- Видео 104
- Просмотров 43 617
Guru Sahithi
Индия
Добавлен 16 сен 2020
ശ്രീനാരായണഗുരുസാഹിത്യ പ്രബോധനാർത്ഥം രൂപീകരിച്ച ചാനലാണിത്.
This Channel is created for the deep study of the Literary works by Sreenarayana Guru, the saint and Rishy Poet lived in Kerala, one of the South Indian States in 19th Century.
Vedios containing analytical study and creative criticism of puranic stories, revealing the sympolistic representations and deep analytic studies in Upanishads are also included.
ശ്രീനാരായണഗുരുവിന്റെ കൃതികളുടെ ആഴത്തിലുള്ള പഠനവും ഉപനിഷത്തുക്കളുടെ പഠനവുമാണ് ഈ ചാനലിന്റെ ലക്ഷ്യം.
പുരാണേതിഹാസങ്ങളിലെ കഥകളില് അന്തര്ലീനമായിക്കിടക്കുന്ന വൈജ്ഞാനിക ദീപ്തി ചൂണ്ടിക്കാണിക്കുന്ന അപഗ്രഥന പാഠങ്ങളും ഉപനിഷത്തുക്കളുടെ പഠനവും ഈ ചാനലിലെ വീഡിയോകളിൽ ഉൾപ്പെടുത്തി
യിട്ടുണ്ട്.
തേവാരപ്പതികങ്കൾ 2 [ പാടൽ 4] | ശ്രീനാരായണഗുരു
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ
നയിനാർപതികം
ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം".
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു ഗുരു രചിച്ച കൃതിയാണിതെന്ന് പറയപ്പെടുന്നു. ശിവനെ ഏകവും അഖണ്ഡവുമായ പരംപൊരുളായി ഈ കൃതിയിൽ വാഴ്ത്തിയിരിക്കുന്നു.
#sreenarayanaguru
#sreekrishna
#devistavam
#indriyavairagyam
#sreenarayanaguru
#ശ്രീനാരായണഗുരുദേവന്‍
#ശ്രീനാരായണഗുരു
#sreenarayanagurudevan
#gurudeva kriti
#gurudeva
#gurudev
#gurudevakriti
#sivagiri
#c...

Просмотров: 49
Видео
തേവാരപ്പതികങ്കൾ 2 [ പാടൽ 3 ] | ശ്രീനാരായണഗുരു
Просмотров 1202 часа назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 2 ] | ശ്രീനാരായണഗുരു
Просмотров 1344 часа назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 1 ] | ശ്രീനാരായണഗുരു
Просмотров 8107 часов назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ ആമുഖം] | ശ്രീനാരായണഗുരു
Просмотров 2077 часов назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 10 ] | ശ്രീനാരായണഗുരു
Просмотров 2819 часов назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 9 ] | ശ്രീനാരായണഗുരു
Просмотров 22712 часов назад
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
ശ്രീനാരായണഗുരുവിന്റെ മുനിചര്യാപഞ്ചകം [ ആമുഖം ] | Malayalapuzha Sudhan
Просмотров 1992 месяца назад
ശ്രീനാരായണഗുരുവിന്റെ മുനിചര്യാപഞ്ചകം [ ആമുഖം ] | Malayalapuzha Sudhan
ധർമ്മ എന്ന ഏകശ്ലോകകൃതിയുടെ വിശദീകരണം | ശ്രീനാരായണഗുരു
Просмотров 4284 месяца назад
ധർമ്മ എന്ന ഏകശ്ലോകകൃതിയുടെ വിശദീകരണം | ശ്രീനാരായണഗുരു
