നാതിരുന്നത് ഭാഗ്യം

  • @beadsandneedlsidukki
    @beadsandneedlsidukki 5 месяцев назад +2

    ഞാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്... ഈ മൂന്ന് ഡെലിവറി ലും രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല.. ആരെയും ശല്യപ്പെടുത്താറും ഇല്ല.

  • @sreekalas666
    @sreekalas666 7 месяцев назад +1

    ഞാൻ ഇങ്ങനെ ഒരു സിറ്റുവേഷൻ കടന്നു പോയതാണ്. മോൻ ഉണ്ടായി മൂന്നാം ദിവസം അമ്മായിഅമ്മ ഹോസ്പിറ്റലിൽ വന്നു വഴക്ക് ഉണ്ടാക്കി ഭർത്താവിനേം കൂട്ടി പോയി. തുടർന്ന് ഒരുപാട് പ്രശ്നങ്ങൾ... ഞാൻ എന്റെ വീട്ടിൽ നിന്നു. മൂന്നു മാസമായപ്പോൾ എന്റെ ടെൻഷൻ കാരണം ഞാൻ തിരികെ പോയില്ല. ഞാനും മോനും മൂന്ന് വർഷം എന്റെ വീട്ടിൽ തന്നെ നിന്നു. എന്റെ മാനസിക അവസ്ഥ എനിക്ക് ആരോടും തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു. എനിക്ക് പലപ്പോഴും മോനെ അപകടത്തിൽ പെടുത്താനുള്ള ചിന്ത മനസ്സിൽ വരുമായിരുന്നു. അത് വളരെ പെട്ടെന്ന് തോന്നുന്നതാണ്. എനിക്ക് എന്നെ തന്നെ ഭയമായിരുന്നു. ഈ വീഡിയോ എനിക്കൊരു തിരിച്ചറിവായി. ഒരുപാട് നന്ദി 🙏. ഞാൻ മനസിനെ നിയന്ത്രിച്ചു ഒരുവിധം മുന്നോട്ടു പോയി. ഞാൻ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ട്. മോന് ഏഴു വയസായി. ഞാൻ നൂറു ശതമാനം ബെറ്റർ ആയിട്ടില്ല. എന്റെ അവസ്ഥ ഇപ്പോഴാണ് എനിക്ക് മനസിലായത്. നന്ദി

  • @abithaanu
    @abithaanu 8 месяцев назад +176

    അത് അനുഭവിച്ചവർക്കേ മനസ്സിലാക്കൂ..... 😢😢ഞാനും കടന്നു പോയിട്ടുണ്ട് ഈ അവസ്ഥ യിലൂടെ. ഇത് കണ്ടപ്പോൾ പഴയത്തൊക്കെ ഓർത്തു.
    8:52

  • @AparnaAparnak-ux8gd
    @AparnaAparnak-ux8gd 8 месяцев назад +31

    ഞാനും ഇയ്യ് അവസ്ഥയിലൂടെ കടന്നു വന്നവൾ ആണ് ഇപ്പോഴും അതെ അവസ്ഥ തന്നെയാണ് ആരും ഇല്ലാതെ കുഞ്ഞിനെയും നോക്കണം വീട്ടിലേ എല്ലാകാര്യവും നോക്കണം സത്യം പറഞ്ഞാൽ പ്രാന്ത് പിടിക്കുന്ന അവസ്ഥ സങ്കടവും ദേഷ്യവും ഒന്നും നിയന്ത്രിക്കാൻ കഴിയില്ല, കുഞ്ഞിനോട് ദേഷ്യം ഉണ്ടായിടല്ല ഉറക്കം നഷ്ടപ്പെടലും വീട്ടിലെ പണിയും ഹെൽത് കണ്ടിഷനും എല്ലാംകൊണ്ടും മടുത്തു povum

    • @sarafuameerakp5014
      @sarafuameerakp5014 8 месяцев назад +1

      Yes എനിക്കും പണി തീരുന്നില്ല 3മണി ആവും കുളിക്കുമ്പോൾ

  • @sath9947
    @sath9947 8 месяцев назад +66

    ഇതേ അവസ്ഥ ആണ് എനിക്ക് ഇപ്പൊൾ. കുഞ്ഞിനോട് അരിശം ഇല്ല.but എവിടുന്നു ഒരു support ഇല്ല. കൂടെ വീട്ടിലെ കാര്യങ്ങളും നോക്കണം ഹെൽപ് ചെയ്യാൻ ആരും ഇല്ല.night ഉറക്കം ഇല്ല.പകല് കുഞ്ഞിൻ്റെ കാര്യവും വീട്ടിലെ കാര്യവും body pain എല്ലാംകൂടി വല്ലാത്ത അവസ്ഥ ആണ്.cs kazhinj 3 months . 28 vare കഷ്ടിച്ച് റെസ്റ്റ് എടുത്തു.

    • @sojithasukumaran3484
      @sojithasukumaran3484 8 месяцев назад +3

      Same avasta aarunnu enteyum..aarum illarunnu support nu

    • @parushappiness5599
      @parushappiness5599 8 месяцев назад +2

      Eda hus koode ille. Vre arum koode illathond suprt illathathano atho ottakano

    • @sojithasukumaran3484
      @sojithasukumaran3484 8 месяцев назад +4

      Penkunj aayond hus veetukkark ishtamalla..kanan onnum varilla

    • @reshmapnair6420
      @reshmapnair6420 8 месяцев назад +1

      Vishamikkaruthe e time kadannu pokum. Theere pattunnunnillankol oru doctor ne consult cheyyu. Ellam doctor node parayu

    • @thanziyabeegum7040
      @thanziyabeegum7040 8 месяцев назад +1

      Dear.. nammukk rest edukkanulla time nammal thanne kandethanam.. veetti jolikal kurachokke pending akum.. athre ullu.. nammude health nammal thanne nokkanam... Night hus inode koode kunjine nokkan parayanam. kunj urangumbol koode thanum uranganam...

