ഓണപ്പാട്ട് - ചങ്ങാലിക്കിളി - SITHARA KRISHNAKUMAR singing KAAPI ONAM SONG - ArunGS - Changaalikkili

Поделиться
HTML-код
  • Опубликовано: 16 сен 2024
  • സിതാര കൃഷ്ണകുമാർ, അരുൺ ജി.എസ്. എന്നിവർ ചേർന്ന് ആലപിച്ച ഓണപ്പാട്ട് - ‘ചങ്ങാലിക്കിളി’. SITHARA KRISHNAKUMAR singing NEW ONAM SONG 2021 - Changaalikkili. [#Onamaayi #sitharakrishnakumar #kaapionamsong]
    Onam is a very special occasion for all of us. So are the 'Onappattukal' (Onam Festival Songs). After the overwhelming support we received from you for the 'Onamaanu' song from Vidyadharan master in 2020, it has become a responsibility at our end, kaapi channel, that we bring you special Onam songs every year. This year in 2021, we have entrusted our beloved singer Sithara Krishnakumar to be at the helm. സംഗീതം - എസ്. ആർ. സൂരജ്. വരികൾ - കവിപ്രസാദ് ഗോപിനാഥ്.
    ‘ഓണത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന പ്രകൃതി 🌿🌾💐’ എന്ന മനോഹരമായ വിഷയം ഈ ഗാനത്തിനായി നിർദ്ദേശിച്ചത് പ്രിയ സംവിധായകൻ ശ്രീ. പ്രമോദ് പപ്പൻ ❤️🙏.
    Singers :
    SITHARA KRISHNAKUMAR (‪@SingerSithara‬) &
    ARUN GS ( / gsarunnair )
    Music:
    SR SURAJ ( / ssrsuraj1 )
    Lyrics :
    KAVIPRASAD GOPINATH ( / kaviprasadgopinath )
    Conceptualization :
    ARAVIND VK (‪@Myztiq‬)
    DOP, Editing & DI :
    JOBIN KAYANAD ( / @jobinkayanad1720 )
    Orchestration:
    SAI BALAN
    Recording:
    PRAVEEN PY - AuO2 Studio Kadavanthra
    Mixing and mastering:
    HARIRAG M WARRIER
    Designs :
    JOSEMON VAZHAYIL (‪@JosemonVazhayil‬)
    Our sincere thanks to 🙏 :
    Pramod Pappan, Director
    Poornima Meenakshisundaram
    Akhil Anand Malanada
    Amrutha U, Travancore Analytics
    Pattinoppam Media
    Karun Mohan, Harahut creative space
    All SITHUMANI FANS around the world! ❤️❤️❤️
    -- Follow us on: --
    Twitter: / kaapichannel
    Instagram: / kaapichannel
    Facebook: / kaapichannel
    RUclips: / kaapichannel
    -- Lyrics --
    അങ്ങുകിഴക്കേ മാമല മേട്ടിൽ
    ചിങ്ങവെയിൽ തല നീട്ടുമ്പോൾ
    ചങ്ങാലിക്കിളി ചങ്ങാലിക്കിളി
    എങ്ങോട്ടാണു പറക്കുന്നു?
    ഓണം വന്നതു നാടറിയിക്കാ-
    നാണോ കൂടെ തുമ്പികളും?
    ആരോ നീട്ടിയ പൂവിളി പോലെ
    ദൂരേ പാടീ പൂങ്കുയിലും
    (അങ്ങുകിഴക്കേ ..)
    ഓണം വന്നേ പൊന്നോണം വന്നേ
    മാവേലി മന്നനും കൂടെ വന്നേ
    ഓണം വന്നേ നല്ലോണം വന്നേ
    മലയാളക്കരയാകെ ഓണം വന്നേ
    മത്ത വല്ലി പടർന്നു - പൂത്തൂ
    അത്തമിങ്ങെത്തിയല്ലോ
    മുറ്റത്തെ മുക്കുറ്റിയും - കൂട്ടായ്
    ചുറ്റിനും ചെമ്പരത്തീം
    കുഞ്ഞു കോളാമ്പിയും കൊങ്ങിണിപ്പൂക്കളും
    മഞ്ഞാട ചൂടി നിന്നു
    നിത്യകല്യാണിമേലൊത്തിരിപ്പൂവിരി-
    ഞ്ഞെല്ലാ തൊടികളിലും - തെച്ചിയും
    തുമ്പയും പൂവണിഞ്ഞു
    എല്ലാ തൊടികളിലും - തെച്ചിയും
    തുമ്പയും പൂവണിഞ്ഞു.
    (അങ്ങുകിഴക്കേ ..)
    (ഓണം വന്നേ .....................)
    പൂവിറുത്തീടുവാനായ് കുരുന്നുക-
    ളോടിയണഞ്ഞിടുമ്പോൾ
    എത്തണം കുഞ്ഞു കൈകൾ - അതിനൊരു
    പിച്ചകം താഴ്ന്നു നിന്നു
    മണ്ണിൻ മണം പൂണ്ടു പൊൻ‌നാളികേരങ്ങൾ
    നന്നായൊരുങ്ങി നിന്നു
    നല്ല കൊയ്ത്തുത്സവത്തിന്റെ മേളങ്ങളിൽ
    എല്ലാ കളപ്പുരയും - നെന്മണി -
    ക്കറ്റകളാൽ നിറഞ്ഞു
    എല്ലാ കളപ്പുരയും - നെന്മണി -
    ക്കറ്റകളാൽ നിറഞ്ഞു
    angu kizhakke maamala mettil chinga veyil thala neettumbol
    changalikkili changalikkili engottaanu parakkunnu?
    Onam vannathu naadariyikkaan aano koode thumpikalum?
    aarO neettiya poovili pole doore paadi poomkuyilum
    (angu kizhakke..)
    onam vanne ponnonam vanne
    maveli mannanum koode vanne
    onam vanne nallonam vanne
    malayalakkarayaake onam vanne
    maththa valli padarnnu poothu athamingethiyallo
    mutathe mukkutiyum koottaay chutinum chemparatheem
    kunjnju kolampiyum konginippookkalum manjnjaada choodi ninnu
    nithyakalyaani mel othiri poovirinjellaa thodikalilum thechiyum thumpayum poovaninju.
    (angu kizhakke..)
    (onam vanne .... )
    poovirutheeduvaanaay kurunnukal odiyananjidumpol
    ethanam kunju kaikal athinoru pichakam thaazhnnu ninnu
    mannin manam poondu pon naalikerangal nannaay orungi ninnu
    nalla koythulsavathinte melangalil
    ellaa kalappurayum nenmani katakalaal niranju
    || ANTI-PIRACY WARNING ||
    This content is Copyrighted. Any unauthorized reproduction, redistribution or re-upload is prohibited and will invite legal action.

