അരുന്ധതിയുടെ നാലാം വിവാഹം | Arundhathiyude Naalam Vivaaham | Malayalam Short Film 2022

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 652

  • @remyakrishnan9445
    @remyakrishnan9445 2 года назад +393

    വെറും 10മിനുട്ടിൽ വളരെ വലിയ ഒരു മെസ്സേജ്. ടോക്സിക് റിലേഷനെ കുറിച്ച് വളരെ ലളിതമായി അവതരിപ്പിച്ചു ലാൽജി. ദൈവങ്ങൾക്ക് പോലും ആണിനാണ് പാർട്ണർ കൂടുതലെന്നു പറയുമ്പോൾ എനിക്ക് മനുഷ്യനായാൽ മതി എന്നാ ഡയലോഗ് ❤❤❤ നല്ല അവതരണം. എനിക്കിഷ്ടായി ❤

  • @aralipookal8521
    @aralipookal8521 2 года назад +395

    അയാളിൽ നിന്നല്ല, അയാൾ നിന്നെ ദ്രോഹിക്കുന്നില്ലല്ലോ എന്നു ചോദിച്ച ബന്ധുക്കളിൽ നിന്നായിരുന്നു അവൾ രക്ഷപെടാൻ കഷ്ടപ്പെട്ടത്.. വളരെ സത്യസന്തമായ വാക്കുകൾ.. 99% ആളുകളുടേം പ്രശ്നം അതാണ്...

  • @__hazin.___8632
    @__hazin.___8632 2 года назад +32

    എന്റെ രണ്ട് കെട്ട് ....
    വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം 18 മത്തെ വയസിൽ ആയിരുന്നു എന്റെ നിക്കാഹ് (കല്യാണം).. അതു 32 വയസുള്ള ആളുമായിട്ട് ... പണം പേര് എല്ലാമുണ്ടായത് കൊണ്ട് തന്നെ വീട്ടുകാർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല .... age is Just a number എന്ന് പറയാമെങ്കിലും എനിക്ക് അങ്ങനെ ആയിരുന്നില്ല ... പെണ്ണിൻ്റെ ശരീരത്തിനപ്പുറം ഒരു മനസുണ്ടെന്ന് അയാൾക്ക് അറിയില്ലായിരുന്നു .. എന്റെ സുഹൃത്തുക്കൾ എല്ലാം കല്യാണം കഴിഞ്ഞ് സന്തോഷത്തോടെ ജീവികുമ്പോൾ ഞാൻ മാത്രം കണ്ണീരിൽ …എപ്പോഴും ആശുപത്രിയിലും counselling ഉം ആയി ദിവസങ്ങൾ മാസങ്ങളായി അയാൾ വീട്ടിൽ വരുമ്പോൾ എനിക്ക് പേടി ആയിരുന്നു... അവസാനം ഞാൻ തീരുമാനിച്ചു എനിക്കിത് വേണ്ട എന്ന് അങ്ങനെ 8 മാസത്തിന് ശേഷം ഞാൻ അയാളിൽ നിന്നും മോചിതയായി ..... തീർന്നില്ല 20 വയസ് തികഞ്ഞു എനിക്ക് വീണ്ടും കല്യാണ ആലോചനകൾ ... അങ്ങെനെ 20 വയസിൽ 23 കാരനെ നിക്കാഹ് ചെയ്തു നാട്ടിൽ 15 ദിവസമെ ഉണ്ടായിട്ടൊള്ളു ഞാൻ അവനെ സ്നേഹിക്കാൻ തുടങ്ങി ജീവിതം മാറി എന്ന് വിചാരിക്കുമ്പഴാ അടുത്തത് Toxc relation എന്താണ് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു അവൻ
    .... എൻറെ പഠനം നിർത്തിച്ചു എന്റെ ഫോൺcompletly അവന്റെ control ൽ ആയി എന്നെ പൂർണമായി അവൻ്റെ ചിന്തകളുടെ ചങ്ങലയിൽ മുറുക്കി ഇട്ടു . എനിക്ക് aarodum എൻ്റെ വിശമം പറയാൻ വയ്യാത്ത അവസ്ഥ ആദ്യത്തെ ആളെ ഒഴിവാക്കിയത് കൊണ്ട് തന്നെ കുടുംബത്തിൽ enne ആർക്കും ഇഷ്ടമല്ല. അവസാനം ഇവൻ കൊട്ടേഷൻ ടീമിലുണ്ടായിരുന്നു എന്നും …ജയിലിൽ കിടന്നിട്ടുണ്ട് എന്നും എല്ലാം എന്റെ വീട്ടുകാർ അറിഞ്ഞു. അങ്ങെനെ ഒരുപാട് പ്രശ്നങ്ങൾക്കൊടുവിൽ ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ കുടുംബത്തിൽ ആർക്കും എന്നെ ഇഷ്ടമല്ലാ ഞാനായിട്ട aarde അടുത്ത് പോവാറില്ല അയാളുടെ കൂടെ ജീവിച്ച് മരിക്കുന്നതിനേക്കാൾ നല്ലത് അതിൽ നിന്നും പടിയിറങ്ങുന്നത് തന്നെയാ.. ഇപ്പോൾ എനിക്ക് freedom ഉണ്ട് പഠിക്കണം ജോലി വാങ്ങണം ഒരിക്കും ആരും ഒരു toxic relation ൽ പെടരുത് നിങ്ങൾക്ക് വിശാലമായ ഒരു ലോകം മുന്നിൽ ഉണ്ട് ..