  • @rashidaanas3948
    @rashidaanas3948 8 месяцев назад +15

    എനിക്ക് കുഞ്ഞിനെ ഒന്നും ചെയ്യാൻ തോന്നീല്ല... എനിക്ക് എന്നെ തന്നെ ഇല്ലാണ്ടാക്കാൻ ആണ് തോന്നിയെ.. എപ്പോഴും കരച്ചിൽ ഉറക്കം ഇല്ല fud വേണ്ട... വല്ലാത്ത അവസ്ഥ ആണ്

  • @ROCKYLOVER979
    @ROCKYLOVER979 8 месяцев назад +33

    Same situation. കുഞ്ഞിനെ ഞാൻ അടിച്ചിട്ടുണ്ട് ഒരുവട്ടം 😭. പാലും illa niple potti ചോര varumayirunnu. കുഞ്ഞു പാല് കുടിക്കുന്ന അത്രയും കാലം വേദനയായിരുന്നു 😭molk ippo 4 വയസ്സായി ഇപ്പോഴാ njn nallambole ഉറങ്ങാൻ തുടങ്ങിയെ ❤

  • @sijimoljoseph4090
    @sijimoljoseph4090 8 месяцев назад +3

    രണ്ടു കുഞ്ഞുമക്കൾ എനിക്ക്, ഉണ്ടായപ്പോൾ മുതൽ അവരെ നോക്കാൻ ഞാൻ മാത്രം, rathryil കുഞ്ഞു കരയുമ്പോൾ അവർക്കായി ഞാൻ ഉറക്കളക്കും, hus eppol case വരുമ്പോൾ അപ്പോൾ ഓടണം ഹോസ്പിറ്റലിൽ, പുള്ളി തിരക്ക്, എങ്കിലും എന്റെ മക്കളെ ഞാൻ പൊന്നുപോലെ വളർത്തി, ഒരു മാനസിക പിരിമുറുക്കവും എനിക്കുണ്ടായില്ല, ഇങ്ങനെ ഒരു രോഗം ഉള്ളതായി സോഷ്യൽ മീഡിയ വഴി അറിയുന്നു, ഇതൊക്കെ കണ്ടപ്പോൾ പണ്ട് കാലത്തു അമ്മമ്മർ 12മക്കളെ ഒക്കെ ഒന്നിനു പിറകെ ഒന്നായി പ്രസവിക്കിന്നു, ഒരെണ്ണത്തിനെ പോലും കൊല്ലാതെ വളർത്തുന്നു, വീട്ടില് പട്ടിണി, പ്രാരബ്‌ദം അവരെ ഇതൊന്നും bathichathathyi കേട്ടിട്ടില്ല,

    • @jasminerpse6373
      @jasminerpse6373 6 часов назад

      പണ്ടും ഒക്കെ ഉണ്ടായിട്ടുണ്ട് അന്ന് ഗർഭ നിരോധന മാർഗങ്ങൾ ഇല്ലാത്തോണ്ടും ഇതിനെ ഒന്നും പറ്റി വല്യ അറിവ് ഇല്ലാത്തത് കൊണ്ട് എല്ലാം സഹിച് കടന്ന് പോയി. 12 പിള്ളേര് ഉണ്ടാകുവാണേൽ എത്ര എണ്ണം പല അസുഖങ്ങളെ ഒക്കെ അതിജീവിച്ചു വളരും. അന്ന് ഒന്നും ഒന്നോ രണ്ടോ പിള്ളേര് മരിച്ചു പോയാലും ഇന്നത്തെ പോലെ വല്യ ഒരു ഇഷ്യൂ അല്ലായിരുന്നു. ബാക്കി ഉള്ളതിനെ പോറ്റാൻ തത്രപ്പാട് മാത്രം. അന്ന് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ആണ് തനിക്ക് ഉണ്ടാവുന്ന ദേഷ്യം സങ്കടം വിഷമം എന്ന് ഒന്നും സ്ത്രീകൾക്ക് അറിയില്ലായിരുന്നു. പിന്നെ എല്ലാ സ്ത്രീകൾക്ക് ഇത് ഉണ്ടാവുകയും ഇല്ല. ജനതിക മായി യും അമ്മയുടെ മാനസികാവസ്ഥ hormonal issues ഒക്കെ ഇതിന് കാരണം ആവാറുണ്ട്

  • @sunishasuni5631
    @sunishasuni5631 8 месяцев назад +25

    Same അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉണ്ട് 😢സ്വന്തം hus നോട്‌ ദേഷ്യവും കുഞ്ഞിനോട് അകൽച്ചയും ചില സമയത്ത് കുഞ്ഞിനെ ആലോചിച്ചു കരയും എന്തിനാ ന്നു എനിക്ക് അറിയില മറ്റുള്ളവർ ഒക്കെ free ആയി നടക്കുമ്പോൾ നമുക്ക് ഒന്നു ഉറങ്ങൻ പോലും പറ്റുന്നില്ലാലോ 😕എന്നു ഓർത്തു കരയാറിണ്ട്... അതിന്റെ ഇടയിലും നമ്മളെ മനസിലാക്കാൻ ആരും ഉണ്ടായിട്ടും illa😔

  • @Flowers589s
    @Flowers589s 8 месяцев назад +16

    ഇത് ശരിക്കും കാണേണ്ടത് ഭർത്താക്കന്മാരാണ്. ആണുങ്ങളാണ്. ഈ അവസ്ഥ എനിക്ക് മനസ്സിലാവും.

