ഹിമാലയസാനുക്കളെക്കുറിച്ച് അച്ഛൻ | M K Ramachandran | Geethamma | Sarathkrishnan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • / sarathkrishnanmr
    Many have asked me why I have not introduced my father in to social media much. Actually I was waiting for a right entry and now the time has arrived. Let me give a brief note about my father. My father
    M. K. Ramachandran is a writer. In 2005 he won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra. His other books are Thapobhoomi Uttarakhand, Adi Kailasa Yathra and Devabhoomiyiloode .He was one of the first persons from Kerala who conducted Kailas Mansarovar Yatra, which he conducted in 2001. He is my inspiration in many aspects. Hope you have seen the first part of this video ( if not I have provided the link below), and it's a continuation of it. It's all about his new book “Himalaya yathrakal” which is going to release in few days. No other media has got this opportunity to reveal about his new book. I am sure this book wil bag many hearts. My father has dedicatated his life completely to dangerous Himalayan travel, perhaps the only pilgrim who visited all five Kailash ,called "Panch Kailash". Hope you got the answer why I love mountains so much😎
    • ആരുമറിയാത്ത ഒരു പുസ്തക...
    || ANTI-PIRACY WARNING ||
    This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 522

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад +51

    എപ്പോഴും ഇംഗ്ലീഷ് കാര് പറഞ്ഞാൽ മാത്രം വിശ്വസിക്കുന്ന മലയാളികൾ ആണല്ലോ നമ്മൾ... പുരാണങ്ങൾ വെറും കഥ യായി കാണുന്നവർ... ഇതൊക്കെ കാണാൻ സാധിച്ചത് അങ്ങയുടെ ഭാഗ്യം 🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +16

    കോടി നമസ്കാരം 🙏നന്ദി പറയാൻ വാക്കുകൾ പോരാത്തതിനാൽ എഴുതുന്നില്ല. ഈശ്വരനെ അറിയാനുള്ള ആത്മാവിന്റെ തൃഷ്ണയിൽ അമൃതബിന്ദുപോലെ ഈ അറിവുകൾ..... അനുഭവങ്ങൾ 🙏 ഇനിയും ഇനിയും അറിവിന്റെ ഗംഗ പ്രവഹിക്കട്ടെ ❤️

  • @oyessunil
    @oyessunil 3 года назад +46

    എന്നോ നിന്ന് പോയ എന്റെ വായനാശീലം വീണ്ടും തുടങ്ങാൻ കാരണം സാറിന്റെ " ആദി കൈലാസ യാത്ര " ആണ്, പിന്നെ ഡാകിനിമാരുടെ ഹൃദഭൂമിയിലൂടെ വരെ ഒരു വലിയ സഞ്ചാരം ആയിരുന്നു...
    ഇപ്പോൾ 52 വയസ്സായി.. എങ്കിലും മരിക്കുന്നതിന് മുൻപ് ഹിമാലയം കാണും...കണ്ടിരിക്കും...
    ഈ അഞ്ച് പുസ്തകങ്ങളും എന്നെ അത്രയ്ക്ക് മാറ്റി മറിച്ചു.

    • @leelamonin.c7561
      @leelamonin.c7561 Год назад +1

      നീ അഞ്ചു പുസ്തകങ്ങളുടെ പേര് ഒന്ന് പറയാമോ

    • @oyessunil
      @oyessunil Год назад

      @@leelamonin.c7561 1, ഉത്തരഖണ്ഡ് തപോഭൂമിയിലൂടെ 2, ആദികൈലാസ യാത്ര, 3. ദേവഭൂമിയിലൂടെ, 4. ഉത്തരാഖണ്ഡ് കൈലാസ മാനസ സരോവർ,5 ഡാകിനി മാരുടെ ഹൃദയഭൂമിയിലൂടെ, പുതിയ books വേറെയും ഉണ്ട്.

  • @rajeevmc7348
    @rajeevmc7348 3 года назад +8

    ശ്രീ എം കെ രാമചന്ദ്രന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം. എപ്പിസോഡുകൾക്ക് ഒരു സീരിയൽ ക്രമവും അതിലെ വിഷയ സൂചനയും ഉണ്ടായാൽ വളരെ നന്നായിരുന്നു

  • @resmiviswanath6581
    @resmiviswanath6581 3 года назад +18

    കുറെ വർഷങ്ങൾ ക് മുൻപ് സർ ന്റെ പുസ്തകം വായിച്ചിരുന്നു... അന്ന് അറിഞ്ഞിരുന്നില്ല ഇത്രത്തോളം സർ നെ കുറിച്ച് 🙏🙏🙏💐💐

  • @sujas8123
    @sujas8123 Год назад +4

    അങ്ങയുടെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്, ഞാൻ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏🙏🙏,5വർഷമായി വയനാവസാനിച്ച ദിവസ്സം ഞാൻ അങ്ങയെ ഫോണിൽ വിളിച്ചിരുന്നു, അവിടെ ഫോൺ എടുത്തപ്പോൾ എന്തെന്നറിയില്ല കരഞ്ഞുപോയി ഞാൻ, പവിത്രമായ അങ്ങയുടെ പാദങ്ങൾ ക്കു മുന്നിൽ വീണു ചുംബികാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു അത്രയ്ക്കും മഹാനാണ് അങ്ങ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithanair7772
    @smithanair7772 3 года назад +51

    🙏🙏🙏 sir ... Living wonder ദൈവം നെറുകയിൽ കൈയിവച്ച് അനുഗ്രഹിച്ച ജ്നമം🙏🙏

  • @geethamg369
    @geethamg369 3 года назад +33

    സാറിന്റെ എല്ലാ ബുക്കും വായിച്ചിട്ടുണ്ട്, ഹിമാലയം കാണാനുള്ള ആഗ്രഹം ഹിമാലയത്തോളം വളർന്നിരിക്കുന്നു,, ഈ ജന്മത്തിൽ സാറിനെ ഒന്നു കണ്ട്, കാൽ തൊട്ടു വന്ദിക്കാൻ സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @divyas2875
    @divyas2875 3 года назад +51

    Dear sarath , your birth as a child to this genius father and that generous mum is the greatest gift of God for you.It is Yr responsibility to pay back to God through all possible means you can.