  • @mathirabaiju
    @mathirabaiju 2 года назад +20

    100 സ്ത്രീകൾക്കൊപ്പം കഴിയണമെന്ന് പുരുഷൻ ആഗ്രഹിക്കും പോലെ സ്ത്രീയും ആഗ്രഹിച്ചാൽ എന്താണ് തെറ്റ്?
    അഭിനന്ദനങ്ങൾ... മനോഹരമായ അവതരണം.

  • @lekhaanu9376
    @lekhaanu9376 2 года назад +45

    എല്ലാവർക്കും ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു. ഇപ്പോളും എത്ര തള്ളിക്കളഞ്ഞാലും അപമാനിച്ചാലും ഒറ്റപ്പെടുത്തിയാലും വിട്ടു പിരിയാൻ മനസ്സ് തോന്നാത്ത ഒരുപാടു പേരും ഉണ്ട്. എന്നെങ്കിലും മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നവർ
    എന്നെ പ്പോലെ 🙂anyway superayirunnu 👏👏👏👏

  • @diyaratheesh6844
    @diyaratheesh6844 2 года назад +332

    വളരെ നല്ല സന്ദേശം... സ്ത്രീകൾ എന്തും സഹിക്കേണ്ടവർ എന്നതിൽ നിന്നും മാറി അവർക്കിഷ്ടം ഉള്ള പോലെ സന്തോഷം ആയി ജീവിക്കട്ടെ ❤

  • @ironman6848
    @ironman6848 2 года назад +26

    തീർച്ചയായും നല്ലൊരു മെസ്സേജ് ആയിരുന്നു - പല ദാമ്പത്യങ്ങളും കയ്പുനീർ കുടിച്ച് കഴിഞ്ഞു പോകുന്നത്. - മക്കളുണ്ടായതുകൊണ്ടോ, മറ്റുള്ളവർ എന്തു വിചാരിക്കും എന്നു വിചാരിച്ചോ ആണ്

  • @rajasekharanariyankandathi8407
    @rajasekharanariyankandathi8407 2 года назад +3

    എന്തൊക്കെ ഉണ്ടായാലും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം? അവർ സന്തോഷമായി ജീവിക്കട്ടെ. അരുന്ധതിക്ക് എല്ലാ ആശംസകളും നേരുന്നു ...

  • @rajasekharangopalpillai5475
    @rajasekharangopalpillai5475 2 года назад +564

    ജീവിതം ഒന്നേയുള്ളൂ. ദാമ്പത്യം പരാജയമെങ്കിൽ സന്തോഷത്തോടെ പിരിയുക. ഏച്ചുകെട്ടിവലിച്ചു കെട്ടി ജീവിതം നശിപ്പിക്കരുത്. ആണായാലും, പെണ്ണായാലും !