  • @aneenasagar5968
    @aneenasagar5968 7 месяцев назад +5

    Post partum depression അത് oru വല്ലാത്ത അവസ്ഥ തന്നെയാണ്, ഉറക്കം ഇല്ല, ഭക്ഷണത്തോട് താല്പര്യം ഇല്ല, full time സങ്കടം, ദേഷ്യം, നമ്മൾ തീർത്തും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. 40days nammale ആ റൂമിൽ തലച്ചിടുമ്പോയുള്ള അവസ്ഥ. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ശെരിക്കും nammale സമൂഹം ആണ് മാറണ്ടേത്, എല്ലാ പായ അജരങ്ങളും എടുത്ത് ഒഴിവാക്കണം, ആവുഷ്യത്തിനുള്ള care കൊടുക്കണം. എന്ന തന്നെ depression എന്ന അവസ്ഥ ഒഴിവാക്കാം

  • @thannuzz7080
    @thannuzz7080 8 месяцев назад +6

    ഞാനും അനുഭവിച്ചു ഈ ഒരു അവസ്ഥ 😢
    എല്ലാരോടും ദേഷ്യം
    വെറുതെ ഇരിക്കുമ്പോ കരച്ചിൽ വരുക
    അതിനിടയിൽ മറ്റുള്ളവരുടെ ഉപദേശം
    എന്റെ മോന്റെ മുഖം കാണുമ്പോൾ എനിക്ക് കൂൾ ആവാൻ പറ്റും വല്ലാത്തൊരു അവസ്ഥ

  • @anjuaravind445
    @anjuaravind445 7 месяцев назад +2

    എന്റെ കുഞ്ഞിന് 4 month ആയി. ജനിച്ച അന്ന് മുതൽ രാത്രി മുഴുവൻ സുഖമായി കിടന്നുറങ്ങും ഞാൻ നിർബന്ധിച്ചു വേണം പാൽ കൊടുക്കാൻ 😊 പകൽ ഉറക്കമേ ഇല്ല കൂടിപ്പോയാൽ 2 hr ഉറങ്ങും. ഓരോ comment വായിക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതി ആണന്നു തോന്നി പോകുവാ.

  • @gopikaus5606
    @gopikaus5606 8 месяцев назад +17

    Its good inspiration for all peoples ...nice short film 🎉😊

  • @aswathib3633
    @aswathib3633 8 месяцев назад +5

    ഇതു ഞാനും അനുഭവിച്ചിട്ടുണ്ട്, മോനു ഇപ്പോൾ 1വയസ്സ് ആയി, but മോൻ ഇപ്പോഴും കരച്ചിൽ ആണ്, but ഇതു അനുഭവിച്ച ആളുകൾ കൂടെ നമ്മുടെ കൂടെ ഉണ്ടാവില്ല, സ്വന്തം അച്ഛനും അമ്മയും പോലും ഇല്ലെങ്കിൽ, മരിച്ചാൽ മതി എന്ന് തോന്നി പോയ നിമിഷം ഉണ്ട്, എന്നിട്ടും ആഗ്രഹിച്ചു കിട്ടിയ മോൻ ന്ടെ കൂടെ ജീവിക്കാൻ ഉള്ള ആഗ്രഹം ഇവിടെ എത്തിച്ചു, ee ഒരു time ആരും നമ്മുടെ മാനസിക അവസ്ഥ manshilakila, കുട്ടികൾ കരഞ്ഞാൽ എല്ലാവരും പറയും വിശപ്പ് ആണ് എന്ന് ആണ്,

  • @ansijabi
    @ansijabi 8 месяцев назад +31

    എനിക്കും ഉണ്ടായിരുന്നു.. വീട്ടിൽ തന്നെ ഇരുന്നിട്ട്.. ഒരു ദിവസം ഉമ്മ പുറത്ത് പോവുമ്പോൾ ഞാനും ഉണ്ട് പറഞ്ഞപ്പോൾ എന്നെ കൊണ്ട് പോവാൻ പറ്റില്ല പറഞ്ഞു അന്ന് ഞാൻ ഉറക്കെ കരഞ്ഞു.. ഒരുപാട് ഉച്ചത്തിൽ.. അത് കോണ്ട് അന്ന് പുറത്ത് പോയി അത് തന്നെ വലിയ ഒരു റിലാക്സേഷൻ ആയിരുന്നു..

  • @aswathycp186
    @aswathycp186 8 месяцев назад +1

    മോൾക്ക് 8 മാസം ആയി ഇപ്പോളും ഞാൻ ഈ അവസ്ഥയിൽ തന്നെ ആണ് ഒന്നു ശെരിക്കും ഉറങ്ങാനോ പുറത്തു പോവാനോ പറ്റുന്നില്ല. രാവിലെ നീക്കുമ്പോൾ തന്നെ ആകെ മനസ്സിന് ഒരു തളർച്ച ആണ്. വൈകുന്നേരം ആവുമ്പോളേക്കും മനസ്സ് ആകെ മഴക്കാറു നിറഞ്ഞ ആകാശം പോലെ ആവും. ഒന്നു പുറത്തു ഇറങ്ങാൻ പറ്റിയാൽ കുറച്ചെങ്കിലും ആശ്വാസം ആണ്.എന്റെ മോൾക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയം ആണ് ഇപ്പോളും. ഞാൻ എപ്പോളും അവളുടെ അടുത്ത് വേണം, വേറെ ആരുടെയുംകയ്യിൽ ഏൽപ്പിച്ചാൽ എനിക്ക് സമാധാനം ഇല്ല.

