കാട്ടാകടയുടെ കവിതകൾ എന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാനായിരുന്നു ഇഷ്ടം .... പക്ഷെ ഈ മോളുടെ ആലാപനം ഒരു രക്ഷയുമില്ല എത്ര തവണ കേട്ടു എന്നറിയില്ല ❣️❣️ ഇപ്പോൾ സൂര്യകാന്തിനോവ് ഈ ശബ്ദത്തിൽ കേൾക്കാനാണിഷ്ടം ❣️❤
മോളുടെ കവിത 50 തവണ കേട്ടു......... ഇനിയും പിറക്കാതെ പോവട്ടെ എന്ന മുരുകൻ മാഷിന്റെ കവിതയിൽ ഞാൻ കാണുന്ന അന്ത സത്ത........ ആലാപനത്തിലെ തീവ്രത തുളുമ്പുന്ന മോളുടെ ശബ്ദം.......... ഈ കവിത മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ നൊമ്പരത്തിന്റെ ധൈന്യത എടുത്തു കാണിക്കുന്നു....... മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക. ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം.. അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു.. അത്ര മനസ്സിൽ തട്ടി... Power Women സ്ത്രീ രത്നം മികച്ച വനിത, അമ്മ.. ഫെബിന ടീച്ചർ ❤❤
@@muhammedameen605ഡേയ് ഈ കുട്ടി ബംഗാളിൽ നിന്ന് 2014-ൽ മാത്രം കേരളത്തിൽ വന്നതാണ്. അന്ധയായ ഈ കുട്ടി കോഴിക്കോട് റഹ്മാനിയ സ്ക്കൂൾ ഫോർ ഫിസിക്കലി ചലഞ്ച്ഡ് ൽ പഠിച്ചതാണ്. മലയാളികളേക്കാൾ നല്ല മലയാള ഉച്ചാരണം പ്രശംസിക്കപ്പെടേണ്ടതല്ലേ
മുത്തുമണിക്ക് മുത്തമിട്ടു കൊണ്ട്. മോൾക്ക് വേണ്ടി പ്രാർഥിക്കുന്നു. അസാധ്യമായി കവിതയെ പുൽകി ഇമ്പമാർന്ന- നല്ല ചൂടോടെ കുടിപ്പിച്ചു. ഒരു പാടൊരുപാട് ഇഷ്ടം.❤❤
സമൂഹത്തിൽ ഇന്ന് നടക്കുന്നതും നടക്കാൻ പോകുന്നതും ഇനിയും നടന്നോടിരിക്കുന്നതും ഇതുതന്നെ ആയിരിക്കും ethonnu നമ്മുടെ രാജ്യത്തു നടക്കതിരിക്കാൻ jathibethamannye രാഷ്ട്രീഭേദമന്യേ നമ്മളും paghalikalavanam ❤❤❤❤
Great!
പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ മോഹങ്ങള്‍ വാടി കരിഞ്ഞുപോയി ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ ഓരോ ദലവും കൊഴിഞ്ഞുപോയി.. സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷതുംബികള്‍ പാറിടുന്നു.. കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍ വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍ പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല മാനഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍ പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍ കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍ ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍ ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍ ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍ അമ്മയില്ല പെങ്ങളില്ല പിറക്കുന്ന പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍ ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍ പന്നിയെപ്പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ …. ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ടമാകാതെ അറം വന്നു പോകട്ടെ അന്ധ-കാമാന്ധരി കശ്മലന്മാര്‍… ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ് ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍… അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍ എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍.. അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍ അതിരുകള്‍ അറിയാത്ത സ്നേഹമാണ്.. പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട് പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട് നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന സത്യബോധത്തിന്റെ സാക്ഷ്യമുണ്ട് പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍ സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട് കനിവിന്നു കാവലായി കവിതയുണ്ട്… ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് , ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍ കവിളില്‍ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി , ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് ….. രചന: മുരുകന്‍ കാട്ടാക്കട
സൂപ്പർ
E kavethayude name enthanu
@@JasminSHAIJU-w2yസൂര്യകാന്തി നോവ്
❤❤
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ഈ മോളുടെ മാസ്മര ശക്തിയുള്ള ആലാപനം 💕💕💕💕💕
👍👍👍❤️❤️❤️
Best
Best ❤
Correct
കാട്ടാകടയുടെ കവിതകൾ എന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാനായിരുന്നു ഇഷ്ടം ....