    • @ubaidubaid1449
      @ubaidubaid1449 2 года назад +7

      Sathyam

    • @sindhu.s.madhavanmadhavan5882
      @sindhu.s.madhavanmadhavan5882 2 года назад +33

      കറക്റ്റാണ് പക്ഷേ..അങ്ങനെ ജീവിക്കുന്ന ഒരുപാട്പേരുണ്ട് ☹️

    • @ThadiyanzMedia
      @ThadiyanzMedia  2 года назад +3

      🥰🥰

    • @nasiya111
      @nasiya111 2 года назад +17

      Makkal undayal aa makalk vendi jeevikande

    • @ubaidubaid1449
      @ubaidubaid1449 2 года назад

      @@nasiya111 ath enthaayaalum venam

  • @soumya9948
    @soumya9948 2 года назад +20

    വളരെ നല്ല തീം.. പെണ്ണ് സഹിക്കാനും ക്ഷമിക്കാനും മാത്രമുള്ള ഒരു പാവയാണെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്... അവൾക്കിഷ്ടമുള്ള ജീവിതം ജീവിക്കാൻ വിലക്ക് ഏർപ്പെടുത്തി സമൂഹം.. ദാമ്പത്യത്തിൽ എന്ത് സങ്കടങ്ങൾ ഉണ്ടായാലും വഞ്ചിക്കപ്പെട്ടാലും കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടി ഒരു അടിമയായി ജീവിക്കാൻ വിധിക്കപ്പെട്ട പെണ്ണ് മാറി ചിന്തിച്ചാൽ അവൾ തന്റെടി ആയി.. അഹങ്കാരിയായി.. തന്നിഷ്ടക്കാരിയായി... പിഴച്ചവൾ ആയി.. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചാൽ അവൾ സൽ‍ഗ്ഗുണസമ്പന്ന.. ഇതാണ് കാഴ്ചപ്പാട്... ഞാൻ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് പറയാനുള്ള തന്റേടം കാണിക്കുന്ന പെണ്ണ് ദുർനടപ്പുകാരി... ഇനിയെങ്കിലും മാറുമോ ആവോ ഈ ചിന്താഗതി... എന്തായാലും ഈയൊരു shortfilm ഒരുപാട് ഇഷ്ട്ടായി 🌹🌹🌹🌹

    • @ThadiyanzMedia
      @ThadiyanzMedia  2 года назад

      Thank You🥰🥰

    • @Lakshmilachu1768
      @Lakshmilachu1768 2 года назад

      You are absolutely right. We are supposed to live like a slave. Even our family won't like to see us divorcees. It's a shame for our family especially if it happens two times in a woman's life. They are not bothered about the toxic relationship and sufferings she is going through, but about their Prestige in the society. Because of this Prestige issue, most of the women commit suicide. They know at the end of the day, they will be alone. No one will be there to give an emotional support or mental support.

  • @preetiprakash5782
    @preetiprakash5782 2 года назад +3

    വളരെ അധികം ചിന്തിപ്പിച്ച ഒരു ചെറിയ ഷോർട് ഫിലിം 😊😊ഈ നൂറ്റാണ്ടിലും ഇതൊക്കെ ഒരു തെറ്റാണു എന്ന് തന്നെ ആണ് കാണപ്പെടുന്നത്.. അതിനു വളരെ ലളിതമായി മറുപടി നൽകി ഈ കൊച്ചു കഥയിലൂടെ.. സത്യമല്ലേ.. എത്രയോ സൗഹൃദങ്ങൾ നാം വേണ്ടെന്നു വെച്ചിരിക്കുന്നു.. വിവാഹവും അങ്ങനെ ഒന്ന് അല്ലെ.. നമ്മുടെ അഭിമാനം, ആഗ്രഹങ്ങൾ അടിയറവു വെക്കുക അല്ല ചെയേണ്ടത്, പകരം ഒരുമിച്ചു നല്ല ഓർമകളും, പരസ്പരം താങ്ങും, തണലും ആകണം വിവാഹ ജീവിതം.. അത് സാധിക്കുന്നില്ലെങ്കിൽ വീണ്ടും ഒരു സൗഹൃദം കണ്ടു എത്തുന്നതിൽ തെറ്റ് ഇല്ല.. ഇന്നും പല സ്ത്രീകളും, പുരുഷന്മാരും മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാൻ വേണ്ടി മാത്രം കൊണ്ട് പോകുന്ന ഒരു ബന്ധം ആണ് ഈ വൈവാഹിക ജീവിതം ☺️☺️☺️അങ്ങനെ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.. നമ്മൾ ഒക്കെ മനുഷ്യർ അല്ലെ