  • @myphoneclips
    @myphoneclips 8 месяцев назад +15

    ഇനി ഒരു 50 വർഷം കഴിഞ്ഞാലും അമ്മക്ക് അല്ലാതെ മറ്റാർക്കും മനസിലാകാത്ത അല്ലെങ്കിൽ മനസിലാക്കാൻ ശ്രമിക്കാത്ത ഒരു condition ആണിത് ..നേരെത്തെ പത്തു പെറ്റ തള്ളകൾ പോലും മനസിലാക്കാൻ ശ്രമിക്കാറില്ല പിന്നെയല്ലേ Husband നു ഇതിനെ കുറിച് awareness...
    പിന്നെ നല്ല understanding ആയിട്ടുള്ള husband ആണെകിൽ condition awareness ഇല്ലെങ്കിലും കുറച് supportive ആകുമ്പോൾ കുറച്ചൊരു സമാധാനം

  • @aswathyvinod7546
    @aswathyvinod7546 8 месяцев назад +29

    Villains are not born they're made

  • @raihanamumthaz4
    @raihanamumthaz4 8 месяцев назад +63

    ഇത് ഫസ്റ്റ് ടൈം അമ്മയവുമ്മ്പം ഉള്ള അവസ്ഥ അല്ലേ, അപ്പോ പിന്നീടുള്ള പ്രസവത്തിൻ്റെ അവസ്ഥ ഇതിലും പതത്തിക് അന്, ഡോൺ worry ഈ സമയവും കടന്നു പോവും❤

    • @InnuippuInnu
      @InnuippuInnu 8 месяцев назад +4

      Enik fstym allayirunnu randamathe presavathin ayirunnu ithpole oru avastha ullath ipoyum angine thane

  • @Krishnavi52
    @Krishnavi52 8 месяцев назад +37

    ഈ അവസ്ഥ എനിക്കും ഉണ്ടായിരുന്നു അതു അനുഭവത്തിൽ വരുമ്പോൾ മാത്രം മനസ്സിലാക്കു

  • @Jcbismypassion
    @Jcbismypassion 7 месяцев назад +6

    ഇതിപ്പോ അമ്മയേക്കാൾ ഡിപ്പ്രെഷൻ അച്ഛൻ അനുഭവിക്കുന്നുണ്ടല്ലോ ❤
    പണ്ടുള്ളവർക്കൊന്നും ഈ അവസ്ഥ മനസ്സിലാവില്ല.
    Anyway acting sooper

  • @meeras8093
    @meeras8093 7 месяцев назад +8

    ഈ അവസ്ഥയെ കുറിച്ച് മുൻപ് കെട്ടിട്ടുലതിനാൽ after ഡെലിവറി യിൽ എനിക്കുണ്ടായ changes ഞാൻ തിരിച്ചറിഞ്ഞു.. ഇത്രയും ഭീകരമല്ലായിരുന്നു.. കുഞ്ഞിനെ നുള്ളി പോലും നോവിക്കാനും തോന്നിയിട്ടില്ല... എന്നാൽ മെന്റലി ഞാൻ അനുഭവിച്ച സ്‌ട്രെസ്... എപ്പോളും കണ്ണ് നിറയും... ഹാർട്ട്‌ ബീറ്റസ് കൂടും... മെന്റലി തളർന്നു.... ഞാൻ ഒത്തു എനിക്ക് ഭ്രാന്ത്‌ വരുവാണോ.. ഞാൻ വിഷാദ രോഗി ആകുവാനോ...... ഒരുപാട് കഷ്ടപ്പെട്ടു അതിൽ നിന്നെല്ലാം രക്ഷ പെടാൻ...... എന്റെ അമ്മയ്ക്ക് ഒരു പാട് നന്ദി.........❤❤❤❤

    • @anjumalu5278
      @anjumalu5278 7 месяцев назад

      Njanum athe anikkum ariyamayiru nu postumatam dipratione patti njan sushichanu munnottu poyathu

  • @nishadeepu4644
    @nishadeepu4644 5 месяцев назад

    ഞാനും അനുഭവിച്ചിരുന്നു ഇതേ അവസ്ഥ അതനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ ശെരിക്കും ഇത് കണ്ടപ്പോൾ മനസ് വീണ്ടും പിടച്ചു പോയി ആർക്കും വരാതിരിക്കട്ടെ ദൈവമേ

  • @sre301
    @sre301 8 месяцев назад +5

    Nice presentation❤

  • @RamshinaRamshi-cb5jy
    @RamshinaRamshi-cb5jy 8 месяцев назад +34

    ഈ ടൈമിൽ എന്റെ ഉമ്മയായിരുന്നു എല്ലാം. പിന്നെ husum എന്നെ നോക്കീട്ടെ കുഞ്ഞിനെ നോക്കൂ

  • @Faseela-sl9fk
    @Faseela-sl9fk 8 месяцев назад +7

    Ente presavam kazhinj 5 days kazhinj ente veettil ethi night ente hus veettil vennu athum kudichitt 😊hus vennath kond umma vere roomil kunj night karanjitt operation kazhinj kidakkunna njan nokanam hus nalla urakkam pinne mrng aayappo hus povugayum cheythu….pinneed angottum hus kudich level illandaayi de addiction centre angane kureee karyangal…ente 90 kazhinj mone first kond povunnath de addiction centre nilkunna avante uppaye kond veraana…ente mon first poya trip 😊ennittum hus sheri aayilla pinne drinks kazhikkal thudarnu enik depression aayi mone konn soyam marikkaan thoni but athu njan marikadann padikkaan theerumaanichu online aayitt ippo Alhamdulillahh ee month teacher aayi ennullathinte certificate vaangikkaan nilkunnu ❤

  • @abbasmk9983
    @abbasmk9983 8 месяцев назад +9

    Njan rand kuttigalude ummayan 19age first delivery second delivery 21 molkk 5th month ippo Al hamdulillah ee oru stage l koode kadannu poyittillaa…😊❤inghne depression adikunnavarkk pettenn ellam pazhayath pole aavatte ammayavan pattunnath oru anughrahaman lifel

    • @ArchanaVishal-xq1dv
      @ArchanaVishal-xq1dv 8 месяцев назад +1

      Sathyam🥹 nte 18 ageil arunn mon... Ipo 1 ara vayassulla molum und... Ee stage arinjit koodeyilla🥹😢 ariyathathu nannai.... Ingane anubhavikkunna ethrayo per und...

