തേവാരപ്പതികങ്കൾ 2 [ പാടൽ 1 ] | ശ്രീനാരായണഗുരു
HTML-код
- Опубликовано: 28 ноя 2024
- തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ
നയിനാർപതികം
ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം".
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു ഗുരു രചിച്ച കൃതിയാണിതെന്ന് പറയപ്പെടുന്നു. ശിവനെ ഏകവും അഖണ്ഡവുമായ പരംപൊരുളായി ഈ കൃതിയിൽ വാഴ്ത്തിയിരിക്കുന്നു.
#sreenarayanaguru
#sreekrishna
#devistavam
#indriyavairagyam
#sreenarayanaguru
#ശ്രീനാരായണഗുരുദേവന്‍
#ശ്രീനാരായണഗുരു
#sreenarayanagurudevan
#gurudeva kriti
#gurudeva
#gurudev
#gurudevakriti
#sivagiri
#chembazhanti
#chempazhanthy
#powerful slokas and mantras
#ദേവീസ്തവം,
#gurudeva
#gurudev
#stotram
#powerful,
#vishnu
#stuti
#spirituality
#mantra
#,mahalaxmi
#sivagiri
#makhavishnu
#vishnu
#lordvishnu
#lordkrishna
#loardshiva
#ശിവരാത്രി
#ശ്രീനാരായണഗുരു
#ശിവ
🙏❤️🙏
🎉
പതികം -2
പാടൽ -1
ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു.
🙏യാതൊരുവിധ എതിരും ഇല്ലാതെ സർവ്വം നിറഞ്ഞവനേ!അജ്ഞാനം തൊട്ടുതീണ്ടാത്തതിനാൽ സദാ ജ്ഞാനകൂർമ്മതയുള്ള കണ്ണിമയ്ക്കാത്ത ദേവന്മാരുടെ അഥവാ ജ്ഞാനികളുടെ ആനന്ദഭാജനമേ! ജ്ഞാനച്ചെന്തീയേ! അടിയനെ പൊങ്ങിപ്പരന്നൊഴുകുന്ന ഭവസാഗരത്തിൽ വീണു പോകാതാക്കാൻ ഒരു കണ്ണിട്ടേക്കണമേ. അറിവിന്റെ നിറവായ ഏറ്റവും ഉദാത്തമായ പ്രതീക തിങ്കൾപ്പിറ തിരുമുടിയിൽ ചൂടിയ ശൈവതത്വമേ! ദിവ്യമായ ജ്യോതിസ്വരൂപാനന്ദമേ!ദ്രവ്യമൂല്യത്തികവുറ്റ അറിവിന്റെ പര്യായമായ തങ്കക്കൊടിയേ! ഒരു ദുരിതവും നമ്മെ തീണ്ടാതിരിക്കാൻ
തക്ക തടയിട്ട് ജ്ഞാനാർത്ഥിയായ അടിയനെ യോഗഭ്രംശം ഉണ്ടാകാത്തവിധം സംരക്ഷിച്ചു കാത്തു കരുണാമയനായ ഭഗവാൻ അങ്ങയോടു ചേർത്ത് എന്നെ പൂണ്ടടങ്കം പുണർന്നു അറിവിന്റെ ആനന്ദത്തിൽ ആമഗ്നനാക്കി ജ്ഞാനത്തികവുറ്റവൻ ആക്കേണമേ.
"ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായ് " എന്ന ആത്മോപദേശം ഇമൈയാതവർ ( കണ്ണിമയ്ക്കാത്തവർ അഥവാ ജ്ഞാനി )എന്ന പതികപദത്തോടു ചേർത്തു വായിക്കാവുന്നതാണ്.
അനുഭൂതിയാൽ ജാജ്വല്യമാനമായ സംബോധനകളുടെ പ്രവാഹം ശൈവതത്വപ്പെരുമാന്റെ പദമലരുകളിൽ അർപ്പിക്കുന്ന ഒരു ജ്ഞാനാർത്ഥിയുടെ രേഖാചിത്രം ഈ പാടലിൽ നമുക്ക് ദർശിക്കാം. ഭഗവാന്റെതന്നെ മറ്റൊരു ഭാവമായ ഭവക്കടലിൽ വീണുപോകാതെ തടയിട്ട് രക്ഷിക്കണം എന്ന അർത്ഥന സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.
ജ്ഞാനതാപസനായ ഭക്തൻ ചിരകാല പരിശ്രമത്തിലൂടെ ഭഗവാന്റെ പ്രസാദം ലഭ്യമാക്കിയ ഉയർന്ന നിലയിൽ വർത്തിക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഭഗവാന്റെ ശക്തിയായ പ്രകൃതിയുടെ പ്രലോഭനം ചെറുത്തു ധ്യാനഭ്രംശം കൂടാതെ തുടരണമെങ്കിൽ
ഭഗവാൻ തന്നെ കനിയണം. ആ കനിവിനു വേണ്ടി സദാ ദാഹിക്കുന്ന ജ്ഞാനയോഗിയെ ഈ പാടലിൽ നമുക്കു കാണാം 🙏
ക്ലാസ്സ് വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
ഗിരിജ സത്യദാസ്.
Thanks Amma❤