നയിനാർപതികം [ പാടൽ 10 ] | ശ്രീനാരായണഗുരു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 2

  • @ArivaanuEswaran
    @ArivaanuEswaran 10 часов назад +1

    സർ
    ഗുരുവിൻ്റെ അനുഗ്രഹം കൂടെ ഉണ്ടാകും 🙏🙏🙏

  • @girijasathyadas8710
    @girijasathyadas8710 11 часов назад +2

    പാടൽ -10
    🙏ഗുരുദേവൻ ധ്യാനമന്ത്രം തുടരുന്നു.
    അല്ലയോ ദേവദേവാ! അരുമാനൂരിലെ മഹാതാപസനായ യോഗീശ്വരാ! എന്റെ മനസ്സ് കല്ലോ മരമോ കാരിരുമ്പോ പോലെ കഠിനമാണെന്ന് ഞാൻ അറിയുന്നു. ഉറക്കത്തിലോ ഉണർവിലോ ഞാൻ അവിടുത്തെ കാലടി വിട്ടു എപ്പോഴെല്ലാം അകലാൻസാഹചര്യം വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞാൻ വൻ കുഴപ്പങ്ങളിൽ പെടാൻ ഇട വന്നിട്ടുള്ളതാകുന്നു. വാക്കുകൾ കൊണ്ട് ചൊല്ലാൻ കഴിയാത്ത വിധത്തിൽ ശ്രുതിയുടെ പരമ പ്രധാനമായ ശബ്ദമായ ഓംകാര സ്വരൂപനേ! നന്മയുടെ മകുടഭാവമായി വിരാജിക്കുന്നവനേ!
    സർവജ്ഞന്മാരുടെ നാഥനായുള്ളവനേ അവിടുന്നു അടിയനെ കാത്തുകൊള്ളണമേ!
    ആർക്കും ഒരിക്കലും സർവ്വത്തിലും നിറഞ്ഞു നിൽക്കുന്ന ഭഗവാനിൽ നിന്നും അകലാൻ സാധിക്കുകയില്ല. ഭ്രമര ചഞ്ചലമായ മനസ്സ് ഭഗവാനും ഭക്തനുമായുള്ള ആത്മബന്ധം മറന്നുപോകുന്നതാണ് അകന്നു എന്ന തോന്നലുണ്ടാക്കുന്നതിനു കാരണം.
    കല്ലോ മരമോ കാരിയമോ എന്നത് ശിവ വിഗ്രഹത്തിന്റെ സാമഗ്രികൾ എന്നനിലയിലും മനസ്സിലാക്കാൻ സാധിക്കും. വിഗ്രഹങ്ങളെ ആശ്രയിച്ചുള്ള സഗുണോപാസനയിൽ നിന്നും ജ്ഞാനോന്നതിയുടെ നിർഗ്ഗുണോപാസനയിലേക്കുള്ള ധ്യാനത്തിന്റെ ഉയർച്ച ഗുരുദേവന് കൈവന്നനിലയായി ഈ പ്രയോഗം ഭാസിച്ചു നിൽക്കുന്നു. അരുമാനൂരിലെ പ്രത്ഷ്ഠ യോഗീശ്വരന്റേതാണ്. ഒരു യോഗീശ്വരനായ ഗുരുദേവൻ പരമയോഗീശ്വരനായ ശിവപ്പെരുമാനിലേക്ക് ഉയരുന്നതിന്റെ രേഖാചിത്രം ഈ പാടലിൽ നമുക്ക് ദർശിക്കാം. 🙏
    ക്ലാസ്സ്‌ വിശദമാക്കി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
    ഗിരിജ സത്യദാസ്.