  • @sruthics9036
    @sruthics9036 8 месяцев назад +21

    ഞാനും അനുഭവിച്ചു എനിക്ക് തോന്നുന്നു ഇതിലും കൂടുതൽ ആയി. നോർമൽ ഡെലിവറി ആയിരുന്നു എനിക്ക് സ്റ്റിച്ച് ഉണ്ടായിരുന്നു അതുകഴിഞ്ഞു ഒരു 2 ദിവസം ആയപ്പോൾ എനിക്ക് ചിക്കൻബോക്സ്‌ വന്നു അതും സ്റ്റിച്ചിൽ ഒക്കെ ഒന്ന് ഇരിക്കാനോ കിടക്കാനോ വെള്ളം കുടിക്കാനോ എന്തിനു കുട്ടിക്ക് പാൽ കൊടുക്കാൻ വരെ പറ്റിയില്ല. കുറെ ഒറ്റപ്പെടലിന്റെ കുറെ കുറ്റപ്പെടുത്താലിന്റെ ഉറക്കം ഇല്ലാ വിശപ്പ് ഇല്ലാ ദേഷ്യം വിഷമം എല്ലാം ഉണ്ടായിട്ടും എനിക്ക് എന്റെ കുട്ടിയെ നിന്നവരെ ഒരു ശല്യം ആയി തോന്നിട്ടില്ല. അതിനു ഒന്ന് നുള്ളി നോവിക്കാൻ വരെ എനിക്ക് തോന്നിട്ടില്ല. നമ്മളെ വിശ്വസിച്ചു അല്ലെ ദൈവം നമ്മക്ക് എല്ലാവർക്കും ഒരു കുട്ടിയെ തരാ ആ വിശ്വാസം നമ്മൾ കളയരുത്.ഒന്ന് ഓർക്കുക നമ്മൾ ഒരു അമ്മയാണ് കുട്ടികൾ നമ്മളുടെ ജീവന്റെ പാതി ആണ്. എന്ത് ഡിപ്രെഷൻ വന്നാലും കുട്ടിക്ക് ആപത്ത് ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവാതെ ഇരിക്കട്ടെ ദൈവമേ..... 🙏🏻🙏🏻🙏🏻

    • @karthikagnair4798
      @karthikagnair4798 8 месяцев назад +3

      Ath avar ariyaathe cheyyunnatha. Knowingly alla.

    • @sruthics9036
      @sruthics9036 8 месяцев назад +1

      @@karthikagnair4798 ശെരിയാണ് ഓരോതവർക്കു പല mind aanu 😞

  • @rajinitheesh4147
    @rajinitheesh4147 8 месяцев назад +8

    ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്റെ കുഞ്ഞിനെ ഞാനും ഉപദ്രവിച്ചിട്ടും ഉണ്ട് ബട്ട്‌ ഞാൻ അറിഞ്ഞോണ്ടല്ല അതൊന്നും ചെയ്തത് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയിട്ടില്ല 😔😔😔 സപ്പോർട്ട് ഒരു മനുഷ്യരും ഉണ്ടായിട്ടില്ല ഈൗ അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥിക്കുന്നത് 🙏

    • @Athoottans
      @Athoottans 8 месяцев назад +1

      Kunjinu 3 vayas aayi..ipozhum njn recover aayilla..

    • @oldboy7950
      @oldboy7950 3 месяца назад

      കഷ്ടം... Nonthu petta കുഞ്ഞിനെ ഉപദ്രവിച്ചു പോലും 😡😡😡😡

    • @jasminerpse6373
      @jasminerpse6373 5 часов назад

      ​@@oldboy7950അതൊരു വല്ലാത്ത മനസികാ അവസ്ഥ ആണ്. അത് മനസിലാക്കി കൂടെ ഉള്ളവർ സപ്പോർട്ട് / സ്നേഹം കെയർ കൊടുക്കാൻ പറ്റണം. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്.

  • @akhilvs2680
    @akhilvs2680 8 месяцев назад +80

    Its important that all couples have to understand about postpartum depression. The child responsibility should be shared equally between husband and wife. They should discuss these before marriage. Its totally okay not to have kids.

    • @melba.
      @melba. 8 месяцев назад +7

      Perfect ✅… Very rare people think this way… you deserve an appreciation for thinking different… 👏🏻 👏🏻 👏🏻

    • @raks7389
      @raks7389 8 месяцев назад +1

      ​@@melba.Yes definitely 👏👏

  • @labeebtt7817
    @labeebtt7817 8 месяцев назад +10

    ഞാനും ഈ അവസ്ഥ യിൽ കടന്നു പോകേണ്ടവളായിരുന്നി എന്റെ പേരന്റസ് എന്നെ നല്ലവണ്ണം മനസിലാക്കി പെരുമാറി അത് കൊണ്ട് എനിക്ക് പ്രശ്‌നം ഒന്നും ഉണ്ടായില്ല

  • @ENTP-787
    @ENTP-787 8 месяцев назад +8

    Yes, there are parents who throw anger towards them. In my case, it's my ex toxic father who throws his anger towards me . And the reason is , he doesn't like & love his wife , so as I am the elder child, he throws the anger towards me and he is an immature drama boy . Because of this reason, he put me in a third party situation. This is the worst incident that happened in my life . Now, I am ready to leave them forever from my life forever . A huge thanks to Chit Chat team for coming up videos like this . By this, I can express the worst incident that happened in my life . Thanks for listening , good day

  • @shehinasaleem6288
    @shehinasaleem6288 8 месяцев назад +32

    ഞാനും ഇങ്ങനെ ആയിരുന്നു 😊ഇപ്പോൾ എനിക്ക് രണ്ടുമക്കളാണ്, ഒരു ദിവസം പോലും അവരെ കാണാതെ നിൽക്കാൻ പറ്റില്ല 😞