  • @santhoshkumar3960
    @santhoshkumar3960 2 года назад +274

    "Kettan alla, kalyanam kazhikaan"👌👏
    An elite woman with modern thoughts👍

  • @fathimarahavt2750
    @fathimarahavt2750 2 года назад +107

    പെണ്ണ് എന്തും സഹിച്ചു ജീവിക്കേണ്ടവളാണെന്ന consept മാറിചിന്തിച്ചാടിന്ന് 🙏🙏🙏🙏🙏

  • @deepuns6368
    @deepuns6368 2 года назад +189

    അടിപൊളി ♥️♥️♥️♥️
    ദൈവങ്ങളുടെ കാര്യം എടുത്താലും ആണിനാണ് കൂട്ട്... പെണ്ണിനല്ല
    നമ്മൾ ഒക്കെ മനുഷ്യർ അല്ലെ ഗിരി?
    എനിക്ക് മനുഷ്യൻ ആയാൽ മതി 😌
    ഹൃദയത്തിൽ സ്പർശിച്ച ഡയലോഗ്

    • @ThadiyanzMedia
      @ThadiyanzMedia  2 года назад +7

      Thank you🥰🥰 ഗിരി അല്ല നിധി😉

  • @saabisalna123
    @saabisalna123 2 года назад +9

    അതാണ് ശെരി... മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും ഇഷ്ടമില്ലെങ്കിലും പിടിച്ചു തളക്കപ്പെട്ടവർ...സന്തോഷമുള്ള, സ്നേഹമുള്ള ഒരു കുടുംബ ജീവിതം എല്ലാവർക്കും കിട്ടട്ടെ നല്ല msg 👍🏻👍🏻👍🏻

  • @priyankasnair6471
    @priyankasnair6471 2 года назад +60

    ജീവിതം വളരെ വലുതല്ലേ.. അതങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ....❤
    സ്ഥിരമുള്ള ക്‌ളീഷേ dialog ഇനെ കാളും (life is too short ) യാഥാർഥ്യം അതാണ്... അവരവർക് ഉചിതമെന്ന് തോന്നുന്ന തീരുമാനങ്ങൾ എടുത്ത് സന്തോഷത്തോടെ ജീവിക്കുക 😊

  • @beegummansu
    @beegummansu 2 года назад +16

    ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു mag തരുന്ന ഷോര്ട്ട് movie... അടിപൊളി ആയിട്ടുണ്ട്... ഇതിന്റെ back teaminu orupad thanks❣️

  • @അപരിചിത
    @അപരിചിത 2 года назад +48

    വളരെ നല്ലൊരു സന്ദേശം . പലരും മനസ്സിലാക്കാത്ത സത്യം. ജീവിതത്ിലുടനീളം ഇങ്ങനെ ഒരു ധൈര്യം ഉണ്ടെങ്കിൽ , വ്യക്തമായ തീരുമാനം ഉണ്ടെങ്കിൽ, നമുക്കാർക്കും ജീവിതം എരിച്ച് തീർക്കേണ്ടതയി വരില്ല. നമ്മുടെ ജീവിതമാണ്. നമുക്ക് തീരുമാനിക്കാം 💫✨

  • @rammyarammya.v1887
    @rammyarammya.v1887 2 года назад +37

    ആർക്കും ഇഷ്ട്ടമാകും ഈ ഷോർട് മെസ്സേജ്... വളരെ നല്ല വർക്ക്‌.. 👍👍👍

  • @indujavnair6247
    @indujavnair6247 2 года назад +20

    ഒരുപാട് നാളുകൾക്കു ശേഷം വൈജയന്തി ചേച്ചിയെ കണ്ട് സന്തോഷം ഇപ്പോഴും sundhariya

  • @dr.aparnaphilip6723
    @dr.aparnaphilip6723 2 года назад +72

    Good work Lalji chettan...👏 അഖിലേഷ്, ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ...😍 വൈജയന്തിച്ചേച്ചിയെ കണ്ടിരുന്നപ്പോൾ പഴയ ദൂരദർശൻ നൊസ്റ്റു മനസ്സിലേക്കോടിയെത്തി...♥️

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +52

    വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു വലിയ സന്ദേശം നൽകി...അഭിനന്ദനങ്ങൾ 🥰

  • @sangeethasasi1793
    @sangeethasasi1793 2 года назад +36

    ഇതൊക്കെ കാണാതിരുന്നാൽ നഷ്ടം ആയേനെ..... സൂപ്പർ work ❤️❤️❤️❤️❤️

  • @unknownuser1700
    @unknownuser1700 2 года назад +6

    പലരുടെയും ജീവിതത്തിലെ പല രീതിയിൽ ഉള്ള അനുഭവങ്ങൾ 2,3 വാചകങ്ങളിൽ 10 min ൽ...congrats...