പക്ഷെ ഈ മോളുടെ ആലാപനം ഒരു രക്ഷയുമില്ല
എത്ര തവണ കേട്ടു എന്നറിയില്ല ❣️❣️
ഇപ്പോൾ സൂര്യകാന്തിനോവ്
ഈ ശബ്ദത്തിൽ കേൾക്കാനാണിഷ്ടം ❣️❤
മോളുടെ കവിത 50 തവണ കേട്ടു......... ഇനിയും പിറക്കാതെ പോവട്ടെ എന്ന മുരുകൻ മാഷിന്റെ കവിതയിൽ ഞാൻ കാണുന്ന അന്ത സത്ത........ ആലാപനത്തിലെ തീവ്രത തുളുമ്പുന്ന മോളുടെ ശബ്ദം.......... ഈ കവിത മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ നൊമ്പരത്തിന്റെ ധൈന്യത എടുത്തു കാണിക്കുന്നു....... മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
എന്തൊരു ശബ്ദം മാഷാ അള്ളാഹ് മോൾ ഇനിയും ഉയരത്തിൽ എത്താൻ പ്രാർഥിക്കുന്നു🤲🤲🤲🤲
നല്ലൊരു കവിത, വളരെ
മനോഹരമായി മോൾ അവരിപ്പിച്ചു. നല്ലസൗണ്ട് നന്മകൾ നേരുന്നു ❤️🌹🌹
മുത്തേ നമിച്ചു
മൂർച്ചയുള്ള വരികൾ. മോളുടെ ആലാപനം മനോഹരം🔥❤️👌
മോളേ ഈ കവിത ഈ ശബ്ദത്തിൽ കേൽക്കാൻ ഭാഗ്യം ഉണ്ടായത് മഹാഭാഗ്യം
ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക.
ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം..
അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ
Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു..
അത്ര മനസ്സിൽ തട്ടി...
Power Women
സ്ത്രീ രത്നം
മികച്ച വനിത, അമ്മ..
ഫെബിന ടീച്ചർ ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തുവാടെ😂
@@neethuneethu1048😀🤭
മോളുടെ ആലാപനം അതി ഗംഭീരമായി. നന്മകൾ വരട്ടെ.
കാട്ടാക്കടയുടെ കവിതകളിൽ ഏറ്റവും മൂർച്ചയുടെ വരികളാൽ ജ്വലിക്കുന്ന കവിത യാണിത്.
മോൾക്ക് അഭിനന്ദനങ്ങൾ
😂😂😂😂😂😂😂 1:52
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤supar
മുരുകന്‍ സാറിന്റെ രചനയോട് 100% നീതി പുലര്‍ത്തിയ ആലാപനം.
❤
ഈ കവിത ഇത്ര ഭംഗിയായി മുരുകൻ കട്ടാക്കട പോലും ചൊല്ലിയിട്ടുണ്ടാവില്ല
വളരെ നന്നായി.... സുന്ദരികുട്ടിക്ക് സർവവിധ മംഗളങ്ങളും നേരുന്നു....
