മുനിചര്യാപഞ്ചകം | ശ്ലോകം 1

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 4

  • @sheeja8882
    @sheeja8882 2 месяца назад

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤❤

  • @bshajikumar8643
    @bshajikumar8643 2 месяца назад

    🙏🏻🙏🏻🙏🏻

  • @sajithalalu2356
    @sajithalalu2356 2 месяца назад +1

    മുനിചര്യാപഞ്ചകം
    ശ്ലോകം 1
    "ഭുജഃ കിമുപധാനതാം കിമു ന കുംഭിനീ മഞ്ചതാം
    വ്രജേദ് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ
    മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
    ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ. "
    ഭുജഃ- കൈ;ഉപധാനതാം-ഉറങ്ങാൻ തലയണയായി;കിമു ന വ്രജേത്-ഭവിക്കയില്ലയോ? കുംഭിനീ- ഭൂമി; മഞ്ചതാം- മഞ്ചമായി ഭവിക്കയില്ലയോ? സ്വപദപാതിനീ - തൻ്റെ കാലടികൾ പതിച്ചു; വ്രജിനഹാരിണീ -പാപസമൂഹത്തെ ഹരിക്കാൻ കഴിയത്തക്കവണ്ണം പവിത്രയായി; മേദിനീ - ഭൂമി;കിമു ന വ്രജേത് - ഭവിക്കയില്ലയോ?;മുക്ത രാഗസ്യ
    -ലോകത്തുള്ളയാതൊന്നിനോടും മമതാബന്ധമില്ലാത്ത ;മുനേഃ-മുനിക്ക്;ഇഹ-ഈ ലോകത്തു; അപര സമ്പദാ -മറ്റു സമ്പത്തുക്കൾകൊണ്ടു;കിം-എന്തു പ്രയോജനമാണ്?;അയം ഈ മുനി; തത്ത്വമ സ്യധിഗമത്- "അതു നീ തന്നെ" എന്ന മഹാവാക്യതത്ത്വം സാക്ഷാത്കരിച്ചതിൻ്റെ ഫലമായി; സകല ഭോഗ്യം -ഈ ലോകത്തും പര ലോകത്തുമുള്ള എല്ലാ സുഖഭോഗവസ്തുക്കളേയും; അത്യശ്നുതേ - കടന്നു നിൽക്കുന്ന ശാശ്വതപര മാനന്ദം അനുഭവിക്കുന്നു.
    കൈത്തലം ഉറങ്ങാൻ തലയണയായി ഭവിക്കയില്ലയോ? ഭൂമി മഞ്ചമായി ഭവിക്കയില്ലയോ? തൻ്റെ കാലടികൾ പതിച്ചു പാപസമൂഹം മുഴുവൻ ഹരിക്കാൻകഴിയാത്തക്കവണ്ണം പവിത്രമായി ഭൂമി ഭവിക്കയില്ലയോ? ലോകത്തുള്ള ഒന്നിനോടും മമതാ ബന്ധമില്ലാത്ത മുനിക്ക് ഈ ലോകത്തു മറ്റു സമ്പത്തുക്കൾകൊണ്ടെന്തു പ്രയോജനമാണ്?'തത്ത്വം അസി-അതു നീ തന്നെ 'എന്ന മഹാവാക്യതത്ത്വം സ്വാനുഭവപ്പെടുത്തിയതിൻ്റെ ഫലമായി ഈ മുനി ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ സുഖഭോഗ സാമഗ്രികളേയും കവിഞ്ഞുനിൽക്കുന്ന
    ശാശ്വത പരമാന്ദം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
    ബ്രഹ്മലീനനായ മുനി അനുഭവിക്കുന്ന ആത്മസുഖം ലൗകികമായ സർവ്വ സുഖങ്ങൾക്കും മീതെയുള്ള സുഖമാകുന്നുഎന്നാണ് സ്വാനുഭവ സാക്ഷ്യരൂപേണ ഗുരു പറഞ്ഞിരിക്കുന്നത്.
    ശ്ലോകാർത്ഥം ലളിതമായ രീതിയിൽ വിശദമായി പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു 🙏🏻.
    സജിത ലാലു.