  • @karthikaammu5133
    @karthikaammu5133 2 года назад +1

    ഒരുപാട് ഷോർട് ഫിലംസ് കണ്ടിട്ടുണ്ട് പക്ഷെ ഇതാണ് നല്ല ആശയവും അഭിനയമികവും പശ്ചാത്തല സംഗീതവും കൊണ്ട് മികച്ചത് എന്ന് തോന്നിയത്... ടോക്സിക് റിലേഷൻഷിപ് മുന്നോട്ട് കൊണ്ട് പോവുന്ന ഏതൊരു വ്യക്തിയക്കും അല്ലെങ്കിൽ സമൂഹം എന്ത് വിചാരിക്കും എന്ന് വിചാരിച് കഷ്ടപ്പെട്ട് സഹിക്കുന്ന വ്യക്തികൾക് മെന്റലി സ്ട്രോങ്ങ്‌ ആക്കാൻ പറ്റിയ ഒരു ഷോർട് ഫിലിം... Congratulations whole team and good work👏👏

  • @prabhishks8820
    @prabhishks8820 2 года назад +6

    മികച്ച ഒരു പ്രമേയം എത്ര സിംപിൾ ആയാണ് അവതരിപ്പിച്ചത്.. പതിവ് പോലെ ഗംഭീരം ലാൽജി ൻ ടീം... ❣️❣️❣️

  • @shijiajayan3904
    @shijiajayan3904 2 года назад +5

    ഇഷ്ടായി. നമ്മുടെ ജീവിതം അത് നമ്മുടെ മാത്രമാണ്. സുഖമാണെങ്കിൽ കൂട്ടുണ്ടാവും, ദുഃഖമാണെങ്കിൽ സ്വയം അനുഭവിക്കണം.

  • @etceterastories1530
    @etceterastories1530 2 года назад +16

    നാല് കെട്ടിയ പെണ്ണിനെ കുറിച്ച് നാട്ടുകാരെന്ത് പറയും?
    ഇനി കെട്ടാതിരുന്നാലും നാട്ടുകാർക്ക് നല്ലതൊന്നും പറയാൻ കാണൂല്ലല്ലോ... അല്ലെ..
    So നമുക്ക് നമ്മളെക്കുറിച്ചു ചിന്തിക്കാം...
    വൈകിയെങ്കിലും കണ്ടു... ♥️

  • @ammusammumi1787
    @ammusammumi1787 2 года назад +18

    അടുത്ത കാലത്ത് കണ്ടതിൽ വെച്ച് മനോഹരമായ short film..👌👌👌👌

  • @Linukootungal
    @Linukootungal 2 года назад +10

    ലാൽജി മുത്തേ ബിഗ് സ്ക്രീനിലേക്ക് ചുവട് വെക്കാൻ ഇത് മതി... കിടുക്കി♥️

  • @jaseenapm462
    @jaseenapm462 2 года назад +23

    തീക്കനലിന്റെ തിളക്കമുള്ള അരുന്ധതി വർമ്മ.. ആ കഥ യല്ലേ ഇത്

  • @haseenat2048
    @haseenat2048 2 года назад +13

    ന്തു രസം ലളിതമായ തീവ്ര മായ ഒരു കാര്യം ന്തു രസായിട്ട് അവതരിപ്പിച്ചു ടീം work സൂപ്പർ 🥰

  • @vyshnavanish235
    @vyshnavanish235 2 года назад +2

    കൊള്ളാം വളരെ നന്നായിട്ടുണ്ട് 😌
    ഇതുവരെ കണ്ടതിൽ മനോഹരമായ ഒരു short film
    #goodwork. 👍

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +13

    Super aayittundu
    Oru vivahamochanam nedi kazhinjal thanne pennine oru mathiri avanjayode nokkunna lokam maranam..!
    Best life partner is the greatest luck

  • @എരുവുംപുളിയുംമധുരവും

    🥰😍😍👌👌 കൊള്ളാം നന്നായിട്ടുണ്ട് എല്ലാം അഭിനേതാക്കൾ സൂപ്പർ അഖിലേഷ് ചേട്ടാ തകർത്തു ക്യാമറ എഡിറ്റിംഗ് ഡബ്ബിങ് എല്ലാം അടിപൊളി