സൂര്യനെല്ലി പെൺകുട്ടിയെ കുറിച്ചുള്ള കവിത... ആലാപനം അതി ഗംഭീരം 🎉
കുട്ടി നീ അടുത്ത ജന്മത്തിൽ കാഴ്ചയുടെ ലോകത്ത് ജനിക്കട്ടെ. പ്രാർത്ഥിക്കുന്നു
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…
പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ് കുരച്ചു പേയാടുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…
പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട് ധരണിയില്‍
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…
Continue Reading
1:25 1:25
സൂപ്പർ മോളെ... കേട്ടാലും മതിയാകുന്നില്ല.. സൂപ്പർ voice
എത്ര കേട്ടാലും മതി വരാത്ത കവിതയും ശബ്ദവും🙏 ഫാത്തിമ ഹവ്വയ്ക്ക് അഭിനന്തനങ്ങൾ
സൂപ്പർ ❤❤❤❤❤വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോളെ ❤
👍👍👍❤️❤️❤️
@@vinodkonchath4923ppp
In😊
👍🏻👍🏻സത്യം
മോളു നിന്നെ മനസ്സിൽ ചേർത്തുപിടിക്കാറുണ്ട് 🤲അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിച്ചു തരട്ടേയ് ആമീൻ
ആമീൻ
അള്ളാഹു പോയി ഊമ്പാൻ പറ ഇങ്ങനെ ഒരു ജന്മം കൊടുത്തത് തള്ളാഹു അറിയാതെ ആണോ
@rahmathuneesaop5940 000,,,
S
Ameen
Song kdtht urakkam tene kallannu ketta song supar
Aaaha കേട്ടിട്ട് മതിയാവുന്നില്ല... വരികൾ👍👍👍👍voice 👍👍👍
എത്ര ഭംഗിയായി മലയാളികളെ ഞ്ഞെട്ടിച്ച "മലയാളം "😊
മാനവികത തുമ്പുന്ന മനസിനെ ഈർച്ചവാൾ കണക്കെ കീറി മുറിക്കുന്ന മൂർച്ചയുള്ള കവിത ആലാപനം കൊണ്ട് ഹവ്വ ഗംഭീരമാക്കി. 👌.
ഹൃദയത്തിൽ തട്ടി പാടി... മോളെ...❤
ആശംസകൾ ♥️♥️😍
മലയാളി അല്ലാത്ത മലയാളി. സൂപ്പർ മോളൂ.. ഫാത്തിമ ഹവ്വ
അത് എന്താ മലയാളി അല്ലേ
@@muhammedameen605 അല്ല
@@muhammedameen605ഡേയ് ഈ കുട്ടി ബംഗാളിൽ നിന്ന് 2014-ൽ മാത്രം കേരളത്തിൽ വന്നതാണ്. അന്ധയായ ഈ കുട്ടി കോഴിക്കോട് റഹ്മാനിയ സ്ക്കൂൾ ഫോർ ഫിസിക്കലി ചലഞ്ച്ഡ് ൽ പഠിച്ചതാണ്. മലയാളികളേക്കാൾ നല്ല മലയാള ഉച്ചാരണം പ്രശംസിക്കപ്പെടേണ്ടതല്ലേ
അതിമനോഹരം, കണ്ണ് നനഞ്ഞുപോയി, സ്വരമാധുരി അതിഗംഭീരം 👌👌👌👌👍
ഹൗവ കാറ്റ് കൊടുങ്കാട്ടായി മാറട്ടെ.... തിന്മകൾക്കെതിരെ ആഞ്ഞടിക്കട്ടെ... ഹൗവ
മലയാളിയല്ല എന്നിട്ടും ഇ കവിത പാടിതകർത്തു കാഴ്ചയും ഇല്ല സൂപ്പർ മോളു 👏👏💪💪💪
ഈ സഹോദരന് ഹൃദയത്തിൽ ഒരു നൊമ്പരമായി.. ഒരു വല്ലാത്ത feeling..
ഈ കവിത യ്ക്ക് മോളുടെ ആലാപനം തന്നെ suit...❤
അഭിനന്ദിക്കാൻ വാക്കുകളില്ല ❤❤
നല്ലൊരു കവിത വളരെ മനോഹരമായി അവതരിപ്പിച്ചു
കേൾക്കാൻ വൈകി യെങ്കിലും,...👍👍 മോളു.. അഭിനന്ദനങ്ങൾ 🎉
വീണ്ടും വീണ്ടും കേൾക്കാൻ
തോന്നുന്നു നല്ല ശബ്ദം
ഈ കുട്ടിയെ കണ്ടെത്തി കഴിവ് തിരിച്ചറിഞ്ഞ ചാനലുകാർക്കും ശ്വേതാ മേനോനും ഒരായിരം ആശംസകൾ
Aadyam vannathu flowersil aanu
ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല.....
മുരുകൻ കാട്ടാക്കട സാറിനും മോൾക്കും അഭിനന്ദനങ്ങൾ....