  • @sreekanthvadassery8288
    @sreekanthvadassery8288 3 года назад +26

    എന്നെങ്കിലും നേരിട്ടു കണ്ടാൽ ഈ കാൽ ഒന്നു തൊട്ട് അനുഗ്രഹം വാങ്ങിക്കണം എന്നൊരു ആഗ്രഹം വർഷങ്ങൾ ആയി മനസ്സിൽ കൊണ്ടു നടക്കുന്നു..

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +2

      ☺️❤️🙏🏻

    • @sunilap6192
      @sunilap6192 3 года назад +3

      ഞാനും..... 🙏🙏🙏

    • @geethatc2434
      @geethatc2434 3 года назад +3

      Enikum Abraham undu iswaran anugrahikatte ❤️❤️🙏🙏🙏

    • @mohandas7891
      @mohandas7891 3 года назад +2

      🙏🏻🕉️🙏എനിക്കു തൊട്ടു വന്ദിക്കാൻ സാധിച്ചിട്ടുണ്ട്, തിരുവനന്തപുരത്തുവച്ച്

    • @sreekanthvadassery8288
      @sreekanthvadassery8288 3 года назад +1

      @@mohandas7891 👍

  • @rajanyudayan4094
    @rajanyudayan4094 3 года назад +46

    ഒരു ലൈക്കേ അടിക്കാൻ പറ്റൂ. പക്ഷേ ഒരു കോടി ലൈക്കായി കണക്കാക്കണം ശരത്തേ .

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +10

    അങ്ങയുടെ എല്ലാ ഗ്രന്ഥങ്ങളും
    വായിക്കാന്‍ സാധിച്ചു.
    ഈശ്വരാധിനം ഒന്നുകൊണ്ടുമാത്രം
    അപൂര്‍വ്വമായി സംഭവിക്കുന്ന
    അനുഗൃഹീത മനുഷ്യജന്മം!

  • @JYOTHIRGAMAYAJYOTHISH
    @JYOTHIRGAMAYAJYOTHISH 3 года назад +5

    സർ ന്റെ എല്ലാ ബുക്‌സും വായിക്കാൻ ഭാഗ്യമുണ്ടായി ..പലതും രാത്രി ഉണർന്നിരുന്നു ഒറ്റയിരിപ്പിനു വായിച്ചുപോയിട്ടുണ്ട് ..സത്യസന്ധമായ വിവരങ്ങൾ വായിക്കുമ്പോൾ നമ്മളിലും അതിന്റെ ഒരു അനുരണം ഉണ്ടാകും ..പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും സർ ന്റെ ബുക്‌ വായിച്ചു നാഥ നവ സാധു സന്യാസിമാരെ കുറിച്ചും പഞ്ചകൈലാസയാത്രയിലെ ദിവ്യാനുഭവങ്ങളും ഒക്കെ മനസിൽ തെളിഞ്ഞു നിൽക്കുന്നു ...ഡാകിനിമാരുടെ ബുക്‌ നു ശേഷം വരുന്ന ബുക്‌ നായി സർ നെ ഇടക്ക്‌ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു ...അതിൽ പരാശര ക്ഷേത്രത്തിൽ വച്ചു കണ്ട ദിവ്യപുരുഷനെ കുറിച്ച് അനുമതി ലഭിച്ചാൽ എഴുതാമെന്ന് കണ്ടിരുന്നു ...കട്ട വെയ്റ്റിംഗ് ...സർ നും ഈ വിഡിയോ share ചെയ്തതിനും ഫാമിലിക്കും ഒരു പാടു നന്ദി ...ശതകോടി 🙏🙏🙏🙏🙏🙏🙏🙏ഈ പുസ്തകങ്ങൾ രാത്രിയിൽ വായിക്കുമ്പോൾ മിക്കവാറും ഒരു deep meditation ചെയ്ത feeling ആണ് ... വായിക്കുന്ന നമുക്കും പല അനുഭവങ്ങളും ഉണ്ടായതും ആ പരം പൊരുളിന്റെ അനുഗ്രഹം സർ ന് എത്രമാത്രം ഉണ്ടെന്നതിന്റെ തെളിവാണ് ശതകോടി 🙏🙏🙏നന്ദി

  • @aaryag5315
    @aaryag5315 3 года назад +10

    ഏട്ടാ, നന്ദി എന്നല്ലാതെ വേറൊന്നും പറയാനില്ല... 🙏🙏
    ' വിദ്യാധനം സർവ്വധനാൽ പ്രധാനം ' എന്ന് കുഞ്ഞുനാൾ മുതൽ കറന്നോമ്മാര് പറഞ്ഞു തരുന്നത് ഇതാണ്..
    എന്തെല്ലാം കാര്യങ്ങൾ ആണ് ഈ ലോകത്ത് നടക്കുന്നത്...
    കൊറേ എണ്ണം ഇതൊന്നും അറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ജീവിച്ചു മരിക്കുന്നു.. !!
    ഞാനും ന്റെ അച്ഛനും കൂടി ഇരുന്നാണ് സാറിന്റെ എല്ലാ യൂട്യൂബ് ഇന്റർവ്യൂകളും കാണുന്നത്...
    അറിഞ്ഞിട്ടും പലതിനോടും ഈ ഇന്ത്യൻ സമൂഹം എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്? അതിനുള്ള ഉത്തരം പുസ്തകത്തിൽ ഉണ്ടാവുമോ? ..