  • @radhammamony3338
    @radhammamony3338 8 месяцев назад +10

    ❤❤❤ ഞാൻ വിചാരിച്ചു ആ കൊച്ചിനെ ആ ബക്കറ്റിൽ ഇടും എന്ന് പേടിച്ചു പോയി..... സ്ത്രീകൾക്ക് മിക്കപേർക്കും ഇങ്ങനെ ഉള്ള അവസ്ഥ പ്രസവത്തിനു ശേഷം ഉണ്ടാകും..... കുഞ്ഞിനെ നോക്കാൻ അവരോടൊപ്പം സഹായിക്കാൻ ആളും വേണം...... ഇത് ഒരു തരം മാനസിക വിഭ്രാന്തി ആണ്.... അവരോടുള്ള സ്നേഹവും ശ്രദ്ധയും മറ്റുള്ളവരിൽ കുറയുന്നോ എന്ന ഒരു തോന്നൽ.... സൂപ്പർ ❤❤

  • @Ishamol9245
    @Ishamol9245 8 месяцев назад +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @fathimaayoob
    @fathimaayoob 3 месяца назад +1

    same situation enikum delivery kazhinu undayirunnu ആരോടും ഒന്നും പറയാൻ പറ്റില്ല hasband pollum മനസ്സിൽ ആക്കില്ല എല്ലാവരും കുഞ്ഞിനെ ഇങ്ങനെ nokke അങ്ങനെ nokke ennu olla ഉദ്ദേശം ശരിക്കും ജീവിതം മടുത്തു തുടങ്ങി ഇപ്പോൾ എങ്ങനെ okkeyo എല്ലാം മാറി വരുന്നു

  • @greeshmaammu2892
    @greeshmaammu2892 8 месяцев назад +11

    ഇത് തമാശ അല്ല.. അത് അനുഭവിച്ചിട്ടുള്ളവർക്ക് അത് മനസിലാവും.. ഇപ്പഴും ഇതിനെക്കുറിച് അറിയാത്ത ഒരുപാട് പേരുണ്ട്..അവസ്ഥ മനസിലാകാതെ കുറ്റപ്പെടുത്തുന്നവർ...

  • @devasree5766
    @devasree5766 8 месяцев назад +3

    ഞാൻ ഈ വീഡിയോ കാണുന്നില്ല, കണ്ടാൽ ഞാൻ ഉറപ്പായും കരയും എന്ന് ഉള്ളതുകൊണ്ടാണ്, കുറെ അനുഭവിച്ചതാ, സ്വന്തം പെറ്റമ്മ പോലും നമ്മളെ മനസ്സിലാക്കുന്നില്ലല്ലോ എന്ന അവസ്ഥ, ഇപ്പൊ മോനു എഴും മോൾക്ക്‌ അഞ്ചും വയസ്സ്, വലിയ കുഴപ്പം ഇല്ലാതെ പോകുന്നു

  • @revathyraju9815
    @revathyraju9815 8 месяцев назад +25

    വളരെ നല്ല content🙏🏼🙏🏼👍🏻

  • @athiras8610
    @athiras8610 8 месяцев назад +6

    ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി ആണ് ഞാൻ.....മോന് ഇപ്പൊ 2 വയസ്സ് ആവാറായി എന്നിട്ടും😢 മോൻ ഉറങ്ങാതാവുമ്പോ ഫുഡ് കഴിക്കാണ്ട് നില്കുമ്പോ വല്ലാണ്ട് ദേഷ്യം വരും അപ്പൊ എന്തൊക്കെയോ പറയും ചെയ്യും പിന്നെ മോന്റെയും കെട്ടിപിടിച്ചു കുറെ കരയും 😢😢😢 എത്രയും വേഗം ഇതിൽ നിന്ന് കരകയറിയാൽ മതി😢

    • @geethuttyworld8620
      @geethuttyworld8620 8 месяцев назад +1

      ഞാനും അങ്ങനെ ആണ് 😔

    • @Nadia-789
      @Nadia-789 7 месяцев назад

      Theerchayaayum maarum enikk 4 years eduthuuu samayam eduthotteeee don’t worry poornnamaayum maarum ente anubhavam enthu mental presnangalum moving of time maarum kettooo don’t worry be happy be positive everything will be alright soon❤

  • @Ahlam_Ahyan_
    @Ahlam_Ahyan_ 8 месяцев назад +10

    Video kandu karaju poyii😢😢😢😢😢😢.... Same situation with 2 kids in uae...... Kunjine kondu kalayan vare njan husband parajit undu😢😢😢😢 Ipol orkupol karachil varuaaa

  • @athul.k7-b486
    @athul.k7-b486 8 месяцев назад +10

    എനിക്കും ഇതുപോലെ ആദ്യത്തെ കുഞ്ഞു undayapo ഉണ്ടായിരുന്നു 😭

  • @NabasLittleHobbies
    @NabasLittleHobbies 8 месяцев назад +5

    Molundaya shesham ente avastha ithu thanne ayirunn.. 2nd baby kurich chindhikkane pedi ayirunn..

  • @reshmapnair6420
    @reshmapnair6420 8 месяцев назад +8

    Ethu kandappol njan um enne thanne orthu. But e situation il kadannu pokunna ellavarodum onne parayan ullu ethu ningalude life nte avasanam alla. Ningalude carrier okke thirichu pidikkam makkal School il poyi thudangimbol nammal free akum. Epol matrame ningalude kunjungale koode kittu avar valarnnal avarude lokathakum, e time maximum enjoy cheyyan nokku.

  • @jasnajass9421
    @jasnajass9421 8 месяцев назад +9

    കണ്ണ് നനയിച്ചു 🥺❤️

  • @bm9555
    @bm9555 8 месяцев назад +3

    Some people don't know and can't understand anything about these kinds of mental disorders at all, even if they know something about the problems related to them physically.

  • @mehandiworld4336
    @mehandiworld4336 7 месяцев назад +2

    എനിക്കും ഈ സ്വഭാവം ഉണ്ടായിരുന്നു ഡെലിവറി കഴിഞ്ഞപ്പോൾ ഇപ്പൊ കുഞ്ഞിന് 4മാസം ആയി അതൊക്ക മാറി ഇല്ല i am happy ആ ദിവസം ഞാൻ ഒരിക്കലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാറില്ല 😒

  • @sindhuc.s8642
    @sindhuc.s8642 7 месяцев назад

    Nannaayittundu...