സദാചാരം | ശ്രീനാരായണഗുരു | Malayalapuzha Sudhan
Просмотров 3604 месяца назад
സദാചാരം | ശ്രീനാരായണഗുരു | Malayalapuzha Sudhan
ജീവകാരുണ്യ പഞ്ചകം | ശ്രീനാരായണഗുരു | Malayalapuzha Sudhan
Просмотров 4005 месяцев назад
ജീവകാരുണ്യ പഞ്ചകം | ശ്രീനാരായണഗുരു | Malayalapuzha Sudhan
ജാതിലക്ഷണം | ശ്രീനാരായണഗുരു | Malayalapuzha Sudhan
Просмотров 1,4 тыс.5 месяцев назад
ജാതിലക്ഷണം | ശ്രീനാരായണഗുരു | Malayalapuzha Sudhan
ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം | Malayalapuzha Sudhan
Просмотров 7865 месяцев назад
ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം | Malayalapuzha Sudhan
🙏❤️🙏.... നന്ദി സർ
🎉
പതികം -2 പാടൽ -3 🙏ഗുരു ജ്ഞാന തപം തുടരുന്നു. ജ്ഞാനാഗ്നി സ്വരൂപനേ! അഗ്നിയിൽ നിന്നും ബഹിഗമിക്കുന്ന അറിവിന്റെ പ്രകാശപൂരമേ! സ്വതേ ജ്ഞാനമുള്ളവരും കൂടുതൽ ജ്ഞാനംകാംക്ഷിക്കുന്നവരുമായ ദേവന്മാരാൽ ചുറ്റപ്പെട്ട, എന്താഗ്രഹവും നിറവേറ്റാൻ പ്രാപ്തിയുള്ള കാമധേനുവേ! കടലാഴത്തോളം ജ്ഞാനപ്രകാശം ചൂഴ്ന്നിറങ്ങി പാലാഴിയായി വിലസുന്നവനേ! ജ്ഞാനത്തിന്റെയും വൃദ്ധി ക്ഷയങ്ങളുടെയും ലിംഗമായ തിങ്കളും, ജീവനാധാരമായ ജലം പ്രവഹിക്കുന്ന ഗംഗയും കാലത്തിന്റെ പ്രതീകമായ സർപ്പങ്ങളും അണിഞ്ഞു അറിവിന്റെ അനന്തവ്യാപ്തി പ്രകടമാക്കുന്ന തിരുമുടിജടയോടെയുള്ള ദിവ്യ ശിരസ്സോടെ പ്രശോഭിക്കുന്നവനേ! ലോക നന്മക്കായി കാളകൂട വിഷം പാനം ചെയ്തു ലോകാവഴ്വിനായി കനിഞ്ഞ അമൃതം മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയാൽ പ്രാപ്തമാക്കിയവനേ! നന്മയുടെ പ്രതീകമായ കൊന്നപ്പൂ ചൂടി അനർഗളം നാദബ്രഹ്മ ഓംകാരം പാടുന്ന പൂംകുയിലേ! ലോകനൈരന്തര്യം പുലർത്താനായി കാളകൂടം പാനം ചെയ്ത സൃഷ്ട്യുന്മുഖസംഹാര കരുണാമൂർത്തിയായ അവിടുത്തെ കരിംകഴുത്തു നന്ദിയോടെ കാണാതെ പോയാൽ ഈ ഭൂമിയിൽ ജന്മമെടുത്തതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ശിവ പെരുമാനേ! ജ്ഞാനതപത്തിന്റെ ഔന്നത്യം ഈ പാടലിൽ കാണാവുന്നതാണ്. ജ്ഞാനാഗ്നിസ്വരൂപനായ ഭഗവാൻ എമ്പാടും പ്രകാശം ചൊരിയുന്നു. തിരുമുടിജടയിലാകട്ടെ ലൌകിക സങ്കൽപ്പങ്ങളുടെ മൊത്തം അടയാളചിഹ്നങ്ങൾ പ്രദർശിപ്പിച്ചു വിളങ്ങുന്നു. ഒരേസമയം തന്നെ പ്രാപഞ്ചികതയും ആത്മീയതയും ഭഗവാൻ വിവിധ ചിഹ്നങ്ങളിലൂടെ വെളിപ്പെടുത്തി വിലസുന്നതായി ഗുരു ഭാവന ചെയ്തിരിക്കുന്നു. ഇതേ കാര്യം തന്നെ കൊന്നപ്പൂവണിഞ്ഞു കൂകും പൂംകുയിലും പ്രകടമാക്കുന്നു. കൊന്നപ്പൂ സ്ഥൂല സമൃദ്ധിയെ ദ്യോതിപ്പിക്കുമ്പോൾ കൂകൽ ബ്രഹ്മപ്രതീകമായ സൂക്ഷ്മ ഓംകാരത്തെ പ്രതിനിധാനം ചെയ്തു അനിർവ്വചനീയ ചാരുത പകർന്ന് ഈ പാടലിലൂടെ ഗുരു പ്രശോഭിപ്പിക്കുന്നു.🙏 ക്ലാസ്സ് വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏 ഗിരിജ സത്യദാസ്.