  • @divyanair5560
    @divyanair5560 3 года назад +3

    Thanku so much sir pranamam etreyum arivukel paragu thanathil 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +6

    അറിവിന്റെ നിറകുടം.. അനന്തമായ ഈ പ്രപഞ്ചത്തിൽ നാമറിയാത്ത എത്രയെത്ര നിഗൂഢതകൾ ഒളിഞ്ഞിരിയ്ക്കുന്നു. കോടാനുകോടി വര്ഷങ്ങളെടുത്ത് ഗവേഷണം ചെയ്താലും ചുരുളഴിയാത്ത രഹസ്യങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നു നമ്മുടെയീ പ്രപഞ്ചത്തിൽ..! അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...!

  • @jayasreebabu9990
    @jayasreebabu9990 3 года назад +26

    ഈ മഹാനുഭാവൻ്റെ പാദങ്ങളിൽ എൻ്റെ നമസ്കാരം 🙏🙏🙏

  • @laxmimenon34
    @laxmimenon34 2 месяца назад

    I keep watching this again and again! helps me connect with the higher self. Pranaams to sir🙏

  • @DeviPavilion
    @DeviPavilion 3 года назад +12

    Sir nt book njanum medichu vayyechettundu....🙏🙏🙏❤

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      ❤️☺️🤟🏻🙏🏻

    • @rasgeet
      @rasgeet 3 года назад

      @@GeethammaSarathkrishnanStories Please please I need english translations of your fathers books. I am a Malayali brought up in Dubai so I cannot read Malayalam but can speak well. I am really keen to read his books. How can I?

    • @krishnakumarkumar1918
      @krishnakumarkumar1918 3 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳

  • @sreekalakannan3543
    @sreekalakannan3543 3 года назад +11

    ഞാൻ ഇദ്ദേഹം എഴുതിയ എല്ലാ കൃതികളും വായിച്ചിട്ടുണ്ട്.... ♥️♥️♥️

  • @sreejapj1583
    @sreejapj1583 3 года назад +4

    സർ പ്രണാമം ഭഗവാൻ അനുഗ്രഹിച്ച പുണ്യജന്മം ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് സാറിനെ കാണുവാൻ ഞാൻ ഇതുവരെ sir te പുസ്തകങ്ങൾ വായിച്ചിട്ടില്ല ante ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അത് ഭഗവാൻ സാധിപ്പിച്ചു തരും സമയമാകുമ്പോൾ ഭഗവാനെ അറിയാൻ സാറിന് ദീർഘായുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @orukaratekudumbam5123
    @orukaratekudumbam5123 3 года назад +3

    Happy to see you again sir.. Waiting for more informations related to Himalayan trips.. Thank you 🙏

  • @dhanya3883
    @dhanya3883 3 года назад +12

    A living legend, thanks a lot Sarath for this. Waiting for more ❤️

  • @bijukailasapuri7493
    @bijukailasapuri7493 3 года назад +6

    പുണ്യ ജന്മം. രാമചന്ദ്രൻ സർ. നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്. സാറിന്റെ അനുഗ്രഹം അതിനു മാത്രം.

  • @soumyabinu8966
    @soumyabinu8966 3 года назад +10

    During my pregnancy period I read only two books holy bhagatvatgita and adikailas yathra🙏🙏🙏

  • @rajeswarikodoth8275
    @rajeswarikodoth8275 3 года назад +4

    Thanks Geethamma&sarat രാമചന്ദ്രൻ സാറിന്റെ അനുഭവങ്ങൾ പറയുന്ന വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു

  • @parvathynair9236
    @parvathynair9236 3 года назад +10

    അമ്പോ... വേറെ level...ഇനിയും ഇതുപോലത്തെ talking session venamennund... പുതിയ പുതിയ കാര്യങ്ങൾ അറിയാല്ലോ 😇

  • @oysterpearls5269
    @oysterpearls5269 3 года назад +10

    Sir🙏🙏
    Waiting for more episodes of the genius talks 💕💕
    Thank u!

  • @leelamonin.c7561
    @leelamonin.c7561 Год назад +1

    ഒരിക്കലെങ്കിലും കൈലാസത്തിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരാഗ്രഹം മാത്രം

  • @Boss20001.
    @Boss20001. 3 года назад +3

    അന്യഗ്രഹ ജീവികൾ അനുഭവം ഇല്ലെങ്കിലും എന്റെ മാമന്റെ വീട്ടിൽ ഉണ്ടായ ഒരു അനുഭവം പറയാം.ഒരു ദിവസം സന്ധ്യസമയത്തു ഏകദേശം 6-7 സമയത്തു വീടിനു മുമ്പിൽ വെയ്‌ലിയിൽ ഒരു വലിയ പ്രകാശം കണ്ടു, ആ പ്രകാശം അടുത്ത് നിന്ന് നോക്കിയപ്പോൾ വലിയ തലയുള്ള സർപ്പം പക്ഷെ നീളം ഇല്ല... ഇതു എന്റെ അമ്മ അടക്കം ഉള്ള കുടുംബ അംഗങ്ങൾ നേരിട്ട് കണ്ടത് ആണ് കുറച്ചു കുറച്ചു കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി , അതിനു ശേഷം അപ്പുപ്പൻ അറിയുന്ന ആത്മീയമായി ഉയർന്ന ഒരു സ്ത്രീ അതിന്റെ presence കണ്ടു വീട്ടിൽ എത്തിയപ്പോൾ ഇവിടെ ഒരു നാഗo ഉണ്ട് എന്ന് പറഞ്ഞു.അങ്ങനെ അതിനെ ആചാര്യന്മാരെ വരുത്തി വീടിന്റെ ഭാഗത്തു കുടിയിരുത്തി