ഫാത്തിമ മോൾക്ക് ഇ ഏട്ടന്റെ 🙏👌ആശംസകൾ
എത്ര കേട്ടാലും മതി വരില്ല മോളെ നിൻ വരികൾ .സുന്ദരമായ ശബ്ദം . ദൈവം മോളെ അനുഗ്രഹിക്കട്ടെ. ദൈവം അനുഗ്രഹിച്ച ശബ്ദമാണ്.❤❤❤❤❤
മുത്തുമണിക്ക് മുത്തമിട്ടു കൊണ്ട്. മോൾക്ക് വേണ്ടി പ്രാർഥിക്കുന്നു. അസാധ്യമായി കവിതയെ പുൽകി ഇമ്പമാർന്ന- നല്ല ചൂടോടെ കുടിപ്പിച്ചു. ഒരു പാടൊരുപാട് ഇഷ്ടം.❤❤
ഈ കവിത എത്ര കേട്ടാലും മതിവരില്ല മനോഹരമായ വരികൾ.മോളുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ അതിഗംഭീരം. 🙏👍
Super varikal. Super aalabanam. Oonnnuum parayan pattunnilla athrakummm. Super molu
അടിപൊളി 👌🏻.
അർത്ഥവത്തായ വരികൾ.മണിപ്പൂരിലെ സ്ത്രീകളെ നഗ്നയായി നടത്തിയ വാർത്ത വന്നത് ഇന്നലെയാണ്. എന്ത് മനുഷ്യരെടോ നമ്മൾ 😢
കണ്ണുകൾ ഈറനണിയാതെ ഈ കവിത കേട്ടു തീർക്കാനാവുന്നില്ല. 👍❤️
നന്നായിട്ടുണ്ട് മോളെ... സൂപ്പർ.... അഭിനന്ദനങ്ങൾ...
മോൾക്ക് ഒരായിരം അഭിനന്ദനം
നല്ല ആലാപനം 👍👍👍
സൂപ്പർ ,മോളെ, സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.❤❤❤❤
ഇത്ര മനോഹരമായി ഈ കവിത ആരും തന്നെ ആലപിച്ചിട്ടില്ല എന്ന് തോന്നുന്നു
മോളെ എത്രയോ വട്ടം കേട്ടു ഞാൻ 👏🏾👏🏾👏🏾👏🏾
Super aayi പാടി...നിരന്തരം കേൾക്കും❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤നന്നായിയിട്ടുണ്ട് മോളെ 🙏
നൂറു ശതമാനം കറക്റ്റ്
How beautifully sang fabulous ❤️❤️❤️ Salute Kattakada
മനോഹരമായി കവിത ചൊല്ലി 👍👍
Excellent melodious voice and most presentation, congratulations 🌹🌹🌹🌹
no 3:39 / 3:42 -
Guest ummakum makalkum ..a big salute....beautiful recitation..love you God bless your home..
അതാണ് മോളുടെ കഴിവ് ഈ കവിത വളരെ നന്നായി അവതരിപ്പിച്ചു.. ബിഗ് സല്യൂട്ട്
വളരെ മനോഹരമായി.... 👌👌👌❤️❤️
ഇത് കുറച്ച് തെറ്റിയിട്ടുണ്ട് എന്നാ ലും ഗംഭിരമായി പാടി🎉
Super കവിത
Voice modulation പറയാതെയിരിക്കാൻ വയ്യ❤
വളരെ മനോഹരമായി ആലപിച്ചു. ദൈവം മോളെ അനുഗ്രഹിക്കട്ടെ. 😍😍
ഈ കവിത അതിമനോഹരമാക്കിയ മോൾക്ക് സ്നേഹാശംസകൾ.