🙏❤️🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
പതികം -2 പാടൽ -2 🙏ഗുരുദേവൻ ജ്ഞാനതപം തുടരുന്നു ജ്ഞാനച്ചെന്തീയായി ജ്വലിക്കുന്നവനേ! അവിടുത്തെ തിരുമേനിയിൽ ത്രിഗുണങ്ങളെ കരിച്ച ദിവ്യ ഭസ്മം പൂശപ്പെട്ടും തിരുമുടിക്കെട്ടിൽ അണിഞ്ഞിരിക്കുന്ന അമ്പിളിക്കീറിൽ നിന്നും പ്രവഹിക്കുന്ന ചന്ദ്രികാഒളി മിന്നിത്തെളിഞ്ഞും കാണപ്പെടുന്നു. അങ്ങനെ അതീവ പ്രഭാവമുള്ള നീ അടിയനെ നരകകടലിൽ മുങ്ങിത്താണുപോകാതെ കാത്തു കൊള്ളേണമേ. ഭഗവാനേ! ജനന മരണ ചക്രത്തിൽവീണു ജനിച്ചുപോയതിനാൽ ഭവസാഗര ദുരിതങ്ങൾ പേറുവാൻ വേണ്ട സഹന ശക്തി അനിവാര്യമായി ഭവിച്ചിരിക്കുന്നു.അതിനെ ആർക്കും തടയുവാനാവില്ല. എന്നാലും അറിവിന്റെ നിറവായി പ്രഭാസിക്കുന്ന ഭഗവാന്റെ മേൽച്ചൊന്ന ദിവ്യ രൂപം ചിത്തത്തിൽ ദൃഢമായി ബന്ധിച്ചു ധാർമ്മികതയ്ക്കനുസരിച്ചുള്ള സാത്വിക ഭക്ഷണം മാത്രം ജീവൻ നിലനിർത്താൻ ഭുജിച്ച് അർപ്പിത ഭക്തിയോടെ കണ്ണീരൊഴുകക്കൊണ്ട് ഭജിച്ചാൽ ഭഗവാനിലെ സ്വരൂപാനന്ദം തന്നിലേക്ക് ഒഴുക്കി ഏതു തപിക്കുന്ന നിരയനിരയക്കടലുകളും (നരകക്കടലുകൾ ) തണുപ്പിച്ചു ദുഃഖ ശാന്തി വരുത്തും എന്നു ആദിഗുരുവായ ശിവഭഗവാന്റെ ശ്രദ്ധാവാനായ ശിക്ഷ്യനായ ഈയുള്ളവന് ഉത്തമ വിശ്വാസം ഉണ്ട്. ഭൗതികതയും ആത്മീയതയും കോർത്തിണക്കി ഭവ ദുരിതം മറികടക്കാനുള്ള ഏകമാർഗമായി നിതാന്ത ഭക്തിയും അർപ്പണ മനോഭാവവും മാത്രമാണ് കരണീയം എന്നു മഹാഗുരു ഈ പാടലിലൂടെ ഓതുന്നു.🙏 ക്ലാസ്സ് വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏 ഗിരിജ സത്യദാസ്.