  • @mayasreevaraham
    @mayasreevaraham 3 года назад +8

    So blessed to hear from him...... നമസ്ക്കാരം രാമചന്ദ്രൻ ജി 🙏🙏

  • @anniejoy3201
    @anniejoy3201 3 года назад +5

    Always giving great information

  • @Ummalu_kolusu
    @Ummalu_kolusu 3 месяца назад

    ഞാൻ ഇതു കാണുവാൻ വളരെ വൈകി കീമോതെറാപ്പി എടുത്തിരിക്കുന്ന ഈ സമയത്താണ്... ഡാകിനി മാരരുടെഹൃദയ ഭൂമി യിലൂടെ..കഥ കേൾക്കാൻ കഴിഞ്ഞത്.. ഹിമാലയം....മാനസസരോ വർ...എന്നുംഒരുരോമാഞ്ചത്തോടുകൂടി മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂ.. എന്നെപ്പോലെ യുള്ളവർക്ക് സ്വപ്നംകാണാൻപോലുംപറ്റാത്ത സ്ഥലം...എൻ്റെ മഹാദേവ എന്നും
    അവിടുത്തെ മനസാ സ്മരിക്കുന്നു...കാത്തോളണേ..ഞങ്ങൾക്ക് ആരും ഇല്ല

  • @silusworld66
    @silusworld66 3 года назад +7

    A Big Salute to Ramachandran Sir..... Stay Blessed Dears 😍😍😘😘🙏🙏

  • @pidakkalsukumaran4062
    @pidakkalsukumaran4062 3 года назад +6

    ശരത് അച്ഛന്റെ പുതിയ ബുക് ഇറങ്ങിയിട്ടുണ്ടോ അറിയിക്കണം

  • @vishnusnair100
    @vishnusnair100 3 года назад +16

    He is Treasure of Knowledge..

  • @preethyjayan4298
    @preethyjayan4298 3 года назад +13

    വിദേശീയർ ഇതൊക്കെ ശരിക്കും utilize ചെയ്യും. നമ്മുടെ കമ്മി govt ഒന്നും വിശ്വാസിക്കില്ല. പക്ഷേ കേന്ദ്ര സർക്കാർ ഇതിനെപറ്റി research ചെയ്തേക്കാം👍👍👍നല്ല അനുഭവ സമ്പത്ത് അച്ഛനുണ്ട്.👍👍👍

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      🙏🏻❤️☺️

    • @sabar1895
      @sabar1895 3 года назад +2

      എന്നെങ്കിലും നേരിട്ട് കണ്ട് ആകാൽതൊട്ട് വണങ്ങി അനുഗ്രഹം വാങ്ങണം എന്നാണ് ആഗ്രഹം' അതിന് ഈശ്വരാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @revathysree7871
    @revathysree7871 3 года назад +5

    എന്നെങ്കിലും കാണാനും സംസാരിക്കാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. രാധേ കൃഷ്ണ 🙇

  • @CBSEMATHSWORLD
    @CBSEMATHSWORLD 3 года назад +8

    Really waiting for this episode ❤️

  • @varunk2515
    @varunk2515 3 года назад

    Njan first vayikkunna book aadi kailasa yathrayanu..in 2009..athu thikachum oru veritta anubhavamayirunnu...athile PATHAL BHUVANEWSWARUM..Kalidasa krirhikale kurichulla paraamarsavum okke valare albudhamayirunnu...
    Pinneedu bakki ella booksum vayichu..ippol dakinimarude hridayabhoomiyiloode enna book vayichu kondirikkunnu....
    You have done a great work for your father...
    Mahadevante himalaya saanukkale anavadhi thavana kanaanum anubavichariyanum bagyam undaya angayude achante paadhangale njan namikkunnu...
    OM NAMASSIVAYA

  • @balasreekumar1462
    @balasreekumar1462 3 года назад +1

    Thanks you Sir....expecting more such talks from you

  • @nishashaji2010
    @nishashaji2010 3 года назад +3

    👍👍എന്റെ മകൾ 5th പഠിക്കുന്നുഇന്ന് സംസാരിക്കുമ്പോൾ UFO നെ പറ്റി ഇവിടെ പറഞ്ഞു sir ന്റെ video ഞാൻ ഇതിനു മുമ്പേ കെട്ടിരുന്നു ഇന്ന് മോളു full video ഇരുന്നു കണ്ടു കുട്ടികൾക്ക് അറിവ് കിട്ടുന്ന വിവരണം തന്നെ എല്ലാ കുട്ടികളും കണ്ടിരിക്കേണ്ടതാണ് ...ഇനിയും കാത്തിരിക്കുന്നു thankyou Sarath sir,and Geethamma 😘😘