Комментарии • 509

  • @KaviprasadGopinath
    @KaviprasadGopinath 3 года назад +33

    ഒരു കാര്യം ചോദിച്ചോട്ടേ? പാട്ട് ഒരു വട്ടം മാത്രം കേട്ടു കഴിയുമ്പോൾ - ഓർത്തെടുക്കാൻ കഴിയുന്ന (അഥവാ മനസ്സിൽ തങ്ങി നിന്ന) ഏതെങ്കിലുമൊരു വരിയോ അല്ലെങ്കിൽ വാക്കെങ്കിലുമോ ഉണ്ടോ? ഉവ്വെങ്കിൽ അതേതാണ്? അനുവാചകമനസ്സുകളിൽ എന്തു നടക്കുന്നുവെന്ന്‌ അറിഞ്ഞുവച്ച ശേഷം അവതരണത്തിൽ അടുത്തതവണ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണു കേട്ടോ. പഠിച്ചു വളരണമെന്നൊക്കെ ആഗ്രഹമുള്ള ഒരു കുട്ടിയാണ്. ഒന്നു സഹായിക്കൂലേ? ☺️😍😊❤️🙏🙏

    • @brindanair3028
      @brindanair3028 3 года назад +4

      Techiyum....thumbayum...poovanchinjuu....

    • @funwithjohailiya446
      @funwithjohailiya446 3 года назад +4

      Thechiyyum... Thumbhayum ❤️
      And Sithara ❤️❤️

    • @geetharamanathan7810
      @geetharamanathan7810 3 года назад +5

      ആരോ നീട്ടിയ പൂവിളി പോലെ ...ദൂരെ പാടി പൂങ്കുയിലും

    • @saranyas.k2185
      @saranyas.k2185 3 года назад +4

      Poovirutheeduvanay kurunnukal odi ananjidumbol.. ethanam kunju kaikal athinayi pichakam thazhnnu ninnu👌

    • @MsVinodp
      @MsVinodp 3 года назад +5

      നിത്യ കല്യാണി മേൽ ഒത്തിരി പൂ വിരിഞ്ഞില്ലം തൊടികളിലും....