  • @banarjib
    @banarjib 2 года назад +23

    നന്നായി ലാൽജി & ടീം. Theme, Visuals , Background score superb. വളരെ crisp ആയ അവതരണവും ഇഷ്ടപ്പെട്ടു

  • @matrixchanneljeevesh
    @matrixchanneljeevesh 2 года назад +16

    Kidilan shortfilm.dialogues & violin background music .aa vaipooru tharavadu ellam super aayittund. ❤️❤️

  • @arung1410
    @arung1410 Год назад +1

    Cheetoi... Supr work.. By Arun jaya

  • @pikucrazy8232
    @pikucrazy8232 2 года назад +192

    Toxic relationship is not acceptable at any cost 👍 congratulations to the whole team 💐

  • @kavyashyjukannur2057
    @kavyashyjukannur2057 2 года назад +2

    Notification vannapoll skip cheyithu poyathanu kandilengill nashttamayyenea anyway good concept 👍👍👍👍

  • @jomolgeorge1549
    @jomolgeorge1549 2 года назад +61

    ഇത്രയും പ്രശ്നങ്ങൾക്ക് ശേഷവും അവർക്കു മറ്റൊരാളെ accept ചെയ്യാൻ പറ്റുന്നുണ്ട് എങ്കിൽ അവർ marriage ചെയ്യട്ടെ...... 🥰👏

  • @positivevibesonly1415
    @positivevibesonly1415 2 года назад +87

    നന്നായിട്ടുണ്ട്. 🙏 ഒരു ലൈഫ് ഉള്ളത് ആർക്കൊക്കെയോ വേണ്ടി ജീവിച്ചു വെറുത്തിരിക്കുന്നു, അങ്ങനെ ഉള്ളവർക്ക് സ്വപ്നം കാണാൻ ഉള്ള പ്രചോദനം ആണ് ഇത് പോലുള്ള ഫിലിം

  • @athiraramesh7290
    @athiraramesh7290 2 года назад +18

    Excellent story line! 👌👌 Akhilesh u did it fabulously. 😍👌👌👌

  • @pscstudydiary2013
    @pscstudydiary2013 2 года назад +76

    Great message ❤സ്വന്തം ജീവിതം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം അല്ല. Good team work. Loved the concept and music ❤❤

  • @streetgang4125
    @streetgang4125 2 года назад +8

    enth rasam anu ithile visuals....malayalitham ulla nadan actress new gensinekkal ethrayo bhangi anu ...

  • @Chanthoottan
    @Chanthoottan 2 года назад +2

    ചെറിയ എന്നാൽ വളരെ വലിയ സന്ദേശം ❤️❤️ ഈ കൺസപ്റ്റിന് 💯മാർക്ക് ..
    ലാൽജി അണ്ണാ പൊളി ❤️❤️

  • @sijuk1741
    @sijuk1741 2 года назад +44

    വൈജയന്തി.... ഇവരെ കണ്ടപ്പോ എന്റെ കുട്ടികാലം ഓർമ്മ വന്നു.... പണ്ട് ദൂരദർശനിൽ ഇവരുടെ സീരിയൽ കണ്ടതായി ഓർക്കുന്നു...

    • @ThadiyanzMedia
      @ThadiyanzMedia  2 года назад +2

      Thank you 🥰🥰

    • @shilpasreekumarnair
      @shilpasreekumarnair 2 года назад

      Crct njan kunjayirunnapol muthal e chechiye abhinayikuanth kanaunnath... Eppozhum athepole tahneee... Nice short film

  • @kingfisher7006
    @kingfisher7006 2 года назад +8

    വളരെ നന്നായി ഇങ്ങനെ ഒരു കാലഘട്ടം വരേണ്ട സമയം അതിക്രിച്ചിരിക്കുന്നു മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @treesajohn2441
    @treesajohn2441 2 года назад +2

    This is my first comment on RUclips....I've never tried to comment on anything...but this time it's really deserve 👍... Good concept and clearly present it

  • @faseelapanakal514
    @faseelapanakal514 2 года назад +5

    Orupaadu perude manass parayathe paraju👍👍👍👍🤝🤝🤝

  • @babykuttymathew8644
    @babykuttymathew8644 2 года назад +1

    Aa title thanney “udaatham”
    ( great)