  • @sreekumarrajan1900
    @sreekumarrajan1900 3 года назад +5

    Lots of respect and love Sir.... 🙏🙏

  • @renjiniajith970
    @renjiniajith970 3 года назад +3

    സാറിന്റ എല്ലാ book ഉം വായിച്ചിട്ടുണ്ട്. ഹിമാലയം ആത്മീയത ഇന്നിവയെക്കുറിച്ച് അറിവും താൽപ്പര്യവും തോന്നിയത് അങ്ങയുടെ book വായിച്ചതിനു ശേഷമാണ്

  • @Ponnu1300
    @Ponnu1300 3 года назад +8

    Sarath You are really lucky to have such an awesome dad

  • @vvishnu57
    @vvishnu57 3 года назад +3

    ശരത്തേട്ട next എപ്പിസോഡിൽ ദിവ്യയോഗികളെ കുറിച് ഒരു വീഡിയോ ചെയ്യുമോ, പ്ലീസ് പ്ലീസ് പ്ലീസ്

  • @anandhuns7576
    @anandhuns7576 3 года назад

    ഞാൻ ഇപ്പോൾ "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ "വായിച്ചുകൊണ്ടിരിക്കുന്നു. അങ്ങയുടെ വാക്കുകൾ കേൾക്കുന്നതുതന്നെ പുണ്ണ്യമാണ്.

  • @pksuma4668
    @pksuma4668 3 года назад +3

    Utharakhand, kailas manas sarovar pinne adikailasam. Okke vayichu. Otta vayana pora. Sir kodi pranamam. Sharath nandi.

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 3 года назад +4

    10വർഷങ്ങൾക്ക് മുൻപ് ആണ് സാറിന്റെ പുസ്തകം ആദ്യമായി തൃശ്ശൂരിൽ വെച്ച് കാണുന്നതും വായിക്കുന്നതും, സാറിന്റെ യാത്രയിൽ പറയുന്ന വസിഷ്ടഗുഹയിൽ പോവാനും, പുരുഷോത്തമാനന്ദ സ്വാമികളുടെ ആഥിത്യം സ്വീകരിക്കാനും ഭാഗ്യം ലഭിച്ചത്, അങ്ങയുടെ പുസ്തകം മൂലമാണ്... 🕉️🙏

  • @gopinathbharath2462
    @gopinathbharath2462 3 года назад

    Asathoma sadgamaya...Great Indian knowledge will be providing light to the world..now the world's wise people are thinking about the our ancestors and ancient writings...wonder, wonder and wonder only!!!! You are a blessed man and very lucky...jaihind

  • @ReshmiKR960
    @ReshmiKR960 2 года назад

    Sir ne nerit kand onnu kalil namaskarikanam ennu kure nalayi agaraham ind..manas kond namikunnu...🙏🙏🙏🙏❤❤🥰

  • @kichamaniips
    @kichamaniips 3 года назад +4

    I have met him and spoke to him personally. Felt devine bliss in his presence. Prostrated at his feet and got his blessings.. Pranamam 🙏 🙏 🙏

  • @minilakshmanan3756
    @minilakshmanan3756 3 года назад +2

    സാറിന്റെ കൈലാസ യാത്ര, ഹിമാലയൻ യാത്ര വിവരണങ്ങൾ ,എൻ്റെ കൈലാസ്, അമർനാഥ്, പിന്നീടുള്ള ഹിമാലയൻ യാത്രകളുടെ പ്രചോദനമായി. ഇപ്പഴും യാത്ര തുടരുന്നു. സാറിന്റെ എല്ലാ വിവരണങ്ങളും കൈവശമുണ്ട്.

  • @nighil988
    @nighil988 3 года назад +1

    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ ❤️❤️

  • @aakashsakku1255
    @aakashsakku1255 3 года назад +3

    Angayude achan e mahaathmaavairunnenn ariyilarnu♥️♥️♥️♥️Dhanyamaaya kudumbam😍😍😍😍

  • @deepamdeepam6612
    @deepamdeepam6612 3 года назад +2

    ഞാൻ സാറിൻ്റെ ബുക്കുകളിൽ ആദ്യം വായിച്ചത് ആദി കൈലാസയാത്ര ആണ് 2011 ൽ , അതൊരു അറിവിൻ്റെ കലവറയാണ് , അതിന് ശേഷം സർ എഴുതിയ എല്ലാ ബുക്കുകളും വാങ്ങി വായിച്ചു , സർ ൻ്റെ ബുക്കുകൾ വായിക്കുമ്പോൾ അപാര ഫീൽ ആണ് സാറിൻ്റെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് . സാറിൻ്റെ 5 ബുക്കുകൾ ആണ് അന്ന് മുതൽ ഞാൻ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് നൽകാറുള്ളത്. ആദി കൈലാസ് വായിച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് സാറിനെ വിളിക്കണം സംസാരിക്കണം കാണണം കാൽതൊട്ട് വന്ദിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നതാണ്. അതൊന്നും നടന്നില്ല എങ്കിലും ഇപ്പോൾ ആദി കൈലാസയാത്രയിലെ അദ്ധ്യായം 11 വീണ്ടും വായിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഈ വീഡിയോ കണ്ടതിൽ അതിയായ സന്തോഷം . സാറിനെ സാഷ്ടാംഗം നമിക്കുന്നു.

  • @anoopthodupuzha2961
    @anoopthodupuzha2961 3 года назад +3

    More Inspiring and Informative video. Actually he is a living legend ❤️❤️❤️sarthetta thank you so much for this video.

  • @sushilmathew7592
    @sushilmathew7592 3 года назад +5

    Sir,you make a series on your Himalayan journey experience.