🙏നമസ്തേ sir ദ്വോയോപനിഷത് പഠിപ്പിക്കാമോ
ഉപനിഷത്തുകൾ തയ്യാറായി വരുന്നുണ്ട്
🎉
പതികം -2 പാടൽ -1 ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു. 🙏യാതൊരുവിധ എതിരും ഇല്ലാതെ സർവ്വം നിറഞ്ഞവനേ!അജ്ഞാനം തൊട്ടുതീണ്ടാത്തതിനാൽ സദാ ജ്ഞാനകൂർമ്മതയുള്ള കണ്ണിമയ്ക്കാത്ത ദേവന്മാരുടെ അഥവാ ജ്ഞാനികളുടെ ആനന്ദഭാജനമേ! ജ്ഞാനച്ചെന്തീയേ! അടിയനെ പൊങ്ങിപ്പരന്നൊഴുകുന്ന ഭവസാഗരത്തിൽ വീണു പോകാതാക്കാൻ ഒരു കണ്ണിട്ടേക്കണമേ. അറിവിന്റെ നിറവായ ഏറ്റവും ഉദാത്തമായ പ്രതീക തിങ്കൾപ്പിറ തിരുമുടിയിൽ ചൂടിയ ശൈവതത്വമേ! ദിവ്യമായ ജ്യോതിസ്വരൂപാനന്ദമേ!ദ്രവ്യമൂല്യത്തികവുറ്റ അറിവിന്റെ പര്യായമായ തങ്കക്കൊടിയേ! ഒരു ദുരിതവും നമ്മെ തീണ്ടാതിരിക്കാൻ തക്ക തടയിട്ട് ജ്ഞാനാർത്ഥിയായ അടിയനെ യോഗഭ്രംശം ഉണ്ടാകാത്തവിധം സംരക്ഷിച്ചു കാത്തു കരുണാമയനായ ഭഗവാൻ അങ്ങയോടു ചേർത്ത് എന്നെ പൂണ്ടടങ്കം പുണർന്നു അറിവിന്റെ ആനന്ദത്തിൽ ആമഗ്നനാക്കി ജ്ഞാനത്തികവുറ്റവൻ ആക്കേണമേ. "ഉണരരുതിന്നിയുറങ്ങിടാതിരുന്നീ- ടണമറിവായ് " എന്ന ആത്മോപദേശം ഇമൈയാതവർ ( കണ്ണിമയ്ക്കാത്തവർ അഥവാ ജ്ഞാനി )എന്ന പതികപദത്തോടു ചേർത്തു വായിക്കാവുന്നതാണ്. അനുഭൂതിയാൽ ജാജ്വല്യമാനമായ സംബോധനകളുടെ പ്രവാഹം ശൈവതത്വപ്പെരുമാന്റെ പദമലരുകളിൽ അർപ്പിക്കുന്ന ഒരു ജ്ഞാനാർത്ഥിയുടെ രേഖാചിത്രം ഈ പാടലിൽ നമുക്ക് ദർശിക്കാം. ഭഗവാന്റെതന്നെ മറ്റൊരു ഭാവമായ ഭവക്കടലിൽ വീണുപോകാതെ തടയിട്ട് രക്ഷിക്കണം എന്ന അർത്ഥന സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. ജ്ഞാനതാപസനായ ഭക്തൻ ചിരകാല പരിശ്രമത്തിലൂടെ ഭഗവാന്റെ പ്രസാദം ലഭ്യമാക്കിയ ഉയർന്ന നിലയിൽ വർത്തിക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഭഗവാന്റെ ശക്തിയായ പ്രകൃതിയുടെ പ്രലോഭനം ചെറുത്തു ധ്യാനഭ്രംശം കൂടാതെ തുടരണമെങ്കിൽ ഭഗവാൻ തന്നെ കനിയണം. ആ കനിവിനു വേണ്ടി സദാ ദാഹിക്കുന്ന ജ്ഞാനയോഗിയെ ഈ പാടലിൽ നമുക്കു കാണാം 🙏 ക്ലാസ്സ് വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏 ഗിരിജ സത്യദാസ്.