  • @manjulaunni3560
    @manjulaunni3560 2 года назад +1

    ഒരുപാട് ഇഷ്ട്ടപ്പെട്ടു, നല്ല സന്ദേശം 💫
    നല്ല അവതരണം 💫
    ആശംസകൾ ❤

  • @shonimavc3029
    @shonimavc3029 2 года назад +1

    Loved it..👏👏Her optimistic attitude..🥰🥰

  • @alishap6392
    @alishap6392 2 года назад +64

    Its not a crime to elope from a toxic relation🔥
    Nys theme
    Keep going crew 🥳💫

  • @jameelajame96
    @jameelajame96 2 года назад +8

    വീട്ടുകാർ ബാധ്യത ആവുമെന്ന പേടി kondaaan പെണ്ണിനോട് toxic relation സഹിക്കാനും അഡ്ജസ്റ്റ് cheyyanum പറയുന്നത്...അങ്ങനെയുള്ള ബന്ധുക്കളെ ആദ്യം വേണ്ടാന്ന് വെക്കണം,😌toxic aaya eath തരം relation ആണെങ്കിലും അപ്പോ തന്നെ വേണ്ടാന്ന് വെക്കണം

    • @ThadiyanzMedia
      @ThadiyanzMedia  2 года назад +1

      Thank You 🥰🥰

    • @varshavicky2054
      @varshavicky2054 2 года назад +1

      അച്ഛനേം അമ്മയെയും എന്ത് ചെയ്യും

  • @oormilamoorthy7249
    @oormilamoorthy7249 2 года назад +1

    അതെ അരുന്ധതി പറഞ്ഞത് വളരെ ശരിയാണ്. നമ്മളൊക്കെ മനുഷ്യരല്ലേ.

  • @shylajasethu8811
    @shylajasethu8811 2 года назад +4

    Arundhadhti very good them and work. .........super

  • @aparnar1993
    @aparnar1993 2 года назад +6

    Nice Short film ❤❤❤
    Congratulations to the whole team👏👏👏

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 2 года назад +1

    നല്ല സന്ദേശം, ആശംസകൾ... ❤🌹

  • @geethashridharan7749
    @geethashridharan7749 2 года назад +2

    nice one..she said rightly...one shud hv tht will power to believe again n again..concept n dialogue ..great...

  • @chithira5238
    @chithira5238 2 года назад +50

    Such an optimistic one, really felt proud about this video, what an Upliftment and conceptual shift in the creative media

  • @maneeshv4185
    @maneeshv4185 2 года назад +4

    ജിവിതം വളരെ വലുതല്ലേ നിധീഷേ ❤❤❤

  • @Harini111-s2g
    @Harini111-s2g 2 года назад +1

    വളരെ നന്നായിട്ടുണ്ട്...... ഒത്തിരി ഇഷ്ടായി

  • @mehnaa.....
    @mehnaa..... 2 года назад +3

    മനോഹരം...മാറ്റി ചിന്തിപ്പിക്കാൻ കഴിയട്ടെ.

  • @lakshmyminnu3253
    @lakshmyminnu3253 2 года назад +83

    Awesome concept.. Mind blowing presentation. Background score of a male makes this to the highest level.
    Hat's off to the team👏👍

  • @travelwithanna4824
    @travelwithanna4824 2 года назад +5

    ഒരുപാട് കാര്യങ്ങൾ... ഒരുപാട് തലങ്ങൾ.... ❤

  • @mist_lover5696
    @mist_lover5696 2 года назад

    E chechiye njan kandittund ❤️ njangalde nattukari anenu achan paranja oru orma kude. Vindum kandathil santhosham ❤️

  • @shahanasanam7457
    @shahanasanam7457 2 года назад +13

    Nice work.Congratulations to the whole team

  • @jithutok7765
    @jithutok7765 2 года назад +5

    Adipoli vishayam cemara work ✨️

  • @jaymenon2269
    @jaymenon2269 2 года назад +14

    Lalji & Team, good , short & crisp movie 💕 congratulations 🎉
    Good photography, BGM ⭐️⭐️⭐️⭐️
    Arundhathi good acting 👍
    Amma acting as well dubbing 👍👍👍

  • @anjana4782
    @anjana4782 2 года назад +1

    Samoohathile ore taboo aayi nilanilkunna ore kaaryamaanu onnilathikam vivaham ennullath ath sthree aavumbol prathyekichum. Athine thikachum swabavikamaayi chithreekarichirikkunnu . Valare adikam ishtappettu

  • @DeepaVasudevan111
    @DeepaVasudevan111 2 года назад +10

    Thakarthu!! oru smooth relationship ennathu, oraalude 'choice' ennathinupari its one's 'right' & not to be condemned as a sin - powerful message👍

  • @devakisree1743
    @devakisree1743 2 года назад +2

    വേണ്ടാന്നു കാലുപിടിച്ചു പറഞ്ഞതാണ്.. പക്ഷെ ആരും സമ്മതിച്ചില്ല.. ഇറക്കിവിട്ടു... അനുഭവിക്കുന്നു ഇപ്പോളും...