ഫാത്തിമ മോളെ ഏട്ടന്റ ആശംസകൾ എപ്പഴും ഉണ്ടായിരിക്കും ആരും ഇല്ല എന്ന് ഒരിക്കലും മനസ്സിൽ വിചാരിക്കരുത് 👏👏👏
സൂപ്പർ
നല്ലൊരു പാട്ടുകാരി ആവും
വാക്കുകൾക്കതീതമീ നൊമ്പരം....💙💙💙💙💙💙💙ഒരുകോടി ആശംസകൾ🌹🌹🌹🌹🌹
അടിപൊളി മോൾ 👍🏻🥰🥰ആ സൂര്യ നല്ലി കേസ് ഓർമ വന്നു അതിൽ പെട്ടവർ ഇപ്പോഴും അനുഭവിക്കുന്നുണ്ട്
"പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട് കനിവിന് കാവലായ് ഞങ്ങളുണ്ട് ❤❤
സൂപ്പർ സൂപ്പർ മോൾക്കുംമോൾ ടെ വളർത്തുമ്മയോ o സ്വർഗ്ഗത്തിലെ ഹങ്ങളെ കുട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ ആമീൻ യാ റബൽ ആലമീന്
കവിത മനോഹരം. ഒപ്പം ആലാപനം ❤❤❤
വാവു എന്തു രസമാണ് കേക്കാൻ😌😌😌❤️❤️❤️❤️❤️🧡💛💚💙💜🩵🩷
WOW. Beautiful rendition, no words. Very soothing. May the almighty bless you abundantly.
ഒരുപാട് തവണ കേട്ടു ❤
ഗംഭീരം 🥰❤
Super , Molle ! Alabhanam ,Voice Super 👌 👍. KeepitUP .
എന്താണെന്നറിയില്ല കണ്ണുകളിൽ വെള്ളം നിറയുന്നു...
ഒരുപാട് കേട്ടതാണ് മോളെ മുരുകൻ sir പാടിയിട്ട് പക്ഷെ മോളെ നീ കരയിപ്പിച്ചു suprrrrrrr
കവിത അവതരണം സൂപ്പർ 👍👍👍👍❤️
Mole ninnilude ee kavitha punarujeevichu❤
പറയാൻ വാക്കുകളില്ല മോളെ, 👍❤
വരികളും ആലാപനവും ഒരു രക്ഷയുമില്ല 👍👍❤️
Murukan sir alla molanu Kavitha ezhuthi padiyapole entha feel supper supper
Very nice singing good wish you good future God bless you always
Asadhya varikal, varilalude artham alapana bhangi nalla voice - super molu thanks
സൂപ്പർ മോളൂ സൂപ്പർ👌👌❤❤
വളരെ മനോഹരമായ ആലാപനം
എന്ത് easy ആയിട്ടാണ് പാടുന്നത് ❤❤👌👌👌
ഈ കവിത ഞാൻ കുറെ കേട്ടു😭😭😭
മോൾക്ക് എല്ലാ നന്മയും ദൈവം അനുഗ്രഹി കട്ടെ
നല്ല സൗണ്ട് കേൾക്കാൻ എന്ത് രസം
കണ്ണുകളില്ലെങ്കിലും നാവിന്റെ മാധുര്യം ശരിക്കും അനുഭവിച്ചു
വളരെ നന്നായി ചെയ്തു ദൈവം സഹായിക്കും
🥰🥰🥰🥰nalla bhavi nalkatte ❣️❣️❣️❣️❣️
Adipoli molu. Heart touching 🥰
മോളെ..... ഇപ്പോഴാ കേട്ടത് ...... Suuuuuuper 👌🏼👌🏼👌🏼👌🏼👌🏼
വരികൾ വോയിസ് ❤
Ethra bagiyayi oru kavithayum Jan aswathichitilla❤ amazing 😍
സമൂഹത്തിൽ ഇന്ന് നടക്കുന്നതും നടക്കാൻ പോകുന്നതും ഇനിയും നടന്നോടിരിക്കുന്നതും ഇതുതന്നെ ആയിരിക്കും ethonnu നമ്മുടെ രാജ്യത്തു നടക്കതിരിക്കാൻ jathibethamannye രാഷ്ട്രീഭേദമന്യേ നമ്മളും paghalikalavanam ❤❤❤❤
സൂപ്പർ സുന്ദരിമോളെ....
ഈ കവിത എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല.....
മുരുകൻ കാട്ടാക്കട സാറിനും മോൾക്കും അഭിനന്ദനങ്ങൾ..
👍👍👍❤️❤️❤️
കണ്ണ് നിറഞ്ഞു പോയി 🌹🥰🥰