100 Mushroom Villages || കൂൺ ഗ്രാമം പദ്ധതി

Поделиться
HTML-код
  • Опубликовано: 26 июн 2024
  • കേരളത്തിൽ ജീവിത ശൈലിയിലും വരുമാനത്തിലുമുള്ള മാറ്റങ്ങൾക്കൊപ്പം ഗുണമേന്മയുള്ള ഭക്ഷണത്തിന്റെയും നൂതന ഉത്പന്നങ്ങളുടെയും ആവശ്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വികസ്വര രാജ്യങ്ങളുടെ പ്രോട്ടീൻ പോഷണത്തിന് സംഭാവന ചെയ്യുന്ന പ്രധാന ഭക്ഷണമായി എഫ്.എ.ഒ ശുപാർശ ചെയ്തിട്ടുള്ള ഭക്ഷണമാണ് കൂൺ. ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കർഷക കൂടുംബങ്ങളുടെ ഉപജീവനത്തിന് അധിക വരുമാനം നൽകുന്നതിനും ഗ്രാമീണ ജനതയുടെ പോഷകാഹാര അപര്യാപ്തത പരിഹരിക്കുന്നതിനും കൂടാതെ യുവജനങ്ങളെ ഒരു സംരംഭം എന്ന രീതിയിൽ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ആണ് കൂൺ ഗ്രാമം പദ്ധതി വിഭാവനം ചെയ്യുന്നത്.
    പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുന്ന കൂൺ കൃഷി സ്വന്തമായി ഭുമിയില്ലാത്തവർക്കും വീടിനുള്ളിൽ ലഭ്യമായ സ്ഥലത്ത് ചെയ്യുവാൻ സാധിക്കുന്നതാണ്. കൂൺ കമ്പോസ്റ്റ് കൃഷിയിടങ്ങളിൽ ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. കൂണിന്റെ മൂല്യ വർദ്ധിത ഉല്പ്പ ന്നങ്ങൾക്ക് വിപണിയിൽ കയറ്റുമതി സാധ്യത അനന്തമാണ്. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും തൊഴിൽ ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷ നല്കുീന്നു. കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ളതും പ്രോട്ടീൻ കൂടുതലുള്ളതുമായ കൂൺ പ്രമേഹ രോഗികൾക്കും ഹ്യദ്രോഗം ഉള്ളവർക്കും ഉത്തമമായ ഭക്ഷണമാണ്.
    100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും 2 വൻകിട കൂൺ ഉത്പാദന യൂണിറ്റുകളും 1 കൂൺ വിത്തുൽപ്പാദന യൂണിറ്റും 3 കൂൺ സംസ്ക്കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപ്പാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേർന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. ഇപ്രകാരം ഒരു കൂൺ ഗ്രാമത്തിനായി 30.25 ലക്ഷം രൂപ എന്ന കണക്കിൽ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനായി 3025.00 ലക്ഷം രൂപ ധനസഹായമായി അനുവദിക്കുന്നു. ഇതിൽ ഒരു കൂൺ ഗ്രാമം എസ്.സി.-എസ്.റ്റി വിഭാഗത്തിനായി മാറ്റിവെച്ചിട്ടുള്ളതാണ്.
  • НаукаНаука

Комментарии •