ആറന്മുള വള്ളസദ്യ 2024 | Aranmula Boat Race | Aranmula Temple | വള്ളംകളി

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.
    പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
    വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
    രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.[3] ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.
    ആറന്മുള തേവരുടെ മുമ്പിൽ അലങ്കരിച്ച നിറപറ
    രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.
    ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.
    പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
    Sinciere Thanks to
    Sri. Anil K R
    Smt. Anitha Anand
    Sri. Ashokan
    Travancore Devaswam Board and PSS
    #onam #temple #kerala

Комментарии • 14

  • @Subitha
    @Subitha 4 дня назад +1

    ഇതൊന്നും അറിയാത്തവരാണ് നമ്മുടെ ഇടയിൽ ഉള്ളവർ , അതുപോലെ കാണാൻ ഭംഗിയുള്ള കാഴ്ചകളും .. ആരാണ് വോയിസ് ?
    എന്തായാലും സൂപ്പർ !!!

  • @anithaanand3028
    @anithaanand3028 10 дней назад +3

    വളരെ മനോഹരം.. കണ്ണിന് കുളിർമയേറുന്ന കാഴ്ചകൾ.. ഐതിഹ പെരുമ.. നന്നായി.. എല്ലാ പൂർണ്ണതയോടും കൂടി.. ഭഗവാന്റെ അനുഗ്രഹം❤🙏🌹

    • @wideanglevibes1432
      @wideanglevibes1432  10 дней назад

      Thank you so much 🙏
      പറഞ്ഞറിയിക്കാൻ പറ്റാത്തവണ്ണം നന്ദിയും കടപ്പാടും .❤️

  • @KarthikaThannickan
    @KarthikaThannickan 5 дней назад +1

    വളരെ ഭംഗിയായിരിക്കുന്നു ഹരി... ഒരുപാട്‌ പുതിയ അറിവുകളിലേക്ക്‌ ഈ വീഡിയോ കൂട്ടിക്കൊണ്ട്‌ പോകുന്നൂ... നന്നായി ഷൂട്ട്‌ ചെയ്തിരിക്കുന്നൂ...Keep going.
    Special mention about the voice-over part..❤❤❤

  • @sarathmohan459
    @sarathmohan459 4 дня назад +1

    Superb ❤

  • @homemadetastesandtips6525
    @homemadetastesandtips6525 10 дней назад +2

    കണ്ടു കഴിഞ്ഞപ്പോൾ വള്ളസദ്യ കഴിച്ച പോലെ തോന്നി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആറൻമുള വള്ള സദ്യ കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഇത് കണ്ടപ്പോൾ ഒരിക്കൽക്കൂടി പോകണം എന്ന് ഒരാഗ്രഹം.

  • @AshwinAnandan-r1t
    @AshwinAnandan-r1t 9 дней назад +1

    Ipo pazhaya pole alla...
    Palliyoda seva sangathinte business ayi mari......