  • @indusworld5727
    @indusworld5727 3 года назад +3

    Ethoru evergreen onam song aayi varum sure

  • @anusreeathul........8425
    @anusreeathul........8425 3 года назад +3

    Sithu chechi Uyireeee😍

  • @sarathsr6348
    @sarathsr6348 3 года назад +3

    Sangathi polichu....ketto...❤️🔥🔥🔥

  • @satyamsivamsundaram143
    @satyamsivamsundaram143 3 года назад +1

    പഴയകാല ഉത്സവഗാനങ്ങൾ കേട്ട പ്രതീതി. രണ്ടു പേരും മനോഹരമായി പാടി

  • @TheVasujith
    @TheVasujith 3 года назад +2

    കിടിലം feel ... 😍😍😍😍

  • @shijupaulc
    @shijupaulc 3 года назад +2

    സൂരജ്... വരികളും സംഗീതവും നന്നായിട്ടുണ്ട്.... ഓണം വന്നേ ഓണം വന്നേ... പിന്നണി ഒരു വെറൈറ്റി ആയിട്ടുണ്ട്...

  • @harissongmedia1108
    @harissongmedia1108 3 года назад +2

    ഓണം വന്നേ ഓണം വന്നേ മാവേലി മന്നനും കൂടെവന്നെ.... ഹൃദ്യം.. മൊത്തത്തിൽ സൂപ്പർ

    • @ArunGSMusical
      @ArunGSMusical 3 года назад

      ഒരുപാട് സന്തോഷം! സ്നേഹം ❤❤😊

  • @1krishnadas
    @1krishnadas Год назад +1

    സുന്ദരി കൈരളിയെ എത്ര ഭംഗിയായി രചിച്ച് അവതരിപ്പിച്ചിരിക്കുന്നു❤❤❤

  • @muzthaqk162
    @muzthaqk162 3 года назад +1

    Sithara cheechi💕

  • @syamrajsrraj
    @syamrajsrraj 3 года назад +2

    Suraj chettayi super 👌😍

  • @chandranpillai2940
    @chandranpillai2940 2 года назад +1

    വളരെ സുന്ദരമായ രസകരമായ ഗാനം '

  • @binuchengalappilly2591
    @binuchengalappilly2591 3 года назад +1

    ഗൃഹാതുരത്വമുണർത്തുന്ന വരികൾ...🥰 ഇനിയും ഒരു തിരിച്ചു പോക്കില്ലയെന്ന സത്യം തിരിച്ചറിയുമ്പോഴും. 😥മധുരമാം ഓർമ്മകൾ നൽകിയ രചയിതാവിനും.. സംഗീത സാന്ദ്രമാക്കിയ സംവിധായകനും..🌼 മനോഹരമായ ഒരോണവരവ് അനിർവചനീയമാക്കിയ പ്രിയഗായകർക്ക് 🌼... നന്ദി...🙏🙏🙏

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +3

      ഒത്തിരി നന്ദി! ❤️😍🙏 വാസ്തവത്തിൽ വരികളെഴുതുമ്പോൾ അനുഭവിച്ച ഒരു വേദന തന്നെയാണ് താങ്കളുടെ കമന്റ് വീണ്ടും ഓർമ്മപ്പെടുത്തിയത്. ‘നുണ പറയേണ്ടി വരുന്നല്ലോ‘ എന്ന മട്ടിലുള്ള ഒരു തരം തീവ്രനൊമ്പരം. ‘എല്ലാ കളപ്പുരയും നെന്മണിക്കറ്റകളാൽ നിറഞ്ഞു’ എന്നൊക്കെ എഴുതിയപ്പോൾ നെഞ്ചൊന്നു വിങ്ങിയെന്നു തന്നെ പറയാം. ‘ഇതെല്ലാം ഓർമ്മകൾ മാത്രമാണ് - സങ്കല്പം മാത്രമാണ് - ഓർമ്മകളെക്കൂടിയും മരിക്കാൻ വിട്ടാൽ പിന്നെ മറ്റെന്താണുണ്ടാവുക - ശൂന്യതയല്ലാതെ’ എന്നോർത്തു സമാധാനിക്കേണ്ടി വന്നു. പിന്നെ, കഴിഞ്ഞ വർഷത്തെ ഓണപ്പാട്ടിൽ “പൂവില്ല പൂവിളിയില്ല പുഞ്ചപ്പാടം കൊയ്ത്തുമില്ല” എന്നു പച്ചയ്ക്കു വിളിച്ചു പറഞ്ഞ ഒരു തൂലികയല്ലേ - അതിനോട് അനുവാചകർ ക്ഷമിക്കുമായിരിക്കുമെന്ന ഒരു തോന്നലും തുണച്ചു.
      പിന്നെ, കൂട്ടത്തിൽ ഒരു കുസൃതിയും കൂടി പറഞ്ഞുകൊള്ളട്ടെ. ദയവായി അതൊരു ആക്ഷേപമായി എടുക്കല്ലേ. ‘ വളരെ നന്നായി എഴുതിയ ഒരു കമന്റു വന്നിരിക്കുന്നല്ലോ - ആരാണെഴുതിയത്‘ എന്നു കരുതി പേരു വായിച്ചപ്പോൾ ആദ്യം ‘എൻ.സി.ബി. ചങ്ങാലിക്കിളി’ എന്നാണു വായിച്ചത്. ഈ പാട്ട് തലയിൽ നിന്നിറങ്ങിപ്പോകാൻ അല്പം കുടി സമയമെടുക്കുമെന്നു തോന്നുന്നു. “ചങ്ങാലിക്കിളി ചങ്ങാലിക്കിളി എങ്ങോട്ടാണു പറക്കുന്നു? ഓണം വന്നതു നാടറിയിക്കാനാണോ കൂടെ തുമ്പികളും?”😊
      പിന്തുണയ്ക്ക് ഒരിക്കൽക്കൂടി നന്ദി. സമയം അനുവദിക്കുന്നതു പോലെ, ചാനലിലെ ഞങ്ങളുടെ മറ്റു പാട്ടുകൾ കൂടി കണ്ടു നോക്കാനപേക്ഷ.🙏
      സ്നേഹപൂർവ്വം,