  • @bijuraj2276
    @bijuraj2276 Год назад

    സാർ ഇതൊക്കെ പറയുന്നത് ശാസ്ത്രത്തിൻറെ സഹായം കൊണ്ടല്ലേ ശാസ്ത്രമല്ല ഇതിൻറെ വഴികാട്ടി

  • @soumyabinu8966
    @soumyabinu8966 3 года назад +7

    Sarath you are so lucky to have such a wonderful parents

  • @जयभारत-झ8ह
    @जयभारत-झ8ह Год назад

    ഇദ്ദേഹത്തിന്റെ എല്ലാ ബുക്കുകളും വായിച്ചിട്ടുണ്ട്. ഇടയ്ക്ക് വായിച്ചു കൊണ്ടിരിക്കുന്നു.

  • @indubindu6252
    @indubindu6252 17 дней назад

    21 വർഷം മുൻപ് ഞാൻ കൈലാസ് മാനസസരസു book വായിച്ചു. അതിന് ശേഷം ഞാൻ sir വിളിച്ചു ഞാൻ തിരുവനന്തപുരം ജഗതി യിൽ ആണ് താമസിക്കുന്നത് എന്റെ പേര് ബിന്ദു. എന്റെ പേര് കേട്ടപ്പോൾ sir പറഞ്ഞതു ഓർമ്മയുണ്ടോ സർ ന്റെ book ലും ബിന്ദു എന്ന ഉണ്ട് എന്ന് 🙏🙏🙏🙏 ഇതു കേട്ടപ്പോൾ അതാണ് എനിക്ക് ഓർമ്മവരുന്നു 🙏🙏🙏

  • @rahulr4337
    @rahulr4337 3 года назад +5

    This is a very beautiful video summarising the esoteric wisdom and the extremely beautiful visionary experiences. Thank you for sharing 🌸

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +3

    Hi, Kettittu oru Antham ellaaa ente Saratheee... First nammude Soldiers vendi Shirassu Namikunnu. Almighty.... pls take care them🤲🤲. Reading very Lazy, couldn’t read his text. But hearing above words parayan ella. Sir Thanks lot for sharing such wonderful experience 🙏🙏🙏🙏

  • @harisworld6237
    @harisworld6237 3 года назад +2

    Adhikailas പുസ്തകത്തിൽ പറയുന്ന kudi village ,അവിടെ ഉള്ള ഒരു വയസ്സായ മുത്തശ്ശിയെ പറ്റിയും പരാമർശിക്കുന്നുണ്ട് .അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

  • @krishnakumarsukumaran9796
    @krishnakumarsukumaran9796 15 дней назад

    Sir like ur narration so much. ❤ Ufos are now common in our skies(Kerala). Most often they travel across . From some 2013 onwards have seen them as moving like tiny stars. Some times they brighten sometimes fade out .....

  • @salini84
    @salini84 3 года назад +1

    Ethra kettalum ethra books thankalude read cheythalum enikke mathyavunilla books ethra thavana vayichu ennu enikke thanne arivilla. OOM NAMASIVAYA ,

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад

    Kerala Marco Polo llll
    Kerala Huien Tsang !!!
    I read all books written by this traveller

  • @edamullasudhakaran7876
    @edamullasudhakaran7876 23 дня назад

    Here we have "Sabu Swamies of Communal Party Of Mensursuration

  • @bewu1
    @bewu1 Год назад +1

    വളരെ നല്ല പുസ്‌തകം... തപോഭൂമി ഉത്തരഖണ്ഡ് 🙏🙏🙏🙏ഹിമാലയം കാണാൻ വളരെ പ്രചോദനം നൽകുന്നു... വാക്കുകൾക്കു അതീതമാണ്

  • @ARJUN-bn2sz
    @ARJUN-bn2sz 3 года назад +5

    Love from Pathanamthittakkaran ❤️❤️❤️❤️

  • @ashaashok6812
    @ashaashok6812 3 года назад +3

    സാറിനെ നേരിൽകാണാൻഅതിയായിആഗ്രഹം

  • @കുഞ്ഞേമോളും
    @കുഞ്ഞേമോളും 3 года назад +1

    ഞാൻ എഴുതാൻ തുടങ്ങിയതും യാത്ര ആരംഭിച്ചതും ഇദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചതിനു ശേഷമാണ്

  • @kanthis337
    @kanthis337 2 месяца назад

    Pranaamam sir. Late aayit enkilum, kelkkuvan saadhichathu bhagyam.

  • @blissif9649
    @blissif9649 3 года назад +3

    Great video, thank u Sarath. Dilip Trivandrum

  • @seemat.r8270
    @seemat.r8270 3 года назад +3

    Ethra vayichalum kettalum mathivarilla ee arivukal. Enium kelkan sadhikkatte. 🙏🙏🙏

  • @jayasreerajan9598
    @jayasreerajan9598 3 года назад

    Avidekku ethan orikkalum sadhikkillannariyam ennalum angayude vakkukaliloode avideyokke poya prateethi 🙏🙏 mone ee anubhavam ngalkku anubavikkan thanna manasinu oru kodi nanni🙏

  • @kabanibamsuri1237
    @kabanibamsuri1237 3 года назад +1

    കൈലാസയാത്രയെ കുറിച്ച് tvയിൽ കണ്ടപ്പോൾ ഇദ്ദേഹത്തിനെ കുറിച്ച്
    പരാമർശമുണ്ടായി.
    കോഴിക്കോടാണ് ഇദ്ദേഹംഎന്നറി
    ഞ്ഞിട്ടും ഇന്നേവരെ കാണാൻപറ്റിയില്ല.