Thanks Amma❤
🎉
🙏👍 ഗുരുദേവകൃതികളുടെ വ്യാഖ്യാനം നല്ല രീതിയിൽ നടത്തുന്ന സാറിന് അഭിനന്ദനങ്ങൾ. ഗുരുദേവ കൃതികളുടെ തത്വാർത്ഥം സാധാരണക്കാർക്ക് പെട്ടെന്ന് വഴങ്ങുന്നതല്ല. വാച്യാർത്ഥം മനസ്സിലായാലും അതിൽ ഒളിഞ്ഞിരിക്കുന്ന തത്വാർത്ഥം ഗ്രഹിക്കണമെന്നില്ല ഇതുവരെ കാര്യമായ വ്യാഖ്യാനങ്ങളൊന്നും ഇല്ലാതിരുന്ന തമിഴ് കൃതികളുടെ വ്യാഖ്യാനം ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നു. അഭിനന്ദനങ്ങൾ🙏
സർ ഗുരുവിൻ്റെ അനുഗ്രഹം കൂടെ ഉണ്ടാകും 🙏🙏🙏
പാടൽ -10 🙏ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു. അല്ലയോ ദേവദേവാ! അരുമാനൂരിലെ മഹാതാപസനായ യോഗീശ്വരാ! എന്റെ മനസ്സ് കല്ലോ മരമോ കാരിരുമ്പോ പോലെ കഠിനമാണെന്ന് ഞാൻ അറിയുന്നു. ഉറക്കത്തിലോ ഉണർവിലോ ഞാൻ അവിടുത്തെ കാലടി വിട്ടു എപ്പോഴെല്ലാം അകലാൻസാഹചര്യം വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞാൻ വൻ കുഴപ്പങ്ങളിൽ പെടാൻ ഇട വന്നിട്ടുള്ളതാകുന്നു. വാക്കുകൾ കൊണ്ട് ചൊല്ലാൻ കഴിയാത്ത വിധത്തിൽ ശ്രുതിയുടെ പരമ പ്രധാനമായ ശബ്ദമായ ഓംകാര സ്വരൂപനേ! നന്മയുടെ മകുടഭാവമായി വിരാജിക്കുന്നവനേ! സർവജ്ഞന്മാരുടെ നാഥനായുള്ളവനേ അവിടുന്നു അടിയനെ കാത്തുകൊള്ളണമേ! ആർക്കും ഒരിക്കലും സർവ്വത്തിലും നിറഞ്ഞു നിൽക്കുന്ന ഭഗവാനിൽ നിന്നും അകലാൻ സാധിക്കുകയില്ല. ഭ്രമര ചഞ്ചലമായ മനസ്സ് ഭഗവാനും ഭക്തനുമായുള്ള ആത്മബന്ധം മറന്നുപോകുന്നതാണ് അകന്നു എന്ന തോന്നലുണ്ടാക്കുന്നതിനു കാരണം. കല്ലോ മരമോ കാരിയമോ എന്നത് ശിവ വിഗ്രഹത്തിന്റെ സാമഗ്രികൾ എന്നനിലയിലും മനസ്സിലാക്കാൻ സാധിക്കും. വിഗ്രഹങ്ങളെ ആശ്രയിച്ചുള്ള സഗുണോപാസനയിൽ നിന്നും ജ്ഞാനോന്നതിയുടെ നിർഗ്ഗുണോപാസനയിലേക്കുള്ള ധ്യാനത്തിന്റെ ഉയർച്ച ഗുരുദേവന് കൈവന്നനിലയായി ഈ പ്രയോഗം ഭാസിച്ചു നിൽക്കുന്നു. അരുമാനൂരിലെ പ്രത്ഷ്ഠ യോഗീശ്വരന്റേതാണ്. ഒരു യോഗീശ്വരനായ ഗുരുദേവൻ പരമയോഗീശ്വരനായ ശിവപ്പെരുമാനിലേക്ക് ഉയരുന്നതിന്റെ രേഖാചിത്രം ഈ പാടലിൽ നമുക്ക് ദർശിക്കാം. 🙏 ക്ലാസ്സ് വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏 ഗിരിജ സത്യദാസ്.