  • @haridasan3598
    @haridasan3598 2 года назад +2

    Athimanoharam schechiiiii💚💛💜👌👌👍👍oman

  • @chackogeorgeponnachan1167
    @chackogeorgeponnachan1167 3 года назад +2

    കൊള്ളാം, മനോഹരമായിരിക്കുന്നു.👏👏👍🏻

  • @ayoobkhankadackadankonni341
    @ayoobkhankadackadankonni341 3 года назад +1

    I Love Sithara chechi❤❤💜💜

  • @bijukumar4587
    @bijukumar4587 3 года назад +1

    സിത്തുമണി...അടിച്ചു പൊളിച്ചു...👍👍👍👍👍👍👍👍👍👍👍ഓണ ആശംസകൾ

  • @dr_senna_sabu
    @dr_senna_sabu 3 года назад +2

    Again 😍😍😍😍😍 സൂപ്പർ....

  • @aarchavp2481
    @aarchavp2481 3 года назад +1

    എന്തു രസമാണ് കേൾക്കാൻ ❤❤

  • @shafeeksha6675
    @shafeeksha6675 3 года назад +2

    സിത്തു മണി❤️❤️

  • @SujeeshAV
    @SujeeshAV 3 года назад +1

    വിദഗ്ധമായി കോർത്തിണക്കിയ മുത്തുമണികൾ പോലെ മനോഹരമായ ഒരു ഓണപ്പാട്ട്. ഒരു നിമിഷം ചുറ്റുമുള്ള എല്ലാ പ്രതിസന്ധികളും മറന്നു പോയി... മനോഹരമായ വരികൾ രചിച്ച പ്രസാദ് ജീ... ഇമ്പമുള്ള ഈണം പകർന്ന സൂരജ് ഭായ്... അലാപനത്തിൻ്റെ അഭൗമമായ ഊഷ്മളത പകർന്നു തന്ന സിതാര & അരുൺ... എല്ലാവരും ഭംഗിയാക്കി... എല്ലാവിധ ആശംസകളും... കാപ്പി ചാനൽ പതിവ് പോലെ ഉഗ്രനാക്കി.... ഓണാശംസകൾ ❤️❤️❤️

  • @jeevasas2493
    @jeevasas2493 3 года назад +1

    പൊളിച്ച് അളിയാ... 👍

  • @sunisuneesh5139
    @sunisuneesh5139 3 года назад +1

    Good work congratulations all team ❤❤

  • @sheebamadhu9202
    @sheebamadhu9202 3 года назад +1

    sithumani ❤❤❤❤❤❤

  • @sjsok
    @sjsok 2 года назад +1

    Aahaha...awesome tune and bgm

  • @adithyaanirudhan642
    @adithyaanirudhan642 3 года назад +1

    Sithummaa❤️❤️

  • @ashapanamthottam2904
    @ashapanamthottam2904 3 года назад +1

    Very nice

  • @shyam_A10kmr
    @shyam_A10kmr 3 года назад +3

    Hpy oonam😍

  • @shaafiaboobacker7750
    @shaafiaboobacker7750 3 года назад +3

    Adipoli sooraj
    Iniyum poratte 👍👍

  • @pradeepramakrishnan3109
    @pradeepramakrishnan3109 3 года назад +2

    ആഹ! കഴിഞ്ഞ ഓണം നൊസ്റ്റാള്‍ജിക് വിഷാദത്തിന്‍റേതായിരുന്നെന്കില്‍ ഈ ഓണം ആഹ്ലാദത്താളത്തിന്‍റേത്.