    • @saumya4297
      @saumya4297 2 года назад

      At devaki...wat happened

  • @nishamohan7310
    @nishamohan7310 2 года назад +3

    Excellent concept 👌🏼👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰🥰🥰❤️

  • @sungrace4491
    @sungrace4491 2 года назад +54

    Vyjayanthi chechi❤
    Congrats to the whole team..
    Good actors.. Nice theme

  • @sarigafm
    @sarigafm 2 года назад +2

    കൊള്ളാം 🥰 Background കലക്കി 😂.

  • @rajeevksreedharan6932
    @rajeevksreedharan6932 2 года назад +4

    ലവ് യൂ താടി.....
    താൻ അടിപൊളി ആടോ.....
    ❤️

  • @sanjums5185
    @sanjums5185 2 года назад +5

    OMG. Awesome story. toxic relationship ne normal aayi kaanunna nammude aalkkarkk mumpil inganethe story okke aane vendath.....

  • @Life_of_Hariii
    @Life_of_Hariii 2 года назад +1

    Loved it 😘😘😘😘😘😘 ♥️

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +5

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💯💯💯💯Nice script❤️❤️

  • @simplebutpowerful0078
    @simplebutpowerful0078 2 года назад +1

    പറയാൻ വാക്കുകളില്ല...

  • @shaijulalm.s3160
    @shaijulalm.s3160 2 года назад +1

    Very nice content & acting 🤗🤗.

  • @aparnapmarun2748
    @aparnapmarun2748 2 года назад

    nice story... വളരെ നന്നായിട്ടുണ്ട്.. മിതത്വം ഉള്ള അവതരണം.. ❣️

  • @Little_Grey_Cells
    @Little_Grey_Cells 2 года назад +15

    Well executed❤️👍

  • @shahinap7470
    @shahinap7470 2 года назад +1

    Good message

  • @anithashajukumar1073
    @anithashajukumar1073 2 года назад +12

    BGM superb🌷🌷🌷🌷🌷🌷

  • @meeraangel3988
    @meeraangel3988 2 года назад +1

    Super..

  • @harithabavi1993
    @harithabavi1993 2 года назад +9

    Nice👌beautiful background score👏🏻

  • @drupathsdharan9744
    @drupathsdharan9744 2 года назад +47

    🤍എനിക്ക് മനുഷ്യനായാമതി 🤍
    Loved it ❤️

  • @jophyj2356
    @jophyj2356 2 года назад +1

    Message valland touch cheythu😍

  • @dia6976
    @dia6976 2 года назад +1

    I like this actress...after a long time am seeing her....

  • @stgeorgehsvelamcode2776
    @stgeorgehsvelamcode2776 2 года назад +1

    Great work

  • @akhi...1748
    @akhi...1748 2 года назад +3

    Kaanan ichiri vaiki
    Ennalum super🔥❤️

  • @miracleopedia3578
    @miracleopedia3578 2 года назад

    നല്ലൊരു ചെറുകഥ വായിച്ച പോലെ.... ❤️❤️❤️

  • @sreejithvs9613
    @sreejithvs9613 2 года назад +3

    കൊള്ളാം. ആവീട് അടിപൊളി

  • @suryasathian6698
    @suryasathian6698 2 года назад +3

    Subject❣
    Akhilesh ❣❣❣

  • @jishavinay4176
    @jishavinay4176 2 года назад +5

    Music😍😍beyond words ...💖

  • @roopaalphons6825
    @roopaalphons6825 2 года назад +2

    Good message 👌👌👌👌

  • @Wanderlost-97
    @Wanderlost-97 2 года назад +6

    Heart touching 🌸

  • @madhumathiravindhran9337
    @madhumathiravindhran9337 2 года назад +1

    E bgm kittan enthenkilum margam undo athraku eshttai