🙏❤️🙏
ഗുരു ദേവീ വർണ്ണന തുടരുന്നു. ശാന്തവും സൗമ്യവും ആയിരുന്ന ദേവി ഭാവം പെട്ടന്ന് രൗദ്രഭാവത്തിലേക്ക് മാറുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. അങ്ങനെ അനുനിമിഷം ദേവിയുടെ ഭാവം മാറിക്കൊണ്ടിരിക്കുന്ന കാഴ്ച നമുക്ക് ഗുരു കാട്ടി തരുന്നു. പൂർണ്ണചന്ദ്രന് പോലും ദുഃഖം ഉളവാക്കുന്ന തരത്തിൽ മുഖസൗന്ദര്യം ദേവിക്ക് കാണുന്നു.. കാതിലുള്ള ദേവിയുടെ കമ്മലുകളുടെ തിളക്കം മുഖത്തു ഏറെ ശോഭ കൂട്ടുന്നു. മുഖത്തു രണ്ടു സൈഡിൽ ആയി വളഞ്ഞു കാണപ്പെടുന്ന പല്ലുകൾ കണ്ടാൽ നമ്മൾ ഭയന്നു പോകും. കുന്തം, തലയോട്ടി അങ്ങനെ പേടിപ്പെടുത്തുന്ന എല്ലാ വിധ സന്നാഹങ്ങളും കിങ്കരന്മാരും ഒക്കെ ചേർന്ന് ആർത്തു അട്ടഹാസം മുഴക്കുന്ന ഭയാനകമായ കാഴ്ച. ആശ്രയിക്കുന്നവരെ സ്വീകരിച്ചും അല്ലാത്തവരെ അകറ്റി നിർത്തിയും അനുഗ്രഹം ചെരിഞ്ഞു ദേവി പരിലസിക്കുന്നു. ദേവിയെ കുറിച്ച് ഇതുപോലെ വർണ്ണിക്കാൻ ഗുരുവിനല്ലാതെ മറ്റാർക്കും ആവില്ല. നമ്മുടെ ഒക്കെ സങ്കല്പത്തിൽ ഉള്ളതിനേക്കാൾ മുകളിൽ ആണ് ദേവിയുടെ വർണ്ണന ഗുരു നടത്തുന്നത്. 🙏🏻
🙏❤️🙏
🌹🌹🌹🙏!
ദേവിയുടെ മനോഹരമായ വർണ്ണനകൾ ഗുരു വിവരിക്കുന്നു. ദേവിയുടെ പാദപത്മങ്ങളിൽ അഭയം പ്രാപിച്ച ഭക്തരുടെ സ്തോത്രസംഗീതനൃത്തങ്ങൾ ഒക്കെ കേട്ടു സംപ്രീതയായി നിൽക്കുന്ന ദേവി ഒരു പേമാരി പെയ്യുന്ന പോലെ അനുഗ്രഹവർഷം ഭക്തരിലേക്ക് അളവില്ലാതെ പ്രവഹിക്കും.
🌹🌹🌹🙏!