  • @skullcrushyt1840
    @skullcrushyt1840 3 года назад +1

    Sithumani 🥰 congratulations to the entire team 👌

  • @jeangeorge2623
    @jeangeorge2623 3 года назад +1

    മനോഹരം 🌹🌹

  • @priyasri6199
    @priyasri6199 3 года назад +6

    സിത്തുമണി.....❤️❤️👌👌

  • @ourstories3058
    @ourstories3058 3 года назад +1

    Beautiful..!

  • @pulikantisrinivasulu2738
    @pulikantisrinivasulu2738 3 года назад +1

    Beautiful ❤️❤️❤️💐💐

  • @tvsasikumar7573
    @tvsasikumar7573 3 года назад +1

    Super

  • @bhavyas7431
    @bhavyas7431 3 года назад +1

    Nice ,, go ahead

  • @ArunGSMusical
    @ArunGSMusical 3 года назад +2

    😍😍😍😍😍😍

  • @santhoshbhaskaran1809
    @santhoshbhaskaran1809 3 года назад +1

    നാടിൻ്റെ നന്മയും ഗൃഹാതുരുത്വവും ഞങ്ങളുടെയൊക്കെ ചെറുപ്പ കാലങ്ങളിലെ ഓണക്കാലത്തെ ഓർമ്മകളിലേക്കും കൊണ്ടു പോകുന്ന ലളിതമായ വരികൾ, വരികളുടെ ഭംഗിയും അർത്ഥവും ഒട്ടും നഷ്ടപ്പെടാതെ, ഒരു പക്ഷേ രചയിതാവ് ആഗ്രഹിച്ചതിനേക്കാളെറെയായ അതിമനോഹരമായ സംഗീതം, ഇവ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് മനസ്സറിഞ്ഞ് പാടി ഇരു ഗായകരും. അക്ഷരാർത്ഥത്തിൽ മലയാളികൾക്ക് ഒരു ഓണവിരുന്നൊരുക്കിയിരിക്കുന്നു. ടീം എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു.

    • @KaapiChannel
      @KaapiChannel  3 года назад +2

      ഹൃദയം നിറഞ്ഞ നന്ദി!😍🙏

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +1

      നന്ദി സന്തോഷ് ❤️😍🙏

  • @ushasurendran4496
    @ushasurendran4496 3 года назад +1

    Really super 🥰😍🥰😍

  • @srees9920
    @srees9920 2 года назад +1

    മനസു കുളിർക്കുന്ന വരികളും മനസു കീഴടക്കുന്ന ഈണവും ആലാപനവും

    • @KaapiChannel
      @KaapiChannel  2 года назад

      ഒത്തിരി നന്ദി 🥰❤️🙏🙏

  • @aswathysrj4757
    @aswathysrj4757 3 года назад +1

    Great feel.. Good work.. Adipoli onappattu.. ♥️🥰♥️

  • @rajak5032
    @rajak5032 3 года назад +1

    Nice song 😍😍😍

  • @vijithgeevarghese4118
    @vijithgeevarghese4118 3 года назад +3

    Sitharachechi ❤️❤️❤️👌👌

  • @satheeshkumarg1727
    @satheeshkumarg1727 3 года назад +1

    Arun 👍 Sithara🙏 Super....

    • @ArunGSMusical
      @ArunGSMusical 3 года назад

      Thanks സതീഷേട്ടാ! 😊😊😊☺️

  • @syamdassyamdas3641
    @syamdassyamdas3641 3 года назад +2

    Surajയേട്ടാ supper ആയിട്ടുണ്ട് Surajയേട്ടനും അണിയറ പ്രവർത്തകർക്കും എൻ്റെ ഓണം ആശംസകൾ ,അതുപോലെ ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് പ്രാർത്ഥിക്കുന്നു .ആശംസിക്കുന്നു

  • @kukkudoosworld3805
    @kukkudoosworld3805 2 года назад +1

    Manoharam

  • @prabhakarannair3480
    @prabhakarannair3480 3 года назад +3

    വളരെ നല്ല ഓണപ്പാട്ട്. ഓണത്തെ നേരിൽ കണ്ടതായി തോന്നി. വളരെ ശ്രദ്ധേയം തന്നെ.

  • @amrithavarshini1618
    @amrithavarshini1618 2 года назад +1

    സൂപ്പർ....

  • @divyarajan3674
    @divyarajan3674 3 года назад +1

    Oru nalla feel..superb Arun & Sithara..

    • @ArunGSMusical
      @ArunGSMusical 3 года назад

      Thank you so much Divya! ❤😊

  • @amrithanambiar7382
    @amrithanambiar7382 3 года назад +1

    Great work 👏 👍

  • @shaijusatheesh4429
    @shaijusatheesh4429 3 года назад

    അടിപൊളി ഓണപ്പാട്ട് 👏👏👏👏
    Congratulations to all team

  • @sksandz
    @sksandz 3 года назад +2

    ഈ പാട്ടിനും ഡിസ്‌ലൈക്കോ? ഇനി എന്ത് ചെയ്താൽ ഇവർ ഹാപ്പി ആകും എൻ്റെ യൂട്യൂബ് ദൈവമേ?