  • @binduprakash8991
    @binduprakash8991 3 года назад +6

    SIR..."PUNYA JANMAM"

  • @sastadas7670
    @sastadas7670 3 года назад +2

    പ്രണാമം അങ്ങയുടെ അനുഭവങ്ങൾ യുക്തിവാദികൾ ഒഴിച്ചുള്ള ജനത്തിനു വലിയൊരു മുതൽകൂട്ടു ആണ്.

  • @thedramarians6276
    @thedramarians6276 3 года назад +1

    മതം, ദൈവം, അതീന്ദ്രിയം തുടങ്ങി എല്ലാത്തിനെയും പലതരം ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയും മനുഷ്യരെ തമ്മിലകറ്റാൻ വേണ്ടിയും ഉപയോഗിച്ച് തുടങ്ങിയപ്പോൾ ആണ് എല്ലാത്തിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കേണ്ട ഒരു ഗതികേട് സംഭവിച്ചത്. സാറിനെപ്പോലെ ഒരാൾ പറയുന്നത് കൊണ്ട് മാത്രമാണ് അത്തരം സംശയം ഇല്ലാതെ ഇവയൊക്കെയും കാതു കൂർപ്പിച്ചു കേൾക്കുന്നതും വായിക്കുന്നതും ഒന്നിൽ കൂടുതൽ തവണ സാറിന്റെ എല്ലാ പുസ്‌തകങ്ങളും വായിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ വിശ്വസിക്കണോ അവിശ്വസിക്കണോ എന്നറിയാതെ ഉഴറി നിന്നിട്ടുമുണ്ട്. കൂടുതൽ കൂടുതൽ സാറിൽ നിന്ന് തന്നെ ഓരോ അനുഭവങ്ങളും അറിയാൻ വളരെയേറെ ആഗ്രഹം ഉണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗം 🌹🌹🌹🌹

  • @skguruvayur2546
    @skguruvayur2546 2 года назад +1

    Sarath.....I am a great fan of your father. എൻ്റെ ആത്മീയ യാത്രയിൽ ഗുരു

  • @bindusnair9432
    @bindusnair9432 3 года назад +1

    🙏🙏🙏🇮🇳🇮🇳🇮🇳You are great Sir🙏🙏🇮🇳🙏

  • @minijayakumar5699
    @minijayakumar5699 3 года назад +5

    Very interesting talk.

  • @renjithrajesh2881
    @renjithrajesh2881 3 года назад +4

    My frequency I want to meet him😁

  • @joicegeorge1490
    @joicegeorge1490 3 года назад +1

    Thangale kelkumpol anubhavikunna daivikatha ath vallathoru anubhavam aanu

  • @sarmilakn6567
    @sarmilakn6567 3 года назад +1

    🙏 നമസ്കാരം sir . ഒന്ന് കാണാൻ കഴിഞ്ഞെകിൽ. ബുക്സ് എല്ലാം വായിച്ചിട്ടുണ്ട്.

  • @geethamarath1
    @geethamarath1 3 года назад +3

    Respect, would love to hear more from him, plse include more of his videos.Heard about him from my uncles who are his acquaintances

  • @vishnusnair100
    @vishnusnair100 3 года назад +3

    Chakkara pettannu upload cheythalo ithukondu nirtharuthu iniyum achanthe videos vennam.

  • @sheejavinay4692
    @sheejavinay4692 3 года назад +3

    Great information sir 🙏🙏😍great 🙏

  • @rajiajith604
    @rajiajith604 11 дней назад

    Enghonorachande makanakan bhayam venam

  • @bijidevanand6717
    @bijidevanand6717 3 года назад +4

    💕💕

  • @rejimon007
    @rejimon007 3 года назад +6

    Waiting is over. Lets start watching...

  • @hashidhashitanur
    @hashidhashitanur Год назад

    കോടാനുകോടി പ്രകാശ വർഷം അകലെ നക്ഷത്രങ്ങൾ എന്നത് ഒരു ശാസ്ത്ര തള്ള് മാത്രമാണ്.
    നമ്മുടെ ഭൂമിയിൽ തന്നെ വേറെ വൻ കരകൾ ഉണ്ട്. സാർ പറഞ്ഞ പോലെ ഭൂമിക്ക് അടിയിലും ഭൂമിയും അവിടെ സമൂഹവും ഉണ്ടാകും.അത് കൂടാതെ ഈ ഭൂമി വിശാലമാണ്..നമ്മിൽ നിന്ന് മറച്ചു വെക്കുന്ന ഇടത്തേക്ക് ഭൂമി നീണ്ടു കിടക്കുന്നു.
    അന്യഗ്രഹ ജീവികളെ നമുക്ക് കാണാം എന്ന് പറഞ്ഞു ഈ ചാനലിൽ ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്.

  • @remaprasad1106
    @remaprasad1106 3 года назад +3

    Sarath, ente kailas manasarovar yatra k munp achane vannu kandu anugraham vangiyittund

  • @jithukumar6979
    @jithukumar6979 3 года назад +1

    നമസ്കാരം sir.🙏🙏. Lockdown kalath താങ്കളുടെ Thabobhoomi Utharaakhandilude വായിച്ചിരുന്നു..