വളരെ മനോഹരമായ ആലാപനവും അതിലും കൃത്യമായ നിരൂപണ പഠനവും നന്നായി അഭിനന്ദനങ്ങൾ
🙏 ഗുരുദേവൻ പുരാണ ങ്ങളെയും പുരാണ കഥകളെയും തള്ളിക്കളയാതെ പ്രപഞ്ച സൃഷ്ടിസ്ഥിതിലയങ്ങളെ ത്രിഗുണാത്മികയായ ദേവിയായ കാളിയിലൂടെ മനോഹരമായി വരച്ചുകാട്ടുന്നു. വ്യാഖ്യാനം മനോഹരം
🙏🏻🙏🏻👍🏻👍🏻thankyou സർ 🙏🏻🙏🏻🙏🏻മഹാദേവന്റെ ജടയിൽ ഗംഗാദേവി എങ്ങനെ വന്നു എന്ന് പലർക്കും അറിയില്ല തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട് അത് മാറാൻ സർ ന്റെ ക്ലാസിനു കഴിയും ഈ ഉദ്യമം ഗുരുനാമ പ്രചാരണവും കൂടിയാണ് ഗുരുവിന്റെ അനുഗ്രഹം സർ nu വേണ്ടുവോളം ഉണ്ട് Thankyou സർ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
ശ്രദ്ധാപൂർവ്വം കേട്ടു പ്രതികരിച്ചതിനു നന്ദി 🙏🙏🙏
🙏👍 നല്ല വ്യാഖ്യാനം.
🙏
🙏🙏🏻🙏
🙏കാളി എന്നതിന് കറുത്തവൾ എന്ന് അർത്ഥമില്ലേ? സൃഷ്ടിയുടെ ആരംഭത്തിൽ പരബ്രഹ്മശക്തി സ്പന്ദനരൂപത്തിൽ പ്രകടമാകുന്നത് ആദ്യം ഇരുണ്ട ആവരണമായിട്ടാണ് എന്നു കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ആ ഇരുണ്ട ആ വരണത്തെയല്ലേ കാളിയായി കൽപിച്ചിരിക്കുന്നത്. ആ ഇരുണ്ട ആ വരണം അഖഞ്ചബോധത്തെ മറച്ച് തുടർന്ന് പ്രാണൻ പഞ്ചഭൂതങ്ങൾ എന്നിങ്ങനെ ക്രമമായി പ്രപഞ്ചമായി സൃഷ്ടിപ്രക്രിയ നടക്കുന്നു. ഈ കാളിയെയാണോ black hole എന്ന് ആധുനിക ശാസ്ത്രം പറയുന്നത്. ഇത് എൻ്റെ സംശയമാണ്. ഒരു മറുപടി തരുമോ?
ദർശന ശാസ്ത്രവും ഭൗതീക ശാസ്ത്രവും ആത്യന്തികമായി എത്തിച്ചേരുന്നത് ഒരേ അറിവിലാണ്. താങ്കളുടെ നിഗമനത്തിൽ അപാകതകൾ ഒന്നും ഇല്ല
കാളീനാടകം എന്ന ഗുരുദേവകൃതിയുടെ ആമുഖം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ
🙏❤️🙏
🌹🌹🌹🌹🌹🙏!
പ്രപഞ്ചത്തിൽ അനുനിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്ന അപ്രതീക്ഷിതവും അത്ഭുതകരവുമായ മാറ്റങ്ങളുടെ പകർന്നാട്ടം അഭംങ്കുരം തുടരുന്നതിന്റെ ഭാവചിത്രം അതേപടി നാടകീയമായിതന്നെ ഗുരു ഈ കൃതിയിൽ വരഞ്ഞിട്ടിക്കുന്നു. 🙏🏻
ഓo ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
🌹🌹🌹🙏🙏🙏!
🌹🙏!
🙏🏻🙏🏻🙏🏻
🙏
🌹🌹🌹🙏!
🙏❤️🙏
അറിവിലും ഏറിയ അറിവ് ലഭിച്ചതിൽ വളരെ സന്തോഷം❤🙏🏻🙏🏻🙏🏻
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
🌹🌹🌹🙏!
അവതരണം വളരെ ഭംഗിയായി, എനിക്ക് പുതിയ അറിവ്.
Very well explained 💐🙏👍
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. അമ്മേ ശരണം ദേവി ശരണം. 🙏🙏🙏🙏🙏 🙏🏻🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌷🌷🌷🌷🌷🌷🌷🌷🌷🌷.
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🌷🌷🌷.
🕉️🙏💞
🙏🙏🙏🙏
Amme sharanam..Devi sharanam Bhadre sharanam.. Bhagavathi sharanam🙏🙏🙏🙏🌷🌷