  • @shajiachu7727
    @shajiachu7727 2 года назад

    പഴയ ഓണം ഓർമകൾ വരുന്ന അതിമനോഹരമായ സോങ് കവിയുടെ വരികൾ മനോഹരം 🌹🌹🌹🌹👍👍👍👍♥️♥️♥️♥️

  • @s1bee
    @s1bee 2 года назад +1

    4:01 ൽ ഒരു മനോഹരമായ സാധനം ഇപ്പോൾ, ഇന്നാണ് കേട്ടത് (രണ്ടാമതൊരു - "നീട്ടുമ്പോൾ " ഒറിജിനലിൻ്റ കൂടെ താഴെ). സൗമ്യം,
    സുന്ദരവും.

  • @അഗ്നിപുത്രി
    @അഗ്നിപുത്രി 3 года назад +1

    മനോഹരമായ വരികൾ മനോഹരമായ ആലാപനം
    എല്ലാംകൊണ്ടും മനോഹരമാണ്
    വാക്കുകളാൻ എങ്ങിനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല. പാട്ടിൽലയിച്ചങ്ങിനെ ഇരുന്നു പോയി.

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +2

      നന്ദി ലിജിതാ!.. ❤️😍🙏

  • @ramsujithrars8ixrs407
    @ramsujithrars8ixrs407 3 года назад +6

    മനോഹരമായ വരികളും അതിമനോഹരമായ സംഗീതവും അതിനൊത്ത ആലാപനവും.
    അരുൺ G. S. and സിത്താര ഓണപ്പാട്ട് പൊളിച്ചു

  • @shwetabijuthomas7522
    @shwetabijuthomas7522 3 года назад +1

    പാട്ടിനു നല്ല താളം ഒണ്ട്... അതോണ്ട് അറിയാതെ തന്നെ നമ്മൾ തലയാട്ടും... ♥️♥️

  • @beenagovindan
    @beenagovindan 3 года назад +4

    Beautiful ❤️

  • @meanjananair
    @meanjananair 3 года назад +3

    A beautiful onam song. Varikalum..ennavum..paattukarum kidu

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +1

      നന്ദി അഞ്ജന!....... ❤️❤️😍🙏

    • @ArunGSMusical
      @ArunGSMusical 3 года назад

      Thank you so much Anjana! ❤😊

  • @lalthomas7108
    @lalthomas7108 3 года назад +4

    മണ്ണിന്റെ മണമുള്ള വരികൾ.......
    മധുരതരമായ ആലാപനം ........
    മാസ്മരികമായ സംഗീത സംവിധാനം ........
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മാജിക്കൽ സോങ്ങ്. ........അഭിനന്ദനങ്ങൾ.........

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +1

      നന്ദി ലാൽ! ❤️😍🙏

    • @ArunGSMusical
      @ArunGSMusical 3 года назад

      ഒരുപാട് സന്തോഷം! ❤😊

  • @sajithasg4278
    @sajithasg4278 3 года назад +2

    അരുണും എല്ലാരും 👌👌👌നല്ലൊരു ഓണപാട്ടു... 👍

  • @devadasrajendran2680
    @devadasrajendran2680 3 года назад +2

    സുരാജ് വളരെ നന്നായി ചെയ്തു. nice song......, good work 👍🏻

  • @ramjith
    @ramjith 3 года назад +3

    Soothing music,well sung ... Loved the song 👌

    • @ArunGSMusical
      @ArunGSMusical 3 года назад +1

      ഒരുപാട് സന്തോഷം, രാംജിത് ❤❤😊

  • @raynasrays
    @raynasrays 3 года назад +2

    No words!!! Wonderfully done

  • @narayanannaranipuzha4668
    @narayanannaranipuzha4668 3 года назад +4

    മനോഹരമായ ഒരു ഓണപാട്ട്.. പ്രിയസ്നേഹിതൻ അരുൺജിക്കും. സിതാരക്കും. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. 💓💓

  • @colormeenmedia8751
    @colormeenmedia8751 3 года назад

    Awesome🥳

  • @kannanbhasi
    @kannanbhasi 3 года назад +6

    സിത്തു മണിയുടെ മുത്ത്‌ മണി പാട്ട്
    കാലത്തിൻ മാറ്റം വന്നാലും നല്ല മാറ്റുള്ള പാട്ടാണ്
    മാമ്പഴം പോലെ മധുരിക്കും ഗാനം
    സിത്തുമണിയുടെ മുത്ത്‌ മണി പാട്ട്.....