  • @aswinmenonphotography
    @aswinmenonphotography 3 года назад +1

    എത്ര കാലമായ് സാർ നെ നേരിട്ട് കാണുവാനും,സംസാരിക്കാനും,ചില സംശയങ്ങൾ ദുരീകരിക്കുവാനും ആഗ്രഹിക്കുന്നു?സാറിന്റെ ഓരോ പുസ്തകവും 6-7 തവണ വായിച്ചു കഴിഞ്ഞു.2007ൽ ഞാൻ ആദ്യമായി മൊബൈൽ ഫോൺ വാങ്ങിയപ്പോൾ,ആദ്യമായി എടുത്തത് 'ഉത്തരാഖണ്ഡിലൂടെ..' എന്ന പുസ്തകത്തിൽ വന്ന കൈലാസ ചിത്രങ്ങൾ ആയിരുന്നു.നാളിത് വരെ "എഴുത്ത്" എന്ന കാര്യം ചിന്തിച്ചിട്ട് കൂടിയില്ല.പക്ഷേ,എന്റെ LKG കാലം മുതൽ ഇപ്പോൾ വരെയുള്ള സർവ്വ ഓർമ്മക്കുറിപ്പുകൾ ഞാൻ എഴുതുകയും,അതു വായിച്ച പല സഹപാഠികളും,അദ്ധ്യാപകരും,അല്ലാത്തവരും അഭിനന്ദനങ്ങൾ അറിയിക്കുകയും,എഴുത്ത് ഇനിയും തുടരണം എന്ന് പറയുകയും ചെയ്തു.ഇപ്പോൾ,ഞാൻ ഒരു professional content writer ആയി(എന്റെ ലക്ഷ്യം മറ്റൊന്നാണ്).എന്റെ ആദ്യ പ്രൊജക്റ്റ്-Hinduism ആയിരുന്നു.ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കഥ എഴുതി(2 ഭാഷകളിൽ).ഇപ്പോൾ പല കഥാതന്തുക്കൾ മനസ്സിൽ ഉണ്ട്.അതൊക്കെ തത്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.ഈ എഴുതുവാനുള്ള സിദ്ധി/കഴിവ് സാറിന്റെ പുസ്തകങ്ങൾ വായിച്ചതിന്റെ പരിണാമം ആണെന്ന് സംശയം വിനാ പറയാം.
    കുട്ടിക്കാലം മുതൽ ഉത്തരാഖണ്ഡും,മഹാരാഷ്ട്രയും ആണ് കാണുവാൻ ആഗ്രഹിച്ചിരുന്നത്.ഉറങ്ങിക്കിടന്നിരുന്ന ഈ ആഗ്രഹങ്ങളെ അടക്കാനാവാത്ത വിധം ഉണർത്തിയത് സാറിന്റെ പുസ്തകങ്ങൾ വായിച്ചതിന് ശേഷമാണ്..ഹാ!അതൊക്കെ ഒരു യോഗമല്ലെ..
    ദിവ്യ യോഗിമാരേയോ,അഘോരികളെയോ ഒക്കെ കാണുവാൻ സാർ പണ്ട് ആഗ്രഹിച്ചിരുന്നില്ലേ?അതു പോലെയുള്ള ഉത്സുകതയാണ്,ഈയുള്ളവനും സാറിനെ കാണുവാനും ഉള്ളത്.
    -പാഞ്ഞാൾ ഗ്രാമത്തിൽ നിന്ന് ഈയുള്ളവന്റെ സ്നേഹാന്വേഷണം അറിയിക്കണം എന്ന് അപേക്ഷിക്കുന്നു..
    ഹർ ഹർ മഹാദേവ്!
    ജയ് ബജ്റംഗ് ബലി!

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад +1

      Thanks a lot sir 💘🙏🏻 thanks thanks 🙏🏻 orupaddu santhosham ethrakkum long msg adhiyam ayyitayiirikkum ☺️☺️☺️ thanks for u ur kind words

    • @aswinmenonphotography
      @aswinmenonphotography 11 месяцев назад +1

      ​@@GeethammaSarathkrishnanStoriesഒരു ചെറിയ അപ്ഡേഷൻ ഉണ്ട്..ട്ടാ, ഗഡീ. തൃശ്ശൂർക്കാരായ 22 എഴുത്തുകാരുടെ (ഗഡികളുടെ) കഥാസമാഹാരമായ 'ഗഡീസ്' എന്ന പുസ്തകം പ്രകാശനം ചെയ്തൂട്ടാ. കേരള സാഹിത്യ അക്കാദമയിൽ ആയിരുന്നു ചടങ്ങ്. ആ 22 ഗഡികളിൽ ഒരു ഗഡി ഈയുള്ളവനാണ്..😄.
      ഈ കാലയളവിൽ ഒരുപാട് കഥകൾ എഴുതിക്കഴിഞ്ഞു. സാഹിത്യത്തിലേക്ക് എന്നെ കൈ പിടിച്ച് നടത്തിയത് M.K.Ramachandran sir ആണ് 🥰.
      ഞാൻ കഥേല് എഴുതണ പലതും, പലതും അറംപറ്റുന്നു എന്നതാണ് മറ്റൊരു highlight..✍️😂

  • @gopan63
    @gopan63 3 года назад +6

    രാമചന്ദ്രൻ സാറിൻ്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. നേരിട്ട് കേട്ടതിൽ വളരെ സന്തോഷം. നന്ദി.......

  • @prathyushpradeep5802
    @prathyushpradeep5802 3 года назад +4

    Ramachandran Sir😍🙏

  • @jaiiovlogs6935
    @jaiiovlogs6935 3 года назад +1

    Njan. Adiyamayi vayicha yathravivaram. Skpottakadinta himalayasamrajyathil. Arunnu athu vayichappol himalayathey kooduthal ariyan thudangi 2 Vayichathu thabobhoomi utharqkhad anu..