  • @neethurajendran6672
    @neethurajendran6672 8 месяцев назад

    Good topic

  • @ammussammus9014
    @ammussammus9014 8 месяцев назад +7

    ഒന്നും പറയാൻ ഇല്ല പൊളിച്ചു...🎉

  • @dreamgirl-tz5ew
    @dreamgirl-tz5ew 8 месяцев назад +4

    ഇതിനു കാണാൻ തന്നെ പേടി വന്നു, കാരണം ഞാൻ അനുഭവിച്ച same അവസ്ഥ എന്റെ കുഞ്ഞിനെ ഇപ്പോ 1.1/2yrs ആയി but ഞാൻ ഇപ്പോഴും ഞാൻ back to normal ആയിട്ടില്ല വല്ലാതെ പേടി തോന്നുന്നു, ഞാനും husband nd കുഞ്ഞും മാത്രമേ ഉള്ളത്ത് കൊണ്ടാവാം

  • @alavickalavick1482
    @alavickalavick1482 8 месяцев назад +10

    E video sheriyalla ellavarudeyum e time inganalla

  • @thasleemanoufal5474
    @thasleemanoufal5474 8 месяцев назад +2

    സത്യം

  • @amshaakjerry
    @amshaakjerry 8 месяцев назад +6

    നല്ല വീഡിയോ😊😊😊

  • @krishnanjalimv-do5bv
    @krishnanjalimv-do5bv 8 месяцев назад +1

    nice ....good topic

  • @FarhanaMuhammed-lu1zk
    @FarhanaMuhammed-lu1zk 8 месяцев назад +3

    എനിക്കുണ്ടായിരുന്ന അവസ്ഥ ഇതിലും ദയനീയമായിരുന്നു. മൂന്നാമത്തെ പ്രസവം, എനിക്ക് 24 വയസ്സ്, വലിയ മോൻക്ക് 4 വയസ്സ് മോൾക്ക് 2 വയസ് , പിന്നെ ചെറിയ മോനും. ഭർത്താവ് ജോലിക്ക് പോയി മാസത്തിൽ മാത്രം വരും. സ്വന്തമായി ഒരു വീട്ടിലായിരുന്നു താമസം. എനിക്ക് ഒരിക്കലും പറഞ്ഞ് തരാൻ കഴിയാത്ത ഒരവസ്ഥയായിരുന്നു. പലപ്പോഴും ശരിക്കും ഒരു ഭ്രന്തിയെ പോലെയായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും .

  • @deepthijayan9244
    @deepthijayan9244 8 месяцев назад +1

    Gud one

  • @shimijagirish
    @shimijagirish 8 месяцев назад +1

    Koodeyullavar thirichariyathe koorirulil aavunna avastha,anubavikkunnu,3yr ulla molum,one monthulla monumind, 😊great wrkatto

  • @ajimimaheen9292
    @ajimimaheen9292 8 месяцев назад +5

    Ee avastha aayirunnu enikkum ente postpartum samayath njn ente husbandinte veettil aayirunn pne parayandallo roomil ninnum purath irangan pattunnilla ente husbandinod samsarikkan pattunnilla onn urangan pattunnilla stitchinte pain pne kunjinte dress okke njn thaniye aayirunnu wash cheyyunne pne 3 masatholam. Njn raathri urangeettilla avasaanam enik bhrand pidikkunna pole aayirunnu marikkanam enn vare chindichu rathri orangan pattillengi ravile ithiri late aayippoya athinum kelkkam vazhak

  • @elizabethjoseph1463
    @elizabethjoseph1463 7 месяцев назад

    Innale ithine kurich vaayichu ipo youtube recommend cheyth oru drishyavishkaarom
    I like it

  • @ADHARVAMBADI_2023
    @ADHARVAMBADI_2023 8 месяцев назад +6

    ഞാനും ഈ അവസ്ഥ യിൽ ആണ് ഇപ്പൊ. സത്യം ആണ് പറഞ്ഞത് 😢

  • @bismishajahan1974
    @bismishajahan1974 7 месяцев назад +4

    സത്യം.. Onn ഉറങ്ങാൻ കൊതിച്ചിട്ടുണ്ട്.. രാത്രി oru പോള കണ്ണടക്കാൻ പറ്റിയിട്ടില്ല. പകലും ഉറങ്ങാൻ ഒക്കുല്ല.. അയ്യോ ആ. അവസ്ഥ...

  • @ajeeshop7330
    @ajeeshop7330 8 месяцев назад +5

    Karachil oru villan aanu.. Especially boys.. Ithile amma kurachokke mayam und.. Nammale kuthi aswadikkunna arelum koode chuttum ulla case il karyangal ithilum shokam aanu.. RUclips suggestion nalla time il. Lets face it. Breastfeed, simply talk with baby, cry sometime if needed, arrange if room becomes messy. Most important, take care of your nipple with thick breastmilk after each feeding. Thank God for giving us a baby. Overcoming this phase is better than having no babies.

  • @itsoke_.-12
    @itsoke_.-12 8 месяцев назад

    Very relatable

  • @shahanarashid1583
    @shahanarashid1583 8 месяцев назад +3

    Njan pregnant aayi aadhyathe moonn masam njan ithupole aayirunnu. Full bedrest aayathu kondaavam. Ippo kuzhappalla 9 mnt aayi. Nammalekkal nammale aduthullavarkkum valiyoru prashnam aanith. Nte husband paavam orupaad sahichu enne

  • @sherintito532
    @sherintito532 8 месяцев назад +9

    Good message. Now a days lots of girls are facing this situation. One of my friend who didn't get treatment on time for this, now she is mentally ill and taking medicine.