  • @sangeethavinod5218
    @sangeethavinod5218 3 года назад +1

    Superb! 👍

  • @saranjithpramod6096
    @saranjithpramod6096 3 года назад +1

    Sai ettan❤

  • @ushakumari6761
    @ushakumari6761 3 года назад +2

    അടിപൊളി സൂപ്പർ സൂപ്പർ ❤❤❤❤

  • @sekharanraja
    @sekharanraja 3 года назад +1

    നന്നായിട്ടുണ്ട്. ഓണാശംസകൾ സൂരജ് സാറിനും ടീമിനും.

  • @ashalekshmi1301
    @ashalekshmi1301 3 года назад +3

    Beautiful ❤️❤️❤️
    Superb Manu chettaa...
    Sithu 💞💞

  • @prameelaaniyan157
    @prameelaaniyan157 3 года назад +2

    കഴിഞ്ഞ കാലത്തെ ഓണത്തിന്റെ മധുരo നിറഞ്ഞ ഓർമ്മകൾ വീണ്ടും ഓർമിപ്പിക്കുന്ന മനോഹരമായ ഗാനം ❤❤
    Arun ji..😍😍 Sithumani 🥰🥰ആശംസകൾ...🌹🌹🌹. ഈ ഓണം നമ്മളൊരുമിച്ച്..... അങ്ങാഘോഷിക്കാം....നിറങ്ങളോടും പൂക്കളോടും ഒപ്പം.... 🌹🌹🌹🌹🌹🌹

  • @geethakumari5997
    @geethakumari5997 Год назад

    നല്ല രസം രണ്ടുപേരും കലക്കി

  • @johnson5323
    @johnson5323 3 года назад +10

    സുരാജ് ചേട്ടായി സൂപ്പർ ആയി കേട്ടോ.... ഓണാശംസകൾ...

  • @athiraj3836
    @athiraj3836 2 года назад

    നല്ലൊരോണപാട്ട്♥️♥️👌👌👍👍👌👌

  • @MsVinodp
    @MsVinodp 3 года назад

    *സൂരജ്, കവിപ്രസാദ് ഗോപിനാഥ്, അരുൺ, സിത്താര* - ഈ കോമ്പിനേഷനിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ ഏറ്റവും ബെസ്റ്റ് ഇതാണെന്നു പറയേണ്ടി വരും. എല്ലാവർക്കും ഒരു ഗംഭീര സദ്യ തന്നെ ഈ ഗാനം ഒരുക്കിയിരിക്കുന്നു. എല്ലാവർക്കും ഹൃദയത്തിൽനിന്ന് അഭിനന്ദനങ്ങളും ഓണാശംസകളും നേരുന്നു.
    സ്നേഹത്തോടെ *വിനോദ് പി അമ്പാടി* 🥰🥰🥰🥰

  • @dineshr7485
    @dineshr7485 3 года назад

    ഒരു നല്ല ഓണപ്പാട്ട്....നല്ല സംഗീതം...

  • @subhashinymc9784
    @subhashinymc9784 3 года назад +1

    Good song ആലാപന മാധുര്യം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും ബ്യൂട്ടിഫുൾ ഞാൻ ഈ പാട്ട് ഓരോ ദിവസവും 10 പ്രാവശ്യം എങ്കിലും കേൾക്കും male sound super

    • @KaapiChannel
      @KaapiChannel  3 года назад +1

      ഒത്തിരി നന്ദി. 😍❤💛💚💙
      ഇതേ കൂട്ടുകെട്ടിലുള്ള വേറെയും ചില ഗാനങ്ങൾ കൂടി പിന്നണിയിൽ ഒരുങ്ങുന്നുണ്ട്. കാത്തിരിക്കുമല്ലോ..🙏

    • @subhashinymc9784
      @subhashinymc9784 3 года назад +1

      @@KaapiChannel തീർച്ചയായും കാത്തിരിക്കുന്നു

  • @KrishnamurthiBalaji
    @KrishnamurthiBalaji 3 года назад +1

    അതിമനോഹരം ! വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ 💐

    • @ArunGSMusical
      @ArunGSMusical 3 года назад +1

      ഒരുപാട് സന്തോഷം ബാലാജി സർ ❤😊

  • @gireeshkrishnan4134
    @gireeshkrishnan4134 3 года назад +3

    അങ്ങു കിഴക്കേ മാമലമേട്ടിൽ ....... ചങ്ങാലി കിളി... മനോഹരം സെമ്മു ഭായ് സിതാര ജി 😍🤩❤️🙏💐💐💐💐💐

  • @benazeerabeegum3471
    @benazeerabeegum3471 3 года назад +2

    കേട്ടിരിക്കാൻ നല്ല രസം 👌👌

  • @jofiltom
    @jofiltom 3 года назад +6

    സുഖമുള്ള വരികൾ.. ഹൃദ്യമായ ഈണം, ആലാപനം... ഒരുത്സവം അല്ലാതെന്ത്..!!!
    " എത്തണം കുഞ്ഞുകൈകൾ അതിനൊരു പിച്ചകം താഴ്ന്നു നിന്നൂ....!" നല്ല കാഴ്ച -
    -അഭിനന്ദനങ്ങൾ.....

