സദാചാരം | ശ്രീനാരായണഗുരു | Malayalapuzha Sudhan

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 5

  • @anandamcs7748
    @anandamcs7748 4 месяца назад +1

    Om Srinarayana parama gurave na maha: 🙏🙏

  • @sheeja8882
    @sheeja8882 4 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤

  • @sajimonkumar1014
    @sajimonkumar1014 4 месяца назад +1

    ഗുരുഭ്യോം നമഃ 🙏🏻

  • @Ashish-sp4hw
    @Ashish-sp4hw 4 месяца назад +1

    🎉

  • @sajithalalu2356
    @sajithalalu2356 4 месяца назад +1

    🌻 സദാചാരം🌻
    ✨അവലോകനം ✨
    നാലു ശ്ലോകങ്ങൾ മാത്രം അടങ്ങുന്ന ഒരു ചെറിയ കൃതിയാണ് സദാചാരം. ഒരാൾ ചെയ്യുന്ന നല്ല കാര്യത്തെപ്പറ്റി ഒന്നും പറയാതെയിരിക്കുകയുംആയാൾ ചെയ്യുന്ന മോശം കാര്യങ്ങളെപ്പറ്റി പെരുപ്പിച്ചു പറയുകയും ചെയ്യുന്ന സ്വഭാവം നല്ലതല്ല തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റ് പറ്റാത്ത മനുഷ്യരില്ല. പറ്റിപ്പോയ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുകയും മേലിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. ആ ശ്രമം നടത്തുവാനുള്ള പ്രേരണയാണു സഹജീവികളിൽ നിന്ന് ഉണ്ടാവേണ്ടത്. ഒരുവൻ ചെയ്യുന്ന നല്ല കാര്യം മറക്കരുത് എന്നും നല്ലതല്ലാത്ത കാര്യം അപ്പോൾ തന്നെ മറക്കണം എന്നുമാണ് ആദ്യത്തെ ശ്ലോകത്തിൽ ഗുരു ഉപദേശിക്കുന്നത്. സത്യവും ധർമ്മവും ഒരിടത്തും തോൽക്കുകയില്ല എന്നും അധർമ്മവും അസത്യവും ജീവിതപരാജയത്തിലേക്കു മനുഷ്യനെ കൊണ്ട് ചെന്ന് എത്തിക്കും എന്ന് രണ്ടാം ശ്ലോകത്തിലൂടെ ഗുരു ഉപദേശിക്കുന്നു.നമുക്ക് ഇഷ്ട്ടം ഇല്ലാത്തവർക്കും അനർഹർക്കും കൂടി ഫലസിദ്ധി ലഭിക്കുമെന്ന കാരണത്താൽ സൽപ്രവർത്തികളിൽ നിന്ന് പിന്തിരിഞ്ഞു കൂടാ എന്ന് മൂന്നാം ശ്ലോകത്തിലൂടെ ഉപദേശിക്കുന്നു.സൽപ്പേരും പ്രഭുത്വവും കൈമോശം വന്നു പോകാതെ ജാഗ്രത പുലർത്തുന്നവരാണ് സജ്ജനങ്ങൾ അതുകൊണ്ട് അവരെ മാതൃകയാക്കി നാം ജീവിക്കണം എന്ന് നാലാം ശ്ലോകത്തിലൂടെ ഉപദേശിക്കുന്നു.
    സമൂഹം അറിഞ്ഞ് അനുവർത്തിക്കേണ്ട ഒരു സാരോപദേശമാണ് ഗുരു ഈ കൃതിയിലൂടെ നമുക്ക് നൽകിയിരിക്കുന്നത്. സജ്ജനങ്ങളുടെ ആചാരമാണ് സദാചാരം.പരോപകാരം, സ്നേഹം, സമത്വം, സാഹോദര്യം, സഹകരണം, ക്ഷമ, ത്യാഗം, സഹവർത്തിത്വം, ദയ, കാരുണ്യം ഇതൊക്കെ ജീവിതത്തിൽ ഓരോരുത്തരും വളർത്തിയെടുക്കേണ്ട മൂല്യങ്ങൾ ആണ്.ഓരോരുത്തരും അവരവരുടെ നന്മയ്ക്കുവേണ്ടി ചെയ്യുന്ന പ്രവർത്തികൾ മറ്റുള്ളവർക്കും നന്മയുണ്ടാകുമാറാകണം.
    സദാചാരം എന്ന കൃതിയിലൂടെ ഗുരു നമുക്ക് നൽകിയ ഉപദേശം ആചാര്യൻ വിശദമായി പറഞ്ഞു തന്നു. ലളിതമായ രീതിയിൽ ഈ കൃതിയുടെ പൊരുൾ എന്താണെന്ന് പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു 🙏🏻
    സജിത ലാലു.