  • @divz3890
    @divz3890 8 месяцев назад +16

    Superb😊❤

  • @priyak1752
    @priyak1752 8 месяцев назад +1

    Woow..ee concept ithra clear ayi vere evidem kanditila..oru vidham sthreekalellam ithilude kadanu poyavaravum..me too..bt..ithra dangerous ayirunilanu mathrm..enik kunjine alla swayam marikananu thoniyirunath...vallathoru situation ayirunu ath..arkm manasilavathe..husband aduthilathe..husinod paraymbo ninte thonalanenu paranj vit kalanju..oo vallathoru situation ayirunu ath

  • @nishadeepu4644
    @nishadeepu4644 5 месяцев назад

    ആ അവസ്ഥ അനുഭവിച്ച ആരും ആ അമ്മയെ കുറ്റപ്പെടുത്തില്ല അത് മനസിനെ നമുക്ക് പോലും നിയന്ദ്രിക്കാൻ പറ്റാത്ത അവസ്ഥയാണ് . അവിടെ സ്നേഹത്തിന് മാത്രമേ നമ്മളെ മാറ്റാൻ കഴിയു

  • @sonythampan7157
    @sonythampan7157 8 месяцев назад

    Sathyam.njan anubhavichitund

  • @aswathyudayan5342
    @aswathyudayan5342 8 месяцев назад +4

    Postpartum വളരെ ഭീകരം ആയ അവസ്ഥ ആണ്. എനിക്ക് ഇത് പ്രസവം കഴിഞ്ഞു ഒരു 3 മാസം ആയപോലാണ് തൊന്നിത് . പിന്നെ ഒരു വർഷം എടുത്തു . ഇപ്പോളും complete recover ആയട്ടില്ല . പിന്നെ ഇതിനോട് poradendath നമ്മൾ തന്നെ ആണ്

  • @njvibes1638
    @njvibes1638 8 месяцев назад +8

    നല്ല കോണ്ടെന്റ് ❤❤

  • @arathyachooz
    @arathyachooz 8 месяцев назад +7

    അനുഭവിച്ചിട്ടുള്ളവർക്കു മനസിലാകും. എനിക്ക് പ്രഗ്നൻസി യിലെ ഉണ്ടായിരുന്നു. അപ്പോഴും ഡിപ്രെഷൻ ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.പ്രസവിച്ച ആദ്യ ഘട്ടങ്ങളിൽ കുഴപ്പമില്ല കുറച്ചു മാസം കഴിഞ്ഞപ്പോൾ വീടിനകവും കുഞ്ഞും മാത്രമായി ലോകം ..... എന്റമ്മോ ഭ്രാന്ത് പിടിച്ച പോലാണ്.... ഇതിൽ നിന്നും ഒരു വ്യത്യാസം മാത്രമുണ്ട്. കുഞ്ഞിനെ കൊല്ലണം എന്ന് കരുതീട്ടില്ല. പക്ഷെ സൂയിസൈഡ് ചെയ്യണമെന്ന് ഒരുപാട് വെട്ടം തോന്നീട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കൊക്കെ ഡിപ്രെഷൻ വരും. മോനോട് ദേഷ്യപ്പെടും. അവൻ കരയും. കുഞ്ഞിനെ പ്രകാല്ലെന്ന് പറഞ്ഞു അമ്മ വഴക്കു പറയും.ഇങ്ങനൊരു ഭർത്താവ് ഒകെ വീഡിയോയിലെ കാണു. റിയൽ ആയിട്ട് ഇങ്ങനായിരുന്നേൽ ഇത്രയും പ്രശ്നം കാണില്ല. ഇപ്പോഴത്തെ പയ്യന്മാർ ഇത് കാണണം എന്നിട്ട് അതറിഞ്ഞു അമ്മയായ ഭാര്യയോട് പെരുമാറണം. നമ്മുടെ വിധി അവർക്കുണ്ടാകരുത്. ഈ വീഡിയോ ഒരു നല്ല മെസ്സേജാണ്

  • @faihamanu4927
    @faihamanu4927 8 месяцев назад +21

    Depprestion athu vallatha oru avasthayaaa

  • @DreamGirl-qe6ee
    @DreamGirl-qe6ee 8 месяцев назад +4

    You are responsible for the consequences of your own choices. Nammalude ishtaprakaram aahn ,people have intercourse and conceive. That's your choice. Child grow development contribute cheyaan patillingil, its okay to give for adoption. Atleast they will have good life.

  • @khajunizz_calligraphy
    @khajunizz_calligraphy 8 месяцев назад +2

    Real aayitt ingne incident indaayittind…
    But apoorvangalil apoorvam Perkk maathre Ee oru depression psycho stagelekk maaroo…
    Enikkm undaayirunnu..but ithala..full karachil mood off…ntho oru feel aan ath..
    Ente theere urangathilla..but oone orikkalum deshyam thonneettilla 😭Ippol onnara vayass aayi 😭avane feed cheyyumbol aan Ee vdo kaaninne…ntho manass vedhanich poyi knditt 😞aarkkum ee avastha kodkkala allah 🤲

  • @nejiyashafeeq9531
    @nejiyashafeeq9531 8 месяцев назад +33

    കുട്ടി കരയുന്നു, കുട്ടിക്ക് പാൽ കുറവാണ് അല്ലേ ഇത് 2 ഉം ആണ് സഹിക്കാൻ പറ്റാത്തത് 😑

    • @swathysajith4448
      @swathysajith4448 8 месяцев назад +1

      രണ്ടും കൂടെ ആണെങ്കിൽ പിന്നെ പറയണ്ട

    • @agnesantony7260
      @agnesantony7260 8 месяцев назад +1

      Yes

    • @sumayyaansarsha331
      @sumayyaansarsha331 7 месяцев назад +1

      Satym paal koduthit apol vechithe aavullu

  • @AlanMuhammed-nu1ww
    @AlanMuhammed-nu1ww 8 месяцев назад +4

    എനിക്കും ഈ അവസ്ഥ ഉണ്ടായിരിന്നു

  • @anupamamurali1513
    @anupamamurali1513 6 месяцев назад

    I had gone into the same situation when i had my elder child.. it's all because of our surroundings..