  • @mridulamohan
    @mridulamohan 3 года назад +2

    Beautiful song!!

  • @ajaipk50
    @ajaipk50 3 года назад +2

    Well done team, grt presentation.. loved it.

  • @veeru1010
    @veeru1010 3 года назад +1

    Soothing, melodious... Super Arun 👍

    • @ArunGSMusical
      @ArunGSMusical 3 года назад

      രാമാ! ❤❤☺️☺️

  • @saranyapremshankar4851
    @saranyapremshankar4851 3 года назад +3

    Wow...Awesome work team.. Suraj chetante music❤️ and kavi chetante varikal.....e paatu ketu kazhiyumbol naatil vanna poloru feel.. Childhood Onam memories okke varunnu.. Sithara chechiyum Arun Chetanum paadiyapol Valare manoharamai... Congrats team💐💐💐

  • @pradeepgurukripa4351
    @pradeepgurukripa4351 3 года назад +2

    മലയാള തനിമ നിറഞ്ഞു നിൽക്കുന്ന... സിത്തു ചേച്ചിയുടെ അതിമനോഹരമായ ഒരു ഗാനം... ഇത് വീണ്ടുംവീണ്ടും കേൾക്കാൻ ഇഷ്ടമാണ് ഈ പാട്ടു.....
    വരികളും സംഗീതവും ആലാപനവും അതി മനോഹരം...

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +2

      ഒത്തിരി നന്ദി, പ്രദീപേ.. ❤️😍🙏

  • @yorforger-t3u
    @yorforger-t3u 3 года назад +2

    Super composition. 👌❤

  • @bijubaker5813
    @bijubaker5813 3 года назад +2

    മനോഹരഗാനം 💓💓💓
    അഭിനന്ദനങ്ങൾ 💞💞💞
    ഓണം ആശംസകൾ 💕💕💕

  • @ajitkumarkarankara7313
    @ajitkumarkarankara7313 3 года назад +1

    Super 👌👌👌👏👏👏congrats to entire team 😍💐

    • @KaapiChannel
      @KaapiChannel  3 года назад

      Thank you അജിത് കുമാർ ❤️🙏

  • @SajithlalNandanam
    @SajithlalNandanam 3 года назад +4

    നല്ല വരികൾ, അതിന് നല്ല സംഗീതം നല്ല ആലാപനം നല്ല ശക്തമായ ഫീലുണർത്തുന്നു❤️

  • @ambilysubash7865
    @ambilysubash7865 3 года назад +3

    മത്തവല്ലി പടർന്നു; പൂത്തു, അത്ത മിങ്ങ് എത്തിയല്ലോ❤️❤️❤️❤️, എത്തണം കുഞ്ഞു കൈകൾ അതിനൊരു പിച്ചകം താഴ്ന്നു നിന്നു🥰🥰🥰♥️♥️♥️ Wow കേട്ടിട്ട് ഹൃദയം നിറഞ്ഞു തുളുമ്പി പോവുന്നു. കവി ആള് സൂപ്പർ👍👍👍

    • @KaviprasadGopinath
      @KaviprasadGopinath 3 года назад +1

      നന്ദി അമ്പിളി...😍😍😍😍 ❤️😍🙏

  • @nishanthsuresh7739
    @nishanthsuresh7739 3 года назад +5

    പഴയമയുടെ മാധുര്യം നിറഞ്ഞു നിൽക്കുന്ന ഓണപ്പാട്ട്... ഗംഭീരം സിത്താര ചേച്ചിയുടെ ശബ്ദവും സൂരജേട്ടന്റെ സംഗീതവും അടിപൊളി 😍🥰.

  • @sreerag5009
    @sreerag5009 3 года назад

    Manu chetto superb 👍
    Sithara superb

  • @shainym484
    @shainym484 3 года назад +1

    മനോഹരമായിട്ടുണ്ട്...👏ഓണാശംസകൾ...

  • @Mtvktkl
    @Mtvktkl 3 года назад +1

    ഓണാശംസകൾ ❤️❤️

  • @abhiramik7798
    @abhiramik7798 3 года назад +6

    സിതുമണി ഫാൻസ്സ് 💕💕❤️❤️

  • @supriyasithuzz6119
    @supriyasithuzz6119 3 года назад +3

    Entha feel ❤️❤️sithumma lots of love 🥰🥰😘